592. എന്താണ് "ജനാധിപത്യവും" മുതലാളിത്ത വ്യവസ്ഥയിലെ "ജനാധിപത്യം" അഥവാ "ബൂർഷ്വാ ജനാധിപത്യവും"?
/
ചാറൽസ് ഡാർവിന്റെ "പരിണാമ സിദ്ധാന്തവും" ലൂയീസ് എച്ച് മോർഗന്റെ "നരവംശ ശാസ്ത്ര പഠനങ്ങളും" അംഗീകരിക്കുന്ന മാർക്സിസത്തിന് രാജവാഴ്ചയിൽ "രാജാവിൽ മാത്രം" നിക്ഷിപ്തമായിരുന്ന രാജ്യത്തിൽന്റെ രാഷ്ട്രീയ അധികാരം ഒരോ പൗരനിലേക്കു മായി മാറുന്ന "ജനാധിപത്യം" അംഗീകരിക്കാ തിരിക്കാനാവില്ല. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതാണ് യഥാർത്ഥ ജനാധിപത്യം. ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നിലെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്. ജനാധിപത്യത്തെ പണത്തിന്റെയും ജാതി-മത ശക്തികളുടേയും ആധിപത്യം അല്ലാതാക്കിമാറ്റുക എന്നതാണ് തൊഴിലാളിവർഗ്ഗത്തിൽ അർപ്പിതമായതിട്ടുള്ള കടമ. സമസ്ത മേഖലകളിലും കഠിനാദ്ധ്വാനം വഴി രാജ്യത്തിന്റെ സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് മാത്രമേ ആ ചുമതല നിർവഹിക്കാൻ ആവുകയുള്ളൂ.
//
നിസ്സാരമായ ചില തെറ്റിദ്ധാരണകൾ മാറിയാൽ ഇൻഡ്യ ഭരിക്കാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഐ(എം). "ജനകീയ ജനാധിപത്യ വിപ്ലവം" എന്ന പേരിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "പാർട്ടി പരിപാടി" മാറുകയും ഇന്ത്യയിൽ "സോഷ്യലിസം സ്ഥാപിക്കുക" എന്ന പാർട്ടി പരിപാടി അംഗീകരിക്കുകയും ചെയ്‌താൽ മാത്രം മതി. അപ്പോൾ മാർക്സിസം എന്ന തത്വശാസ്ത്രം പ്രവർത്തിയിൽ ഉണ്ടാകും. വർഗ സമര സിദ്ധാന്തം പ്രവർത്തിയിൽ ഉണ്ടാകുമ്പോൾ വർഗ ശത്രുക്കൾ ഉണ്ടാകും. 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള "വിപ്ലവ പാത". അതാണ് പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവത്‌കരിക്കാൻ പാടില്ല എന്ന് പോലും സിപിഐ(എം) ആവശ്യപ്പെടാത്തത്. എത്ര വലിയ അഴിമതിക്കും നേരെ കണ്ണടക്കും. കാരണം മുതലാളിത്തമാണ് വളരേണ്ടത്. അപ്പോൾ വർഗ സമരത്തിന് പകരം വർഗ സഹകരണം ആവുകയും മാർക്സിസം പ്രവർത്തന മേഖലയിൽ നിന്നും മാറുകയും ചെയ്തു. വർഗ സഹകരണം ആയപ്പോൾ വർഗ ശത്രുക്കൾ ഇല്ല എന്നതാണ് നിലപാട്. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് മൃദു സമീപനം. കെ സുധാകരനെ പോലുള്ള കൊടും ക്രിമിനലുകളെ പോലും ബുദ്ധിമുട്ടിക്കാൻ ഒരുക്കമല്ല. ജനങ്ങൾ തെരെഞ്ഞെടുത്ത കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലും അയാൾക്ക് ഏത് ഭാഷയും ഉപയോഗിച്ച് ആക്രമിക്കാം. അതിന് ഒരു കാരണവും വേണമെന്നില്ല. കാരണം യഥാർത്ഥ ജനാധിപത്യം അവർ അംഗീകരിക്കുന്നില്ല. ചൂഷക വർഗ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന അളവിൽ മാത്രം അവർ ജനാധിപത്യം അംഗീകരിക്കും. അതാണ് ബൂർഷ്വാസിയുടെ "ജനാധിപത്യം". അല്ലാത്തിടത്ത് ഗുണ്ടായിസം. എന്നാൽ വർഗ സമരം പ്രവർത്തിയിൽ വരുമ്പോൾ കാര്യങ്ങൾ ആകെ മാറുക തന്നെ ചെയ്യും. എന്താണ് മുതലാളിത്തം എന്ന് മനസ്സിലായാൽ ജനങ്ങൾ അതിന് വോട്ട് ചെയ്യില്ല.
//
"ജനാധിപത്യം" എന്നാൽ ജനങ്ങളുടെ "ആധിപത്യം" എന്നാണ് അർത്ഥം. പഴയ രാജവാഴ്ചയിൽ രാജാവിന്റെ മാത്രം "ആധിപത്യം" ആയിരുന്നത് ജനങ്ങളുടെ "ആധിപത്യം" ആയി മാറുകയാണ് ജനാധിപത്യത്തിൽ. അതിനാണ് "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ പഴയ രാജവാഴ്ചയിൽ ആധിപത്യം ഉണ്ടായിരുന്ന സമ്പന്ന വർഗം പഴയ ആധിപത്യം തുടരുന്നതിനായി ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുന്നതാണ് മുതലാളിത്ത ജനാധിപത്യം അഥവാ "ബൂർഷ്വാ ജനാധിപത്യം".
//
ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയ ത്തിന്റെയും ഫലമാണ്. ജർമ്മനിയെ ചെറുക്കാനും പരാജയപ്പെടുത്താനുമായി ഒന്നരക്കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയന് ബലികൊടുക്കേണ്ടി വന്നത്. എന്നിട്ടും സോവിയറ്റ് യൂണിയന് വിജയിക്കാൻ കഴിഞ്ഞത് "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ വിജയമാണ്. ഒരോ കുടുബവും ഒരോ പട്ടാളയൂണിറ്റ് എന്ന നിലക്കാണ് അന്ന് സോവിയറ്റ് യൂണിയനെ നിലനിർത്താൻ ജനങ്ങൾ പ്രവർത്തിച്ചത്. രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല.
//
മാർക്സിസം അംഗീകരിക്കുന്ന മഹത്തായ തൊഴിലാളിവർഗ്ഗ സംസ്ക്കാരം എന്താണ് എന്ന് ഏത് മാർഗ്ഗവും ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കുകയും കൊള്ള യടിക്കുകയും ചെയ്യുന്ന ചൂഷക വർഗ്ഗ രാഷ്ട്രീയത്തിന് മനസിലാവില്ല. ജന്മിയും ബ്രാഹ്മണനും ആയിരുന്ന ഇഎംഎസ് ഒരു കമ്മ്യൂണിസ്റ്റ് ആചാര്യൻ ആയത് മാർക്സിസം എന്ന തത്വശാസ്ത്രത്തിന് ഒരു മനുഷ്യനിൽ വരുത്താൻ കഴിയുന്ന മാറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം. മഹത്തായ മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ ആ തത്വ ശാസ്ത്രം ഉൾക്കൊണ്ട് മനുഷ്യരാശിയുടെയാകെ മോചനത്തിനായി ജീവിതം നീക്കി വച്ച കോടി കണക്കായ മനുഷ്യരിൽ സഖാവ് ഇഎംഎസ് ഒരാൾ മാത്റം. ഇന്ത്യയുടെ ചരിത്രത്തിൽ ആ മാർഗം സ്വീകരിച്ചവരിൽ വീർ ഭഗത്‌സിങ് ഉൾപ്പെടെ കോടിക്കണക്കായ ജനങ്ങൾ ഉണ്ട്. എന്നാൽ ഏത് അക്രമങ്ങളും വളരെ നാൾ നിലനിൽക്കാറില്ല എന്നതാണ് പഴയ കാല സാംബ്രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ തെളിയിക്കുന്നത്. അതാണ് മഹത്തായ ആധുനിക ജനാധിപത്യ ത്തിന്റെ വിജയം തെളിയിക്കുന്നത്. ഇന്ത്യയിൽ 1947 ന് മുൻപ് ബ്രിടീഷ് രാജ്ഞിക്ക് മാത്രം ഉണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇന്ന് ഏതൊരു പൗരനും ഉണ്ട്. ഏത് "കുറ്റിചൂലിനും" വിജയിക്കാൻ കഴിയുമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ തെളിയിക്കുന്നത് ഇന്ത്യയിൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്ന് മാത്രമാണ്. ഹിന്ദുത്വ വാദികളുടെ സ്ഥിതിയും വളരെ വേഗം അവസാനിക്കും. ആധുനിക പാർലമെന്ററി ജനാധിപത്യം നിലവിൽ വരാൻ കാരണം ആയത് മഹത്തായ മാർക്സിസം എന്ന തത്വശാസ്ത്രവും സോവിയറ്റ് യൂണിയനും ആയത് കൊണ്ട് തന്നെ സോഷ്യലിസം ലോകമാകെ ആകുന്ന സ്ഥിതിയും വളരെ ദൂരെയല്ല.
//
എന്താണ് ജനാധിപത്യം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ മനസിലാക്കാതെ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ ബിജെപിയും മറ്റും ജനാധിപത്യം അംഗീകരിക്കുന്നില്ല എന്ന് നമുക്ക് പറയാനാവില്ല. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ എത്തിചേരാൻ ഏത് മാർഗ്ഗവും സ്വീകരിക്കും. ബിജെപി എവിടെയും സ്വീകരിക്കുന്നത് ഹിന്ദുത്വ വർഗീയതയും ഗുണ്ടായിസവുമാണ്. "ഹിന്ദുക്കൾ" അല്ലാത്തവർ ജനങ്ങൾ ആണ് എന്ന് അവർ അംഗീകരിക്കുന്നില്ല. ജനാധിപത്യ ത്തിൽ രാജ്യത്തെ പൗരത്വം ഉള്ളവർ എല്ലാം ജനങ്ങളാണ്. ഗുണ്ടായിസം ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണത്. അഴിമതി നടത്തി സമൂഹത്തിൽ് പണവും ആധിപത്യവും സ്ഥാപിക്കുന്നതിനാണ് ബൂർഷ്വാസി ജനാധിപത്യം എന്ന് പറയുക. ആ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒന്നാണ്. അതിന്റെ ഭാഗമാണ് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവരെ വധിച്ചും ആക്രമിച്ചും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കരുതുന്നത്. എല്ലാവരും മനുഷ്യർ ആണ്; വർഗീയതയും അഴിമതിയും സാമൂഹ്യ വിരുദ്ധമാണ്; എല്ലാ മനുഷ്യരും പരസ്പരം സഹകരിച്ച് സാന്തോഷത്തോടെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകണം എന്ന നിലപാട് സ്വീകരിക്കുന്ന എസ്എഫ്ഐ ഉൾപ്പെടെയുള്ളവരെ ഇല്ലാതാക്കുക എന്നത് ചൂഷക വർഗ രാഷ്ട്രീയമാണ്. ബൂർഷ്വാ രാഷ്ട്രീയക്കാർ സ്വീകരിക്കുന്ന മാർഗവും അവരുടെ രാഷ്ട്രീയവും ജനാധിപത്യവിരുദ്ധമാണ് എന്ന് ജനങ്ങളെ പഠിപ്പിക്കുക തന്നെ വേണം. അതിനാണ് യഥാർത്ഥ ജനാധിപത്യം എന്നത് ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി എന്നാണ് എന്ന് കേരളത്തിലെ ഭരണത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെളിയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനെതിരെ ശുദ്ധ നുണകൾ തുടർച്ചയായി നടത്തിക്കൊണ്ടാണ് കോൺഗ്രസും ബിജെപിയും അവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന വലതുപക്ഷ മാധ്യമങ്ങളും മുന്നോട്ട് പോകുന്നത്.
//
ജനാധിപത്യത്തിൽ നീതിന്യായ വകുപ്പ്; കാര്യനിർവഹണ വകുപ്പ് (എക്സിക്യൂട്ടീവ്); പത്ര മാധ്യമങ്ങൾ തുടങ്ങിയവ നിഷ്പക്ഷമായിരിക്കണം എന്നതാണ് സാർവ്വദേശീയ മായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവയെല്ലാം ഉൾപ്പെടുന്നതാണ്. ആരും പക്ഷപാത പരമായോ പണത്തിന്റെ അടിസ്ഥാനത്തിലോ ചുമതലകൾ നിർവഹിക്കാൻ തയ്യാറാകരുത്. ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ജഡ്ജിയും ഉണ്ടായിരിക്കണം എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിർദ്ദേശിക്കുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിരിക്കണം എന്നതിനാണ്. ഹിന്ദുത്വ വാദികൾ അത് അംഗീകരിക്കാതെ പഴയകാല രാജാവിനെ പോലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനം തള്ളിക്കളഞ്ഞു. അത് പോലെ ആര് അഴിമതി നടത്തിയാലും അതിൽ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കും എന്ന് പറയുന്നത് കാര്യ നിർവഹണ വകുപ്പ് (എക്സിക്യൂട്ടീവ്) നിഷ്പക്ഷമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ്. "കെജ്ജരിവാൾ" എന്നയാൾക്ക് അല്ലാതെ ആർക്കും ബിജെപി അനുവദിച്ചാൽ (ഇലക്ട്രൽ ബോണ്ട് നൽകിയാൽ) കള്ളപ്പണം സൂക്ഷിക്കാം.
//
"ബൂർഷ്വാസി" അല്ലെങ്കിൽ ചൂഷക വർഗ്ഗങ്ങൾ വീണ്ടും പഴയ ആധിപത്യം; പഴയ രാജ വാഴ്ച പുനഃസ്ഥാപിക്കാൻ അക്രമം ഉപയോഗിക്കുകയും "എക്സിക്യൂട്ടീവ് ഫോഴ്‌സ്" അവരെ നിയമവിരുദ്ധമായി പിന്തുണയ്ക്കുകയും ചെയ്യുമ്പോഴെല്ലാം, "ജനങ്ങൾ" അവരുടെ രീതി ഉപയോഗിച്ച് അവരെ നേരിടേണ്ടിവരും, കാരണം ജനാധിപത്യത്തിന് എല്ലായ്പ്പോഴും അതിൻ്റെ ഗുണം നിലനിർത്തേണ്ടതുണ്ട്. ജനാധിപത്യം ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്ത ഹിന്ദുത്വ-നരേന്ദ്ര മോഡി ഭരണം സ്വീകരിക്കുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാതയും അത് തന്നെയാണ്. ഗാന്ധിജിയും അതിന് നൽകിയിരുന്ന പേര് രാമരാജ്യം എന്നായിരുന്നു. അത് ഗാന്ധിജിയെപോലും ഇല്ലാതാക്കുകയും ചെയ്തു. 1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ ഇല്ലാതാക്കിയത് പാവപെട്ട ജനങ്ങളുടെ വാസസ്ഥലം (കുടി കിടപ്പ്) സംരക്ഷിച്ചു കൊടുത്തതിന് ആയിരുന്നു. ആ നിലപാട് തന്നെ ഇപ്പോഴും തുടരുന്നു.
//
എല്ലാ മാനുഷിക മൂല്യങ്ങൾക്കും ഉപരി പണത്തെ പ്രതിഷ്ടിക്കുന്ന ബൂർഷ്വാസി പണത്തിനായി; പരമാവധി ലാഭത്തിനായി എന്തും ചെയ്യാം എന്ന് കരുതുന്നവരുടെ കൂടിച്ചേരലാണ്. അവർ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലക്‌ഷ്യം ജനവഞ്ചനയാണ്. വോട്ട് ചെയ്യുന്നവർക്ക് പണം കൊടുത്തും മറ്റും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചുകഴിഞ്ഞാൽ "രാഷ്ട്രീയം" അനധികൃത മാർഗത്തിൽ ധനം സമ്പാദിക്കുന്നതിനും ആർഭാഢ ജീവിതത്തിനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയായി. അങ്ങനെയുള്ള കാര്യങ്ങളിൽ മുതലാളിത്തം അടിസ്ഥാന പ്രമാണമാക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും ഒരുപോലെയാണ്. അതിന്റെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് ആയാലും ഭാരതീയ ജനതാ പാർട്ടി എന്നായാലും അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക പാർട്ടി ആയാലും സ്വഭാവത്തിൽമാറ്റം ഉണ്ടാവില്ല. ഹിന്ദുത്വ വാദികൾ ഹിന്ദു വർഗീയതകൂടി രാഷ്ട്രീയം ആക്കി മാറ്റുമെന്നുമാത്രം. ധനസമ്പാദനത്തിന്റെ മാർഗം കാണിക്കാനാവാതെ കേസുകളിൽ പ്രതികൾ ആകുന്നവരുടെ സംഖ്യ ഇന്ത്യയിൽ വളരെ വലുതാണ്.
//
എങ്ങനെയും പാവപെട്ട ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കാൻ മാത്രം നിലകൊള്ളുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായ വലതുപക്ഷ മാധ്യമങ്ങളിൽ നിന്നും ജനങ്ങൾ ഒരിക്കലും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം പ്രതീക്ഷിക്കരുത്. അവർ ഒരിക്കലും യഥാർത്ഥ ജനാധിപത്യം അംഗീകരിക്കില്ല. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും ആണ് അവരുടെ ലക്ഷ്യം. റബ്ബർ കൃഷിക്കാരുടെ കാര്യത്തിലായാലും അഴിമതിയുടെ കാര്യത്തിലായാലും ഇന്ത്യയുടെ മതേതര കാര്യത്തിലായാലും പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി മാത്രമാണവരുടെ പ്രമാണം. അതിനായി അവരെന്തും ചെയ്യും. ഇടതുപക്ഷ വിരുദ്ധതയാണ് അവരുടെ പ്രത്യേകത. ജനങ്ങൾ അവരെ ഒറ്റപ്പെടുത്തുകയും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുകയും മാത്രമാണ് യഥാർത്ഥ ജനാധിപത്യത്തിലേക്ക് എത്തുന്നതിനുള്ള മാർഗം.
//
കെ സുധാകാരനെ പോലെയുള്ള ഒരു കൊടും ക്രിമിനൽ തന്നെ വേണം കെപിസിസി പ്രസിഡന്റ് എന്നത് എന്താണ് കോണ്ഗ്രസ് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി എന്നത് തികച്ചും ചെറിയ തെളിവ് മാത്രം. വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷററുടെയും മകന്റെയും ജീവരക്തം തീർച്ചയായും അദ്ദേഹത്തിന്റെ കൈകളിലും പുരണ്ടിട്ടുണ്ട്. ഏത് കൊടും പാതകവും ചെയ്യാനുള്ള അദ്ദേഹത്തിന്റെ മനസ്സാണ് കോൺഗ്രസുകാർക്ക് ആവശ്യം. ജനങ്ങൾ എക്കാലവും വിഡ്ഢികൾ ആയിരിക്കും എന്നത് മൂഢ വിശ്വാസം മാത്രം.
//01 02 2025//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ