2022 ഒക്‌ടോബർ 5, ബുധനാഴ്‌ച

473.. 1964 ലെ സഖാക്കളുടെ ത്യാഗങ്ങൾ തകർത്തുകളയരുത്.

        

473. 1964 ലെ ഈ എം എസ് ഉൾപ്പെടെയുള്ള സഖാക്കളുടെ ത്യാഗങ്ങൾ തകർത്തു കളയരുത്. ഇന്ത്യൻ ജനതയാകെ ശരിവച്ച നിലപാടുകളായിരുന്നു അവയാകെയും.

. .1950 കൾക്ക് ശേഷമുള്ള 75 വർഷങ്ങളിലെ അനുഭവം തെളിയിക്കുന്നത് "സോഷ്യലിസം" എന്ന ലക്ഷ്യത്തോടൊപ്പം അല്ലാതെ പാർട്ടി വളരുകയില്ല; തകരുക മാത്രം ആയിരിക്കും ഫലം എന്ന് മാത്റമാണ്. 1952 ൽ എ കെ ജി നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യൻ പാർലമെന്റിൽ 32 എം പി മാർ ഉണ്ടായിരുന്നു എന്നാണറിവ്. അവിടെ നിന്നും പാർട്ടി പൂർണമായും ഇല്ലാതാകുന്ന അവസ്ഥ ആയിട്ടും പാർട്ടി നേതൃത്വത്തിന് മുതലാളിത്തം വളർത്തുക എന്ന നിലപാടിൽ നിന്നും ലവലേശം പിന്നോട്ട് പോകാൻ തയ്യാറല്ല എന്നതാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നുതന്നെ പറയാവുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഒന്നൊന്നായി ഹിന്ദുത്വ വാദികൾ സ്വകാര്യ മുതലാളിമാർക്കായി വിറ്റുതുലക്കുമ്പോഴും അവയൊന്നും ഇന്ത്യയെ ബാധിക്കുന്ന കാര്യങ്ങൾ അല്ല; തങ്ങളെ ബാധിക്കുന്ന വിഷയമേയല്ല എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ സ്വീകരിക്കുന്നത്. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ മാർക്സിസം എന്ന തത്വ ശാസ്ത്റത്തിന്റെ ആവശ്യം ഉണ്ടാകുന്നുള്ളൂ. 75  വർഷങ്ങളിലെ പ്രവർത്തനം മുതലാളിത്തത്തെ ന്യായീകരിച്ചുകൊണ്ടുള്ളതും ചൂഷക വർഗങ്ങൾക്ക്‌ അനുകൂലമായതും ആയിരുന്നു. അതിന് കാരണമായതാകട്ടെ 1950 കാലത്ത് സോവിയറ്റ് യൂണിയനും ചൈനയും അടക്കം ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗത്തും സോഷ്യലിസം ആയതുകൊണ്ട് ബാക്കി ഭാഗത്തും സോഷ്യലിസം സ്വാഭാവികമായും വ്യാപിക്കും എന്ന പ്രതീക്ഷ ആയിരുന്നു. (1969-70 കാലത്ത് സിപിഐ രാഷ്ട്രീയത്തിൽ ആയിരുന്നപ്പോൾ കേൾക്കാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ; (1985 കാലം മുതൽ സിപിഐ(എം) രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു). സിപിഐ --കോൺഗ്രസ് സഖ്യത്തിനോട് യോചിക്കാതെ സിപിഐ രാഷ്ട്രീയം 1974 ൽ തന്നെ ഉപേക്ഷിച്ച ആളാണ് ഞാൻ.
//
സീതറാം യെച്ചൂരി യഥാർത്ഥത്തിൽ പെറ്റി ബൂർഷ്വാ വിഭാഗത്തിൽ പെടുന്ന ഒരു ഇന്ത്യൻ ബ്രാഹ്മണൻ മാത്രമായിരുന്നു.   ദീർഘകാലം കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിൽ നിന്നെങ്കിലും മാർക്സിസവുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലെന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് അദ്ദേഹത്തിന്റെ നിലപാടിന് അർത്ഥം. ഇന്ത്യയിൽ ബിജെപിയെ ഇല്ലാതാക്കാൻ മാർക്സിസം എന്ന തത്വ ശാസ്ത്രത്തിനല്ലാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അതിനാവില്ല എന്നത് സാമാന്യബോധം ലവലേശം എങ്കിലും ഉള്ളവർക്ക് ബോധ്യമാകും. സോഷ്യലിസ്റ്റ് ലക്‌ഷ്യം ഇല്ലാതെ; വർഗ ശത്രുക്കൾ ഇല്ലാതെ; "മാർക്സിസം" ഉണ്ടാവില്ല എന്നത് മനസ്സിലാകണമെങ്കിൽ സാമാന്യബോധം എങ്കിലും ഉണ്ടാകണം. യെച്ചൂരിക്ക് അതില്ലാത്തതിനാൽ അതിനാവില്ല. ഒരു ബ്രാഹ്മണൻ എന്ന നിലയിൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം എന്ന ബിജെപി നിലപാടിനോടും അദ്ദേഹം പൂർണമായും യോചിക്കുന്നു. എന്നാൽ അത് തുറന്നു പറയാനുള്ള ആർജ്ജവം ഇല്ലാത്തതിനാൽ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസുമായി ഐക്യം ഉണ്ടാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ ഫലം എന്തായിരിക്കും എന്നത് ബംഗാളിലെ അനുഭവത്തിൽ നിന്നും അദ്ദേഹം പഠിച്ചു. ബംഗാൾ അസംബ്ളിയിൽ ഇരുനൂറിലധികം അംഗങ്ങൾ ഉണ്ടായിരുന്നിടത്തു് ഒരാൾ പോലും ഇല്ലാതായി. തുടർന്ന് ത്രിപുരയിലേക്കും ഇന്ത്യ ഒട്ടാകെയും വ്യാപിപ്പിച്ചു. എല്ലായിടത്തും സിപിഐ യുടെ പഴയകാല അനുഭവങ്ങൾ ആയിരുന്നു ഫലം. എന്നാൽ ബാക്കി പിബി അംഗങ്ങൾക്കോ കേന്ദ്രകമ്മിറ്റി അന്ഗങ്ങൾക്കോ യെച്ചൂരിയുടെ നിലപാടിനോട് ഒരു എതിർപ്പും ഉണ്ടായില്ല. പാർട്ടി ഇല്ലാതാക്കണം എന്ന ലക്ഷ്യം ഉള്ള യെച്ചൂരിക്ക്‌ ഏറ്റവും നല്ല മാർഗമായി ബംഗാളിന്റെ അനുഭവം ബോധ്യമായി. 2019 ഇന്ത്യ ഒട്ടാകെ പരീക്ഷിച്ചു. ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിച്ച "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിനായി സിപിഐ(എം) തയ്യാറാകണം എന്ന്  സോഷ്യൽ മീഡിയ വഴി ഞാൻ അപേക്ഷിച്ച് വരികയാണ്. അതിനു ശേഷം  രണ്ട്  പാർട്ടി കോൺഗ്രസ് കൂടി കടന്നുപോയി. ഇപ്പോൾ വീണ്ടും 2019 ലെയും  2024 ലെയും  പരാജയപ്പെട്ട അടവ് ഇറക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ബഹുഭൂരിപക്ഷത്തിനും ബിജെപി ഭരണം തന്നെ നിലനിൽക്കണം എന്ന നിലപാടാണ്. അവർക്ക്‌ ആവശ്യം ഇന്ത്യയിൽ ചെങ്കൊടിയുടെ ചെറിയ അംശം പോലും കാണരുത് എന്നത് മാത്രമാണ്.
// 
1964 ൽ  ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വർഗ ശത്രുക്കളുടെ--വൻകിട ബൂർഷ്വാ - ഭൂ പ്രഭു വർഗങ്ങളുടെ  രാഷ്ട്രീയ പ്രസ്ഥാനം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി  സഖ്യത്തിൽ ഏർപ്പെടുക എന്നത്  വർഗ സഹകരണം ആണെന്നതും  അത്  മാർക്സിസത്തിന്റെ മൗലികാടിത്തറയായ  വർഗ സമര സിദ്ധാന്തത്തെ തന്നെ നിഷേധിക്കുക ആണെന്നത് കൊണ്ടാണ്  സിപി(എം) രൂപീകരിക്കാൻ ഇടയായത്.  വർഗ സഹകരണത്തിന്റെ പാത സ്വീകരിച്ച സിപിഐ ആകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ദയനീയമായ തകർച്ചയെ നേരിടുകയും ചെയ്തു.  അതൊന്നും പരിഗണിക്കാതെയാണ്  ഇപ്പോൾ സിപിഐ(എം) നേതൃത്വം  ഇന്ത്യയുടെ ഭരണം  വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കുക എന്ന  വർഗ വഞ്ചനയുടെ പാത സ്വീകരിക്കുന്നത്. മാർക്സിസം തൊഴിലാളിവർഗം ഉൾപ്പെടെ പണിയെടുക്കുന്ന ജനങ്ങളുടെയാകെ മോചനത്തിനുള്ള  സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി  ജനങ്ങളുടെ പിന്തുണ നേടിയെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.  
//
. .കേരളത്തിലെ കെ.സുധാകരൻ എന്ന കെപിസിസി പ്രസിഡന്റിന്റെ അതേ കമ്മ്യൂണിസ്റ്റ് വിരോധം മാത്റം രാഷ്ട്രീയം ആയി കാണുന്ന ഇന്ത്യ ഒട്ടാകെയുള്ള കോൺഗ്രസ് അണികൾ ഒരിക്കലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വോട്ട് ചെയ്യില്ലെന്ന് എത്രയെല്ലാം അനുഭവങ്ങൾ ഉണ്ടായാലും സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ ബോധ്യം വരില്ല. ബംഗാളിലും ത്രിപുരയിലും സംഭവിക്കുന്നത് അത് മാത്രമാണ്. ഇന്ത്യയിൽ ഒരു കാരണ വശാലും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ചെങ്കൊടിയുടെ പ്രസ്ഥാനവും നിലനിൽക്കാൻ പാടില്ല എന്നതും ഹിന്ദു രാഷ്ട്രം ആയി ഇൻഡ്യ തുടരണം എന്ന രാഷ്ട്രീയ നിലപാടും ഉള്ള ഒരു പാർട്ടി ആയ കോൺഗ്രസുമായി 1964 ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തന്നെ പിളർപ്പിന് കാരണമാവുകയും കോൺഗ്രസുമായി ഐക്യത്തിന്റെ പാത സ്വീകരിച്ച സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ഇല്ലാതാവുകയും ചെയ്ത ചരിത്രം അറിയുന്ന ആളുമായ സീതറാം യെച്ചൂരി കോൺഗ്രസ് ഐക്യത്തിനായി നിലകൊള്ളുന്നത് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകണം എന്ന നിലപാടിൽ മാത്രമാണ്. മാർക്സിസ വുമായോ തൊഴിലാളിവർഗ രാഷ്ട്രീയവുമായോ എന്തെങ്കിലും അറിയാവുന്നവരാരും യെച്ചൂരിയെ പിന്തുണക്കാൻ ഉണ്ടാവില്ല. സിപിഐ ആകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം ഉണ്ടാക്കുകയും എന്നാൽ പിന്നീട് വർഗ സഹകരണം മാർക്സിസത്തിന്റെ പാത അല്ലെന്നു ബോധ്യ പ്പെട്ടതിനാൽ കോൺഗ്രസുമായി ഐക്യം ഉപേക്ഷിക്കുകയും ചെയ്തു.
. .സീതാറാം യെച്ചൂരിയുടെ നിലപാട് "ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് മാത്രമെ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്നതാണ്. അതാകട്ടെ പഴയ എസ് എ ഡാങ്കെയുടെയുടെ നിലപാടിനേക്കാൾ കൂടുതൽ മാരകമാണ്‌; കാരണം അത് ഹിന്ദുതീവ്ര വാദികളുടെ ഭീകരത ഇന്ത്യയിൽ എന്നന്നേക്കുമാകാൻ മാത്രമാണ് ഇടവരുത്തുക. അതിനായി കോൺഗ്രസിനെ കൂടെ കൂട്ടാം എന്ന വാദഗതി ശുദ്ധ തട്ടിപ്പു മാത്രമാണ്; കാരണം ഹിന്ദുത്വം കോൺഗ്രസിന്റെയും നിലപാടാണ്; 2019 ൽ അതിന്റെ ഫലം ഇന്ത്യ അനുഭവിച്ചതുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യ ഒട്ടാകെ ഒരേ നിലപാടല്ലാതെ ഒരോ സംസ്ഥാനത്തും ഒരോ നിലപാട് എന്നത് തികഞ്ഞ മാർക്സിസ്റ്റ് വിരുദ്ധവും തൊഴിലാളി വർഗ താത്പ്പര്യങ്ങളെ തകർത്തു കളയുന്നതുമാണ്. ബംഗാളിൽ തുടങ്ങിയ കോൺഗ്രസ് ബന്ധം അവിടെ ഒരു കാലത്ത് സിപിഐ(എം)ന് വളരെ വലിയ സ്വാധീനം ഉണ്ടായിരുന്നത് അവിടെ അസംബ്ളിയിലേക്ക് ഒരാൾ പോലും തെരെഞ്ഞെടുക്കപ്പെടാതെ ആയിട്ടും വീണ്ടും ത്രിപുരയിലേക്കും വ്യാപിപ്പിച്ചു. ഉണ്ടായിരുന്ന സീറ്റുകൾ പോലും ഇല്ലാതായിട്ടും വീണ്ടും തുടരും എന്ന വാദഗതിയാണ് സ്വീകരിക്കുന്നത്. 1950 കാലം മുതൽ എസ് എ ഡാങ്കെ സ്വീകരിച്ച നിലപാടിന്റെ തുടർച്ച മാത്രമാണ് യെച്ചൂരിയുടെ നിലപാടെന്നും അത് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങ ളോടൊപ്പം നിലകൊള്ളുന്ന ബഹുഭൂരി പക്ഷവും തള്ളിക്കളഞ്ഞ നിലപാടാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഡാങ്കെയുടെ കാലത്ത് ഉണ്ടായിരുന്ന കോൺഗ്രസ് പോലും ഇപ്പോൾ ഇല്ല എന്നതും ഇന്ത്യൻ ജനത തന്നെ തള്ളിക്കളഞ്ഞ കോൺഗ്രസിനെയാണ് യെച്ചൂരി വാരിപുണരുന്നത് എന്നതും ചേർത്ത് വായിക്കുമ്പോൾ യെച്ചുരിയുടെ നിലപാട് ഒരു കാരണ വശാലും ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്ന ദൃഢനിശ്ചയിത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വ്യക്തമാക്കുക. 2019 ലും 2024  ലും  സ്വീകരിച്ച നിലപാട് തുടരുക എന്നതിനർത്ഥം യെച്ചൂരിയുടെ നിലപാട് അനുഭവത്തിൽ നിന്ന് പോലും പാഠം പഠിക്കില്ല എന്ന് മാത്രം. അതോടൊപ്പം എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും അണിനിരക്കുന്നത് 1964 ൽ ഈ എം എസ് ഉൾപ്പെടെയുള്ള 31 സഖാക്കൾ സ്വീകരിച്ച നിലപാടിനെ പൂർണമായും തള്ളിക്കളയുന്നതും അവരോടൊപ്പം നിലകൊണ്ട ജനങ്ങളെയാകെ വെല്ലുവിളിക്കുന്നതും മാത്രമാണ്.
// 
സിപിഐ(എം); സിപിഐ എന്നീ "കമ്മ്യൂണിസ്റ്റ്" പാർട്ടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാട് ബിജെപിയെ പരാജയപ്പെടുത്തുക; അതോടൊപ്പം ഇന്ത്യൻ മുതലാളിത്തത്തിന്റെ "സ്വതന്ത്റമായ വളർച്ച" യും എന്നത് മാത്റമാണ്. ഇന്ത്യയിൽ ഇന്നത്തെ രാഷ്ട്റീയ സാഹചര്യങ്ങളിൽ സിപിഐ(എം) ന്റെയും സിപിഐ യുടെയും "രാഷ്ട്രീയ ശക്തി" എന്താണെന്ന് ജനങ്ങൾക്ക് ആകെയും അറിയാം. 1950 കൾ മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം "മാർക്സിസം" എന്ന തത്വ ശാസ്ത്റം മുന്നോട്ടു വയ്ക്കുന്ന ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ അല്ലെങ്കിൽ "സോഷ്യലിസ്റ്റ് സാമൂഹ്യവസ്ഥ" എന്ന ലക്‌ഷ്യം ഉപേക്ഷികുക്കകുയും ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോൾ ഫലത്തിൽ സംഭവിച്ചത് മാർക്സിസം എന്ന തത്വ ശാസ്ത്റവും പൂർണമായും ഉപേക്ഷിക്കുക ആയിരുന്നു. 1957 ൽ കേരളത്തിലെ "ഇ എം എസ് കമ്മ്യൂണിസ്റ്റ് സർക്കാർ" ഇന്ത്യയിലെ അന്നത്തെ ഒന്നാം കിട സമ്പന്നൻ ആയ ബിർളയെ ക്ഷണിച്ച് കേരളത്തിൽ കോഴിക്കോട് "മാവൂർ റയോൺസ്" ആരംഭിച്ചത് 1950 കളിൽ തന്നെ സ്വീകരിച്ച മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിന്റെ ഭാഗമായിരുന്നു. ബംഗാളിൽ 2008 ൽ 9127 കൃഷിക്കാരുടെ കൃഷിഭൂമി പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക് "നന്ദീഗ്രാം" കാർ ഫാക്ടറിക്ക് നൽകിയതും അതിന്റെ ഭാഗമായിരുന്നു. 2016 ലെ കേരളത്തിലെ സ.പിണറായി വിജയൻ ഇടതുപക്ഷ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിശ്ചയിച്ചത് അന്നത്തെ വേൾഡ് ബാങ്ക് ഡയറക്ടർമാരിൽ ഒരാൾ ആയിരുന്ന Prof .ഗീത ഗോപിനാഥിനെ ആയിരുന്നതും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുന്നതിൽ സ്വീകരിക്കുന്ന മൗനാനുവാദ നിലപാടുകളും ഈ നിലപാടുകളുടെ പൂർണ വിധേയത്വത്തെയാണ് അടിവരയിട്ട് ഉറപ്പിക്കുന്നത്. യഥാർത്ഥത്തിൽ യെച്ചൂരി ലക്ഷ്യമിടുന്നത് ബിജെപി യുടെ ഭരണ തുടർച്ചയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്പൂർണ തകർച്ചയും മാത്രമാണ്. അതാണ്‌ 2019 ൽ സ്വീകരിച്ച ബംഗാൾ മോഡൽ ഇന്ത്യ ആകെയും വ്യാപിപ്പി ക്കുമ്പോൾ സംഭവിക്കുക. ഇന്ത്യൻ ഭരണ ഘടനയിൽ സൂചിപ്പിക്കുന്ന സോഷ്യലിസം പോലും അംഗീകരി ക്കാൻ ഒരുക്കമല്ല എന്നതാണ് എല്ലാ പൊതുമേഖലകളും സ്വകാര്യവത് ക്കരിക്കാൻ അനുകൂലി ക്കുന്നതിന്റെ അർത്ഥം. ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യ ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുകയും പിന്നോക്ക വിഭാഗങ്ങൾ അനുഭവിച്ചുവരുന്ന എല്ലാ സംവരണാ നുകൂല്യങ്ങളും ഇല്ലാതാക്കുകയും ആണ് സംഭവിക്കുക. ഇന്ത്യൻ ബ്രാഹ്മണ തന്ത്റത്തിന്റെ നിഗൂഢവശങ്ങളാണ് പുറത്തു വരുന്നത്. അടിസ്ഥാന "മാർക്സിസ്റ്റ് ആശയങ്ങൾ" ഒന്നും തന്നെ മനസിലാകാത്ത മറ്റ്‌ പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും യെച്ചൂരി പറയുന്നത് അംഗീകരിക്കുക മാത്റമാണ് ചെയ്യാൻ കഴിയുക.
// 
"ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് " മാത്റം രൂപം കൊടുത്ത "മാർക്സിസം" എന്ന തത്വ ശാസ്ത്റം യഥാർത്ഥത്തിൽ എന്താണ്; എന്തിനാണ് എന്ന് മനസിലാകാതിരുന്നതിന്റെ ഫലം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൂർണമായ തകർച്ചക്കാണ് ഇട വരുത്തുക എന്ന് 1950 കളിൽ മനസിലായില്ല എന്ന് മാത്റമല്ല പ്രസ്ഥാനം പൂർണമായും തകർച്ചയിലേക്ക് നീങ്ങുമ്പോഴും മനസിലാകുന്നില്ല. സിപിഐ (എം); സിപിഐ എന്ന് രണ്ടായി പാർട്ടികൾ പിളർന്നെങ്കിലും 1950 കൾക്ക് ശേഷം നീണ്ട 72 വർഷങ്ങൾ കടന്നുപോയെങ്കിലും ഇപ്പോഴും മാർക്സിസം ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് മാത്റം ഉള്ളതാണ് എന്ന് അംഗീകരിക്കാൻ ഒരുക്കമല്ല. മുതലാളിത്തം വളരുക സാമ്പ്റാജ്യത്തം ആയിട്ടാണെന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്ത "കമ്മ്യൂണിസ്റ്റ്" നേത്രുത്വം. "മാർക്സിസം" എന്ന തത്വ ശാസ്ത്റം മനസിലാക്കുക എന്നതാണ് മുഖ്യ വിഷയം. പക്ഷെ അത് മനസിലാക്കാതെ 135 കോടിയിലധികം ജനങ്ങളെ വിഡ്ഢികളാക്കുക എന്നത് തികച്ചും ക്രൂരമായ നടപടികളാണ്. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി ജനങ്ങളിൽ എത്തിക്കാനായാൽ ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷവും അതിനായി വോട്ട് ചെയ്യുക തന്നെ ചെയ്യും. അതിന് അവർക്കു അവസരം കൊടുക്കില്ല എന്നതാണ് ഇപ്പോഴത്തെ വിഷയം.
. .സഖാക്കൾ ഇ എം എസ് , എ കെ ജി, ജ്യോതി ബസു, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയ സഖാക്കളുടെ 1964 ലെ നിലപാടാണ് ശരിയെന്ന് പിന്നീട് ഇന്ത്യൻ ജനത തെളിയിച്ചു. അന്ന് 101 പേരുള്ള പഴയ സിപിഐ യുടെ നാഷണൽ കൗൺസിലിൽ നിന്നും കേവലം 31 സഖാക്കൾ ഇറങ്ങിപ്പോന്നാണ് പിന്നീട് സിപിഐ(എം) രൂപീകരിക്കുന്നത്. അന്ന് അവർ "പാർട്ടി അച്ചടക്കമോ പാർട്ടി ഭരണ ഘടനയോ" ആയിരുന്നില്ല കണക്കിലെടുത്തത്; മറിച്ച് തൊഴിലാളി വർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ മാർക്സിസം എന്ന തത്വ ശാസ്ത്റത്തിന്റെ പ്റസക്തിയും ശക്തിയും ആയിരുന്നു അവർ കണക്കിലെടുത്തത്. അന്ന് ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പാർട്ടി മെമ്പർമാരും പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അവരോടൊപ്പം ആണ് നിലകൊണ്ടത്. "ജനകീയ ജനാധിപത്യം" എന്ന യഥാർത്ഥ പാത തന്നെ അവർ സ്വീകരിച്ചു. എന്നാൽ "ജനകീയ ജനാധിപത്യം" എന്നത് ശരിയായ "ജനങ്ങളുടെ ആധിപത്യം" തന്നെ ആകണമെങ്കിൽ മേൽപ്പറഞ്ഞ "യഥാർത്ഥ ജനങ്ങൾ" തന്നെ ആകണം. അവിടെയാണ് 1950 കാലം മുതൽ പിന്തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന "ഡാങ്കെ ലൈൻ" അപകടം സൃഷ്ടിച്ചത്.
. .1964 ൽ എസ് എ ഡാങ്കെയും കൂട്ടരും സ്വീകരിച്ച "ഇന്ത്യൻ നാഷണൽ കോൺഗ്രസു" മായി കമ്മ്യൂണിസ്റ്റ് പാർട്ടി ഐക്യം ഉണ്ടാക്കണമെന്ന നിലപാടിനെതിരെ ആയിരുന്നു സ.ഇ എം എസ് ഉൾപ്പെടെയുള്ള സഖാക്കളുടെ ഉറച്ച നിലപാട് എങ്കിലും ആ സഖാക്കളുടെ നിലപാട് "ജനകീയ ജനാധിപത്യം" എന്നതായിരുന്നു എന്നതും അത് സോഷ്യലിസത്തോടൊപ്പം ആയിരിക്കുമെന്ന് സ്വാഭാവികമായും കമ്മ്യൂണിസ്റ്റു പാർട്ടിയെ സ്നേഹിച്ചിരുന്നവരാകെ ധരിച്ചു. എന്നാൽ "ജനകീയ ജനാധിപത്യം" എന്നത് യഥാർത്ഥത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബിജെപി തുടങ്ങിയ ബൂർഷ്വാ പാർട്ടികൾ സ്വീകരിച്ചിട്ടുള്ള "മുതലാളിത്തം" മാത്രമാണെന്ന് അന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞില്ല. ബംഗാളിലെയും ത്രിപുരയിലെയും തുടർച്ചയായ ഭരണങ്ങളിൽ കൂടി പാർട്ടി വിഭാവനം ചെയ്യുന്നത് എല്ലാ വൃത്തികേടുകളോടും കൂടിയ "ശുദ്ധ മുതലാളിത്തം" മാത്റമാണെന്ന് മനസിലാക്കിയ ബംഗാളിലെ ജനങ്ങൾ ഇടതുപക്ഷത്തിന് ഒരു കാരണ വശാലും വോട്ടു ചെയ്യില്ല എന്നാണു തീരുമാനിച്ചത്.
. .ഇരുപത്തി മൂന്നാമത് പാർട്ടി കോൺഗ്രസിലും അതിനു മുൻപ് നടന്ന ഇരുപത്തി രണ്ടാമത് പാർട്ടി കോൺഗ്രസിലും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിച്ച നിലപാട് 1964 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പിന്റെ അടിസ്ഥാന കാരണവും അതിൽ സഖാക്കൾ ഇ എം സ്സ് ഉൾപ്പെടെയുള്ള സഖാക്കൾ സ്വീകരിച്ച നിലപാടിനോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനതയാകെ നിലകൊണ്ടതും പൂർണമായും തള്ളിക്കളയുന്നതായിരുന്നു. 9127 കൃഷിക്കാരുടെ ഒരു ലക്ഷത്തോളം ഏക്കർ കൃഷി ഭൂമി പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക് കാർ ഫാക്റ്ററിക്കായി നൽകിയതിലും മറ്റു പല കാരണങ്ങളാലും ബംഗാളിലെ ജനതയാകെ എതിരായപ്പോഴും പാർട്ടി നേതൃത്വം സ്വീകരിച്ച ഇന്ത്യൻ മുതലാളിത്ത ത്തിന്റെ "സ്വതന്ത്രമായ" വളർച്ചക്ക് വേണ്ടി സ്വീകരിച്ച നിലപാടിൽ പാർട്ടി നേതൃത്വം ഒരു തെറ്റും കണ്ടില്ല. അത് "ശരി" മാത്രമാണെന്ന നിലപാടിൽ ഒരു മാറ്റവും വരുത്താൻ പാർട്ടി ഇപ്പോഴും ഒരുക്കമല്ല. ജനങ്ങൾ ഒട്ടാകെ പാർട്ടിക്ക് എതിരായപ്പോൾ കണ്ടെത്തിയ "കുറുക്കുവഴി" യാകട്ടെ ഇന്ത്യൻ ജനതയാകെ ഭരണത്തിൽ നിന്നൊഴിവാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടെ ചേർത്തുള്ള "ഇടത് - കോൺഗ്രസ് " ഐക്യമുന്നണി ഉണ്ടാക്കുന്നതിനും.
. . 1950 കൾ മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം "മാർക്സിസം" എന്ന തത്വ ശാസ്ത്റം മുന്നോട്ടു വയ്ക്കുന്ന ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ അല്ലെങ്കിൽ "സോഷ്യലിസ്റ്റ് സാമൂഹ്യവസ്ഥ" എന്ന ലക്‌ഷ്യം ഉപേക്ഷികുക്കകുയും ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോൾ ഫലത്തിൽ സംഭവിച്ചത് മാർക്സിസം എന്ന തത്വ ശാസ്ത്റവും പൂർണമായും ഉപേക്ഷിക്കുക ആയിരുന്നു എന്നത് മനസ്സിലാകണമെങ്കിൽ യഥാർത്ഥത്തിൽ "മാർക്സിസം" എന്താണെന്ന് അറിയണം. 1950 കാലം മുതൽ നീണ്ട 72 വർഷങ്ങൾ മുതലാളിത്തത്തിന് അനുകൂലമായും സോഷ്യലിസത്തിന് എതിരായതുമായ "പാർട്ടി ക്ളാസുകൾ" തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പോളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും സഖാക്കൾക്ക് സോഷ്യലിസമാണ് മാർക്സിസത്തിന്റെ പാത എന്ന് ബോധ്യപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഇന്ത്യൻ തൊഴിലാളി വർഗ്ഗവും പണിയെടുക്കുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന ജനതയാകെയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും കൈകാര്യം ചെയ്യുന്ന വേൾഡ് ബാങ്ക് മുന്നോട്ടു വയ്ക്കുന്ന മുതലാളിത്തത്തിന്റെയും സാമ്പ്രാജ്യത്വത്തിന്റെയും മാർഗത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടുപോയാൽ അതിനോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാട് ആയിരിക്കും സ്വീകരിക്കുക എന്നത് മനസിലാക്കാൻ സാമാന്യബുദ്ധി ധാരാളം മതി. എല്ലാ പൊതുമേഖലകളും സ്വകാര്യവത്ക്കരിക്കുന്ന കോൺഗ്രസ് -- ബിജെപി നിലപാടിനോട് പൂർണമായും സഹകരിക്കുന്ന സിപിഐ(എം); സിപിഐ നിലപാടുകളോട് ജനങ്ങൾ പൂർണമായും നിസ്സഹകരിക്കുക തന്നെയാകും ഉണ്ടാവുക. ഫലത്തിൽ 2019 ഇന്ത്യയിൽ സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പൂർണമായ തകർച്ചയും ഹിന്ദു വർഗീയ വാദികളുടെ ഭരണ തുടർച്ചയും ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനം പോലും അനുവദിക്കാത്ത രാഷ്ട്രീയ സാഹചര്യം ഉണ്ടാവുകയും ചെയ്യും. മാർക്സിസം അംഗീകരിക്കുന്ന "സോഷ്യലിസ്റ്റ് രാഷ്ട്റം" എന്ന ശരിയായ രാഷ്ട്രീയ നിലപാട് കമ്മ്യൂണിറ്റ് പാർട്ടി നേതൃത്വം സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് വോട്ടു ചെയ്യാതിരിക്കാൻ മാത്രമേ ആവുകയുള്ളൂ. ഈ കാര്യത്തിൽ "സംശയം" ഉണ്ടാകുന്നത് എന്താണ് മാർക്സിസം; സത്യസന്ധരായ ജനങ്ങളിൽ അത് എപ്റകാരം പ്രവർത്തിക്കും എന്നുമുള്ള അറിവില്ലായ്മ കൊണ്ട് മാത്റം.
////05 10 2022////

 

 



"കോൺഗ്രസി" നെ അധികാരത്തിൽ എത്തിക്കുക മാത്രം ആണ് ലക്ഷ്യം. 2019 ലും ഇത്‌ തന്നെ ആയിരുന്നു ലക്ഷ്യം. 

നൂറു വർഷം പ്രവർത്തിച്ചിട്ടും "സോഷ്യലിസം" എന്നത് സ്വപ്നം പോലും അല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി. നടക്കില്ല എങ്കിലും ഇപ്പോൾ വികസിത മുതലാളിത്തം മാത്രം ലക്ഷ്യമായ ഒരു പാർട്ടി. മുതലാളിത്തം വളരുന്നത് സാമ്പ്രാജ്യത്തം ആയിട്ടാണ്. സോഷ്യലിസം ആയിട്ടല്ല.


//
"മാർക്സിസം" അംഗീകരിക്കാത്ത "കമ്മ്യൂണിസ്റ്റ് പാർട്ടികൾ".
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പേര് കൊണ്ട് മാത്റമുള്ള "കമ്മ്യൂണിസ്റ്റു" കൾ ആണ്. ഏതൊരാൾക്കും അയാൾക്ക് ഇഷ്ടമുള്ള പേരുകൾ സ്വന്തം കുട്ടികൾക്കും സ്വന്തം വീടിനും സ്ഥാപനങ്ങൾക്കും നൽകാം. പക്ഷെ ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളെ വഞ്ചിക്കുക എന്ന ലക്ഷ്യത്തിൽ "കമ്മ്യൂണിസ്റ്റ്‌ " എന്ന പേര് സ്വീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കുക മാത്റമാണ്.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ