2022 സെപ്റ്റംബർ 25, ഞായറാഴ്‌ച

472. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇല്ലാതാകണം എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നില്ല. (?)

            472. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇല്ലാതാകണം എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നില്ല. (?)

. .കമ്മ്യൂണിസ്റ്റു പാർട്ടി നേതാക്കൾ ഇടയ്ക്കിടെ പറയുന്ന കാര്യമാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും നിലപാട് ഇത് തന്നെ. കാരണം ഇൻഡ്യൻ മുതലാളിത്തം, ഇന്ത്യൻ ബൂർഷ്വാസി വളരണം എന്ന നിലപാടാണ് 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. അതിന് മാർക്സിസം എന്ന തത്വ ശാസ്ത്റവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ അല്ലെങ്കിൽ പാർട്ടി വർഗ സമര സിദ്ധാന്തം അംഗീകരിക്കുന്നുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്. ഏതായാലും ഇന്ത്യൻ ബൂർഷ്വാസിയെ ശത്രുക്കൾ ആയി കാണുന്നില്ല. പിന്നെ വർഗ സമരത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പിന്നെ മാർക്സിസത്തിന്റെ പ്രശ്നവും ഇല്ല. അതിന്റെയൊക്കെ ഭാഗം ആണ് പാർട്ടി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ. അഭിപ്രായ പ്രകടനങ്ങൾ മാത്റം അല്ല. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിനെയും പാർട്ടിക്ക് പൂർണ സമ്മതമാണ്. എങ്ങിനെയും സ.ഇ എം എസ് മുന്നോട്ടു വയ്ക്കുന്ന മുതലാളിത്ത സമൂഹത്തിന്റെ സ്വന്ത്റമായ വളർച്ച എന്ന ലക്‌ഷ്യം പൂർത്തിയാക്കുക (തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്റവും കലയും എന്ന കൃതി, പേജ് 20). അതിനായി 2024 ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും 2019 ലേതുപോലെ കോൺഗ്രസിന്റെയോ ബിജെപിയുടെയോ സാമ്പത്തിക നടപടികളെ, അഴിമതികളെപ്പോലും ഒരു തരത്തിലും കുറ്റപ്പെടുത്താത്ത കേരളത്തിന്റെ വികസനം എന്നതിൽ മാത്റം പ്രസംഗ ശൈലി സൂക്ഷിക്കുന്നതിലും പാർട്ടി ശ്രദ്ധാലു ആയിരിക്കും. ഫലവും 2019 തന്നെ ആയിരിക്കണം.
//

. .1964 ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാകാൻ കാരണം 1950 കാലം മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എസ്എ ഡാങ്കെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസുമായി സഖ്യത്തിൽ ഏപ്പെടണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചതിന്റെ ഫലമാണ്. എന്താണ് "മാർക്സിസം" എന്നും എന്തിനാണ് "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടതെന്നുമുള്ള അടിസ്ഥാന ധാരണ ഇല്ലാത്തതുകൊണ്ടാണ് "ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി" സഖ്യത്തിൽ ഏർപ്പെടാനുള്ള ആലോചന പോലും ഉണ്ടായത്. മനുഷ്യരിൽ ബഹുഭൂരിപക്ഷത്തിനും കാര്യങ്ങൾ മനസിലാക്കുന്നതിന് യാതൊരു കഴിവും ഇല്ലാത്തവരാണ്. മറ്റുള്ളവരെ അനുകരിക്കാൻ അല്ലാതെ മറ്റൊന്നിനും അവർക്ക് കഴിവില്ല. മാർക്സിസം എന്ന തത്വ ശാസ്ത്റം ആകട്ടെ വളരെ ഗഹനമായ നിരവധി ആശയങ്ങളുടെ സംയോജനമാണ്. ഒരു ആശയം പോലും സ്വയം മനസിലാക്കാൻ കഴിവില്ലാത്തവരെ സങ്കീർണമായ നിരവധി ആശയങ്ങൾ ബോധ്യപ്പെടുത്തുക അസാധ്യമായകാര്യം തന്നെയാണ്. അതിൽ ഒന്ന് മാത്രമാണ് "വൈരുധ്യാധിഷ്ഠിത ഭൗതിക വാദം". അതാകട്ടെ മാർക്സിസം "ശാസ്ത്രം" ആണെന്ന് സ്ഥാപിക്കാൻ അത്യന്താപേക്ഷിത വുമാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട്". ഞാൻ ഇതിനായി നിരവധി ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാറുണ്ട്. അതിൽ ഒന്നാണ് മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവികളിലേയും "ശ്വാസ - ഉച്വാസ്സം". "അകത്തേക്ക് "എന്നുള്ളതിന്റെ വിപരീതം "പുറത്തേക്ക് " എന്നാണ് . "ശ്വാസ - ഉച്വാസ്സം" എന്ന പ്രക്രിയയിൽ ഇത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നടക്കുമ്പോൾ ജീവൻ നിലനിൽക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ശരീരത്തിൽ നടക്കും. അത് ഇല്ലാതായാൽ ജീവനും ഇല്ലാതാകും. മാർക്സിസം അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതിലെ "വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട്"" എന്ന തത്വം നിഷേധിക്കാൻ ആവില്ല. അതുപോലെ തന്നെ അതി പ്രാധാന്യം ഉള്ള മറ്റൊന്നാണ് "വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ അടിസ്ഥാനം".
//
ലെനിൻ "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചും "വർഗ സമരം" നടത്താമെന്ന് കണ്ടെത്തിയ "ബുദ്ധി കേന്ദ്രം" വിചിത്രമാണ്. അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. അടിമ കാല ഘട്ടത്തിലെ "അടിമകൾ" സഹിച്ചിട്ടുള്ള കൊടിയ പീഡനങ്ങളെക്കുറിച്ച് ധാരണ ഇല്ലാതെ "അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യം" എന്ന് ഇന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. "അടിമ" യും മനുഷ്യജീവി ആണെന്ന് അടിമ വ്യവസ്ഥ നിലനിന്ന കാലത്ത് അടിമ ഉടമകൾ കണക്കിലെടുത്തിരുന്നില്ല. അടിമയെ ഉപയോഗിച്ച് എങ്ങനെയെല്ലാം ധനം ആർജിക്കാം എന്നതു മാത്രം ആയിരുന്നു അന്നത്തെ ചിന്താഗതി. ചങ്ങലയുടെ ബന്ധനങ്ങളെക്കാൾ ഭീകരമായിരുന്നു അടിമയെ അടിമയാക്കി നിർത്താനുള്ള നിയമങ്ങൾ. ഗത്യന്തരമില്ലാതെ നരക യാതന അനുഭവിച്ച അടിമയുടെ മാനസിക അവസ്ഥ മനസിലാക്ക്കുക അത്ര എളുപ്പം അല്ല. അഥവാ മനസിലാക്കി യാലും അടിമ ഉടമയുടെ ഭാഗത്താണ് ഒരാൾ നിൽക്കുന്നതെങ്കിൽ അയാളെ ഒരു വിധത്തിലും മറ്റുള്ളവർക്ക് "വർഗ വൈരുധ്യങ്ങൾ" ബോധ്യ പ്പെടുത്താനും ആവില്ല. എസ്എ ഡാങ്കെയും കൂടെ ഉണ്ടായിരുന്നവരും അടിമ ഉടമയുടെ ഭാഗത്താണ് നിലകൊണ്ടിരുന്ന തെന്നാണ് അനുമാനിക്കാൻ കഴിയുക. അല്ലെങ്കിൽ പഴയ അടിമകളുടെ പിന്തലമുറക്കാരായ ആധുനിക കാലത്തെ തൊഴിലാളിവർഗ ത്തിന്റെ ചേരിയിൽ നിൽക്കാതെ അടിമ ഉടമകളുടെ അല്ലെങ്കിൽ ആധുനിക ചൂഷക വർഗങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമായിരുന്നില്ല. എന്നാൽ വസ്തുതകൾ യഥാർത്ഥത്തിൽ മനസിലാക്കാതെ ആണെങ്കിൽ അവരുടെ നിലപാടിൽ മാറ്റം വരും. എന്നാൽ പഴയ അടിമ ഉടമകളുടെ പിന്തുടർച്ചക്കാരായ ചൂഷകവർഗ--ഭരണകൂട താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്നവരോടൊപ്പം നിലകൊള്ളണമെന്ന് ഉറച്ച നിലപാട് എടുക്കുന്നവർ തൊഴിലാളി വർഗ്ഗത്തിന്റെയും മാർക്സിസം എന്ന തത്വശാസ്ത്റത്തിന്റെയും ശത്രുക്കൾ മാത്രമായിരിക്കും.
//
ഇന്ത്യയിൽ ബ്രാഹ്മണാധിപത്യവും അതോടനുബന്ധിച്ചുള്ള ചൂഷക വർഗ സാമ്പത്തിക വ്യവസ്ഥയും നിലനിൽക്കണമെന്ന് താത്പര്യപെടുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ "ബിജെപി " എന്ന പാർട്ടിയും. ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പണി എടുക്കുകയും ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതാകണമെങ്കിൽ മാർക്സിസം അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയുടെ ഭരണം നിർവഹിക്കുന്ന സ്ഥിതി വരണം. മാർക്സിസം എന്നാൽ യാതൊരു ധാരണയും ഇല്ലാത്തവർക്കും മാനസികമായി ഡാങ്കെ ചിന്താഗതി ഉള്ളവർക്കും അത് ഒരിക്കലും ബോധ്യപ്പെടില്ല. അവർ മാനസികമായി ചൂഷകവർഗങ്ങളോടൊപ്പം മാത്റം നിലകൊള്ളുന്നവരാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിനർത്ഥം അടിമ ഉടമകളോടൊപ്പം അല്ലെങ്കിൽ മുതലാളിമാരോടൊപ്പം നിലകൊള്ളുക എന്ന് മാത്രമാണ് അർഥം. അവരും "മാർക്സിസം അംഗീകരിക്കുന്നു" എന്ന് അവകാശപ്പെടുന്നത് കാറൽ മാർക്സിനേയും അദ്ദേഹം ആവിഷ്‌ക്കരിച്ച തത്വ ശാസ്ത്റത്തേയും കൊലചെയ്യുക ചെയ്യുക അല്ലെങ്കിൽ തൊഴിലാളി വർഗ്ഗത്തേയും പാവപെട്ട ജനങ്ങളേയും ചതിക്കുക; വഞ്ചിക്കുക എന്നാണ് അർത്ഥം. തത്വ ശാസ്ത്റം മനസിലായില്ല എന്നത് ചൂഷക വർഗ്ഗങ്ങളോടൊപ്പം നിലകൊള്ളുക; അവരെ പ്രോത്സാഹിപ്പിക്കുക എന്നതിന് ന്യായീകരണം ആവില്ല.
//
മാർക്സിസം അംഗീകരിക്കാൻ തയ്യാറല്ലാത്തവർ "കമ്മ്യൂണിസ്റ്റ് പാർട്ടി" എന്ന പേര് സ്വീകരിക്കുന്നത് പൊതുജനത്തെ വിഡ്ഢികളാക്കാൻ മാത്റം. മാർക്സിസം അംഗീകരിക്കുക എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി മാത്റം നിലകൊള്ളുക എന്നാണ് അർത്ഥം. 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് പാർട്ടി" മുതലാളിത്തത്തിന്റെ വളർച്ചക്കായി മാത്റം നിലകൊള്ളുകയാണ്. ഫലമാകട്ടെ പൊതുജനങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും. കാറൽ മാർക്സും ലെനിന്നും സോഷ്യലിസം അല്ലാതെ മറ്റൊന്നും സ്വീകരിക്കാൻ തൊഴിലാളി വർഗത്തെ അനുവദിക്കുന്നില്ല. 1950 കളിൽ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ബൂർഷ്വാസി പിടിച്ചെടുത്തതുകൊണ്ട് ഇന്ത്യൻ തൊഴിലാളിവർഗം നരകയാതന അനുഭവിക്കേണ്ടി വരുന്നു. 1950 കൾക്ക് ശേഷം 73 വർഷങ്ങൾക്ക് ശേഷവും പാർട്ടി ഇല്ലാതായി ക്കൊണ്ടിരിക്കുമ്പോഴും ബൂർഷ്വാ കമ്മ്യൂണിസ്റ്റ് "നേതൃത്വം" സോഷ്യലിസം അംഗീകരിക്കാൻ തയ്യാറല്ല. സോഷ്യലിസം അവർക്കൊരിക്കലും ആവശ്യമായി ബോധ്യപ്പെടില്ല.
//
എന്നാൽ കോൺഗ്രസിന്റെ കാര്യം അങ്ങനെയല്ല. പഴയ അടിമ ഉടമകളുടെ പിന്തുടർച്ചക്കാരായ ചൂഷകവർഗ--ഭരണകൂട താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന; സമ്പന്ന വർഗ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മാർക്സിസം മനസിലാകുന്നവർക്ക്, അത് അംഗീകരിക്കുന്നവർക്ക് കോൺഗ്രസും ബിജെപിയും ഒന്ന് തന്നെയാണ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനേയും എ കെ ആന്റണിയേയും മനസിലാകുന്ന വർക്ക് മാത്രമേ അതും മനസ്സിലാവുക യുള്ളൂ. ഉത്തരപ്രദേശിലും ത്രിപുരയിലും ബിജെപി വിജയിച്ചതും കോൺഗ്രസും ബിജെപിയും ഒന്നായതുകൊണ്ട് മാത്രം. അവർക്ക് ആവശ്യം ഇന്ത്യയിൽ ചെങ്കൊടി പാടില്ലെന്ന് മാത്രം. രാമരാജ്യത്തിൽ അവർ ഒന്നാണ്. പൊതുമേഖല പാടില്ലെന്നതിൽ അവർ ഒന്നാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ആക്രമിക്കുന്നതിൽ പോലും അവർ ഒന്നാണ്. പി കെ ശ്രീമതിക്കും ശൈലജ ടീച്ചർക്കും പീഡനം അനുഭവിച്ചവരോട് ഉണ്ടായ അനുഭാവം കോൺഗ്രസിലെയോ ബിജെപി യിലെയോ ആർക്കും ഉണ്ടാവില്ല. അവിടെ വ്യത്യാസം ഒരു തത്വശാസ്ത്രത്തിന്റെ - മാർക്സിസ ത്തിന്റെ, മനുഷ്യത്വത്തിന്റെതാണ്. കോൺഗ്രസിലും ബിജെപി യിലും ഇല്ലാത്തതും അത് മാത്രം. ഇന്ത്യയിൽ ഒരൊറ്റയാൾ പോലും ചെങ്കൊടിയുമായി കാണാൻ ഇടയാകരുത് എന്നതാണ് കോൺഗ്രസിന്റെ നിലപാട്. 1950 കാലം മുതൽ തന്നെ കോൺഗ്രസിന്റെ നിലപാട് അതാണ്. ഹിന്ദു രാഷ്ട്റവും ലക്ഷ്യമായ കോൺഗ്രസിന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാരണ വശാലും നിലനിൽക്കാൻ പാടില്ല എന്നതിൽ യാതൊരു സംശയവും ഇല്ല. ആർ എസ് എസിനെ പോലെ പരമാവധി പ്രവർത്തകരെ കൊന്നൊടുക്കുക എന്നത് തന്നെയാണ് അതിന് കോൺഗ്രസിന്റെയും മാർഗം. പക്ഷെ ജനാധിപത്യവും അതിന്റെ ഭാഗമായ ചില നിയമങ്ങളും ഉള്ളതുകൊണ്ട് അത് അത്ര എളുപ്പമല്ല. പുരോഗമന ആശയങ്ങളോടൊപ്പം നിലകൊള്ളുക എന്നതല്ലാതെ മറ്റു യാതൊരു തെറ്റും ചെയ്യാത്ത ഇടുക്കിയിലെ സൂരജ്ജ് എന്ന എസ് എഫ് ഐ വിദ്യാർത്ഥിയെ കൊലചെയ്തത് കോൺഗ്രസിന് പുതിയ ആവേശം നൽകുകയാണ് ഉണ്ടായത് എന്നും അങ്ങനെ ചെയ്യുന്നവർക്ക് പൂർണ സംരക്ഷണം കൊടുക്കും എന്ന് പ്രഖ്യാപിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ പ്രത്യേകത അദ്ദേഹം ഒരേ സമയം ബിജെപിയും കോൺഗ്രസും ആണെന്നതാണ്.
. .
. .ഇവിടെയാണ് പാർട്ടി സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന "മാർക്സിസം" മുന്നോട്ട് വയ്ക്കുന്ന "ലക്‌ഷ്യം" അംഗീകരിക്കണം എന്നാവശ്യപ്പെടുന്നതിന്റെ പ്രസക്തി വരുന്നത്. മാർക്സിസം നിലകൊള്ളുന്നത് ചൂഷക വർഗ്ഗങ്ങളുടെ തെറ്റ് തിരുത്തി അവരെ ശക്തരാക്കണം എന്ന ഇപ്പോഴത്തെ പാർട്ടി നിലപാടിന്റെ (മുതലാളിത്തം പ്രോത്സാഹിപ്പിക്കണം) പ്രശ്നം വരുന്നത്. ഇതാകട്ടെ 1950 കാലം മുതൽ കഴിഞ്ഞ 72 വർഷങ്ങളായി തുടരുകയാണ്. ചൂഷക വർഗ്ഗങ്ങളാകട്ടെ ഒരു കാരണവശാലും "തൊഴിലാളി" ഒരു വർഗ്ഗമായി സംഘടിക്കാൻ പാടില്ല എന്ന നിലപാടിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മാർക്സിസം നിലവിൽ വന്ന കാലം മുതൽ ചൂഷക വർഗ്ഗങ്ങൾ അതിനെതിരെ യുദ്ധം ചെയ്യുന്നത്. അടിമകാലം മുതൽ തുടരുന്ന ചൂഷക വർഗ്ഗങ്ങളുടെ ചൂഷണം എക്കാലവും തുടരണം. പണിയെടുക്കുന്നവർ ഒരു കാരണ വശാലും മാന്യമായി ജീവിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അവിടെ കോൺഗ്രസും ബിജെപിയും ഒന്നാണ്. 1959 ലെ വിമോചന സമരം മുതൽ എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരും അതിൽ ഒന്നാണ്. അങ്ങനെയുള്ള വസ്തുതകൾ പാർട്ടി നേതൃത്വം കാണുന്നില്ല. അവിടെയാണ് തൊഴിലാളി വർഗ്ഗത്തിൽ "വർഗ ബോധം" ഉണ്ടാകണം; അത് വർഗ സമരം ആയി മാറുകയും ചൂഷക വർഗ വാഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുക എന്നതിന്റെ പ്രസക്തി വരുന്നത്. റഷ്യയിൽ ആ കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. റഷ്യ പിന്നോക്ക രാജ്യമായിരുന്നു; സാർ ചക്രവർത്തിയുടെ ഭരണമായിരുന്നു എന്നതൊന്നും സോഷ്യലിസ്റ്റ് ലക്‌ഷ്യം അന്ഗീകരിക്കുന്നതിന് ലെനിന് തടസ്സം ആയില്ല. ഇന്ത്യയിലാകട്ടെ സാഹചര്യങ്ങൾ ആകെ മാറി. ഭരണ ഘടന പോലും സോഷ്യലിസം അംഗീകരിക്കുന്നതാകുന്നു. പാർട്ടി സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്‌ഷ്യം അംഗീരിച്ചാൽ മാത്റം മതി. പക്ഷെ അതൊരിക്കലും അംഗീകരിക്കില്ല എന്നതാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാട്. 2002 മുതൽ ഈ ആവശ്യം പാർട്ടിയുടെ മുൻപിൽ ഉന്നയിച്ചു വരികയാണ്. ഇന്നത്തെ നിലയിൽ ഒരിടത്തും പാർട്ടി എത്തിച്ചേരില്ല.
........."കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യിലെ മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950 മുതൽ ഇന്ത്യയിൽ സ്വീകരിച്ചത്. അതിൽ ഒരു മാറ്റവും ഇന്ത്യയിൽ സംഭവിക്കില്ല? (?)
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല. "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ ലെനിൻ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചും "വർഗ സമരം" നടത്താമെന്ന് കണ്ടെത്തിയ "ബുദ്ധി കേന്ദ്രം" വിചിത്രമാണ്.
.
. .അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. കാറൽ മാർക്സിന് അത് മനസിലായതുകൊണ്ട് ലോകമൊട്ടാകെ തൊഴിലാളികൾ ഒന്നായി സംഘടിച്ചാൽ അവരെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ലെന്ന് മനസിലായി. നിഭാഗ്യവശാൽ ഇന്ത്യയിൽ മാർക്സിസം കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും മാർക്സിന് മനസിലായത് മനസിലകുന്നില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല.
.
. .മുതലാളിത്ത വ്യവസ്ഥക്കായും പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി. മാർക്സിസം അംഗീകരിക്കുന്നതിന്റെ വിദൂര സാധ്യതകൾ പോലും കാണുന്നില്ല.
//25 09 2022//
/////
472 (A). The Communist Party does not want the Indian National Congress should disappear. (?)
//
But it is the Congress and BJP's need that the "communist parties" should disappear from Indian politics. It is the need of those who depend on them. The Indian National Congress is a political movement that stands to protect the interests of the wealthy class; the exploiters--the descendants of the old slave-owners. Congress' stand is that not a single person should be seen with a red flag in India. The Congress, whose goal is a "Hindu Rashtra", has no doubt that the communist movement should not survive in India under any circumstances.
//
Those who are not ready to admit Marxism assigning the name "Communist Party" only to fool the public. Admitting "Marxism" means only standing for the socialist society. For the last 73 years since 1950, the "Communist Party" of India has stood only for the growth of capitalism and result is "throw away" from common peoples all over India.
//
Most of the "COMMUNIST LEADERS" make the comment that they don't want to cease the "Indian National Congress" from India. Party General Secretary Sitaram Yechury also took the same stand and he made the comment that "only INC can save India". Because since 1950, the leadership of the Communist Party of India has taken the position that Indian capitalism and the Indian bourgeoisie should grow. No one should ask whether it has anything to do with the philosophy of Marxism or whether the Party accepts the theory of class struggle. In any case, the Indian bourgeoisie is not seen as an enemy. And the problem of class struggle does not arise. And there is no problem of Marxism. Part of it is the comments of the party leaders. Not just expressions of opinion. The party also fully agrees with the complete abolition of public sector institutions in India. At any rate, accomplish the objective of independent growth of capitalist society as suggested by Com. EMS "FREE DEVELOPMENT OF CAPITALISM (The Science and Art of Working Class Politics, p. 20). For that, in the 2024 parliamentary elections and like in 2019, the party will be careful in keeping the speech style of Kerala's development without blaming the economic actions of the Congress or the BJP in any way, even the corruptions. Result should be same in 2019.
//
Lenin in his book "STATE" and Revolution" says that "a non-class or supraclass government is impossible in a society torn apart by class antagonisms". It is strange that the "intellectual center" of "Indian COMMUNISTS" discovered that "class struggle" can be done by promoting the CAPITALISM and exploiting classes. They did not understood the conflict of interest between the slave and the master and the conflict of interest between the worker and the master. No one can understand the term "conflict of interest between slave and owner" today without understanding the terrible tortures "slaves" endured during the slave era. During the slavery era, slave owners did not consider that a "slave" was also a human being. The only way of thinking at that time was how to make money using slaves. The laws of enslavement were more terrible than the bonds of chains. It is not so easy to understand the mental state of a slave who has suffered hell without a solution. And also, if one is on the slave owner's side, one cannot convince others of "class antagonisms" in any way. It can be assumed that SA Dange and his companions were on the side of the slave owner. Otherwise they would not have decided to promote the political movements of the slave owners or the modern exploiting classes without standing in the slums of the modern proletariat, the descendants of the old slaves. But if they don't really understand the facts, their attitude will change. But those who insist on standing with those who stand to protect the interests of the exploiting class--the descendants of the old slave-owners--are only enemies of the working class and the philosophy of Marxism.
//
The Indian National Congress and the "BJP" of the Hindu communalists are political parties that are interested in the existence of Brahminism and the associated exploitative economic system in India. If India's political power is to protect the interests of the working and poverty-stricken majority, India must be governed by a communist movement that accepts Marxism. Due to poor grasping capacity, lot of working class and common peoples can't understand the revolutionary ideas of Marxsism. And also Marxism is never convincing to the uninitiated and mentally retarded. They are only mentally aligned with the exploiters. Those unwilling to admit Marxism and assigning the name "Communist Party" only to fool the public. Accepting Marxism means only standing for the socialist system. For the last 73 years since 1950, the "Communist Party" of India has stood only for the growth of capitalism.The result is more and more isolation from the public.
//
But what about Congress? It is not so. They are firm that not even a single person in India should be seen with a red flag.
The Indian National Congress is a political movement that stands to protect the interests of the wealthy class; the exploiters--the descendants of the old slave-owners--standing to protect state interests. Congress' stand is that not a single person should be seen with a red flag in India. The Congress, whose goal is a "Hindu Rashtra", has no doubt that the communist movement should not survive in India under any circumstances. Actually they are only safeguarding the interest of bourgeoise and elite group of India; those who are actually their base. Like the RSS, the way of Congress is also to kill maximum number of "COMMUNIST" workers of India. But it is not so easy because democracy and certain laws are preventing to do so. Here is the basic fact that those "COMMUNIST" leaders have no such commitments to their actual followers, working class and common people and they also whole heartedly protecting and safeguarding the interests of those bourgeoiswe and elite groups of India.
//
Unfortunately, in India, it is impossible to convince the "COMMUNIST" leaders, that Karl Marx introduced the ideology "MARXSISM" only to protect the actual working class and those common peoples suffering poverty and hardships due to the exploitation of bourgeoise. Nobody know what ideas those "COMMUNIST" leaders bearing in their head, certainly it is not "MARXSISM" or any kind of sympathy to those actual proletarians, for which Karl Marx, spent his life. Probably only they are considering themselves to enjoy politics as hoby. It is too cruel to those proletarians which MARXSISM represents and also to the great man Karl Marx. They are considering that nothing in India will affect them, only they have to reach upto their retirement (maximum age limit to continue in PB). They can decide anything according to their wishes then and there. So the coalition with INC WILL CERTAINLY continue till zero red flag in India. This is not a mere "coment", but the experience of one century growth of Indian working class movement.
/
Certainly, CPI(M) PB will be in very much happy in the victory of BJP in Tripura because their actual target is "FREE DEVELOPMENT OF CAPITALISM" and for such a target, there should not be a COMMUNIST PARTY IN INDIA with the "best" result of Bengal. They are in their right way for the complete elimination of RED FLAG from India. They will never get rid of their "ANTI MARXSIST, ANTI SOCIALIST" stand in the General Election of 2024 also.
//
It is very interesting to note CPI(M) leaders most often make comments that they are not participating in Assembly elections in States, recently in Karnataka, where participated only in four seats (4/214); that to avoid split in the VOTES. (Actually it is only a tactics to prevent the growth of Communist movement in India as they want to become zero RED FLAG in India) Nobody can understand actually what they means. Perhaps, it may be intending to defeat BJP and to ensure the success of Indian National Cpongress. But anybody having least common sense can see that Indian National Congress want only to the continuation of BJP ruling in India and they will become BJP when time needs. In Uttara Pradesh, actually INC protected BJP to avoid SP success and in Tripura also only INC protected BJP there where INC want only to avoid CPI(M) restoring in Tripura. As CPI(M) PB members are only INTERNATIONAL FOOLS, they can't understand anything.
//25 09 2022//




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ