471. "ചാണകം" എപ്പോഴും ചാണകം തന്നെ ആയിരിക്കും
ജനാധിപത്യം അംഗീകരിക്കാത്ത കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കണം. നവംബർ പതിനഞ്ചിന്റെ പ്രതിഷേധത്തിൽ അണിചേരുക. / ചാണകം എന്നത് സംഘപരിവാറിന്റെ ഇരട്ടപ്പേര് കൂടിയാണ്. ചാണകത്തിന് "വളം" എന്ന നിലയിൽ നല്ല ഗുണം ഉണ്ട്. അത് ആരും നിഷേധിക്കുന്നില്ല. എന്നാൽ ചാണകത്തിന് ചിന്തിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ആവില്ല. അതാണ് സംഘപരിവാറിന് അങ്ങനെ ഒരു ഇരട്ടപ്പേര് ഉണ്ടാകാൻ കാരണം. സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത് ഒന്നും അവർക്ക് മനസിലാവില്ല. അതാണ് കേരളം ഗവർണ്ണർ വീടുവായത്തം പറയുന്നതിന്റെ അടിസ്ഥാനം. പഴയ സുപ്രീം കോടതി ജ. വൈ ബി ചന്ദ്രചൂഡ്, ഉൾപ്പെടെ ആരെല്ലാം ഗവർണ്ണർ പദവി യുടെ പരിമിതികളെപ്പറ്റി പറഞ്ഞാലും വെറും ചാണകം മാത്റമായ കേരള ഗവർണ്ണർക്ക് മനസിലാവില്ല. ജനാധിപത്യം എന്താണ് എന്ന് അദ്ദേഹത്തെയും സംഘ്പരിവാറിനെയും ബോധ്യപ്പെടുത്തുക തന്നെ വേണം. തിരുവനന്തപുരത് പത്തു ലക്ഷം പേരെ അണിനിരത്താൻ തിരുവനന്തപുരത്തെ ഒരു പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ ധാരാളം മതി. അത് പത്ത് ലക്ഷം പേരെങ്കിലും ഉണ്ടാകും; ഉണ്ടാകണം. "ജനാധിപത്യത്തിൽ" വിശ്വസിക്കുന്ന മുഴുവൻ ജനങ്ങൾക്കും അതിൽ അണിനിരക്കാം. കാരണം "ജനാധിപത്യം" ഇടതുപക്ഷത്തിന്റെ മാത്റം ഭരണ വ്യവസ്ഥയല്ല. കേരള ഗവർണ്ണർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ നവംബർ പതിനഞ്ചിന് തിരുവനന്തപുരം പട്ടണത്തിൽ ഒത്തു ചേരണം. അവർ തീർത്തും സമാധാനപരമായി ഒരു പ്രാവശ്യം മാത്റം എല്ലാവരും ഒരേ സമയം പറയണം. "കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വച്ച് ഒഴിവാകണം.". പരമാവധി ശബ്ദത്തിൽ ഒരു പ്റാവശ്യം മാത്റം പറയുമ്പോൾ അത് കേൾക്കുക ചാണകം ആരിഫ് മുഹമ്മദ് ഖാൻ മാത്രം ആയിരിക്കില്ല. ഇന്ത്യ ഒട്ടാകെയും മാത്രം ആയിരിക്കില്ല. ലോകം മുഴുവൻ ആയികരിക്കും. അത് ജനാധിപത്യം എന്താണ് എന്ന് മനസിലാകാത്ത ലോകത്തിലെ മുഴുവൻ വിവര ദോഷികൾക്കും മനസിലാക്കാൻ കൂടിഉള്ള അവസരം ആയിരിക്കും.
ജനാധിപത്യം അംഗീകരിക്കാത്ത കേരള ഗവർണ്ണർ രാജി വച്ചൊഴിയണം.
////////////////////
. .കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കേരളത്തിലെ സർക്കാരിനെതിരായ നിലപാട് എടുക്കുന്ന ഗവർണർ ഇന്ത്യൻ ഭരണ ഘടനയോ ജനാധിപത്യമോ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ജനങ്ങൾ തെരെഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധികളായ മന്ത്രിമാരെയും ഭരണകൂടത്തിന്റെ തീരുമാനങ്ങളെയും കേരള ഗവർണ്ണർ വെല്ലുവിളിക്കുകയാണ്. ജനവിധി മാനിക്കാൻ കൂട്ടാക്കാത്ത ഗവർണ്ണർ രാജി വച്ച് ഒഴിയണം. മന്ത്രിസഭയുടെ ഉത്തരവാദിത്വം അവരെ തെരഞ്ഞെടുത്ത ജനങ്ങളോടാണ്. ജനാധിപത്യമോ ഭരണ ഘടനയോ എന്താണെ ന്നറിയാത്ത സംഘപരിവാറിന്റെ ഭാഷ ഗുണ്ടായിസ മാണ്. അതിനെ നേരിടാൻ ജനങ്ങളെ അണി നിരത്തുക മാത്രമാണ് പോംവഴി.
. ."ജനാധിപത്യം" എന്താണെന്നോ ജനങ്ങൾ എന്താണെന്നോ യാതൊരു ധാരണയും ഉള്ളവരല്ല "ഹിന്ദു " വർഗീയ വാദികൾ. ജനങ്ങൾ എന്നാൽ എല്ലാ ജാതി--മതങ്ങളിലും ഉൾപ്പെടുന്നവരാണ്. ഹിന്ദുത്വ വാദികൾ "ഹിന്ദുത്വത്തെ" യാണ് രാഷ്ട്രീയ ആയുധമാക്കുന്നത്. "ഹിന്ദുക്കൾ" എന്നൊരു വിഭാഗം യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇല്ല. ജനങ്ങളെ പല വിഭാഗങ്ങൾ ആയി തിരിച്ച് പരസ്പരം ശത്രുക്കൾ ആക്കുക എന്നതാണ് ഹിന്ദു വർഗീയ വാദികളുടെ "രാഷ്ട്രീയം". പണ്ടെന്നോ നിലനിന്നിരുന്ന രാജ വാഴ്ചയും ബ്രാഹ്മണാധിപത്യവും ജനാധിപത്യ വ്യവസ്ഥയിലും നിലനിർത്താം എന്ന് കരുതുന്നത് സാമാന്യ ബോധം ലവലേശം ഇല്ലാത്തതുകൊണ്ട് മാത്റമാണ്. ഏതെല്ലാം വിധത്തിൽ "ജനാധിപത്യം" ഇല്ലാതാക്കാം എന്ന് മാത്രമാണ് അവർ എവിടെയും പരിശോധിക്കുക.
. .ജനാധിപത്യത്തിൽ ജനങ്ങളുടെ ചുമതല വോട്ടു ചെയ്യുക മാത്രമല്ല. അതികഠിനമായ പോരാട്ടങ്ങളിലൂടെയാണ് ദീർഘകാലം കൊണ്ട് ജനങ്ങൾ രാജവാഴ്ച ഇല്ലാതാക്കിയത്. പഴയ രാജവാഴ്ചയുടെ പ്രതീകം ആകാൻ ശ്രമിക്കുന്ന കേരളത്തിലെ ഗവർണ്ണർക്കെതിരെ ജനങ്ങളെ അണിനിരത്തികൊണ്ടുള്ള അതി ശക്തമായ പോരാട്ടമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തേണ്ടത്. അതാകട്ടെ ഹിന്ദുത്വ വാദികളുടെ വർഗീയതക്കെതിരെയും ഇന്ത്യയുടെ ജനാധിപത്യവും ഭരണ ഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടും ആയിരിക്കണം.
. .ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വർഗീയ വാദികൾ ജനാധിപത്യം അംഗീകരിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടി ആയതുകൊണ്ട് അവരുടെ ആശ്രിതനായ കേരള ഗവർണ്ണർക്ക് അദ്ദേഹത്തിന്റെ "ഇഷ്ടം പോലെ" ചെയ്യാം എന്ന ധാരണ ഉണ്ടെങ്കിൽ ആ ധാരണ തിരുത്താനും കേരളത്തിലെ ജനങ്ങൾ തയ്യാറാകും. ബംഗാളിലെ മമത ബാനർജി ഇതുപോലെയുള്ള ഗവർണർമാരെ കൈകാര്യം ചെയ്യുന്നത് അദ്ദേഹം ശ്രദ്ധിയ്ക്കണം. അതൊന്നും കേരളത്തിൽ ഉണ്ടാകാൻ ഇടയാകരുത്. ഗവർണ്ണറുടെ പദവികൊണ്ട് ഇന്ത്യൻ ഭരണ ഘടന ജനാധിപത്യത്തെ കൊല ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മാറുകയും പുതിയ ജനപ്രതിനിധികൾ അധികാരത്തിലേക്ക് വരികയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഭരണ കൂടത്തിന് തലവൻ ഇല്ലാത്ത സ്ഥിതി ഉണ്ടാകാതെയിരിക്കാനും അഥവാ തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ അത്തരം ഘട്ടങ്ങളിലും മറ്റും ഭരണകൂടത്തെ സംരക്ഷിക്കാനും ഗവർണ്ണർ പദവി ആവശ്യമായി വരും. അല്ലാതെ തെരെഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ദ്രോഹിയ്ക്കാനുള്ള ഒരു പദവി ആയി "ഗവർണ്ണർ" മാറരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ