2022 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

474. ആഗോളവത്ക്കരണത്തിനുള്ള ഉറച്ച പിന്തുണ?

 474. ആഗോളവത്ക്കരണത്തിനുള്ള ഉറച്ച പിന്തുണ?

//
. .2016 ലെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുഖ്യ മന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയി വേൾഡ് ബാങ്ക് ഡയറക്ടർമാരിൽ ഒരാളായ പ്രൊ. ഗീത ഗോപിനാഥിനെ നിയമിച്ചപ്പോൾ അത് വേൾഡ് ബാങ്കിന്റെയും സാമ്പ്രാജ്യത്ത ശക്തികളുടേയും ആഗോളവത്ക്കരണ പരിപാടികൾ നടപ്പിലാക്കുന്നതിന്റെ ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്ന് ആരും കരുതിയില്ല. എന്നാൽ ഇന്ത്യൻ റെയിൽവേ ഉൾപ്പെടെ എല്ലാ പൊതുമേഖലകളുടെയും സ്വകാര്യവത്ക്കരണത്തിൽ സിപിഐ(എം) പൂർണമായും സഹകരിക്കുന്ന സാഹചര്യത്തിൽ ഗീത ഗോപിനാഥിന്റെ നിയമനം ആഗോളവത്ക്കരണം സിപിഐ(എം) പൂർണമായും സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന ധാരണയിൽ എത്താൻ കഴിയും. സ.ഇ എം എസിന്റെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന "കാഴ്ചപ്പാട്" ഒരു തരത്തിലും ഉപേക്ഷിക്കില്ല എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ആഗോളവത്ക്കരണം പൊതുമേഖലകൾ ഇല്ലാതാക്കുന്നതിൽ മാത്രമല്ല ഒതുങ്ങുന്നത്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ ഭാഗമായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നൽകുക തുടങ്ങിയ ജനജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന എല്ലാ നടപടികളിൽ നിന്നും ഭരണ കൂടം പൂർണമായും പിന്മാറുക; രാജ്യത്തിന്റെ സാമ്പത്തിക ശ്രോതസുകൾ പൂർണമായും മുതലാളിമാരെ ഏൽപ്പിക്കുക; തുടങ്ങിയവയെല്ലാം ആഗോളവത്ക്കരണത്തിന്റെ ഭാഗമാണ്. അതെല്ലാം സിപിഐ (എം) അംഗീകരിക്കുന്നതിന്റെ ഭാഗമാണ് സാധാരണ സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും നടത്തിവരുന്ന "അഖിലേന്ത്യാ സമരങ്ങളിൽ" ഒന്നും പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണത്തിന് എതിരായ ആവശ്യങ്ങൾ ഒന്നും ഉൾപ്പെടുത്താൻ പാടില്ല എന്ന പോളിറ്റ് ബ്യൂറോ നിലപാട്. . ഭാവിയിൽ ഇപ്പോൾ നിലവിലുള്ള എല്ലാ സ്ഥിരം തൊഴിൽ അവസരങ്ങളും ഇല്ലാതാക്കുന്ന നടപടികൾ ആയിരിക്കും ഇന്ത്യ ഭരണ കൂടം സ്വീകരിക്കുക. കേരളത്തിലെ ഭരണ തുടർച്ച അല്ലാതെ മറ്റ് സംസ്ഥാനങ്ങളോ ഇന്ത്യയ രാജ്യമോ ആരെങ്കിലും ഭരിക്കട്ടെ എന്ന നിലപാട് അല്ലാതെ കേരളത്തിലെ "സിപിഐ(എം) പോളിറ്റ് ബ്യൂറോ" മെമ്പർമാരും സ്വീകരിക്കില്ല. കാരണം ഇന്ത്യയുടെ ഭരണത്തെക്കുറിച്ചോ സോഷ്യലിസ്റ്റ് വ്യവസ്ഥയെക്കുറിച്ചോ അവർക്കാർക്കും ചിന്തിക്കാൻ പോലും ആവില്ല. കേരളത്തിലെ ഏത് റെയിൽവേ സ്റ്റേഷനിൽ ചെന്നാലും സ്വകാര്യവത്ക്കരണത്തിന്റെ "ഗുണം" നിങ്ങൾക്ക് നേരിൽ ബോധ്യപ്പെടുകയും ചെയ്യും. ഇന്ത്യൻ ജനതയ്ക്ക് മോചനത്തിന് വിദൂര സാധ്യതകൾ പോലും മുൻപിൽ തെളിയുന്നില്ല.

. ."മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം "വർഗസമര" കാഴ്ചപ്പാടിൽ "അടവ് നയം" എപ്പോഴും ബൂർഷ്വാസിക്ക് അനുകൂലവും തൊഴിലാളിവർഗത്തിനും സാധാരണ ജനങ്ങൾക്കും എതിരെ ഉള്ളതും ആയിരിക്കും. അതാണ് ജനങ്ങൾ എല്ലായ്പ്പോഴും പരമാവധി അകലം പാലിക്കാൻ ശ്രദ്ധിക്കുന്നത്. അതാണ് 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സംഭവിച്ചത്. എല്ലാ മേഖലകളിലും "പരമാവധി ലാഭം" മാത്റം ലക്ഷ്യമാക്കുന്ന മുതലാളിത്തം പ്രോത്സാഹിപ്പിച്ച് "വിലക്കയറ്റ വിരുദ്ധ സമരം" സാധാരണക്കാരെ വിഡ്ഢികളാക്കുക എന്ന ലക്ഷ്യത്തോടെ മാത്റം നടത്തുന്നതാണ്. സമരം ചെയ്ത് ചൂഷക വർഗ്ഗങ്ങളുടെ തെറ്റ് തിരുത്തി അവരെ ശക്തരാക്കുക എന്നതാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ള സംഘടനാ രീതി. അതിന് മാർക്സിസവുമായി ബന്ധം ഒന്നും ഇല്ല.
.
. .സിപിഐ യുടെ നിലപാട് ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷവും ദൈവ വിശ്വാസികൾ ആയതുകൊണ്ട് അവരോടു ഭൗതികവാദ കാഴ്ചപ്പാടിലുള്ള ശാസ്ത്രീയത ഒന്നും പറയാതെ അവരെ പ്രാർത്ഥിക്കാൻ വിടുക എന്നുള്ളതാണ്. (2020 മാർച്ച് 19 ലെ മനോരമ പത്റത്തിൽ വന്ന പന്ന്യൻ രവീന്ദ്രന്റെ നിലപാട്) ആർഷ ഭാരത തത്വങ്ങളിൽ ഉറച്ച നിലപാടുള്ളവരാണ് സിപിഐ. ഇപ്പോഴത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും ഇന്ത്യക്ക് ബാധകമല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതും സ. എസ്. രാമചന്ദ്രൻ പിള്ള അത് ശരി വച്ചതും പന്ന്യൻ രവീന്ദ്രന്റെ നിലപാട് തന്നെയാണ് സിപിഐ(എം) നും ഉള്ളത് എന്നാണ് വ്യക്തമാക്കുന്നത്. 1964 വരെ അവിഭക്ത പാർട്ടി ആയിരുന്നതുകൊണ്ട് അങ്ങനെ തന്നെ കരുതാം. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാൻ സിപിഐ(എം) പോളിറ്റ് ബ്യൂറോ ഒരിക്കലും തയ്യാറല്ല എന്നതിന്റെ കാരണവും അതൊക്കെത്തന്നെ ആയിരിക്കാം.
.
സോഷ്യലിസ്റ്റ് ഇന്ത്യ എന്ന "പാർട്ടി പരിപാടി" അംഗീകരിക്കുമ്പോൾ മാർക്സിസം തൊഴിലാളിവർഗത്തിന് നിർദേശിക്കുന്ന ലക്ഷ്യം അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കിൽ മാർക്സിസം അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ് വ്യക്തമാവുക. കാരണം നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചയാണെന്ന് അംഗീകരിക്കുന്നില്ല എന്നാണ് അർത്ഥമാവുക. എങ്കിൽപ്പോലും സോഷ്യലി സത്തിലേക്ക് എത്തിച്ചേരേണ്ട പാത ഏതെന്ന് ആർക്കും സ്വയം തീരുമാനിക്കാം. കാരണം അത് സ്വന്തം അഭിപ്രായ സ്വാതന്ത്ര്യം ആണ്. എന്നാൽ ലക്ഷ്യം വ്യക്തമായിരിക്കണം. ഇന്ത്യയിൽ 1950 കാലം മുതൽ പാർട്ടിക്ക് ഉള്ള ലക്ഷ്യം വികസിത മുതലാളിതമാണ്.
.
മതം മനുഷ്യനെ കീഴടക്കാനുള്ള ആയുധം ആക്കുന്നത് ദൈവം എന്ന ആശയത്തെയാണ്. ഹിന്ദുത്വം ഇന്ത്യ കീഴടക്കുന്നത് ദൈവം (രാമൻ) എന്ന ആശയത്തെയാണ്. അതിനേക്കാൾ മാരകശേഷിയുള്ള ഒരായുധവും ഇല്ല. അതിനെ തുറന്നുകാണിക്കാനുളള തൊഴിലാളി വർഗ്ഗത്തിന്റെ ആയുധമാണ് ശാസ്ത്രീയ ഭൗതിക വാദം. നിർഭാഗ്യവശാൽ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ആലോചിക്കാൻ പോലും പ്രവർത്തനം ആരംഭിച്ച് നൂറു വർഷമായ കമ്മ്യൂണിക്സ്റ്റ് പ്റസ്ഥാനം തയ്യാറല്ല.
/
. "തൊഴിലാളിവർഗ സർവ്വ ദേശീയത"യാണ് മാർക്സിസം അംഗീകരിക്കുന്ന കാഴ്ചപ്പാട്. ഇന്ത്യയിലാകട്ടെ ഇന്ത്യ ഒരു രാജ്യം ആണെന്ന് പോലും കരുതാതെയാണ് ഒരോ സംസ്ഥാനവും ഓരോ "യൂണിറ്റ്" ആണെന്ന വാദഗതി. ഒരു തരത്തിലും മാർക്സിസം അംഗീകരിക്കുന്ന ഒരു വീക്ഷണവും ഒരു മേഖലയിലും ഇല്ലെന്നത് ആരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. സിപിഐ(എം) എന്ന പേരിലെ ആശയം പോലും സ്വീകരിക്കാൻ ഒരുക്കമല്ല എന്നതാണ് ഇവിടെ വിഷയം ആകുന്നത്. തന്മൂലം ഇന്ത്യ ഭരിക്കുക എന്ന കാഴ്ചപ്പാട് പോലും അന്യമാണ്. ഓരോ സംസ്ഥാനത്തും ഉള്ളവർക്ക് മറ്റു സംസ്ഥാനങ്ങളിലെ കാര്യം അറിയുകയേ വേണ്ട. ഇന്ത്യ ആര് വേണമെങ്കിലും ഭരിക്കട്ടെ. അതാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരോ യൂണിറ്റ് തലത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ആവർത്തിച്ച് പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഏർപ്പെട്ടിട്ടുള്ള സഖ്യത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല എന്നതാണ് അടിസ്ഥാന വിഷയം. സംഭവിക്കുക 2019 തിനേക്കാൾ മോശം അനുഭവം ആകാനാണിട. ഏറ്റവും ഒടുവിൽ കർണാടകത്തിലും ഒരു അസംബ്ളി സീറ്റു പോലും ലഭിച്ചില്ലെങ്കിലും ചെങ്കൊടി ഇന്ത്യൻ ചൂഷക വർഗ്ഗ രക്ഷക്ക് മാത്റം ആയിരിക്കണം എന്നതാണ് സീത റാം യെച്ചൂരി ഉൾപ്പെടെ ഉള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ഉറച്ച നിലപാട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ