476. "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച"
എന്നത് ഇ എം എസിന്റെ തന്നെ നിലപാട് ആയതുകൊണ്ട് (എന്റെ ബ്‌ളോഗ് 206 കൂടി ഇതോടൊപ്പം കാണുക) അത് പൂർണമായും ഉൾകൊള്ളാൻ തന്നെയാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ നിലപാട്. വർഗ വൈരുധ്യങ്ങളാണ് വർഗ സമരത്തിന്റെ അടിസ്ഥാനം എന്നതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് പഴയ അടിമ ഉടമയെ അഥവാ ആധുനിക ബൂർഷ്വാസിയെ പ്രോത്സാഹിപ്പി ക്കുകയാണ് എന്നും അപ്പോൾ വർഗ സമരം എന്നത് പൂർണമായും ഇല്ലാതാവുകയാണ് എന്നതിലേക്കൊന്നും ഇ എം എസിനു കടന്നു ചെല്ലാൻ കഴിഞ്ഞിട്ടില്ല എന്നതൊന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോയെ ബാധിക്കുന്ന കാര്യങ്ങൾ അല്ല. അവർ മുതലാളിത്തം അതിന്റെ പൂർണമായ അർത്ഥങ്ങളിൽ തന്നെ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമാണ് 2019 ൽ പൊതുതെരെഞ്ഞെടുപ്പിന്റെ സമയത്ത് ഡി എം കെ യോട് സിപിഐ പതിനഞ്ച് കോടിയും സിപിഐ(എം) പത്ത് കോടിയും തെരെഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത്. ഡി എം കെ ഒരു വ്യവസായ സ്ഥാപനം പോലും അല്ല എന്നതും അഴിമതിയിൽ കൂടി സംഭരിക്കുന്നതാണ് കോടികൾ എന്നതൊന്നും തെരെജെടുപ്പു ഫണ്ടുകൾ വാങ്ങുന്നതിൽ "കമ്മ്യൂണിസ്റ്റ് " നേതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. കാരണം അവർ മുതലാളിത്തം അതിന്റെ പൂർണമായ അർത്ഥത്തിൽ തന്നെ സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ തുടർച്ചയാണ് കേരളത്തിൽ അഴിമതിക്കാര്യത്തിൽ ലോക ശ്ര്ദ്ധ തന്നെ നേടിയ കെ എം മാണി എന്ന അന്നത്തെ അഴിമതി വീരനെ ഇടതുപക്ഷത്തേക്ക് സ.വിഎസ്. അച്യുതാനന്ദന്റെ രൂക്ഷമായ എതിർപ്പിനെപ്പോലും വെല്ലുവിളിച്ച് സ്വീകരിക്കാൻ ശ്രമിച്ചതും.
//
2019 ൽ കോൺഗ്രസിന് ലഭിച്ച 45 സീറ്റിൽ 19 സീറ്റും ലഭിച്ചത് കേരളത്തിൽ നിന്നാണ്. സിപിഐ(എം) നിലപാടുകളിൽ മാറ്റം ഒന്നും ഇല്ലാത്തതു കൊണ്ട് കോൺഗ്രസിന് 45 സീറ്റുകളും പാർലമെന്റിൽ ലഭിച്ചാലും അതിൽ എത്ര പേർ കോൺഗ്രസിൽ തന്നെ നില്ക്കും എന്ന് ആർക്കും ഉറപ്പിക്കാൻ ആവില്ല. ഇൻഡ്യയിലെ മിക്കവാറും പെറ്റി ബൂർഷ്വാ പാർട്ടികൾ ഏത് സമയത്തും എവിടേക്കും മറിയുന്നവരാണ്. ആ സാഹചര്യത്തിൽ ബിജെപി ഭരണം തന്നെയാകും 2024 ന് ശേഷം ഇന്ത്യയിൽ ഉണ്ടാവുക. അത് തന്നെയാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ ലക്ഷ്യമിടുന്നതും. കോൺഗ്രസിനെയോ ബിജെപിയെയോ അവരുടെ മുതലാളിത്ത നിലപാടിന്റെ ഭാഗമായ നയങ്ങളിൽ --പൊതുമേഖല ഇല്ലാതാക്കുന്നതിലോ അഴിമതി കാര്യത്തിലോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഒന്നും പറയില്ല എന്നതാണ് സിപിഐ (എം) നിലപാട്. 2019 ൽ സ്വീകരിച്ചതും "തൃക്കാക്കര" അസംബ്ളി ഉപതെരഞ്ഞെടുപ്പിലും ഇപ്പോഴും സ്വീകരിക്കുന്ന നിലപാട് തന്നെയാവും ഭാവിയിലും തുടരുക. "വിലക്കയറ്റത്തിനും, വർഗീയത"ക്കും എതിരെ നടത്തുന്ന പ്രക്ഷോഭത്തിൽ പറയുന്ന കാര്യങ്ങളിൽ ഒന്നും മാറ്റം വരില്ല എന്ന് ഉറപ്പ്. പോസ്റ്റ് ഓഫിസ് പോലും ഇല്ലാതാക്കുന്നതിൽ നമുക്ക് സന്തോഷം മാത്രം. അത്രയും വേഗം മുതലാളിത്തം വളരും. പക്ഷെ ജനങ്ങൾ സിപിഐ(എം) ന് മാത്റം വോട്ടു ചെയ്യാൻ ഇടയാക്കുന്ന യാതൊരു ആവശ്യങ്ങളും സിപിഐ(എം) ന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല.
//
സിപിഐ (എം) പൂർണമായും മുതലാളിത്ത പാതയിലേക്ക് മാറിയ സാഹചര്യത്തിൽ പാർട്ടിയുടെ പേരിന്റെ ഭാഗമായ (എം) ദയവായി ഒഴിവാക്കു ന്നത് ഒരു ജീവിത കാലം മുഴുവൻ പാവ പ്പെട്ട തൊഴിലാളി വർഗത്തിന് വേണ്ടി മാത്രം ജീവിതം നീക്കി വച്ച കാറൽ മാർക്സ് എന്ന ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയോട് ചെയ്യന്ന "ദയവ്" മാത്രം ആയിരിക്കും. ജീവിച്ചിരിപ്പില്ലാത്ത ആ മഹാനോട് എന്ത് ക്രൂരതയും ചെയ്യാം എന്ന് കരുതരുത്.
//
"വിലക്കയറ്റം തടയുക, വർഗീയതക്കെതിരെയും" സമരം നടത്തുന്നത് ബിജെപി യുടെ പൊതുമേഖലകൾ ഇല്ലാതാക്കുന്നത് പൂർണമായും അംഗീകരിച്ചു കൊണ്ടാണന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. അതോടൊപ്പം ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും പൂർണമായും നിഷേധിക്കുന്ന നിലപാടും അംഗീകരിക്കുകയാണ്.
//
. .ബംഗാളിൽ 9127 കൃഷിക്കാരുടെ ഒരു ലക്ഷത്തോളം ഏക്കർ കൃഷിഭൂമി പിടിച്ചെടുത്ത് ടാറ്റക്ക് കാർ ഫാക്ടറിക്ക് കൊടുക്കുക മാത്റമല്ല ഉണ്ടായത്. 34 വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞിട്ടും കേരളത്തിലേത് പോലെ ഭൂപരിഷ്ക്കരണം നടത്തേണ്ടതില്ല എന്നും തീരുമാനിച്ചു. കാരണം ഭൂമി തുണ്ടുതുണ്ടാകുന്നത് മുതലാളിത്ത വളർച്ചക്ക് വിഘാതം സൃഷ്ടിക്കും എന്ന ബൂർഷ്വാ വാദഗതിയും അംഗീകരിക്കുകയാണുണ്ടായത്. അതു കൊണ്ടൊക്കെ തന്നെയാണ് അസ്സംബ്ളിയിലേക്ക് പോലും ഒരാളും വിജയിക്കാൻ പാടില്ല എന്ന് ബംഗാൾ ജനത തീരുമാനിച്ചത്. നിലപാടുകളിൽ മാറ്റം വരുത്താത്തിടത്തോളം ബംഗാൾ ജനതയും അവരുടെ നിലപാടിൽ ഒരു മാറ്റവും വരുത്താൻ സാധ്യതയില്ല. "പുരോഗതി" ചൂഷക വർഗങ്ങൾക്ക് മാത്റം മതിയെന്ന നിലപാട് മൂലം കേരളത്തിലേതുപോലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മേഖലയിൽ നേരിയ പുരോഗതിയും ബംഗാളിൽ ഉണ്ടായിട്ടില്ല. ഫെഡറൽ സംവിധാനത്തിൽ പരമാധികാരം പാർലമെന്റിലും കേന്ദ്ര ഭരണകൂടത്തിനും ആണെന്നിരിക്കെ കേവലം സംസ്ഥാന ഭരണങ്ങളിൽ മാത്റം തൃപ്‌തരാകുന്ന നിലപാട് ഇന്ത്യ ഒട്ടാകെ ഭൂപരിഷ്‌കരണം പാടില്ല എന്ന കാഴ്ചപ്പാടിന്റെ കൂടെ ഫലമാണ്. മാർക്സിസം അംഗീകരിക്കാത്ത മറ്റ് ബൂർഷ്വാ പാർട്ടികൾ ഭൂപരിഷ്‌ക്കരണം നടത്താത്തതാണ് സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്‌ഷ്യം അംഗീകരി ക്കാത്തത് എന്ന വികലമായ വാദഗതി പൂർണമായും മുതലാളിത്തത്തിലേക്ക് കൂറുമാറിയത് മറച്ചുവയ്ക്കുന്നതിനുള്ള മുഖം മൂടി മാത്റം. അതാണ് ബംഗാളിൽ സംഭവിച്ചത്.
//
1949 ൽ മാത്റം "സോഷ്യലിസ്റ്റ് രാഷ്ട്രം" ആയ ചൈന "വികസിത മുതലാളിത്തം" ആയിരുന്നില്ല എന്നതും സിപിഐ(എം) കൂടി പരമാവധി പരിശ്രമിച്ച "ഇന്ത്യൻ മുതലാളിത്തം" ഏത് അവസ്ഥയിലാണെന്നതും സിപിഐ(എം) പോളിറ്റ് ബ്യൂറോയെ മനസിലാക്കാൻ ആവില്ല, കാരണം യാതൊന്നും മനസിലാക്കാൻ കഴിയുന്നവർ ആരും അതിലില്ല. സ്വകാര്യ മേഖല കൂടി ഇല്ലാത്ത "സോഷ്യലിസം" അസ്സാധ്യമാണെന്നാണ് പഴയ സോവിയറ്റ് യൂണിയന്റെ അവസ്ഥ തെളിയിക്കുന്നത്. ചൈനയിലെ എല്ലാം അപ്പാടെ ഇന്ത്യയിൽ സ്വീകരിക്കേണ്ടതില്ല. ജനാധിപത്യത്തെ കാണേണ്ടത് രാജവാഴ്ചയോട് താരതമ്മ്യം ചെയ്താണ്. ഓരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മേന്മ. അതൊന്നും ഈ എം എസിനും മനസിലാകാത്തതിനാൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ അന്ഗീകരിക്കില്ല.
.//
.ഇന്ത്യ ഒട്ടാകെയുള്ള ഭൂപരിഷ്‌കരണം ആവശ്യമെങ്കിൽ ആ കാര്യം ഇന്ത്യൻ ജനതയുടെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിച്ചുകൊണ്ട് അവതരിപ്പിച്ചാൽ കോൺഗ്രസിന് നൽകിയ 4/5 നേക്കാൾ വലിയ ഭൂരിപക്ഷം ഇന്ത്യൻ ജനത നൽകും. പാർലമെന്റിൽ ലോക സഭയും രാജ്യ സഭയും ഒരുമിച്ചിരുന്ന് പാസാക്കുന്ന നിയമങ്ങൾ വഴി അല്ലാതെ ഇന്ത്യ ഒട്ടാകെ ഭൂ പരിഷ്‌ക്കരണം സാധ്യമാവുകയില്ല. അതുവഴിയല്ലാതെ ഇന്ത്യയിലെ ഭീകരമായ ബ്രാഹ്മണാധിപത്യത്തിനും മാറ്റം വരുത്താനും ആവില്ല. പോളിറ്റ് ബ്യൂറോ വികസിത മുതലാളിത്തത്തിൽ അടിയുറച്ച് നിൽക്കുന്നിടത്തോളം നിലവിലെ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും പ്രതീക്ഷിക്കാൻ ആവില്ല. പാർട്ടി പൂർണമായും ഇല്ലാതായാലും അതിലും വലുതായി പിബി കാണുന്നത് ഇന്ത്യയുടെ മുതലാളിത്ത വളർച്ചയാണ്. സീതാറാം യെചൂരി ആഗ്രഹിക്കുന്നത് പോലെ ഭാവിയിൽ ഹിന്ദുത്വ വാദികളുടെ ഭീകര ഭരണം മാത്റമേ ഉണ്ടാവുകയുള്ളു.
//
യഥാർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകണം എന്നും നൂറ്റിമുപ്പത്തിയഞ്ച് കോടി ജനങ്ങളുടെ ഭാവി സുരക്ഷിതം ആക്കണം എന്നും സിപിഐ(എം) ആഗ്രഹിക്കുന്നു വെങ്കിൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള മാർക്സിസ്റ്റ് വിരുദ്ധ; സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടായ "ഇൻഡ്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന നിലപാട് ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യൻ ഭരണ ഘടന മുന്നോട്ടുവയ്ക്കുന്ന "പരമാധികാര; ജനാധിപത്യ; സോഷ്യലിസ്റ്റ്; മതേതര ഭാരതം" എന്ന ഇന്ത്യൻ ഭരണ ഘടന അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ സ്വീകരിക്കുകയും അത് നടപ്പിലാക്കുന്നതിനുള്ള ഇൻഡ്യൻ ജനതയുടെ "ജനവിധി" നേടുകയുമാണ് ചെയ്യേണ്ടത്. അപ്പോൾ ഇൻഡിൻ നാഷണൽ കോൺഗ്രസിന് ജനങ്ങൾ "സോഷ്യലിസ്റ്റ് ഇന്ത്യ" നടപ്പിലാക്കാൻ കൊടുത്ത 4/5 എന്നതിനേക്കാൾ മികച്ച ജനവിധി നൽകുന്നതായിരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളും ഇന്ത്യൻ ജനതയോട് ചെയ്തുകൊണ്ടിരിക്കുന്ന ചൂഷണത്തിൽ നിന്നും കൊള്ളയടിക്കലിൽ നിന്നും രക്ഷിക്കുന്നതിനുള്ള തായിരിക്കണം നമ്മുടെ ണ് നിലപാട്.
Actually if CPI(M) wants to overcome the crisis of India, facing 135 Crores Indian peoples, from the ANTI DEMOCRATIC AND ANTI CONSTITUTIONAL activities of HINDU FUNDAMENTALISTS, it should admit the "CONSTITUTION OF INDIA" with its full effect, as its contents are "SOVEREIGN, SOCIALIST, SECULAR, DEMOCRATIC" spirit, and get peoples verdict by changing the present attitude and ANTI MARXSIST stand following "FREE DEVELOPMENT OF CAPITALISM". Certainly the peoples of India will admit "LEFT DEMOCRATIC FORCES OF INDIA" as the ruling force of India and CPI (M) will have a dominating role in it and MARXSISM will be its regulating force. But the chances for it is very remote as Polit Bureau doesn't like such remedies as they are deadly the concept of "SOCIALIST INDIA" because they are not ready to fight even against Privatisation of entire Public Sector undertakings, as "PRIVATISATION" as "prestige issue" of PB.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ