2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

481."സോഷ്യലിസം" പ്രകൃതി നിയമമാണ്.

                          

132. എന്താണ് കമ്മ്യൂണിസം ?.
//
കമ്മ്യൂണിസം എന്നത് ഇന്ന് ഭൂലോകത്തിന്റെ 80% ഭാഗത്തും നിലനില്ക്കുന്നു. അതായത് 73% കടലാണ്. അവിടെ കോടി കണക്കിന് ജീവ ജാലങ്ങളുണ്ട്. ബാക്കി ഭാഗം വനങ്ങളും മരുഭൂമി കളും തണുത്തുറഞ്ഞ പർവതങ്ങളും മറ്റുമാണ്. എന്നാൽ അവിടെയൊന്നും സർക്കാരോ പോലീസോ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളൊ ഇല്ല. അവിടെ ജീവിക്കുന്ന എല്ലാവർക്കും അവശ്യമുള്ളത് എല്ലാം അവിടെ ഉണ്ട്. എന്നാൽ എല്ലാവരും അവരവർക്ക് ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുന്നു. ആരും നാളത്തെക്കായി യാതൊന്നും സ്വന്തമാക്കി വയ്ക്കാറില്ല.
ആഹാരത്തിനായി അല്ലാതെ മനുഷ്യൻ ഒഴികെ ഒരു ജീവിയും മറ്റുള്ളവയെ കൊല്ലില്ല. മറ്റുള്ളിടതും മനുഷ്യർ ഒഴികെ എല്ലാവർക്കും കമ്മ്യൂണിസം തന്നെയാണ്. "പരിഷ്കൃതനായ" മനുഷ്യൻ മറ്റുള്ളവർക്ക്‌ കൂടി അവകാശപെട്ടത്‌ തനിക്കു മാത്രമാക്കണം എന്ന ഉദ്ദേശത്തിൽ നില്ക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക് ജീവിതം യാതന നിറഞ്ഞതാകുന്നു.
//
"സ്വാർഥ" ചിന്ത ഇല്ലാതെ എല്ലാവരും പരസ്പര സഹകരണത്തോടെ; സന്തോഷത്തോടെ കഴിയുന്ന അവസ്ഥയാണ് "കമ്യൂണിസം" എന്ന വാക്കുകൊണ്ട് കമ്യൂണിസ്റ്റുകാർ അർഥമാക്കുന്നത്. മനസ്സിൽ നൻമയുള്ളവർക്ക്‌ മാത്റമേ കമ്മ്യൂണിസ്റ്റ് ആവാനാവുകയുള്ളു. സ്വകാര്യ സ്വത്ത് സമ്പ്രദായവും അടിമത്വവും നിലവിൽ വരുന്നതിന് മുന്പ് നമ്മുടെ പൂർവികർ കൂട്ടായി വേട്ടയാടുകയും കൂട്ടായി കൃഷി ചെയ്യുകയും അങ്ങനെ തന്നെ അനുഭവിക്കുകയും ചെയ്തിരുന്നു. ആ കാലത്തെ "പ്രാകൃത കമ്മ്യൂണിസം" എന്നാണ് മാർക്സിസം നിർവചിക്കുന്നത്.
//
"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. അതിന് പകരം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും ഭരണ ക്രമം ഉണ്ടാകണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ"
//
മനുഷ്യൻ പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്ന് മാത്റമാണ്. പ്രകൃതി നിയമങ്ങൾ എല്ലാ ജീവ ജാലങ്ങൾക്കും എന്ന പോലെ മനുഷ്യനും ബാധകമാണ്. ഏതൊരു ജീവിയുടെയും ആകെ ആയുസ്സ് ; ജീവിത രീതി; ആഹാരം; വംശ വർധന തുടങ്ങിയവ എല്ലാം പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ് എന്നത് എല്ലാ മനുഷ്യർക്കും ബാധകമാണ്. പ്രകൃതിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും എന്നത് പോലെ മാനവ രാശിക്കും ഒരു പോലെ അർഹതപ്പെട്ടതാണ്. അത് നിഷേധിക്കുന്നത് പ്രകൃതി നിയമങ്ങൾക്കു വിരുദ്ധമാണ്. പ്രകൃതിയിലെ ജീവജാലങ്ങൾ ക്കൊന്നും ദൈവങ്ങളോ ജാതി--മത ഭേദങ്ങളോ ഇല്ല. മനുഷ്യരിലും ഭിന്നിപ്പ് ഉണ്ടാക്കുന്നവർ പ്രകൃതി വിരുദ്ധരും സാമൂഹ്യ വിരുദ്ധരും ആണ്. കൈയ്യൂക്ക് കൊണ്ടും കരിനിയമങ്ങൾ കൊണ്ടും എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടത് ആർക്കെങ്കിലും നിഷേധിക്കുന്നത് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമാണ്. പ്രകൃതിയെ വേണമെങ്കിൽ, "ദൈവം" ആയും കരുതാം. പക്ഷെ അത് ഏതെങ്കിലും മതങ്ങളിലെ ആരെങ്കിലും അവതരിപ്പിച്ച "ദൈവം" അല്ല. ആ നിലക്ക് എല്ലാം എല്ലാവർക്കുമായി പ്രകൃതി നിശ്ചയം അല്ലെങ്കിൽ ദൈവ നിശ്ചയം എന്നത് നിഷേധി ക്കുന്നത് ദൈവ നിഷേധം തന്നെയാണ്.
//
പ്രകൃതി നിയമങ്ങളുടെ പ്രത്യേകത അത് ജീവജാലങ്ങൾക്ക് ഒന്നും നിഷേധിക്കാൻ ആവില്ല എന്നതാണ്. ജലത്തിൽ മാത്രം ജീവിക്കുന്നവക്ക് കരയിൽ ജീവിക്കാൻ ആവില്ല. കരയിൽ മാത്രം ജീവിക്കുന്നവക്ക് ജലത്തിൽ ജീവിക്കാൻ ആവില്ല. സമൂഹമായി ജീവിക്കുക എന്നതും പ്രകൃതി നിയമമാണ്. അതിന് വിരുദ്ധമായവക്ക് അധികം ആയുസ് ഉണ്ടാവില്ല. എല്ലാ ജീവികൾക്കും വായു, ജലം, സൂര്യപ്രകാശം എന്നിവ പോലെ ഭൂമിയും ജന്മാവകാശമാണ്. രാജ്യങ്ങൾ പോലും പ്രകൃതി നിയമത്തിൽ വരുന്നവയല്ല. മനുഷ്യർ ഒഴികെ മറ്റ് ജീവജാലങ്ങൾക്ക് എല്ലാം ഭൂമി പൊതു സ്വത്താണ്. പരിഷ്കൃതനായ മനുഷ്യൻ ഭൂമിയെ രാജ്യങ്ങൾ ആയി തിരിച്ചു. എന്നാൽ പഴയകാല ഗോത്ര നിയമങ്ങൾ പിന്തുടരുന്ന ഇന്ത്യയിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാജവാഴ്ചകൾ ഇല്ലാതായെങ്കിലും (ഗോത്ര തലവൻ മാരാണ് രാജാക്കന്മാർ ആയത്) എല്ലാ മനുഷ്യർക്കും ഭൂമിയിൽ അവകാശം അനുവദിക്കുന്നില്ല. വീട് വയ്ക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഭൂമി ഇല്ലാതെ റോഡ് സൈഡിൽ രാതി ഉറങ്ങുകയും വാഹനങ്ങൾ കയറി മരണമടയുന്നവരുടെ വാർത്തകൾ സാധാരണയാണ്.
//
രാഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക് ആകെ ലഭിക്കും; ലഭിക്കണം, എന്നതാണ് സോഷ്യലിസത്തിന്റെ ലക്‌ഷ്യം. ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല.
രാജ്യത്തിന്റെ വികസനം, നല്ല റോഡുകളും ആശുപതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും എല്ലാം രാഷ്ട്രം സമ്പന്നമായിരിക്കണം. എന്നാൽ ജനാധിപത്യം അംഗീകരിക്കാത്തവർ അത് അംഗീകരിക്കില്ല. അവർക്ക് രാഷ്ട്രത്തിന്റെ സമ്പത്ത് ആകെയും കുറച്ച് മുതലാളി മാരുടെ കൈകളിൽ ആയിരിക്കണം. എങ്കിൽ മാത്രമേ അഴിമതി രാഷ്ട്രീയം എക്കാലവും നടത്താൻ ആവുകയുള്ളു.
//
സോഷ്യലിസത്തിൽ ഭരണകൂടം ആവശ്യമാണ്‌. ഭരണകൂടം ഇല്ലാത്ത സ്ഥിതി ആയിരിക്കണം കമ്മ്യൂണിസത്തിൽ ഉണ്ടാകേണ്ടത്. അത് പ്രായോഗികം ആവുക ബുദ്ധിമുട്ടാണ്. സോഷ്യലിസം പോലും സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമല്ല കാരണം നിലനിൽക്കുന്ന വ്യവസ്ഥ ഒരോരുത്തരുടേയും സ്വാർത്ഥതക്ക് വേണ്ടി മറ്റുള്ളവർക്ക് എതിരെ എന്തും ചെയ്യാം എന്ന ധാരണയിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും ഭൂമിയിലുള്ള അവകാശം വളരെ കുറവായ ആളുകളിലാണ്. തന്മൂലം വീട് വയ്ക്കുന്നതിനും മരിച്ചവരെ സംസ്ക്കരിക്കുന്നതിനു പോലും സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്നു. റോഡു വക്കിൽ കിടന്നുറങ്ങി രാതിയി,ൽ വണ്ടി കയറി പാവപ്പെട്ടവർ മരിക്കുന്നു.
//
.ഒരു രാജ്യത്തെ സമ്പത്ത് ആ രാജ്യത്തെ എല്ലാ പൌരന്മാർക്കും അവകാശപെട്ടതാണ് എന്ന തത്വം അന്ഗീകരിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ രാജ്യത്തെ ഒട്ടു വളരെ പ്രശ്നങ്ങൾ പരിഹരിപ്പിക്കാൻ കഴിയും. മുകേഷ് അംബാനി കഴിഞ്ഞ വർഷം ഭാര്യക്ക് പിറന്നാൾ സമ്മാനമായി കൊടുത്തത് 273 കോടി രൂപയുടെ ഒരു വിമാനം ആണ്. എന്നാൽ പണിയെടുക്കുകയും എല്ലാ കഷ്ടപ്പാടുകളും സഹിക്കുകയും ചെയ്യുന്നവർക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് സോഷ്യലിസത്തിന്റെ ലക്‌ഷ്യം. അതിനാണ് തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കണം എന്ന് പറയുന്നത്.
//
മുതലാളിത്തത്തിൽ തൊഴിലാളിക്ക് സ്വന്തം അദ്ധ്വാന ശക്തിയുടെ വിലയുടെ ഒരു ഭാഗം മാത്രമാണ് ലഭിക്കുന്നത്. ബാക്കി ബൂർഷ്വാസി തട്ടിയെടുക്കും. അതിനാണ് മുതലാളിത്ത ചൂഷണം എന്ന് പറയുന്നത്. അവിടെ തൊഴിലാളിക്ക് അദ്ധ്വാന ഫലത്തിന് അവകാശമില്ല. അത് ബൂർഷ്വാസിക്ക് ഉള്ളതാണ്. സോഷ്യലിസത്തിൽ മാത്രമേ അത് തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ. .
//
സ്വാർഥതയുടെ ഏറ്റവും ഉയർന്ന അവസ്ഥയാണ് മുതലാളിത്തം. സമൂഹത്തിനാകെ അവകാശപ്പെട്ട സമ്പത്തു് വളരെ കുറച്ചു വ്യക്തികൾ സ്വന്തമാക്കുകയാണ് മുതലാളിത്തത്തിൽ സംഭവിക്കുക. എന്നാൽ സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സോഷ്യലിസം. സമൂഹത്തിലെ എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഏല്ലാവർക്കും ജീവിക്കാൻ ആവുകയുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ബോധ പൂർവമായ സഹകരണമാണ് സോഷ്യലിസത്തിൽ ഉണ്ടാകേണ്ടത്. ഇത് അല്പം വിശദീകരിക്കാം. നിങ്ങളുടെ വീട് നിർമിക്കുന്ന കാര്യം എടുക്കുക. അവിടെ ഒരോ ഘട്ടത്തിലും ഏതെല്ലാം മേഘലകൾ സംയോചിക്കുന്നു എന്ന് സൂക്ഷ്മമായി കണക്കിലെടുക്കുക. മഹാനായ കാറൽ മാർക്സ് പറയുന്നത് ചരക്കു രൂപം കൊള്ളുന്നത്‌ "പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അധ്വാന ശക്തികളുടെ കൂടിചേരലിലൂടെയാണ് " എന്നാണ്. ഇതിന്റെ അർത്ഥ വ്യാപ്തി വളരെ വലുതാണ്‌. ഒരു മേസ്തിരിക്ക് പണി ചെയ്യണമെങ്കിൽ ഏതെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം.? അയാൾ ഉപയോഗിക്കുന്ന ഒരോ വസ്തുവും ഒരോ മേഘലയുടെ ഉത്പന്നങ്ങൾ ആണ്. ഓരോ ഉത്പന്നവും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തുവായി മാറും. കൂടാതെ മേസ്തിരിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ പുറമേ ഉണ്ടാകണം.
//
എല്ലാ ഘട്ടത്തിലും പണി എടുക്കുന്നത് തൊഴിലാളികളാണ്; തൊഴിലാളി വർഗമാണ്. എന്നാൽ "പണി എടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണി എടുക്കുന്നുമില്ല" എന്നത് മുതലാളിതത്തിലെ പൊതു നിയമം ആണ്. സോഷ്യലിസത്തെ കുറിച്ച് നമുക്ക് ആലോചിക്കാം. എന്നാൽ കമ്മ്യൂണിസം എന്നത് മത വിശ്വാസികൾ സ്വർഗത്തെ കുറിച്ച് ചിന്തിക്കുന്നത് പോലെ മാത്രം ആണ്. എന്നാൽ അതാകണം നമ്മുടെ സ്വപ്നം.
.........12 11 2015.........

//////////////////////////////////

481."സോഷ്യലിസം" പ്രകൃതി നിയമമാണ്.

പ്രകൃതി നിയമങ്ങളുടെ പ്രത്യേകത അത് ജീവജാലങ്ങൾക്ക് ഒന്നും നിഷേധിക്കാൻ ആവില്ല എന്നതാണ്. ജലത്തിൽ മാത്രം ജീവിക്കുന്നവക്ക് കരയിൽ ജീവിക്കാൻ ആവില്ല. കരയിൽ മാത്രം ജീവിക്കുന്നവക്ക് ജലത്തിൽ ജീവിക്കാൻ ആവില്ല. സമൂഹമായി ജീവിക്കുക എന്നതും പ്രകൃതി നിയമമാണ്. അതിന് വിരുദ്ധമായവക്ക് അധികം ആയുസ് ഉണ്ടാവില്ല. എല്ലാ ജീവികൾക്കും വായു, ജലം, സൂര്യപ്രകാശം എന്നിവ പോലെ ഭൂമിയും ജന്മാവകാശമാണ്. രാജ്യങ്ങൾ പോലും പ്രകൃതി നിയമത്തിൽ വരുന്നവയല്ല. മനുഷ്യർ ഒഴികെ മറ്റ് ജീവജാലങ്ങൾക്ക് എല്ലാം ഭൂമി പൊതു സ്വത്താണ്. പരിഷ്കൃതനായ മനുഷ്യൻ ഭൂമിയെ രാജ്യങ്ങൾ ആയി തിരിച്ചു. എന്നാൽ പഴയകാല ഗോത്ര നിയമങ്ങൾ പിന്തുടരുന്ന ഇന്ത്യയിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാജവാഴ്ചകൾ ഇല്ലാതായെങ്കിലും (ഗോത്ര തലവൻ മാരാണ് രാജാക്കന്മാർ ആയത്) എല്ലാ മനുഷ്യർക്കും ഭൂമിയിൽ അവകാശം അനുവദിക്കുന്നില്ല. വീട് വയ്ക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഭൂമി ഇല്ലാതെ റോഡ് സൈഡിൽ രാതി ഉറങ്ങുകയും വാഹനങ്ങൾ കയറി മരണമടയുന്നവരുടെ വാർത്തകൾ സാധാരണയാണ്.
//
പ്രകൃതിയിൽ ജീവജാലങ്ങൾക്ക് എല്ലാം തുല്യ പരിഗണനയാണ്. ആകൃതിയിലുള്ള വ്യത്യാസങ്ങൾ ഒന്നും പ്രകൃതി കണക്കിലെടുക്കുന്നില്ല. അതാണ് നിസ്സാരമായ കോവിട്-19 എന്ന മഹാമാരിക്ക് മുൻപിൽ മനുഷ്യൻ നിസ്സഹായൻ ആയതും മരണത്തിന്‌ മുന്പിൽ കീഴടങ്ങിയതും. പണത്തിന്റെയും മതത്തിന്റെയും മുൻപിൽ മനുഷ്യരെ ദരിദ്രർ ആക്കി ക്രൂരത കാണിക്കുന്നതിൽ നിന്നും മാനവ രാശിക്ക് ഉള്ള മോചനം ആണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. എന്നാൽ അത് പോലും ഇൻഡ്യയിൽ നിഷേധിക്കുകയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി വോട്ട് ചെയ്യാൻ പോലും മാർക്സിന്റെ പേരിൽ അറിയപ്പെടുന്ന "കമ്മ്യൂണിസ്റ്റ്" പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ ജനങ്ങളെ അനുവദിക്കുന്നില്ല.
//
മനുഷ്യൻ പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്ന് മാത്റമാണ്. പ്രകൃതി നിയമങ്ങൾ എല്ലാ ജീവ ജാലങ്ങൾക്കും എന്ന പോലെ മനുഷ്യനും ബാധകമാണ്. ഏതൊരു ജീവിയുടെയും ആകെ ആയുസ്സ് ; ജീവിത രീതി; ആഹാരം; വംശ വർധന തുടങ്ങിയവ എല്ലാം പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ് എന്നത് എല്ലാ മനുഷ്യർക്കും ബാധകമാണ്. പ്രകൃതിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും എന്നത് പോലെ മാനവ രാശിക്കും ഒരു പോലെ അർഹതപ്പെട്ടതാണ്. അത് നിഷേധിക്കുന്നത് പ്രകൃതി നിയമങ്ങൾക്കു വിരുദ്ധമാണ്. പ്രകൃതിയിലെ ജീവജാലങ്ങൾ ക്കൊന്നും ദൈവങ്ങളോ ജാതി--മത ഭേദങ്ങളോ ഇല്ല. മനുഷ്യരിലും ഭിന്നിപ്പ് ഉണ്ടാക്കുന്നവർ പ്രകൃതി വിരുദ്ധരും സാമൂഹ്യ വിരുദ്ധരും ആണ്. കൈയ്യൂക്ക് കൊണ്ടും കരിനിയമങ്ങൾ കൊണ്ടും എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടത് ആർക്കെങ്കിലും നിഷേധിക്കുന്നത് പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമാണ്. പ്രകൃതിയെ വേണമെങ്കിൽ, "ദൈവം" ആയും കരുതാം. പക്ഷെ അത് ഏതെങ്കിലും മതങ്ങളിലെ ആരെങ്കിലും അവതരിപ്പിച്ച "ദൈവം" അല്ല. ആ നിലക്ക് എല്ലാം എല്ലാവർക്കുമായി പ്രകൃതി നിശ്ചയം അല്ലെങ്കിൽ ദൈവ നിശ്ചയം എന്നത് നിഷേധി ക്കുന്നത് ദൈവ നിഷേധം തന്നെയാണ്.
//
മാർക്സിസം എന്ന തത്വശാസ്ത്രത്തിന്റെ പ്രത്യേകതയാണ് മനുഷ്യത്വം. അതിന്റെ ഗുണം ആണ് കോവിഡ് കാലത്ത് തെരുവ് നായകൾ പോലും പട്ടിണി കിടക്കാൻ ഇടയാകരുത് എന്ന് കേരളത്തിലെ മുഖ്യമന്ത്രി സ.പിണറായി വിജയൻ പറഞ്ഞതും കേരളം ഒട്ടാകെ സംഭവിച്ചതും. ഒരാൾ പോലും ആശുപത്രികളിൽ ചികിത്സ കിട്ടാതെയും പ്രാണവായു കിട്ടാതെയും കോവിഡ് കാലത്ത് കേരളത്തിൽ മരിച്ചില്ല. ആരും പട്ടിണി കിടക്കാൻ ഇടയായില്ല. അവിടെ പരിഗണിക്കുന്നത് ഒരാൾ ധനികനാണോ ബ്രാഹ്മണൻ ആണോ എന്നൊന്നും അല്ല. എല്ലാവരും മനുഷ്യർ ആണെന്നും എല്ലാവരിലും മനുഷ്യത്വം ആയിരിക്കണം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം എന്നും മാത്രം. എന്നാൽ കോവിട്-19 രോഗം മൂലം ലോകമാകെ ഇതൊന്നും ആയിരുന്നില്ല അവസ്ഥ. കേരളമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആശുപതികളിൽ ചികിത്സ പോലും ലഭിച്ചില്ല എന്നതായിരുന്നു സ്ഥിതി. ഉത്തരപ്രദേശ് തുടങ്ങിയുള്ള സംസ്ഥാനങ്ങളിൽ ബഹുഭൂരിപക്ഷവും മരണത്തിന് കീഴടങ്ങുക മാത്രം ആയിരുന്നു മാർഗം.
"ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതാണ് സോഷ്യലിസത്തിന്റെയും സന്ദേശം. മനസ്സിൽ കണികയെങ്കിലും നന്മയുള്ളവർ അതിനോടൊപ്പം എന്നും ഉണ്ടാകും. ഡിവൈഎഫ്ഐ സഖാക്കളുടെ പൊതിച്ചോറിലും വയനാട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തും സ്വാർത്ഥത ഇല്ലാതെ സമൂഹത്തിനായി നിലകൊള്ളുന്ന എല്ലാവരിലും കാണുന്ന മനുഷ്യത്വം തന്നെയാണ് മാർക്സിസവും. അത് മാർക്സിസം അംഗീകരിക്കാത്ത സാമൂഹ്യ വിരുദ്ധരിൽ നിന്ന് ഒരിക്കലും ആരും പ്രതീക്ഷിക്കരുത്.
//
ചരിത്രത്തിൽ നന്മക്കായി നിലകൊണ്ടിരുന്നവരെ കൊലപ്പെടുത്തുക എന്നാതാണ് സംഭവിച്ചിട്ടുള്ളത്. അത് വർഗ സമരങ്ങളുടെ ചരിത്രം കൂടിയാണ്. സോക്രട്ടീസിന് വിഷം കൊടുത്ത് കൊന്നതും യേശു ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നതും ഗാന്ധിജിയെ വെടി വച്ച് കൊന്നതും തിന്മയുടെ ശക്തികൾ തന്നെ. നന്മക്കായി മാത്രം നിലകൊണ്ടിരുന്ന "മാവേലി" യുടെ കഥ കേരളത്തിൽ ഓണം ആഘോഷിക്കുന്നവർ ആരും ഓർക്കുന്നില്ല എന്നതാണ് വസ്തുത. കള്ളവും ഇല്ല; ചതിയും ഇല്ലാത്ത ഒരുകാലമായിരുന്നു മാവേലിയുടേത്. "വാമനനെ" ആരാധിക്കുന്നവർ ഇന്ത്യ ഭരിക്കുന്നു എന്നത് തിന്മ വളരുന്നു എന്നതിന്റെ പ്രതീകം കൂടിയാണ്. ഇന്ത്യയിലെ പ്രാചീന നിവാസികൾ ആയിരുന്ന ദ്രാവിഡരുടെ കാലത്തെ ഒരു രാജാവ്‌ ആയിരുന്നു മാവേലിയും. വാക്ക് പാലിച്ചു എന്ന "കുറ്റം" മാത്രം ചെയ്തതിനാണ് മാവേലിയെ വധിച്ചത്. യഥാർത്ഥത്തിൽ ദ്രാവിഡരെ ഉന്മൂലനം ചെയ്ത് ആര്യവത്ക്കരണം നടത്തിയതിന്റെ കഥ മാത്രം ആണ് "മാനുഷർ എല്ലാവരും ഒന്ന് പോലെ; ജാതി; മത വ്യത്യാസങ്ങൾ ഇല്ലാതിരുന്ന ദ്രാവിഡ കാലം. അവർ നമുക്ക് ചുറ്റും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കും. അവരെ മനസിലാക്കാൻ കഴിവില്ലാത്തവർ എപ്പോഴും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കും.
//
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെക്കുറിച്ച് കേട്ടിട്ടുള്ളത് അദ്ദേഹത്തിന് ഇന്ത്യ തന്നെ വിലക്ക് വാങ്ങുന്നതിനുള്ള സ്വത്ത്‌ ഉണ്ടായിരുന്നു എന്നതാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിന്റെ അടിസ്ഥാനവും അത് തന്നെ. കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യം സമ്പത്തിന്റെ ആധിപത്യം മാത്രമാണ്. ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്നും ഒഴിവാക്കിയതും അതുകൊണ്ടുതന്നെ. പ്രാചീന ഗോത്ര നിലപാടുകളിൽ തന്നെ ഇപ്പോഴും തുടരുന്ന "ഹിന്ദുത്വ വാദികളുടെ ലക്‌ഷ്യം രാമരാജ്യവും ബ്രാഹ്മണ ആധിപത്യവും മാത്രം. രാജവാഴ്ചക്കായി നിലകൊള്ളുന്ന ഹിന്ദുത്വ വാദികൾ ജനാധിപത്യം അംഗീകരിക്കുന്നവരല്ല.
//
രാഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക് ആകെ ലഭിക്കും; ലഭിക്കണം, എന്നതാണ്  സോഷ്യലിസത്തിന്റെ ലക്‌ഷ്യം.   ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല.
രാജ്യത്തിന്റെ വികസനം, നല്ല റോഡുകളും ആശുപതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും എല്ലാം രാഷ്ട്രം സമ്പന്നമായിരിക്കണം. എന്നാൽ ജനാധിപത്യം അംഗീകരിക്കാത്തവർ അത് അംഗീകരിക്കില്ല. അവർക്ക് രാഷ്ട്രത്തിന്റെ സമ്പത്ത് ആകെയും കുറച്ച് മുതലാളി മാരുടെ കൈകളിൽ ആയിരിക്കണം. എങ്കിൽ മാത്രമേ അഴിമതി രാഷ്ട്രീയം എക്കാലവും നടത്താൻ ആവുകയുള്ളു.
//
എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. അതിനായി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യും. അഴിമതി നടത്തുകയാണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം. പണവും അധികാരവും ആണ് ആവശ്യം. മുതലാളിത്തം പ്രമാണമാക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ബിജെപിയുടെയും മറ്റും രാഷ്ട്രീയം അതൊക്കെയാണ്. ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റുവിനെ ക്കുറിച്ച് കേട്ടിട്ടുള്ളത് അദ്ദേഹത്തിന് ഇന്ത്യ തന്നെ വിലക്ക് വാങ്ങുന്നതിനുള്ള സ്വത്ത്‌ ഉണ്ടായിരുന്നു എന്നതാണ്. കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിന്റെ അടിസ്ഥാനവും അത് തന്നെ. എന്നാൽ യഥാർത്ഥ ജനാധിപത്യം; ജനങ്ങളുടെ ആധിപത്യം അംഗീകരിക്കുന്നവർ എല്ലാവരെയും ജനങ്ങൾ ആയി മാത്രമേ കാണുകയുള്ളു. കാരണം നാം നിത്യ ജീവിതത്തിൽ ഇടപെടുന്നവരിൽ ആരെയും ജാതി - മതത്തിന്റെ പേരിൽ വേർ തിരിക്കാനോ ഒഴിവാക്കാനോ ആവില്ല. ഭരണകൂടം ജനങ്ങളെ ആകെയും ഒന്നായികാണണം.
//
ജനാധിപത്യം എന്നത് പോലെ സോഷ്യലിസവും പ്രകൃതി നിയമം ആണ്. രാഷ്ട്രീയ അധികാരത്തിൽ എല്ലാ പൗരന്മാരും തുല്യരാണ് എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. ജീവജാലങ്ങളുടെ നിലനിൽക്കാനുള്ള അവകാശം പ്രകൃതി നിശ്ചയം പോലെ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശവും പ്രകൃതി നിശ്ചയമാണ്. പണത്തിന്റെ ആധിപത്യവും മതത്തിന്റെ ആധിപത്യവും അത് തടയുന്നു. മനുഷ്യർ ഒഴികെ മറ്റ്‌ ജീവജാലങ്ങൾക്ക് ഒന്നും യാതൊരു തടസങ്ങളും ഇല്ല. അത് പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും നിയമം ആക്കാനുള്ള ചൂഷക വർഗ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം.
//
യഥാർത്ഥത്തിൽ ഭൂമിയിൽ ഉള്ളത് മനുഷ്യർ മാത്റം. എല്ലാ ജീവജാലങ്ങളിലും കാണുന്ന വൈവിധ്യങ്ങൾ മനുഷ്യരിലും ഉണ്ട്. ഭൂഗോളത്തിന്റെ ഭൂമധ്യരേഖാപ്രദേശങ്ങളിൽ സൂര്യന്റെ ചൂട് വളരെ കൂടുതൽ ആയതുകൊണ്ട് ആ പ്രദേശങ്ങളിലെ ജനങ്ങളിൽ മറ്റു പ്രദേശങ്ങളിൽ നിന്നും നിറ വ്യത്യാസം കാണുന്നു എന്ന് മാത്റം. ബുദ്ധിശക്തിയിൽ ഭൂഗോളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാതലായ മാറ്റം കാണുന്നില്ല. സത്യം നിലനിൽക്കും. സത്യം മാത്രമേ നില നിൽക്കുകയുള്ളു. മാർക്സിസം അജയ്യമാണ്, കാരണം അത് സത്യമാണ്. പണി എടുക്കുന്നവർക്കും അന്തസ്സായി ജീവിക്കാൻ കഴിയണം എന്നതാണ് മാർക്സിസത്തിന്റർ ചുരുക്കം. അത് യാഥാർധ്യമാവുക തന്നെ സംഭവിക്കും. "ദൈവം" സത്യമാണെങ്കിൽ അത് എപ്പോഴും "മാർക്സിസ" ത്തോടൊപ്പം ആയിരിക്കും. ദൈവമാണ് എല്ലാം നിയന്ത്രിക്കുന്നത് എങ്കിൽ അത് എല്ലാ ജീവജാലങ്ങൾക്കും പൊതുവായ ഒരേയൊരു ദൈവം അല്ലാതെ മനുഷ്യർക്ക് മാത്രമായ ഒരു ദൈവവും ഉള്ളതായി കരുതാൻ സാമാന്യബുദ്ധി ഉള്ളവർക്ക് ആവില്ല. അതിലേക്കാ യിരുന്നു "തത്വമസി" അല്ലെങ്കിൽ "അദ്വൈത്" എത്തിയിരുന്നത്. അവിടെ വർഗീയതയും രാജ്യങ്ങളിലെ അതിർത്തി വ്യത്യാസങ്ങളും ഉണ്ടാവില്ല. ഒരേയൊരു ഭൂമിയും അതിലെ കോടിക്കണക്കായ ജീവജാലങ്ങളും. എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ, സഹകരണത്തോടെ കഴിയുന്ന സോഷ്യലിസം അല്ലെങ്കിൽ കമ്മ്യൂണിസം.
//
ഒരു വിധത്തിലും ഉപയോഗിച്ച് തീർക്കാനാവാത്തത്ര സമ്പത്ത് സമൂഹത്തിലെ കുറച്ച്മാത്റം ആളുകൾ കയ്യടക്കി വയ്ക്കുന്നതും ബഹുഭൂരിപക്ഷവും ദാരിദ്ര്യവും യാതനകളും അനുഭവിക്കാൻ ഇടയാക്കുന്നതുമാണ് മുതലാളിത്ത വ്യവസ്ഥ. അതാകട്ടെ അവർ "ജോലി ചെയ്ത്" സമ്പാദിക്കുന്നതല്ല; സമൂഹത്തെയാകെ ദ്രോഹിച്ച് സമ്പാദിക്കുന്നതാണ് എന്നതാണ് വസ്തുത. കേവലം പതിനയ്യായിരം രൂപയിൽ "വ്യവസായം" ആരംഭിച്ച "ധീരുഭായിഅമ്പാനി" എന്നയാൾ അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി അറുപത്തിഅയ്യായിരം കോടി രൂപയുടേതായിരുന്നു. അദ്ദേഹത്തിന് അവയത്രയും ഉപയോഗിച്ച് തീർക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരിക്കൽ പറഞ്ഞതായി പത്രങ്ങളിൽ വന്നത് - "എനിക്ക് ലാഭം ഉണ്ടാകുന്ന കാര്യമാണെങ്കിൽ അത് ശരിയോ തെറ്റോ എന്ന് ഞാൻ നോക്കാറില്ല എന്നും ഞാൻ ആരുടേയും അനുവാദത്തിനായി കാത്തുനിൽക്കാറില്ല" എന്നുമാണ്. തീർച്ചയായും ഒരോരുത്തർക്കും ഉപയോഗിക്കാൻ കഴിയുന്നത്ര സൂക്ഷിക്കാം. ഉപയോഗിച്ച് തീർക്കാനാവാത്തത്ര സമ്പത്ത് ശേഖരിക്കുന്നത് സാമൂഹ്യ വിരുദ്ധ സ്വഭാവം ആയിത്തന്നെ സമൂഹം കണക്കിലെടുക്കണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സാമാന്യനീതി.
//
ഭരണം നടത്തുന്നവർ സത്യസന്ധരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരും ആയിരിക്കണം. രാഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം രാജ്യത്തെ ജനങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിരിക്കും. ഹിന്ദുത്വ പാർട്ടിയും (ബിജെപി) നരേന്ദ്ര മോഡിയും ഇതിന് എല്ലാത്തിനും എതിരാണ്. നരേന്ദ്ര മോഡി സത്യസന്ധൻ അല്ല. നുണ പറയുക എന്നത് അദ്ദേഹത്തിന്റെ സഹജ സ്വഭാവം ആണ്.
//
രാഷ്ട്രം ദരിദ്രമായിരിക്കണം എന്നതാണ് ബിജെപിയുടെ നിലപാട്. അതിന് പകരം രാജ്യത്തിന്റെ സമ്പത്ത് പൂർണമായും ഏതാനം സ്വകാര്യവ്യക്തികൾക്ക് ആയിരിക്കണം. അപ്പോൾ അവരിൽ നിന്നും കൈക്കൂലി (ഇലക്ടറൽ ബോണ്ട്‌) ആയി ഭരണം നടത്തുന്നവർക്ക് ലഭിക്കും. അതിനാണ് പൊതുമേഖലയിലെ സ്ഥാപനങ്ങൾ പൂർണമായും നരേന്ദ്രമോഡിയും ബിജെപിയും സ്വകാര്യവത്ക്കരിക്കുന്നത്. അതിന്റെ അപകടം രാജ്യത്തെ ജനങ്ങളുടെ ആകെയും ബുദ്ധിമുട്ടുകൾ ആയിരിക്കും. മുതലാളിത്ത വ്യവസ്ഥ അംഗീകരിക്കുന്നവരുടെ പൊതു നിലപാടുകൾ ആണ് ഇവയൊക്കെ. അതിനാണ് രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ആകണം എന്ന് അഭിപ്രായപ്പെടുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ രാഷ്ട്രം ആയിരിക്കും രാജ്യത്തിന്റെ ആകെയും സാമ്പത്തിക ഘടന നിർണയിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്ക് അങ്ങനെയുള്ളവരെ തെരഞ്ഞെടുപ്പുകൾ വഴി തെരഞ്ഞെടുക്കാം.
//
പ്രകൃതി വിഭങ്ങളും മനുഷ്യാദ്ധ്വാനവും ചേരുമ്പോഴാണ് അവശ്യ വസ്തുക്കളും എല്ലാവിധ സമ്പത്തും ഉണ്ടാകുന്നത്. എല്ലാ അവശ്യ വസ്തുക്കളും സമ്പത്തും ഉണ്ടാകുന്നത് തൊഴിലാളികളും കൃഷിക്കാരും കഠിനാദ്ധ്വാനം ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ മുതലാളിത്ത വ്യവസ്ഥയിൽ എല്ലാ സമ്പത്തും ഉത്പാദിപ്പിക്കുന്നവർ നിത്യ ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരികയും സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗം എല്ലാ സമ്പത്തിന്റെയും ഗുണ ഫലം അനുഭവിക്കുകയും ചെയ്യുന്നു. അവരാകട്ടെ അതെല്ലാം ഉപയോഗിക്കാനാവാതെ മരണപ്പെടുകയും ചെയ്യും. ഇന്ത്യയിലെ ഒരു വ്യവസായി ആയ മുകേഷ് അമ്പാനി എന്നയാളുടെ ഒരു മാസത്തെ ശമ്പളം പതിനഞ്ച് കോടി രൂപയാണ്. അദ്ദേഹത്തിന് അത് എത്ര വേണമെങ്കിലും വർദ്ധിപ്പിക്കാം; അദ്ദേഹം അത് ചെയ്യുന്നില്ല. പതിനഞ്ച്‌ കോടി രൂപയിൽ മൂന്നര കോടി ആദായനികുതി കൊടുത്താലും ബാക്കി പതിനൊന്നര കോടി ഒരു മാസം അദ്ദേഹത്തിന് ഒരു തരത്തിലും ഉപയോഗിക്കാൻ ആവില്ല. ഇതിന്റെ മറ്റൊരു ചിത്രമാണ് ഉത്തരപ്രദേശിൽ തുച്ഛമായ കൂലിക്ക് ജോലിക്ക്‌ പോകാൻ തയ്യാറാകാതിരുന്ന ഒരു ദളിത് യുവാവിനെ പൈശാചികമായി തല്ലിച്ചതച്ച് അയാളുടെ കാൽ വിരലിന്റെ നഖം പിഴുതെടുത്ത്‌ പട്ടിയെവിട്ട് കടിപ്പിച്ച് കൊന്നത്. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വാദികളുടെ "ഹിന്ദുത്വ--സനാ-ധന" സംസ്കാരം എന്താണ് എന്നതിന്റെ ഒരു നേർചിത്രം മാത്രമാണ് അത്.
//
ഇന്ത്യയുടെ സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും കേവലം പത്ത് ശതമാനം പേരാണ് അനുഭവിക്കുന്നത്. അതിനർത്ഥം തൊണ്ണൂറ് ശതമാനവും കഷ്ടപ്പാടുകളിലും ദാരിദ്ര്യത്തിലും ജീവിക്കേണ്ടി വരുന്നു എന്നതാണ്. പണി ചെയ്യുന്ന തൊഴിലാളിക്ക് നൽകുന്ന "കൂലി" അവരുടെ നിത്യ ജീവിതത്തിന് മാത്റം അടിസ്ഥാനമാക്കിയാണ്. അവരുടെ "അദ്ധ്വാനഫലം" അനുഭവിക്കുന്നത് യഥാർത്ഥത്തിൽ ജോലി ചെയ്യാത്തവരാണ്. അവിടെയാണ് കാറൽ മാർക്സ് ചൂണ്ടി കാണിച്ച അദ്ധ്വാന ശക്തിയുടെ ചൂഷണത്തിന്റെ തിക്തഫലം സമൂഹത്തിന്റെ ബഹുഭൂരിപക്ഷവും അനുഭവിക്കേണ്ടി വരുന്നത്. മാർക്സിന്റെ പ്രസിദ്ധമായ ഒരു വാചകമാണ് - "പണിയെടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണിയെടുക്കുന്നുമില്ല" എന്നത്. സമൂഹത്തിന്റെയാകെ "അദ്ധ്വാനഫലം" ആണ് രാജ്യത്തിന്റെ അഭിവൃദ്ധി. അത് സമൂഹത്തിന് ആകെ പ്രയോചനപ്പെടണം എന്നതാണ് സോഷ്യലിസത്തിലെ സാമൂഹ്യ നീതി. അത് പാടില്ല, ഒരു പറ്റം കോർപ്പറേറ്റു കൾക്ക് മാത്രം ആകണം എന്നതാണ് മുതലാളിത്തത്തിന്റെ പിടിവാശി. അവിടെയാണ് ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും അംഗീകരിച്ച സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ജനവിധി കൂടി ഉൾപ്പെടുന്ന ഇൻഡ്യൻ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ സാമൂഹ്യ നീതി. ജനാധിപത്യം അംഗീകരിക്കാൻ കഴിയാത്തവരാണ് ഗുണ്ടായിസത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നത്. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷിയും ജനങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ അവർ അതും ചെയ്യും. കാരണം സോഷ്യലിസം പ്രകൃതി നിയമം കൂടിയാണ്.
//
. .ഭൂമി, വായു, ജലം, സൂര്യപ്രകാശം പോലെ നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും സേവനങ്ങളും ജാതിയോ മതമോ ഇല്ലാതെ, എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെടുന്നവയാണ്. എല്ലാ മേഖലയിലേയും തൊഴിലാളികൾ കേവലം "മനുഷ്യർ" മാത്റമാണ്. എന്നാൽ ആരും "മനുഷ്യർ" ആകരുത്; "മനുഷ്യത്വം" പാടില്ല എന്നാണ് എല്ലാ വർഗീയ വാദികളുടെയും നിലപാട്. ഒരു അധ്യാപകന്റെയോ ഡോക്ടറുടെയോ അത് പോലെ മറ്റേതു മേഖലയിലെയും സേവനങ്ങൾക്കും ജാതിയോ മതമോ ഉള്ളവയല്ല. "ഹിന്ദു വൈദ്യുതി" എന്നോ "ഇസ്ളാം വൈയ്ദ്യുതി" എന്നോ ആർക്കും അവകാശപ്പെടാൻ ആവില്ല. പ്രകൃതി ദുരന്തമോ "കോവിട് 19" പോലുള്ള മഹാവ്യാധികളോ ഉണ്ടാകുന്നത് ജാതിയോ മതമോ അടിസ്ഥാനമാക്കി കാണാൻ ആവില്ല. ഒരു രോഗിക്കും തങ്ങളെ ഏതെങ്കിലും ജാതിയിലെയോ മതത്തിലെയോ ഡോക്ടർ ചികിൽസിക്കണം എന്നാവശ്യപ്പെടാൻ ആവില്ല. എന്നാൽ അനാവശ്യമായി ജനങ്ങളെ ജാതി മതത്തിന്റെ അടിസ്ഥാനത്തിൽ വേർപെടുത്തി പരസ്പരം ശത്റുക്കളാക്കുന്നവരേയും അത് രാഷ്ട്രീയ അടിസ്ഥാനമാക്കുന്നവരെയും സാമൂഹ്യ വിരുദ്ധർ ആയി തന്നെ കാണണം.
.
. ."ദൈവവും" ചെകുത്താനും ആശയപരമായ വൈരുധ്യങ്ങളാണ്; അവ തമ്മിലും യോചിപ്പും ഉണ്ട്; വിയോചിപ്പും ഉണ്ട്. ഒന്നിനെ ചെറുക്കാനാണ് മറ്റേതിനെ ഉപയോഗിക്കുന്നത്. ചൂഷക വർഗ്ഗങ്ങൾ ജനങ്ങളെ ഒന്നാകെ കീഴടക്കാനുള്ള ആയുധമായി ഉപയോഗിച്ചിട്ടുള്ളത് "ദൈവം" എന്ന ആശയത്തെയാണ്. "ജയ് ശ്രീ.റാം" എന്ന് വിളിക്കുക എന്ന് കല്പിക്കുന്നതും അതിന്റെ ഭാഗമാണ്. ചാതുർവർണ്യ വ്യവസ്ഥയും അതിന്റെ ഭാഗമാണ്. മാനസ്സികമായി അടിമയാക്കുന്നതിനും എതിരാളിക്കെതിരെ ഉപയോഗിക്കുന്നതിനും ഏറ്റവും കരുത്തേറിയതും ഏറ്റവും മാരകവുമായ ആശയം "ദൈവം" തന്നെയാണ്. ആ നിലക്ക് തൊഴിലാളി വർഗത്തിനും "ദൈവം" എന്ന ആശയത്തെ തിരികെ ആയുധം ആയി ഉപയോഗിക്കാതിരി ക്കാനാവില്ല. നിങ്ങളുടേത് "ദൈവ വിധിയാണ് " എന്നാരെങ്കിലും പറഞ്ഞാൽ അത് നിഷേധിക്കാൻ കേൾക്കുന്നവന് ആവില്ല എന്നതാണ് ദയനീയമായ സ്ഥിതിവിശേഷം. എന്നാൽ അവർ പറയുന്നതിന്റെ മറുവശം ചൂഷക വർഗങ്ങൾ ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കുന്ന സമ്പത്താകെ അവർക്ക് "ദൈവം" കൊടുക്കുന്നതാണ് എന്ന വാദഗതി വരുമ്പോഴാണ് ആശയം എങ്ങനെയാണ് ആയുധമായി പ്രയോഗിക്കുന്നത് എന്ന് വ്യക്തമാവുകയുള്ളു. അവിടെയാണ് "സോഷ്യലിസം പ്രകൃതി നിയമാണ്"എന്നത് പ്രസക്തമായി വരുന്നത്.
//
ദൈവവും ചെകുത്താനും ഒരോരുത്തരിലും കുടികൊളളുന്നു. മറ്റുള്ളവരോട് ദയവ് കാണിക്കുമ്പോൾ അവരിൽ ദൈവവും മറ്റുള്ളവരോട് ക്രൂരത കാണിക്കുമ്പോൾ അവരിൽ ചെകുത്താനും പുറത്തു വരുന്നു. ഏതൊരു ജീവിയേയും ഭക്ഷണത്തിനായി കൊല്ലുന്നത് പ്രകൃതി നിയമാണ്; ഭക്ഷണം ജന്മാവകാശമാണ്. എന്നാൽ ജാതി; മതത്തിന്റെ പേരിലും ധന സമ്പാദനത്തിനായും മറ്റുള്ളവരെ കൊല്ലുമ്പോൾ അവരിലെ ചെകുത്താൻ പുറത്തുവരുന്നു. 2002 ൽ ഗുജറാത്തിൽ ഒരു സമുദായത്തിൽ ജനിച്ചുപോയതുകൊണ്ട് മാത്റം നിരപരാധികളായ നാലായിരത്തോളം മനുഷ്യർ വധിക്കപ്പെടാൻ ഇടയായത് ഒരു മുഖ്യമന്ത്രിയിൽ ചെകുത്താൻ പ്രവർത്തിച്ചപ്പോഴാണ് എന്ന് ഏത് ദൈവവിശ്വാസിക്കും വിശ്വസിക്കാൻ കഴിയും. ആയിരം കുറ്റവാളികളെ വെറുതെ വിട്ടാലും ഒരു നിപരാധി പോലും ശിക്ഷിക്കപ്പെടാൻ ഇടയാകരുത് എന്നാണ് നീതിശാസ്ത്റം വിവക്ഷിക്കപ്പെടുന്നത്.
.
. .ശ്രീ. ബുദ്ധന്റെ തത്വം അനുസരിച്ച് "ജീവൻ കൊടുക്കുന്നവർക്ക് മാത്റമേ അത് തിരികെ എടുക്കാൻ അവകാശമുള്ളൂ". നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന എല്ലാ വർഗീയതയും അവരിൽ "ചെകുത്താൻ" പ്രവർത്തിക്കുന്നതാണ് എന്നും കരുതാവുന്നതാണ് . ഗാന്ധിജിയെ വധിച്ചതും 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയും പൈശാചിക പ്രവർത്തികൾ തന്നെയാണ്.
. ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാത്ത വിധം കണക്കില്ലാതെ സ്വത്ത് സമ്പാദിക്കുന്നത് യഥാർത്ഥത്തിൽ പ്രകൃതി വിരുദ്ധവും സാമൂഹ്യ വിരുദ്ധവും ആണ്. മനുഷ്യനെ "മനുഷ്യൻ" ആയി കാണാൻ കഴിയാത്തവർ സാമൂഹ്യ വിരുദ്ധർ മാത്റം. എത്രമാതറം "ധനം" ആര് സമ്പാദിച്ചാലും പ്രകൃതി നിയമങ്ങൾക്കു വിധേയമായല്ലാതെ ആർക്കും ഉപയോഗിക്കാനും മരണത്തെ ഒഴിവാക്കാനും മരണപ്പെടുമ്പോൾ കൊണ്ടു പോകാനും ആവില്ല. പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ ധീരുഭായി അമ്പാനി മരിക്കുമ്പോൾ അറുപത്തി- അയ്യായിരം കോടിയുടെ സ്വത്ത് ഉണ്ടായിരുന്നു. മരണം ഒഴിവാക്കാനോ ഒരു പൈസ പോലും മരിക്കുമ്പോൾ കൊണ്ടുപോകാനോ ആയില്ല. അളവറ്റ സ്വത്ത് ആര് സമ്പാദിച്ചാലും ആർക്കും അത് ഉപയോഗിക്കാനാവില്ല. സഹജീവിയെ ദ്രോഹിക്കാ മെന്നല്ലാതെ.
//
സമൂഹത്തിന്റെയാകെ "അദ്ധ്വാനഫലം" ആണ് രാജ്യത്തിന്റെ അഭിവൃദ്ധി. അത് സമൂഹത്തിന് ആകെ പ്രയോചനപ്പെടണം എന്നതാണ് സോഷ്യലിസത്തിലെ സാമൂഹ്യ നീതി. അത് പാടില്ല, ഒരു പറ്റം കോർപ്പറേറ്റു കൾക്ക് മാത്രം ആകണം എന്നതാണ് മുതലാളിത്തത്തിന്റെ പിടിവാശി.
//
ഒരു രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടെയാകെ ആയിരിക്കണം എന്നതാണ് സോഷ്യലിസത്തിന്റെ  ലക്ഷ്യം. മുതലാളിത്തം അത് അംഗീകരിക്കുന്നില്ല. പണം ഉള്ളവന്റേതായിരിക്കണം എന്നിടത്താണ് സമ്പന്നരും അവരുടെ "ബൂർഷ്വാ" രാഷ്ട്രീയ പാർട്ടികളും. അവിടെ യാണ് ഇൻഡ്യൻ ഭരണ ഘടനയിലെ "സോഷ്യലിസ്റ്റ്" എന്ന വാക്ക് സംരക്ഷിക്ക പ്പെടേണ്ടത്തിന്റെ ആവശ്യകത.അത് രാജ വാഴ്ചക്ക് ശേഷം വന്ന സാമൂഹ്യ വ്യവസ്ഥയാണ് എന്ന് പറഞ്ഞാലൊന്നും ആരും അംഗീകരിക്കില്ല. ചെയ്യുന്നത് എല്ലാം കാറൽ മാർക്സ് എന്ന മഹാന്റെ പേരിൽ ആകുന്നതു മാത്റം ആണ്. കഷ്ടം. അതുകൊണ്ടാണ് പാർട്ടിയുടെ പേരിന്റെ കൂടെയുള്ള "എം" എങ്കിലും ഒഴിവാക്കിത്തരണം എന്ന് അപേക്ഷിക്കുന്നത്. അതിന്റെയൊക്കെ ഫലം സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയ ലക്‌ഷ്യം അംഗീകരിക്കില്ല; ഇന്ത്യ ഭരിക്കുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കില്ല എന്ന് മാത്റം.
//
മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിക്ക് കൊടുക്കുന്ന കൂലി അവൻ ചെയ്യുന്ന ജോലിയുടെ പ്രയോചനം (ഉപയോഗമൂല്യം) കണക്കാക്കിയുള്ളതല്ല. വീട് പണിയുമ്പോൾ, അതിൽ താമസിക്കുന്നതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. റോഡ് ഉപയോഗിക്കുമ്പോൾ , അതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. വൈദ്യുതി ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണം വിലമതിക്കാനാവില്ല. എന്നാൽ അതൊക്കെ നിർമ്മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അവന്റെ നിത്യവൃത്തിക്ക് മാത്രമുള്ളതാണ്. അവിടെയൊക്കെ മരണം പോലും വരിക്കേണ്ടി വരുന്നത് തൊഴിലാളിയാണ്. ഇവിടെ ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന കൃഷിക്കാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ജോലി ചെയ്യുന്നവരുടെ "ജീവിതം" എന്നാൽ നിത്യ വൃത്തി മാത്രമല്ല. അവർക്കും താമസിക്കാൻ വീട്; കുട്ടികളുടെ വിദ്യാഭ്യാസം; രോഗാവസ്ഥയിൽ ചികിത്സ; വാർധക്യം തുടങ്ങിയവ എല്ലാം പരിഗണിക്കപ്പെടണം. മുതലാളിത്ത വ്യവസ്ഥയിൽ ഒരു വളരെ ചെറിയ വിഭാഗം മാത്റം അതിസമ്പന്ന രാവുകയും സമൂഹത്തിലെ ബഹു ഭൂരിപക്ഷവും നിത്യ ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിക്കേണ്ടി വരികയും ചെയ്യുന്നു. അവരാകട്ടെ അതെല്ലാം ഉപയോഗിക്കാനാവാതെ മരണപ്പെടുകയും ചെയ്യും. ഇതിനുള്ള പരിഹാരം സോഷ്യലിസ ത്തിൽ മാത്രമാണുള്ളത്. അതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ ഭരണ ഘടന തന്നെ ഇൻഡ്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആയിരിക്കും എന്ന് ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ തീരുമാനിച്ചിട്ടുള്ളത്. അത് ഇന്ത്യൻ ജനതയുടെ തന്നെ തീരുമാനമാണ്. ജനാധിപത്യം അംഗീകരിക്കാൻ കഴിയാത്തവരാണ് ഗുണ്ടായിസത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നത്. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷിയും ജനങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ അവർ അതും ചെയ്യും. അത് അംഗീകരിക്കുക ഏതൊരു മനുഷ്യ സ്നേഹിയുടെയും പൗരന്റെയും കടമയാണ്. അതിന് എതിരാവുക എന്നാൽ സാമൂഹ്യ വിരുദ്ധനാവുക എന്ന് തന്നെയാണ് അർത്ഥം. ഇന്ത്യൻ ജനാധിപത്യത്തിലെ യഥാർത്ഥ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഒരോരുത്തരുടെയും ഒരു വോട്ട് മാത്രമാണ് അതിനാവശ്യം. ഇൻഡ്യയിലെ യിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനായി ജനങ്ങളെ സമീപിച്ചാൽ ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ തന്നെ അതിനുള്ള അംഗീകാരവും നൽകുന്നതായിരിക്കും. ഏത് മതത്തിലൊ ദൈവത്തിലോ ആർക്കും വിശ്വസിക്കാം; എന്നാൽ മതം രാഷ്ട്രീയം ആകരുതെന്നു മാത്റം.
//21 10 2022//

 


 

 "വർഗ്ഗങ്ങൾ " എന്നാൽ എന്താണ് എന്ന് മനസിലാക്കാത്തിടത്തോളം വർഗ വൈരുധ്യങ്ങൾ എന്താണ് എന്ന് മനസിലാവില്ല എന്നതും വാസ്തവമാണ്. "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് എന്താണെന്നും പിടി കിട്ടിയിട്ടില്ല. അതാണ് അത് ഇന്ത്യക്ക് ബാധകം അല്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. കാര്യങ്ങൾ വളരെ എളുപ്പം. അത് പോലെ തന്നെയാണ് മുതലാളിത്തം എന്നതും. അത് പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം വ്യവസായ വളർച്ച എന്ന് മാത്റം അർത്ഥം നൽകി. ചൂഷക വർഗ്ഗങ്ങൾ എന്ന് കേട്ടിട്ടേയില്ല. അത് പോലെയാണ് ജനാധിപത്യം എന്ന വാക്കിന്റെ അർത്ഥവും. അത് രാജ വാഴ്ചക്ക് ശേഷം വന്ന സാമൂഹ്യ വ്യവസ്ഥയാണ് എന്ന് പറഞ്ഞാലൊന്നും ആരും അംഗീകരിക്കില്ല. ചെയ്യുന്നത് എല്ലാം കാറൽ മാർക്സ് എന്ന മഹാന്റെ പേരിൽ ആകുന്നതു മാത്റം ആണ് കഷ്ടം. അതുകൊണ്ടാണ് പാർട്ടിയുടെ പേരിന്റെ കൂടെയുള്ള "എം" എങ്കിലും ഒഴിവാക്കിത്തരണം എന്ന് അപേക്ഷിക്കുന്നത്. അതിന്റെയൊക്കെ ഫലം സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയ ലക്‌ഷ്യം അംഗീകരിക്കില്ല; ഇന്ത്യ ഭരിക്കുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കില്ല എന്ന് മാത്റം.

/////


//
ഒരു രാജ്യത്തിന്റെ സമ്പത്ത് ജനങ്ങളുടെയാകെ ആയിരിക്കണം എന്നതാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം. മുതലാളിത്തം അത് അംഗീകരിക്കുന്നില്ല. പണം ഉള്ളവന്റേതായിരിക്കണം എന്നിടത്താണ് സമ്പന്നരും അവരുടെ "ബൂർഷ്വാ" രാഷ്ട്രീയ പാർട്ടികളും. അവിടെ യാണ് ഇൻഡ്യൻ ഭരണ ഘടനയിലെ "സോഷ്യലിസ്റ്റ്" എന്ന വാക്ക് സംരക്ഷിക്ക പ്പെടേണ്ടത്തിന്റെ ആവശ്യകത. വീണ്ടും വിജയിക്കപ്പെട്ടാൽ ബിജെപി അത് തകർക്കും. അത് "പാടില്ല".
ബിജെപിയെ പരാജയപ്പെടുത്തുക, ഇന്ത്യയെ രക്ഷിക്കുക.
//
 മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിക്ക് കൊടുക്കുന്ന കൂലി അവൻ ചെയ്യുന്ന ജോലിയുടെ പ്രയോചനം (ഉപയോഗമൂല്യം) കണക്കാക്കിയുള്ളതല്ല. വീട് പണിയുമ്പോൾ, അതിൽ താമസിക്കുന്നതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. റോഡ് ഉപയോഗിക്കുമ്പോൾ , അതിന്റെ പ്രയോചനം വിലമതിക്കാനാവില്ല. വൈദ്യുതി ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണം വിലമതിക്കാനാവില്ല. എന്നാൽ അതൊക്കെ നിർമ്മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അവന്റെ നിത്യവൃത്തിക്ക് മാത്രമുള്ളതാണ്. അവിടെയൊക്കെ മരണം പോലും വരിക്കേണ്ടി വരുന്നത് തൊഴിലാളിയാണ്. ഇവിടെ ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന കൃഷിക്കാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാണ്. ജോലി ചെയ്യുന്നവരുടെ "ജീവിതം" എന്നാൽ നിത്യ വൃത്തി മാത്രമല്ല. അവർക്കും താമസിക്കാൻ വീട്; കുട്ടികളുടെ വിദ്യാഭ്യാസം; രോഗാവസ്ഥയിൽ ചികിത്സ; വാർധക്യം തുടങ്ങിയവ എല്ലാം പരിഗണിക്കപ്പെടണം. മുതലാളിത്ത വ്യവസ്ഥയിൽ ഒരു വളരെ ചെറിയ വിഭാഗം മാത്റം അതിസമ്പന്ന രാവുകയും സമൂഹത്തിലെ ബഹു ഭൂരിപക്ഷവും നിത്യ ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിക്കേണ്ടി വരികയും ചെയ്യുന്നു. അവരാകട്ടെ അതെല്ലാം ഉപയോഗിക്കാനാവാതെ മരണപ്പെടുകയും ചെയ്യും. ഇതിനുള്ള പരിഹാരം സോഷ്യലിസ ത്തിൽ മാത്രമാണുള്ളത്. അതെല്ലാം കണക്കിലെടുത്താണ് ഇന്ത്യൻ ഭരണ ഘടന തന്നെ ഇൻഡ്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആയിരിക്കും എന്ന് ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ തീരുമാനിച്ചിട്ടുള്ളത്. അത് ഇന്ത്യൻ ജനതയുടെ തന്നെ തീരുമാനമാണ്. ജനാധിപത്യം അംഗീകരിക്കാൻ കഴിയാത്തവരാണ് ഗുണ്ടായിസത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നത്. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷിയും ജനങ്ങൾക്കുണ്ട്. ആവശ്യമെങ്കിൽ അവർ അതും ചെയ്യും. അത് അംഗീകരിക്കുക ഏതൊരു മനുഷ്യ സ്നേഹിയുടെയും പൗരന്റെയും കടമയാണ്. അതിന് എതിരാവുക എന്നാൽ സാമൂഹ്യ വിരുദ്ധനാവുക എന്ന് തന്നെയാണ് അർത്ഥം. ഇന്ത്യൻ ജനാധിപത്യത്തിലെ യഥാർത്ഥ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഒരോരുത്തരുടെയും ഒരു വോട്ട് മാത്രമാണ് അതിനാവശ്യം. ഇൻഡ്യയിലെ യിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിനായി ജനങ്ങളെ സമീപിച്ചാൽ ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ തന്നെ അതിനുള്ള അംഗീകാരവും നൽകുന്നതായിരിക്കും. ഏത് മതത്തിലൊ ദൈവത്തിലോ ആർക്കും വിശ്വസിക്കാം; എന്നാൽ മതം രാഷ്ട്രീയം ആകരുതെന്നു മാത്റം. 

/////

//









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ