382. വർഗ സമരങ്ങൾ ബൂർഷ്വാസിയെ തിരുത്തുന്നതിനുള്ളതല്ല; ബൂർഷ്വാ വർഗവാഴ്ച അവസാനിപ്പിക്കുന്നതിനുള്ളതാണ്.
. .കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം. അടിമയുടെ താത്പ്പര്യങ്ങളും ഉടമയുടെ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യമാണ്; സംഘടനമാണ് വര്ഗ്ഗ സമരം എന്നതുകൊണ്ട് അർത്ഥമാകുന്നത്. ഇത് മനസിലാകാതെ ഉടമയെ; (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചാൽ അവിടെ വർഗസമരം ഇല്ല.
മുതലാളിത്ത വ്യവസ്ഥ തുടരുന്നിടത്തോളം ബൂർഷ്വാസി അവരുടെ സ്വഭാവം കാണിക്കുക തന്നെ ചെയ്യും. ഇതിനുള്ള പരിഹാരം ഇന്ത്യ ഒട്ടാകെ എണ്ണ -- പ്രകൃതി വാതക മേഖല പൂർണമായും പൊതു മേഖലയിൽ കൊണ്ട് വരണം. അത് ചെയ്യണമെങ്കിൽ ഇന്ത്യയുടെ ഭരണം സോഷ്യലിസ്റ്റു വ്യവസ്ഥക്കായി നിലകൊള്ളുന്ന തൊഴിലാളി വർഗ ഭരണ കൂടത്തിന്റേതാകണം. അങ്ങനെ ചെയ്യാത്തിടത്തോളം; വില വർധനവിന്റെ കാരണം പറയാതെയും പരിഹാരം ചൂണ്ടി കാണിക്കാതെയും നടത്തുന്ന സമരം കേവലം വനരോദനം മാത്രമേ ആവുകയുള്ളൂ. ഇതാകട്ടെ എല്ലാ പ്രക്ഷോഭ പരിപാടികളുടേയും സ്വഭാവം ആണ് താനും. ഇവിടെ പ്രശ്നം ആകുന്നത് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ്. തന്മൂലം സമരങ്ങൾ മുതലാളിത്ത വ്യവസ്ഥക്കോ ഇന്ത്യൻ ബൂർഷ്വാസിക്ക് എതിരെയോ ആകുന്നില്ല; അതുകൊണ്ടു തന്നെ വർഗ സമരത്തിന്റെ ഭാഗവും ആകുന്നില്ല; കേവലം സംഘടനാ പരമായ വ്യായാമം മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ