386. ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റം.
/// ഭരണ ഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കുക ///പട്ടാളത്തിൽ പോലും സ്ഥിര നിയമനങ്ങൾ ഇല്ല/
എൽ ഐ സി ഉൾപ്പെടെ എല്ലാ പൊതുമേഖലകളും ഇല്ലാതാകുന്നു-
സ്ഥിരം തൊഴിൽ ആർക്കും ഇല്ലാതാക്കും. കാർഷിക നിയമങ്ങൾ - മുതലാളിത്ത; സാമ്പ്രാജ്യത്ത ചൂഷണത്തിന്റെ ക്രൂര മുഖങ്ങൾ. / /
/// ബിജെപിയെ പുറത്താക്കുക; ഇന്ത്യയെ രക്ഷിക്കുക./// .
/പരിഹാരം സോഷ്യലിസത്തിൽ മാത്റം/ .
.
. .എല്ലാ പൊതു മേഖലകളിലെയും എല്ലാ ബാങ്കുകളിലേയും തൊഴിൽ അവസരങ്ങൾ ബിജെപി സർക്കാർ പൂർണമായും ഇല്ലാതാക്കുകയാണ്. റിസർവേഷൻ മേഖല ഉൾപ്പെടെ സ്ഥിരം തൊഴിൽ ഒരാൾക്കും ഇല്ലാതാക്കുകയാണ് അവരുടെ ലക്‌ഷ്യം. ഇതാകട്ടെ "മനുസ്മൃതി" ഏഴാം അധ്യായത്തിൽ "ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ല; അങ്ങനെ സമ്പാദിച്ചാൽ അവൻ മറ്റു വർണ്ണങ്ങളുടെ ദാസ്യവൃത്തി ചെയ്യില്ല എന്നതിനാൽ ആണ്. അങ്ങനെ അവൻ സമ്പാദിച്ചാൽ അത് ബ്രാഹ്മണന് എടുക്കാം" എന്നത് ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണ ഘടനയിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ പോലും ബിജെപി വളരെ തന്ത്രപരമായി ഒഴിവാക്കുകയാണ് സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുന്നതിലൂടെ സാധിക്കുന്നത്. "ഹിന്ദുത്വം" ഏറ്റെടുക്കുന്ന പാവപെട്ട പിന്നോക്ക വിഭാഗങ്ങൾ പോലും സംവരണം ഇല്ലാതാക്കിയ കാര്യം മനസിലാക്കുന്നില്ല.മെച്ചപ്പെട്ട സ്ഥിരം വരുമാനം ഉള്ളവരിലൂടെയാണ് സമൂഹത്തിലെ സ്ഥിരം അല്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങളും ജീവിച്ചു പോകുന്നത്. ഒരാൾ വിവാഹിതനാകുമ്പോൾ, വീട് വയ്ക്കുമ്പോൾ, കാർ വാങ്ങുമ്പോൾ എല്ലാം അതുമായി ബെന്ധപെട്ട സ്ഥിരം അല്ലാത്ത വളരെയേറെ ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മാത്റമല്ല എല്ലാ മേഖലകളിൽ നിന്നും സർക്കാരിലേക്ക് നികുതി വരുമാനങ്ങളും എത്തുന്നുണ്ട്. എന്നാൽ ബിജെപിയുടെ നിലപാട്, അത് ഇന്ത്യ ഒട്ടാകെ ആകുമ്പോൾ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം ആയിരിക്കും. പട്ടാളത്തിൽ പോലും ഒരാൾക്കും സ്ഥിരം ജോലി പാടില്ല എന്നതാണ് ബിജെപിയുടെ നിലപാട്.
നിർഭാഗ്യവശാൽ പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കുന്നതിന് അനുകൂലമായ ഇടതുപക്ഷ നിലപാട് ഇടതുപക്ഷ രാഷ്ട്രീയം തന്നെ ഇല്ലാതാക്കുകയും ഹിന്ദുത്വ വാഴ്ച അനന്തകാലത്തേക്ക് തുടരുന്നതിനും ഇടയാക്കും. ഇടതുപക്ഷങ്ങളുടെ സോഷ്യലിസ്റ്റ് വിരുദ്ധ നിലപാട് ഹിന്ദുത്വ വാഴ്ചക്ക് അനുകൂലമാവു കയാണ്. ഇക്കഴിഞ്ഞ കാലമത്റയും ഉണ്ടായിരുന്നത് ഇല്ലാതാകുന്നത് അടുത്ത തലമുറക്കാണ്. എന്നാൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ആലോചന ലവലേശം ഇല്ലാത്ത, "ചാണകം" ആകുന്നതിൽ അഭിമാനം കൊള്ളുന്ന, എന്ത് കേട്ടാലും വിശ്വസിക്കുന്നവർക്ക് മനസിലാകാൻ ബുദ്ധിമുട്ടാണ്. മാതാ-പിതാക്കൾ ഇല്ലാതെ അന്തരീക്ഷ വായുവിൽ നിന്നും "ഹനുമാൻ" പോലെ ഒരു ജീവി ഉണ്ടാകും എന്ന് പോലും വിശ്വസിക്കാൻ കഴിയുന്നവരുടെ ദയനീയ ചിന്താ ശൂന്യതയാണ് ബിജെപിയുടെയും നരേന്ദ്ര മോഡിയുടേയും എന്തും തീരുമാനിക്കാനുള്ള വിവരക്കേടിന്റെ അടിസ്ഥാനം.
.
. .നരേന്ദ്ര മോഡി നിരവധി വർഷങ്ങൾ ആയി തുടരുന്ന സ്ഥിര നിയമന നിരോധന നടപടികൾ യുവാക്കളുടെ ജീവിത സ്വപ്നങ്ങൾ തകർക്കുക മാത്രമല്ല ചെയ്യുക; അവരുടെ ജീവിതം മുന്നോട്ടു പോകുമ്പോൾ സമൂഹത്തിലെ മാറ്റങ്ങളും ഇല്ലാതാക്കും. ഇന്ത്യ ഒട്ടാകെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കിക്കൊണ്ടിരി ക്കുകയാണ്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതം ഇല്ലാതാക്കിയും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളിലും മരുന്നുകളിലും വിലകൾ വർധിപ്പിച്ചാണ് ഭരണ ചെലവിനുള്ള വരുമാനം കണ്ടെത്തുന്നത്. അതിന് നിർവാഹമില്ലാത്ത സംസ്ഥാന സർക്കാരുകൾ ജനരോഷത്തിന് വിധേയമാകും. അതോടൊപ്പം എല്ലാ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കുകയും പരമാവധി കരാർ നിയമനങ്ങൾ നടപ്പിലാക്കുകയും തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ ആക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. തൊഴിലാളി വർഗവും കൃഷിക്കാരും ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളെയും കോർപ്പറേറ്റുകൾക്ക് പരമാവധി ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുക. ഇന്ത്യ ഒട്ടാകെ പൊതു മേഘലകളും ബാങ്കുകളും ഉൾപ്പെടെ ചുരുങ്ങിയത് ഒരു കോടി സ്ഥിരം തൊഴിൽ അവസരങ്ങളെങ്കിലും ഇല്ലാതാകും. ഒരു മേഖലയിലും ആർക്കും സ്ഥിരം തൊഴിൽ ഇല്ലാതാകുമ്പോൾ സ്ഥിരം ജോലി ലഭിച്ച് വിവാഹ ജീവിതം സ്വപ്നം കാണുന്നവർ എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമ്പോൾ അത് ബാധിക്കുക ഇന്ത്യ ഒട്ടാകെ ഒരു കോടി കുടുംബങ്ങളെയാണ്. അതിൽ അമ്പത് ലക്‌ഷം മുന്നോക്ക വിഭാഗവും അമ്പത് ലക്ഷം പിന്നോക്ക വിഭാഗവും ഉൾപ്പെടും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് ബാധിക്കുക പ്രത്യക്ഷമായി ഒരു കോടി കുടുംബങ്ങളേയും പരോക്ഷമായി നൂറു കോടി കുടുംബങ്ങളേയുമാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും തകർന്നു തരിപ്പണമാകും എന്നതാണ് ബിജെപിയുടെ തുടർഭരണം ഇന്ത്യയിൽ ഇടയാക്കാൻ പോകുന്നത്. ഇതിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് മോചനം നേടാനുള്ള ഏക മാർഗം ഇന്ത്യയിൽ ഒരൊറ്റയാൾ പോലും ബിജെപിക്ക് ഒരു കാരണ വശാലും വോട്ടു ചെയ്യുകയില്ല എന്ന പ്രതിജ്ഞ എടുക്കുക മാത്രമാണ്.
.
2. "ജനാധിപത്യം" എന്നാൽ എന്താണ് എന്ന് ഹിന്ദു വർഗീയ വാദികൾക്ക് അറിയില്ല എന്നതിന്റെ ദുരന്തമാണ് ഇന്ത്യ അനുഭവിക്കുന്നത്. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. ഏത് തീരുമാനവും എടുക്കുന്നതിനും എവിടെയും ഒരു ചർച്ചയും ആവശ്യമില്ല? ജനാധിപത്യം എന്നാൽ ബ്രാഹ്മണാധിപത്യം തന്നെയെന്ന് തീരുമാനിക്കുകയോ? സമരങ്ങളും ജനാധിപത്യ മാർഗമായിട്ടാണ് കരുതുക. അങ്ങനെയുള്ള സമരങ്ങളോട് ഒരു തരത്തിലും പ്രശ്നപരിഹാരം ഉണ്ടാക്കുകയില്ല എന്ന വാശിയും? "മനുഷ്യൻ" എന്ന വാക്കു പോലും അവർക്കു അന്യമാണ്. ജനാധിപത്യം എന്നാൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് "എന്തും ചെയ്യാനുള്ള അധികാരം ആകുന്നു" എന്ന തെറ്റിധാരണയാണ് ഹിന്ദുത്വ വാദികളെ നയിക്കുന്നത്.
.
3. . ഒരു വർഷത്തിലേറെ കാലം ഇന്ത്യയിലെ കൃഷിക്കാർ നടത്തിയ സമരം ഉത്തര പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ മാത്റമാണ് പിൻവലിക്കാൻ മോഡി സർക്കാർ തയ്യാറായത്. അതാകട്ടെ തെരെഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ഇടയായാൽ വീണ്ടും അവതരിപ്പിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ കാർഷിക മേഘലയടക്കം ഇന്ത്യയിലെയും വിദേശത്തേയും കുത്തക മുതലാളിമാർക്ക് ധന സമ്പാദനത്തിനുള്ള മേച്ചിൽ പുറങ്ങൾ ആക്കാനുള്ള ഹിന്ദു വർഗീയ വാദികളുടെ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാതെ ഇന്ത്യൻ ജനങ്ങൾക്ക് ജീവിക്കാനാവില്ല. ദീർഘകാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസും അതിനുശേഷം ഹിന്ദുത്വ വാദികളും തുടരുന്ന നിലപാട് മൂലം 2004 മുതൽ ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ സംഖ്യ ലക്ഷ കണക്കാണ്. അതിനു പുറമെയാണ് മോഡി സർക്കാർ പാർലമെന്റിൽ പോലും ആവശ്യമായ ചർച്ചകൾ നടത്താൻ അനുവദിക്കാതെ "പാസാക്കിയ" തായി പ്റഖ്യാപിച്ച പുതിയ "കാർഷിക വിരുദ്ധ" നിയമങ്ങൾ. അതനുസരിച്ച് സർക്കാർ കൃഷിക്കാരിൽ നിന്നും ധാന്യം വാങ്ങുന്നത് അവസാനിപ്പിച്ചു. വൻകിട കോർപ്പറേറ്റുകൾക്ക് അവർ നിശ്ചയിക്കുന്ന വിലക്ക് കൃഷിക്കാർ ഭക്ഷ്യ ധാന്ന്യങ്ങൾ വില്ക്കണം. അവശ്യവസ്തു സംരക്ഷണ നിയമം സർക്കാർ ഉപേക്ഷിച്ചു; അതുമൂലം ജനങ്ങൾക്ക് എന്ത് സംഭവിക്കും എന്നതൊന്നും ഹിന്ദുത്വ വാദികൾ കണക്കിലെടുക്കുന്നില്ല. ഫുഡ് കോർപ്പറേഷൻ ഗോഡൗണുകൾ കോർപ്പറേറ്റുകൾക്ക് നൽകും; ഇപ്പോൾ നിലവിലുള്ള പൊതുവിതരണ സമ്പ്രദായം അവസാനിക്കും. അതൊന്നും മോഡി സർക്കാരിന് ഗൗരവമുള്ള വിഷയങ്ങളല്ല.
.
4. . "പൊതുമുതൽ" സംരക്ഷിക്കാനല്ലാതെ അവയാകെ നശിപ്പിക്കാൻ ജനങ്ങൾ നരേന്ദ്ര മോഡി സർക്കാരിന് ജനവിധി നൽകിയിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ദീർഘകാലം കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും; സർക്കാർ ഖജനാവിലേക്ക് വൻതോതിൽ സമ്പത്ത് എത്തിക്കുന്നവയടക്കം നരേന്ദ്ര മോഡി സർക്കാർ കൊള്ളക്കാർ കൊള്ളയടിച്ച മുതൽ വിറ്റഴിക്കുന്നതുപോലെ സ്വകാര്യ മുതലാളിമാർക്ക് വിറ്റഴിക്കുകയാണ്. അവയിൽ ഇപ്പോൾ നിലനിൽക്കുന്ന ജീവനക്കാരുടെ കാര്യങ്ങളോ അവയിൽ നിന്നും സർക്കാർ ഖജനാവിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വൻതോതിലുള്ള വരുമാനമോ അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ ഇല്ലാതാകുന്ന തൊഴിൽ അവസരങ്ങളോ സംവരണം മൂലം തൊഴിൽ ലഭിച്ചിരുന്ന വിഭാഗങ്ങൾക്ക് ഇല്ലാതാകുന്ന തൊഴിൽ അവസരങ്ങളോ രാജ്യത്തിന്റെ പുരോഗതിയിൽ അവ വഹിച്ചിരുന്ന പങ്കോ ഒന്നും "നരേന്ദ്ര മോഡി സർക്കാർ" കണക്കിലെടുക്കുന്നില്ല. അവയൊക്കെ മനസിലാക്കാനുള്ള കഴിവുള്ളവർ വർഗീയ വാദികൾ ആവുകയും ഇല്ല. സർക്കാരിലേക്ക് ലഭിച്ചുകൊണ്ടിരുന്ന നിരവധി മേഖലകളിലെ വരുമാന നഷ്ടം പരിഹരിക്കാൻ കണ്ടെത്തിയ "കുറുക്കുവഴി" യാണ് എല്ലാ ദിവസവും പെട്രോളിയം മേഖലയിൽ എല്ലാത്തിന്റെയും വില വർധിപ്പിച്ചുകൊണ്ടും സംസ്ഥാന വിഭവം ആയിരുന്ന വില്പന നികുതി കേന്ദ്ര വകുപ്പിലാക്കി ജി എസ ടി എന്ന പേരിൽ ഭക്ഷ്യ സാധനങ്ങൾ, ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ കൊള്ള നികുതി ഏർപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുന്നത്. തന്മൂലം എല്ലാ അവശ്യ സാധനങ്ങളുടേയും ഭീമമായ വിലവർധനവാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
.
5. . തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാക്കലും പൊതുമേഖലകളുടെ സ്വകാര്യ വത്ക്കരണം കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പൂർണമായ സാമ്പത്തിക തകർച്ചയാണ്. രാജ്യത്തിന്റെ ക്ഷേത്രങ്ങളാണ് പൊതുമേഖലകൾ എന്ന് ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ കണക്കാക്കിയിരുന്നത് കോൺഗ്രസുകാർ തുടങ്ങിവച്ചതും ബിജെപി സർക്കാർ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ സ്വകാര്യ വത്ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത് നിരവധി കാര്യങ്ങളാണ്.
.
6. ട്രേഡ് യൂണിയനുകൾ പൂർണമായും ഇല്ലാതാകും.
പൊതുമേഖലകൾ പൂർണമായും ഇല്ലാതാകുമ്പോൾ അവയിലെ തൊഴിലാളി സംഘടനകളും ഇല്ലാതാകുമെന്നത് ഒരു യാഥാർഥ്യം മാത്റമാണ്. ബി എസ് എൻ എൽ, റെയിൽവേ, എസ് ബി ഐ തുടങ്ങിയവയിലൊന്നും സ്വകാര്യ വത്ക്കരണത്തിന്റെ ഭാഗമായി നിയമനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. ജോലിസമയം പന്ത്രണ്ടു മണിക്കൂർ ആക്കുകയും ജോലികൾ "പുറം കരാർ" കൊടുക്കുകയും ചെയ്തായിരിക്കും മേലിൽ ഇവയിലൊക്കെയും ജോലികൾ നടത്തപ്പെടുക. കരാർ എടുക്കുന്നവർ പന്ത്രണ്ടു മണിക്കൂർ ജോലി എടുപ്പിക്കുകമായും തുച്ഛമായ വേതനം കൊടുക്കുകയും സംഘടിത തൊഴിലാളി സംഘടനകൾ ഇല്ലാതാവുകയും ചെയ്യുമെന്നതാണ് ഭാവിയിൽ സംഭവിക്കുക.
.
7. . സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂർ ഉൾപ്പെടെ നിരവധി ബാങ്കുകൾ "സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ" യിൽ ലയിപ്പിക്കുക ഉണ്ടായി. ലക്ഷകണക്കിന് തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്ന ബാങ്കിങ് മേഖലയിൽ ഒരാൾക്ക് പോലും സ്ഥിരം ജോലി നൽകാതിരിക്കാൻ വേണ്ടി ബാങ്കിങ് റിക്രൂട്ട്മെന്റ് പിരിച്ചുവിട്ടു. ക്ളറിക്കൽ ജോലി നിർവഹിക്കുന്നതിന് പരമാവധി മൂന്നു വർഷം വരെ മാത്റം താത്ക്കാലിക നിയമനം മാത്റമേ നടത്തുകയുള്ളു. മറ്റു ബാങ്കുകളും സ്വാഭാവികമായി ഈ നയം തുടരും. അറ്റൻഡർ തസ്തികയിൽ നിരവധി വർഷങ്ങളായി കരാർ നിയമനം മാത്റമാണുള്ളത്. ഈ സംവിധാനം വഴി ബാങ്കിങ് മേഖലയിൽ സംഘടിത തൊഴിലാളികൾ ഇല്ലാതാകുകയും "സമരങ്ങളുടെ ഭീഷണി" ഇല്ലാതാകുകയും ചെയ്യും. ബാങ്കുകളിൽ ജോലി ലഭിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയിട്ടുള്ളവർ മേലിൽ കാത്തിരിക്കേണ്ടതില്ല. ബാങ്കിങ് മേഖല ഉൾപ്പെടെ ഒരു മേഖലയിലും "സ്ഥിരം ജോലി" ഇല്ലാതാകുന്നത് സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്ന യുവതീ - യുവാക്കളുടെ ജീവിതം വഴി മുട്ടുന്നതു കൂടാതെ സ്ഥിരം ജോലി ഇല്ലാതാകുന്നതോടെ വ്യാവസായിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന തകർച്ച ഇപ്പോൾ ആർക്കും മനസിലാവില്ല. വ്യാവസായിക മേഖലയിലെ മുരടിപ്പ് സർക്കാരിന്റെ നികുതി വരുമാനവും ഇല്ലാതാക്കും. സർക്കാർ ചെലവുകളാകെ പെട്രോൾ , ഡീസൽ, പാചക വാതക നികുതി വഴി മാത്റം നടത്താമെന്ന കണക്കു കൂട്ടൽ ജനങ്ങളെ രോഷാകുലർ ആക്കികൊണ്ടിരിക്കുകയാണ്.
.
. .8. സംവരണം പൂർണമായും ഇല്ലാതാകും. പിന്നോക്ക വിഭാഗങ്ങൾക്കായി ആകെ ഒഴിവുകളുടെ അമ്പത് ശതമാനം നീക്കി വയ്ക്കണം എന്ന "ഭരണ ഘടന വ്യവസ്ഥ" യിൽ നിന്നും ഒഴിവാകാൻ കഴിയും. "ഹിന്ദുത്വ രാഷ്ട്രീയം" കൈകാര്യം ചെയ്യുന്ന ബിജെപി ക്ക് ബ്രാഹ്മണ -- ക്ഷത്രിയ വിഭാഗങ്ങൾ ഒഴികെയുള്ളവർ കേവലം "വോട്ടു ബാങ്കുകൾ" മാത്റമായ ജീവികളാണ്. അവരുടെ ആധികാരിക അടിസ്ഥാന പുസ്തകം ആയി കരുതുന്ന "മനുസ്മൃതി" യുടെ എട്ടാം അധ്യായത്തിൽ പറയുന്നത് "ശൂദ്ര" രുടെ ജോലി ചാതുര്വര്ണ്യത്തിലെ ബ്രാഹ്മണ; ക്ഷത്രീയ; വൈശ്യ വിഭാഗങ്ങളുടെ ദാസ്യ വൃത്തി ആണെന്നാണ്. അതുകൊണ്ട് അവർ ധനം സമ്പാദിക്കാൻ പാടില്ല; സമ്പാദിച്ചാൽ അവർ ദാസ്യ വൃത്തി ചെയ്യില്ല എന്നാണ്. അഥവാ ധനം സമ്പാദിച്ചാൽ അത് ബ്രാഹ്മണർക്ക് എടുക്കാം" എന്നാണ്. ശൂദ്രർ ഉൾപ്പെടെയുള്ളവർക്ക് തൊഴിലും വരുമാനവും ഇല്ലാതാക്കാൻ ബാങ്കിങ് മേഖലയിലെ നിയമന നിരോധം മൂലം ഉറപ്പാക്കാൻ കഴിയും എന്നതും സ്വകാര്യ വത്ക്കരണത്തിന്റെയും നിയമന നിരോധത്തിന്റെയും "രാഷ്ട്രീയ നേട്ടം" ആയി ബിജെപി കണക്കുകൂട്ടുന്നു. സ്ഥിര ജോലിയും സാമ്പത്തിക ശേഷിയും ഇല്ലാതെ വളരെ വലിയ ജനവിഭാഗങ്ങൾ ആകുന്നത് ജന ജീവിതം ആകെ തകരുന്നതിനും അത് വ്യാവസായിക മേഖലകളുടെ തകർച്ചക്കും വഴി വയ്ക്കും. ജനങ്ങൾ കൂടുതൽ കൂടുതൽ കഷ്ടപ്പെടുന്നത് അവരാകെ ദൈവ ഭക്തരായി മാറാൻ ഇടയാക്കും എന്നും ബിജെപി കണക്കു കൂട്ടുന്നു.
.
. .9. പൊതു മേഖലയിൽ വ്യവസായം ആരംഭിക്കുമ്പോൾ പ്രധാനമായും അവയിലൂടെ എത്ര പേർക്ക് തൊഴിൽ ലഭിക്കും എന്നതായിരുന്നു സ്വാതന്ത്ര്യാനന്തര ഭരണ കർത്താക്കൾ ആലോചിച്ചിരുന്നത്. മെച്ചപ്പെട്ട വരുമാനമുള്ളവരിലൂടെ മാത്രമെ രാജ്യത്തിന്റെ വ്യവസായ മേഖല വളരുകയുള്ളൂ എന്നതായിരുന്നു ആഗോളവത്കാരണം ആരംഭിക്കുന്നതിനു മുൻപുള്ള ഭരണകർത്താക്കൾ ചിന്തിച്ചിരുന്നത്. ആഗോളവതക്കരണ കാലം മുതലാണ് കോൺഗ്രസിന്റെയും നിലപാടുകളിൽ മാറ്റം വന്നത്. ഇപ്പോഴാകട്ടെ ഉള്ളവരുടെ തൊഴിൽ ഇല്ലാതാക്കുക മാത്റം ബിജെപി രാക്ഷ്ട്രീയ ലക്ഷ്യമായി കാണുന്നു. "ഹിന്ദുത്വം" എല്ലാത്തിനും രക്ഷാകവചം ആയി അവർ കാണുന്നു.
... 24 02 2021...
//
411. ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി അല്ല/ ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ഉള്ളടക്കങ്ങൾ സംരക്ഷിക്കുക.
//വർഗീയത ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുന്നു. മണിപ്പൂരിലേത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആകുന്നതു എന്തുകൊണ്ട്?. കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അധികവും "സ്ത്രീകൾ" ആകുന്നത് എന്തുകൊണ്ട്? "മനുസ്മൃതിയിലെ" സ്ത്രീ വിരുദ്ധത എവിടെയും ആവർത്തിക്കപ്പെടുന്നു.
"ഏകീകൃത സിവിൽ കോഡ് " "ഹിന്ദു രാഷ്ട്ര" ത്തിലേക്കുള്ള കുറുക്കു വഴി മാത്റം. ഹിന്ദു വർഗീയത വെറും ശാസ്ത്ര വിരുദ്ധത മാത്രം. സുപ്രീം കോടതി ഇടപെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തത് ആണ് വിഷയം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്ത നരേന്ദ്രമോഡി മന്ത്രിസഭ രാജി വയ്ക്കുക.
// . തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ "ജനങ്ങൾ" ആയി കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും "രാഷ്ട്രീയ സ്വാതന്ത്റിയാം" ഉള്ളവരാണ്. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. രാജ വാഴ്ചയിൽ രാജാവിന്റെ ഇഷ്ടാ--അനിഷ്ടങ്ങൾ ആണ് നിയമങ്ങൾ ആക്കുന്നത്. എങ്കിൽ പോലും "പ്രജ" കളുടെ പരാതികൾക്ക് രാജാവ് പരിഹാരം ഉണ്ടാക്കും.
. , കേരളത്തിൽ ഒരു സ്വർണ്ണ കള്ളക്കടത്തുകാരിയെ ഉപയോഗിച്ച് പച്ച നുണകൾ തുടർച്ച ആയി അവതരിപ്പിച്ചാണ് കേരളത്തിലെ ഇടതുമുന്നണി ഭരണത്തെ തകർക്കാൻ ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്തിന്റെ ഒരോ ഘട്ടത്തിലും അതിൽ ബിജെപിയുടെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നു. അവസാനം അവർ അതിന്റെ പൂർണ ഉത്തരവാദിയെ പൂർണമായും സ്വീകരിച്ചു. എല്ലാ സാമൂഹ്യദ്രോഹ നടപടികളും അവരുടെ സാധാരണ നടപടികളാണ്. കോണ്ഗ്രസിന്റേയും ബിജെപിയുടേയും "ആശയ അടിത്തറ" എത്രമാത്രം ദുർഗന്ധം നിറഞ്ഞതാണ് എന്നു മാത്റമാണ് കൊടും ക്രിമിനലായ "സ്വപ്നസുരേഷ്" എന്ന സ്ത്റീയുടെ പച്ച നുണകളെ മാത്റം എന്നെന്നും ആശ്രയിക്കേണ്ടി വരുന്നത്. തീർച്ചയായും ഇവർ ജനാധിപത്യത്തിന്റെയും അപമാനമാണ്.
.
. .രാജ വാഴ്ചക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം . രാജ വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് പൊതുവേ ജനങ്ങൾക്ക് അറിയില്ല. എന്നാൽ അത് മനസിലാക്കിയിരുന്ന ജനതയാണ് ലോകമൊട്ടാകെ അത് ഇല്ലാതാക്കിയത്. ലോകമൊട്ടാകെയുള്ള ചരിത്റം അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർഥം. എന്നാൽ ജനങ്ങളിൽ ബൗദ്ധിക കഴിവിൽ വിവിധ നിലവാരം ഉള്ളവർ ഉണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.
.
. ."ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. എന്നാൽ ഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല.
.
. .എന്നാൽ ബിജെപി യുടെ നിലപാട് അവർ എന്ത് തീരുമാനിച്ചാലും മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം എന്നതാണ്. പാർലമെന്റിൽ ഒരു കാര്യത്തിലും ഒരു വിധ ചർച്ചകളും നടത്താൻ നരേന്ദ്രമോഡിയും മറ്റും ഒരുക്കമല്ല. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല. അതാണ് ലക്ഷ ദീപിലെ സ്‌കൂൾ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ നിന്നും മാംസാഹാരം അവർ ഒഴിവാക്കിയതും കോടതി ആ തീരുമാനം തള്ളിക്കളഞ്ഞതും. ഹിന്ദുക്കളെ മാത്രമാണവർ കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു പോലെ കാണാൻ അവർക്കാവില്ല. തന്മൂലം പൊതുവായതെല്ലാം അവർ നശിപ്പിക്കുന്നു, അതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം ഉൾപ്പെടുന്നു.
.
ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.
.
. .ബിജെപി ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. "വ്യാസൻ" ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് വ്യാസന്റെ കൃഷ്ണനെയോ മഹാവിഷ്ണുവിനെയോ ഒന്നും ബ്രാഹ്മണർക്ക് ആവശ്യമില്ല. അഗ്നിശർമ എന്ന ബ്രാഹ്മണൻ ആണ് യഥാർത്ഥത്തിൽ വാത്മീകി. വാത്മീകിയുടെ ശ്രീ രാമൻ രാമായണത്തിന്റെ അവസാനം ശംപൂകൻ എന്ന ശൂദ്രന്റെ കഴുത്തു വെട്ടുകയാണ്. "മോക്ഷത്തിന് " അവകാശം ഇല്ലാത്ത "ശൂദ്രനായ" ശമ്പൂകൻ മോക്ഷത്തിനായി തപസ്സ് ചെയ്തു എന്നതാണ് അയാളുടെ "കുറ്റം". ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ള ദൈവങ്ങളെ മാത്റമേ ബിജെപി അംഗീകരിക്കുകയുള്ളു. രാമായണത്തിലെ ഒരു കഥാ പാത്റം മാത്രമാണ് യഥാർത്ഥത്തിൽ ശ്രീ. രാമൻ. അതാണ് രാമക്ഷേത്രത്തിനും രാമനും കൊടുക്കുന്ന പരമ പ്രാധാന്യത്തിനു കാരണം. "ഹിന്ദു" എന്നത് ഒരു മുഖം മൂടി മാത്റം. അവിടെ സ്ത്രീകളും വൈശ്യരും ശൂദ്രരും എല്ലാം ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്റം. ആര്യ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ അത് മറികടക്കാനുള്ള ശ്രമം നടത്തിയ ശ്രീ ബുദ്ധനും അംബേദ്ക്കറും എല്ലാം പരാജയപ്പെടുകയാണ്. ഇങ്ങനെയുള്ള ബഡായി കഥകൾ ഒരു രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്നു എന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
/
//
ഇൻഡ്യൻ ജനത അഞ്ചിൽ നാല് ഭൂരിയപക്ഷത്തിൽ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യം ആയിരിക്കണം എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. ജനങ്ങൾ അത് നടപ്പിലാക്കേണ്ട ചുമതല ഏൽപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു എന്നതും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതും വസ്തുത ആണെങ്കിലും ജനങ്ങളുടെ അഭിലാഷം നിലനിൽക്കുകയാണ്. ആയത് നടപ്പിലാക്കാൻ കഴിയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്റമാണ്. നൂറു വർഷത്തെ അനുഭവസമ്പത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി മേൽപ്പടി ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. . .//24 02 2021// .
//
411. ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി അല്ല/ ഇന്ത്യൻ ഭരണ ഘടനയുടെ സത്ത-- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ ഉള്ളടക്കങ്ങൾ സംരക്ഷിക്കുക.
//
ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം "ഹിന്ദു മതം" ആക്കുന്നതിനുള്ള ഹിന്ദുത്വ വാദികളുടെ കുറുക്കുവഴിയാണ് "പൗരത്വ ഭേദഗതി". അത് നടപ്പിലായാൽ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാകും. അത് അനുസരിച്ചു് "പൗരത്വം " ലഭിക്കാൻ ആയാൾ താമസിക്കുന്ന സ്ഥലത്തിനടുത്ത ക്ഷേത്രത്തിലെ "പൂജാരിയുടെ" സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
"പൗരത്വ ഭേദഗതി"യുടെ ഭാഗമായി "ദേശീയ ജനസംഖ്യാ രജിസ്റ്ററും" വരുന്നു എന്നത് കൂടെ ചേർത്ത് വേണം കാര്യങ്ങൾ കാണുന്നത്. ഹിന്ദുത്വവാദികളുടെ ലക്‌ഷ്യം ബ്രാഹ്‌മണ്യ അടിസ്ഥാന ത്തിലുള്ള രാമരാജ്യം ആണെന്നതും അത് രാജവാഴ്ച ആണെന്നതും മനസിലാക്കിവേണം കാര്യങ്ങൾ പരിശോധിക്കാൻ. ഒരിക്കലും സത്യം പറയില്ല; പറയുന്നത് പ്രവർത്തിക്കില്ല. അതാണ് സംഘപരിവാർ രാഷ്ട്രീയം. "പൗരത്വ ഭേദഗതി" യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണ ഘടന അട്ടിമറിക്കൽ തന്നെയാണ്. മാത്രമല്ല ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള "എല്ലാവരും തുല്യരാണ്" എന്നതും പൗരത്വ ഭേദഗതിയോടെ ഇല്ലാതാവുകയാണ്. മതേതര ഇന്ത്യയും നമ്മുടെ ഭരണ ഘടനയും നില നിർത്താൻ നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുക തന്നെ വേണം. നിർഭാഗ്യവശാൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പൌരത്വ ഭേദഗതിയെ അനുകൂലിക്കുകയാണ്. ഗാന്ധിജിയെ പോലും പൂർണമായും ഉപേക്ഷിച്ച കോൺഗ്രസിനെ ഒരിക്കലും ആർക്കും വിശ്വസിക്കാൻ ആവില്ല. വ്യക്തിഗത സ്വാർത്ഥതയിലേക്ക് മാത്രമായി കോൺഗ്രസ് രാഷ്ട്രീയം മാറിയിരിക്കുന്നു. എല്ലാവരും മനുഷ്യരാണ് എന്ന മതേതര കാഴ്ചപ്പാട് കോൺഗ്രസ് പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു. ക്ഷേമരാഷ്ട്ര സങ്കൽപ്പം തീർത്തും ഉപേക്ഷിച്ചിരിക്കുന്നു.
//
വർഗീയത ഇന്ത്യയെ സർവ നാശത്തിലേക്ക് നയിക്കുന്നു. മണിപ്പൂരിലേത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ആകുന്നതു എന്തുകൊണ്ട്?. കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അധികവും "സ്ത്രീകൾ" ആകുന്നത് എന്തുകൊണ്ട്? "മനുസ്മൃതിയിലെ" സ്ത്രീ വിരുദ്ധത എവിടെയും ആവർത്തിക്കപ്പെടുന്നു.
"ഏകീകൃത സിവിൽ കോഡ് " "ഹിന്ദു രാഷ്ട്ര" ത്തിലേക്കുള്ള കുറുക്കു വഴി മാത്റം. ഹിന്ദു വർഗീയത വെറും ശാസ്ത്ര വിരുദ്ധത മാത്രം. സുപ്രീം കോടതി ഇടപെടണം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്തത് ആണ് വിഷയം. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കാത്ത നരേന്ദ്രമോഡി മന്ത്രിസഭ രാജി വയ്ക്കുക.
// . തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ "ജനങ്ങൾ" ആയി കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും "രാഷ്ട്രീയ സ്വാതന്ത്റിയാം" ഉള്ളവരാണ്. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. രാജ വാഴ്ചയിൽ രാജാവിന്റെ ഇഷ്ടാ--അനിഷ്ടങ്ങൾ ആണ് നിയമങ്ങൾ ആക്കുന്നത്. എങ്കിൽ പോലും "പ്രജ" കളുടെ പരാതികൾക്ക് രാജാവ് പരിഹാരം ഉണ്ടാക്കും.
. , കേരളത്തിൽ ഒരു സ്വർണ്ണ കള്ളക്കടത്തുകാരിയെ ഉപയോഗിച്ച് പച്ച നുണകൾ തുടർച്ച ആയി അവതരിപ്പിച്ചാണ് കേരളത്തിലെ ഇടതുമുന്നണി ഭരണത്തെ തകർക്കാൻ ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്തിന്റെ ഒരോ ഘട്ടത്തിലും അതിൽ ബിജെപിയുടെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നു. അവസാനം അവർ അതിന്റെ പൂർണ ഉത്തരവാദിയെ പൂർണമായും സ്വീകരിച്ചു. എല്ലാ സാമൂഹ്യദ്രോഹ നടപടികളും അവരുടെ സാധാരണ നടപടികളാണ്. കോണ്ഗ്രസിന്റേയും ബിജെപിയുടേയും "ആശയ അടിത്തറ" എത്രമാത്രം ദുർഗന്ധം നിറഞ്ഞതാണ് എന്നു മാത്റമാണ് കൊടും ക്രിമിനലായ "സ്വപ്നസുരേഷ്" എന്ന സ്ത്റീയുടെ പച്ച നുണകളെ മാത്റം എന്നെന്നും ആശ്രയിക്കേണ്ടി വരുന്നത്. തീർച്ചയായും ഇവർ ജനാധിപത്യത്തിന്റെയും അപമാനമാണ്.
.
. .രാജ വാഴ്ചക്ക് ശേഷം നിലവിൽ വന്ന ഭരണ വ്യവസ്ഥയാണ് ജനാധിപത്യം . രാജ വാഴ്ച എന്തായിരുന്നു എന്ന് ഇന്ന് പൊതുവേ ജനങ്ങൾക്ക് അറിയില്ല. എന്നാൽ അത് മനസിലാക്കിയിരുന്ന ജനതയാണ് ലോകമൊട്ടാകെ അത് ഇല്ലാതാക്കിയത്. ലോകമൊട്ടാകെയുള്ള ചരിത്റം അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം. ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർഥം. എന്നാൽ ജനങ്ങളിൽ ബൗദ്ധിക കഴിവിൽ വിവിധ നിലവാരം ഉള്ളവർ ഉണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.
.
. ."ജനാധിപത്യം" എന്നാൽ "ജനങ്ങളുടെ ആധിപത്യം" എന്ന് തന്നെയാണ് അർത്ഥം. എന്നാൽ ഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല.
.
. .എന്നാൽ ബിജെപി യുടെ നിലപാട് അവർ എന്ത് തീരുമാനിച്ചാലും മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം എന്നതാണ്. പാർലമെന്റിൽ ഒരു കാര്യത്തിലും ഒരു വിധ ചർച്ചകളും നടത്താൻ നരേന്ദ്രമോഡിയും മറ്റും ഒരുക്കമല്ല. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല. അതാണ് ലക്ഷ ദീപിലെ സ്‌കൂൾ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ നിന്നും മാംസാഹാരം അവർ ഒഴിവാക്കിയതും കോടതി ആ തീരുമാനം തള്ളിക്കളഞ്ഞതും. ഹിന്ദുക്കളെ മാത്രമാണവർ കണക്കിലെടുക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു പോലെ കാണാൻ അവർക്കാവില്ല. തന്മൂലം പൊതുവായതെല്ലാം അവർ നശിപ്പിക്കുന്നു, അതിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എല്ലാം ഉൾപ്പെടുന്നു.
.
ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.
.
. .ബിജെപി ലക്ഷ്യമിടുന്ന "രാമരാജ്യം" ബ്രാഹ്മണാധിപത്യത്തിൽ ഉള്ള രാജവാഴ്ചയാണ്. എവിടെയും അവർ ആവശ്യപ്പെടുന്നത് "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്. "വ്യാസൻ" ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് വ്യാസന്റെ കൃഷ്ണനെയോ മഹാവിഷ്ണുവിനെയോ ഒന്നും ബ്രാഹ്മണർക്ക് ആവശ്യമില്ല. അഗ്നിശർമ എന്ന ബ്രാഹ്മണൻ ആണ് യഥാർത്ഥത്തിൽ വാത്മീകി. വാത്മീകിയുടെ ശ്രീ രാമൻ രാമായണത്തിന്റെ അവസാനം ശംപൂകൻ എന്ന ശൂദ്രന്റെ കഴുത്തു വെട്ടുകയാണ്. "മോക്ഷത്തിന് " അവകാശം ഇല്ലാത്ത "ശൂദ്രനായ" ശമ്പൂകൻ മോക്ഷത്തിനായി തപസ്സ് ചെയ്തു എന്നതാണ് അയാളുടെ "കുറ്റം". ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനുള്ള ദൈവങ്ങളെ മാത്റമേ ബിജെപി അംഗീകരിക്കുകയുള്ളു. രാമായണത്തിലെ ഒരു കഥാ പാത്റം മാത്രമാണ് യഥാർത്ഥത്തിൽ ശ്രീ. രാമൻ. അതാണ് രാമക്ഷേത്രത്തിനും രാമനും കൊടുക്കുന്ന പരമ പ്രാധാന്യത്തിനു കാരണം. "ഹിന്ദു" എന്നത് ഒരു മുഖം മൂടി മാത്റം. അവിടെ സ്ത്രീകളും വൈശ്യരും ശൂദ്രരും എല്ലാം ബ്രാഹ്മണ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണങ്ങൾ മാത്റം. ആര്യ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൽ അത് മറികടക്കാനുള്ള ശ്രമം നടത്തിയ ശ്രീ ബുദ്ധനും അംബേദ്ക്കറും എല്ലാം പരാജയപ്പെടുകയാണ്. ഇങ്ങനെയുള്ള ബഡായി കഥകൾ ഒരു രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്നു എന്നതാണ് ഇവിടെ പ്രശ്നമാകുന്നത്.
//
/////////////////////////
336 . "ഹിന്ദുത്വം" എന്തെന്നറിയാത്തവർ.
. .മറ്റുള്ളവരെ ആക്രമിച്ചു കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രാകൃത ആര്യ ഗോത്ര നിലപാടിൽ തന്നെയാണ് ബിജെപി എന്ന ഹിന്ദു വർഗീയ വാദികൾ ഇപ്പോഴും. ഒരു തരത്തിലും ഈ കാലഘട്ടത്തിന് നിരക്കുന്നതല്ല അവരുടെ നിലപാടുകൾ. അവരെ ചരിത്രത്തിലേക്ക് തിരിച്ചയക്കുക തന്നെ വേണം. ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്?
https://www.facebook.com/share/p/h2eaDnVXLWqRjmd7/?mibextid=oFDknk
(MODI - UNDERGROUND WATER PLAY)
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ