391. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാൻ.
.......പെട്രോൾ; ഡീസൽ; പാചക വാതക വിലക്കയറ്റം മൂലം ഇന്ത്യൻ ജനത ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ്. 1985 ൽ തന്നെ ഇന്ത്യക്കാവശ്യമുള്ള ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ 75 ശതമാനവും ഇന്ത്യയിൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ അവയത്രയും അവഗണിച്ചും കോർപ്പറേറ്റു കൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുത്തും പൂർണമായും ഇറക്കുമതി ചെയ്യുന്ന തരത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഈടാക്കുന്നത്. എല്ലാ വിധത്തിലും ഇന്ത്യയെ തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന ഹിന്ദുത്വ ഭരണം ജനങ്ങളെ ശത്രുക്കളോടെന്ന പോലെയാണ് ഇടപെടുന്നത്. എണ്ണ - പ്രകൃതി വാതക മേഖല കൈകാര്യം ചെയ്യുന്ന പെട്രോളിയം വിഭാഗം ആകെ ത്തന്നെയും പൊതുമേഖലയിൽ കൊണ്ടുവരാതെ മേല്പറഞ്ഞവയുടെ വിലക്കയറ്റം തടയാനാവില്ല.
. .ഇൻഡ്യയുടെ ഭരണം നിയന്ത്രിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനല്ലാതെ പെട്രോളിയം വിഭാഗങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനാവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും മൂലമാണ് ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളത് എന്നതിനാൽ തൊഴിലാളി വർഗ പ്രസ്ഥാനം ഇന്ത്യയുടെ ഭരണം നിയന്ത്രിക്കാൻ കഴിഞ്ഞാലല്ലാതെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാനാവില്ല. ഇന്ത്യയുടെ ഭരണം നടത്താൻ കഴിയുന്ന തരത്തിൽ ഇന്ത്യൻ പാർലമെന്റിൽ ജന പ്രതിനിധികളുടെ അംഗ സംഖ്യ വർധിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ അസംബ്ലി/പാർലമെന്റു മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ മാത്രം സ്ഥാനാർഥികൾ ഉണ്ടാകണം. അതിനുള്ള ശേഷി ഇന്ന് ഇന്ത്യയിൽ സിപിഐ (എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്. സ്ഥാനാർഥികൾ ഇല്ലെങ്കിൽ ജനങ്ങൾ നിസ്സഹായരാണ്. കോൺഗ്രസിന്റെയോ അതുപോലുള്ള മറ്റ് പെറ്റി ബൂർഷാ പാർട്ടികളുടെ ആശ്രിത്രകാനുള്ള യെച്ചൂരിയുടെയും മറ്റും ശ്രമങ്ങൾ ഇന്ത്യയിൽ ചെങ്കൊടി ഇല്ലാതാക്കാൻ മാത്രമെ ഇടവരുത്തുകയുള്ളു. മാർക്സിസം തൊഴിലാളിവർഗത്തിൽ അർപ്പിച്ചിട്ടുള്ള ലക്ഷ്യം ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. ആ ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിൽ ജനങ്ങളുടെ ജീവിതം അഭിവൃദ്ധി പ്പെടുത്തുന്നതിനുള്ള ചുമതലയും പാർട്ടി ഏറ്റെടുക്കണം.
. .അഴിമതിക്കെതിരായ പോരാട്ടമായിരിക്കണം ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ സമരായുധം. സ. ഇ എം എസ് തുടങ്ങിയ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിലെ നേതൃ നിരയിൽ ഉണ്ടായിരുന്നവർ എല്ലാവരും കളങ്ക രഹിതമായ പൊതു ജീവിതത്തിനുടമകളാണ്. മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ രാഷ്ട്രീയത്തിലെ അഴിമതി മൂലം ജനങ്ങൾ "രാഷ്ട്രീയം" എന്നാൽ അഴിമതി മാത്രമാണെന്ന ധാരണയിലാണ്. ആ ധാരണ മാറ്റിയെടുക്കണം. ജനങ്ങൾ "അഴിമതി രഹിത രാഷ്ട്രീയം" എത്രമാത്റം സ്വാഗതം ചെയ്യുന്നു എന്നതിന്റെ തെളിവാണ് 2020 ഫെബ്രുവരി യിൽ എ എ പീ ക്ക് ഡൽഹി അസംബ്ളി തെരെഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ ഉണ്ടായ 70 ൽ 62 സീറ്റിന്റെ വിജയം. തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ജനകീയ ജനാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് സ്വീകരിക്കാവുന്ന ഏറ്റവും വലിയ ആയുധം ആയിത്തന്നെ അഴിമതി രഹിത രാഷ്ട്രീയം എന്ന ലക്‌ഷ്യം അംഗീകരിക്കണം. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇപ്പോഴത്തെ നിലപാടും ബൂർഷ്വാ പാർട്ടികളോട് സഖ്യം ആകാമെന്ന ധാരണയും ഉപേക്ഷിച്ചുകൊണ്ടല്ലാതെ അഴിമതി രഹിത രാഷ്ട്രീയം എന്ന രാഷ്ട്രീയ ആയുധം ഉപയോഗിക്കാനാവില്ല.
. .സോഷ്യലിസം എന്നത് ദീർഘകാലം കൊണ്ടുമാത്രം സാധ്യമാകുന്ന ലക്ഷ്യമാണ്. അതിന്റെ ഗുണങ്ങൾ തൊഴിലാളിവർഗത്തെയും സാധാരണ ജനങ്ങളെയും ബോധ്യപ്പെടുത്തി കൊണ്ട് മാത്രമെ അവരെ ചെങ്കൊടിയുടെ കീഴിൽ അണി നിരത്താനാവുകയുള്ളു. ചൂഷണം മാത്രം ലക്ഷ്യമാകുന്ന
മുതലാളിത്ത ത്തിലൂടെ ഒരിക്കലും അവിടേക്കെത്താൻ ആവുകയില്ല.
. . .മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്. കാറൽ മാർക്സിന്റെ കാലം ഇന്ത്യ ഭരിക്കുന്നത് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. "സൂര്യൻ അസ്തമിക്കാത്ത" ബ്രിടീഷ് സാമ്പ്രാജ്യം ആയിതീർന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയെ കണക്കിലെടുത്താണ് മാർക്സ് മുതലാളിത്തം പൂർണ വളർച്ച ആയതായി കണക്കാക്കിയത്. ഇങ്ഗ്ലണ്ടിൽ വിപ്ലവം നടക്കാനുള്ള സാധ്യതയാണ് അന്ന് മാർക്സ് കണക്കാക്കിയത്. അവിടെ ഒന്നും നടന്നില്ല.
. . .സോഷ്യലിസത്തിലേക്ക് നീങ്ങിയ റഷ്യയോ ചൈനയോ വികസിത മുതലാളിത്ത രാജ്യങ്ങൾ ആയിരുന്നില്ല. ശാസ്ത്രം അതിവേഗം പുരോഗമിക്കുമ്പോൾ സാങ്കേതിക വിദ്യകൾ എന്നും മാറിക്കൊണ്ടിരിക്കും. പഴയ ടൈപ്പ് റൈറ്ററുകളും പഴയ ലാൻഡ് ഫോൺ പോലും ഇന്നാവശ്യമില്ല.
. . എല്ലാ അസംബ്ലി/പാർലമെന്റു മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ഉണ്ടെങ്കിൽ മാത്രമെ അവിടെയൊക്കെ പാർട്ടി പ്രവർത്തനവും എത്തുകയുള്ളു. കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിൽ 243 അംഗ സഭയിൽ സിപിഐ(എം) മത്സരിച്ചത് കേവലം നാലു സീറ്റുകളിൽ മാത്രം. ഇടതു പക്ഷം മത്സരിച്ചവ ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളിലും അഴിമതി ക്കാർക്കും ചൂഷക വർഗ പ്രതിനിധികൾക്കും വേണ്ടി പ്രവർത്തിച്ചു. ഭാവിയിൽ അങ്ങനെ സംഭവിക്കരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ