388. ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും.
"മാർക്സിസം" എല്ലായ്പ്പോഴും യഥാർത്ഥ വസ്തുതകൾ മാത്രം അംഗീകരിക്കുന്നു. ശാസ്ത്രം എപ്പോഴും മാറ്റത്തിന് വിധേയമാണ്. "മാർക്സിസം" അജയ്യമാണ്, കാരണം അത് സത്യമാണ്. (ലെനിൻ). സത്യത്തെ സത്യമായി നേരിടുക അല്ലാതെ ഒളിച്ചോട്ടം മാർക്സിസത്തിന്റെ പാതയല്ല. അല്ലെങ്കിൽ അസത്യം വിജയിച്ചുകൊണ്ടേ ഇരിക്കും. പണിയെടുക്കുന്നവൻ നരക യാതന അനുഭവിച്ചുകൊണ്ടേയിരിക്കും.
//
ഏതൊരാളും ഏത് മതത്തിലോ ദൈവത്തിലോ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ജനാധിപത്യത്തിൽ മതം ഭരണകൂടത്തിന്റെ അടിസ്ഥാനം ആകരുത് എന്നത് മാത്രമാണ് മാർക്സിസത്തിന്റെ നിലപാട്. നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഭക്ഷണം; മരുന്നുകൾ; ഡോക്ടറുടെ സേവനം; വൈദ്യുതി തുടങ്ങിയവ ജാതി-മതാടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ല എന്നതാണ് അതിന്റെ അടിസ്ഥാനം. "മതം" കൈകാര്യം ചെയ്യുന്നവരെയും യഥാർത്ഥത്തിൽ നയിക്കുന്നത് "ദൈവം" അല്ല; അവരുടെ യഥാർത്ഥ "സ്വാർത്ഥത" മാത്രം. അത് നേടിയെടുക്കാൻ അവർ നടത്തുന്ന ശ്രമങ്ങളാണ് മതങ്ങളിൽ പിളർപ്പ് ഉണ്ടാകുന്നത്. എല്ലാ മതങ്ങളിലും പിളർപ്പ് ഉണ്ടാക്കുകയും അതിന്റെ നായകത്വം ഏറ്റെടുക്കുകയും ചെയ്യുന്നവർ നിസ്സാര കാര്യങ്ങൾ വളരെ വലിയതായി വിശ്വസിപ്പിച്ച് വിശ്വാസികളെ കൊലപാതകങ്ങളുടെ പാതയിലേക്ക് നയിക്കുന്നു. അവിടെ അവർ വിജയിക്കുന്നത് ദൈവങ്ങളെ ഉപയോഗിച്ചാണ്; ദൈവങ്ങൾക്ക് വേണ്ടിയല്ല. അവിടെ അവരുടെ സ്വാർത്ഥതയാണ് വിജയിക്കുന്നത്. മുതലാളിത്ത സ്വാർത്ഥതയുടെ മറ്റൊരു മുഖം മാത്രം. ശുദ്ധഗതിക്കാരായ "വിശ്വാസികളാണ്" എല്ലാവർക്കും ആശ്രയം.
//
എല്ലാവരും മനുഷ്യരാണ് എന്ന ചിന്താഗതി വളർന്നു വരാതെ ഭൂമിയിൽ മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകില്ല. ശാസ്ത്ര അറിവുകൾ എല്ലാവർക്കും ആവശ്യമാണ്. അതാകട്ടെ മാനവരാശിയുടെ ആകെ നേട്ടങ്ങളുമാണ്. ശാസ്ത്രത്തിന് മുൻപിൽ മനുഷ്യർ മാത്രം. ജാതി--മതങ്ങൾ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ളവയല്ല.
//
"ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും" "ദർശനം" അല്ല. മാർക്സിസം ഒരോ കാര്യങ്ങളുടേയും ശാസ്ത്രീയത പരിശോധിക്കുന്ന അടിസ്ഥാന വസ്തുതകളാണ്. "ദർശനം" എന്നത് കേവലം ഉപദേശങ്ങളോ നിർദ്ദേശങ്ങളോ ആണ്. ഉദാഹരണം - ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്; നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; "സത്യ മേവ ജയതേ" തുടങ്ങിയവ. അവ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ശാസ്ത്രം അങ്ങനെയല്ല. "പ്രാണവായു" ജീവന്റെ നിലനിൽപ്പിന് ഒഴിവാക്കാനാവില്ല എന്നതുപോലെ സത്യങ്ങൾ മാത്രമാണ്. ഏത് മതഗ്രന്ഥങ്ങളും നിലവിൽ വരുന്ന കാലത്തെ ശാസ്ത്ര അറിവുകളേ അതിൽ ഉണ്ടാവുകയുള്ളു. അതിനർത്ഥം അവയുടെ സൃഷ്ടി മനുഷ്യരുടേത് മാത്രം ആണെന്നാണ്. മന്ദബുദ്ധികൾക്ക് അത് മനസിലാവില്ല. മനസിലാവുന്ന പെരും കള്ളന്മാർ മതത്തിൽ നിന്നും മുതലെടുപ്പ് നടത്താൻ അത് രഹസ്യമാക്കി വയ്ക്കും). വെറും പാവങ്ങൾ മരിച്ചാൽ സ്വർഗ്ഗത്ത് എത്താമെന്ന് കരുതി അവയിലെ വിഡ്ഢിത്തങ്ങൾ പൂർണമായും വിശ്വസിക്കും. അന്തരീക്ഷ വായു ഭൂമിയിൽ മാത്രമേ ഉള്ളു എന്ന കാര്യം പോലും ആരും ഓർക്കുകയില്ല. മനസ് എന്നത് തലച്ചോറിന്റെ ഒരു ഭാഗം മാത്രം ആണെന്നതും മരണത്തോടെ അത് ഇല്ലാതാവുകയാണെന്ന വസ്തുതയും എത്രമാത്രം വിദ്യാഭ്യാസം നേടിയാലും ആരിലും എത്തില്ല.
//
(1). . ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്.
ഭൗതിക പദാർത്ഥമാണ് അടിസ്ഥാനമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം (MATERIALISM). മാനവരാശി ഇന്നോളം ആർജ്ജിച്ചിട്ടുള്ള എല്ലാവിധ ശാസ്ത്രീയ അറിവുകളും അംഗീകരിക്കുന്നു എന്നതാണ് മാർക്സിസത്തിന്റെ സവിശേഷത. അങ്ങനെയുള്ള നിലപാടുള്ള മറ്റൊരു ആശയ സംഹിതകളും ഇന്നോളം ഉണ്ടായിട്ടില്ല.
. .ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അഥവാ "ആശയ വാദം". "ആത്മീയ വാദം" അല്ലെങ്കിൽ "ദൈവീക വാദം" അനുസരിച്ച് ആദ്യം "സ്വയം" എങ്ങനെയോ "ആത്മാവ്" അല്ലെങ്കിൽ "ദൈവം" ഉണ്ടായി. പിന്നീട് മേൽപ്പടി "ദൈവം" അല്ലെങ്കിൽ "പരിശുദ്ധാത്മാവ് " ഒരോന്നായി എല്ലാം സൃഷ്ടിച്ചു. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. ജീവജാലങ്ങളുടെ നിലനിൽപ്പ് സ്ത്രീ--പുരുഷ സംയോജനത്തിൽ കൂടി ആണെങ്കിലും പൊതുവെ മതങ്ങൾ അത് അംഗീകരിക്കാൻ ഒരുക്കമല്ല. "പുരുഷന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചു" (ബൈബിൾ) തുടങ്ങിയ വിചിത്ര കഥകൾ ആണ് മതങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുക. ആളുകളിൽ ബഹുഭൂരിപക്ഷത്തിന്റെയും ദയനീയമായ ചിന്താശൂന്യതയാണ് മതങ്ങളുടെ നിലനിൽപ്പിന് ആധാരം. "മനുസ്മൃതി" അനുസരിച്ച് പരിശുദ്ധാത്മാവ് ജലത്തിൽ "ബീജം" നിക്ഷേപിച്ചു. അത് ഒരു സംവത്സരം കൊണ്ട് സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡമായി വളരുകയും അത് പിളർന്ന് ബ്രഹ്‌മാവ് ഉണ്ടാവുകയും ചെയ്തു. ഏറെക്കുറെ ബൈബിളിൽ പറയുന്നതും ഇങ്ങനെയൊക്കെ തന്നെ. കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് എത്രയോ കാലങ്ങൾ കൊണ്ടാണ് ഒരു ഭാഷ രൂപപ്പെടുന്നത് എന്ന് പോലും ആരും കണക്കിലെടുക്കാറില്ല എന്നാണ്. സത്യം "സത്യമല്ല" എന്നു സ്ഥാപിക്കാനാണ് എല്ലാ മതങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം.
//
പ്രപഞ്ചത്തിന്റെ അനന്തതയാണ് ആകാശം. യഥാർത്ഥത്തിൽ "ആകാശം" എന്ന ഒന്ന് ഇല്ല. എന്നാൽ "ഖുർആനിൽ" പറയുന്നത് ആകാശത്തിന് 7 തട്ടുകൾ ഉണ്ട് എന്നാണ്. കൂടാതെ അവിടെ
"സ്വർഗം" എന്ന സംഗതിയില്ല. അന്തരീക്ഷവായു ഇല്ല എന്നതാണ് വിഷയം. മരണാനന്തരം ജീവിതം ഇല്ല എന്ന് വസ്തുത ബോധ്യപ്പെടുമ്പോൾ എല്ലാ മതങ്ങളും ഇല്ലാതാകും.
എന്നാൽ മതം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന ദുഷ്ടബുദ്ധികൾ അത് അനുവദിക്കില്ല. നിഷ്‌ക്കളങ്കരായ സാധാരണക്കാരുടെ എല്ലാം "ദൈവനിശ്ചയം" ആണെന്ന ശുദ്ധ വിശ്വാസം അവർക്കു മന സമാധാനം നൽകുമെങ്കിലും അതുതന്നെയാണ് മനുഷ്യനെ, നിരപരാധികളെ കൊന്നൊടുക്കുന്ന "ശക്തി" ആയി വർഗീയ രാഷ്ട്രീയക്കാരുടെ അടിത്തറ എന്നതും വസ്തുതയാണ്. അവരാകട്ടെ ജനങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുന്നതിൽ വിമുഖരുമാണ്. കാര്യമായ ചിന്താശേഷി ഇല്ലാത്ത; സാധാരണക്കാർക്ക് ഏത് മതത്തിലോ വിശ്വാസത്തിലോ തുടരാം എന്ന നിലപാട് സ്വീകരിക്കുമ്പോൾ തന്നെ മനുഷ്യർ അനുഭവിക്കുന്ന ദാരിദ്ര്യവും ജീവിത യാതനകളും "ദൈവ നിശ്ചയം" ആണെന്ന മതങ്ങളുടെ നിലപാട് ഭൗതികവാദം അംഗീകരിക്കുന്നില്ല. കാരണം "ദൈവം കൊടുത്തത്" എന്ന വാദത്തിൽ സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗം അവർക്ക് ഉപയോഗിക്കാവുന്നതിന്റെ പരമാവധിയിലേറെ സമ്പത്തിന്റെ ഉടമകൾ ആകുന്നതിന്റെ പിന്നിലെ സാമൂഹ്യ ദ്രോഹം പരിശോധിക്കാതിരിക്കാനാവില്ല.
//
മനുവിന്റെ "സ്മൃതി" കളുടെ ഏറ്റവും വലിയ വികലത സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കുന്ന വിധത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് "സ്ത്രീ - പുരുഷ" യോചിപ്പ് ആവശ്യമാണെന്ന വസ്തുത അദ്ദേഹം മനസിലാക്കിയില്ല എന്നതാണ്.
ഡോ. ബി ആർ അംബേദ്‌കർ 1927 ഡിസമ്പർ 21 ന് "മനുസ്മൃതി" കത്തിച്ചത് അതിലെ അശാസ്ത്രീയതയും മനുഷ്യരെ മനുഷ്യരായി കാണാത്ത വികലമായ സാമൂഹ്യ വീക്ഷണവുമായിരുന്നു. ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്‌മണനും നെഞ്ചത്ത് നിന്നും
ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് മനുസ്മൃതി പറയുന്നത്. (ഭാവനയിൽ ആർക്കും എന്തും എഴുതാം. എന്നാൽ അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് ആകരുത്) ഏതിന്റെയെങ്കിലും മുഖത്ത് നിന്നും അല്ലെങ്കിൽ ഏതെങ്കിലും ശരീരഭാഗങ്ങളിൽ നിന്നും ജീവനുള്ള എന്തെങ്കിലും ഉണ്ടാകും എന്ന് ഈ കാലത്തും കരുതണമെങ്കിൽ അവർ മാനസിക രോഗികൾ ആയിരിക്കണം. അതിനും പുറമെ സ്ത്രീകൾ ഒരു വിഭാഗത്തിലും ഉണ്ടായിട്ടുള്ളതായി "മനുസ്മൃതി" പറയുന്നില്ല.
//
. .മാർക്സിസം അംഗീകരിക്കുന്നത് ഡാർവിന്റെ "പരിണാമ വാദവും" ലൂയീസ് എച് മോർഗന്റെ നരവംശ ശാസ്ത്ര പഠനവും ആണ്. രണ്ടുകാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് പരിതസ്ഥിതിയെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞതാണ് മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യന്റെ "തലച്ചോറിനെ" വ്യത്യസ്തനാക്കുന്നത് എന്നതാണ് നരവംശ ശാസ്ത്റ പഠനങ്ങളുടെ അടിസ്ഥാനം. "ചിന്ത"യെ ചിന്തിക്കുന്ന ജൈവ പദാർത്ഥമായ "തലച്ചോറ് " ൽ നിന്നും വേർ തിരിക്കാനാവില്ല എന്നതാണ് ഭൗതിക വാദത്തിൽ കാറൽ മാർക്സിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ. മാർക്സിന് മുൻപ് ഏതിന്റെയും അടിസ്ഥാനം "ആശയം" ആണെന്നായിരുന്നു ഭൗതിക വാദത്തിലെ പൊതു ധാരണ. "ആശയത്തിൽ" തലകുത്തിനിന്ന ഭൗതിക വാദത്തെ മാർക്സ് "തലച്ചോറ് " എന്ന ജൈവപദാർത്ഥത്തിൽ ഉറപ്പിച്ച് തല നേരെയാക്കി രണ്ടു കാലിൽ നിർത്തി. ആരുടെയെങ്കിലും തലച്ചോറിന്റെ പ്രവർത്തനമായ ചിന്തയിലൂടെ അല്ലാതെ ആശയങ്ങൾ ശൂന്യതയിൽ ഉണ്ടാവില്ല എന്ന് സ്ഥാപിച്ചുകൊണ്ട് മാർക്സ് ഭൗതികവാദത്തിന് കരുത്തും ആത്മവിശ്വാസവും നൽകി.
//
ഇതിനു നേരെ വിപരീതമാണ് ആത്മീയ വാദം അല്ലെങ്കിൽ ആശയവാദത്തിന്റെ നിലപാട്. "ആത്മാവ് " എന്ന് അറിയപ്പെടുന്നത് യഥാർത്ഥത്തിൽ ഏതൊരാളുടെയും തലച്ചോറിന്റെ ഭാഗമായ "മനസ് " ആണ്. അറിയുന്നതും മനസിലാക്കുന്നതുമായ കാര്യങ്ങൾ സൂക്ഷിക്കുന്ന തലച്ചോറിന്റെ ഭാഗം ആരുടേയും മരണത്തോടെ (മസ്തിഷ്ക മരണം) ഇല്ലാതാകുന്നതാണ്. എന്നാൽ എല്ലാവരും മരിക്കുമ്പോൾ "മനസ്" (ആത്മാവ് ) ശരീരത്തിൽ നിന്നും രക്ഷപെട്ടുപോകും എന്നതാണ് എല്ലാ മതങ്ങളുടെയും നിലപാട്.
//
പ്രപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന് "ദൈവം" എല്ലാം നിയന്ത്രിക്കുകയാണ് എന്നായിരുന്നു മാര്ക്സിന് മുൻപ് എല്ലാവരുടെയും ധാരണ. എന്നാൽ അത് ആരുടെയോ ആശയം അല്ലെങ്കിൽ ഭാവന മാത്രം ആണെന്ന് മാർക്സ് സ്ഥാപിച്ചു. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെയുള്ള മാനവരാശിയുടെ അറിവിന്റെ വളർച്ചയിൽ ഉണ്ടായിട്ടുള്ള ലക്ഷക്കണക്കായ ആശയങ്ങളിൽ ഒന്ന് മാത്രമാണ് "ദൈവം." "അഗ്നി"യുടെ കണ്ടുപിടുത്തമായി താരതമ്മ്യപ്പെടുത്തിയാൽ, പ്രാണവായുവിന്റെ (ഓക്സിജൻ) പ്രവർത്തനം മനസ്സിലാക്കിയാൽ; ഗണിത ശാസ്ത്രം ആകെ കണക്കിലെടുത്താൽ "ദൈവം" അത്ര ഗൗരവം ഉള്ളതല്ല. കാരണം പ്രാണവായു ഇല്ലെങ്കിൽ ജീവജാലങ്ങളോ അഗ്നിയോ ഉണ്ടാവില്ല. എന്നാൽ ഇവയാകെ നമ്മുടെ പൂർവികരിൽ ചിന്താശീല മുള്ളവരുടെ ആശയങ്ങളാണ്; അവരുടെ തലച്ചോറിന്റെ; ചിന്തയുടെ ഫലമാണ്.
//
ശാസ്ത്രീയമായി പ്രപഞ്ചം അനുഭവപ്പെടുന്നത് പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും രൂപത്തിലാണ്. ഭൂമിയേക്കാൾ പതിമൂന്ന് ലക്ഷത്തിലധികം വലിപ്പമുള്ള; ലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസിൽ കത്തി ജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രമാണ് സൂര്യൻ. ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രവർത്തനമാണ് സൂര്യനിൽ നടക്കുന്നത്. വൈദ്യുത തരംഗങ്ങൾ ആയിട്ടാണ് സൂര്യന്റെ ചൂടും പ്രകാശവും ഭൂമിയിലും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലും എത്തുന്നത്. അതാണ് "സോളാർ എനർജി" യുടെയും ഇടിമിന്നലിന്റെയും അടിസ്ഥാനം. ഭൗതിക "പദാർത്ഥം" എന്തെന്ന് നമുക്കറിയാം. എന്നാൽ ചലനത്തിൽ നിന്നും ഉണ്ടാകുന്ന വൈദ്യുതി ഉൾപ്പെടെയുള്ള "ഊർജത്തെ" നമുക്ക് അനുഭവത്തിൽ നിന്ന് മാത്രമേ അറിയാൻ ആവുകയുള്ളു. ഭൂമിയുടെ ഭൂകേന്ദ്രത്തിലേക്കുള്ള അതിശക്തമായ ആകർഷണ ശക്തി ഇല്ലെങ്കിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവില്ല; നമുക്ക് ഭാരം അനുഭവപ്പെടില്ല, ഭൂമിയിൽ നിൽക്കാൻ പോലും ആവില്ല. ഇവയാകെ ശാസ്ത്രീയമായ കണ്ടെത്തലുകളാണ്; തലച്ചോറ് എന്ന ജൈവ പദാർത്ഥത്തിന്റെ; ചിന്തയുടെ പ്രവർത്തന ഫലമാണ്.
//
പ്രാചീന ശിലായുഗം മുതലാണ് മനുഷ്യ ചരിത്റം ആരംഭിക്കുന്നത് എന്നതും അന്ന് ഏതെങ്കിലും ഭാഷയോ മതങ്ങളോ ദൈവങ്ങളോ ഉണ്ടായിരുന്നില്ല എന്നതും ആശയവാദികൾ കണക്കിലെടുക്കണം. മാർക്സിന് മുൻപുണ്ടായിരുന്ന ജർമ്മൻ തത്വ ചിന്തകരായിരുന്ന ഹെഗൽ ഉൾപ്പെടെയുള്ളവരുടെ ധാരണ എല്ലാത്തിന്റെയും അടിസ്ഥാനം "ആശയം" ആണെന്നായിരുന്നു. മാനവ പുരോഗതിയിൽ ഉണ്ടായ നിരവധി ആശയങ്ങളിൽ ഒന്നാണ് നിരവധിയായ ദൈവങ്ങൾ. മറ്റൊന്നാണ് ഗണിത ശാസ്ത്റം. യാതൊരു ആശയവും ശൂന്യതയിൽ നിന്നും ഉണ്ടാവില്ല എന്നതും "ആദിയിൽ വചനം ഉണ്ടായി, ദൈവം ഉണ്ടായി" തുടങ്ങിയ ആശയങ്ങൾ പൂർവികരിൽ ആരുടെയൊക്കെയോ ആണെന്നതും ആശയവാദികൾ അംഗീകരിക്കുന്നില്ല. ഏത് മതത്തിന്റെയാണ് യഥാർത്ഥ ദൈവം എന്നത് കണക്കിലെടുക്കാതെ ദൈവത്തിന്റെ പേരിൽ പരസ്‌പരം നടത്തുന്ന കൊലപാതകങ്ങൾ ആണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. അത് ഈ കാലത്തും തുടരുകയാണ്. "ദൈവങ്ങളുടെ" പേരിലുള്ള കൊലപാതങ്ങളുടെ അടിസ്ഥാനം യഥാർത്ഥത്തിൽ പച്ചയായ സ്വാർത്ഥത മാത്റമാണ്. തങ്ങളുടേത് മാത്റമാണ് യഥാർത്ഥ ദൈവം എന്നതാണ് എല്ലാ മതങ്ങളുടേയും നിലപാട്. മറ്റു ജീവജാലങ്ങൾ എങ്ങനെയാണ് ഉണ്ടായത് എന്നത് ഒരു മതവും കണക്കിലെടുക്കുന്നില്ല.
//
. ."വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം" എന്നത് മാർക്സിക്സത്തിന്റെ ശാസ്ത്രീയ മായപരിശോധനാ രീതിയാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നത്. എല്ലാവരുടെയും "ശ്വാസ --ഉഛ്വാസം" പോലും ഇതിന് ഉദാഹരണമാണ്. "അകത്തേക്ക് " എന്നതിന്റെ വിപരീതമാണ് "പുറത്തേയ്ക്ക് " എന്നത്. ജീവനുള്ള എല്ലാത്തിനും ഇത് ബാധകമാണ്. മറ്റൊന്നാണ് ജനനവും മരണവും. പ്രവർത്തനവും പ്രതി പ്രവർത്തനവും തമ്മിൽ വേർ തിരിക്കാനാവില്ല. ഇവയെല്ലാം വസ്തുതകൾ മാത്രമാണ്. എന്നാൽ എല്ലാ മതങ്ങളുടെയും അടിസ്ഥാനം "അശാസ്ത്റീയത" മാത്റമാണ്."നിഷ്കളങ്കമായ" ദൈവ വിശ്വാസം" ശുദ്ധഗതിക്കാരിൽ മനഃസമാധാനത്തിന് ഇടയാക്കുമെങ്കിലും അത് തന്നെയാണ് മത ഭീകര സൃഷ്ടിക്കുന്നത് എന്നതും വിസ്മരിക്കാനാവില്ല. ഇന്ത്യയുടെ ഭരണം തന്നെ ഹിന്ദുമത ഭീകരുടെ കൈകളിൽ ആണെന്നതും അഫ്‌ഗാനിസ്ഥാനിൽ ഗർഭിണികളെപോലും കൊന്നൊടുക്കുന്നതും "ശുദ്ധ" വിശ്വാസം എന്നതിന്റെ മറുവശം ആണ്. 2002 ൽ ഗുജറാത്തിൽ നാലായിരം നിരപരാധികളെ കൊന്നൊടുക്കുന്നതിന് കൂട്ട് നിന്നു എന്നതാണ് നരേന്ദ്രമോഡി എന്ന ഇൻഡ്യൻ പ്രധാനമന്ത്രിയുടെ അധിക യോഗ്യത.
//
മാർക്സിസം ഏത് കാര്യങ്ങളും പരിശോധിക്കുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടാറില്ല. ഏറ്റവും ലളിതമായ ഒരു ഉദാഹരണം മാത്റം ഇവിടെ ചേർക്കുന്നു. വസ്തുനിഷ്ടമായി, ശാസ്ത്രീയമായി (മനഃശാസ്ത്രം, ഗണിത ശാസ്ത്രം ഉൾപ്പെടെ) തെളിയിക്കാൻ കഴിയുന്ന ഏത് കാര്യവും മാർക്സിസം അംഗീകരിക്കും. എന്നാൽ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തവ മാർക്സിസം അംഗീകരിക്കില്ല. യാതൊരു വിധ ഉഡായിപ്പുകളും മാർക്സിസത്തിൽ ചിലവാകില്ല എന്നർത്ഥം.
/
. . "ഏതൊന്നും അതാണ് താനും; എന്നാൽ അതല്ല താനും" എന്നത്
കാറൽ മാർക്സിനു മുൻപ് ശ്രീ.ബുദ്ധന്റെ കണ്ടെത്തലാണ്. എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമാണ്. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഒരു ശിശു എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അത് നമ്മുടെ ശ്രധയിൽ വരുന്നത് പിന്നീട് മാത്റമാണ്. അപ്പപ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ ശ്രധയിൽ വരുന്നില്ല എന്ന് മാത്റം. ഇത് എല്ലാവർക്കും; എല്ലാ കാര്യങ്ങൾക്കും ബാധകമാണ്.
"ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും." എന്നത്. ഇത് വായിക്കുന്ന ആൾ ഇപ്പോഴുള്ള സ്ഥിതിയിൽ ആയിരുന്നില്ല പത്തു കൊല്ലം മുൻപ്. എന്നാൽ അതേ ആൾ തന്നെയാണ് താനും. എന്നാൽ അല്ല താനും. എപ്പോഴാണ് അയാളിൽ മാറ്റം വന്നത്? ഇപ്പോഴുള്ള ആളും ആയിരിക്കില്ല ഇനിയും പത്ത് കൊല്ലം കഴിഞ്ഞാൽ. എന്നാൽ ആണ് താനും. എല്ലാത്തിലും എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു. നാം വാങ്ങുന്ന വസ്തുക്കൾക്ക് ഒരു വർഷത്തെ ഗാരന്റി; അല്ലെങ്കിൽ രണ്ടു വർഷത്തെ ഗാരന്റി എന്നൊക്കെ പറയും. നിശ്ചിത കാലാവധി കഴിയുമ്പോൾ അവ പഴയതായി, ചിലപ്പോൾ ഉപയോഗ ശൂന്യമാകും. എപ്പോഴാണ് അത് പഴയതായത്? ഓരോ സെക്കന്റിലും സംഭവിച്ച മാറ്റം മൂലം ആ വസ്തുക്കൾ പഴയതായി.
അപ്പോൾ "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും" എന്നത് ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്.
//
ശാസ്ത്ര ബോധത്തിലേക്ക് മാനവ രാശിയെ എത്തിച്ചുകൊണ്ടല്ലാതെ മത ഭീകരത ഇല്ലാതാക്കാനാവില്ല.
ഇസ്രായേലിൽ കൊല്ലുന്നവരും മരിക്കുന്നവരും യഥാർത്ഥത്തിൽ ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ആ ദൈവം രണ്ട് പേരുകളിലാണ് അറിയപ്പെടുന്നത് എന്ന് മാത്രം. അല്പമെങ്കിലും മനുഷ്യത്വം രണ്ടു കൂട്ടരിലും ഉണ്ടെങ്കിൽ കൂട്ടക്കൊലകളെ ഒഴിവാക്കാം. ദൈവവിശ്വാസം രാഷ്ട്രീയം ആയി കാണാതെ വ്യക്തിപരമായി കാണുന്നതായാൽ ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ഒഴിവാകും.
ഇൻഡ്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള മതേതര കാഴ്ചപ്പാട് തന്നെ ആയിരിക്കണം ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യം ആയാലും സ്വീകരിക്കാൻ കഴിയുക. എന്നാൽ അന്ധ വിശ്വാസങ്ങൾക്കുപരി ശാസ്ത്രീയ കാഴ്ചപ്പാടുകൾ ആയിരിക്കണം ഭരണകൂടം സ്വീകരിക്കേണ്ടത്.
//
.
388. (2). "ഭൗതിക വാദവും "വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദവും".
മാർക്സിസതിന്റെ ഭാഗമായ; ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണമാണ്; സാമൂഹ്യ പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കുന്ന രീതിയാണ് ഭൗതിക വാദം. ഏതെങ്കിലും രൂപത്തിലുള്ള ഭൗതിക പദാർഥത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലാത്തതും; ആവർത്തിച്ച് തെളിയിക്കാൻ കഴിയാത്തതും ഭൗതിക വാദം (ശാസ്ത്രം) അന്ഗീകരിക്കുന്നില്ല. "ആത്മാവ് " ഇതുവരെ ശാസ്ത്റം തെളിയിചിട്ടുള്ളതല്ല. (അങ്ങനെയുള്ളവ ആരെങ്കിലും വിശ്വസിക്കുന്നതിനെ മാർക്സിസം എതിർക്കുന്നില്ല). എന്നാൽ അപ്രകാരമുള്ള ആശയങ്ങൾ രാഷ്ട്രീയ ശക്തി ആക്കുന്നതിനെയും മാർക്സിസം അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ആ വിഭാഗത്തിൽ വരുന്നവയാണ്.
വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്. എന്നാൽ ഒരോന്നും വളരെ വിശദമായി പ്രതിപാദിച്ചില്ലെങ്കിൽ സാധാരണക്കാർക്ക് അവ മനസിലാക്കാൻ ബുദ്ധിമുട്ടാണ്.
//
1. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അല്ലെങ്കിൽ പദാർത്ഥമാണ് പ്രധാനം. അതാണ് ആശയങ്ങളുടെ അടിത്തറ.
/
ഭൗതിക പ്രപഞ്ചം ആകെ മായയാണ്; യഥാർത്ഥ ജീവിതം മരണാനന്തരം ആണ് എന്ന ആത്മീയവാദ നിലപാടുമായി വേണം ഇതിനെ പരിശോധിക്കുവാൻ. (ഭഗത് ഗീത; അദ്ധ്യായം രണ്ട്; കൃഷ്ണൻ അർജുനനോട് പറയുന്നത്; ഭൗതികപ്രപഞ്ചം ആകെ മായയാണ് എന്നാണ്. ആത്മാവാണ് നിത്യവും സത്യവും എന്നാണ്. മാർക്സിസം അംഗീകരിക്കുന്നത് നാം കാണുന്ന ഭൗതിക പ്രപഞ്ചം ആണ് സത്യം എന്നാണ്. ആത്മാവ് എന്ന് പറയുന്നത് മനുഷ്യൻ ജീവനോടെ ഉള്ളപ്പോൾ അറിയുന്നതും മനസിലാക്കുന്നതുമായ കാര്യങ്ങൾ സൂക്ഷിക്കുന്ന തലച്ചോറിന്റെ ഭാഗം മാത്രമാണ്. മസ്തിഷ്ക മരണം സംഭവിക്കുമ്പോൾ എല്ലാം മരിക്കുകയാണ്. പദാർത്ഥമാണ് അല്ലെങ്കിൽ ഭൗതിക വസ്തുക്കളാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ "തലച്ചോറ് " എന്ന ജൈവ പഥാർത്ഥം ഇല്ലെങ്കിൽ ചിന്തയില്ല; ആശയങ്ങളും ഉണ്ടാവില്ല. കാറൽ മാർക്സ് എന്ന മഹാന്റെ തലച്ചോറും ചിന്തയും ഇല്ലായിരുന്നുവെങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല. അതുപോലെ "വ്യാസൻ" ഇല്ലായിരുന്നുവെങ്കിൽ "മഹാഭാരതം" എന്ന ബൃഹത്കൃതിയോ അതിലെ കഥാപാത്റം ആയ "കൃഷ്ണൻ" എന്ന ദൈവമോ ഉണ്ടാകുമായിരുന്നില്ല. മോസസ് ഇല്ലെങ്കിൽ ബൈബിൾ പഴയ നിയമം ഉണ്ടാകുമായിരുന്നില്ല. മുഹമ്മദ് ഇല്ലായിരുന്നു വെങ്കിൽ "ഖുർആൻ" എന്ന കൃതിയോ അവയിലെ ഉള്ളടക്കങ്ങളോ ഉണ്ടാകുമായിരുന്നില്ല. പ്രാചീന ശിലായുഗം മുതലാണ് മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നത് എന്നതും അന്ന് ഭാഷകളോ മതങ്ങളോ മനുഷ്യ സൃഷ്ടികളായ ദൈവങ്ങളോ ഉണ്ടാരുന്നില്ല എന്നത് "മനുഷ്യനെ" മനസിലാക്കാൻ കഴിവില്ലാത്ത വർഗീയ വാദികൾ കണക്കിലെടുക്കണം.
//
ഭഗവത്ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട് മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹത ഉണ്ടാകും
എന്നാണ്. ഇതിൽ ആദ്യത്തെ അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. രണ്ടാമത്തെ അർഥം ആണ് "എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹതയ ഉണ്ടാകും"എന്നത്. എന്നാൽ മനുസ്മൃതിയിൽ ഇല്ലാത്ത ഒരു വിട്ടുവീഴ്ച ബ്രാഹ്മണൻ അല്ലാത്ത വേദവ്യാസൻ ശ്രി.കൃഷ്ണന്റെ വാക്കുകളായി ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർക്ക് അനുവദിക്കുണ്ട് എങ്കിലും അത് അനുവദിച്ചു കൊടുക്കാൻ ബ്രാഹ്മണർ (സംഗപരിവാർ) ഒരുക്കമല്ല.
മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ആണ് ശ്രീ.രാമൻ, കൃഷ്ണൻ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ബ്രാഹ്മണർ സ്വീകരിക്കുന്നത് രാമായണത്തിലെ ശ്രീ രാമനെ മാത്രമാണ്, ഭഗവത് ഗീതയിലെ ശ്രീ. കൃഷ്ണനെയല്ല. കാരണം ശ്രീ. രാമൻ രാമായണത്തിന്റെ അവസാനം മോക്ഷത്തിനായി തപസ്സ് ചെയ്യുന്ന "ശംബൂകൻ" എന്ന ശൂദ്രന്റെ ശിരസ്സ് ഛേദിക്കുകയാണ്. ഒരു വിട്ടുവീഴ്ചക്കും ശ്രീ.രാമൻ ഒരുക്കമല്ല. അതാണ് എവിടെയും സംഗപരിവാർ (ആർ എസ് എസ്) പറയുന്നത് "രാമരാജ്യവും" "ജയ്. ശ്രീ.റാം" എന്ന്
ഉരുവിടണമെന്നും ശഠിക്കുന്നത്. ബ്രാഹ്മണാധിപത്യം സ്ഥാപിച്ചെടുക്കാൻ എല്ലാവരുടേയും പിന്തുണ (വോട്ട്) ലഭിക്കാൻ "ഹിന്ദു രാഷ്ട്രം" എന്ന് പറയുമെങ്കിലും അവിടെ ബ്രാഹ്മണന്റെ ആധിപത്യം എല്ലാവരും അംഗീകരിച്ചിരിക്കണം. അതിന്റെ യഥാർത്ഥ അർത്ഥം സംഘപരിവാർ ജനാധിപത്യം അംഗീകരി ക്കുന്നില്ല എന്നത് മാത്രം. എല്ലാവരെയും ജനങ്ങൾ ആയി കാണാൻ സംഘപരിവാർ ഒരുക്കമല്ല.
//
2. ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും.
3.പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
4. ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
5. വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
6. ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
7. നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
8. അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
.
"വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം" "മാർക്സിസ"ത്തിന്റെ ഒരു ഘടകം മാത്രമാണ്. വർഗ സമര സിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തം അടക്കമുള്ള മാർക്സിയൻ സാമ്പത്തിക ശാസ്ത്രവും മറ്റ് രണ്ട് ഘടകങ്ങളാണ്.
അല്പം വിശദീകരണം:
1. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ.
2. ഭൗതികപ്രപഞ്ചത്തിന്റെ മാറ്റം ആശയങ്ങളിലും മാറ്റമുണ്ടാക്കും; ആശയങ്ങൾ തിരിച്ച് ഭൗതികപ്രപഞ്ചത്തെയും സ്വാധീനിക്കും.
.. ."ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ. " ഭൗതിക വാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വാചകത്തിന്റെ ആശയം മനസിലാകാതെ വർഗീയ വാദത്തെ നേരിടാൻ ആവില്ല....ഇത് വ്യക്തമാകാൻ "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്ന "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം കൂടി കാണണം. "പ്രപഞ്ചം" എന്ന് നാം കരുതുന്നത് "ബഹിരാകാശം" എന്ന "അനന്തത" യാണ്. സൂര്യൻ എന്ന നക്ഷത്രവും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളും സൗരയൂധത്തിലെ മാത്രം കാര്യങ്ങളാണ്. സൂര്യനാകട്ടെ ലക്ഷകണക്കായ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവയാകെ വെറും "മായ" ആണെന്നാണ് ശ്രീ. കൃഷ്ണൻ "പഠിപ്പിക്കു"ന്നത്. പാവം വിശ്വാസികൾക്ക് യാതൊരു സംശയവും ഇല്ലാതാനും. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. തെളിയിക്കാൻ കഴിയാത്തതിനെ ഒന്നും മാർക്സിസം അംഗീകരിക്കുന്നില്ല.
ഇവിടെയാണ് "ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ" എന്ന "മാർക്സിസ" നിലപാട് പ്റസക്തമായി വരുന്നത്. ശാസ്ത്രീയമായി ആർക്കും ഇതുവരെ തെളിയിക്കാൻ കഴിയാത്തതാണ് നാം "കാണുന്നതല്ല; കാണാത്തതാണ് സത്യം" എന്ന എല്ലാ മതങ്ങളുടേയും നിലപാട്. ജീവനുള്ള ശരീരത്തിലെ "തലച്ചോറിന്റെ" ഒരു ഭാഗം മാത്രമായ "മനസ് " നെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നതും മരണശേഷം സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുമെന്ന് മതങ്ങൾ അണികളെ "പഠിപ്പിക്കുന്നതും"; മതങ്ങൾ "ആത്മീയ ലോകം" കെട്ടിപ്പടുത്തിരിക്കുന്നതും.
"ഭഗവദ്ഗീത യിൽ പറയുന്ന കാര്യം എല്ലാ മതങ്ങളുടെയും നിലപാട് തന്നെയാണ്. നാം നമുക്ക് ചുറ്റും കാണുന്നത് സത്യം അല്ല, കാണാത്തതാണ് സത്യം എന്ന് വിശ്വസിക്കാൻ എത്രമാത്രം വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്കും യാതൊരു മടിയും ഇല്ല.
........."ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമായിട്ടുള്ളത്; അതാണ് ആശയങ്ങളുടെ അടിത്തറ."...
. . കാറൽ മാർക്സിന് മുൻപും ഭൗതിക വാദം ഉണ്ടായിരുന്നു. എന്നാൽ മാർക്സിനു മുൻപുണ്ടായിരുന്ന ഫ്രഞ്ച് തത്വ ചിന്തകരായിരുന്ന ദിദരോ യുടെയും വോൾട്ടയറുടെയും റൂസോയുടെയും; ജർമ്മൻ തത്വ ചിന്തകനായിരുന്ന ഹെഗലിന്റെയും പാതയിലാണ് മാർക്സും മുന്നോട്ടുപോയത്. എല്ലാം എപ്പോഴും ഉണ്ട് താനും; ഇല്ല താനും എന്ന വസ്തുത അംഗീകരിച്ചുകൊണ്ടാണ് മാർക്‌സും മുന്നോട്ടു പോയത്. ഭൗതിക പ്രപഞ്ചം എപ്പോഴും മാറ്റത്തിന് വിധേയമാണ്. എന്നാൽ ഹെഗൽ ഉൾപ്പെടെയുള്ള "ഭൗതിക വാദികൾ" എല്ലാം എല്ലാത്തിന്റേയും അടിസ്ഥാനം "ആശയം" (ആത്മാവ് അല്ലെങ്കിൽ ദൈവം) ആണെന്നും പ്രപഞ്ചത്തിന്റെ ഏതോ കോണിലിരുന്ന് "ദൈവം" എല്ലാം നിയന്ത്രിക്കുയാണെന്നും ആണ് വിസ്വസിച്ചിരുന്നത്. എന്നാൽ മാർക്സാകട്ടെ ആശയങ്ങളുടെ അടിസ്ഥാനം "ചിന്ത" ആണെന്നും ചിന്തിക്കുന്നതിന് "തലച്ചോറ് " എന്ന ഭൗതിക പദാർത്ഥം കൂടിയേ കഴിയു എന്നും "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥം ഇല്ലെങ്കിൽ "ചിന്ത" യും ഉണ്ടാവുകയില്ല എന്നും എല്ലാത്തിന്റെയും അടിസ്ഥാനം "ഭൗതിക പദാർത്ഥം" തന്നെ ആണെന്നും സ്ഥാപിച്ചു. അങ്ങനെ "ആശയത്തിൽ തല കുത്തി നിന്ന ഭൗതിക വാദത്തെ" മാർക്സ് "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിൽ നേരെ നിർത്തി; രണ്ടു കാലിൽ തന്നെ ഉറപ്പിച്ചു നിർത്തി. കാറൽ മാർക്സ് എന്ന മഹാന്റെ ചിന്തയുടെ ഫലമാണ് യഥാർത്ഥത്തിൽ "മാർക്സിസം" എന്ന ആശയങ്ങൾ. മാർക്സ് ഇല്ലെങ്കിൽ മാർക്സിസവും ഇല്ല.
. . മത ഗ്രന്ഥങ്ങൾ എല്ലാം രൂപപ്പെട്ടിട്ടുള്ളത് അത് രചിച്ചവരുടെ തലച്ചോറ് എന്ന ഭൗതിക പദാർത്ഥത്തിൽ ഉണ്ടായ ചിന്തയുടെയും അതിന്റെ ഫലമായ ആശയങ്ങളുടെയും ഫലം ആണ്. വാത്മീകിക്ക് (അഗ്നി ശർമ്മ എന്ന ബ്രാഹ്മണൻ) മുമ്പ് രാമായണവും അതിലെ ശ്രീ രാമൻ എന്ന കഥാപാത്റവും ഉണ്ടാവില്ല. വ്യാസന് മുൻപ് "മഹാ ഭാരതവും" അതിലെ കഥാ പാത്റം ആയ ശ്രീ. കൃഷ്ണനും ഉണ്ടാവില്ല. മുഹമ്മദ് നബിക്കു മുൻപ് "ഖുർആനും" അതിലെ ദൈവവും മോസ്സസ്സിനു മുൻപ് ബൈബിളും അതിലെ ദൈവവും ഉണ്ടാവില്ല. മാർക്സ് ചൂണ്ടി കാണിക്കുന്നത് എത്രയോ കാലം കൊണ്ടാണ് ഒരു ഭാഷയും അതിലെ ലിപികളും വാക്കുകളും ഉണ്ടാകുന്നത് എന്നാണ്.
. .ചരിത്റ പരമായ ഭൗതിക വാദവും മാർക്സിസത്തിന്റെ ഭാഗമാണ്. മാനവ രാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലാ യുഗം മുതലാണ് എന്നാണ് മാർക്സിസം അംഗീകരിക്കുന്നത്. അന്ന് ഇന്നുള്ള ഭാഷകളോ മതങ്ങളോ ദൈവങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
.
3.പ്രപഞ്ചവും സമൂഹവും പ്രതിഭാസങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.
4. ഏതൊന്നിലും വൈരുദ്ധ്യം (വിപരീതം) അടങ്ങിയിരിക്കുന്നു; എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.
5. വിപരീതങ്ങൾ തമ്മിൽ ഐക്യവുമുണ്ട്; സമരവുമുണ്ട്.
//
വൈരുധ്യാധിഷ്ഠിത ചലന നിയമം പ്രകൃതി നിയമം.
/
ഏത് ജീവിയും എന്ത് ഭക്ഷണം കഴിക്കണം എന്ന് മറ്റ് ജീവികൾക്ക് തീരുമാനിക്കാൻ ആവില്ല. പ്രകൃതി നിയമങ്ങൾ അനുസരിക്കാൻ അല്ലാതെ അവ ലംഘിക്കാൻ ഒരു ജീവിക്കും ആവില്ല. ആന, പശു, പോത്ത് തുടങ്ങിയവ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവയാണ്. കടുവ, സിംഹം, പുലി തുടങ്ങിയവ മാംസം മാത്രം ഭക്ഷിക്കുന്നവയാണ്. ജീവജാലങ്ങൾ ഉണ്ടാകുന്നവ പോലെ തന്നെ അവ എങ്ങനെ ഇല്ലാതാകണം എന്നതും പ്രകൃതി നിയമം ആണ്. എല്ലാ ജീവികളും സസ്യാഹാരികൾ മാത്രം ആണെങ്കിൽ ക്രമേണ സസ്യങ്ങൾ ഇല്ലാതാകും. അത് അവക്ക് ഭക്ഷണം ഇല്ലാതായി നശിച്ചു പോകാനും ഇടയാക്കും. അത് നിയന്ത്രിക്കാൻ മാംസം മാത്രം ഭക്ഷിക്കുന്നവയും ആവശ്യമാണ്. അവ പ്രകൃതിയുടെ വൈരുദ്ധ്യാത്മികതയുടെ ഭാഗമാണ്. സിംഹങ്ങളുടെ എണ്ണം പെരുകാതിരിക്കാൻ ആൺ സിംഹം സിംഹകുഞ്ഞുങ്ങളെ തന്നെ ഭക്ഷണം ആക്കുന്നുണ്ട്. വൈരുധ്യാധിഷ്ഠിത ചലന നിയമം പ്രകൃതി നിയമം ആണ്. പ്രകൃതി നിയമങ്ങൾ മനുഷ്യ സൃഷ്ടികളായ കൃത്രിമ ദൈവങ്ങൾക്ക് നിയന്ത്രിക്കാൻ ആവില്ല.
//
നൂറു വർഷം മുൻപ് മുൻ പുണ്ടായിരുന്ന ഇന്ത്യയോ അമ്പത് വര്ഷം മുൻപുണ്ടായിരുന്ന ഇന്ത്യയോ അല്ല ഇന്നുള്ളത്. ഒരോ സെക്കന്റിലും ഭൗതിക സാഹചര്യങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം സമൂഹത്തെ ആകെ തന്നെ മാറ്റി തീർത്തുകൊണ്ടിരിക്കുന്നു.
"നാനാത്വത്തിൽ ഏകത്വം" എന്നത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിനും പ്റസക്തമാണ്.
. .കിഴക്കും പടിഞ്ഞാറും രണ്ട് വ്യത്യസ്ത ദിശകളാണ്; ദിക്കുകളാണ്. അതുപോലെ തെക്കും വടക്കും രണ്ടു വ്യസ്ത്യസ്ത ദിശകളാണ്. ഈ നാലു ദിശകളും തമ്മിൽ പരസ്പരം യോചിപ്പുമുണ്ട്; വിയോചിപ്പുമുണ്ട്. നിങ്ങൾ എവിടെ നിൽക്കുന്നുവോ അവിടെ മേൽപ്പറഞ്ഞ നാല് ദിക്കുകളും യോചിക്കുകയാണ്. എന്നാൽ നിങ്ങൾ എവിടേക്കു പോയാലും ഇവയാകെ മാറിക്കൊണ്ടിരിക്കും. നിങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറോട്ടു പോയാൽ കിഴക്ക് നിങ്ങളെ അനുഗമിക്കും. അതിനനുസരിച്ചു പടിഞ്ഞാറ് ദിക്ക് മാറിക്കൊണ്ടിരിക്കും. എന്നാൽ നിങ്ങൾ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് പോകുന്നതെങ്കിൽ പടിഞ്ഞാറ് ദിക്കും നിങ്ങളെ അനുഗമിക്കും. കിഴക്ക് ദിക്കും നീങ്ങി കൊണ്ടിരിക്കും. ഈ വസ്തുത നിങ്ങൾ തെക്കു നിന്നും വടക്കോട്ടു പോയാലും വടക്കു നിന്നും തെക്കോട്ടു പോയാലും സംഭവിക്കും. എന്നാൽ ഭൂമിക്കു ഗോളാകൃതി ആയതുകൊണ്ട് തെക്കെ ഭാഗം ദക്ഷിണ ദ്രൂവത്തിലും വടക്കേ ഭാഗം ഉത്തര ദ്രൂവത്തിലും അവസാനിക്കും എന്ന് മാത്റം.
.. . നമ്മുടെ സമൂഹത്തിലെ എല്ലാ പ്രതിഭാസങ്ങളിലും വൈരുധ്യങ്ങൾ ഉൾപ്പെടുന്നു. പ്രവർത്തനവും പ്രതി പ്രവർത്തനവും ഉപയോഗപ്പെടുത്തിയാണ് വാഹനത്തിന്റെ ടയർ ഉരുളുന്നത് എങ്കിൽ ബഹിരാകാശത്തിലേക്ക് റോക്കറ്റു വിടുന്നതിന്റെയും പ്രവർത്തന തത്വം അതുതന്നെ. ഗണിത ശാസ്ത്രത്തിൽ അവ കൂട്ടുന്നതും കുറയ്ക്കുന്നതും (+ ; - ) ആണെങ്കിൽ ജീവ മേഖലയിൽ പുരുഷനും സ്ത്റീയും എന്ന നിലക്കാണ്. പൂർണതയുള്ള സ്ത്റീയും പുരുഷനും യോചിച്ചാൽ മാത്റമേ ജീവ ജാലങ്ങളുടെ നിലനിൽപ്പുള്ളൂ. ഏതെങ്കിലും ഒന്നിൽ ന്യൂനത ഉണ്ടെങ്കിൽ പുതിയ ശിശു ഉണ്ടാവില്ല.
.
ഇന്ത്യൻ രാഷ്ട്രീയത്തിൽ സാംഭവിച്ചത്...
വർഗ വൈരുധ്യങ്ങൾ എന്തുകൊണ്ട് വർഗ സമരങ്ങൾ ആകുന്നില്ല?
. .വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടികളുടെ യഥാർഥ കാരണവും അതുതന്നെയാണ്. അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. അടിമ കാല ഘട്ടത്തിലെ "അടിമകൾ" സഹിച്ചിട്ടുള്ള കൊടിയ പീഡനങ്ങളെക്കുറിച്ച് ധാരണ ഇല്ലാതെ "അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യം" എന്ന് ഇന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. അതുപോലെ ജീവിക്കാൻ വേണ്ടി സ്വന്തം അദ്ധ്വാന ശക്തി ഏതെങ്കിലും ഒരു ബൂർഷ്വാസിക്ക് വിൽക്കുക അല്ലാതെ, അല്ലെങ്കിൽ ആര് തന്നെ ചൂഷണം ചെയ്യണം എന്ന് തീരുമാനിക്കുക അല്ലാതെ, ലെനിന്റെ ഭാഷയിൽ കൂലി അടിമ മാത്റമായ; തൊഴിൽ ചെയ്യുന്ന തൊഴിലാളിയുടെ താൽപ്പര്യവും അവന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് പരമാവധി ധനം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബൂർഷ്വാസിയുടെ താൽപ്പര്യവും തമ്മിലെ വൈരുധ്യം മനസിലാക്കാതെ; സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസം. രണ്ടു വർഗ്ഗങ്ങൾ എന്ന് പറയുമെങ്കിലും യഥാർത്ഥ വൈരുധ്യങ്ങൾ സ്വാർത്ഥതയും സാമൂഹ്യ ബോധവുമായുള്ള വൈരുധ്യമാണ്. സമൂഹമായിട്ടല്ലാതെ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും നിലനിൽക്കാനാവില്ല. എന്നാൽ സമൂഹത്തിന്റെ ആകെ താത്പ്പര്യങ്ങളെ പരിഗണിക്കാതെ സമൂഹത്തിനാകെ എന്ത് സംഭവിച്ചാലും തന്റെ കാര്യം മാത്റം സംരക്ഷിക്കപ്പെടണം എന്നിടത്ത് മുതലാളിത്തം നിലകൊള്ളുന്നു. മുതലാളിത്ത വ്യവസ്ഥ എന്താണ് എന്ന് മനസിലാക്കാതെ, വ്യവസായ വളർച്ച മാത്റം ലക്ഷ്യമാക്കി അത് പ്റോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ചൂഷക വർഗ്ഗങ്ങൾ ശക്തരാവുകയും 1950 കാലത്ത് കാലഹരണപെട്ടുകൊണ്ടിരുന്ന ബ്രാഹ്മണാധിപത്യവും ഹിന്ദു വർഗീയതയും ശക്തമാവുകയും ഇന്ത്യയുടെ തന്നെ ഭരണം കാൽകീഴിലാക്കുന്ന സ്ഥിതിയിലാവുകയും ചെയ്തു.
.
6. ചലനത്തിന്റെ (മാറ്റത്തിന്റെ) അടിസ്ഥാനവും കാരണവും വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലാണ്.
7. നിലവിലുള്ളതിനെ നിഷേധിച്ച് പുതിയതിന്റെ ജനനം ഉണ്ടാകുന്നു; വീണ്ടും നിഷേധിച്ചു ഇനിയും പുതിയതൊന്ന് ഉണ്ടാകുന്നു.
8. അളവിലെ മാറ്റം, ഒരു ഘട്ടം കഴിഞ്ഞാൽ കുതിച്ചുചാട്ടത്തിലൂടെ ഗുണത്തിലെ മാറ്റമാകുന്നു.
. .ദീഘകാലത്തെ പോരാട്ടത്തിലൂടെയാണ് ബ്രിടീഷ് ആധിപത്യത്തിൽ നിന്ന് നമ്മുടെ നാട് മോചിതമായത്. സാംബ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗവും ദേശീയ ബൂർഷ്വാസിയും ഒരേ ലക്ഷ്യത്തിലായിരുന്നു. സാംബ്രാജ്യ ശക്തികളുടെ താത്പര്യവും ദേശീയ ബൂർഷ്വാസിയുടെ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യമാണ്; വൈരുധ്യങ്ങളുടെ സംഘടനമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കാരണമായത്. മുതലാളിത്ത താത്പര്യങ്ങളും തൊഴിലാളി വർഗ താത്പര്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ സ്വാഭാവികമായും മുതലാളിത്തം സോഷ്യലിസത്തിന് വഴിമാറണം. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം 1950 കാലം മുതൽ സ്വീകരിച്ച "വിപ്ളവ പാത" ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്നാണ്. 1950 കാലത്ത് ഒരു ചെറിയ കാലത്തേക്കായി തുടങ്ങിയ നിലപാട് ഇപ്പോൾ നീണ്ട 70 വർഷ കാലമായിട്ടും തുടരുകയാണ്. അതിന്റെ ഭാഗമായി പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണം പോലും എതിർക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. ഇപ്പോഴത്തെ നിലപാട് കമ്മ്യൂണിസ്റ്റുപാര്ടികൾ തിരുത്തുന്ന പക്ഷം ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങുക തന്നെ ചെയ്യും. മുതലാളിത്ത ചൂഷണങ്ങൾക്ക്; ഇപ്പോൾ നടക്കുന്ന കാർഷിക സമരം ഉൾപ്പെടെ; എതിരെ നടക്കുന്ന സമരങ്ങൾ കുതിച്ചു ചാട്ടത്തിലൂടെ തന്നെ മുതലാളിത്ത --സാമ്പ്രാജ്യത്ത താത്പ്പര്യങ്ങൾക്കെതിരായ - ഒരു നല്ല സാമൂഹ്യ വ്യവസ്ഥക്കുള്ള പോരാട്ടമാ കുന്നതാണ്.
//
ചരിത്രപരമായ ഭൗതികവാദം.
//
മാനവരാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് പ്രാചീന ശിലായുഗം മുതലാണ്. അന്ന് ഇന്ന് നാം അറിയുന്ന മതങ്ങളോ ഭാഷകളോ ദൈവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യന്റെ വളർച്ചയുടെ ചരിത്രത്തിൽ സാംസ്കാരിക വളർച്ച വളരെയേറെ ആയതിന്ന് ശേഷം മാത്രമാണ് ഇന്ന് നാം അറിയുന്ന മതങ്ങളും ദൈവങ്ങളും ആവിർഭവിക്കുന്നത്. മനുഷ്യൻ പ്രകൃതിയിലെ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ്. മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് മനുഷ്യന് രണ്ട് കാലിൽ നിവർന്ന് നിൽക്കാൻ കഴിഞ്ഞതാണ്. മറ്റൊന്ന് കൈവിരലുകൾക്ക് "പെരുവിരൽ" ഉപയോഗിച്ച് കൂടുതൽ ശക്തമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതുമാണ്. നാല് കാലിൽ നിൽക്കുന്ന ജീവികൾക്ക് രണ്ട് കണ്ണുകൾ കൊണ്ട് രണ്ട് വശങ്ങൾ ആണ് കാണാൻ കഴിയുക. ആന വലിയ ജീവിയാണെങ്കിലും രണ്ട് വശങ്ങൾ ഒരേ സമയം കാണുന്നത് അവയെകുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നില്ല. എന്നാൽ മനുഷ്യൻ രണ്ടു കണ്ണുകൾ കൊണ്ടും ഒരേ വസ്തു കാണുമ്പോൾ കാണുന്ന വസ്തുവിനെകുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുന്നു എന്നത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിച്ചു. അതാണ് മാനവ രാശിക്ക് മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ട് പോകാൻ കഴിഞ്ഞത്. തലച്ചോറിന്റെ വളർച്ചയുടെ ഫലമായി കൂടുതൽ ചിന്തിക്കാനും ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ പഠിക്കാനും കഴിഞ്ഞു. ജീവിതം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താനും അറിവിന്റെ പരിധി വർധിപ്പിക്കാനും കഴിഞ്ഞത് സമൂഹമായി ജീവിക്കാൻ കഴിഞ്ഞതിന്റെ ഫലമാണ്. അതിന്റെയൊക്കെ ഫലമാണ് ഭാഷകൾ രൂപപ്പെടുന്നത്. ആന്ഗ്യ ഭാഷയെ തുടർന്നാണ് ശബ്ദഭാഷ ഉണ്ടാകുന്നത്. ശബ്ദ ഭാഷ വളരെയേറെ ഉറച്ച ശേഷമാണ് ലിപികളും ക്രമേണ വാക്കുകളും മറ്റും ഉണ്ടാകുന്നത്. ഗണിതം, ചികിത്സ തുടങ്ങിയവയൊക്കെ എത്രയോ കാലങ്ങൾ കൊണ്ടാണ് രൂപപ്പെടുന്നത് എന്ന് നമുക്ക് ഊഹിക്കാം. സാംസ്കാരിക വളർച്ചയുടെ നിർണായക ഘട്ടങ്ങൾക്ക് ശേഷം മാത്രമാണ് എല്ലാം സൃഷ്ടിച്ചത് ആര് എന്ന ചോദ്യം ഉണ്ടാകുന്നതും "സൃഷ്ടാവിനെ" (ദൈവത്തെ) കണ്ടെത്തുന്നതും.
//
കാട്ടു തീയും കൊടും കാറ്റും ഇടിമിന്നലും ഇടിവെട്ടും പേമാരിയും ഭൂമി കുലുക്കവും ജനനവും മരണവും എല്ലാം മനുഷ്യന്റെ ചിന്തയെ ഭയപ്പെടുത്തിയ കാര്യങ്ങൾ ആയിരുന്നു. അവയ്‌ക്കൊക്കെ കാരണവും കാരണക്കാരനും ആയതിനെക്കുറിച്ച് അന്നത്തെ "ബുദ്ധിമാന്മാർ" എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ആയി "ദൈവ" ത്തെ കണ്ടു പിടിച്ചു. അങ്ങനെ "കണ്ടു" പിടിച്ചവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. എല്ലാവരും തങ്ങളുടെ "ദൈവം" മാത്രമാണ് യഥാർത്ഥ "ദൈവം" എന്നും മറ്റുള്ള ദൈവങ്ങളൊക്കെ കളവ് ആണെന്നും കൂടെയുള്ളവരെ "പഠിപ്പിച്ചു". മറ്റുള്ളവന്റെ സമ്പത്ത് തട്ടിയെടുക്കാൻ "കള്ള" ദൈവങ്ങൾക്കെതിരെ യുദ്ധവും ആരംഭിച്ചു. മാനവ രാശി ശാസ്ത്രീയമായി വളരുകയും അന്ന് ഭയപ്പെട്ടിരുന്നതിന്റെയൊക്കെ കാരണങ്ങൾ ശാസ്ത്രീയമായി മനസിലാക്കുകയും ചെയ്‌തെങ്കിലും ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ മാത്റം കൂടുതൽ കൂടുതൽ ശക്തമായി തുടരുകയാണ്. കാരണം മറ്റുള്ളവന്റെ സമ്പത്ത് അടിച്ചെടുക്കൽ മാത്രം. മരണാനന്തരമാണ് യഥാർത്ഥ ജീവിതം; മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ പോകാമെന്നും മറ്റുമുള്ള കാര്യങ്ങളിൽ ദൈവങ്ങളിൽ യോചിപ്പ് ഉണ്ടെങ്കിലും പരസ്‌പരമുള്ള ശത്രുതയിൽ ആരും മോശമല്ല.
. .വർഗ വൈരുധ്യങ്ങളും വർഗ സമരവും സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും ആരംഭകാലം മുതൽ തന്നെ ആരംഭിച്ചു എന്നും സമ്പത്തിന്റെ ആധിപത്യമാണ് വർഗ വൈരുധ്യങ്ങളുടെ കാരണം എന്നും നില നിൽക്കുന്ന എല്ലാ നിയമങ്ങളും വിശ്വാസങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ വാഴ്ച ഉറപ്പിക്കുന്നതിനായി നിർമിച്ചിട്ടുള്ളതാണെന്നും ഉള്ള വസ്തുതകൾ വിസ്‌മരിച്ചുകൊണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. ഒരു പക്ഷെ അത്തരം കാര്യങ്ങൾ ഒരിടത്തും ചർച്ച വിഷയം ആയിട്ടില്ലായിരിക്കാം.
. .മാർക്സിനെ കുറിച്ച് ഒരിക്കൽ എൻഗൽസ് പറഞ്ഞത് "അദ്ദേഹം മറ്റാരെയും കാൾ വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു" എന്നാണ്. യഥാർത്ഥ മാനവരാശിയുടെ ആരംഭം പ്രാചീന ശിലായുഗം മുതൽ ആണെന്നും ക്രമേണയുള്ള മാനവരാശിയുടെ വളർച്ചയിൽ സ്വകാര്യ സ്വത്തു സമ്പ്രദായം നിലവിൽ വരുന്നതിന് മുൻപുള്ള ഒരു കാല ഘട്ടം നിലനിർന്നിരുന്നു. എല്ലാവരും ഒന്നായി വേട്ടയാടുകയും ഒന്നായി കൃഷി ചെയ്യുകയും അവ എല്ലാവരും ചേർന്ന് അനുഭവിക്കുകയും ചെയ്തിരുന്ന ഒരു കാല ഘട്ടം ചരിത്രത്തിൽ ഉണ്ടായിരുന്നു എന്നത് ന്യായമായി അനുമാനിക്കാവുന്നതാണ്. ആ കാലഘട്ടം പ്രാകൃത കമ്മ്യൂണിസം എന്നാണ് മാർക്സിസം കണക്കാക്കുന്നത്. തുടർന്ന് ഗോത്രങ്ങൾ രൂപപ്പെടുകയും ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും പരാജയപ്പെടുന്നവരെ ആദ്യകാലങ്ങളിൽ കൊന്നൊടുക്കുക ആയിരുന്നു എങ്കിൽ ക്രമേണ അവരെ അടിമകൾ ആക്കുകയും അവരുടെ സ്വത്തുക്കൾ (കൃഷി സ്ഥലങ്ങളും കാലി സമ്പത്തും മറ്റും) സ്വന്തമാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ വന്നു. ഗോത്രതലവന്മാരാണ് പിന്നീട് "രാജാവ് " ആയി പരിണമിക്കുന്നത്. അടിമകളെ ഉപയോഗിച്ച് കൂടുതൽ സമ്പത്ത് ഉണ്ടാക്കാമെന്ന് കണ്ടെത്തിയത് അത് ഒരു സാമൂഹ്യ വ്യവസ്ഥ തന്നെ ആക്കി മാറ്റി തീർത്തു. അങ്ങനെയാണ് അടിമ കാലഘട്ടം ആരംഭിക്കുന്നത്. ഫ്യൂഡൽ കാലത്തും അടിമത്തവും നിലനിന്നിരുന്നതായി കണക്കാക്കാം.
//
യഥാർത്ഥത്തിൽ മാർക്സിസം മനസിലാകാത്തവർക്ക് അത് ശാസ്ത്രമാണോ കഥയാണോയെന്നു പിടി കിട്ടുകയില്ല. വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാകാതെ മാർക്സിസത്തിന്റെ ശാസ്ത്രീയത ആർക്കും പിടി കിട്ടുകയില്ല. അത് മനസ്സിലാക്കിയവർ ആയിരുന്നില്ല 1950 കാലം മുതൽ ഇന്ത്യയിൽ മാർക്സിസം കൈകാര്യം ചെയ്തത്. അടിമയുടേയും ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. കാറൽ മാർക്സിന് അത് മനസിലായതുകൊണ്ട് ലോകമൊട്ടാകെ തൊഴിലാളികൾ ഒന്നായി സംഘടിച്ചാൽ അവരെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ലെന്ന് മനസിലായി. നിഭാഗ്യവശാൽ മാർക്സിസം കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും മാർക്സിന് മനസിലായത് മനസിലകുന്നില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ് മുതലാളിത്തം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമാണ് സോഷ്യലിസം.
"മാർക്സിസം" മനസിലാകുന്നവർക്ക് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനോട് ഒരിക്കലും പൊരുത്തപ്പെടാൻ ആവില്ല. അവിടെ തന്നെ ഉറച്ചു നിൽക്കുക എന്നാൽ മാർക്സിസം മനസിലാകുന്നില്ല എന്ന് തന്നെയാണ് അർഥം. അതാണ് ഇന്ത്യയിൽ സോഷ്യലിസം അംഗീകരിക്കാതെ 1950 കാലം മുതൽ 72 വർഷങ്ങൾ കഴിഞ്ഞിട്ടും നൂറ്റി മുപ്പത്തിയഞ്ച് കോടി ജനങ്ങളിലും ഒരു ശതമാനം പോലും മാർക്സിസം അംഗീകരിക്കുന്നവരായി ഉണ്ടാകാത്തത്. അതാണ് ഹിന്ദു വർഗീയവാദികൾ ഇന്ത്യ ഭരിക്കുന്നതിന് ഇടയായിട്ടുള്ളത്. "മാർക്സിസം" മനസിലായി എന്ന് ഭാവിക്കുന്നവർക്ക് തൊഴിലാളിവർഗത്തിന്റെ യാതനകളിലും കഷ്ടപ്പാടുകളിലും ഇന്ത്യ ആര് ഭരിക്കുന്നതിലും യാതൊരു ബുദ്ധിമുട്ടും തോന്നുകയില്ല. അവർക്ക് "രാഷ്ട്രീയം" ആകർഷകമായ ഒരു തൊഴിൽ മാത്റം.
//
(ഇന്ത്യൻ ഭരണ ഘടനയുടെ 51 എ (എച് ) വകുപ്പ് അനുസരിച്ച് ശാസ്ത്രീയ -- അന്യൂഷണ പരിഷ്കരണ മനോഭാവം സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണ് ).
//12 02 2021//
https://m.facebook.com/story.php?story_fbid=290515897196560&id=100087144555447&mibextid=Nif5oz (HISTORY OF HUMAN RACE FROM MONKEY)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ