2021 ഫെബ്രുവരി 27, ശനിയാഴ്‌ച

393. എന്താണ് പുതിയ കർഷക നിയമം?

 standwithfarmerschallenge

393. എന്താണ് പുതിയ കർഷക നിയമം?
ഇനിയും അറിയാത്തവർക്കായി ഷെയർ ചെയ്യുന്നു..
ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പാർലമെന്റിൽ ഏകപക്ഷീയമായി സർക്കാർ പാസാക്കിയെടുത്തു.
ഒന്നാമത്തെ നിയമത്തിലൂടെ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.
രണ്ടാമത്തേത് ആവശ്യസാധനനിയന്ത്രണനിയമം എടുത്തു കളയുന്നതാണ്. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.
മൂന്നാമത്തെ നിയമം കോൺട്രാക്ട്ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.
ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും .താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്. ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്.
കർഷക വിരുദ്ധമായ നിയമങ്ങൾക്കെതിരെ എല്ലാവരുടെയും പ്രതിഷേധം ഉയർന്നു വരണം.
/////////
പി സി ജോർജ് പരട്ട തന്നെ. എങ്കിലും സത്യം പറയുന്നത് അംഗീകരിക്കണം. സരിത പറഞ്ഞ ഒരു കാര്യം വേളാങ്കണ്ണി മാതാവിന്റെ കുരിശിൽ തൊട്ട് ഉമ്മൻ‌ചാണ്ടിയുടെ ഭാര്യ പറയട്ടെ ഞാൻ പറയുന്നത് നുണയാണെന്ന് എന്നാണ്. കുരിശ് അവരുടെ കയ്യിൽ കൊടുത്തിട്ടാണ് സരിത ഉമ്മൻ ചാണ്ടിയുടെ മുറിയിലേക്ക് പോയത് എന്നാണ്. അപ്പോൾ അവിടെ ജോർജ് ഉണ്ടായിരുന്നിരിക്കാം. സോളാർ വൈദ്യുതി ഉണ്ടാക്കാൻ പോയ ഒരു പാവം കോൺഗ്രസ് കാരിക്കുണ്ടായ അനുഭവം എന്താണ് കോൺഗ്രസ് എന്നതിന്റെ കൂടെ തെളിവാണ്.
////////

Com. K Varadarajan.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ