2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

225. സോഷ്യലിസം - ഇൻഡ്യയിൽ സ്വീകരിക്കാവുന്നത് .

 225. സോഷ്യലിസം - ഇന്ത്യൻ ജനാധിപത്യം അംഗീകരിച്ച് ; ഇന്ത്യൻ മാതൃകയിൽ. ജനാധിപത്യത്തിൽ പഴയ "രാജവാഴ്ച" പൂർണമായും ഇല്ലാതാവുകയും "അധികാരം" ജനങ്ങളിലേക്ക് എത്തിച്ചേരുകയും ആണ് സംഭവിക്കുക. ജനാധിപത്യത്തിൽ ഒരോ പൗരനും "രാഷ്ട്രീയ സ്വാതന്ത്രിയം" ഉള്ളവരാണ്. ഏത് പദവിയിലേക്കും മത്സരിക്കാനും മറ്റാരെയും നിയോഗിക്കാനും "രാഷ്ട്രീയ സ്വാതന്ത്രിയം" ഒരോ പൗരനേയും യോഗ്യനാക്കുന്നു.
.
. ."ബൂർഷ്വാ" പാർലമെന്ററി ജനാധിപത്യം  എന്ന് ചരിത്റപരമായി  പറയുമെങ്കിലും ആധുനിക  പാർലമെന്ററി ജനാധിപത്യം "ബൂർഷ്വാസി" അംഗീകരിക്കുന്നില്ല എന്നത് തന്നെ.  "ജനാധിപത്യം" എന്ന വാക്കിന്റെ യഥാർത്ഥ അർഥം തന്നെ - ജനങ്ങളുടെ ആധിപത്യം ആയിരിക്കണം ജനാധിപത്യത്തിൽ നടപ്പിലാക്കേണ്ടത്. എന്നാൽ ബൂർഷ്വാസി അതിനെ "പണത്തിന്റെയും അക്രമത്തിന്റെയും" ആധിപത്യം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ  ജനാധിപത്യത്തിലെ  നിക്ഷ്പക്ഷമായ പത്റധർമ്മം, നിഷ്പക്ഷമായ ജുഡീഷ്യറി, സത്യസന്ധമായ രാഷ്ട്രീയം,  ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക  തുടങ്ങിയവയൊന്നും ബൂർഷ്വാസിക്ക്  യോചിക്കാവുന്നതല്ല. എവിടെയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എല്ലാവിധ കുൽസിത പ്രവർത്തനങ്ങളും അവർ നടത്തിക്കൊണ്ടിരിക്കും.  ജനങ്ങളുടെ ആകെ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന  സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോടുള്ള  ചൂഷക വർഗങ്ങളുടെ ശത്രുത തന്നെയാണ്  യഥാർത്ഥ ജനാധിപത്യത്തോടുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനവും.  കേരളത്തിലെ ഇടതുപക്ഷ  ഗവണ്മെന്റിനെ അപകീർത്തിപ്പെടുത്തുന്നതിൽ  കോൺഗ്രസും ഹിന്ദു തീവ്രവാദികളും അവരുടെ മാധ്യമങ്ങളും കാണിക്കുന്ന ശത്രുത യഥാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.  
/. .ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ്  യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയത്തിന്റെയും ഫലമാണ്.   "മാർക്സിസം" എന്ന തത്വശാസ്ത്റം സോഷ്യലിസത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രണ്ടാം ലോകമഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം. പതിനാല് യുദ്ധ മുഖങ്ങളിലായിരുന്നു അന്ന് സോവിയറ്റ് യൂണിയന്റെ ചെമ്പടക്ക് പോരാടേണ്ടിയിരുന്നത്. സഖ്യകക്ഷികളായിരുന്നിട്ടും അമേരിക്കയൊന്നും സോവിയറ്റ് യൂണിയനെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയൻ തകർന്നാലും കുഴപ്പമില്ല എന്നതായിരുന്നു അമേരിക്കയുടെ ചിന്താഗതി. പക്ഷെ സ്റ്റാലിന്റെ നേത്റുത്വവും സോവിയറ്റ് ജനതയാകെ സോഷ്യലിസ്റ്റ് രാജ്യം സംരക്ഷിക്കും എന്ന ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി ഓരോ കുടുമ്പവും ഓരോ പട്ടാള യൂണിറ്റായി പ്രവർത്തി ക്കുകയായിരുന്നു. ഒന്നര കോടി ജനങ്ങളാണ്  ജർമ്മനിയുമായുള്ള യുദ്ധത്തിൽ സോവിയറ്റ് യൂണിയനിൽ മരണപ്പെട്ടത്.  അന്ന് അവിടെ സോവിയറ്റ് യൂണിയൻ പരാജയപ്പെടുകയും ജർമ്മനി; ഇറ്റലി; ജപ്പാൻ അച്ചുതണ്ട് ശക്തികൾ വിജയിക്കുകയും ആയിരുന്നുവെങ്കിൽ ആധുനിക പാർലമെന്ററി ജനാധിപത്യവും ഉണ്ടാകുമായിരുന്നില്ല.  അവിടെയാണ് മാർക്സിസം എന്ന തത്വശാസ്ത്റം ജനങ്ങളാകെ ഏറ്റെടുത്താൽ എങ്ങനെ വിജയിക്കും എന്നത് ലോകത്തിനെ ബോധ്യപ്പെടുത്തിക്കൊടുത്തത്.   

.. .മറ്റേത് രാജ്യങ്ങളെക്കാളും സോഷ്യലിസം സ്ഥാപിക്കാൻ സൗകര്യപ്റദമാണ് ഇന്ത്യ കാരണം ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാലുഭാഗം ജനങ്ങളും ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാജ്യമാകണം എന്ന കാര്യത്തിലുള്ള ജനതയുടെ അഭിപ്രായം അവരുടെ വിലയേറിയ വോട്ടവകാശം രേഖപ്പെടുത്തികൊണ്ട് തീർപ്പുകല്പിച്ചിട്ടുള്ളതും ആയത് ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗം ആയിട്ടുള്ളതും ആണ്. അവർ വോട്ടു ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നതുകൊണ്ടും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതുകൊണ്ടും സോഷ്യലിസത്തിന്റെ കാര്യത്തിലുള്ള ജനാഭിലാഷം ഇല്ലാതാകുന്നില്ല. സോഷ്യലിസത്തിനായി കോൺഗ്രസിന് വോട്ടുചെയ്ത ജനത ഇപ്പോഴും ഇന്ത്യയിൽ തന്നെ ഉണ്ട്. അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നൂറുവർഷത്തെ പ്റവർത്തന പാരമ്പര്യം ഉള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്റസ്ഥാനം ഏറ്റെടുക്കുകയും ആ കാര്യത്തിനായി ജനവിധി നേടാൻ തയ്യാറാവുകയും ചെയ്‌താൽ ജനങ്ങൾ ആ ചുമതല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏൽപ്പിക്കുക തന്നെ ചെയ്യും. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള "മുതലാളിത്തം പ്രോത്സാഹിപിപ്പിക്കുക" എന്ന നിലപാട് ഉപേക്ഷിക്കണം എന്ന് മാത്റം. അതിലൂടെ മാത്റമേ ഇപ്പോൾ അംഗീകരിച്ചിട്ടുള്ള "ജനകീയ ജനാധിപത്യം" എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും ആവുകയുള്ളൂ. മുതലാളിത്തത്തിൽ പണത്തിന്റെ അല്ലെങ്കിൽ സമ്പത്തിന്റെ സർവാധിപത്യം മാത്റമേ പ്റാവർത്തികമാവുകയുള്ളു.
.
. .ദീർഘ കാലം കൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ് സോഷ്യലിസം. എന്നാൽ മുതലാളിത്തം എത്ര വളർന്നാലും സോഷ്യലിസത്തിലേക്ക് എത്തില്ല. കാരണം സോഷ്യലിസത്തിന്റെ ലക്ഷ്യം സമൂഹത്തിന്റെ ആകെ അഭിവൃദ്ധിയാണ്. മുതലാളിത്ത ലക്ഷ്യമാകട്ടെ സമൂഹത്തെ ആകെ ചൂഷണം ചെയ്ത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മാത്രം സമ്പന്നരാവുകയും 90 ശതമാനവും ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിക്കേണ്ടി വരികയും ആണ് ഉണ്ടാവുക. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. സോഷ്യലിസ്സത്തിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ന്യായമായ വിലക്ക് ലഭ്യമാക്കുമ്പോൾ ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്തത്തിൽ വിലകയറ്റം എന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ചുരുക്കം വ്യക്തികളിലെ സമ്പത്തിന്റെ ആധിപത്യം മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യ ത്തെപ്പോലും പ്രഹസനമാക്കിക്കൊണ്ടിരിക്കും.
.
................എല്ലാ രാജ്യങ്ങളിലും "സോഷ്യലിസം" എങ്ങനെയായിരിക്കണം എന്ന് "മാർഗനിർദേശം" നൽകികൊണ്ടുള്ള ഒരുവിധ ഉത്തരവുകളും കാറൽ മാർക്സോ ഏംഗൽസോ ലെനിനോ എന്നല്ല ഒരുത്തരും പുറപ്പെടുവിച്ചിട്ടില്ല. ഇൻഡ്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ തീരുമാനിച്ചാൽ അത് എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുക ഇന്ത്യയിലുള്ളവരാണ്. നിർഭാഗ്യ വശാൽ അങ്ങനെയൊരു തീരുമാനം ഇൻഡ്യയിൽ ആരും എടുത്തിട്ടില്ല. ഇൻഡ്യയിൽ എങ്ങനെയാണ് സോഷ്യലിസം സ്ഥാപിക്കുക എന്നതിനെ കുറിച്ച് യഥാർഥത്തിൽ അറിയില്ലാതിരുന്ന 1950 കളിലെ കമ്മ്യൂണിസ്റ്റു നേതൃത്വം ശ്റീ. എസ്. എ. ഡാങ്കെയുടെയും മറ്റും നേതൃത്വത്തിൽ തീരുമാനിച്ചത് ഇൻഡ്യയിലെ മുതലാളിത്തം "അവികസിത" (പക്വ മല്ല) മായതിനാൽ ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ്. ആ നിലപാടിലാണ് മാറ്റം ഉണ്ടാകേണ്ടത്.
................സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്റമേ സാധ്യമാവുകയുള്ളു. റഷ്യയും ചൈനയും എല്ലാം പരമാധികാര രാഷ്ട്രങ്ങളായിരുന്നു. വളരെ പരിമിതമായ അധികാരങ്ങൾ മാത്റമുള്ള ഇൻഡ്യയിലെ ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്റമായി സോഷ്യലിസം സ്ഥാപിക്കാനാവില്ല. രാജ്യത്തിന്റെ വിഭവങ്ങൾ ആകെ കണക്കാക്കി കൊണ്ട് മാത്റമേ സോഷ്യലിസ്റ്റു രാഷ്ട്റനിർമാണം സാധ്യമാവുകയുള്ളു. ഇൻഡ്യയിൽ ഒരു സോഷ്യലിസ്റ്റു രാഷ്ട്രം സ്ഥാപിക്കണം എന്ന തീരുമാനം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം എടുക്കുകയാണെങ്കിൽ അത് ഒരിക്കലും പഴയ സോവിയറ്റു യൂണിയന്റെ മാതൃകയിൽ ആവില്ല. അവിടുത്തെ തിരിച്ചടികൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതായിരിക്കും ഇൻഡ്യയിൽ സോഷ്യലിസം നടപ്പിലാവുക. അതിന് ഇന്ന് ഇൻഡ്യയിൽ നില നിൽക്കുന്ന പാർലമെന്ററി ജനാധിപത്യം തടസ്സമാണെന്ന തെറ്റി ധാരണയാണ് ഇൻഡ്യയിൽ സോഷ്യലിസ്റ്റു രാഷ്ട്റം എന്ന തീരുമാനം എടുക്കുന്നതിന്‌ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് തടസ്സമായിരുന്നത്. സായുധ വിപ്ളവത്തിന്റെ പ്രസക്തി രാജവാഴ്ചയിൽ മാത്രമാണ്. വിപ്ളവത്തിലൂടെ അല്ലാതെ രാജവാഴ്ച ഇല്ലാതാക്കാനാവില്ല. രാജവാഴ്ചക്ക് ശേഷം നിലവിൽ വന്നതാണ് ജനാധിപത്യം. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരാണ്. സ്വയം സ്ഥാനാർഥി ആവുന്നതിനും ഏത് പദവി വഹിക്കുന്നതിനും ഒരോ പൗരനും അവകാവശപ്പെട്ടതാണ്. ചരിത്രത്തിലേക്ക് തിരിച്ചുപോക്ക് ഒരു രാജ്യത്തിനും ആവില്ല.
. . ഇന്ന് ഇൻഡ്യയിലുള്ള ബഹുകക്ഷി പാർലമെന്ററി ജനാധിപത്യം സംരക്ഷിച്ചുകൊണ്ട് തന്നെയായിരിക്കണം ഇൻഡ്യയിൽ മുന്നോട്ടു പോവുക. ജനാധിപത്യത്തിന്റെ പ്രത്യേകത ആയ ജനങ്ങളുടെ പരമാധികാരം ഇല്ലാതാക്കാൻ ആർക്കും ആവില്ല. കാർഷിക മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും നില നിൽക്കുന്നവരെ സംരക്ഷിച്ചുകൊണ്ടുള്ള മാർഗം മാത്റമായിരിക്കും ഇൻഡ്യയിൽ പ്രായോഗികമാവുക. എന്നാൽ രാജ്യത്തിന്റെ വിഭവങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും കൈകൊള്ളേണ്ടി വരും..
............വ്യക്തികളുടെ കഴിവുകൾ രാഷ്ട്ര പുരോഗതിക്കാവശ്യമായ തരത്തിൽ ഉപയോഗിക്കുമ്പോൾ തന്നെ രാഷ്ട്രമാകെ കണക്കിലെടുത്തു് സോഷ്യലിസ്റ്റു പ്ളാനിങ്ങിൽ പദ്ധതികൾ ആസൂത്റണം ചെയ്യുകയും വേണം. സ്വകാര്യ മേഖല കൂടി പൊതുമേഖലകളോടൊപ്പം അനുവദിക്കുക എന്നാൽ മുതലാളിത്തം അല്ല. മുതലാളിത്തം എന്നത് ചൂഷക വർഗ വാഴ്ചയുടെ തുടർച്ചയാണ്. അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ചൈനയിലേതു പോലെ സ്വകാര്യ മേഖല കൂടി അനുവദിച്ചിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ നിലനിൽക്കുമായിരുന്നു. പുതിയ പുതിയ ആശയങ്ങൾ മുന്നോട്ടു വരുന്നതിനും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് പുതിയവ ആവിഷ്‌ക്കരിക്കുന്നതിനും സ്വകാര്യ മേഖല സഹായിക്കും. പലപ്പോഴും പാർട്ടി നേതൃത്വം ആവശ്യമായത്ര ഭാവനാ സമ്പന്നരാകണം എന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളിൽ എപ്പോഴും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. അവ പരിഹരിക്കുന്നതിന് സ്വകാര്യ മേഖല സഹായിക്കും. എന്നാൽ ഭരണം നടത്തുന്നത് "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിക്കുന്നവർ ആയിരിക്കണം എന്ന് മാത്റം. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നത് മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഭരണമാണ്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്.
............ഒരോ ജീവ ജാലങ്ങൾക്കും പ്രകൃതി സഹജമായ നിലനില്ക്കാനും വളരാനുമുള്ള വ്യഗ്രത സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഒരോ വ്യക്തിക്കും അനുവദിക്കണം. അത് സമൂഹത്തിനു ഗുണകരമായ രീതിയിൽ മാറ്റിയെടുക്കണം. ചരിത്രത്തിൽ ഒരു മഹാ സംഭവം ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതിൽ ഇപ്രകാരം ഒരു വീക്ഷണം ഇല്ലാതിരുന്നതും ഒരു കാരണമാണ്. അവിടെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യുന്നില്ല എന്നതും നാം കാണണം. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന രൂപമാണ് സമൂഹത്തിനു അപകടകരമായ രീതിയിൽ മാറുന്ന മുതലാളിത്തം. രാജ്യത്തെ ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ജനങ്ങൾക്കാകെ അവകാശപെട്ട എല്ലാ മേഘലകളിലും പെടുന്ന പ്കൃറതിസമ്പത്ത് തട്ടിയെടുത്ത് മൂലധന ശക്തികൾ തടിച്ച് കൊഴുക്കുന്ന രീതിയാണ് മുതലാളിത്തത്തിൽ സംഭവിക്കുക. മുതലാളിത്തം ഒരു വ്യവസ്ഥിതി എന്ന രീതിയിൽ അംഗീകരിക്കുന്നതും സോഷ്യലിസത്തിന്റെ ഭാഗമായി സ്വകാര്യ മേഖല കൂടി അനുവദിക്കുന്നതും ഒന്നല്ല; രണ്ടു തന്നെയാണ്. സമൂഹത്തിലെ ഓരോരുത്തരും തങ്ങൾ സമൂഹത്തിന്റെ ഭാഗമാണ് എന്ന ബോധം ഉൾകൊണ്ടുള്ള സഹകരണം നൽകണം. ഒരോരുത്തരുടേയും വ്യക്തിപരമായ കഴിവുകൾ സോഷ്യലിസ്റ്റു വ്യവസ്ഥയ്ക്ക് ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള സമീപനം ആകും ഇൻഡ്യയിൽ ഉണ്ടാവുക. എന്നാൽ ഓരോരുത്തരും മനസിലാക്കിയിരിക്കേണ്ടത് ആർക്കും സ്വന്തമായി ഒരുകാര്യത്തിലും തനിയ്ക്ക് മാത്റമായി മുന്നോട്ടു പോകാനാവില്ല എന്ന വസ്തുതയാണ്.
...............ഒരു വ്യവസായത്തിന്റെ ഉത്പന്നം അടുത്ത വ്യവസായത്തിന്റെ അസംസ്കൃത വസ്തു എന്ന രീതിയിലാണ് കാര്യങ്ങൾ പോവുക. സോഷ്യലിസത്തിന്റെ അടിസ്ഥാനപരമായ ഒരു ശാസ്ത്രീയതയാണ് അത്. സമൂഹത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ നിര്വഹിക്കുന്നതിന് ആവശ്യമായ ചരക്ക് (ഉത്പ്പന്നങ്ങൾ) ഉത്പ്പാദിപ്പിക്കുന്നതിൽ സമൂഹത്തിലെ മിയ്ക്കവാറും എല്ലാ മേഘലകളും പങ്കാളികളാകുന്നു എന്നതാണ് സോഷ്യലിസത്തിന്റെ സാമാന്യ നീതി. ഗണിത ശാസ്ത്റം പോലെ സർവ്വതും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ് എന്ന രീതിയിലാണ് മുന്നോട്ടു പോവുക. സമസ്ത മേഖലകളും തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയിലൂടെയാണ് രാജ്യം മുന്നേറുക എന്ന വസ്തുത എല്ലാവരും അംഗീകരിക്കേണ്ടി വരും.
.................മുതലാളിത്തത്തിൽ തൊഴിലാളിയ്ക്ക് അവന്റെ അദ്ധ്വാന ഫലത്തിന് അർഹതയില്ല. അത് സോഷ്യലിസത്തിൽ മാത്റമേ അവന് പരോക്ഷമായി ലഭ്യമാവുകയുള്ളു. ഇവിടെ മുതലാളിത്തം അങ്ങനെ തന്നെ സ്വീകരിക്കുക എന്നല്ല; കാരണം മുതലാളിത്തത്തിന്റെ പരമമായ ലക്‌ഷ്യം ഒരോരുത്തരുടെയും പരമ മായ സ്വാർഥത അംഗീകരിച്ചു കൊടുക്കുക എന്നതാണ്.
................സോഷ്യലിസത്തിന്റെ ലക്‌ഷ്യം സമൂഹത്തിന്റെയാകെ താത്പ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ്. അതിനാവശ്യമായ നിയന്ത്രണങ്ങൾ എല്ലാ മേഖലകളിലും സ്വീകരിക്കേണ്ടി വരും. എല്ലാ മേഖലകളിലും "ലാഭം; പരമാവധി ലാഭം" എന്ന മുതലാളിത്തത്തിലെ കാഴ്ചപ്പാട് തിരുത്തേണ്ടി വരും. വിദ്യാഭ്യാസം; ആരോഗ്യം തുടങ്ങിയ മേഖലകൾ ഇന്ന് ലാഭാധിഷ്ഠിതമായി മാത്റമാണ് കാണുന്നത്. അവിടെ പുനഃപരിശോധന ആവശ്യമാണ്. ഒരോരുത്തർക്കും ഉപഭോഗത്തിനുളളവ പരമാവധി ലഭ്യമാക്കുക എന്ന കാഴ്ചപ്പാട് സ്വീകരിക്കുമ്പോൾ തന്നെ ആരും മരിച്ചുപോകുമ്പോൾ യാതൊന്നും കൊണ്ട് പോകുന്നില്ല എന്ന യാഥാർഥ്യം കണക്കിലെടുത്തു വേണം പരമാവധി സമ്പാദ്യം എന്ന വസ്തുതയെ കാണേണ്ടത്.
.............ഇപ്പോൾ ഇൻഡ്യയാകെ ആർക്കു വേണമെങ്കിലും സ്വന്തമാക്കാം എന്ന രീതിയിലാണ് കാര്യങ്ങൾ. രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 74 ശതമാനവും ആകെ ജനസംഘ്യയുടെ പത്തു ശതമാനത്തിന്റെ കൈവശം ആണ്. അതിനർത്ഥം 90 ശതമാനം ജനങ്ങളും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ്. (2020 ജനുവരി 21 ന് മാതൃഭൂമി പത്റത്തിൽ വന്ന കണക്ക്),
............സോഷ്യലിസത്തിന്റെ മറ്റൊരു പ്റധാനമായ ശാസ്ത്റീയത ഒരു രാജ്യത്തെ എല്ലാവിധ പ്റകൃതി സമ്പത്തുകൾക്കും രാജ്യത്തെ ജനങ്ങളാകെ അവകാശപെട്ടവരാണ് എന്നതാണ്. ഇത് ഒരു പൊതു തത്വം എന്ന നിലയ്ക്ക് വേണം കണക്കിലെടുക്കാൻ. ഇത് മുതലാളിത്തം അംഗീകരിക്കുന്നില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് മുതലാളിത്തത്തിലെ സ്ഥിതി. രാജ്യത്ത് എത്രയധികം ഭൂമി ഉണ്ടെങ്കിലും ജനസംഘ്യയിൽ ഒരു വലിയ ശതമാനവും സ്വന്തമായി വീട് വയ്ക്കുന്നതിനോ മരിച്ചവരെ സംസ്ക്കരിക്കുന്നതിനോ എന്തിന് പ്രാഥമികമായ കാര്യങ്ങൾ നടത്തുന്നതിനോ പോലും നിർവാഹമില്ലാതെ ബുദ്ധിമുട്ടുക. ഇവയ്ക്കൊക്കെ പരിഹാരം കാണേണ്ടി വരും; അതിനാവശ്യമായ തരത്തിലുള്ള തീരുമാനങ്ങൾ ഭൂമിയുടെ കാര്യത്തിലും എടുക്കേണ്ടി വരും. ഇവയ്ക്കൊക്കെ ആവശ്യമായ ജനപിന്തുണ നേടിയെടുക്കാൻ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം സോഷ്യലിസ്റ്റു രാഷ്ട്റം എന്ന ലക്ഷ്യത്തിനായി ഇൻഡ്യൻ ജനതയെ അണിനിരത്തണം...
..............ഇൻഡ്യൻ ഭരണ ഘടനയിൽ പറയുന്ന "പരമാധികാര; സോഷ്യലിസ്‌റ്റ്; മതേതര ജനാധിപത്യ റിപ്പബ്ളിക്ക് " എന്നത് അതിന്റെ പൂർണമായ അർഥത്തിൽ നടപ്പിലാക്കേണ്ടതുണ്ട്.
.. 05 02 2018.. ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ