2018 ജനുവരി 27, ശനിയാഴ്‌ച

224."വർഗ ബോധം" - "വർഗ സമര"മായും

               224.   ഡൽഹിയിലേക്കുള്ള  യാത്റ. .....................................    "വർഗ ബോധം"  - "വർഗ സമര"മായും  - "വർഗ സമരം"  - മുതലാളിത്തത്തിന്റെ അന്ത്യത്തിലേയ്ക്കും "സോഷ്യലിസ്റ്റു വ്യവസ്ഥയിലേയ്ക്കും  എത്തിച്ചേരണം.  അതാണ്  പഴയ സോവിയറ്റ് യൂണിയനിൽ  സംഭവിച്ചത്.  മുതലാളിത്തത്തിനെതിരെ അല്ലാത്തിടത്തോളം  സമരങ്ങൾ ഒന്നും വർഗ സമരം ആവുകയില്ല. മുതലാളിത്തം  പ്രോത്സാഹിപ്പിക്കുന്നിടത്തോളം  ഒരു സമരവും വർഗ സമരം ആവുകയില്ല.  സമരങ്ങൾ വൃഥാ  വ്യായാമങ്ങൾ മാത്റം  ആയി മാറിക്കൊണ്ടിരിക്കുന്നു.  ലാഭമോ നഷ്ടമോ ഇല്ല്ല.  ഇന്ത്യ ഒട്ടാകെ ചെങ്കൊടി പിന്തള്ളപ്പെടുന്നു.  ഈ പാർട്ടി കോൺഗ്രസിൽ എങ്കിലും  കാര്യങ്ങൾക്ക്  മാറ്റം ഉണ്ടാകണം. ബി.ജെ.പി.യെ  തകർക്കുകയും  ചെങ്കൊടി മുന്നോട്ടു പോവുകയും വേണം. ഇൻഡ്യയുടെ സമ്പത്തിന്റെ  എഴുപത്തിമൂന്നുശതമാനവും ഇന്ത്യൻ ജനതയുടെ കേവലം ഒരു ശതമാനത്തിന്റെ കൈകളിൽ എത്തപ്പെട്ടു കൊണ്ടിരിക്കുന്നു. തൊണ്ണൂറു ശതമാനവും  ജീവിതം തള്ളി നീക്കുക ബുദ്ധിമുട്ടായി മാറി കൊണ്ടിരിക്കുന്നു.
             ഇൻഡ്യ ഒട്ടാകെ 1950 കാലം മുതൽ തുടരുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മുരടിപ്പ് അവസാനിപ്പിക്കുന്നതിനും  സോഷ്യലിസ്റ്റു ആശയഗതി തിരിച്ചു കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ്  ഈ പ്രക്ഷോഭ പരിപാടി പ്രസ്ഥാനത്തിനു മുമ്പാകെ സമർപ്പിക്കുന്നത്.  ഇവയാകെ പരിശോധിക്കുകയും ആവശ്യമായ ഭേദഗതികൾ വരുത്തുകയും ആകാം.  പാർട്ടി കോൺഗ്രസിൽ ഇവ പരിശോധിക്കുകയും തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്‌താൽ മാത്റമേ പ്രക്ഷോഭ പരിപാടി വിജയപ്രദമാവുകയുള്ളു.  ഈ പ്രോക്ഷോഭ പരിപാടികളിലൂടെ നാം  ഇന്ത്യൻ മുതലാളിത്തത്തിനോടും ഇൻഡ്യൻ ബൂർഷ്വാസിയോടും യുദ്ധം പ്രഖ്യാപിക്കുകയാണ്.  മുതലാളിത്തം ഒരു വ്യവസ്ഥ എന്ന നിലയിൽ പരാജയപ്പെടുക തന്നെ വേണം. കാരണം അത്  എല്ലാ വിധ ചൂഷണങ്ങളോടും ഒപ്പം ഉള്ളതാണ്.  എന്നാൽ വ്യവസായവത്ക്കരണം എല്ലാം മുതലാളിത്തം ആയി കാണേണ്ടതില്ല. കാരണം അത് സോഷ്യലിസത്തിലും ഉള്ളതാണ്.
             അതിനാണ് ഇന്ത്യ ഒട്ടാകെ  എണ്ണ  - പ്രകൃതി വാതക മേഖല പൂർണമായും പൊതു മേഘലയിൽ ആക്കണം എന്ന് ആവശ്യപ്പെട്ട്  പത്തു കോടി  ഒപ്പ്  ശേഖരണം നടത്തണം  എന്ന് അഭ്യർത്ഥിക്കുന്നത്.  അല്ലാതെ  പെട്രോൾ/ഡീസൽ/പാചക വാതക വില നിയന്ത്റിക്കാൻ ആവില്ല. 1975 ൽ തന്നെ ഇന്ത്യക്കാവശ്യമുള്ള  ക്രൂഡ് ഓയിൽ  നിക്ഷേപത്തിന്റെ  75% ഇൻഡ്യയിൽ  തന്നെ കണ്ടെത്തിയിട്ടുള്ളതാണ്.  അവയാകെ  വൻകിട കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ ആയി വിട്ടു കൊടുത്തിരിക്കുകയാണ്.  നൂറ്റി ഇരുപത്തിയഞ്ചു കോടിയിൽ അധികം ജനസംഘ്യയുള്ള ഇൻഡ്യയിൽ  പത്തു കോടി ചെറിയ സംഘ്യയാണ്. എന്നാൽ അതിൽ  ഒപ്പുശേഖരണം ഒട്ടും കുറയാൻ പാടില്ല.  ശേഖരിച്ച ഒപ്പുകൾ അത്റയും  പത്തു ലക്ഷം  പേരുടെ  പ്റകടനത്തോടെ  ഇൻഡ്യൻ പ്റസിഡന്റിന്  സമർപ്പിക്കണം.  അപ്റകാരം ഒപ്പു ശേഖരിച്ചു കൊടുത്താൽ ഉടനെ ബി. ജെ. പി. യോ കോൺഗ്രസോ  അതങ്ങു നടപ്പാക്കി കളയും  എന്നൊന്നും നമുക്ക്  തെറ്റിദ്ധാരണ ഇല്ല.  രാഷ്‌ട്റീയം തന്നെ പണം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല വ്യവസായം ആയിട്ടാണ് ബൂർഷ്വാ രാഷ്ട്റീയ പാർട്ടികൾ കാണുന്നത്.  അഴിമതി-കോഴ-കുംഭ കോണം തുടങ്ങിയവ എപ്റകാരം നടത്താം എന്ന് മാത്റം പരിശോധിക്കുന്നവയാണ്  ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ.   അത് നടപ്പാക്കണമെങ്കിൽ  ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം  അധികാരത്തിൽ വരണം.  അതിനുള്ള  യാത്റ ആരംഭിക്കുകയാണ്  ഇതിലൂടെ നാം ലക്ഷ്യമിടുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ