219. ദീർഘകാലം മുതലാളിത്ത ത്തിൽ കഴിഞ്ഞതുകൊണ്ട് ...
അതിലെ എല്ലാവിധ വൃത്തികേടുകളും ചെറ്റത്തരങ്ങളും സ്വാംശീകരിക്കാനും ക്ഷമിക്കാനുമുള്ള "ഗുണ വിശേഷം" നല്ലതാണെന്നുള്ള ചിലരുടെയൊക്കെ ധാരണ "നാറിയവനെ ചുവന്നാൽ ചുവന്നവനെയും നാറും" എന്നത് മറന്നു കൊണ്ടാണെങ്കിലും അത് ഒരിക്കലും വിജയം അല്ലെങ്കിൽ നേട്ടം ആണെന്ന് കരുതരുത്. കെ. എം. മാണിയും മകൻ ജോസ് കെ.മാണിയും ഇടതുപക്ഷത്തിന്റെ തലയിലെ ദുഷ്പ്പേരും ദുർഗന്ധവും തന്നെയായിരിക്കും എന്ന വസ്തുത ആരും വിസ്മരിക്കരുത്. അവർ ഇടതുപക്ഷത്തേക്ക് വന്നാൽ കേരളം ഒട്ടാകെ ഒരു മണ്ഡലത്തിൽ അയ്യായിരം വോട്ട് എന്ന നിലയിൽ കേരളം ഒട്ടാകെ നിഷ്പക്ഷമതികളായവരുടെ വോട്ട് നഷ്ടപ്പെടാൻ മാത്റമാണ് ഇടയാവുക. മാത്റമല്ല ഇടതും വലതും ശരിയാണ് എന്ന് ആളുകളെ കൊണ്ട് പറയിക്കാൻ ഇടയാക്കുകയും ചെയ്യും. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ പത്തു ശതമാനം വരെ പാർട്ടി മെമ്പർഷിപ് ഇല്ലാതാവാനും ഇടയുണ്ട്. അവർ കാരണം ഒന്നും പറയാതെ മെമ്പർഷിപ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കും. അതിനെ "കൊഴിഞ്ഞു പോക്ക് " ആയി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മാണി നോട്ടെണ്ണൽ യന്ത്രം ഉപേക്ഷിക്കും; ജോസ് കെ. മാണിയുടെ സ്വഭാവം സരിതയെക്കണ്ടാൽ മാറില്ല എന്ന് ആരെങ്കിലും കരുതുമോ എന്നറിയില്ല. ഇപ്പോൾ ലഭിച്ചിട്ടുള്ള ജനപിന്തുണ കെ.എം. മാണി യെപോലുള്ളവരുടെ സംഘമല്ല ഇടതുപക്ഷം എന്ന നിലപാടിനുള്ള അംഗീകാരമാണ്. അത് ഇല്ലാതാക്കരുത്. പേരിൽ എവിടെയെങ്കിലും "കോൺഗ്രസ്" എന്നുണ്ടെങ്കിൽ ചീത്തപ്പേര് ഉറപ്പ് എന്നാണ് എൻ. സി.പി. മന്ത്രിമാരുടെ കാര്യം തെളിയിക്കുന്നത്. അവർ വന്നാൽ ഉള്ള അനുഭവം നാം അറിഞ്ഞിട്ടുള്ളവരാണ്. കോൺഗ്രസ് സംസ്ക്കാരം എന്നത് ആർക്കും അറിയില്ല എന്നത് കഷ്ടമാണ്. ശശി തരൂർ ഇപ്പോഴും കോൺഗ്രസ് നേതാവ് തന്നെയാണ്. സുനന്ദ പുഷ്ക്കറെ വധിച്ചത് ആര് അല്ലെങ്കിൽ എങ്ങനെ എന്ന് മറ്റ് ആരാണെങ്കിലും പോലീസ് കണ്ടെത്തുമായിരുന്നു. ബുർഷ്വാ സംസ്ക്കാരം എന്താണ്; തൊഴിലാളി വർഗ സംസ്ക്കാരം എന്താണ് എന്നെല്ലാം ആർക്കെങ്കിലും കേട്ടു കേഴ്വി പോലും ഉള്ള ലക്ഷണം ഇല്ല. സി.പി.ഐ.യുടെ നിലപാട് കുറെ കൂടെ വേറിട്ടതാണ്. കെ.എം.മാണി കൊള്ളില്ല. എന്നാൽ ലക്ഷ കണക്കിന് കോടിയുടെ കുംഭകോണങ്ങളും ലോകത്തുള്ള എല്ലാവിധ വൃത്തികേടുകളും ആഭരണമാക്കി നടക്കുന്ന രാഹുൽ കോൺഗ്രസ് കൊള്ളാം;അവരുമായി സ്ഥിരമായ ബന്ധം സ്ഥാപിക്കാൻ ബി.ജെ.പി. ബന്ധം മറയാക്കാം എന്ന നിലപാട് അത്ഭുതകരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ