2018 ജനുവരി 15, തിങ്കളാഴ്‌ച

220. ഇൻഡ്യൻ ജനതയ്ക്ക് സി.പി.ഐ.എം നെ കുറിച്ചുള്ള അഭിപ്രായം

          220. ഇപ്പോൾ ഇൻഡ്യൻ ജനതയ്ക്ക്  സി.പി.ഐ.എം  നെ കുറിച്ചുള്ള അഭിപ്രായം  34 വർഷം തുടർച്ചയായി പ.ബംഗാളിൽ ഭരണം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.  34  വർഷത്തെ ഭരണം കൊണ്ടും കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു പാർട്ടി.  യാതൊരു മനഃസാക്ഷിയും ഇല്ലാതെ കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌  ടാറ്റയ്ക്ക് കൊടുക്കുന്നവരുടെ പാർട്ടി.  തൊഴിലാളി വർഗത്തോടും പാവപെട്ട ജനവിഭാഗങ്ങളോടും പ്രത്യേകിച്ച് കടപ്പാട് ഒന്നുമില്ലാത്ത പാർട്ടി. ബംഗാളിലെ ജനങ്ങൾ പൂർണമായും ഉപേക്ഷിച്ച പാർട്ടി.  അങ്ങനെയുള്ള ഒരു പാർട്ടിയ്ക്ക് ഇൻഡ്യയിൽ ആരെങ്കിലും വോട്ട്  ചെയ്യുമോ?  ഡൽഹിയിൽ അസംബ്ളി  തെരഞ്ഞെടുപ്പ് നടന്നപ്പോൾ എ എ പി  യക്ക്  70/ 67 സീറ്റു ലഭിച്ചപ്പോൾ  സിപിഐ(എം) ന്  ആകെ മത്സരിച്ച  മൂന്നു സ്ഥാനാർഥികൾക്കും കൂടി  2276 വോട്ടു ലഭിച്ചു.
            ഇപ്പോഴത്തെ "പാർട്ടി പരിപാടി" എങ്ങനെ  പ്രവർത്തിയ്ക്കും എന്നതിന്റെ ഉദാഹരണം ആണ്  ബംഗാളിൽ ഉണ്ടായത്.  "തൊഴിലാളി വർഗ്ഗത്തിന്റെ മോചനം പണിയെടുക്കുകയും ചൂഷണം അനുഭവിയ്ക്കുകയും ചെയ്യുന്ന മുഴുവൻ ജനവിഭാഗങ്ങളുടെ മോചനത്തോടൊപ്പം മാത്റമേ സാധ്യമാവുകയുള്ളു" എന്ന് "കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ" യിൽ തന്നെ കാറൽ മാർക്സ്  ചൂണ്ടി കാണിച്ചിട്ടും അതൊന്നും തങ്ങളുടെ പരിഗണനയിൽ വരേണ്ട കാര്യമേയല്ല എന്ന ധാരണയിൽ മുതലാളിത്തത്തിലെ (ബൂർഷ്വാ) ജനാധിപത്യത്തിന്  "ജനകീയ ജനാധിപത്യം" എന്ന് പേര് കൊടുത്തു്  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ  തീരുമാനിച്ചതിന്റെഫലം ആണ്  ബംഗാളിലെ അനുഭവം.  ഫെഡറൽ സ്വഭാവത്തോടുകൂടിയ ഇൻഡ്യയിൽ സംസ്ഥാനങ്ങളുടെ അധികാരം എന്താണ്; കേന്ദ്രഭരണ കൂടത്തിന്റെ അധികാരം എന്താണ് എന്നൊന്നും മനസിലാക്കാതെ; അവയെകുറിച്ചൊന്നും യാതൊരു ധാരണയും ഇല്ലാതെ; മുതലാളിത്തം എന്താണ് എന്ന്  മനസിലാക്കാതെ; മുതലാളിത്തത്തിലെ ജനാധിപത്യം എന്താണ് എന്ന് മനസിലാക്കാതെ; സോഷ്യലിസം എന്താണ് എന്ന് മനസിലാക്കാതെ; കാറൽ മാർക്സ് എന്തിനാണ് കൊടും പട്ടിണി സഹിച്ചും  "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്  രൂപം കൊടുത്തത്‌  എന്ന് മനസിലാക്കാതെ  രൂപം കൊടുത്ത ഒരു പാർട്ടി പരിപാടിയുടെ സ്വാഭാവിക പരിണാമം.  എവിടെയാണ് തകരാറ്  എന്ന് മനസിലാക്കാതെ; ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ കൂടെ കൂട്ടിയാണെങ്കിലും ഭരണം തിരികെ പിടിച്ചെടുത്തെ അടങ്ങുകയുള്ളു എന്ന് വാശി പിടിക്കുന്ന ബംഗാളിലെ സഘാക്കളും.
           ഇതൊനൊക്കെ ഒരു മാറ്റം വരണം; അല്ലാതെ മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിട്ടുള്ള കടമ നിർവഹിക്കാനാവില്ല; വർഗീയ വാദികളുടെ പിടിയിൽ നിന്നും ഇൻഡ്യയെ രക്ഷിക്കാനാവില്ല എന്നതുകൊണ്ടാണ്  "പാർട്ടി പരിപാടി" യിൽ ഭേദഗതി വരണം എന്ന് കഴിഞ്ഞ നിരവധി വർഷങ്ങളായി സി.പി.ഐ.(എം.)നേതാക്കളുടെ മുൻപാകെ എന്റേതായി പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെയും FACE BOOK ന്റെ പരിമിതമായ സൗകര്യത്തിൽ കൂടിയും പരിശ്രമിച്ചു  വരുന്നത്.  ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ 5-6 മിനിറ്റിൽ പറയാവുന്ന കാര്യങ്ങൾ അല്ല.  മണിക്കൂറുകൾ കൊണ്ടുമാത്റം പറയാവുന്നവയാണ്. എല്ലാ കാര്യങ്ങളും  കേന്ദ്ര നേതൃത്വത്തിന്റെ  ശ്രദ്ധയിലും പെടുത്തുവാൻ ശ്റമിച്ചിട്ടുണ്ട്. പാർട്ടി സംഘടനാ രീതികളിൽ നിന്നും വളരെയധികം അകലെയുള്ള എനിയ്ക്ക്  മറ്റൊന്നും നിർവാഹമില്ല.  ഇവിടെ ഞാൻ കാണുന്നത്  സി.പി.ഐ.(എം.) ന്റെ  കാര്യമല്ല; നൂറ്റിയിരുപത്തിയഞ്ചു കോടിയിലധികം ജന സംഘ്യയുള്ള നമ്മുടെ രാജ്യത്തിന്റെ  രാഷ്ട്റീയ ഭാവിയാണ്.  ഈ വരുന്ന പാർട്ടി കോൺഗ്രസിൽ തന്നെ "പരിപാടി" യിൽ ഭേദഗതി വരുത്തുന്നതിന്  ബന്ധപ്പെട്ട സഘാക്കൾ ശ്രമിക്കുമെന്ന് കരുതുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ