230. ഡൽഹിയിൽ എ.എ.പി. യ്ക്ക് ആകെയുള്ള 70ൽ 67 സീറ്റും ലഭിച്ചത് അഴിമതിയോടുള്ള ജനങ്ങളുടെ അതി ശക്തമായ എതിർപ്പ് കൊണ്ടാണ്. ഇൻഡ്യയിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധമാക്കി അഴിമതി വിരുദ്ധ പോരാട്ടത്തെ മാറ്റാമെന്ന് ഞാൻ കരുതി. പാർട്ടി പരിപാടിയിൽ ഭേദ ഗതി വരുത്തിയാൽ പത്തു വര്ഷം കൊണ്ട് സി.പി.ഐ.(എം) ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി മാറുമെന്ന് പറയുന്നത് വ്യക്തമായ ചില കണക്കു കൂട്ടലിൽ കൂടി തന്നെയാണ്. സായുധ പോരാട്ടമൊന്നും വേണ്ട. എന്നാൽ അതിനുള്ള ചില മാർഗങ്ങൾ ഉണ്ട്. ചിലതു മാത്റമേ ഇവിടെ പറയുവാൻ നിർവാഹമുള്ളൂ (ഫേസ് ബുക്ക് ). എല്ലാം ഇവിടെ പറയുവാനും ആവില്ല. അല്ലാതെ എവിടെയെങ്കിലും പറയുവാൻ ഉള്ള സാധ്യതയും ഇല്ല. എന്നാൽ ഒരിക്കലും പരിപാടി ഭേദഗതി ചെയ്യുന്നതിനോ ഇൻഡ്യയിലെ രാഷ്ട്റീയ സ്ഥിതിയിൽ മാറ്റം വരുത്തുന്നതിനോ അനുവദിക്കുകയില്ല എന്നാണ് കേരളത്തിലെയും ബംഗാളിലെയും സഘാക്കളുടെ നിലപാട്. ബംഗാളിൽ ഉള്ളവർക്ക് കോൺഗ്രസിനെ കൂടെ കൂട്ടിയാൽ ഭരിക്കാൻ പറ്റുമെന്നാണ് ധാരണ. കേരളത്തിൽ ലോക തരികിട ആയ; ബഡ്ജറ്റ് വിറ്റു പോലും അഴിമതി നടത്തുന്ന കെ.എം.മാണിയെ കൂടെ കൂട്ടിയാൽ അഴിമതിയിൽ സമൂലം മുങ്ങി കുളിച് ആണെങ്കിലും കേരളത്തിലും തുടർന്ന് ഭരിക്കാം എന്നാണു ധാരണ. അത് രണ്ടും ഒരിക്കലും നടക്കാത്തവ ആണെന്ന് അവരെ ബോധ്യപ്പെടുത്തുവാനും ആവില്ല. അങ്ങനെ ബോധ്യപ്പെടുമെങ്കിൽ അവർ ആ വഴി ആലോചിക്കുക പോലും ഇല്ല. മാർക്സിസത്തെക്കുറിച്ചു് വിദൂര ധാരണകൾ പോലും ഇല്ലാത്തവരോട് അത് എപ്രറകാരം തൊഴിലാളി വർഗ്ഗത്തിലും സാധാരണക്കാരിലും ബുദ്ധിജീവികളും സർവോപരി സമൂഹത്തിന്റെയാകെ നന്മ ആഗ്രഹിക്കുന്നവരിലും പ്രവർത്തിക്കും എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ആവില്ല. അവരുടെ ധാരണ ഇപ്പ്പോഴത്തെപ്പോലെ പോകുന്നതും ആർക്കോ വേണ്ടി എന്തോ ചെയ്യുന്നതുപോലെയുള്ള സമരങ്ങളും മാർക്സിസം ആണെന്നാണ്. അവരെ പഠിപ്പിച്ചിട്ടുള്ളതും അവർ പഠിച്ചിട്ടുള്ളതും അങ്ങനെയാണ്. കണ്ണ് അറിയാത്തവർ കണ്ണ് അറിയാത്തവർക്ക് വഴി പറഞ്ഞു കൊടുത്തതുപോലെയാണ് ഇൻഡ്യയിൽ മാർക്സിസം കൈകാര്യം ചെയ്തത്. ഒന്നുകിൽ സോവിയറ്റ് യൂണിയനിൽ നടന്നത് പോലെ ഒക്കെ ഇവിടെയും നടക്കണം. അല്ലെങ്കിൽ ഒന്നും വേണ്ട. നമുക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ കൂടി നമുക്കും മുതലാളിത്തം പ്രോത്സാഹിപ്പിക്കാം. അതിനാകട്ടെ ലോകത്താരും നമുക്ക് എതിര് ആവുകയും ഇല്ല. വർഗ സമരം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണ് എന്ന് യാതൊരു പിടിയും ഇല്ലാത്തതു കൊണ്ട് നമുക്ക് ഒരു മനഃസാക്ഷിക്കുത്തു പോലും ഉണ്ടാകേണ്ടതുമില്ല. അവർ അത്യുന്നതങ്ങളിൽ ആയതിനാൽ അവരോടു ഒന്നും പറയുവാനും ആവില്ല......ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റം അസാദ്ധ്യമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ