2016 ഡിസംബർ 4, ഞായറാഴ്‌ച

179. എങ്ങനെയാണ് ഒരു ഭാഷ ഉണ്ടാവുക?

                     179. എങ്ങനെയാണ്  ഒരു ഭാഷ ഉണ്ടാവുക?  കാറൽ മാർക്സ്  ഒരിടത്തു പറയുന്നുണ്ട് -  ഒരു ഭാഷ ഉണ്ടാകാതെ എങ്ങനെയാണ്  സാഹിത്യം ഉണ്ടാകുന്നത് എന്ന്. ഇത്  വസ്തുതകളുടെ നേരെ തെളിക്കുന്ന ടോർച്  ലൈറ്റ്  ആയി കാണാം. എങ്ങനെയാണ് ഒരു ഭാഷ ഉണ്ടാവുക? സംസ്കൃത  ഭാഷ  ഒരിടത്തും സംസാര ഭാഷ ആയിരുന്നില്ല. എത്രയോ സാമൂഹ്യ വളർച്ചയിലൂടെയാണ്  ഒരു   ഭാഷ രൂപം കൊള്ളുന്നത്? ഒരാൾ മാത്രം വിചാരിച്ചാൽ ഭാഷ ഉണ്ടാക്കാൻ ആവുമോ? ആലോചന ശേഷിയും  നേരിൽ കാണുന്നതിലും അപ്പുറം കാണാൻ കഴിയുന്നവരുമായ  വളരെയധികം ആളുകൾ അതിന്  ആവശ്യമാണ്. വളരെ വർഷങ്ങളിലൂടെ മാത്രമേ ലിപിയും (അക്ഷരങ്ങളും) വാക്കുകളും ഉണ്ടാവുകയുള്ളു. അങ്ങനെ കാലക്രമേണ മാത്രമേ ഭാഷ രൂപം കൊള്ളുകയുള്ളു. അതിനു ശേഷമാണ്  സാഹിത്യ സൃഷ്ടികൾ  രൂപം കൊള്ളുന്നത്. നാം മുന്നിൽ കാണുന്നത് പോലും മനസിലാക്കാൻ കഴിയാത്തവർക്ക്  ചരിത്രം  ആരെങ്കിലും പഠിപ്പിക്കാതെ എങ്ങനെയാണ് മനസിലാവുക? വളരെ അപൂർവമായി കാണുന്ന ഒരു പ്രത്യേകതയാണ്  ചിന്താ ശേഷി. അങ്ങനെ ഒരാൾ ആയിരുന്നു കാറൽ മാർക്സ്.  എൻഗൽസ്  ഒരിടത്തു്  മാർക്സിനെക്കുറിച്ചു പറയുന്നത്  "അദ്ദേഹം വളരെ ഉയരത്തിൽ നിന്ന് വളരെ ദൂരേയ്ക്ക്  കാണാൻ കഴിയുന്ന പ്രഗത്ഭൻ ആയിരുന്നു"  എന്നാണ്.  "കമ്മ്യൂണിസ്റ്റ്‌  മാനിഫെസ്റ്റോ" യിലെ ആശയങ്ങൾ യഥാർഥത്തിൽ മാർക്സിന്റെ തന്നെ ആയിരുന്നു എന്നും  അതുകൊണ്ട്  അത്  അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നതാണ് ഉചിതം എന്നുമാണ്.  നമുക്കറിയാം; എങ്കൽസിന്റെ സഹായം ഇല്ലായിരുന്നു എങ്കിൽ  മാർക്സിന്റെ ആശയങ്ങൾ ലോകം അറിയുകപോലും ഇല്ലായിരുന്നു എന്ന്.   സ്വന്തം നാട്ടിലെ പൗരത്വം പോലും നഷ്ടപ്പെട്ട് ലണ്ടനിൽ ഒരു വാടക വീട്ടിൽ താമസിച്ചിരുന്ന മാർക്സിന്  യാതൊരു വരുമാന മാർഗവും ഉണ്ടായിരുന്നില്ല. "മൂലധനം" എന്ന കൃതി രചിക്കുന്നതിനായി "ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി" യിലെ സ്ഥിതി വിവര കണക്കുകൾ  "കരണ്ടു" തിന്നുകൊണ്ട്  പഠന ഗവേഷണങ്ങൾ നടത്തിയിരുന്ന മാർക്സിന്  ആകെയുണ്ടായിരുന്ന വരുമാനം  സാമ്പത്തിക ശേഷി ഉണ്ടായിരുന്ന എങ്കൽസ്  അയച്ചുകൊടുത്തിരുന്ന സഹായങ്ങൾ മാത്രമായിരുന്നു. ഒരു പ്രൂഫ് റീഡറുടെ ജോലി കിട്ടിയിട്ടും  അത് തന്റെ ഗവേഷണത്തെ ബാധിക്കും എന്നതുകൊണ്ട് അദ്ദേഹം അത് ഉപേക്ഷിക്കുകയാണ് ചെയ്തത്.  പട്ടിണി കിടന്നുതന്നെ കുട്ടികൾ മരണമടഞ്ഞിട്ടും തന്റെ സാമ്പത്തിക ഗവേഷണങ്ങളിൽ നിന്നും മാർക്സ് പിന്തിരിഞ്ഞില്ല.  മൂല ധനത്തിന്റെ ഒന്നാം ഭാഗം മാത്രമാണ് മാർക്സിന്  പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളു. രണ്ടും മൂന്നും ഭാഗങ്ങൾ മാർക്സിന്റെ മരണ ശേഷം എങ്കൽസാണ് പ്രസിദ്ധീകരിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ