2016 ഡിസംബർ 10, ശനിയാഴ്‌ച

183. എന്താണ് "വിവിധ ഉടമസ്ഥത രീതികളോട് കൂടിയ ബഹു ഘടന സംവിധാനവും" ; "മുതലാളിത്ത-ഇതര പാതയും"?

   183. എന്താണ്  "വിവിധ ഉടമസ്ഥത രീതികളോട് കൂടിയ ബഹു ഘടന സംവിധാനവും" ;  "മുതലാളിത്ത-ഇതര പാതയും"?
            1964...ൽ  ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം രണ്ടായി പിളർന്ന ശേഷം  രണ്ടു  കമ്മ്യൂണിസ്റ്റു പാർട്ടികളും സ്വീകരിച്ച സാമ്പത്തിക നയമാണ്  "വിവിധ ഉടമസ്ഥത രീതികളോട് കൂടിയ ബഹു ഘടന സംവിധാനവും";  "മുതലാളിത്ത-ഇതര പാതയും".  പാർട്ടി പരിപാടി; (Para 6.2; 6.5).  ഇത് രണ്ടും ലളിതമായി പറഞ്ഞാൽ ഒന്ന് തന്നെയാണ് - കോൺഗ്രസിന്റെ  മിശ്ര സമ്പദ് ഘടന.  വിവിധ ഉടമസ്ഥത  രീതി എന്ന് പറഞ്ഞാൽ ഇപ്പോൾ നമ്മുടെ രാജ്യത്തു നിലനിൽക്കുന്നതും 1947 മുതൽ കോൺഗ്രസ് നടപ്പാക്കി വരുന്നതുമാണ്. അതാണ് ഏതെങ്കിലും ഒരു വിദൂര കാലത്തു നമ്മുടേതു മാത്രമായ ഒരു ഭരണം ലഭിച്ചാൽ നടപ്പാക്കാൻ ഇരിക്കുന്നത്.  മുതലാളിത്ത - ഇതര പാതയും ഇതുതന്നെ.  മുതലാളിത്തം ആണ്  എന്ന് പറയുന്നില്ല.  മുതലാളിത്ത - ഇതരം  ആണ്.  പൊതു മേഖലയും സ്വകാര്യ മേഖലയും സഹകരണ മേഖലയും പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും.

..........ഇൻഡ്യൻ  സമ്പദ്  ഘടന സോഷ്യലിസം സ്ഥാപിക്കാൻ മാത്രം വളർന്നിട്ടില്ല (പക്വമല്ല).  അത് കൊണ്ടാണ്.  മുതലാളിത്തം പ്രോത്സാഹിപ്പിക്കണം  എന്ന അടിസ്ഥാനപരമായ ധാരണ ഉണ്ട്.  എന്നാൽ അത് ആരോടും തുറന്നുപറയില്ല.  എന്നാൽ "പാർട്ടി പരിപാടി" യെ കുറിച്ച് ക്ളാസ് എടുക്കുമ്പോൾ അലക്ഷ്യമായി ചെറിയ ശബ്ദത്തിൽ പറയും എന്ന് മാത്രം. പ്രയോഗത്തിൽ എങ്ങനെയാണ് എന്നാണ്  2008 .ൽ  ബുദ്ധ ദേബ്  ഭട്ടാചാര്യ  സർക്കാർ  ബംഗാളിൽ കാണിച്ചുതന്നതും  അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നതും.  മിശ്ര സമ്പദ് വ്യവസ്ഥ എന്ന് പറഞ്ഞാൽ കോൺഗ്രസിന്  മുതലാളിത്തം തന്നെയാണ് എന്ന് എല്ലാവർക്കും  അറിയാം. പ്രയോഗത്തിൽ നമുക്കും അത് തന്നെയാണ് എന്ന്  ചിന്തിക്കാൻ കഴിയുന്നവർക്കെല്ലാം അറിയാം.  അതുകൊണ്ടു തന്നെയാണ്  കോൺഗ്രസുമായി  ചേർന്നുള്ള മുന്നണി എന്ന "വിപ്ളവ" നയം  എസ്. എ. ഡാങ്കെ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതും 1964  പാർട്ടി  രണ്ടായി പിളർന്നതും.

ലെനിൻ സോഷ്യലിസത്തിന്റെ പ്രസക്തി എത്രയൊക്കെ ഊന്നി പറഞ്ഞിട്ടും (എന്ത് ചെയ്യണം? എന്ന കൃതി) തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നതിൽ സോഷ്യലിസം ഒരു ആവശ്യ ഘടകം ആണെന്ന് ആർക്കും ബോധ്യപ്പെടുന്നില്ല. 1950 കൾക്ക് മുൻപും അതിനു ശേഷവും ഉള്ള സ്ഥിതി വച്ചും ബോധ്യം വരുന്നില്ല. 

..........പ. ബംഗാളിൽ  സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ  കോൺഗ്രസുമായി  ഐക്യം  ഉണ്ടാക്കിയേ അടങ്ങുകയുള്ളു  എന്ന പിടിവാശി  പിടിച്ചതിനും അടിസ്ഥാനം ഈ സാമ്പത്തിക നയം തന്നെയാണ്.  സി.പി.ഐ.  പണ്ട് ഉണ്ടാക്കിയ ധാരണയും അതിന്റെ പ്രത്യാഘാതങ്ങളും  അവർക്കു ബോധ്യപ്പെടുക വളരെ ബുദ്ധിമുട്ടായിരുന്നു.   "പാർട്ടി പരിപാടി" യെ കുറിച്ച്  സാധാരണ ഗതിയിൽ സാധാരണ മെമ്പർമാർക്കു ക്‌ളാസ്  ലഭിക്കാറില്ല. അവരോട്  മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്  പാർട്ടിനയം എന്ന്  പറഞ്ഞു ബോധ്യപ്പെടുത്തുക  അസാധ്യമായ കാര്യമാണ്. "പരിപാടി"  6.2  ൽ  "സാമ്പത്തിക വികാസത്തിന്റെ നിലവാരം കണക്കിലെടുത്തു് " എന്ന ഒരു നേരിയ സൂചന മാത്രമേ പരിപാടിയിൽ കണ്ടെത്താനാവുകയുള്ളു.  എന്നാൽ ക്ളാസിൽ  വ്യക്തമായി തന്നെ വിശദീകരിക്കും.  ഇൻഡ്യൻ  മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടമാണ് എന്ന്.  എന്നാൽ  സ. ഇ.എം.എസ്. ന്റെ  "തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും"  എന്ന പുസ്തകത്തിന്റെ 21 പേജിൽ  ഭംഗിയായി പറയുന്നുണ്ട് - "പ്റാങ് മുതലാളിത്ത സമൂഹത്തിൽ തകർപ്പൻ പ്രഹരം  ഏല്പിക്കേണ്ടത്  മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയ്ക്കും  തുടർന്ന് സോഷ്യലിസം സ്ഥാപിക്കുന്നതിനും ആവശ്യമാണ്" എന്ന്.
..........ഇപ്പോൾ സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ല. ഇപ്പോഴത്തെ ആവശ്യം  "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" യാണ്.   അതിന്  "പ്രാങ് മുതലാളിത്ത സമൂഹത്തിൽ  തകർപ്പൻ പ്രഹരം ഏൽപ്പിക്കണം.  എന്ന് പറഞ്ഞാൽ  ഇന്ത്യൻ മുതലാളിത്തം  വളരണമെങ്കിൽ  ഇൻഡ്യ  ഒട്ടാകെ ഭൂ പരിഷ്‌ക്കരണം നടപ്പാക്കണം.  എങ്കിൽ മാത്രമേ  മുകേഷ് അമ്പാനി മാർക്ക്  വളരാൻ  പറ്റുകയുള്ളു എന്നാണ് അദ്ദേഹത്തിന്റെ ധാരണ.  ഇഗ്ളീഷ് ഈസ്റ്റിന്ത്യാ  കംമ്പനി വളരെ സ്വതന്ത്രമായി പ്രവർത്തിച്ചാണ്  ഇൻഡ്യ  കീഴടക്കിയത്;  അന്ന് ഇവിടെ ഫ്യൂഡലിസം ഇല്ലായിരുന്നോ;  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉടമകൾ ആരായിരുന്നു എന്നൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നോ?  എല്ലാവരും  അവിടത്തെ  "പ്റഭൂ" ക്കന്മാർ ആയിരുന്നു;  അത്  മുതലാളിത്തം വളരുന്നതിന്  തടസ്സവും ആയിരുന്നില്ല.  ലോക്കൽ കമ്മിറ്റി മെമ്പർമാർ തുടങ്ങി മേലോട്ടുള്ളവർക്കാണ് ക്‌ളാസ്സുകൾ ലഭിക്കുക. അവർ  മിക്കവാറും ബഹുജന സംഘടന കളുടെ വളരെ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരും  ജീവിത മാർഗമായി രാഷ്ട്രീയം അംഗീകരിച്ചിട്ടുള്ളവരും ആയിരിക്കും.  അവർ പാർട്ടി നയം നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം ഉള്ളവരായിരിക്കും.  പിന്നെ  മുതലാളിത്തത്തിന് എതിരെ സംസാരിക്കുക എന്ന പ്രശ്നം ഉദിക്കുന്നതേയില്ല. പാർട്ടി ക്ളാസുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസം നല്ല പങ്കും സോഷ്യലിസത്തിന് എതിരെ ആയിരിക്കും.  അതെല്ലാം അംഗീകരിച്ചില്ലെങ്കിൽ മെമ്പർഷിപ്പിൽ തുടരാനാകില്ല.  ഇതിനെല്ലാം  എതിരെ ഒരക്ഷരം പാർട്ടി കോൺഗ്രസിൽ പോലും മിണ്ടാനാകില്ല;  അവിടെ അച്ചടിച്ച  "കരട്  രാഷ്ട്രീയ പ്രമേയത്തിന്റെ"  അക്ഷര പിശക് ചൂണ്ടി കാണിക്കാം എന്ന് മാത്രം.  അത് പോലും നടപ്പിലായി  കിട്ടുക വളരെ ബുദ്ധിമുട്ടാണ്.  "പരിപാടി" അംഗീകരിക്കാത്തവർ  മെമ്പർഷിപ്പിൽ ഉണ്ടാകില്ല.  പിന്നെ  അത് മാറുന്നതിനെ കുറിച്ച്  ചിന്തിക്കാൻ പോലും ആകില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ