2016 ജനുവരി 3, ഞായറാഴ്‌ച

138.ചുവന്ന കൊടി പിടിച്ചതുകൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റ് ആവുകയില്ല.

                          138.ചുവന്ന കൊടി പിടിച്ചതുകൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റ് ആവുകയില്ല.                                                                       സ്വാർഥത അടിസ്ഥാന പ്രമാണമുള്ളവർ പിടിക്കുന്നതതുകൊണ്ടാണ് ഇന്ത്യയിലെ പ്രസ്ഥാനം ഇങ്ങനെ ആയത്. എസ്. ഏ. ദാങ്കെയുടെ സ്വാർഥത ഏത് അറ്റം വരെയെന്ന് ഏറ്റവും അവസാനകാലത്ത് മാത്രമാണ് നമുക്ക് ബോധ്യപെട്ടത്‌. ഇപ്പോഴും പലരെയും നയിക്കുന്നത് അത് തന്നെയാണ്. കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവില്ലായ്മയും ഒരു വലിയ പ്രശ്നം തന്നെയാണ്. 1971 കാലത്ത് ഞാൻ ചൂണ്ടിക്കാണിച്ച വസ്തുതകൾ സി.പി.ഐ. സഘാക്കൾക്ക് മനസിലായപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഇപ്പോഴും സംഭവിക്കുന്നത്‌ അത് തന്നെയാണ്. 2005 ൽ ഞാൻ എന്റെ പുസ്തകം പ്റസിദ്ധീകരിച്ചപ്പോൾ ചൂണ്ടി കാണിച്ച വസ്തുതകൾ ആരും കണക്കിലെടുത്തില്ല. അന്ന് ബംഗാളും ത്രിപുരയും ഇന്നത്തെ സ്ഥിതിയിൽ ആയിരുന്നില്ല. എന്നാൽ പ്രത്യ ശാസ്ത്ര അടിത്തറ ഇല്ലാത്ത ഒരു പ്രസ്ഥാനം എവിടേയ്ക്ക് പോകുമെന്ന്  എനിയ്ക്കറിയാമായിരുന്നു. അത് ഒഴിവാക്കാൻ ഞാൻ നടത്തിയ ശ്രമങ്ങളെ ആരും കണക്കിലെടുത്തില്ല. എന്നെ ഇല്ലാതാക്കാനാണ് എല്ലാവരും ശ്രമിച്ചത്.  അവസാനം  ആകാൻ എല്ലാവരും ഇനിയും കാത്തിരിക്കരുത്.  ചുവന്ന കൊടി മനസ്സിലെങ്കിലും ഉള്ളവർ ഉണർന്ന്  പ്രവർത്തിച്ചില്ലെങ്കിൽ ഓരോ ദിവസവും തകർച്ചയുടെ പടുകുഴിയിലേക്കാണ് പോകുന്നതെന്ന് സഘാക്കൾ കാണണം. പൂർണമായും തകർത്തെ അടങ്ങു എന്ന വാശിയിലാണ് സീതാറാം യെച്ചൂരി. അതാണ് സിപിഐ യുടെ ചരിത്രം പോലും കാണാതെ കോൺഗ്രസ് പാളയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത്.   സോഷ്യലിസത്തിന് തൊഴിലാളി വർഗത്തിന്റെയും ജനങ്ങളുടെയും മനസ്സിൽ യാതൊരു സ്ഥാനവും ഇല്ല എന്ന ഉറച്ച ധാരണയിൽ ആണ് ഇപ്പോഴത്തെ പോക്ക്. സോഷ്യലിസ്റ്റ്  ഭാരതം  എന്ന ലക്‌ഷ്യം  അന്ഗീകരിച്ചാൽ മാത്രമേ  ശാസ്ത്രീയമായ  ഒരു സാമൂഹ്യ വീക്ഷണം ഉണ്ടാവുകയുള്ളൂ. എന്നാൽ മാത്രമേ  ഏത്  കാര്യത്തിലും  ശാസ്ത്രീയമായ  വീക്ഷണം ഉണ്ടാവുകയുള്ളൂ.  സോഷ്യലിസത്തിന്റെയും മുതലാളിതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ രണ്ടാണ്.  സോഷ്യലിസം സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയും മുതലാളിത്തം സ്വാർഥതയുടെ ഏറ്റവും ഉയർന്ന അവസ്ഥയും ആണ്.  ഇത് രണ്ടും രണ്ട് വൈരുദ്ധ്യങ്ങളുടെ ഉയർന്ന അവസ്ഥയുമാണ്.  ഒരിക്കലും പരസ്പരം  പോരുത്തപ്പെടാത്തവയാണ്.  ഇത്  മനസിലാക്കിയത്  കൊണ്ടാണ്  മാർക്സ് ജീവിതം തന്നെ സോഷ്യലിസതിനായി മാറ്റിവച്ച്‌  "മൂലധനം" എന്ന കൃതി രചിച്ചതും  മുതലാളിത്തം  തകർക്കുന്നതിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമായി  "മാർക്സിസ"ത്തെ  തൊഴിലാളി വർഗത്തിന്  മുമ്പിൽ അവതരിപ്പിച്ചതും.  സായുധ വിപ്ലവത്തിലൂടെ അല്ലാതെ പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സാധ്യമല്ല എന്ന ധാരണയിൽ ഉള്ളതാണ് ഇപ്പോഴത്തെ "പരിപാടി". എന്താണ് സോഷ്യലിസം എന്നും എന്താണ് മുതലാളിത്തം എന്നും ജനങ്ങളെ പഠിപ്പിക്കണം. ഇന്നത്തെ നിലയിൽ അത് അസാധ്യമാണ്. സോഷ്യലിസത്തിൽ ഉണ്ടാകേണ്ടത് എല്ലാ മേഘലകളിലേയും വളർച്ചയാണ്. അത് സായുധ വിപ്ലവത്തിലൂടെ അസാധ്യമാണ്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ ഭക്ഷ്യ ധാന്യം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഉണ്ടാകണം. അതിന് അത് ഉൽപ്പാദിപ്പിക്കുന്ന എല്ലാ മേഘലകളിലെയും കൃഷിക്കാർക്ക് എല്ലാ സഹായവും നല്കണം. ഒരു കാരണവശാലും കൃഷിക്കാർ തളരരുത്; തകരരുത്. തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെയും തൊഴിലാളി വർഗത്തിന്റെയും ബോധപൂർവമായ ഇടപെടലിലൂടെയും സഹകരണത്തിലൂടെയും മാത്രമേ അത് സാധ്യമാവുകയുള്ളു. അതിനാണ് സോഷ്യലിസം എന്ന ലക്ഷ്യം ജനങ്ങളുടെ മുമ്പിൽ വയ്ക്കണം എന്ന് പറയുന്നത്. അതുപോലെ ആരോഗ്യ മേഘലയും വിദ്യാഭ്യാസ മേഘലയും ലാഭം ഉണ്ടാക്കാനുള്ള മേഘലകൾ ആകാൻ പാടില്ല. നമ്മുടെ നാട്ടിൽ ചികിത്സയ്ക്കായി കൈ നീട്ടുന്നത് ഒരു സാധാരണ കാഴ്ചയാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഒരിക്കലും അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുകയില്ല. പഴയ സോവിയറ്റ് യൂണിയനിൽ (ഇപ്പോഴത്തെ റഷ്യയിൽ) യാത്ര ചെയ്ത പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു പുസ്തകത്തിൽ പറയുന്ന ഒരു കാര്യം അവിടെയൊന്നും ഡോക്ടർമാർ ആശുപത്രികളിൽ ജോലി ചെയ്യാൻ താത്പ്പര്യം കാണിക്കാറില്ല; അവർക്ക് ശമ്പളം കുറവാണ് എന്നാണ്. അവർ മെഡിക്കൽ റെപ്രസന്റെടീവ് ആകാനാണ് താത്പ്പര്യം എന്നാണു പറയുന്നത്. അതുപോലെ പി.എച്.ഡി ക്കാർക്കും ശമ്പളം കുറവാണ്. കായിക അധ്വാനത്തിനാണ് അവിടെ കൂടുതൽ വില നൽകുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ