527. ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം കൂട്ട ആത്മഹത്യയുടെ പാത സ്വീകരിക്കരുത്.
//
മുതലാളിത്തം പ്രോത്‌സാഹിപ്പിക്കുക എന്നതിന് പകരം സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ ഇന്ത്യയിൽ എത്രയോ കാലം മുൻപ് തന്നെ ഇന്ത്യ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ആകുമായിരുന്നു എന്ന് ബോധ്യപ്പെടുത്താനാണ് എന്റെ കഠിനാധ്വാനങ്ങൾ മുഴുവനും. "ജനാധിപത്യം" തുടങ്ങി യാതൊന്നും അറിയില്ലാത്ത "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങളെയും അവർ "പഠിപ്പിച്ചു" കൊണ്ടിരിക്കുന്നവരെയും എനിക്ക് യാതൊന്നും ബോധ്യപ്പെടുത്താനാവില്ല. എത്രമാത്റം ദയനീയ തകർച്ച നേരിടുമ്പോഴും "മാർക്സിസം" തൊഴിലാളി വർഗ്ഗത്തിന് നിർദ്ദേശിക്കുന്ന സോഷ്യലിസത്തിന്റെ പാത സ്വീകരിക്കാനല്ല പാർട്ടി പൂർണമായും ഇല്ലാതാക്കുന്ന സർവനാശത്തിന്റെ പാത സ്വീകരിക്കാനാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തയാറാവുക. പാർട്ടി ഇല്ലാതാക്കുന്നതിന് മാത്റം ഇടയാക്കുന്ന കോൺഗ്രസ് സംയോജനത്തിന്റെ പാത സിപിഐ അനുഭവത്തിൽ നിന്നും തിരുത്തുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ കാണാൻ കഴിയുന്നത് സീതാറാം യെച്ചൂരിയെ കൂടെകൂട്ടി കൂട്ട ആത്മഹത്യയുടെ പാത തന്നെയാണ് അവരും ആഗ്രഹിക്കുന്നത് എന്നാണ്.
//
1964 ൽ ഒരേയൊരു ഡാങ്കെ മാത്റമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ഇപ്പോൾ കാണുന്നത് സിപിഐ(എം) പോളിറ്റ് ബ്യൂറോയിൽ ഉള്ളവരെല്ലാം ഡാങ്കേമാർ മാത്റം ആണെന്നാണ്. നിർഭാഗ്യവശാൽ അവർക്കാർക്കും കാറൽ മാർക്സിനെ കുറിച്ചോ അദ്ദേഹത്തിന്റെ തത്വ ശാസ്ത്രത്തെക്കുറിച്ചോ കേട്ടുകേൾവി പോലും ഇല്ലെന്നത് മാത്രമാണ്. അല്ലെങ്കിൽ പൂർണമായും മാർക്സിസത്തിന്റെ നിഷേധത്തിന്റെ പാത അവർ സ്വീകരിക്കില്ല. മാർക്സിസം മനസിലാകാത്തത് പോലെ തന്നെ കോൺഗ്രസിനേയും അവർക്ക് മനസിലാവില്ല. ബിജെപി ഇല്ലാതാകണം എന്നതല്ല കമ്മ്യൂണിസ്റ്റ് -- സോഷ്യലിസ്റ്റ് ആശയഗതി ഇല്ലാതാകണം എന്നതാണ് ബിജെപി--കോൺഗ്രസ് പിന്തിരിപ്പന്മാരുടെ ആവശ്യം എന്നത് ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതാക്കളെ ബോധ്യപ്പെടുത്താൻ ആർക്കും ആവില്ല? കോൺഗ്രസ് വിജയിച്ചാൽ പോലും ഭരിക്കുന്നത് ബിജെപി ആയിരിക്കും എന്നും അവർക്ക് ബോധ്യപ്പെടില്ല? ബിജെപി--കോൺഗ്രസിന് ബദലായ സോഷ്യലിസ്റ്റ് ആശയഗതി ഒരിക്കലും സ്വീകരിക്കില്ല? ഇവിടെ ആവശ്യപ്പെടുന്നത് സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുള്ള ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കണം എന്ന് മാത്രമാണ്. നൂറ്റി നാൽപ്പത് കോടിയോളം ജനങ്ങളോട് അവർക്ക് യാതൊരു പ്രതി ബദ്ധതയും ഇല്ല?
സോഷ്യലിസത്തിന്റെ ഇന്ത്യൻ മോഡൽ അംഗീകരിക്കണം എന്ന് ഒരിക്കൽ കൂടി സിപിഐ--സിപിഐ(എം) നേതാക്കളോട് അപേക്ഷിക്കുന്നു. അവിടെ ഒരു പുതിയ ഇന്ത്യക്കുവേണ്ടിയുള്ള യാത്റ നാം തുടങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട എന്റെ ബ്ളോഗ് 501 ഒരിക്കൽ കൂടി ഇവിടെ ചേർക്കുന്നു.
//
501. "സോഷ്യലിസം" ഇന്ത്യൻ മോഡൽ.
//നിങ്ങളുടെ ഒരു "വോട്ട് മാത്റം" മതി; ഒരു പുതിയ ഇന്ത്യക്ക്. തുരത്തുക വർഗീയ കോമരങ്ങളെ.....(ബ്ളോഗ് 501 കാണുക).
//
ഭവനരഹിതർ ഇല്ലാത്ത കേരളം ആണ് കേരളത്തിലെ "ഇടതുപക്ഷ മുന്നണി" യുടെ ലക്ഷ്യം.
"ഭവനരഹിതർ ഇല്ലാത്ത "ഇന്ത്യ"യാണ് ഇടതുപക്ഷമുന്നണിയുടെ ലക്ഷ്യം എന്നാക്കി മാറ്റിയാൽ വളരെ അകലെ അല്ലാതെ ഇടതുപക്ഷമുന്നണി ആകും ഇന്ത്യ ഭരിക്കുക. അതിനുള്ള ശേഷി "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിനുണ്ട്. സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്ത് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി തത്വത്തിൽ അംഗീകരിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഹിന്ദുത്വ വാദികളെ ഒഴിവാക്കുന്നതിനും ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനും ഒരു പക്ഷെ 2024 ൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കുന്നതിനിയമം കഴിയും. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാത്തിടത്തോളം സിപിഐ(എം) മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർഥം.
//
മുതലാളിത്തത്തിന്റെ സ്വഭാവമാണ് "അദാനി"യും "നരേന്ദ്ര മോദിയും". എന്നാൽ ജീവനക്കാരുടെ വേതനത്തിന്റെ പ്രശ്നത്തിൽ, "ചൂഷക വർഗങ്ങൾ" ഒന്നുതന്നെയാണ്. ജീവനക്കാരുടെ കുറഞ്ഞ വേതനവും "കാർഷിക ഉൽപന്നങ്ങളുടെ" കുറഞ്ഞ വിലയും തീർച്ചയായും വ്യാവസായിക വളർച്ചയെ ഇല്ലാതാക്കും. എത്ര കൂലി കുറയ്ക്കുന്നു, എത്രമാത്രം ലാഭം ഉണ്ടാക്കുന്നു, സമൂഹത്തെ എത്രമാത്രം വഞ്ചിക്കുന്നു, എന്നത് മുതലാളിത്തത്തിന്റെ പൊതു സ്വഭാവമാണ്. "അദാനി" "നരേന്ദ്രമോഡി" എന്നത് ഉദാഹരണവും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ സ്വഭാവവും മാത്രമാണ്. അറുപത്തിയഞ്ച് വർഷങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും പരിഹാരം ആവില്ല. പ്രതിവിധി സോഷ്യലിസത്തിൽ--മാത്രമേ തൊഴിലാളികളുടെ ന്യായമായ വേതനവും കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വിലയും ഉറപ്പാക്കാൻ കഴിയുകയുള്ളു. അത് ഒരു പുതിയ ഇന്ത്യയും ആയിരിക്കും. അറുപത്തിയഞ്ച് കൊല്ലങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസിൽ നിന്നും ഒന്നും കൂടുതൽ പ്രതീക്ഷിക്കാനില്ല.
//
. .1917 ലെ റഷ്യയിലെ ഒക്ടോബർ വിപ്ളവം അങ്ങനെ തന്നെ ഇന്ത്യയിലും ആവർത്തിക്കണം എന്ന നിലപാട് ഉപേക്ഷിച്ച് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ്" ഇന്ത്യക്ക് ഒരു വോട്ട് നിലപാടാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടത്. പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ മോഡൽ സോഷ്യലിസം എന്നതായിരിക്കണം നിലപാട്. സാങ്കേതിക വിദ്യയും ജനങ്ങളുടെ അഭിരുചികളും മാറുന്നതിനനുസരിച്ച് പുതിയ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നതിനു അത് സഹായിക്കും; ഒരു വലിയ അളവിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതിനും അത് കാരണമാക്കും. എന്നാൽ തൊഴിലാളിക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ വേതനവും തൊഴിൽ നിയമങ്ങളും ഉറപ്പാക്കിയിരിക്കണം.
. .ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുക എന്നാൽ സോഷ്യലിസവും അംഗീകരിക്കുന്നു എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സോഷ്യലിസത്തിന്റെ "മാതൃക" ആരും നിശ്ചയിച്ചിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതുകൊണ്ട് സോഷ്യലിസവും മാർക്സിസവും ഇല്ലാതായെന്ന് സ്ഥാപിക്കാൻ ചൂഷകവർഗ്ഗങ്ങൾ ശ്രമിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചരക്ക് ഉത്പ്പാദനത്തിൽ ജനാധിപത്യത്തിലെ ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്. ആധുനിക പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതികനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും സൗകര്യ പ്രദമാണ്. അങ്ങനെ ഒരു സൗകര്യം ഇല്ലാതിരുന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണമായത്. പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരു നിയമ തടസങ്ങളും ഇല്ല എന്നത് സോഷ്യലിസം കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇടവരുത്തുക. അതായിരുന്നില്ല 1917 ൽ ഒക്ടോബർ വിപ്ലവം നടന്ന റഷ്യയിലെ സാഹചര്യങ്ങൾ. പാർലമെന്ററി ജനാധിപത്യം ശാസ്ത്രീയ സോഷ്യലിസത്തിന് പറ്റിയതല്ല എന്ന ചിലരുടെ ധാരണ എന്താണ് മാർക്സിസം എന്നും എന്താണ് സോഷ്യലിസം എന്നുമുള്ള അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്റമാണ്. പണിയെടുക്കുന്നവരുടെ ജീവനും ജീവിതവും സുരക്ഷിതമായിരിക്കണം എന്നതാണ് സോഷ്യലിസത്തിന്റെ മൗലിക അടിത്തറ. അത് സാധ്യമല്ല എന്നതാണ് മുതലാളിത്തം അംഗീകരിക്കുന്നവരുടെ നിലപാട്. അതിനാണ് "സ്ഥിരം നിയമനങ്ങൾ" ഇല്ലാതാക്കുന്നതും "കരാർ വ്യവസ്ഥ" വ്യാപിപ്പിക്കുന്നതും ജോലി സമയം പന്ത്രണ്ട് വരെ ദീർഘിപ്പിക്കുന്നതും. ആവശ്യമുള്ള എല്ലാവർക്കും വീടും എല്ലാവർക്കും തൊഴിലും ജീവിക്കാനാവശ്യമായ വേതനവും പൂർണമായും സൗജന്ന്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പുനൽകുന്നു എന്നതാണ് "സോഷ്യലിസത്തിന്റെ" അടിസ്ഥാന കാഴ്ചപ്പാട്. (ആ അടിസ്ഥാന ങ്ങളി ലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഏറെക്കുറെ മുന്നോട്ടു പോകുന്നത്.) അതിനായി ഒരു വോട്ട് എന്ന് ഇന്ത്യൻ ജനതയോട് അഭ്യർഥിച്ചാൽ അവരത് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നും നൽകും.
//
..........135 കോടിയിലധികം ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ ധാന്യവും വീട് ഇല്ലാത്തവർക്ക് വീടും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസവും ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കൽ സായുധ വിപ്ളവത്തിൽ കൂടി നേടാനാവുകയില്ല. ദീർഘ കാലം കൊണ്ട് മാത്റം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ് സോഷ്യലിസം. പരമാവധി ലാഭം മാത്റം ലക്ഷ്യമാക്കുന്ന മുതലാളിത്തം എത്റ വളർന്നാലും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനും ആവില്ല. സാങ്കേതിക വിദ്യ ഓരോ ദിവസവും മാറികൊണ്ടിരിക്കുന്ന തിനാൽ ഇന്നത്തെ സാങ്കേതിക വിദ്യ ആയിരിക്കും നാളെയും എന്നും പറയാനാവുകയില്ല. പഴയ കംപ്യൂട്ടറും ലാൻഡ്ഫോണും ഇപ്പോൾ ഇല്ല. ലാഭം ഇല്ലാത്ത കാർഷിക മേഖലയുടെ സ്ഥിതി നമുക്കറിയാം. കൃഷിക്കാരന്റെ പതിവായുള്ള ആത്മഹത്യ ഇവിടെ സാധാരണയാണ്.
.
.........തികച്ചും പരിമിതമായ അധികാരങ്ങൾ മാത്റം ഉള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തു് എത്റ കാലം ഭരിച്ചാലും ഒരു സംസ്ഥാനത്തു് മാത്റമായി സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. അതാണ് ബംഗാളിൽ സംഭവിച്ചത്. കേന്ദ്രം ഭരിച്ച കോണ്ഗ്രസ് തികച്ചും ശത്രുതയോടെ മാത്രമേ ബംഗാളിനെ പരിഗണിച്ചുള്ളൂ. ബിജെപി ഇപ്പോൾ കേരളത്തോട് കാണിക്കു ന്ന നിലപാടും അത് തന്നെ. അതാണ് സോഷ്യലിസ്റ്റ് ഇന്ത്യ എന്നതായിരിക്കണം പാർട്ടി യുടെ ലക്ഷ്യം എന്ന് സൂചിപ്പിക്കുന്നത്. "ആദായ നികുതി" ഉൾപ്പെടെയുള്ള കാതലായ വരുമാന മാർഗങ്ങൾ; എല്ലാത്തിന്റെയും പരമാധികാരം തുടങ്ങിയവ കേന്ദ്ര ഭരണ കൂടത്തിലും പാർലമെന്റിലും നിക്ഷിപ്തമാണ്. സോഷ്യലിസം ഇന്ത്യ ഒട്ടാകെ മാത്റമേ നടപ്പിലാക്കാൻ ആവുകയുള്ളൂ.
.
. .ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടനയിൽ മാർക്സിസം അംഗീകരിക്കുന്നവർക്ക് മാത്റം നടപ്പിലാക്കാൻ കഴിയുന്ന നിരവധി വകുപ്പുകൾ ഉണ്ട്. സോഷ്യലിസം അംഗീകരിക്കാത്തവർ യാഥാർത്ഥത്തിൽ അവ അവഗണിക്കുകയാണ് ചെയ്യുന്നത്. അതിനാൽ മാത്റമാണ് ഇന്ത്യ ലോകത്തിൽ തന്നെ പിന്നണിയിലും പിന്തിരിപ്പൻ ആശയഗതികളിലും മുന്നോട്ടു പോകുന്നത്. ഭരണഘടന വകുപ്പ് 14 അനുസരിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണ്. ഇത് പൂർണ അർത്ഥത്തിൽ നടപ്പിലാകുമ്പോൾ ഇന്ത്യയുടെ ശാപമായ "ചാതുർവർണ്യ വ്യവസ്ഥ" ഉണ്ടായിരിക്കില്ല. പണിയെടുക്കുന്നവരെ "മനുഷ്യർ" ആയി കാണാത്ത ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാകണമെന്നായിരുന്നു ഡോ.ബി.ആർ. അംബേദ്ക്കർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നത്. എല്ലാ അർത്ഥത്തിലും അത് പ്രാവർത്തികം ആവുന്നതിന് ശാസ്ത്രീയ സമീപനം അത്യാവശ്യമാണ്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിൽ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അവയിൽ നിന്നും ആർജ്ജിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ആവശ്യമുള്ള എല്ലാ പൗരന്മാർക്കും വാസയോഗ്യമായ ഭവനങ്ങളും സൗജന്യമായ വൈദ്യ സഹായവും സൗജന്യമായ വിദ്യാഭ്യ്സവും നൽകാൻ മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്റമേ ആവുകയുള്ളൂ. ഒരോ പൗരന്റെയും മൗലിക കടമയായി നിഷ്ക്കർഷിച്ചിരിക്കുന്ന വകുപ്പ് 51 എ (എച് ) അനുസരിച്ചുള്ള ശാസ്ത്രീയ മനോഭാവം നടപ്പിലാവുന്നതിനും ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അത്യാവശ്യമാണ്.
/
ഇൻഡ്യൻ ഭരണ ഘടനയിലെ സ്ത്രീ - പുരുഷ തുല്യത - "മാർക്സിസം" എങ്ങിനെ കാണുന്നു?
/
"മാർക്സിസം" അംഗീകരിക്കുന്ന "സോഷ്യലിസ"ത്തോടൊപ്പം അല്ലാതെ സാമൂഹ്യ ജീവിതത്തിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉണ്ടാക്കാനാവില്ല. സ്ത്റീകളോട് എല്ലാ മതങ്ങളും കാണിക്കുന്ന വിവേചനം തുറന്ന് കാണിക്കുന്നതിന് ജീവന്റെ നിലനില്പിൽ "സ്ത്റീശരീരത്തിന്റെ" പ്രത്യേകത ചൂണ്ടി കാണിക്കുന്നതിനും വർഗീയ തക്കെതിരായ പോരാട്ടത്തിനും ഭൗതിക വാദത്തിന്റെ ശാസ്ത്രീയത അത്യന്താ പേക്ഷിതമാണ്. ഇന്ത്യൻ ഭരണ ഘടന 51 A(h) പ്രകാരം ശാസ്ത്രീയ സമീപനം ഓരോ പൗരന്റെയും മൗലിക കടമയാണ്. "പ്രകൃതി" കണക്കിലെടുക്കുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പ് മാത്റമാണ്. "പ്റകൃതി"യിൽ മനുഷ്യനും ഒരു ജീവി മാത്റമാണ്. അതാണ് ഒരു സ്ത്രീ ശരീരത്തിൽ ഒരു ശിശു രൂപം കൊള്ളൂന്നതിനുള്ള എല്ലാ ക്റമീകരണങ്ങളും ഉള്ളത്. ശിശു പൂർണ വളർച്ച ആകുന്നതു വരെ "പൊക്കിൾകൊടി" വഴിയാണ് ശിശുവിനെ വളർത്തുന്നത്. എന്നാൽ പ്റസവം കഴി ഞ്ഞ് ശിശു പുറത്തു വന്നാൽ കുടിക്കാനുള്ള "പാൽ" ആയി മാറുന്നു. "ശ്വാസകോശം" പ്രവർത്തനക്ഷമം ആകുന്നു. വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും എന്നത് ജീവജാലങ്ങളിൽ സ്ത്രീ - പുരുഷ ജീവഘടനയിലൂടെയാണ് വ്യ്കതമാവുന്നത്. പുരുഷനും പുരുഷനും ചേർന്നാലും സ്ത്രീയും സ്ത്രീയും ചേർന്നാലും ഒരു പുതിയ ശിശു ഉണ്ടാവില്ല. പൂർണതയുള്ള സ്ത്രീയും പൂർണതയുള്ള പുരുഷനും ചേരുമ്പോൾ മാത്റമാണ് ഒരു ശിശു ഉണ്ടാവുക. വളരെ അപൂർവം ബാക്ടീരിയ; വൈറസ് തുടങ്ങിയവ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളിലും ഉള്ള പ്രകൃതിയുടെ സംവിധാനം ആണിത്. വൈരുധ്യാധിഷ്ഠിത ഭൗതിക വാദം എന്നത് "ശ്വാസ - ഉച്വാസം" എന്നത് പോലെ പ്റകൃതി നിയമം മാത്റമാണ്. ആർക്കും നിഷേധിക്കാൻ ആവാത്ത "മാർക്സിസം " അംഗീകരിക്കുന്ന ശാസ്ത്രീയതയുടെ അടിസ്ഥാനം ആണത്.
.
. ."ജനാധിപത്യം" എന്നാൽ "മുതലാളിത്തം" ആണെന്ന തെറ്റിധാരണ എങ്ങനെയോ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ധാരണ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. "ജനാധിപത്യം" എന്നാൽ ആ വാക്കിൽ അന്തർലീനമായിട്ടുള്ള ശരിയായ അർത്ഥം "ജനങ്ങളുടെ ആധിപത്യം" തന്നെയാണെന്ന് സ്ഥാപിച്ചെടുക്കേണ്ട ബാധ്യത സാമൂഹ്യ പൊതുബോധത്തിനുണ്ട്. അതാകട്ടെ പണത്തിന്റെയും ജാതി--മത ശക്തികളുടേയും സ്വാധീനത്തിൽ നിന്നും ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്രമാത്റം കൂലി തൊഴിലാളിക്ക് കുറച്ചു കൊടുക്കാം എന്ന നിലപാടിന് പകരം അവർക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ കൂലി ഉറപ്പുവരുത്തിയാൽ അതിന്റെ പ്രയോചനം എല്ലാ മേഖലകളിലും വളർച്ച ഉണ്ടാകും എന്നതാണ്. കൂലി വാങ്ങുന്ന തൊഴിലാളി അത് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും. അഞ്ഞൂറ് രൂപയെങ്കിലും പ്രതിദിന വേതനം ഉണ്ടെങ്കിൽ ഇന്ത്യ ഒട്ടാകെ പത്തു് കോടി സൈക്കിളുകൾ വാങ്ങാൻ ആളുണ്ടാകും. എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും. സോഷ്യലിസം ഇന്ത്യൻ മോഡൽ എന്നതിനർത്ഥം അടിസ്ഥാനപരമായി ഭൂമിയും എല്ലാ പ്രകൃതി സമ്പത്തുകളും വൻകിട വ്യവസ്വായങ്ങളും പൊതുഉടമ സ്ഥതയിൽ രാഷ്ട്രത്തിന്റേത് ആയിരിക്കണം എന്നാണ് അർത്ഥ മാകുന്നത്. ജനാധിപത്യം എന്നാൽ "ജനങ്ങളുടെ" ആധിപത്യം എന്ന് തന്നെയാകണം അടിസ്ഥാന പ്രമാണം. അവിടെ എല്ലാവിധ "വർഗീയത" കളും ഇല്ലാതാകണം എന്നതായിരിക്കണം കാഴ്ചപ്പാട്. അതിനായി ഒരു "വോട്ട് " എന്ന് പറഞ്ഞാൽ ബഹുഭൂരിയപക്ഷം ജനങ്ങളും അത് അംഗീകരിക്കും.
.
. .രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല. "ബൂർഷ്വാ" പാർലമെന്ററി ജനാധിപത്യം എന്ന് ചരിത്റപരമായി പറയുമെങ്കിലും ആധുനിക പാർലമെന്ററി ജനാധിപത്യം "ബൂർഷ്വാ" എന്ന പദം യോചിക്കുന്നതല്ല, കാരണം യഥാർത്ഥ "ജനാധിപത്യം" ബൂർഷ്വാസി അംഗീകരിക്കുന്നില്ല എന്നത് തന്നെ. യഥാർത്ഥ ജനാധിപത്യത്തിലെ നിക്ഷ്പക്ഷമായ പത്റധർമ്മം, നിഷ്പക്ഷമായ ജുഡീഷ്യറി, സത്യസന്ധമായ രാഷ്ട്രീയം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക തുടങ്ങിയവയൊന്നും ബൂർഷ്വാസിക്ക് യോചിക്കാവുന്നതല്ല. എവിടെയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എല്ലാവിധ കുൽസിത പ്രവർത്തനങ്ങളും അവർ നടത്തിക്കൊണ്ടിരിക്കും. ജനങ്ങളുടെ ആകെ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോടുള്ള ചൂഷക വർഗങ്ങളുടെ ശത്രുത തന്നെയാണ് യഥാർത്ഥ ജനാധിപത്യത്തോടുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനവും. കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിനെ അപകീർത്തിപ്പെടുത്തുന്നതിൽ കോൺഗ്രസും ഹിന്ദു തീവ്രവാദികളും അവരുടെ മാധ്യമങ്ങളും കാണിക്കുന്ന ശത്രുത യഥാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
.
. ."രാജവാഴ്ച" യിൽ അധികാരത്തിന് ഒരു "കേന്ദ്രബിന്ദു" ഉണ്ട്. അത് തകർക്കുകയാണ് യഥാർത്ഥത്തിൽ "ജനാധിപത്യ വിപ്ളവത്തിൽ" സംഭവിക്കുന്നത്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "റിപ്പബ്‌ളിക്ക് " ആയപ്പോൾ അധികാരം ജനങ്ങളിലായി. "ഫ്യൂഡലിസം" എന്നത് രാജവാഴ്ചയാണ്. ഭൂമിയിലെ ഉടമസ്ഥത ഫ്യൂഡലിസം ആവില്ല. ഇന്ത്യയിൽ ജനാധിപത്യ വിപ്‌ളവം ഇന്ത്യയുടെ സ്വാതന്ത്രിയ സമരത്തോടെ പൂർത്തിയായി. രാജാധികാരം ഇന്ഡിയയിൽ ഇന്ന് ആർക്കും ഇല്ല. രാജാവാഴ്ച നിലനിൽക്കുന്ന "ഫ്യൂഡലിസ"ത്തിൽ പ്രഭുക്കന്മാർ വധശിക്ഷ വിധിക്കാൻ പോലും അധികാരമുള്ളവരും സ്വന്തമായി സൈന്യമുള്ളവരും ആണ്. അവർ രാജാവിന്റെ പ്രതിപുരുഷന്മാരും നികുതി പിരിക്കാൻ അധികാരം ഉള്ളവരും ആണ്. രാജാവിന് നികുതി വിഹിതവും ആവശ്യമുള്ളപ്പോൾ സൈനിക സഹായവും നൽകണം. രാജാവാഴ്ച ഇല്ലാതായപ്പോൾ അതെല്ലാം തീർന്നു. ഇന്ത്യയിൽ അങ്ങനെയുള്ള പഴയ പ്രഭുക്കന്മാരുടെ കൈവശം ഭൂമിയുണ്ട്. അത് തിരികെയെടുത്തു് ഭൂമി ഇല്ലാത്തവർക്ക് കൊടുക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. "ചാതുർവർണ്യ" ത്തിന്റെ നീരാളിപിടുത്തം ഇല്ലാതാകുന്നതിനും അത് അത്യന്താപേക്ഷിതമാണ്. അത് നിർവഹിക്കുക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഭാഗം ആയിരിക്കും. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കാതെ അത് സാധ്യമാവുകയില്ല. മാർക്സിസം അംഗീകരിക്കാത്ത ബൂർഷ്വാസി അത് നടത്തില്ല. ജനാധിപത്യത്തിലാകട്ടെ "രാഷ്ട്രീയ സ്വാതന്ത്രിയം" പൗരന്മാരിൽ നിക്ഷിപ്തമാണ്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അവരുടെ പിന്തുണയാണ്; അവരുടെ അഭിപ്രായമാണ് അവരുടെ "വോട്ട് ". അങ്ങനെ അവരെ സോഷ്യലിസത്തിന്റെ ഗുണങ്ങളും മുതലാളിത്തത്തിന്റെ ദോഷങ്ങളും ബോധ്യപ്പെടുത്തി; അവരുടെ പിന്തുണ നേടുകയല്ലാതെ ഇന്ത്യയിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അംഗീകരിക്കില്ല എന്ന നിലപാട് സോഷ്യലിസം എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നത് മാത്റമാണ്. ജനാധിപത്യത്തിലെ വോട്ടവകാശം തികച്ചും "രഹസ്യം" ആയിരിക്കണം എന്നതിൽ വോട്ട് ചെയ്യുന്നവരുടെ സംരക്ഷണം എന്ന ഉദ്ദേശം കൂടിയുണ്ട്.
. .യഥാർത്ഥ "ജനാധിപത്യം" ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്. അതാണ് അമേരിക്ക ഉൾപ്പെടെ; ബിജെപിയും കോൺഗ്രസ്സും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും കാണിക്കുന്ന; കേരളത്തിൽ പോലും "ഇടതുഭരണം" പാടില്ല എന്ന നിലപാടിന്റെ അർത്ഥം. കേരളത്തിലെ ബൂർഷ്വാ പത്റ-മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. മുതലാളിത്തത്തിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കി; മനുഷ്യന്റേയും മനുഷ്യത്വത്തിന്റെയും ആധിപത്യം ആക്കി "ബൂർഷ്വാ ജനാധിപത്യത്തെ" മാറ്റിയെടുക്കണം. അതിനാണ് "ജനകീയ ജനാധിപത്യം" എന്ന് പറയുക. മുതലാളിത്തത്തോടൊപ്പം അത് അസ്സാദ്ധ്യമാണ്. അതിനാകട്ടെ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യവുമല്ല.
. .ലോകമൊട്ടാകെ ചരിത്റത്തിന്റെ ഭാഗമായ രാജ വാഴ്ചയിൽനിന്നും പാർലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ജനാധിപത്യത്തിൽ പണത്തിന്റെയും ജാതി--മത ശക്തികളുടെയും പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനും ജനാധിപത്യം യഥാർത്ഥ "ജനകീയ ജനാധിപത്യം" ആയി മാറുന്നതിനും തൊഴിലാളിവർഗത്തിന്റെ ബോധപൂർവമായ ഇടപെടലുകൾ അത്യാവശ്യമാണ്.
.
. .ഇന്ത്യൻ ഭരണ ഘടന "സോഷ്യലിസ്റ്റ് " ആശയങ്ങളോടൊപ്പം അഞ്ചിൽ നാല് ഭൂരിപക്ഷത്തോടൊപ്പം ഇന്ത്യൻ ജനത അംഗീകരിച്ചിട്ടുള്ളതും ആവശ്യമെങ്കിൽ ജനങ്ങളുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്യാവുന്നതുമാണ്. "ഹിന്ദു രാഷ്ട്രം" തന്നെ ലക്ഷ്യമായി കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ബിജെപിയുടെ ഭരണത്തിന് ഇടയാക്കിയത് എന്നതിനാലും വിജയിക്കുന്ന "കോൺഗ്രസിൽ" ഉള്ളവർ ഏത് നിമിഷവും "ഹിന്ദുത്വത്തിലേക്ക് " മാറാമെന്നതിനാലും മാർക്സിസം അംഗീകരിക്കുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിച്ചല്ലാതെ 2024 ൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്നത് ഹിന്ദു ഭീകരർക്ക് മുൻപിൽ ദയനീയമായി കീഴടങ്ങുന്നതിന് തുല്ല്യമായിരിക്കും എന്ന് മാത്റമല്ല സ്വാതന്ത്റിയത്തിനു ശേഷം മഹാനായ ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇൻഡ്യൻ ഭരണ ഘടനയുടേയും ദളിത് പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന എല്ലാ സംവരണാനുകൂല്യങ്ങൾ ജനാധിപത്യ അവകാശങ്ങളോടൊപ്പം ഇല്ലാതാക്കുന്നതിനും ആണ് ഇടവരുത്തുക; കാരണം ഹിന്ദു ഭീകരർ ഇന്ത്യയെ "ഹിന്ദു രാഷ്ട്റം" ആയി പ്രഖ്യാപിച്ചാൽ രണ്ടായിരം വർഷങ്ങൾക്ക് പിന്നിലേക്ക് ഇന്ത്യയെ തളളിമാറ്റുക എന്നതായിരിക്കും സംഭവിക്കുക.
//04 01 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ