2023 മേയ് 2, ചൊവ്വാഴ്ച

528. "ജനാധിപത്യം" സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാകണം.

528. "ജനാധിപത്യം" സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാകണം.

//
രാജവാഴ്ചക്ക് ശേഷം നിലവിൽവന്ന സാമൂഹ്യ വ്യവസ്ഥയാണ് "ജനാധിപത്യം". ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്.
നിർഭാഗ്യവശാൽ "കമ്മ്യൂണിസ്റ്റ്" പാർട്ടികൾ ജനാധിപത്യത്തെ തെറ്റായി മനസിലാക്കുകയും "ജനാധിപത്യം" എന്നാൽ "ബൂർഷ്വാ ജനാധിപത്യം" അഥവാ മുതലാളിത്തം തന്നെയാണ് എന്ന തീരുമാനത്തിലുമാണ്. "സോഷ്യലിസം" എന്നാൽ മറ്റേതൊക്കെയോ രാജ്യങ്ങളെ അനുകരിക്കലാണ് എന്ന തെറ്റിധാരണ പോലെ തന്നെയാണ് ഈ കാര്യവും. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന കാര്യം എല്ലാ വിഷയങ്ങൾക്കും ബാധകമാണ്. പഴയ സോവിയറ്റ് യൂണിയൻ; പഴയ ബ്രിടീഷ് സാമ്പ്രാജ്യം തുടങ്ങിയവ ഇല്ലാതായത് പോലെ ആധുനിക പാർലമെന്ററി ജനാധിപത്യവും പുതിയ സാഹചര്യമാണ്. ആധുനിക പാർലമെന്ററി ജനാധിപത്യം പോലും "മാർക്സിസം" കൈകാര്യം ചെയ്യുന്ന "ഇടതു പക്ഷ" രാഷ്ട്രീയ പാർട്ടികൾ മനസിലാകാത്തത് സാധാരണ ജനങ്ങളെ ദുരന്തങ്ങളിലേക്കാണ് നയിക്കുക. കാര്യങ്ങൾ മനസിലാക്കുവാൻ ഇടതുപക്ഷ നേതൃത്വങ്ങൾ തയ്യാറാവുക തന്നെ വേണം.
//
. .സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ "വികസനരേഖ" യുടെ വിശദീകരണത്തിന്റെ ഭാഗമായി പറഞ്ഞ ഒരു കാര്യം "ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ" സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല" എന്ന് കൂടിയാണ്. "മാർക്സിസം" അംഗീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത് വിശദീകരിച്ചത് ഇൻഡ്യ ഒട്ടാകെ നടത്തിയ വിശദീകരണത്തിന്റെ ഭാഗം ആകാൻ തന്നെയാണ് സാധ്യത. ഇതാകട്ടെ സ.ഇ എം എസിന്റെ "തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്റവും കലയും" എന്ന പുസ്തകത്തിന്റെ 54 മത്തെ പേജിലെ ("ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കൽ പോയിട്ട് സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും സാധ്യമല്ല") എന്ന വാക്കുകളുടെ അടിസ്ഥാനവുമാണ്. ഇ എം എസിന് ജനാധിപത്യം എന്താണ് എന്ന് മനസിലാകാതിരുന്നതുകൊണ്ട് സിപിഐ(എം) ഒരിക്കലും മുതലാളിത്തം ഉപേക്ഷിക്കില്ല എന്നും ജനാധിപത്യം അംഗീകരിക്കില്ല എന്നുമാണ് ജനറൽ ബോഡിയിലും ബ്രാഞ്ച് മീറ്റിങ്ങിലും കേൾക്കാൻ കഴിഞ്ഞത്. പാർട്ടി കോൺഗ്രസ് വരെയുള്ള ഏത് സമ്മേളനത്തിലും എന്തെല്ലാം ചർച്ച ഉണ്ടായാലും പാർട്ടി കോൺഗ്രസിൽ എന്ത് തീരുമാനിക്കണം; എന്ത് ചർച്ച ചെയ്യണം എന്നിവ "പോളിറ്റ് ബ്യൂറോ" മാത്രമാണ് തീരുമാനിക്കുക എന്നതിനാൽ മേൽ കാര്യങ്ങളിൽ യാതൊരു മാറ്റവും ഭാവിയിലും ഉണ്ടാകാൻ സാധ്യതയില്ല. അതിന്റെ ഭാഗമാണ് ഇന്ത്യൻ ജനത പോലും പൂർണമായും ഉപേക്ഷിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽ ഹിന്ദുത്വ വാഴ്ചയും സാമ്പ്രാജ്യത്ത ആഗോള വത്ക്കരണത്തിനും പൂർണ പിന്തുണ കൊടുക്കുന്നത്.
//
എന്നാൽ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കാത്ത ചൂഷക വർഗ്ഗ രാഷ്ട്രീയപാർട്ടികൾ ജനങ്ങളുടെ താത്പ്പര്യ എപ്രകാരം അട്ടിമറിക്കാമെന്നാണ് എപ്പോഴും ശ്രമിക്കുക. മുതലാളിത്ത വ്യവസ്ഥയിലെ പണത്തിന്റെ ആധിപത്യം നിലനിർത്തുക എന്നതിലാണ് എപ്പോഴും ബൂർഷ്വാ പാർട്ടികൾ ശ്രദ്ധിക്കുക. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ ജനങ്ങൾ ഹിന്ദു വർഗീയവാദികൾക്ക് എതിരായി ഒരു മതേതരപാർട്ടി എന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ടു ചെയ്ത് വിജയിപ്പിക്കും. എന്നാൽ അങ്ങനെ വിജയിക്കുന്ന കോൺഗ്രസിന്റെ ജന പ്രതിനിധികൾ യാതൊരു മടിയും കൂടാതെ അവർക്ക് വോട്ടു ചെയ്ത ജനങ്ങളെ ക്രൂരമായി വഞ്ചിച്ച് ഹിന്ദു വർഗീയ വാദികളുടെ കൂടാരത്തിൽ അഭയം തേടുകയും ഹിന്ദു വർഗീയ വാദികളുടെ ഭരണം സ്ഥാപിക്കുകയും ചെയ്യുന്നത് യഥാർത്ഥ ജനാധിപത്യത്തെ കൊല ചെയ്യുകയാണ്. ജനാധിപത്യം എന്നത് എന്താണ് എന്ന് ഒരു പിടിയും കിട്ടിയിട്ടില്ലാത്ത "ഇടതു" പക്ഷമാകട്ടെ എല്ലാ പ്രതീക്ഷയും അർപ്പിച്ചിട്ടുള്ളത് അങ്ങനെയുള്ള "കോൺഗ്രസ് "ലും ആണ്. ഇന്ത്യൻ ജനത ഒരു തരത്തിലും അംഗീകരിക്കാൻ ഒരുക്കമില്ലാത്ത "ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ" മാത്റമാണ് സോഷ്യലിസ്റ്റ് വിരുദ്ധത മുഖമുദ്ര ആയ ഇന്ത്യൻ "ഇടതു" പക്ഷവും ആശ്രയമാക്കുന്നത്. സോഷ്യലിസ്റ് പാത സ്വീകരിക്കാൻ തയ്യാറല്ലാത്ത ഇടതുപക്ഷത്തിനും വോട്ടു ചെയ്യുക ഇല്ല എന്ന നിലപാട് സ്വീകരിക്കാൻ മാത്റമേ ഇൻഡ്യൻ ജനതയ്ക്ക് ആവുകയുള്ളൂ. ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. നൂറ്റി നാല്പത് കോടിയോളം ജനങ്ങളുടെ താത്‌പര്യം അംഗീകരിക്കില്ല എന്ന സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ നിലപാട് ആർക്ക് വേണ്ടിയുള്ള വിടുപണിയാണ്, ആരോടൊക്കെയുള്ള വെല്ലു വിളിയാണ്?
All reactions




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ