531. നിഷ്പ്രയോചനങ്ങളായ പാർട്ടി ക്ളാസുകൾ.
/
ജനാധിപത്യത്തിൽ യഥാർത്ഥ രാഷ്ട്രീയ അധികാരങ്ങൾ രാജവാഴ്ചയിൽ നിന്ന് ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തെ അവഗണിക്കാനോ രാജവാഴ്ചയിലേക്ക് തിരികെ പോയി സായുധ വിപ്ലവം നടത്താനോ ആവില്ല.
//
1950 കാലം മുതൽ "ചൂഷണവിമുക്ത സാമൂഹ്യ" വ്യവസ്‌ഥ എന്ന "സോഷ്യലിസം" ഉപേക്ഷിക്കുകയും ചൂഷണം പ്രോത്സാഹിപ്പിക്കുക എന്ന അർത്ഥത്തിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചപ്പോൾ അത് വരെ നടത്തിയിരുന്ന പാർട്ടി ക്‌ളാസ്സുകളുടെ സ്വഭാവം തന്നെ ആകെ മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം നിരോധിക്ക പ്പെട്ടിരുന്ന കാലത്തെ ഒരു പാർട്ടി ക്ളാസിന്റെ ഒരു ഭാഗം ഒരു സിനിമയുടെ ഭാഗമായി കാണിക്കുമ്പോൾ പറയുന്നത് "അദ്ധ്വാനമല്ല; തൊഴിലാളിയുടെ അദ്ധ്വാന ശക്തിയാണ് ചൂഷണം ചെയ്യുന്നത്" എന്നാണ്. അത് സ്ഥാപിക്കുന്ന തിനാണ് കാറൽ മാർക്സ് "മൂലധനം" എന്ന ബ്രഹത്തായ കൃതി രചിക്കുന്നത്. തൊഴിലാളിയുടെ "അദ്ധ്വാനശക്തി " മണിക്കൂറുകളുടെ യൂണിറ്റുകളായി തിരിക്കുന്നത്. മാർക്സ് സ്ഥാപിക്കുന്നത് തൊഴിലാളിക്ക് "കൂലി " ആയി കൊടുക്കുന്നത് യഥാർത്ഥത്തിൽ അദ്ധ്വാന ശക്തിയുടെ വിലയാണ് എന്നാണ്. ഒരു പ്രവർത്തി ദിവസത്തെ രണ്ടു ഭാഗങ്ങളായി തിരിച്ച മാർക്സ് തൊഴിലാളിക്ക് കൊടുക്കുന്ന "കൂലി" ക്കുള്ള ജോലി അയാൾ ആദ്യ പകുതിയിൽ തന്നെ ചെയ്യും എന്നും രണ്ടാമത്തെ പകുതി മുതലാളി തൊഴിലാളിയെ ചൂഷണം ചെയ്യുകയാണ് എന്നുമാണ് സ്ഥാപിച്ചത്. //
കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്നു കാലത്ത് നടത്തിയിരുന്ന പാർട്ടി ക്ളാസുകളിൽ ഏതിലെങ്കിലും ഒരിക്കൽ ഒരു മണിക്കൂറെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നവർ ജീവിതകാലം മുഴുവൻ "കമ്മ്യൂണിസ്റ്റ് " തന്നെ ആയിരിക്കും. എന്നാൽ പാർട്ടിക്ക് പ്രവർത്തിക്കാൻ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായപ്പോൾ ജീവിത കാലം മുഴുവൻ "പാർട്ടി" ക്ളാസ് ലഭിച്ചാലും യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആവില്ല എന്നതായി സ്ഥിതി.
//
പാർട്ടി സംസ്ഥാന സെക്രട്ടറി സ.എം വി ഗോവിന്ദൻ തന്നെ പ്രഖ്യാപിച്ച "സ്ഥിരം വർഗ്ഗ ശത്രുക്കൾ ഇല്ല" എന്നതും "വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക് ബാധകമല്ല" എന്നതും ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലേയും പാർട്ടി "ഒരോ യൂണിറ്റുകളാണ് ; യൂണിറ്റുകളായി 2024 ലെ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടും" എന്നതും (ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യ ഒരു രാജ്യമാണെന്നതും മനസിലായിട്ടില്ല എന്നാണ് അതിന്റെ അർഥം) ഇന്ത്യയിലെ ഇന്നത്തെ പാർട്ടി ക്ളാസുകളുടെ ഫലവും പാർട്ടിയുടെ ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയുടെ കാരണവും ആണ്. ഇന്ത്യ ബിജെപിയോ കോൺഗ്രസോ ഭരിച്ചോട്ടെ; ഇന്ത്യൻ ജനത എങ്ങനെയും ജീവിച്ചോട്ടെ എന്നതാണ് നിലപാട്. ആ സഖാവ് അങ്ങനെ പറഞ്ഞത് തന്നെ 1950 കൾക്ക് ശേഷം ലഭിച്ചിട്ടുള്ള പാർട്ടി ക്‌ളാസ്സുകളുടെ ഫലം ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പാർട്ടി ജനറൽ സെക്‌ട്ടറി തന്നെ ഒരിക്കൽ പറയുകയും കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്റോയും അത് പൂർണ മനസോടെ സ്വീകരിക്കുകയും ചെയ്യുക. ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ അല്ല ലക്ഷ്യം. ചൂഷണം പ്രോത്സാഹിപ്പിക്കൽ ആണ്. അതിന് ആവശ്യമായ പാർട്ടി ക്ളാസുകൾ 1950 കൾ മുതൽ 74 വർഷങ്ങളോളം ലഭിച്ചവർ അങ്ങനെയുള്ള നിലപാടുകൾ മാത്റമേ സ്വീകരിക്കുകയുള്ളൂ. ഓരോ സംസ്ഥാനങ്ങളിലായി പാർട്ടി ഇല്ലാതാകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത പാർട്ടി നേതൃത്വം. കേരളത്തിൽ മാത്രം പാർട്ടി മതി എന്നതിൽ പോലും യാതൊരു എതിർപ്പോ ബുദ്ധിമുട്ടോ ഇല്ലാത്ത നേതൃത്വവും അണികളും. സിപിഐ യുടെ അനുഭവം അരനൂറ്റാണ്ടോളം ഉണ്ടായിട്ടും യാതൊരു ഉളുപ്പും ഇല്ലാതെ ഇന്ത്യ ഒട്ടാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തന്നെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുന്നതിൽ കാണിക്കുന്ന ചങ്കൂറ്റം. കോൺഗ്രസിനെ കൂടെ കൂട്ടി ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ഫലം ഉണ്ടായിട്ടും "കോൺഗരസുമായി ഐക്യം തെറ്റാണ് എന്ന അർഥം ഇല്ല" എന്ന് ത്രിപുരയിലെയും കേരളത്തിലെയും സംസ്ഥാന സെക്രട്ടറി മാർ ഒരേ സമയം പറഞ്ഞതിന്റെ കാരണം. കെ സുധാകരനെപ്പോലെ ഒരാളെ മനസിലാക്കാൻ കഴിയുന്നില്ല എന്നതിന്റെ കാരണവും അതാണ്. തെറ്റ് ബോധ്യപ്പെടാതെ തിരുത്താനും ആവില്ല.
//
പാർട്ടി ക്ളാസുകളിൽ പങ്കെടുക്കേണ്ട ഒരു സാധാരണ അംഗം എന്ന നിലയിൽ ഏതാനം മാസങ്ങൾക്കു മുൻപ് നടന്ന ഒരു പാർട്ടി ക്ളാസിലും പങ്കെടുത്തു. പാർട്ടി ക്‌ളാസ്സു നടത്തുന്ന, പാർട്ടിയിൽ ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന സഖാവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരഭിപ്രായവും പറഞ്ഞില്ല. അവർക്കു ലഭിക്കുന്ന പാർട്ടി ക്ളാസുകളുടെ അടിസ്ഥാനത്തിൽ അവരും ക്ളാസുകൾ എടുക്കുന്നു. കാറൽ മാർക്സ് ഒരോ തൊഴിലാളിയും എപ്രകാരം അദ്ധ്വാന ശക്തിയുടെ ചൂഷണത്തിന് വിധേയനാകുന്നു എന്ന് തെളിയിക്കാൻ രൂപം കൊടുത്ത "മൂലധനം" എന്ന കൃതിയുടെ ഉള്ളടക്കം ചൂഷണം പ്രോത്സാഹിപ്പിക്കാൻ ക്ളാസുകൊടുക്കേണ്ടി വരുമ്പോൾ ചെയ്യേണ്ടതുപോലെ ആ സഖാവും "ക്ളാസ് " എടുത്തു. ചൂഷണം എന്ന വാക്ക് ഒഴുക്കൻ മട്ടിൽ ഒരു പ്രാവശ്യം പറയുകയും ചെയ്തു. എന്നാൽ ഉത്പാദന മൂല്ല്യം, ഉപയോഗ മൂല്യം; വിപണന മൂല്യം എന്നിവ വിശദീകരിക്കേണ്ടതിനു പകരം ഉപയോഗ മൂല്യത്തെക്കുറിച്ചും വിപണന മൂല്യത്തെക്കുറിച്ചും പറഞ്ഞു. ഉത്പാദന ചിലവ് പറയാതെ വിപണന ചെലവ് പറഞ്ഞാൽ "മിച്ച മൂല്യം" പറയാനാവില്ല. "മിച്ചമൂല്യ സിദ്ധാന്തം" പോലെ അത്രമാത്രം പ്രധാനപ്പെട്ട വിഷയം പോലും ആർക്കും യാതൊന്നും മനസിലാകാത്ത വിധത്തിൽ "പാർട്ടിക്ളാസ്സുകൾ" നടത്തുന്നത് പാർട്ടി ഇല്ലാതാകണം എന്ന ഉദ്ദേശത്തിൽ മാത്രമാണെന്ന് വേണം മനസിലാക്കാൻ. മുതലാളിത്തത്തിന് "മാർക്സിസം" ആവശ്യമില്ലാത്തതിനാൽ കേവലം ചടങ്ങുകൾ പോലെ "പാർട്ടി ക്ളാസ്സുകൾ" നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ യൊക്കെ ഫലമാണ് ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതായി ക്കൊണ്ടിരിക്കുന്നതും. പക്ഷേ നിശബ്ദനായി ക്ളാസിൽ പങ്കെടുത്തു. കാരണം നിലവിൽ ഉള്ള പാർട്ടിയെങ്കിലും സംരക്ഷിക്കപ്പെടണം എന്നതാണ് അടിസ്ഥാന ലക്‌ഷ്യം.
//
മിച്ചമൂല്യ സിദ്ധാന്ത" കുറിച്ച് ഇഗ്ളീഷിൽ തയ്യാറാക്കിയ ഒരു പോസ്റ്റിൽ ബംഗാളിലെ ഒരു സഖാവ് മാത്രം കമൻറ് ചെയ്തത് "ഉത്പാദന മൂല്യം" (Production cost) എന്ന ഒരു വിഷയമേ ഇല്ല എന്നും അത് വിപണന മൂല്യത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്നുമാണ്. അപ്പോൾ മനസിലായി കേരളത്തിൽ പാർട്ടി ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യ ഒട്ടാകെ പഠിപ്പിക്കുന്നത് പോലെ തന്നെയാണ് എന്ന്. ഒരു വസ്തുവും ഉത്പ്പാദിക്കാതെ വിൽപ്പന നടത്താനാവില്ല. മാർക്സ് കണ്ടെത്താൻ ശ്രമിക്കുന്നത് "മിച്ചം" വരുന്ന മൂല്യമാണ്. അതാണ് ചൂഷണം ചെയ്യപ്പെടുന്നത്. സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാടിന്റെയും അർഥം അത് തന്നെ. നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചയാണ് എന്ന് അംഗീകരിക്കുന്നില്ല എന്നിടത്താണ് വിഷയം നിൽക്കുന്നത്. അതാണ് ബംഗാൾ സഖാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിൽ തുടരുക തന്നെ ചെയ്യും എന്ന നിലപാടിന്റേയും അർത്ഥം. അപ്പോൾ മാർക്സിസത്തിന്റെ ആവശ്യവും ഇല്ല.
//
അടുത്തതായി "മാർക്സിസ്റ്റ് ദർശനം" ആണ് ക്ളാസിന്റെ വിഷയം. ക്ളാസ് എടുക്കുന്നത് വളരെ പ്രധാന പെട്ട ഒരു സഖാവ്. ആ സഖാവും ചുമതല നിർവഹിച്ചു. കേവലം അരമണിക്കൂർ കൊണ്ട് "മാർക്സിസ്റ്റ് ദർശനം" ആയി ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും" എന്ന വിഷയത്തിലെ 7 പോയിന്റുകളും ആ സഖാവ് അവിടെ പറഞ്ഞു. പക്ഷെ അതിലെ ഒരു പോയന്റ് പോലും വിശദീകരിക്കുക യുണ്ടായില്ല. "വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്; സമരവും ഉണ്ട് " എന്ന് മാത്രം പറഞ്ഞാൽ ആർക്കും ഒന്നും മനസിലാവില്ല. ഒരു പക്ഷെ ആ സഖാവിനും ലഭിച്ചിട്ടുള്ളത് അത്തരത്തിലുള്ള പാർട്ടി ക്‌ളാസ്സുകൾ ആയിരിക്കാം.
//
"വൈരുധ്യാധിഷ്ടിത ഭൗതിക വാദം" എന്നാൽ വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നതാണ്. "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" ഏതിനെയും മാർക്സിസം, ഭൗതികവാദ രീതിയിൽ നടത്തുന്ന പരിശോധനരീതി മാത്രമാണെന്നും ഏതൊരാളുടെയും ശ്വാസ-ഉച്വാസം പോലും ഇതിന് ഉദാഹരണം ആണ്. അകത്തേക്ക് എന്നതിന്റെ വിപരീതമാണ് പുറത്തേക്ക് എന്നത്.
അന്നനാളത്തിന്റെ തുടക്കവും ഒടുക്കവും അതിന്റെ മറ്റൊരു ഉദാഹരണം ആണ്. കാരണം അതിൽ ഒന്നിനെ ഒഴിവാക്കാൻ ആർക്കും ആകില്ല. ഗണിതശാസ്ത്രത്തിൽ കൂട്ടലും കുറക്കലും ഗുണനവും ഹരണവും അതിന്റെ ഭാഗമാണ്. ദിക്കുകളിൽ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും എല്ലാം അതിന് ഉദാഹരണങ്ങൾ ആണ്. കിഴക്ക് നിൽക്കുന്ന ഒരാൾ പടിഞ്ഞാറോട്ട് നടന്നാൽ പടിഞ്ഞാറ് നീങ്ങിക്കൊണ്ടേ ഇരിക്കും. കിഴക്ക് അതിനനുസരിച്ചും മുന്നോട്ടു നീങ്ങും. നേരെ തിരിച്ച് പടിഞ്ഞാറ് നിന്നും കിഴക്കോട്ടു നടന്നാലും ഇത് തന്നെ സംഭവിക്കും. തെക്കിനും വടക്കിനും ഇത് ബാധകമാണ്. എന്നാൽ വടക്ക് ഉത്തര ദ്രൂവവും തെക്ക് ദക്ഷിണ ദ്രുവവും ഉണ്ട് എന്ന് മാത്രം. അതൊക്കെ ഭൗതിക വസ്തുതകൾ മാത്രം. അവയുടെ പ്രസക്തി ഭൗതിക പ്രപഞ്ചമാകെ മായ ആണെന്ന (ജഗത് മിഥ്യ") ആത്മീയവാദ അർത്ഥ ശൂന്യതകളെ നേരിടുന്നതിലാണ് പ്രസക്തമാകുന്നത്. ഇതൊക്കെ ആര് മാർക്സിസം അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതകൾ മാത്രമാണ്.
//
മാർക്സിന്റെ സാമ്പത്തിക ശാസ്ത്രവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും എപ്രകാരമാണ് പഠിച്ചിട്ടുള്ളത് എന്ന് മാത്രം കണക്കാക്കിയാൽ പാർട്ടിയുടെ പ്രത്യയശാസ്ത്റ നിലവാരത്തിന്റെ സ്ഥിതി ഊഹിക്കാം. അത് തന്നെയാണ് ഇന്ത്യ ഒട്ടാകെ പാർട്ടി ഓരോ ദിവസവും തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്നതും ജനറൽ സെക്രട്ടറി തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശരണം പ്രാപിക്കാൻ ആഹ്വാനം ചെയ്യുന്നതും. ഇന്നത്തെ നിലയിൽ അടുത്ത പാർട്ടി കോൺഗ്രസോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാനും സാധ്യത ഉണ്ട്. കാരണം മാർക്സിന്റെ ചിത്രം അല്ലാതെ ആശയപരമായ യാതൊരു ധാരണയും ഇല്ലാതെ പാർട്ടിക്ക് മുന്നോട്ടു പോകാൻ ആവില്ല. "ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും" ദർശനം അല്ലെന്നും മാർക്സിസത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്ന അടിസ്ഥാന തത്വങ്ങളാണെന്നും അത് തൊഴിലാളി വർഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടാനുള്ള ആയുധങ്ങൾ ആണെന്നും അവിടെ പറഞ്ഞത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാത്തതുകൊണ്ട് തികഞ്ഞ "അച്ചടക്കം" പാലിച്ചു. 2002 മുതൽ കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ അധികമായി നടത്തിക്കൊണ്ടിരിക്കുന്ന പാർട്ടി പരിപാടിയെക്കുറിച്ച് വളരെ വിശദമായ വിമർശനങ്ങൾ ഇന്ത്യ ഒട്ടാകെയുള്ള പാർട്ടി പരിശോധിക്കാതിരിക്കില്ല എന്നതായിരുന്നു ചിന്താഗതി. നിർഭാഗ്യവശാൽ പാർട്ടി ബോധത്തിന് പകരം പച്ചയായ സ്വാർത്ഥത മാത്റമുള്ള പാർട്ടി പോളിറ്റ് ബ്യൂറോ; കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കും ബംഗാൾ ഉൾപ്പെടെ വളരെ വലിയ പാർട്ടി ഉണ്ടായിരുന്നത് ഇല്ലാതാകുന്നതിൽ സന്തോഷം മാത്റം ഉള്ളതായിട്ടാണ് 23 മത് പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടിയിൽ ഒരു മാറ്റവും പാടില്ല എന്ന തീരുമാനം തെളിയിച്ചത്. വിമർശിക്കുന്നവർ എന്നെങ്കിലും മരണത്തിന് കീഴടങ്ങുന്ന ശുഭ ദിനത്തിനായി അവർ കാത്തിരിക്കുന്നു. "സത്യാന്യൂഷണ പരീക്ഷണങ്ങൾക്കായി" ജീവിതം നീക്കിവച്ച ഗാന്ധിജിയുടെ പോലും അനുഭവം അറിയാവുന്നതുകൊണ്ട് എല്ലാം ശരിയാകുന്ന "ഒരുനാൾ വരും" എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോവുകയാണ്.
//
1969 മുതൽ സിപിഐ രാഷ്ട്രീയത്തിൽ ആണ് ഇതെഴുതുന്നയാൾ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തുടങ്ങുന്നത്. ഞാൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ പ്രാരംഭം എ ഐ വൈ എഫ് ന്റെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതാണ്. അന്ന് ആ യോഗത്തിൽ (തൊടുപുഴ) പ്രസംഗിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ.വഴിത്തല ഭാസ്‌ക്കരൻ സോഷ്യലിസത്തെ കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും സംസാരിച്ചു. മുതലാളിത്തം ലാഭത്തിൽ മാത്രം അധിഷ്ടിതമാണ്. ലാഭം ഇല്ലാത്തിടത്ത് മുതലാളി പണം മുടക്കില്ല. സോഷ്യലിസം മനുഷ്യ നന്മയിൽ അധിഷ്ടിത മാണ്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ ഒന്നും ലാഭാധിഷ്ഠിതമായി കാണേണ്ട വിഷയങ്ങളല്ല. സമൂഹത്തിനാകട്ടെ ഇവയാകെ അത്യന്താപേക്ഷി തങ്ങളുമാണ്. സോഷ്യലിസത്തിൽ മാത്റമേ സമൂഹത്തിന്റെയാകെ അഭിവൃദ്ധിക്കായി ഇവയാകെ ലാഭാധിഷ്ഠിതമായി കാണാതെ വിജയകരമായി കൈകാര്യം ചെയ്യാനാവുകയുള്ളു. മുതലാളിത്ത ത്തിലാകട്ടെ ഇവയാകെയും ജനങ്ങൾക്ക് ദുരിത മേഘലകളുമായിരിക്കും. ഇതൊക്കെയാണ് ഞാൻ സോഷ്യലിസത്തിന്റെ ഭാഗത്ത് നില ഉറപ്പിക്കാൻ കാരണം. എന്നാൽ പിന്നീടാണ് അറിയുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുതലാളിത്തത്തിനായി മാത്റം നിലകൊള്ളുക യാണ് എന്ന്. ഇവിടെ ആരാണ് തെറ്റുകാരൻ? സോഷ്യലിസത്തിനായി പ്രസംഗിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ. വഴിത്തല ഭാസ്ക്കരനോ ഒരിക്കലും സോഷ്യലിസം അംഗീകരിക്കാൻ ഒരുക്കമല്ലാത്ത കമ്മ്യൂണിസ്റ്റ് നേതൃത്വമോ? സിപിഐ; സിപിഐ(എം) എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 1950 കളിൽ ഒന്നായിരുന്നപ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം, സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിച്ച് മുന്നോട്ടു പോകണം എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ജനാധിപത്യം ഒന്ന് മാത്രമേ ഉള്ളു. പണത്തിന്റെ ആധിപത്യം ഇല്ലാതായി, ജനങ്ങളുടെ ആധിപത്യം തന്നെ ആയി ജനാധിപത്യം മാറണം. അതാകട്ടെ സോഷ്യലിസം നടപ്പിലാകുമ്പോൾ മാത്റം സംഭവിയ്ക്കുന്നതാണ്. എന്നാൽ സിപിഐ --കോൺഗ്രസ് സഖ്യത്തിനോട് യോചിപ്പ് ഇല്ലാതെ 1974 ൽ തന്നെ സിപിഐ രാഷ്ട്രീയം ഉപേക്ഷിച്ചതാണ്. കെ ദാമോദരൻ ഉൾപ്പെടെയുള്ളവരുടെ പാർട്ടി ക്‌ളാസ്സുകളിലും പങ്കെടുത്തിട്ടുള്ളതാണ്. കെ ദാമോദരനും മാർക്സിസം പൂർണമായും മനസ്സിലായിട്ടുണ്ട് എന്ന അഭിപ്രായം ഇല്ല. അല്ലെങ്കിൽ കോൺഗ്രസ് സഖ്യത്തോട് അദ്ദേഹം യോചിക്കുമായിരുന്നില്ല. ഒരിക്കൽ ഒരു ക്‌ളാസിൽ കേൾക്കാൻ കഴിഞ്ഞ കാര്യമാണ് "നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ചൂഷക വർഗ്ഗങ്ങൾ അവരുടെ വർഗ്ഗ വാഴ്ചക്കായി സൃഷ്ടിച്ചിട്ടുള്ളതാണ്" എന്നത്. അതിന്റെ ആശയം മനസിലാക്കിയിരുന്നെങ്കിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസുമായി ഐക്യം ഉണ്ടാക്കുന്ന; ചൂഷക വർഗങ്ങളുടെ രാഷ്ട്രീയ രൂപമായ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യപ്പെടുക എന്ന വർഗ സമര സിദ്ധാന്തത്തിന്റെ പൂർണമായ നിരാകരിക്കലും ഉണ്ടാകുമായിരുന്നില്ല. അത് മാത്രമല്ല "അടിത്തറയും ഉപരിഘടനയും" എന്ന മാർക്സിസത്തിന്റെ മൗലിക അടിത്തറ പോലും ഇ എം എസ് ; കെ ദാമോദരനെപ്പോലുള്ളവർ മനസിലാക്കിയിരുന്നെകിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയുടെ നേരെ വിപരീതം പാർട്ടി പരിപാടിയായി സ്വീകരിക്കുമായിരുന്നില്ല. 1964 ലെ പാർട്ടിയിലെ പിളർപ്പ് പോലും ഉണ്ടാകുമായിരുന്നില്ല. "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെയാണ്; ബോധം പരിതഃസ്ഥിതിയെയല്ല നിർണയിക്കുക" എന്നത് കാറൽ മാർക്സിന്റെ സാമ്പത്തിക ഗവേഷണങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള കണ്ടെത്തലുകളാണ്. അതാണ് ഒരു രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ആ രാജ്യത്തെ രാഷ്ട്രീയ-സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന് കാറൽ മാർക്സ് ചൂണ്ടി കാണിക്കുന്നത്. ലെനിന്റെ എല്ലാ കൃതികളിലും ഈ കാര്യം പ്രത്യേകം പറയുന്നുണ്ട്. "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന എന്റെ 2005 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച കാര്യം തന്നെ ഇതാണ്. നിലവിലെ പാർട്ടി പരിപാടി നടപ്പിലാവില്ല എന്നതായിരുന്നു ഞാൻ ചൂണ്ടി കാണിച്ച പ്രധാന വിഷയം. അതൊന്നും ആർക്കും മനസിലായില്ല. പാർട്ടി ഇല്ലാതായി ക്കൊണ്ടു മിരിക്കുന്നു. മുതലാളിത്തം പ്രോത്സാഹിപ്പി ക്കുമ്പോൾ അതിന്റെ ഭാഗമായ എല്ലാ ഘടകങ്ങളും തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക് എതിരായി പ്രവർത്തിക്കും. അതാണ് എല്ലാ ബൂർഷ്വാ മാധ്യമങ്ങളും എല്ലാ വർഗീയ വാദികളും ഇടതുപക്ഷത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നത്.
/
//20 05 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ