2023 ഏപ്രിൽ 3, തിങ്കളാഴ്‌ച

523. പ്രവർത്തിയിൽ നിന്നും മനസിലാക്കാത്തവർക്ക്

 523. പ്രവർത്തിയിൽ നിന്നും മനസിലാക്കാത്തവർക്ക് പറഞ്ഞാലും മനസിലാവില്ല.

//
ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്നത് എന്തുകൊണ്ടാണ് ഇല്ലാതായത് എന്നും ഇന്ത്യ ഒട്ടാകെ എന്തുകൊണ്ടാണ് പാർട്ടി ഉണ്ടാകാത്തതും എന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ള കേരളത്തിലെ പിബി അംഗങ്ങൾക്ക് പ്രശ്നം അല്ല. 23 പാർട്ടി കോൺഗ്രസുകൾ കടന്നുപോയിട്ടും ഇന്ത്യയിൽ പാർട്ടി എന്തുകൊണ്ടാണ് വളരാത്തത് എന്നത് ഒരു പാർട്ടി കോൺഗ്രസിന്റെയും വിഷയം ആവില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ ഉള്ളതല്ല മാർക്സിസം എന്ന് അംഗീകരിക്കില്ല എന്നതാണ് പ്രശ്നം. കേരളത്തിൽ നടത്തിയ ജനകീയ പ്രതിരോധ ജാഥ ബിജെപിയുടെ പൊതുമേഖലകൾ ഇല്ലാതാക്കൽ; സ്ഥിരം നിയമനം ഇല്ലാതാക്കൽ; പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളിലേക്ക് കടന്നതേയില്ല. കേരളം മാത്രം നിലനിന്നാൽ മാത്രം മതി എന്നാണ് നിലപാട്. ഇൻഡ്യയുടെ ഭരണം ആയിരിക്കണം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമാക്കേണ്ടത്. എന്നാൽ മാത്റമേ ഇന്ത്യ ഒട്ടാകെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുകയുള്ളൂ. പക്ഷെ അതൊരിക്കലും വിഷയം ആവില്ല.
//
പാർട്ടിയുടെ പേര് "ഇന്ത്യൻ"കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)" എന്നാണ് അല്ലാതെ "കേരള" കമ്മ്യൂണിസ്റ്റ് പാർട്ടി" എന്നല്ല. ഒരോ സംസ്ഥാനവും "ഒരോ യൂണിറ്റായി" കാണുന്നു എന്നതാണ് വിഷയം. അങ്ങനെ കാണരുത്; ഇൻഡയ ഒട്ടാകെ ഒരു പാർട്ടി ആയി കാണണം; സംസ്ഥാന ഘടകം ആണ് എന്ന് മാത്റം. 2024 ലെ പൊതു തെരെഞ്ഞെടുപ്പിൽ കേരളം ഒഴികെ മറ്റ്‌ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടാൻ സിപിഐ (എം) പോളിറ്റ് ബ്യൂറോ തയ്യാറെടുക്കുകയാണ്. അത് പാടില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ബംഗാൾ; ത്രിപുര എന്നത് ഇന്ത്യ ഒട്ടാകെ ആക്കാനാണ് നീക്കം. അതാണ് എം വി ഗോവിന്ദൻ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന "മുൻ‌കൂർ ജാമ്മ്യം" എടുത്തത്. വർഗ സമരത്തിന് പകരം വർഗ സഹകരണം മാർക്സിസം ഇല്ലാതാക്കും. ഒരു സംസ്ഥാനത്തും ഒരു കോൺഗ്രസ് കാരനും ഇടതുപക്ഷത്തിന് വോട്ടു ചെയ്യില്ല. അതാണ് ബെന്ഗാളിലും ത്രിപുരയിലും സംഭവിച്ചത്. കേരളത്തിൽ 2019 കൂടുതൽ മാരകമായി ആവർത്തിക്കും. 1964 ൽ സിപിഐ (എം) രൂപീകരിച്ചത് മുതലുള്ള സിപിഐ(എം) രാഷ്ട്രീയം ഇല്ലാതാക്കുകയാണ്. സിപിഐ ഇല്ലാതായപ്പോൾ സിപിഐ(എം) എങ്കിലും ഉണ്ടായിരുന്നു. 2024 ന് ശേഷം അതും ഇല്ലാതാകും. ചിലപ്പോൾ കേരളത്തിൽ മാത്റം ഉണ്ടാകാം. പാർട്ടി പരിപാടി മാറണം എന്നത് ഒരുകാലത്തും അംഗീകരിക്കില്ല; പാർട്ടി ഇല്ലാതായാലും. S A ഡാങ്കെക്ക് കഴിയാതിരുന്നത് സീതാറാം യെച്ചൂറിയും പിണറായി വിജയനും എം വി ഗോവിന്ദനും ചേർന്ന് പൂർത്തിയാക്കുന്നു. 1964 ന് ശേഷം അരനൂറ്റാണ്ടിലധികം പിടിച്ചുനിന്നെ ങ്കിലും അവസാനം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യൻ ചൂഷക വർഗ്ഗങ്ങൾ വിഴുങ്ങുന്നു. 2016 ൽ ബംഗാളിൽ തുടങ്ങിയത് ഇതുവരെ എത്തിച്ചെങ്കിൽ ബാക്കിയും സീതാറാംയെചൂരി നേടുക തന്നെ ചെയ്യും. അതാണ് ബ്രാഹ്‌മണന്റെ സാമാർഥ്യം. 2016 ൽ ബെന്ഗാളിൽ മാത്റം ആണെന്ന് കരുതി. ഇപ്പോൾ ഒഴുവാക്കും എന്ന് വരുന്നത് കേരളം മാത്റം. വർഗ്ഗങ്ങളും വർഗ വൈരുധ്യങ്ങളും വർഗ സമരവും മാർക്സിസവും സോഷ്യലിസവും യാതൊന്നും അറിയില്ലാത്ത നേതൃനിര പ്രസ്ഥാനത്തെ എങ്ങനെ തകർത്തുകളയുന്നു എന്ന് കാണുക. ഒരോ "നേതാവിനും" അപ്പപ്പോഴത്തെ താത്കാലിക ലക്‌ഷ്യം മാത്റം. ഇന്നലെയും നാളേയും ഇല്ലാത്തവർ. ബെന്ഗാളിന്റേതല്ലാത്ത ഒരു പാതയും കേരള ത്തിനും ഉണ്ടാകാൻ യാതൊരു സാധ്യതയും കാണുന്നില്ല.
//
വാക്കുകൾ അല്ല; പ്രവർത്തിയാണ് മുഖ്യം. പ്രവർത്തിയിൽ കാണിച്ചാൽ മനസിലാകാത്തവർക്ക് പറഞ്ഞാലും മനസിലാവില്ല. 28 സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടോ ഇല്ലയോ എന്നത് കേരളത്തിൽ ഉള്ളവർക്ക് അറിയേണ്ടതില്ല; കേരളം മാത്രം വികസിച്ചാൽ മതി എന്ന് സിപിഐ(എം) പ്രവർത്തിയിൽ കാണിക്കുമ്പോഴും മനസ്സിലാകണമെങ്കിൽ അരിയാഹാരം കഴിക്കണം. സിപിഐ കോൺഗ്രസ് സഖ്യത്തിൽ നിന്നും അനുഭവത്തിൽ നിന്നും പാഠം പഠിച്ച് അവർ ഉപേക്ഷിച്ചു. ബംഗാളിലെ അനുഭവം സിപിഐ (എം) നും ഉണ്ട്. അത് ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കുന്നത് ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതാക്കാൻ മാത്രം ആണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. ത്രിപുരയിൽ ഉണ്ടായിരുന്നത് പോലും ഇല്ലാതാകുമ്പോഴും ബംഗാളിലെ അനുഭവം വീണ്ടും ത്രിപുരയിൽ ആവർത്തിക്കുന്നക്കുന്നത് പാർട്ടി ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിക്കുന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് പറഞ്ഞാൽ അത് വർഗ ശത്രുക്കൾ ഇല്ല എന്ന് തന്നെ ആണെന്നും അത് മാർക്സിസം അംഗീകരിക്കുന്നില്ല എന്ന അർത്ഥത്തിൽ തന്നെ ആണെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. അത് മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങൾ തിരുത്താത്തിടത്തോളം എല്ലാവരുടെയും നിലപാട് തന്നെ ആണെന്നും സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ മനസിലാകും. പൊതുമേഖലകളുടെ സ്വകാര്യവത്കരണത്തെ എതിർക്കാത്തത് അനുകൂലിക്കുന്നത് കൊണ്ടാണെന്ന് സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ മനസിലാകും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് മാർക്സിസം അല്ല എന്ന് മനസിലാക്കണം എങ്കിൽ കാറൽ മാർക്സ് ആരായിരുന്നു എന്നും മാർക്സിസം എന്താണെന്ന് അറിഞ്ഞിരിക്കണം.
.
സീതാ രാം യെച്ചൂരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പറയുന്നത് മാർക്സിസം അല്ലെന്നും അത് കോൺഗ്രസിന്റെ അഴിമതി ഉൾപ്പെടെ എല്ലാ സാമ്പത്തിക നയങ്ങളേയും അനുകൂലിച്ചുകൊണ്ടാണെന്നും അദ്ദേഹത്തെ വീണ്ടും ജനറൽ സെക്രട്ടറി ആക്കുന്നത് അദ്ദേഹത്തിന് പൂർണ പിന്തുണ കൊടുക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം ഭാവിയിൽ സിപിഐ(എം) കോൺഗ്രസിൽ ലയിക്കുന്നതാണ് ഉചിതം എന്ന് അഭിപ്രായപ്പെടും എന്ന് സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ അനുമാനിയ്ക്കാം. അത് മറ്റ് നേതാക്കളും അങ്ഗീകരിക്കാനുള്ള സാധ്യതകളും നിലനിൽക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇടതുപക്ഷം ഇല്ലാതാകണം എന്ന് അല്ലാതെ ഇന്ത്യയിൽ ബിജെപി ഇല്ലാതാകണം എന്ന ഉദ്ദേശം ഉണ്ടെന്ന് സാമാന്യ ബുദ്ധി ഉള്ളവർ ആരും കരുതില്ല. 1964 ൽ സിപിഐ(എം) ഉണ്ടാകാനുള്ള കാരണം അറിയാവുന്നവർ ആരും കോൺഗ്രസുമായി സഖ്യത്തിന് തായാറാവില്ല. അങ്ങനെ ചെയ്യുന്നത് ഭാവിയിൽ കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
//
നൂറുവർഷമായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്നതിൽ മറ്റുള്ളവർ ആഹ്ളാദിക്കുമ്പോൾ എനിക്ക് അതിന് കഴിയാറില്ല. ഇന്ത്യയിൽ കേരളത്തിൽ മാത്രം പാർട്ടി മതിയെന്ന നിലപാടിൽ പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവർ ഉറച്ചു നിൽക്കുമ്പോൾ എനിക്കതിനോട് പൊരുത്തപ്പെടാൻ ആവില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യവും അതിലെ നൂറ്റി നാൽപ്പത് കോടിയോളം ജനങ്ങളും ആണ് മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ പരിഗണിക്കപ്പെടേണ്ടത്.
പാർട്ടിയെ വിമർശിക്കുന്നതിന് എനിക്ക് സാധാരണ ലഭിക്കുന്ന വിശേഷണം "ചെറ്റ" എന്നാണ്. ചിലർ സംഖി എന്ന് പറയും. അത് ആക്ഷേപം തന്നെയാണ്. ചെറ്റ എന്നതിൽ ആക്ഷേപം ഒന്നും ഇല്ല. കാരണം ചെറ്റ എന്നാൽ ചെറ്റക്കുടിലിൽ കഴിയുന്നവൻ എന്നാണ്. സമ്പന്നർക്ക് പാവപ്പെട്ടവനെ ആക്ഷേപിക്കാൻ ഉള്ള ഒരു വാക്ക്. തെണ്ടി നടക്കുന്നവൻ "തെണ്ടി". മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന തിനുള്ളതല്ല മാർക്സിസം എന്നതാണ് എന്റെ വിമർശനം. 2002 മുതൽ 21 വർഷങ്ങളായി തത്വ ശാസ്ത്രത്തിന്റെ സമസ്ത മേഖലകളും ഒന്നൊന്നായി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നു. മാർക്സിസം എന്നാൽ എന്താണ് എന്ന് യാതൊരു ധാരണകളും ഇല്ലാത്ത സിപിഐ (എം) പോളിറ്റ് ബ്റോയും കേന്ദ്ര കമ്മിറ്റി അംഗങ്ങളും എന്റെ വിമർശനങ്ങൾ കണ്ടതായി ഭാവിക്കുന്നില്ല. ബംഗാളിലെ പോലെ ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതാകണം എന്ന് ആഗ്രിഹ്ക്കുന്നവർ സീതറാം യെച്ചൂരിക്ക് എല്ലാ പിന്തുണയും കൊടുക്കും. ബംഗാളിലെപോലെ ഇന്ത്യ ഒട്ടാകെയും ആകണം. അതാണ് അവരുടെ ആവശ്യം. എനിക്ക് അതിനാവില്ല.
//
മുതലാളിത്തമല്ല മാർക്സിന്റെ പാത; എല്ലാവരും സന്തോഷത്തോടെ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. സോഷ്യലിസത്തിന്റെ പാതയിൽ വന്നവരെല്ലാം ക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. കാറൽ മാർക്‌സിനുണ്ടായിട്ടുള്ള ജീവിത ക്ളേശങ്ങളുമായിട്ടാണ് ഞാൻ എന്റെ അനുഭവങ്ങളെ താരതമ്മ്യം ചെയ്യുക. മാർക്സിന് സ്വന്തം നാട്ടിലെ പൗരത്വം പോലും ഇല്ലാതായി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാർട്ടി മെമ്പർഷിപ്പ് ഇല്ലാതാക്കിയും ചെറ്റ തുടങ്ങിയ വാക്കുകൾ പ്രയോഗിച്ചും എന്നെ മുതലാളിത്ത പാതയിലേക്ക് വ്യതിചലിപ്പിക്കാൻ ശ്രമം നടക്കുന്നു എന്ന് മാത്റം. സ്വയം ഒരു കാര്യവും മനസിലാക്കാതെ പരീക്ഷയിൽ കോപ്പിയടിച്ച് പാസായി വരുന്നവരെപ്പോലെ പാർട്ടിയിൽ എത്തിച്ചേർന്ന് കേൾക്കുന്നതെല്ലാം വിശ്വസിച്ച് മുതലാളിത്തമാണ് മാർക്സിസം എന്ന് കരുതുന്നവരെയാണ് എനിക്ക് ചുറ്റും കാണുന്നത്. പാർട്ടി ഇല്ലാതായാലും അവർക്ക് പ്രശ്നം അല്ല. വളരെയേറെ പ്രതീക്ഷ ഉണ്ടായിരുന്ന പുതിയ തലമുറയും അങ്ങനെ തന്നെയാണ് കാണുന്നത്. ഇന്ത്യയിൽ കാറൽ മാർക്സിന്റെ പേരും ചിത്രവും മാത്രം അവഗശേഷിക്കാനാണ് ഞാൻ സാധ്യത കാണുന്നത്.
/
കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒരോരുത്തർക്കും പരിമിതികൾ ഉണ്ട്. അതിൽ മറ്റാർക്കും ഒന്നും ചെയ്യാൻ ആവില്ല. ഒട്ടകപ്പക്ഷിയുടെ നിലപാട് സ്വീകരിച്ചിട്ടുള്ള മറ്റു പലരെയും അപേക്ഷിച്ച് ഇത്രയെങ്കിലും പ്രതികരണം ഉണ്ടാകുന്നത് തന്നെ മനസിലെ നന്മയെയാണ് സൂചിപ്പിക്കുന്നത്. തീർച്ചയായും നന്ദി.
//
സോഷ്യലിസ്റ് ഇന്ത്യ എന്നതായിരിക്കണം പാർട്ടി പരിപാടി എന്ന് 2002 മുതൽ ആവശ്യപ്പെട്ട് വരികയാണ്. ഇപ്പോൾ ഇന്ത്യ എങ്ങനെയും ആകട്ടെ, നമുക്ക് കേരളം മാത്രം മതി എന്നതാണ് നിലപാട്. സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിക്കാൻ സാധ്യമല്ല എന്നത് കൊണ്ടാണ് പൊതുമേഖലകൾ സ്വകാര്യവത് ക്കരിക്കുന്നതിന് അനുകൂലമായ നിലപാട്. ജനകീയ പ്രതിരോധ ജാഥയിൽ സ്വകാര്യവത് കരണ ത്തിനെതിരെ സംസാരിക്കരുത് എന്നതായിരുന്നു നിലപാട്. മുതലാളിത്തം സംരക്ഷിക്കുക എന്ന നിലപാടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നിടത്തോളം മാർക്സിസം പ്രവർത്തനത്തിൽ ഉണ്ടാവില്ല. ഇതാകട്ടെ 1950 മുതൽ കഴിഞ്ഞ 73 വർഷങ്ങൾ ആയി തുടരുകയാണ്. അപ്പോൾ സാമ്പത്തിക നയത്തിൽ ബിജെപി യുടേയും കോൺഗ്രസിന്റെയും നയങ്ങൾ തന്നെ ആകുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി യുടേതും. അതാണ് മാർക്സിസം പ്രവർത്തനത്തിൽ ഉണ്ടാവില്ല എന്ന് പറയുന്നത്. സോഷ്യലിസ ത്തിനാണെങ്കിൽ ഇന്ത്യ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കണം. മുതലാളിത്ത ത്തിന് ഏതെങ്കിലും ബൂർഷാ പാർട്ടി മതി. ഭരണ കൂടം തൊഴിലാളി വർഗ്ഗത്തിന്റേത് ആകരുത് എന്നതാണ് ഇപ്പോൾ പാർട്ടി നിലപാട്. ഇന്ത്യൻ ഭരണ ഘടനയിൽ പറയുന്ന സോഷ്യലിസം പോലും സിപിഐ(എം) അംഗീകരിക്കില്ല. മുതലാളിത്തത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യം ഇല്ലാത്തതിനാൽ സോഷ്യസലിസം അംഗീകരിക്കുന്നില്ലെങ്കിൽ സ്വാഭാവികമായി പാർട്ടി ഇല്ലാതാകും.
//
1952 ൽ 32 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരാൾ മാത്രം. കേരളത്തിൽ "തൃക്കാക്കര" ആവർത്തിച്ചാൽ അതും കാണില്ല. ജനറൽ സെക്രട്ടറി യെച്ചൂരിയുടെ വാക്കുകൾ ഓർക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ സാധ്യത കുറവാണ്.
//////////
////////
333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.
//
.(ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ളിക് " ആണ്. അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഇന്ത്യൻ ജനത സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥക്കായി നിലകൊള്ളുന്നതാണ്. ഇന്ത്യൻ ജനത സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി വോട്ട് ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നതുകൊണ്ടും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതുകൊണ്ടും ജനങ്ങളുടെ താത്‌പര്യം ഇല്ലാതാകുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്ന ഇന്ത്യയുടെ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കായുള്ള പരിവർത്തനത്തിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി (മാർക്സിസ്റ്റ്) സഹായകരമായ നിലപാട്
ഇനിയും ഒരു പാർട്ടി കോൺഗ്രസിനായി കാത്തിരിക്കാതെ സിപിഐ(എം) കേന്ദ്രകമ്മിറ്റി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ സഖാക്കളോടും അപേക്ഷിക്കുന്നു.)
(അപ്രകാരം ഒരു തീരുമാനം ഇല്ലാതെ ഹിന്ദു വർഗീയ വാദികളുടെ ഇന്ത്യയിലെ ഭീകരണം ഇല്ലാതാക്കാൻ ആവില്ല)
//
ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെയാണ്.
//
(2002 മുതൽ കേന്ദ്ര കമ്മിറ്റി മുമ്പാകെ സമർപ്പിച്ചു വരുന്ന "പാർട്ടി പരിപാടിയെക്കുറിച്ചുള്ള വിമർശനങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. ഇവയൊന്നും ഒരു സമ്മേളനത്തിലും അവതരിപ്പിക്കാവുന്നവയല്ല; കാരണം 6--7 മിനിറ്റു കൊണ്ട് ഇവയാകെ അവതരിപ്പിക്കാനാവില്ല. മറ്റ് രീതികളിൽ അവതരിപ്പിക്കാൻ പാർട്ടി അനുവദിക്കുകയുമില്ല. സോഷ്യലിസത്തിന് അല്ലാതെ മിച്ച മൂല്യം പ്രസക്തമാവില്ല എന്ന് പറയണമെങ്കിൽ മിച്ച മൂല്യ സിദ്ധാന്തം എന്താണെന്ന് പറയണം. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതും അപ്പോൾ വർഗ വൈരുധ്യങ്ങൾ; വർഗ സമരം ആവുകയില്ല എന്നും സമ്പത്തിന്റെ ആധിപത്യമാണ് ചൂഷകവർഗ്ഗങ്ങളുടെ ആധിപത്യത്തിന്റെ കാരണം എന്നും അവരെ പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കു കയാണെന്നും അത് മാർക്സിസം ആവില്ല എന്നും മുതലാളിത്തം വളർന്നാൽ സാമ്പ്രാജ്യത്തം ആയിട്ടാണ് മാറുക എന്നും കാറൽ മാർക്സ് കണക്കിലെടുത്തത് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണെന്നും സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണ് എന്നും സഖാക്കളെ പഠിപ്പിക്കേണ്ടതുണ്ട്. അതൊന്നും മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ സാധ്യമല്ല. ഇവയൊക്കെയാണ് പാർട്ടി നേരിടുന്ന പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ. ഇവയൊക്കെ കണക്കിലെടുക്കാതെ ഹിന്ദു വർഗീയവാദികളുടെ ഭീകര വാഴ്ച ഇല്ലാതാക്കാനാവില്ല. മാർക്സിസം ചൂഷക വർഗ്ഗങ്ങളുടെ തെറ്റുതിരുത്താൻ ഉള്ളവയല്ല; അവരുടെ വർഗ വാഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഉള്ളവയാണ്. ഇപ്പോൾ അങ്ങനെയുള്ള കാഴ്ചപ്പാടുകൾ ഇല്ല.
//
എത്രയോ പാർട്ടി കോൺഗ്രസുകൾ കടന്നു പോയിട്ടും ഇവയൊന്നും ഒരു പാർട്ടി നേതാവിന്റെയും ശ്രദ്ധയിൽ വന്നില്ല എന്നത് അവരൊക്കെ മുതലാളിത്ത വ്യവസ്ഥയിൽ മാത്റം വിശ്വാസം അർപ്പിച്ചിട്ടുള്ളവരാണ് എന്നാണ് വ്യക്തമാവുന്നത്. 1964 ൽ ഏതൊരു സാഹചര്യത്തിലാണ് പഴയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സഖാക്കൾ ഇഎംഎസ് ഉൾപ്പെടെയുള്ള 31 സഖാക്കൾ പുറത്തു വന്ന് സിപിഐ(എം) രൂപീകരിച്ചതെന്ന് പോലും കണക്കിലെടുക്കാതെയാണ് സീതാറാം യെച്ചൂരിയും മറ്റും വീണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ബംഗാളിൽ പരീക്ഷിച്ച അനുഭവം 2019 ൽ ഇന്ത്യ ഒട്ടാകെ പാർട്ടിക്ക് ഒരേയൊരു സീറ്റ് മാത്റം ആയിട്ടും ബംഗാളിൽ നടപ്പിലാക്കിയ "പാർട്ടി ലൈൻ" ഇന്ത്യ ഒട്ടാകെ വീണ്ടും ആവർത്തിക്കാനാണ് പാർട്ടി മുന്നോട്ടു പോകുന്നത്. സ.പിണറായി വിജയൻ ഉൾപ്പെടെയുള്ള സഖാക്കൾ പാർട്ടി പരിപാടിയിൽ യാതൊരു മാറ്റവും കൂടാതെ മുന്നോട്ടു പോവുക എന്ന നിലപാട് സ്വീകരിക്കുന്നത് 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഫലങ്ങൾ ആവർത്തിക്കുക മാത്റമാണ് ഉണ്ടാവുക. തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒരാഴ്ചത്തേക്ക് നിശബ്ദത പാലിക്കും. അതൊഴിവാക്കാനാണ് പാർട്ടി പരിപാടിയിൽ ഭേദഗതി വരുത്തി സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിനായി ജനങ്ങളുടെ പിന്തുണ തേടുകയായിരിക്കും അടിയന്തിരമായി പാർട്ടി സ്വീകരിക്കേണ്ട നിലപാട്. ഏറ്റവും ഒടുവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസു പോലും ഇല്ലാതാവുമ്പോൾ വീണ്ടും കോൺഗ്രസിനെ ശക്തമാക്കുക എന്ന നിലപാടാണ് പോളിറ്റ് ബ്യൂറോ സ്വീകരിക്കുന്നത്. മാർക്സിസം മുന്നോട്ട് വയ്‌ക്കുന്ന "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥയിൽ" വിശ്വസിക്കുന്ന സഖാക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മുൻപിൽ വീണ്ടും സമർപ്പിക്കുകയാണ്).(പാർട്ടി ലക്ഷ്യമാക്കേണ്ടത് ഇന്ത്യയുടെ ഭരണം എന്നതാണ്; ഒരു സംസ്ഥാനത്തിന്റെ മാത്റം തുടർഭരണം എന്നതല്ല.)
//
............ഇപ്പോഴാകട്ടെ പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല. അവിടെ നടന്നതൊന്നും ഇവിടെ ആവൃത്തിക്കാനും ആവില്ല. 1950 കൾക്ക് ശേഷം ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊന്നും നമ്മുടെ പാർട്ടി നേതൃത്വങ്ങൾ അറിഞ്ഞിട്ടില്ല. പാർലമെന്ററി മാർഗം സോഷ്യലിസം സ്ഥാപിക്കുന്നതിന് തടസം അല്ല എന്നും നമ്മുടെ ഇപ്പോഴത്തെ ഇന്ത്യൻ ഭരണ ഘടന ഒരു "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ളിക്ക് " ആയതുകൊണ്ടും സോഷ്യലിസം എന്തായിരിക്കണം എന്ന് നമ്മുടെ ഭരണ ഘടനയിൽ പ്രത്യേകം നിർവ്വചനങ്ങൾ ഒന്നും കൊടുത്തിട്ടില്ലാത്തതുകൊണ്ടും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കണം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം തീരുമാനിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും ആ തീരുമാനം സ്വാഗതം ചെയ്യുകയും അങ്ങനെ ഉള്ള തീരുമാനം നടപ്പിലാക്കാൻ മുന്നോട്ടു വരികയും ചെയ്യും. അങ്ങനെയുള്ള തീരുമാനത്തോടൊപ്പം മാത്റമേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടി വളരുകയും ഇന്ത്യയിൽ സോഷ്യലിസം നടപ്പിലാവുകയും ചെയ്യുകയുള്ളു. നേരെമറിച്ച് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ് അർഥം. അതിന് തൊഴിലാളി വർഗം നമ്മോടൊപ്പം ഉണ്ടാവില്ല എന്ന് 1950 കാലം മുതലുള്ള 72 വർഷങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
.
............സാധാരണ പാർട്ടി അംഗം ബ്രാഞ്ച് സമ്മേളനത്തിനപ്പുറം പ്രതിനിധി ആകാറില്ല. 1969 മുതൽ ഞാനും കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഇപ്പോഴും ഞാനും ഒരു സാധാര അംഗം മാത്റം ആണ്. 28 വർഷം സർക്കാർ സർവീസിൽ ആയിരുന്നതിനാൽ കേരള എൻജിഒ യൂണിയൻ ആയിരുന്നു പ്രവർത്തന മേഖല. ഞാൻ സ്ഥിരമായി പാർട്ടി കോൺഗ്രസിന്റെ സമയങ്ങളിൽ നിവേദനങ്ങൾ ആയി എനിക്ക് പാർട്ടി മുമ്പാകെ സമർപ്പിക്കാനുള്ളത് സമർപ്പിക്കാറുണ്ടെങ്കിലും അതൊന്നും ആരും കണക്കിൽ എടുക്കാറില്ല. പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച ചെയ്യണം എന്ന് പാർട്ടി പോളിറ്റ് ബ്യൂറോയും കേന്ദ കമ്മിറ്റിയും ആണ് തീരുമാനിക്കുക.
.................
333. സി പി ഐ (എം) പാർട്ടി പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ.
("സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്നതാകണം "പരിപാടി").
///
............"ഇപ്പോഴത്തെ നിലപാട്; അല്ലെങ്കിൽ പിന്നെ സായുധ വിപ്ളവം" എന്നാണ് എല്ലാ സഖാക്കളുടേയും ധാരണ. അങ്ങനെ അല്ല; ഇവിടെ പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും ഭരണ ഘടന തന്നെ "സോഷ്യലിസ്റ്റു" കൂടി ആയതിനാൽ സോഷ്യലിസത്തിനായി തന്നെ ജനങ്ങളെ അണി നിരത്താം.
///
1. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിൽ തുടരുന്നിടത്തോളം പാർട്ടി ഒരു ലക്ഷ്യവും ഇല്ലാത്ത പാർട്ടി ആയിരിക്കും; കാരണം മുതലാളിത്തം വളർന്നാൽ സാമ്പ്രാജ്യത്തം ആയിട്ടാണ് മാറുക. ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇത് തന്നെയാണ്.
1950 കാലം മുതൽ നീണ്ട എഴുപത്തിരണ്ട് വർഷങ്ങൾ ആയി തുടരുന്ന ഈ നിലപാടാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. മുതലാളിത്തം വളരുക സാംബ്രാജ്യത്തം ആയിട്ടാണ്. (ലെനിന്റെ "സാംബ്രാജ്യത്തം; മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതി കാണുക.
.
1. സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. (കാഴ്ചപ്പാട്) മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരി ഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ നിഗമനം വസ്തുത മാത്രമാണ്. രാജ വാഴ്ചയിൽ ഫ്യൂഡൽ പ്രഭുക്കൾ രാജാവിനെ സംരക്ഷിച്ചു; മുതലാളിത്തത്തിൽ മൂലധന ശക്തികൾ (ബൂർഷ്വാസി) ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെ സംരക്ഷിക്കും). അവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരെ ഭരിക്കാൻ ഇടയാക്കില്ല. (കേരളത്തിൽ സ. പിണറായി സർക്കാരിനെ വർഗ്ഗ ശത്രുക്കൾ ആക്രമിച്ച രീതി കാണുക).(പരിപാടി ഒരിക്കലും നടപ്പിലാവില്ല).
.
2. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ പരമാധികാരം ഇൻഡ്യൻ പാര്ലമെന്റിനും കേന്ദ്ര സർക്കാരിനും ആണ്. സംസ്ഥാന സർക്കാരുകൾക്ക് പാർലമെന്റ് (കേന്ദ്ര സർക്കാർ) അനുവദിക്കുന്ന വളരെ പരിമിതമായ അധികാരങ്ങൾ മാത്റമേ ഉണ്ടാവുകയുള്ളു. ഇൻഡ്യയുടെ ഫെഡറൽ സംവിധാനം അനുസരിച്ച് ഒരു സംസ്ഥാനത്തിനും കേന്ദ്ര സഹകരണം ഇല്ലാതെ കാര്യമായ മാറ്റങ്ങൾ സംസ്ഥാനങ്ങളിൽ വരുത്താനാവില്ല. ഇടതുപക്ഷ ഭരണം ഉണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും കേന്ദ്ര ഭരിച്ചിരുന്ന കോൺഗ്രസ്/ബിജെപി സർക്കാർ എല്ലാ വിധ ദ്രോഹ നടപടികളും ഇടതുപക്ഷ സർക്കാരിനെതിരെ സ്വീകരിച്ചതുകൊണ്ടാണ് ദീർഘ കാലം ഭരിച്ചിട്ടും കാര്യമായ മാറ്റങ്ങൾ അവിടങ്ങളിൽ വരുത്താൻ കഴിയാത്തത്. കേരളത്തിൽ ഇപ്പോൾ കെ റയലിന് "കേന്ദ്രം" അനുമതി കൊടുക്കില്ലാത്തതും അതിന്റെ ഭാഗമാണ്. കേന്ദ്രവും സംസ്ഥാനവും ഒരേ പാർട്ടി ഭരിക്കുന്നതായാൽ ഈ പ്രശ്നം ഇല്ല. എന്നാൽ രാഷ്ട്രീയം "വ്യവസായം" മാത്റം ആയി കാണുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ പരമാവധി അഴിമതി--കോഴ--കുംഭ കോണങ്ങൾ നടത്തുന്നതിൽ മാത്റമേ താത്‌പര്യം കാണിക്കുകയുള്ളു. സാമ്പത്തിക പരമാധികാരം പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്. ആദായ നികുതി; കസ്റ്റംസ് നികുതി, എക്‌സൈസ് നികുതി; വൻകിട വ്യവസായങ്ങളിലെ നികുതികൾ തുടങ്ങിയവ എല്ലാം കേന്ദ്ര സർക്കാരിന് ഉള്ളവയാണ്. അവയിൽ നിന്നും കേന്ദ്ര സർക്കാർ അനുവദിക്കുന്ന നിശ്ചിത വിഹിതം മാത്റമാണ് ഒരോ സംസ്ഥാന സർക്കാരുകൾക്കും ലഭിക്കുക. പാർട്ടി പരിപാടിയാകട്ടെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതേയില്ല. ഇന്ത്യയുടെ ഭരണം എന്നതായിരിക്കണം പാർട്ടിയുടെ ലക്‌ഷ്യം.
.
3. നേടിയെടുക്കേണ്ട ഒരു ലക്‌ഷ്യം എന്ന നിലയ്ക്കാണ് "സോഷ്യലിസ്റ്റ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം ("പരിപാടി") അംഗീകരിക്കേണ്ടത്. ജനകീയ ജനാധിപത്യം എന്നത് സാമ്പത്തിക വ്യവസ്ഥയല്ല; രാഷ്ട്രീയ; സാമൂഹ്യ വ്യവസ്ഥ മാത്രമാണ്. സോഷ്യലിസം എന്ന ലക്ഷ്യത്തോടൊപ്പം മാത്റമേ അത് നേടിയെടുക്കാൻ ആവുകയുള്ളൂ.
.
4. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. മാർക്സിസത്തിന്റെ അവിഭാജ്യ ഘടകം ആയ വർഗ സമര സിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചാൽ അല്ലാതെ മുതലാളിത്തം (ബൂർഷ്വാസിയെ) പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ ആവില്ല.
.
5. പരിപാടി 6.5 ൽ പറയുന്ന "വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത" എന്ന് പറഞ്ഞാൽ പ്റയോഗത്തിൽ ഇന്ത്യയിൽ നിലവിലുള്ള കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടന തന്നെയാണ്. മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടിൽ നിൽക്കുമ്പോൾ സാമ്പത്തിക നയത്തിൽ ഒരു ബൂർഷ്വാ പാർട്ടിയുടെ സാമ്പത്തിക നയത്തിന് തുല്യമായി വരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പാർട്ടിയുടെ ബംഗാൾ ഘടകവും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ കാരണം സാമ്പത്തിക നയത്തിലെ പൊരുത്തമാണ്. ഇപ്പോഴത്തെ പരിപാടിയിൽ തുടർന്നാൽ മേലിലും - മേൽ കാണിച്ച ഘടകങ്ങളിലെ സഖാക്കൾ ഈ നിലപാട് ആവർത്തിക്കാൻ ഇടയാക്കും. 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വേർപിരിഞ്ഞ് സിപിഐ(എം) രൂപീകരിക്കാൻ ഇടയായത് എസ് എ ഡാങ്കെ തുടങ്ങിയവരുടെ കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടിനെ തുടർന്നാണ്. പിന്നീട് സിപിഐ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുകയും നാഷണൽ കൗൺസിലിൽ വൻ ഭൂരിപക്ഷം ഉണ്ടായിരുന്നീട്ടും സിപിഐ ഇന്ത്യ ഒട്ടാകെ തകർന്നുപോകാൻ മേൽ നടപടി കാരണചെയ്തു. സിപിഐ യുടെ അനുഭവം; മാർക്സിസത്തിന്റെ അവിഭാജ്യ ഭാഗമായ "വർഗ സമര സിദ്ധാന്തം" പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപെട്ടപ്പോൾ സംഭവിച്ചത്. ഇൻഡ്യൻ തൊഴിലാളി വർഗം പൂർണമായും തള്ളികളഞ്ഞ നിലപാടാണ് വീണ്ടും ആവർത്തിക്കാൻ ബംഗാൾ സഖാക്കളും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ശ്രമിച്ചതും ഒരു പാർട്ടി കോൺഗ്രസിന്റെ ആകെ രാഷ്ട്രീയ ലക്‌ഷ്യം തന്നെ ഇല്ലാതാക്കിയതും. മേൽ സഖാക്കളുടെ നിലപാടിന് കാരണം ഇപ്പോഴത്തെ പാർട്ടി പരിപാടിയുടെ സാമ്പത്തിക നയമാണ്. അത് തിരുത്തിയില്ലെങ്കിൽ മേൽ സഖാക്കൾ മേൽ നിലപാട് വീണ്ടും ആവർത്തിക്കും.
.
6. ഇൻഡ്യയിൽ ഫ്യുഡലിസം ആണെന്ന പ്രചരിപ്പിക്കൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. ഫ്യുഡലിസം രാജവാഴ്ചയാണ്. ഇൻഡ്യയിൽ "ബൂർഷ്വാ വിപ്ലവം നടന്നിട്ടില്ല" എന്ന ധാരണയിലാണ് മിക്കവാറും സഖാക്കൾ. ഈ വാദഗതി സായുധ വിപ്ളവം ആവശ്യമാണെന്ന വാദഗതിക്ക്‌ ഇടയാക്കും.
.
7. ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. മിച്ചമൂല്യ സിദ്ധാന്തം അനുസരിച്ചു് എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസം ഒരു മണിക്കൂർ തൊഴിലുടമയ്ക്ക് പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി എന്ന കണക്കിൽ ലഭിക്കുന്നു എന്ന് കണക്കാക്കുക. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനനത്തിൽ ആയിരം മണിക്കൂർ തൊഴിലുടമക്ക് ഒരു ദിവസം ലഭിക്കും. ഇത് ഒരു മാസം; ഒരു വർഷം എന്ന കണക്കിൽ കൂട്ടണം. (മുത്തൂറ്റ് മുതലാളിക്ക് ഒരു ദിവസം ഇരുപതിനായിരം തൊഴിലാളികൾ ഉണ്ടെങ്കിൽ ഒരു ദിവസം ഇരുപതിനായിരം മണിക്കൂർ ആണ് ലഭിക്കുക. അതാണ് അയാൾക്ക് ഒരു വർഷം എണ്ണൂറ് കോടി ലാഭം ഉണ്ടാക്കി കൊടുക്കുന്നത്.)
ഇൻഡ്യയിൽ നൂറ്റി മുപ്പത്തിയഞ്ച്ച് കോടിയിലധികം ജനസംഖ്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുമ്പോൾ അമ്പത് കോടി മണിക്കൂർ ഒരുദിവസം ഇന്ത്യൻ ബൂർഷ്വാസിയ്ക്ക് ലഭിക്കും. ഇത് ഒരു ദിവസത്തെ കണക്കാണ്. അതും ആഴ്ച; മാസം; വർഷം എന്ന കണക്കിൽ കൂട്ടണം. ഒരു ദിവസം ഇന്ത്യ ഒട്ടാകെ തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രത്തിൽ കാണുക "പതിനായിരം കോടി ദേശീയ നഷ്ടം" എന്നായിരിക്കും. അപ്പോൾ തൊഴിലാളികൾ പണി എടുക്കുന്ന ദിവസങ്ങളിലെ "ലാഭം" എവിടെയാണ് പോവുക? അതാണ് തൊഴിലാളി വർഗം മുതലാളിത്ത വ്യവസ്ഥയിൽ അനുഭവിക്കുന്ന ചൂഷണവും മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയും. ഈ ചൂഷണം ഇല്ലാതാക്കുകയും മുതലാളിത്തത്തിന്റെ അടിത്തറ തകർക്കുകയും ചെയ്തുകൊണ്ട് വേണം സോഷ്യലിസത്തിന്റെ അടിത്തറ പണിയാൻ. ആ അടിത്തറയിൽ വേണം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പൊക്കാൻ. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
.
8. "വർഗ സമര സിദ്ധാന്തം" വെറുതെ ഉരുവിടാനുള്ളത് അല്ല. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗം നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ജാതി-മത ബോധത്തിലുപരി ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ കാര്യങ്ങൾ എവിടേയ്ക്ക് ആണ് പോവുക?.
.
9. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണം എന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ" ഇത് രണ്ടും പ്രോത്സാഹിപ്പിക്കുകയാണ്. എന്താണ് ആത്മീയ ചൂഷണം? ആത്മീയ വാദം അനുസരിച്ചു് "ആത്മാവ്" ആണ് നിത്യവും സത്യവും. (ഭഗവത് ഗീത; അദ്ധ്യായം രണ്ട്). "ഭൗതിക പ്രപഞ്ചം" ആകെ മായയാണ്. എല്ലാ മതങ്ങളുടേയും നിലപാട് ഇത് തന്നെയാണ്. എല്ലാം ദൈവ നിശ്ചയം ആണെന്ന് ആത്മീയ വാദികൾ പാവപെട്ട ജന വിഭാഗങ്ങളെ വിശ്വസിപ്പിച്ച് അവരെ ക്രൂരമായ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നു. "അടിമത്തം" ദൈവ നിശ്‌ചയം അല്ലെങ്കിൽ മുന്ജന്മ പാപം ആണെന്ന് വിശ്വസിപ്പിച്ചാൽ ഒരു അടിമ മോചനത്തിന് ശ്രമിക്കുകയില്ല എന്ന് മാത്രമല്ല ചൂഷണത്തിന് കൂടുതൽ വിധേയൻ ആവുകയും കൂടുതൽ ദൈവ ഭക്തൻ ആവുകയും ചെയ്യും. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചപ്പോൾ മുതലാളിത്ത ചൂഷണത്തിന്റെ സമ്പൂർണമായ ചൂഷണത്തിന് ഇൻഡ്യൻ തൊഴിലാളി വർഗത്തെ വിട്ടുകൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വാഭാവികം ആയും തൊഴിലാളി വർഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നില്ല.
,
10. സോഷ്യലിസത്തിൽ അല്ലാതെ കൃഷിക്കാരനെ രക്ഷിക്കാൻ ആർക്കും ആവില്ല. പരമാവധി ലാഭം മാത്റം ലക്ഷ്യമാകുന്ന മുതലാളിത്തത്തിൽ കൃഷിക്കാരന് ആശ്രയം ആത്മഹത്യ മാത്റം ആയിരിക്കും. ഇന്നത്തെ സ്ഥിതിയിൽ കൃഷിക്കാരന്റെ മുൻപിൽ സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ല. ഇന്ത്യ ഒട്ടാകെയുള്ള കൃഷിക്കാരുടെ സ്ഥിതിയും കേരളത്തിലെ റബർ കൃഷിക്കാരുടെയും ബന്ധപ്പെട്ട തൊഴിലാളികളുടെയും സ്ഥിതി ഇപ്പോഴത്തെ പരിപാടിയിൽ തുടരുന്നിടത്തോളം ഒരു പരിഹാരം നിഃർദ്ദേശിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണ്.
(സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതുകൊണ്ട് മാത്റമാണ് "മനുസ്മൃതി" അടിസ്ഥാന പ്രമാണം ആക്കുന്ന ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഭരിക്കുന്നതിന് പോലും ഇടയായത്.) ദൈവത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ ഉള്ളതാണ് മാർക്സിസത്തിന്റെ ഭാഗമായ ശാസ്ത്രീയ ഭൗതിക വാദം.
.......03 04 2023.......



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ