524. എ കെ ആന്റണി എന്ന കോൺഗ്രസ് നേതാവിനറിയാം
/
ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനാവില്ല എന്നത്. കേരളത്തിലെ 20 സീറ്റും ലഭിച്ചാലും സീറ്റുകളുടെ എണ്ണം രണ്ട് ആക്കം കവിയില്ല. ജയിക്കുന്നവരെ സൂക്ഷിക്കൽ അതിലും വലിയ വെല്ലുവിളി. സ്വന്തം വീട്ടിൽ ഒരിക്കൽ പോലും ബിജെപിക്ക് എതിരെ അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കിൽ സ്വന്തം മകൻ ബിജെപിയിൽ ചേക്കേറില്ല എന്നും. അദ്ദേഹത്തിന് ബിജെപിയിൽ പോകാൻ മടി ഉള്ളതുകൊണ്ട് സ്വന്തം മകനെ അയച്ചു എന്ന് മാത്റം. അദ്ദേഹം മുൻകൂട്ടി കാണുന്ന ഒരു അപകടം ഇന്ത്യ ഒരു പക്ഷെ ഇടതു പാതയിൽ സോഷ്യലിസ്റ്റ് രാജ്യം ആയേക്കാം എന്ന സാധ്യതയാണ്. അത് തടയാൻ അദ്ദേഹത്തിനാവുന്ന രീതിയിൽ ചെയ്യുന്നത് മാത്രമാണ് സ്വന്തം മകനെ ബിജെപി പാളയത്തിൽ അയക്കുന്നത്. ബിജെപിയെ ഇല്ലാതാക്കിയാൽ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാജ്യം ആകാനുള്ള സാധ്യത സീതാറാം യെച്ചൂരിയും കാണുന്നുണ്ട് എന്നതും ഒരു സത്യമാണ്. അതും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇടതുപക്ഷ ആശയങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യ ശ്രമം. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം രാഷ്ട്രീയ രംഗത്ത് ഒരിക്കലും വിഷയം ആകരുത് എന്നത് കോൺഗ്രസിന്റെ രക്ഷക്കും ആവശ്യമാണ്. അപ്പോൾ കോൺഗ്രസിനെതിരെ ഒരു തരത്തിലുമുള്ള വിമർശനങ്ങൾ ഇല്ലാതാക്കാൻ കഴിയും. അങ്ങനെ എ കെ ആന്റണിയുടെ പാതയിൽ യെച്ചൂരിയും
ബ്രാഹ്മണ തന്ത്രം എന്ന നിലയിൽ ബിജെപി സാധ്യത പൂർണമാക്കുന്നു.
///
(2 10 2021 ൽ ഇന്ത്യൻ ജനതയുടെ മുൻപിൽ സമർപ്പിച്ച ഒരു അപേക്ഷയും ഇതോടൊപ്പം കാണുക.)
..................
416. (എ ) ഇന്ത്യൻ ജനതയുടെ മുമ്പാകെ ഒരു അപേക്ഷ.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നിർവഹിക്കുന്നതിന് ഹിന്ദുത്വ തീവ്ര വാദികളിൽ നിന്നും ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിക്ക പ്പെടുന്നതിന് ഇന്ത്യയുടെ ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാകാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
//
സ്ഥിരം തൊഴിൽ പരമാവധി ഇല്ലാതാക്കുക എന്നത് ഒരു നയപരമായ തീരുമാനം എന്ന രീതിയിൽ ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കുമ്പോൾ സംഭവിക്കുക പിന്നോക്ക വിഭാഗങ്ങൾക്ക് സവരണാനുകൂല്യം വഴി ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങൾ പൂർണമായും ഇല്ലാതാകും എന്നത് മാത്റമല്ല മുന്നോക്ക വിഭാഗങ്ങളുടെ പുരോഗതിയും ഇല്ലാതാകും എന്നതും മാത്രമല്ല; മെച്ചപ്പെട്ട സ്ഥിരം തൊഴിൽ ഉള്ളവരിലൂടെ മാത്റമാണ് രാജ്യമാകെ അഭിവൃദ്ധിപ്പെടുക എന്നതും ഇല്ലാതാവുകയാണ്. ശമ്പളത്തേക്കാൾ "പെൻഷൻ വർധന" എന്നതിന്റെ കാരണം ഇന്ത്യ ഒട്ടാകെ സർക്കാർ സർവീസുകളിലെ നിയമനങ്ങളും മരവിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.
//
1991 ൽ ആരംഭിച്ച "ആഗോളവത്ക്കരണ" ത്തിന്റെ ഏറ്റവും വലിയ ഭീകരത ജനങ്ങൾക്ക് ക്ഷേമകരമായ എല്ലാവിധ പ്രവർത്തനങ്ങളിൽ നിന്നും ഭരണകൂടം പിന്മാറണം എന്നതാണ്. രാജ്യത്തെ "വിഭവശ്രോതസ് " പൂർണമായും കോർപ്പ റേറ്റുകൾക്കായി നീക്കിവയ്ക്കണം എന്നതാണ്. യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നതടക്കം ഒരുവിധ ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾക്ക് നൽകരുത്. അത് പൂർണമായും ഏറ്റെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ഞൂറ് കോടി രൂപനീക്കിയിരുപ്പ് ഉണ്ടായിരുന്നതും വളരെ വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്നതുമായ ഇന്ത്യയിലെ "ബാൽക്കോ " എന്ന പൊതുമേഖലാ അലൂമിനിയം കമ്പനി ഒരു അമേരിക്കൻ സ്ഥാപനത്തിന് വിറ്റുകൊണ്ടാണ് ഇന്ത്യയിൽ സ്വകാര്യ വത്ക്കരണത്തിന്റെ തുടക്കം ആരംഭിച്ചത്. തുടർന്ന് ലാഭമോ നഷ്ടമോ നോക്കാതെ പൊതുമുതൽ നശിപ്പിക്കുകയും അഴിമതി; കോഴ; കുംഭകോണങ്ങൾ മാത്റം ഭരണം ആവുകയും ചെയ്തപ്പോഴാണ് ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നും ഒഴിവാക്കിയത്. തുടർന്ന് അധികാരത്തിൽ വന്ന ഹിന്ദുത്വ വാദികൾ കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് വിരുദ്ധത കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. ഒരാൾക്ക് പോലും ഒരു മേഖഖലയിലും സ്ഥിരം ജോലിയേ പാടില്ല എന്നതാണ് ബിജെപിയുടെ നിലപാട്. ഭാവിയിൽ ബാങ്കുകൾ ഉൾപ്പെടെ; എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടാളത്തിൽ പോലും സ്ഥിരം തൊഴിൽ ആർക്കും പാടില്ല എന്ന നിലപാടിന്റെ അപകടം തലയിൽ ചാണകം മാത്റമുള്ള ഹിന്ദുത്വവാദികൾക്ക് മനസിലാവില്ല. സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്നവർക്ക് മാത്രമല്ല; ജീവിതം വഴിമുട്ടുന്നത്; മെച്ചപ്പെട്ട സ്ഥിരം വരുമാനമുള്ള മേഖലകളെ ആശ്രയിച്ചാണ് അസംഘടിത മേഖലയും വ്യവസാസായിക മേഖഖലകളും ബാങ്കുകളും എൽഐസി പോലുള്ള ധന കാര്യ മേഘലകളും നിലനിൽക്കുന്നത്. അവയുടെയാകെ സർവ നാശത്തിലേക്കാണ് ഹിന്ദുത്വ വാദികൾ ഇന്ത്യയെ നയിക്കുന്നത്. ഇവയൊക്കെ ബാധിക്കുക ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെ ഇൻഡ്യയിലെ ജനങ്ങളെയാകെയാണ്. സാമാന്യ ബുദ്ധി അൽപ്പമെങ്കിലും അവശേഷിക്കുന്ന ജനങ്ങളാകെ ഇന്ത്യയുടെ സർവ നാശത്തിലേക്ക് നയിക്കുന്ന "ഹിന്ദുത്വ ഭരണം" ഇല്ലാതാക്കാൻ മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുന്നു.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ആർക്കും ആയത് നിഷേധിക്കാൻ ആവില്ല. ഇന്ത്യൻ ജനത ആ ചുമതല ഏൽപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു എങ്കിലും കോൺഗ്രസ് അതിൽ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. തന്മൂലം ഇന്ത്യയുടെ ഭരണം ഹിന്ദു വർഗീയ വാദികളുടെ കൈകളിൽ എത്തിച്ചേരുകയും തികച്ചും ഒരു സാമൂഹ്യ വിരുദ്ധ കൂട്ടായ്മ ആയതിനാൽ അവർക്കും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം അസാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
//
ഇന്ത്യൻ ഭരണഘടനയിൽ അംഗീകരിച്ചിട്ടുള്ള "സോഷ്യലിസ്റ്റുരാജ്യ" ത്തിന് പ്രത്യേക നിർവചനം ഒന്നും നൽകിയിട്ട്ടില്ലാത്തതിനാൽ അത് ഏത് രീതിയിൽ ആയിരിക്കണം എന്ന് ഇന്ത്യൻ ജനതയ്ക്ക് തീരുമാനിക്കാം. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിച്ചുകൊണ്ടുള്ളതാണ് സാര്വദേശീയമായി അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ.
.
. .ഇൻഡ്യൻ ഭരണഘടനയുടെ ശില്പി എന്ന നിലയിൽ തന്നെ അറിയപ്പെടുന്ന ഡോ. ബി ആർ അംബേദ്‌ക്കറോടും ഇന്ത്യൻ ജനതയ്ക്ക് നീതി പുലർത്തേണ്ടതുണ്ട്. ഭരണ ഘടനാപരമായി തന്നെ (വകുപ്പ് 14) അംഗീകരിച്ചിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ തുല്യതയും വകുപ്പ് 51 (എ )(എച് ) പ്രകാരമുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
. .രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയതാണ് കോൺഗ്രസ് ഒരു മതേതര കക്ഷിയാണെന്ന് കരുതി ആരെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്താലും ജയിക്കുന്നവർ കോൺഗ്രസിൽ തന്നെ എന്നെന്നും ഉണ്ടാകും എന്ന് ആർക്കും കരുതാനും ആവില്ല എന്നത്. കാരണം അടിസ്ഥാനപരമായി കോൺഗ്രസും ബി.ജെ.പിയും സാമ്പത്തിക നയത്തിൽ ഒരുപോലെയാണ്; മാത്റമല്ല "രാമരാജ്യം" ഗാന്ധിജിയുടേയും ലക്ഷ്യമായിരുന്നു.
. .65 വർഷത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ തെളിയിക്കുകയും രാഷ്ട്രീയം കേവലം അഴിമതിയുടെയും വാണിജ്യ സ്വഭാവത്തിന്റെയും ഭാഗം മാത്റമായി കണക്കാക്കിയതിന്റെ ഫലമായി ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക് കൈമാറുകയും ചെയ്തു. "രാമ രാജ്യം" ലക്ഷ്യമായി കാണുന്ന ബിജെപി യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം അല്ല അംഗീകരിക്കുന്നത്, രാജവാഴ്ചയാണ്. തന്മൂലം ജനാധിപത്യപരമായി കാണുന്ന എല്ലാത്തിനെയും അവർ തള്ളിക്കളയുകയാണ്. ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. സാമൂഹ്യ വിരുദ്ധത അടിസ്ഥാന സ്വഭാവമായ ബിജെപിയും ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള കഴിവില്ലായ്മ തെളിയിച്ചു, കാരണം കോൺഗ്രസിനും ബിജെപിക്കും ഫ്യൂഡൽ, ചൂഷണാധിഷ്ഠിത മുതലാളിത്ത ഭരണരീതി മാത്രമേ അടിസ്ഥാനപരമായുള്ളു. ചാതുർവർണ്യ വ്യവസ്ഥ ഉൾപ്പെടെ ഗാന്ധിജിയും അംഗീകരിച്ചിരുന്നത് രാമരാജ്യമാണ്. അത് ഇന്ത്യയിലെ മുതലാളിത്ത, ജാതി അടിസ്ഥാനമാക്കിയുള്ള വരേണ്യ വിഭാഗത്തെ മാത്റമെ സുരക്ഷിതമാക്കാൻ പര്യാപ്തമാക്കുകയുള്ളു.
. .കാറൽ മാർക്സ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ "മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ" ലോക തൊഴിലാളിവർഗത്തെ ബോധ്യപ്പെടുത്തിയ ചൂഷക വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയുടെ ചൂഷണം ഇല്ലാതാക്കുക എന്നതുതന്നെയാണ് സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിലൂടെ നാം ലക്ഷ്യമിടുന്നത്. ഒരു തൊഴിലാളിയുടെ എട്ടു മണിക്കൂർ പ്രവർത്തി സമയത്തിൽ ഒരു മണിക്കൂർ സമയത്തെ " അദ്ധ്വാന മൂല്യം" തൊഴിലുടമക്ക് ലഭിക്കുന്നു എന്ന് കണക്കാക്കിയാൽ പോലും ഇന്ത്യയിൽ ഒരു ദിവസം ചുരുങ്ങിയത് അമ്പത് കോടി മണിക്കൂർ അധ്വാന ശക്തിയുടെ മൂല്യം ഇന്ത്യൻ മുതലാളിത്തത്തിന് ലഭിക്കും. ഇതാണ് യഥാർത്ഥത്തിൽ മുതലാളിത്ത ചൂഷണവും മുതലാളിത്തത്തിന്റ അടിത്തറ ആയി നിലനിൽക്കുന്നതും. ചൂഷണത്തിന്റെ ഈ അടിത്തറ തകർക്കുകയും ആയത് സോഷ്യലിസത്തിന്റെ അടിത്തറ ആവുകയും ചെയ്യുമ്പോൾ മാത്റമേ തൊഴിലാളിയുടെ, ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം ആവുകയുള്ളൂ.
. .രാജ്യത്തിന്റെ 75% സമ്പത്തും 10% വരേണ്യ വിഭാഗങ്ങൾ മാത്രമാണ് അനുഭവിക്കുന്നത്, ആയതിനാൽ 90% ആളുകൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. എല്ലാ പൗരന്മാരുടെയും അഭിപ്രായം രേഖപ്പെടുത്താൻ സൗകര്യപ്പെടുന്ന പാർലമെന്ററി ജനാധിപത്യം തന്നെയാണ് ഒരു രാജ്യം സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങാൻ ഏറ്റവും അനുയോജ്യം.
. .ഇരുമ്പ് അയിര്, അലൂമിനിയം, കൽക്കരി ക്രൂഡ് ഓയിൽ, പ്രകൃതി വാതകം തുടങ്ങിയ നിരവധി പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ഇവയുടെയൊക്കെ പ്രയോചനം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്റമേ ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുകയുള്ളു.
. .ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം നേടിയെടുക്കുന്നതിനുള്ള കടമ നിർവഹിക്കുന്നതിന് നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചുമതലപ്പെടുത്തണമെന്ന് ഇൻഡ്യൻ ജനതയോട് വിനീതമായി അപേക്ഷിക്കുന്നു.
/// 2 10 2021///
. .ഇന്ത്യയിൽ "സോഷ്യലിസം സ്ഥാപിക്കുക" എന്ന ലക്ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കൾ മുതൽ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാടാണ് 1950 കളിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഐ; സിപിഐ(എം) എന്ന രണ്ടു പാർട്ടികളായെങ്കിലും രണ്ട് പാർട്ടികളും ഇപ്പോഴും തുടരുന്ന സാമ്പത്തിക നയം. ബംഗാളിലെ "നന്ദീഗ്രാം" അതിന്റെ ഭാഗമായിരുന്നു. ബംഗാളിൽ ഒരു സീറ്റ് പോലും ഇല്ലാതായിട്ടും ആ നിലപാട് മാറ്റാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറായിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ പോലും ഇല്ലാതായിട്ടും അവിടെ നടന്നതെല്ലാം ആവർത്തിക്കണം എന്ന നിലപാടിൽ സോഷ്യലിസം അംഗീകരിക്കാത്തത് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്കേട് മാത്റമാണ്. ചൈന അംഗീകരിച്ചിട്ടുള്ളത് പോലെ സ്വകാര്യമേഖല കൂടി ചരക്ക് ഉത്പാദനത്തിൽ പങ്കാളിത്തം ഉള്ള രീതിയിലുള്ള സോഷ്യലിസം മാത്റമേ പ്രായോഗികമാവുകയുള്ളു. വ്യവസായങ്ങൾ നഷ്ടത്തിലാകുന്നത് പലപ്പോഴും സാങ്കേതിക മേഖലയിലും ജനങ്ങളുടെ അഭിരുചികളിലും ഉണ്ടാകുന്ന മാറ്റം നിമിത്തമാണ്. സ്വകാര്യമേഖല കൂടി ഉണ്ടെങ്കിൽ നഷ്ടങ്ങളുടെ ഒരു വലിയ ഭാഗം അവർ വഹിച്ചുകൊള്ളും എന്നതും ഒരു വസ്തുതയാണ്. ദീർഘകാലം കൊണ്ട് മാത്റമേ ഒരു രാജ്യം സോഷ്യലിസ്റ്റ് മാതൃകയിൽ അഭിവൃദ്ധി നേടാനാവുകയുള്ളു. ആയതിനാൽ ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കണം എന്നതിനായി ഞാൻ 2002 മുതൽ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ 23 മത്തെ പാർട്ടി കോൺഗ്രസിലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ഒരു തീരുമാനം ഉണ്ടായില്ല. സോഷ്യലിസത്തിന് അല്ലാതെ മുതലാളിത്തത്തിന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും ഇന്ത്യയിൽ പാർട്ടി ഇല്ലാതാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും അംഗീകരിക്കുന്ന അതെ സാമ്പത്തിക നയങ്ങൾക്കാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. തെരെഞ്ഞെടുപ്പ് പ്രചരണങ്ങളിൽ "വികസനം" എന്ന വിഷയം മാത്റം ജനങ്ങളോട് വിശദീകരിക്കുന്നതിന്റെ കാരണം അതാണ്. സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം അംഗീകരിച്ചില്ലെങ്കിൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ എല്ലാം അപ്രസക്തമാകും എന്നതാണ് പ്രശ്‌നമാകുന്നത്. ഒരു നേതാവ് ഈയിടെ പറഞ്ഞത് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്നാണ്. അതിന്റെ അർഥം വർഗ സമരം അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ്. കോൺഗ്രസിനെയും ബിജെപിയെയും വർഗ ശത്രുക്കൾ ആയി കാണുന്നില്ല. എന്നാൽ അവരാകട്ടെ ഒരുകാരണ വശാലും സോഷ്യലിസം പാടില്ല എന്നതിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല. തൊഴിലാളി ഒരു വർഗം ആയി സംഘടിക്കരുത് എന്നാണ് ചൂഷക വർഗങ്ങളുടെ ആകെ നിലപാട്. അതിൽ കോൺഗ്രസും ബിജെപിയും ഒന്നാണ്.
ഇന്ത്യയിൽ ചെങ്കൊടിയെ പാടില്ല എന്നാണ് അവരുടെ ആകെ നിലപാട്. മേൽകാരണങ്ങളാൽ പൊതു മേഖലകളുടെ സ്വകാര്യവത്ക്കരണത്തെപ്പോലും എതിർക്കേണ്ടതില്ല എന്നാണ് ഇരു കമ്മ്യൂണിസ്റ്റ് പാര്ടികളും സ്വീകരിച്ചിട്ടുള്ള നിലപാട്. ഒരു സാധാരണ പാർട്ടി അംഗം മാത്രമായ ഞാൻ ഈ കാര്യങ്ങളിൽ നിസ്സഹായനാണ്. നേതാക്കളുടെ പ്രസംഗങ്ങളിൽ പറയുകയില്ലാത്ത കാര്യങ്ങളും ശ്രദ്ധിക്കണം. മാർക്സിസം എന്ന തത്വ ശാസ്ത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത്. സോഷ്യലിസം അംഗീകരിക്കാത്തിടത്തോളം ബംഗാളുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
..02 10 2021..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ