2022 ഏപ്രിൽ 24, ഞായറാഴ്‌ച

443. 1950 കാലം മുതൽ 72 വർഷങ്ങൾ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക

 .       443. 1950 കാലം മുതലുള്ള 72 വർഷങ്ങളിലെ അനുഭവം തെളിയിക്കുന്നത്..

. .സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്ത് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന "പരിപാടി" അംഗീകരിച്ചാലും പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുകയും ഇന്ത്യയുടെ ആകെയുള്ള ഭരണം നിർവഹിക്കാനുള്ള ജനപിന്തുണ ലഭിക്കുകയും ചെയ്യാതെ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനാവുകയില്ല. എന്നാൽ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന "പാർട്ടി പരിപാടി" ഇല്ലാതെ ഇന്ത്യൻ പാർലമെൻറിൽ ഒരിക്കലും പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ല. ഇത്‌ 1950 കാലം മുതലുള്ള 72 വർഷങ്ങളിലെ അനുഭവം തെളിയിക്കുന്നു.
. .ഇന്ത്യയുടെ പാർലമെന്റിന്റെ അധികാരങ്ങളും സംസ്ഥാനങ്ങളുടെ അധികാരങ്ങളുടെ പരിമിതിയും മനസിലാക്കിയാൽ മാത്രമേ സംസ്ഥാനങ്ങളിൽ മാത്രമായി സോഷ്യലിസം സ്ഥാപിക്കാനാവില്ല എന്ന് പറയുന്നതിന്റെ അർത്ഥം മനസിലാവുകയുള്ളു. (സ. ഇ എം എസിന് തീർത്തും മനസിലാകാതിരുന്ന ഒരു വിഷയമാണ് ഇന്ത്യയിൽ പാര്ലമെന്റിനാണ് പരമാധികാരം എന്നതും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭരണകൂടം നിശ്ചയിക്കുന്ന അധികാരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നതും. "പാർട്ടി പരിപാടി" പോലും ഈ വിഷയം കണക്കിലെടുക്കുന്നില്ല.) ആദായ നികുതി ഉൾപ്പെടെ പ്രധാന നികുതി വരുമാനങ്ങളും വൻകിട വ്യവസായങ്ങളും അന്തർ സംസ്ഥാന ബന്ധങ്ങളും പരമോന്നത കോടതിയും എല്ലാവിധ ബാങ്കുകളും എല്ലാം കേന്ദ്ര പരിധിയിൽ വരുന്നതാണ്. സംസ്ഥാന നിയമസഭാ പാസാക്കുന്ന എല്ലാ നിയമങ്ങളും ഇന്ത്യൻ ഭരണ ഘടനക്ക് വിധേയമായിരിക്കണം. റയിൽവേ ഉൾപ്പെടെ എല്ലാ പൊതുമേഖലകളും എല്ലാ ബാങ്കുകളും കേന്ദ്ര ഭരണക്കാർ ഇല്ലായ്മ ചെയ്യുമ്പോൾ; അവയിലെ എല്ലാ സ്ഥിരം തൊഴിൽ അവസരങ്ങളും ഇല്ലാതാകുമ്പോൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ നേരിടാൻ പോകുന്ന സാമ്പത്തിക തകർച്ച ഒരു സംസ്ഥാനത്തിനും നേരിടാൻ ആവില്ല. സാമ്പത്തികമായി ജനങ്ങൾ തകരുമ്പോൾ, സ്വകാര്യ മേഖലയും സ്വാഭാവികമായതും തകരും. സ്ഥിരം തൊഴിലും സ്ഥിരം മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഉള്ളവരിലൂടെ മാത്റമേ രാജ്യത്തിന്റെ വ്യവസായ വളർച്ചയും ഉണ്ടാവുകയുള്ളൂ. ഒരിക്കലും അത് പാടില്ല എന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട്.
.
. ."മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്റീയ കാഴ്ചപ്പാടിൽ കൂടിയല്ലാതെ ഇന്ത്യൻ സാമൂഹ്യ ജീവിതത്തെ ബ്രാഹ്മണാധിപത്യത്തിന്റെയും ചാതുർവർണ്യത്തിന്റെയും നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാനാവില്ല. ഡോ.ബി ആർ അംബേദ്ക്കർ നടത്തിയ പിന്നോക്ക വിഭാഗങ്ങളുടെ മോചനത്തിന് സഹായകരമായ വ്യവസ്ഥകൾ അദ്ദേഹത്തിന്റെ മുഖ്യ സംഭാവനയായ ഇന്ത്യൻ ഭരണ ഘടനയിൽ ഉള്ളത് കാര്യക്ഷമമായി പ്രയോഗിക്കുന്നതിനും മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്റം സഹായകമാകും. "സോഷ്യലിസ്റ്റ് ഇൻഡ്യ" എന്ന ഒരു പാർട്ടി പരിപാടി അംഗീകരിക്കാതെ ജനങ്ങളെ സോഷ്യലിസ്റ്റ് ആശയഗതിയിലേക്ക് എത്തിക്കാനാവില്ല. എന്നാൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന "കാഴ്ചപ്പാട്" ഉപേക്ഷിക്കുക തന്നെ വേണം. കാരണം അത് "മാർക്സിസം" ഒന്നാകെ നിരാകരിക്കുകയാണ് ചെയ്യുന്നത്.
. .ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒന്നും പരമാധികാരം ഉള്ളവയല്ല. ഒരു പരമാധികാര രാജ്യത്ത് മാത്റമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ. ഇന്ത്യയിൽ പരമാധികാരം കേന്ദ്രഗവണ്മെന്റിനും പാര്ലമെന്റിനും ആണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. ആദായനികുതി അടക്കമുള്ള പ്രധാന നികുതികൾ, വൻകിട വ്യവസായങ്ങൾ, ഖനികൾ, തുടങ്ങിയവ എല്ലാം കേന്ദ്ര നിയന്ത്രണത്തിലാണ്. വിദേശകാര്യം, രാജ്യ രക്ഷ തുടങ്ങിയവയും കേന്ദ്ര നിയന്ത്രണത്തിലാണ്. സിപിഐ (എം) പാർട്ടി പരിപാടി ഇങ്ങനെയുള്ള കാര്യങ്ങളിലേക്കൊന്നും കടക്കുന്നതേയില്ല. ഇവയാകെ പരിശോധിച്ചുകൊണ്ടുള്ള പുതിയ പാർട്ടി പരിപാടി ഉണ്ടാകണം എന്ന അഭിപ്രായം നിരവധി വർഷങ്ങളായി ഞാൻ മുന്നോട്ടു വയ്ക്കുകയാണ്). 23 - മത് പാർട്ടി കോൺഗ്രസിലും ഒന്നും സംഭവിച്ചില്ല. പാർട്ടി കോൺഗ്രസുകളിലൊന്നും ഇങ്ങനെയുള്ള ഒരു ചർച്ചകളും അനുവദിക്കുകയുമില്ല.
. . .പൊതുമേഖലകളുടെ പ്റസക്തി അത് ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ സൂചന കൂടി ആണെന്നതാണ്. അവിടത്തെ ലാഭം രാഷ്ട്രത്തിനാണ് ലഭിക്കുക എന്നതും അത് പരോക്ഷമായി തൊഴിലാളികളുടെയും ജനങ്ങളുടെ ആകെയും അഭിവൃദ്ധിക്ക് ഇടവരുത്തും എന്നതുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസം ഭരണ ഘടനയുടെ ഭാഗം ആക്കുകയും ബാങ്കുകളും എണ്ണ കമ്പനികളും മറ്റും പൊതുഉടമസ്‌ഥയിൽ കൊണ്ടുവരികയും ചെയ്തപ്പോൾ ഇന്ത്യൻ ജനത ഇന്ദിരാഗാന്ധിയുടെ കാലത്ത് കോൺഗ്രസിന് അഞ്ചിൽ നാല് ഭൂരിപക്ഷം നൽകിയത്. കോൺഗ്രസ് എല്ലാ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ഉപേക്ഷിച്ചെങ്കിലും ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്നും ഇന്ത്യയിൽ ഉണ്ട് എന്നതും അവർക്ക് സോഷ്യലിസ്റ്റ് വ്യവസ്ഥ ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം അംഗീകരിച്ച് മുന്നോട്ടുപോയാൽ ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയ പിന്തുണ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൽകാൻ തയ്യാറാകും.
/. .രാജ്യത്തിന്റെ എല്ലാവിധ സമ്പത്തുകൾക്കും എല്ലാ ജനങ്ങളും അവകാശികളാണ് എന്നതാണ്‌ സോഷ്യലിസത്തിന്റെ അടിസ്ഥാനം. ഇപ്പോഴത്തെ അവസ്ഥ രാജ്യത്തിന്റെ എഴുപത്തിയഞ്ച് ശതമാനം സമ്പത്തും കേവലം പത്ത് ശതമാനം സമ്പന്നർ അനുഭവിക്കുന്നു എന്നതാണ്. ആ അവസ്ഥ മാറുകയും ഇന്ത്യൻ ജനത ഒട്ടാകെ അവയുടെ പ്രയോജനം അനുഭവിക്കുന്ന സ്ഥിതി ഉണ്ടാവുകയും വേണം. വീട് ഇല്ലാത്ത; രോഗം വന്നാൽ ചികിൽസിക്കാൻ മാർഗം ഇല്ലാത്ത; വിദ്യാഭ്യാസം ലഭിക്കാൻ സൗകര്യം ഇല്ലാത്ത ഒരാളും ഉണ്ടാകാൻ പാടില്ല എന്നതാണ് സോഷ്യലിസം ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം. ചാതുർവർണ്യത്തിന്റെ ഭീകരത ഇല്ലാത്തതായിരിക്കണം ഇന്ത്യ മഹാരാജ്യം. ഒട്ടുമിക്ക പ്രകൃതി സമ്പത്തും സുലഭമായ ഇന്ത്യയിൽ; ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം ആകുന്നതിനുളള എല്ലാവിധ വിഭവങ്ങളും ഉണ്ട്. അവ ജനാധിപത്യപരമായ രീതിയിൽ വിനിയോഗിച്ചാൽ സോഷ്യലിസം ഒരു സാമൂഹ്യ നീതി മാത്റം ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയും. അതിനായി ജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്താൻ ജനാധിപത്യ രീതിയിൽ അവരുടെ ഒരു "വോട്ട്" മാത്റം മതിയാകും. എന്താണ് യഥാർത്ഥ "ജനാധിപത്യം" എന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടതും അതിനാവശ്യമാണ്. "ജനാധിപത്യം" എന്നാൽ സമ്പത്തിന്റെ ആധിപത്യം എന്നും ബ്രാഹ്മണന്റെ ആധിപത്യം എന്നും അല്ലെങ്കിൽ മറ്റേതെങ്കിലും മതത്തിന്റെ ആധിപത്യം എന്നും മറ്റുമുള്ള ജനങ്ങളുടെ തെറ്റിദ്ധാരണയും മാറേണ്ടതുണ്ട്. മാനവരാശിയെ ഒന്നായികണുന്ന "മാർക്സിസം " എന്ന സാമൂഹ്യ ശാസ്‌ത്റത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ സോഷ്യലിസ്റ്റ് വ്യവസ്തക്ക്‌
അത്യന്താപേക്ഷിതമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ