2022 ഏപ്രിൽ 22, വെള്ളിയാഴ്‌ച

442. ഉറങ്ങുന്നവരെ മാത്റമെ ഉണർത്താൻ ആവുകയുള്ളൂ.

 

             442. ഉറങ്ങുന്നവരെ മാത്റമെ ഉണർത്താൻ ആവുകയുള്ളൂ.  

.            .ഉറക്കം അഭിനയിക്കുന്നവരെ ഉണർത്തുക അസ്സാദ്ധ്യമാണ്.  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് " മാർക്സിസം അല്ലെന്നും  അത് വർഗ ശത്രുക്കളുടെ കൂടെ ചേരൽ (വർഗ സഹകരണം)  മാത്റം ആണെന്നും  കാറൽ മാർക്സിനെകുറിച്ചും അദ്ദേഹം ആവിഷ്‌ക്കരിച്ച തത്വ ശാസ്ത്രത്തെക്കുറിച്ചും പ്രാരംഭ അറിവ് എങ്കിലും ഉള്ളവർക്ക് മനസിലാകും. ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങനെയാണ്  മാർക്സിസം നടപ്പിലാക്കുക എന്ന് അറിയില്ല  എന്നതും ക്ഷമിക്കാം.  എന്നാൽ എന്തെല്ലാം ആരെല്ലാം പറഞ്ഞാലും  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിൽ ഉറച്ചുനിൽക്കും എന്ന നിലപാട്  ബോധപൂർവം ചൂഷക വർഗ്ഗങ്ങളൊടൊപ്പം  നിലകൊള്ളുക തന്നെയാണ്.  1950 കാലം മുതൽ  എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും 72 വർഷങ്ങളിലെ ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ രീതിയും  1920--25 മുതൽ എല്ലാ പ്രതികൂല  സാഹചര്യങ്ങളെയും നേരിട്ട് 1952 ൽ ഇന്ത്യൻ പാർലമെന്റിൽ  32  കമ്മ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങൾ വരെയുള്ള വളർച്ച നേടാൻ കഴിഞ്ഞു എന്നതും മനസിലാവില്ല?   എന്നാൽ 1950 കാലം മുതൽ 72 വർഷങ്ങൾക്ക്  ശേഷം  അതും  ബംഗാൾ എന്ന സംസ്ഥാനത്ത്  34 വർഷങ്ങൾ  തുടർച്ചയായി  ഭരിക്കാൻ കഴിഞ്ഞിട്ടും  പാർലമെന്റിൽ  (ലോക സഭയിൽ) കേരളത്തിൽ നിന്നുള്ള   കേവലം  ഒരാൾ മാത്റം.  (തമിഴ് നാട്ടിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൂടെ പങ്കാളിത്തം ഉള്ളതുകൊണ്ട്  കമ്മ്യൂണിസ്റ്റ്  പാർലമെന്റ് അംഗം ആയി കൂട്ടാൻ ആവില്ല)  നൂറ്റി മുപ്പത്തിയഞ്ചു കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ  99.9999999 ശതമാനം ജനങ്ങളും തൊഴിലാളി വർഗ്ഗവും കമ്മ്യൂണിസ്റ്റ്‌  പ്രസ്ഥാനവുമായി  സഹകരിക്കാൻ തയ്യാറല്ല എന്ന് എത്റയൊക്കെ ബോധ്യപെട്ടാലും  "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന പാർട്ടി പരിപാടിയിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് തീരുമാനം എങ്കിൽ അത്  "ഉറക്കം അല്ല, ഉറക്കം അഭിനയിക്കൽ മാത്റം" ആണെന്ന് അനുമാനിക്കാൻ മാത്റമേ ആവുകയുള്ളൂ.  "മാർക്സിസം" എന്താണ് എന്ന് മനസിലായില്ല എങ്കിൽ മനസിലാക്കാൻ ശ്രമിക്കണം.  നൂറ്റി മുപ്പത്തിയഞ്ച് കോടി ജനങ്ങളെയാണ്  മാർക്സിസത്തെക്കുറിച്ചുള്ള വിവരക്കേട് ബാധിക്കുന്നത്  എന്നെകിലും ഓർക്കണം. 

.          ."വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം ഇന്ത്യക്ക്  ബാധകമല്ല"  എന്ന്  ഒരു നേതാവ് പറഞ്ഞതും  മറ്റൊരു നേതാവ്‌  അത് ശരി വച്ചതും ജനങ്ങൾ അറിഞ്ഞതാണ്.   2016 ലെ  സ.പിണറായി വിജയൻ മന്ത്രി സഭയുടെ  സാമ്പത്തിക  ഉപദേഷ്ടാവ്  ആയി  വേൾഡ് ബാങ്ക്  ഡയറക്ടർ ബോർഡ്  അംഗം  പ്രൊ. ഗീത ഗോപിനാഥിനെ നിയമിച്ചതും  ആഗോളവൽക്കരണ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച്  എല്ലാ പൊതുമേഖലകളുടേയും സ്വകാര്യ വത്ക്കരണത്തെ എതിർക്കേണ്ടതില്ല എന്ന്  പാർട്ടി പരിപാടിയെ പോലും  (6.5) കണക്കിലെടുക്കാതെ  തീരുമാനം എടുത്തതും   മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ച്  യാതൊരു  ധാരണയും ഇല്ല എന്നതിന്റെ മാത്റം വ്യക്തമായ തെളിവാണ്.  മുതലാളിത്ത വ്യവസ്ഥ ആണെങ്കിൽ പോലും പൊതുമേഖലയിലെ ലാഭം രാഷ്ട്രത്തിനും അത് പരോക്ഷമായി തൊഴിലാളി വർഗത്തിനും ഉപകാരപ്പെടും എന്നുപോലും മനസിലാക്കിയില്ല എന്നത്  കൊണ്ടാണ്  "പാർട്ടി പരിപാടി"യിൽ  പൊതുമേഖലക്ക്  നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്ന് കാണിച്ചിട്ടുള്ളത്   പോലും കണക്കിലെടുക്കാതെ   അവയത്റയും  സ്വകാര്യവത്ക്കരിക്കാൻ അനുവദിച്ചത്.   

. .വൈരുധ്യാധിഷ്ഠിത ഭൗതികവാദം മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടികളുടെ യഥാർഥ കാരണവും അതുതന്നെയാണ്. അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയും മുതലാളിയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. അടിമ കാല ഘട്ടത്തിലെ "അടിമകൾ" സഹിച്ചിട്ടുള്ള കൊടിയ പീഡനങ്ങളെക്കുറിച്ച് ധാരണ ഇല്ലാതെ "അടിമയും ഉടമയും തമ്മിലെ താത്പ്പര്യങ്ങളിലെ വൈരുധ്യം" എന്ന് ഇന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല. അതുപോലെ ജീവിക്കാൻ വേണ്ടി സ്വന്തം അദ്ധ്വാന ശക്തി ഏതെങ്കിലും ഒരു ബൂർഷ്വാസിക്ക് വിൽക്കുക അല്ലാതെ, അല്ലെങ്കിൽ ആര് തന്നെ "ചൂഷണം ചെയ്യണം" എന്ന് തീരുമാനിക്കുക അല്ലാതെ, ലെനിന്റെ ഭാഷയിൽ കൂലി അടിമ മാത്റമായ; തൊഴിൽ ചെയ്യുന്ന തൊഴിലാളിയുടെ താൽപ്പര്യവും അവന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്ത് പരമാവധി ധനം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബൂർഷ്വാസിയുടെ താൽപ്പര്യവും തമ്മിലെ വൈരുധ്യം മനസിലാക്കാതെ; സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കാതെ "മാർക്സിസം" മനസിലാക്കാനാവില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല.

. .സഖാക്കൾ കെ.ദാമോദരനോ ഇ എം എസിനോ "വർഗ വൈരുധ്യങ്ങൾ" എന്താണ് എന്ന് മനസ്സിലായിരുന്നു എങ്കിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല. മാത്രമല്ല "സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയവും സാംസ്കാരികവുമായ ഉപരി ഘടനയെ നിർണയിക്കുക എന്നതും മനസ്സിലായിരുന്നു എങ്കിൽ, മാർക്സിസത്തിന്റെ മർമം ആയ ചൂഷക വർഗ്ഗത്തിന്റെ സാമ്പത്തിക മേധാവിത്തം വളർത്തുക എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല. ലെനിൻ (ഭരണ കൂടവും വിപ്ളവവും) എന്ന കൃതിയിൽ സൂചിപ്പിക്കുന്ന "വർഗ വൈരുധ്യങ്ങളാൽ കീറി മുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിത മല്ലാത്തതോ വർഗങ്ങൾക്ക് ഉപരി ആയതോ ആയ ഒരു ഭരണ കൂടം അസ്സാദ്ധ്യമാണ്"എന്നതോ മനസിലാക്കിയിരുന്നില്ല. മുതലാളിത്ത വളർച്ചയിൽ തികച്ചും പിന്നണിയിൽ ആയിരുന്ന പഴയ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കുക എന്ന നിലപാടിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതിനു പകരം ലെനിൻ യാതൊരു സംശയത്തിനും ഇഡാ നൽകാതെ പറയുന്നത് "സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുക ആണെന്നാണ്. അതാണ് ഇന്ത്യയിൽ സംഭവിച്ചതും 1952 ൽ കേവലം രണ്ട് സീറ്റുകൾ മാത്റം ഉണ്ടായിരുന്ന ബിജെപി - ഹിന്ദു വർഗീയ വാദികൾ ഇന്ത്യ ഭരിക്കാൻ ഇടയായതും.

.          .കാറൽ മാർക്സ്  മുതലാളിത്തത്തെ  വിലയിരുത്തിയത്  മാർക്സിന്റെ കാലത്ത്  ലോകം അടക്കി വാണിരുന്ന  ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ  കമ്പനിയെ കണക്കിലെടുത്താണ്.   കാറൽ മാർക്സ്   "മൂലധനം" എന്ന കൃതി രചിക്കുന്ന  1857 കാലത്ത്  ഇന്ത്യ ഭരിക്കുന്നത്  ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്.  1857 ലെ ഒന്നാം സ്വാതന്ത്രിയ സമരത്തിന്  ശേഷമാണ് ഇന്ത്യയുടെ ഭരണം ബ്രിട്ടൻ ഏറ്റെടുക്കുന്നത്.  ഇന്ത്യ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റു നേതാക്കൾക്ക്  കാറൽ മാർക്സ് ഉദ്ദേശിച്ചത്  ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് എന്ന് മനസിലായി.  ഇന്ത്യയിലാകട്ടെ  "കമ്മ്യൂണിസ്റ്റ്  "  നേതാക്കളെ   അത്   മനസിലാക്കുക  അസ്സാധ്യ  മായിരിക്കുകയാണ്.  അതിന്റെ ദുരന്തം  അനുഭവിക്കേണ്ടത്  135  കോടിയിലധികം ജനസംഖ്യയുള്ള  ഒരു രാജ്യവും. 




India is a country. Its governing structure is "CONSTITUTION OF INDIA" that applies to all of India. No law can be made by a single "State" without the approval of the "CONSTITION OF INDIA" or Indian Parliament. As such, it cannot develop in Bengal alone or in Kerala alone.  If an organ of a body grow apart, it becomes cancerous. If India is not developed, it is because of the Congress or the BJP, which has ruled India as a whole.

.       .The major sources of revenue, including income tax, belong to the Center. The big industries, the banks and the mines are all under central control. There is nothing the states can do without public sector jobs and job opportunities. The Congress and the BJP have not taken a stand in any way to co-operate with other parties in governing the states.//In that case, it makes no sense to ask whether the CPI (M) did not rule Bengal for a long time. What is the situation in all the other states in India which are not ruled by the CPI (M) and ruled by the Congress and the BJP?//The Indian people will not be able to prosper without ensuring jobs and living wages for the workers. Without a fair wage structure, there will be no industrial growth in any country. The growth of the country but not the growth of very few industrialists.//It should be the total growth of the people and the country. That, in turn, requires a political change in India.//Kerala guest workers are those who come to Kerala from other states in search of employment. But if they become too many, Kerala will not be able to afford it. The whole of India should be like Kerala. That is the solution.//When the "Kovid epidemic" ravaged India, not a single person in Kerala was hospitalized. Not a single person died without oxygen.//It is hoped that the CPI (M) Party Congress to be held in Kerala from April 6, 2022 will have the necessary stance.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ