2022 ഏപ്രിൽ 15, വെള്ളിയാഴ്‌ച

440. "പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും"

          440. "പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും" എന്ന സിപിഐ(എം) പാർട്ടി പരിപാടി 6.5 ലെ പ്രസ്താവന പോലും കണക്കിലെടുക്കാതെ ഹിന്ദു വർഗീയ വാദികളുടെ ഇന്ത്യയിലെ എല്ലാ പൊതു മേഖലകളുടെയും സ്വകാര്യവത്ക്കരണത്തെ പരോക്ഷമായി സിപിഐ(എം) പിന്തുണക്കുന്നത് ഇന്ത്യയുടെ തന്നെ സമ്പൂർണ തകർച്ചയിലേക്കാണ് നയിക്കുന്നത്. സോഷ്യലിസ്റ്റ് ഭാരതം എന്ന പാർട്ടി പരിപാടി അംഗീകരിച്ച് പൊതുമേഖലകളുടെ പൂർണ സംരക്ഷണത്തിനായി പാർട്ടി ഉറച്ച നിലപാട് സ്വീകരിക്കണം. അല്ലാതെ ഹിന്ദു വർഗീയ വാദികളുടെ ഭീകര ഭരണം ഇന്ത്യയിൽ ഇല്ലാതാക്കാനാവില്ല. 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെയാകെ ഭാവിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്.

. .പൊതുമേഖലകളുടെ പ്റസക്തി അത് ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ സൂചന കൂടി ആണെന്നതാണ്. മഹാനായ കാറൽ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തം അവിടെ പ്രാവർത്തികം ആവുകയാണ്. അവിടത്തെ ലാഭം രാഷ്ട്രത്തിനാണ് ലഭിക്കുക എന്നതും അത് പരോക്ഷമായി തൊഴിലാളികളുടെയും ജനങ്ങളുടെ ആകെയും അഭിവൃദ്ധിക്ക് ഇടവരുത്തും എന്നതുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസം ഭരണ ഘടനയുടെ ഭാഗം ആക്കുകയും ബാങ്കുകളും എണ്ണ കമ്പനികളും മറ്റും പൊതുഉടമസ്‌ഥയിൽ കൊണ്ടുവരികയും ചെയ്തപ്പോൾ ഇന്ത്യൻ ജനത ഇന്ദിരാഗാന്ധിയുടെ കാലത്ത് കോൺഗ്രസിന് അഞ്ചിൽ നാല് ഭൂരിപക്ഷം നൽകിയത്. കോൺഗ്രസ് എല്ലാ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ഉപേക്ഷിച്ചെങ്കിലും അന്നത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്നും ഇന്ത്യയിൽ ഉണ്ട് എന്നതും അവർക്ക് സോഷ്യലിസ്റ്റ് വ്യവസ്ഥ ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്‌ഷ്യം അംഗീകരിച്ച് മുന്നോട്ടുപോയാൽ ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയ പിന്തുണ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൽകാൻ തയ്യാറാകും.

. .നിർഭാഗ്യ വശാൽ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനം "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന "പാർട്ടി പരിപാടി"യുടെ അടിസ്ഥാനത്തിൽ പ.ബംഗാളിൽ നടപ്പാക്കിയതും അവിടത്തെ ജനങ്ങൾ പൂർണമായും തിരസ്ക്കരിച്ചതും ആയ "പാർട്ടി പരിപാടിയിൽ" ഉറച്ചു നിൽക്കുകയാണ്. പഴയ സോവിയറ്റ് യൂണിയൻ നിലവിൽ ഇല്ലെന്നു മാത്റമല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വകാര്യ മേഖല ഒഴിവാക്കിക്കൊണ്ടുള്ള സോഷ്യലിസം പോലും അസ്സാദ്ധ്യമാണ്. കാരണം ശാസ്ത്റവും ജനങ്ങളുടെ ആവശ്യങ്ങളും അനുനിമിഷം മാറിക്കൊണ്ടിരി ക്കുമ്പോൾ മാറ്റങ്ങൾ മനസിലാക്കി പുതിയവ ആവിഷ്‌ക്കരി ക്കുന്നതിനും പുതിയ അറിവുകളും കഴിവുകളും കണ്ടെത്തുന്നതിനും സ്വകാര്യ മേഖല സഹായിക്കും. മാത്റമല്ല ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ സ്വാതന്ത്റിയവും ആഗ്രഹിക്കുന്നു. പക്ഷെ ഏത് ചരക്കും അല്ലെങ്കിൽ ഉത്പന്നവും രൂപം കൊള്ളുന്നത് സമൂഹത്തിന്റെ നിരവധി മേഖലകളുടെ സംയോചനത്തിലൂടെയാണ്. ഒരോരുത്തരും ഈ കാര്യങ്ങളും മനസിലാക്കിയിരിക്കണം. അതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വവും.

. .ഇക്കഴിഞ്ഞ 24 മത് പാർട്ടി കോൺഗ്രസിൽ എങ്കിലും "പാർട്ടി പരിപാടി" യിൽ ഭേദഗതി ഉണ്ടാകുമെന്നും പൊതുമേഖലയുടെ സംരക്ഷണ കാര്യത്തിൽ ഉറച്ച നിലപാട് ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഒരു തീരുമാനവും ഉണ്ടായതായി അറിയില്ല. സോഷ്യലിസ്റ്റ് ഭാരതം എന്ന പാർട്ടി പരിപാടി അംഗീകരിക്കാതെ "മാർക്സിസം" എന്ന തത്വ ശാസ്ത്രം പ്രയോഗത്തിൽ ഉണ്ടാവില്ല, ഹിന്ദു വർഗീയ വാദികളുടെ ഭീകര ഭരണം ഇല്ലാതാക്കാനുമാവില്ല. ഇപ്രകാരം ഒരു തീരുമാനം ഉണ്ടാകുന്നപക്ഷം 2029 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇന്ത്യ ഭരിക്കുന്ന സാഹചര്യം ഉണ്ടാകും. ഇന്നത്തെ നില തുടർന്നാൽ 2029 ൽ വീണ്ടും ബിജെപിയുടെ ഭരണ തുടർച്ച ഉണ്ടാകാനാണ് സാധ്യത. കാരണം 65 വർഷങ്ങളിലധികം ഇൻഡ്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്താണ് എന്ന് ഇന്ത്യയിലെ ഒരോ കുഞ്ഞിനും അറിയാം. അതാണ് ഏറ്റവും ഒടുവിൽ ഡൽഹി അസംബ്ലി തെരെഞ്ഞെടുപ്പും കാണിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വ ബിജെപി ഭരണം ഇല്ലാതാക്കുക എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസന്റെ വിഷയമേയല്ല. ഇന്ത്യയിൽ ഒരു കാരണ വശാലും തൊഴിലാളിവർഗ്ഗ ഭരണകൂടം ഉണ്ടാകരുത് എന്നത് മാത്രമാണ് അടിസ്ഥാന കോൺഗ്രസ് രാഷ്ട്രീയം.

. .ജനജീവിതത്തിന്റെ സമസ്ത മേഖലകളേയും വില കയറ്റത്തിന്റെ നീരാളിപ്പിടുത്തത്തിൽ എത്തിക്കുന്ന പെട്രോളിയം മേഖല പൊതുമേഖലയിൽ കൊണ്ട് വരാതെ പെട്രോൾ-ഡീസൽ--പാചക വാതക വിലക്കയറ്റം നിയന്ത്രിക്കാനാവില്ല. അതുവഴി സമസ്ത മേഖലകളിലും വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയും. എന്നാൽ അങ്ങനെയുള്ള യാതൊരു വസ്തുതകളും സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ ചർച്ചകളിൽ വന്നിട്ടുള്ളതായി കാണുന്നില്ല. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് ഇന്ത്യക്ക് ആയിരിക്കണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇന്ത്യൻ ജനതയോട് വോട്ട്‌ ചോദിക്കേണ്ടത്.
// 15 04 2022//  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ