2022 ഏപ്രിൽ 17, ഞായറാഴ്‌ച

441. വർഗീയ -- പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടം.

          441. വർഗീയ -- പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടം. 

സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തള്ളപ്പെടുമ്പോൾ പിന്തിരിപ്പൻ ആശയങ്ങൾ മുന്നോട്ടു വരും.  "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ ഇത് ഭംഗിയായി പറയുന്നതാണ്.  ഇന്ത്യയിൽ  ഹിന്ദു വർഗീയത ശക്തമായി മുന്നോട്ടുവന്നത്  സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തള്ളപ്പെട്ടപ്പോഴാണ്.  ഇതിന്റെ കാരണമാകട്ടെ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസത്തോട് കാണിച്ച വിമുഖതയും  "മുതലാളിത്തം" പ്രോത്സാഹിപ്പിക്കണം എന്ന സാമ്പത്തിക നിലപാടുമാണ്.  കാറൽ മാർക്സ് വളരെ വ്യക്തമായി പറയുന്ന കാര്യമാണ്  "ഒരു രാജ്യത്തെ സാമ്പത്തിക അടിത്തറയാണ്  രാജ്യത്തെ  രാഷ്ട്രീയവും  സാംസ്കാരികവുമായ  ഉപരി ഘടനയെ നിർണയിക്കുക" എന്ന്.  ഇന്ത്യയിൽ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചപ്പോൾ  മുതലാളിത്തം വളരുകയും അത്  അതിനാവശ്യമായ ആശയ ഗതികൾ വളർത്തി കൊണ്ട് വരികയും ചെയ്തു. അതാണ്  ഹിന്ദു വർഗീയതയും  അതിന്റെ  മറുവശമായ മറ്റു വർഗീയതകളും മുന്നോട്ടു വരുന്നത്.  കേരളത്തിൽ ആർ എസ് എസ്  -  എസ് ഡി പി ഐ കൊലപാതകങ്ങളും അതിന്റെ ഭാഗമാണ്.  സോഷ്യലിസ്റ്റ് ആശയഗതികൾ മുന്നോട്ടു വരിക എന്നാൽ ശാസ്ത്രീയമായ സാമൂഹ്യ കാഴ്ച്ചപ്പാടുകളും മുന്നോട്ടു കൊണ്ട് വരിക എന്നാണ്.  നിർഭാഗ്യവശാൽ ഈ കാര്യത്തിൽ ഞാൻ നടത്തുന്ന എല്ലാ കഠിനാദ്ധ്വാനങ്ങളും വനരോദനങ്ങൾ ആയി മാറുകയാണ്. യഥാർത്ഥത്തിൽ  അവഗണിക്കപ്പെടുന്നത്  കാറൽ മാർക്സിനേയും അദ്ദേഹം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച ആശയങ്ങളേയുമാണ്.  ഭൗതിക വാദത്തിന്റെ അടിസ്ഥാനം  തന്നെ പിന്തിരിപ്പൻ ആശയങ്ങൾക്കെതിരായ  ആശയപരമായ പോരാട്ടമാണ്. എന്നാൽ നിർഭാഗ്യവശാൽ അവയത്റയും  ഇന്ത്യക്ക്  പോലും ബാധകമല്ല  എന്ന നിലപാടിൽ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം തന്നെ എത്തിച്ചേർന്ന അവസ്ഥയാണ് ഇപ്പോൾ. അതിനനുസരിച്ച്  പിൻതിരിപ്പൻ  ആശയഗതികളും  പിന്തിരിപ്പൻ രാഷ്ട്രീയ ശക്തികളും ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ