168. 1964 - ൽ കമ്മ്യൂണിസ്ററ് പാർട്ടി (മാർക്സിസ്റ്റ്) രൂപീകരിക്കുമ്പോൾ എന്ത് സംഘടനാ തത്വം ആണ് സ്വീകരിച്ചത്? അന്ന് അതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. വളരെ വലിയ ശരികൾക്കായി ചെറിയ തെറ്റുകൾ ചേയ്യേണ്ടി വരും. അതാണ് ഞാനും സ്വീകരിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ രക്ഷപ്പെടുത്തുവാൻ ആണ് ഞാൻ ശ്രമിച്ചത്; ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിർഭാഗ്യവശാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ളവർ ഉണ്ടാകുന്നില്ല. തൊഴിലാളി വർഗത്തിന്റെയും സാധാരണക്കാരുടെയും മോചനത്തിനായി രൂപം കൊണ്ട ഒരു തത്വ ശാസ്ത്രം മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ചാൽ എന്താണ് ഉണ്ടാവുക എന്ന് അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവത്തിൽ നിന്ന് പോലും മനസിലാക്കാൻ കഴിയാത്തവരാണ് പ്രസ്ഥാനത്തെ നയിക്കുന്നത് എന്ന് എനിക്ക് പറയാൻ പറ്റുമോ? ഞാൻ പറയുന്ന കാര്യങ്ങൾ അപ്പാടെ അഞ്ചു മിനിറ്റിൽ അവതരിപ്പിക്കാനും; അങ്ങനെ അവതരിപ്പിച്ചു കേന്ദ്ര കമ്മിറ്റി അല്ലെങ്കിൽ പാർട്ടി കോൺഗ്രസ്സ് വരെ കൊണ്ട് പോവുക അസാധ്യം ആണ് എന്ന് ആരെയെങ്കിലും മനസിലാക്കാൻ ആവുമോ? ആവില്ല. കാരണം മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ബൂർഷ്വാസി വർഗ ശത്രു ആവില്ല എന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവരാണ് നമ്മോടൊപ്പം ഉള്ളത്. പിന്നെ എങ്ങനെയാണ് മാർക്സ് ചൂണ്ടികാണിച്ച സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക എന്ന് അവരെ മനസിലാക്കുക? ഇപ്പോഴത്തെ പരിപാടി തത്വ ശാസ്ത്രവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല എന്നും പ്രായോഗികമായി നടപ്പിലാക്കാൻ ആവില്ല എന്നും അവരെ മനസിലാക്കുക? ബംഗാളിൽ 9117 കൃഷിക്കാരിൽ നിന്നും കൃഷി ഭൂമി പിടിച്ചെടുത്ത് ടാറ്റയ്ക്ക് കൊടുത്തപ്പോൾ നടന്ന (പ്രതി) വിപ്ലവ പ്രവർത്തനം അവിടെയുള്ളവരെ മനസിലാക്കാൻ ആർക്കും ആവില്ല. കൊക്ക കോളയെ ക്ഷണിച്ചുവരുത്തി ഒരു പ്രദേശത്തെ ആകെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതാകുമ്പോൾ നടക്കുന്ന (പ്രതി) വിപ്ലവപ്രവർത്തനം ജനങ്ങൾ എങ്ങനെയാണ് കാണുക എന്ന് ബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമാണ്. ചാലിയാറിലെ വെള്ളം ഒരു തരത്തിലും ആർക്കും ഉപയോഗിക്കാനാവാതെ ആക്കിയത് ജനങ്ങൾ ഏതു തരത്തിലാണ് കാണുക എന്ന് മനസിലാക്കുക അസാധ്യമായ കാര്യം തന്നെയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു പാർലമെന്റ് സീറ്റിൽ പോലും ജയിക്കും എന്ന് ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയുടെ കാരണം എങ്ങനെയാണ് ആരെയെങ്കിലും മനസിലാക്കുക? ഇപ്പോഴത്തെ "പരിപാടി" എങ്ങനെയാണ് നടപ്പിലായി കൊണ്ടിരിക്കുന്നത് എന്ന് ആരെയും മനസിലാക്കുവാനും ആവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ