2016 സെപ്റ്റംബർ 18, ഞായറാഴ്‌ച

166. വികൃതമാക്കിയ "മാർക്സിസം" ഒരു ഫലവും തരില്ല.

        166.  വികൃതമാക്കിയ  "മാർക്സിസം"  ഒരു ഫലവും  തരില്ല.  കാറൽ മാർക്സും എങ്കൽസും ചേർന്ന് അവതരിപ്പിച്ച  "മാർക്സിസം" എന്താണ്  എന്ന് മനസിലാക്കാതെ; മാർക്സിസമായി എന്തെങ്കിലും ഒക്കെ അവതരിപ്പിച്ചാൽ ഉണ്ടാകുന്ന അനുഭവമാണ്  1950 കാലം മുതൽ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.  "മാർക്സിസം" അവതരിപ്പിച്ചവർ  മുതലാളിത്തത്തിന്റെ  കൊടും പാതകങ്ങളിൽ നിന്നും തൊഴിലാളി വർഗ്ഗത്തെയും ലോകത്തെ ആകെ തന്നെയും രക്ഷിക്കുന്നതിനായിട്ടാണ്  "മാർക്സിസം" അവതരിപ്പിച്ചതും; ലോകം കെട്ടിപ്പടുക്കുന്നതിൽ തൊഴിലാളി വർഗം വഹിക്കുന്ന പങ്ക്  ചൂണ്ടിക്കാണിചുകൊണ്ടു  തൊഴിലാളി വർഗ്ഗത്തെയും സമൂഹത്തെയാകെയും മോചിപ്പിക്കുന്നത്തിന്റെ ഉത്തരവാദിത്വം തൊഴിലാളി വർഗത്തെ  ഏൽപ്പിച്ചതും.
......... "സർവാന്ഗം രക്തം ഒലിപ്പിച്ചു; ഒരു രക്ത രക്ഷസിനെ പോലെ; അത്യന്തം ഭീഭൽസ രൂപത്തിലാണ് " ലോക മുതലാളിത്തം വളർന്നു വന്നത് എന്ന്  ലോകം ഒട്ടാകെയുള്ള മുതലാളിത്ത ത്തിന്റെ വളർച്ച വിലയിരുത്തി കൊണ്ട് മാർക്സ്  പറയുന്നു.   അമേരിക്കയിൽ റെഡ് ഇൻഡ്യൻസിനെ കൂട്ട കൊല നടത്തികൊണ്ടും  ആഫ്രിക്കയെ  കറുത്ത തൊലിക്കാരെ വേട്ടയാടി പിടിച്ചു  അടിമകളാക്കി ചങ്ങലയിൽ ബന്ധിച്  അടിമ കച്ചവടം നടത്തികൊണ്ടും  കൊടും പാതകങ്ങളിൽ കൂടിയാണ് മൂലധനം വളർന്നു വന്നത് എന്നും മാർക്സ് സ്ഥാപിക്കുന്നു.
..........കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം  എന്നിവയുടെ ഉത്ഭവം  എന്ന  കൃതിയിൽ  മാർക്സിസതിന്റെ  സ്ഥാപക ആചാര്യന്മാരിൽ  ഒരാളായ ഫ്റടറിക്ക്  എങ്കൽസ് ചൂണ്ടിക്കാട്ടുന്നത്  "വർഗസമരം" നിരവധി ഘട്ടങ്ങളിലൂടെ കടന്ന്  മുതലാളിത്ത വ്യവസ്ഥയിൽ  ബൂർഷ്വാസിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടമാണ്  എന്നാണ് .  അടിമത്വവും സ്വകാര്യ സ്വത്ത്‌ സമ്പ്റദായവും നിലവിൽ വന്നപ്പോൾ അടിമകളെ അടിച്ചമർത്തുന്നതിനും അടിമ ഉടമകൾക്ക്  സംരക്ഷണം കൊടുക്കുന്നതിനുമാണ്  ഭരണ കൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വരുന്നത്. ചരിത്റത്തിൽ ഉണ്ടായിട്ടുള്ള ഭരണ കൂടങ്ങൾ എല്ലാം സമ്പന്ന വർഗങ്ങളുടെതും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഉള്ളതുമായിരുന്നു.
...........എക്കാലത്തും  'ഭരണ കൂടം' തൊഴിലാളി-വർഗത്തെയും ദരിദ്ര വിഭാഗങ്ങളെയും അടിച്ചമർതുന്നതിനുള്ള "മർദ്ദനോപകരണം" എന്ന നിലക്കാണ്  വർത്തിച്ചിട്ടുള്ളത് .  ഇതൊന്നും അറിയാതെയോ മനസിലാക്കാതെയോ ആണ്  ചാതുർ വർണ്യ വ്യവസ്ഥയിലും ഫ്യുഡലിസത്തിലും കെട്ടിപ്പൊക്കിയ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.  
..........."ചരക്കിൽ" അടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെ വിശകലനത്തിലൂടെ   "മിച്ച മൂല്യ സിദ്ധാന്തത്തിന്റെ" കണ്ടെത്തൽ തൊഴിലാളിവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന  സാമ്പത്തിക ചൂഷണതിന്റെ സ്വഭാവം മാത്റമല്ല മാർക്സിനു വെളിവാക്കിയത്; സമ്പന്ന വർഗത്തിന്  ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ്.  മാർക്സ്    മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രസക്തി ബോധ്യപെട്ടപ്പോൾ സ്വയം പറഞ്ഞതാണ്:    "സബാഷ് തുരപ്പൻ പണിക്കാര" എന്ന്.       മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയാണ്  താൻ കണ്ടെത്തിയിരിക്കുന്നത്  എന്നും മുതലാളിത്തത്തിന്റെ  തകർച്ചയ്ക്ക്  തന്നെ അത് ഇടയാക്കുമെന്ന്  ബോധ്യപെട്ടിട്ടാണ്  മർക്സ് അങ്ങനെ  പറഞ്ഞത്.  (മാർക്സിന്റെ ജീവ ചരിത്റം, പ്രോഗ്രസ്സ്  പബ്ളിഷെർസ്, മോസ്കോ).
......... മിച്ചമൂല്യത്തിന്റെ ഉറവിടം കണ്ടെത്തിയ മാർക്സ്      അടിമ   വ്യവസ്ഥ മുതൽ സമ്പന്ന വർഗങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം     കൂടിയാണ്       കണ്ടെത്തിയത്.   മുതലാളിത്തത്തിൽ  മൂലധന ശക്തികളുടെ  സമ്പത്തായി  കുന്നുകൂടുന്ന മിച്ചമൂല്യം സോഷ്യലിസത്തിൽ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാഥികളും പൊതു സ്വത്ത്‌  ആകുന്നതിനാൽ  രാഷ്ട്രതിന്റെതായി മാറുന്നു. ഇത്  രാഷ്ട്രം ശക്തമാകുന്നതിനും  ജനങ്ങളുടെ അഭിവൃദ്ധിക്കും സഹായിക്കുന്നു.     ഇതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപെട്ട  ശാസ്ത്റീയത. മുതലാളിത്ത ചരക്കു ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും (ചരക്കിന്റെ ഒരൊ യൂണിറ്റിലും) മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു. മൂലധനം പെരുകുംതോറും അതിന്റെ ആധിപത്യവും  വളര്ന്നുകൊണ്ടിരിക്കും.  പതിനയ്യായിരം രൂപയുടെ സ്വത്തു ഉണ്ടായിരുന്ന ധീരുബായ് അംബാനിയുടെ ശക്തി അല്ല മുകേഷ് അംബാനിക്ക്. ഇന്ത്യയുടെ സമസ്ത മേഘലകളും നിയന്ത്രിക്കാൻ ഇന്ന് അയാളുടെ മൂലധനതിന്നു കഴിയും.
.........കാറൽ മാർക്സ് അദ്ദേഹത്തിന്റെ  സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ     തുടക്കത്തിൽ     തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് സാമ്പത്തിക അടിത്തറയാണ്  രാഷ്ടരീയ - സാംസ്ക്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന നിഗമനം ഇവിടെയും ശരിവയ്ക്കുകയാണ്.   ഇതൊന്നും  കണക്കിലെടുക്കാതെ  ഇന്ത്യക്ക്  ഇന്ത്യയുടെതന്നെ  മാർഗം എന്ന നിലക്ക്  ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും  അത് മാർക്സിസമായി കണക്കാക്കാനും തീരുമാനിച്ചപ്പോൾ  മഹാനായ  മാർക്സ്  അവതരിപ്പിച്ച ആശയങ്ങളിൽ നിന്നാണ്  നാം അകലുന്നത് എന്ന് ആരും ഓർത്തില്ല.   ചൈനീസ് കമ്മ്യൂണിസ്ററ്  പാർട്ടി  നമ്മുടേത്  "തിരുത്തൽ  വാദം" (Revisionism) ആണെന്ന് പറഞ്ഞപ്പോൾ അവരോടു കലഹിക്കാൻ അല്ലാതെ നമ്മുടെ നിലപാട്  പുനഃപരിശോധിക്കാൻ തയ്യാറായില്ല. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോയികൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിലും മുതലാളിത്തോടുള്ള നമ്മുടെ നിലപാടിൽ മാറ്റം വരുത്താൻ ഇപ്പോഴും തയാറല്ല.  രോഗിയെ ചികില്സിക്കാതെ നിഴലിനെ ചികില്സിച്ചതുകൊണ്ടു ഫലം ഒന്നും ഉണ്ടാവുകയില്ല.
............(ഈ ബ്ളോഗ് ആദ്യമായി പ്റസിദ്ധീകരിച്ചത്  -  18 09 2016)....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ