2016 സെപ്റ്റംബർ 11, ഞായറാഴ്‌ച

165. വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് "ശ്രീ. കൃഷ്ണൻ".

                165. കുടിയേറ്റക്കാരായി വന്ന ആര്യന്മാരും ആദി ജനവിഭാഗങ്ങളായ ദ്രാവിഡരും തമ്മിൽ നടന്ന അതി രൂക്ഷമായ ഏറ്റുമുട്ടലുകളാണ് "ദേവ ... അസുര" യുദ്ധങ്ങളായി കണക്കാക്കുന്നത്. ഭാരതത്തിൽ പണ്ട് ഉണ്ടായിരുന്ന ദ്രാവിഡ ജനങ്ങൾ ആര്യന്മാരെ അപേക്ഷിച്ചു എത്രയോ ഉയർന്ന സാംസ്കാരിക നിലവാരം പുലർത്തിയിരുന്നു എന്നാണ് നമ്മുടെ "മഹാബലി" യുടെ കഥകളിലൂടെ വെളിവാകുന്നത്. അതിന്റെ മറ്റൊരു വെളിപ്പെടലാണ് "ഹാരപ്പ..മോഹൻജെദാരോ" യിലൂടെ പുറത്തുവന്നത്. "ബൈബിൾ " പഴയ നിയമത്തിൽ ഒരിടത്തു് ("ന്യായ പ്രമാണങ്ങൾ") "വെളിച്ചപ്പാടിനെ കാണരുത്; മുഹൂർത്തം നോക്കരുത്" എന്നും പറയുന്നുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത് പണ്ട് എവിടെയാണ് ഉണ്ടായിരുന്നത് എന്നാണ് അത് വ്യക്തമാക്കുന്നത്. മനുഷ്യ സംസ്കാരം രൂപം കൊള്ളുന്നത് "നയിൽ നദീ തീരങ്ങളിലായിരുന്നു" എന്ന കണ്ടെത്തലിന്റെ ഭാഗമായിട്ട് വേണം ഇതിനെ കാണാൻ. "യൂഫ്രട്ടിസ്-ടൈഗ്രീസ്" സംസ്കാരത്തിന്റെ തുടർച്ചയാണ് ഇന്ത്യയിലെത്തിയ ആര്യന്മാരും.  റഗ്വേദത്തിലോ  മനുസ്മൃതിയിലൊ കാണാൻ സാധിക്കാത്ത  "ശ്രീ.കൃഷ്ണൻ" എന്ന കഥാപാത്രം വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് . മഹാ ഭാരതത്തിൽ ആ കഥാ പാത്രത്തെ ആദ്യമായി അവതരിപ്പിച്ചു. വേദ വ്യാസനെപോലെ തന്നെ ഒരു ഗംഭീര കഥാ പാത്രം തന്നെയാണ്  "ഭഗവത് ഗീത" യിൽ കൃഷ്ണനെ കൊണ്ട് പറയിക്കുന്നതത്രയും വേദ വ്യാസന്റെ തലച്ചോറിൽ രൂപം കൊള്ളുന്ന ആശയങ്ങൾ മാത്രമാണ്. കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഭഗവത് ഗീതയിൽ അവതരിപ്പിച്ചതിൽ തൃപ്തി വരാതെ ഒരു പുതിയ കഥ ആയി അവതരിപ്പിക്കുകയാണ് "ഭാഗവതത്തിൽ". പുരാണ കഥകൾ കേവലം കഥകൾ ആയി കാണാതെ അവയത്രയും സത്യമായി കാണുന്നവരെ തികച്ചും "ശുദ്ധഗതി" കാർ ആയി മാത്രം കാണണം. എന്നാൽ അത് രാഷ്ട്രീയമാക്കി; പിന്തിരിപ്പൻ ആശയങ്ങളിലേക്ക്; മണ്മറഞ്ഞ കാലഘട്ടത്തിലേക്ക് ജനങ്ങളെ നയിക്കാൻ ആര് ശ്രമിച്ചാലും അവരെ ആറുപിന്തിരിപ്പന്മാർ ആയി മാത്രം കണക്കാക്കി ചെറുത് തോൽപ്പിക്കേണ്ടി വരും. ശ്രി. കൃഷ്ണന്റെ ജനനം മുതൽ എല്ലാ കാര്യങ്ങളും യുക്തിപൂർവം വിലയിരുത്തുകയും അതിലെ അതിശയോക്തികൾ നീക്കം ചെയ്യുകയും വേണം. അവിടെ ഒരു സാധാരണ മനുഷ്യൻ ആയി കാണണം. ഏറ്റവും ഒടുവിലെ അവസാനവും വിലയിരുത്തണം. കേവലം നിസ്സഹായനായ ഒരാളെ നമുക്കവിടെ കാണാം. അതാണ് കഥയുടെ പര്യവസാനം. ആരുടേയും സംശയം മാറുവാൻ ഒരു കാര്യം മാത്രം ഞാൻ പറയാം. ശ്രി. കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടെന്നാണ് ഭാഗവതത്തിൽ പറയുന്നത്. അവർക്കെല്ലാവർക്കും "പത്തു" (10) മക്കൾ വീതവും ഉണ്ടായി. ഇവിടെ വ്യാസന് അൽപ്പം നോട്ടപ്പിശക് സംഭവിച്ചു. പുരാണത്തിൽ പോലും പ്രസവിക്കാത്ത ധാരാളം സ്ത്രീകൾ ഉണ്ട്. (കാരണം ആരുടേതായാലും). എന്നാൽ കൃഷ്ണന്റെ മാത്രം 16,008 ഭാര്യമാർക്കും പത്തു മക്കൾ വീതം ഉണ്ടായി. ഒരാൾക്ക് പോലും ഒരു കുഞ്ഞു കുറയുകയോ കൂടുകയോ ഉണ്ടായില്ല എന്നതും ഒരാൾ പോലും പ്രസവിക്കാത്തത് ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്. സാധാരണഗതിയിൽ പത്തു പേരിൽ മൂന്നു പേരെങ്കിലും എന്തെങ്കിലും കാരണ വശാൽ (സ്ത്രീകളുടെ കുഴപ്പം മാത്രം കാരണമാകണമെന്നില്ല) പ്രസവിക്കാത്തത് ആയിരിക്കും. ................. കഥയിൽ ചോദ്യം ഇല്ല; കഥ കേവലം കഥ ആയി മാത്രം കാണണം എന്ന് മാത്രം.............................(ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളും മറ്റും മനസിലാക്കുന്നതിന് നാം അത്രയധികം ബുദ്ധിമുട്ടേണ്ടതുണ്ടോ?  ഹാരപ്പ -  മോഹന്ജദാരോവിൽ (ഇപ്പോൾ  പാകിസ്ഥാനിൽ) കണ്ടെത്തിയ തെളിവുകളും തലയോട്ടികളും മറ്റുമെല്ലാം നമുക്ക് ഏകദേശ ധാരണ തരുന്നുണ്ട്.  കൂടാതെ ബൈബിൾ പഴയ  നിയമത്തിൽ  ഒരു ഭാഗത്തു  "വെളിച്ചപ്പാടിനെ  കാണരുത്;  മുഹൂർത്തം നോക്കരുത്;  മന്ത്രവാദം ചെയ്യരുത്"  തുടങ്ങിയവ  ഇതൊക്കെ അവിടെയും ഉണ്ടായിരുന്നു എന്നും; അവിടെ നിന്നും വന്നതാണ് എന്നും കണക്കാം.  കൂടാതെ  ബൈബിളിൽ  (പഴയത്) ഒരിടത്തു്  പറയുന്ന "ദേവര "  സംബ്രദായം  (ഭർതാവ്  മരിച്ചാൽ ഭർതാവിന്റെ അടുത്ത സഹോദരൻ ഭർതാവ് ആകുന്ന രീതി) " റുഗ്വേദ  " ത്തിലും  പറയുണ്ട്.  കൂടാതെ ർഗ്വേദ ത്തിൽ  നൂറ്  പുരികൾ തകർത്ത ദേവേന്ദ്രനെയാണ് വാഴ്ത്തുന്നത്.  നമ്മുടെ മഹാബലി യുടെ കഥയിൽ  പഴയ ദ്രാവിഡ സംസ്കാരത്തിന്റെ തെളിവുകളല്ലേ നിഴലിക്കുന്നത്?   അവിടെ ചാതുർവർണ്യ വ്യവസ്ഥ ഇല്ലായിരുന്നു എന്നതും  നിഴലിക്കുന്നില്ലേ?  നമുക്ക് വിദ്യാഭ്യാസത്തോടൊപ്പം  സാമാന്യ ബുദ്ധിയും ഉണ്ടാകണം. സത്യമേത്; ഭാവനയേത് എന്നൊക്കെ തിരിച്ചറിയാനും കഴിയണം.  കഥയെ കാര്യമായി കാണരുത്. ഞാൻ മാർക്സിസത്തിന്റെ; ഭൗതികവാദ കാഴ്ചപ്പാടിലാണ് കാര്യങ്ങൾ  പരിശോധിക്കുന്നത്.   ശബരിമല ശ്രി. അയ്യപ്പൻ മഹാ വിഷ്ണുവിന്റെ തുട പിളർന്ന്  ഉണ്ടായതാണ്;  ബ്രാഹ്മണർ  ബ്രഹ്‌മാവിന്റെ  മുഖത്തുനിന്ന് ഉണ്ടായതാണ് എന്നെല്ല്ലാം പറഞ്ഞാൽ; അച്ചടിച്ചതുകൊണ്ട്  എല്ലാം അംഗീകരിക്കാൻ നമുക്ക് ആവില്ല.  വേദങ്ങൾ  "സ്വയംഭൂ" ആണ്  എന്നൊന്നും നമുക്ക് അംഗീകരിക്കാൻ ആവില്ല.  ശ്രി. കൃഷ്ണൻ വേദ വ്യാസന്റെ ഒരു സാങ്കല്പിക  കഥാ പാത്രം മാത്രമാണ്.)   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ