2016 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

167. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.

         167. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.....................അപ്പോൾ മാത്രമേ ആവുകയുള്ളൂ........സമരങ്ങൾ അപ്പോൾ മാത്രമേ വർഗസമരത്തിന്റെ പാതയിൽ ആവുകയുള്ളൂ....വർഗ സമരം എന്നാൽ ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്നുള്ളത് ആദ്യമായി അംഗീകരിക്കണം......മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നിൽക്കുന്നിടത്തോളം ബൂർഷ്വാസി വർഗ ശത്രു അല്ല; ആവുകയില്ല...............ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് പ്രശ്നാധിഷ്ഠിത സമരങ്ങൾ ആണ്. അത് ആർക്കും നടത്താം.  പ്രശ്നം പരിഹരിച്ചാൽ സമരത്തിന്റെ  ലക്‌ഷ്യം നേടി. എന്നാൽ വർഗ സമരങ്ങൾ ആവുമ്പോൾ; ആകണമെങ്കിൽ ബൂർഷ്വാസിയുടെ ആധിപത്യം അവസാനിക്കുമ്പോൾ മാത്രമേ ലക്ഷ്യം നേടുകയുള്ളു...............അത് നേടണമെങ്കിൽ മുതലാളിത്തം അവസാനിപ്പിക്കാനും സോഷ്യലിസം സ്ഥാപിക്കാനും തീരുമാനിക്കണം...... ഇവിടെ പരിശോധിക്കുന്നത്  ഇൻഡ്യയിലെ പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വർണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. സോഷ്യലിസ്റ് വ്യവസ്ഥ എന്നതിന് പകരം  മുതലാളിത്തം പ്രോസാൽഹിപ്പിക്കുക എന്ന നിലപാട്  സ്വീകരിച്ചത് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ അമ്പാനിയെ എത്രമാത്രം സഹായിച്ചു എന്ന് ആലോചിക്കുക. 1952ൽ കേവലം രണ്ട്  എം.പി. മാത്രം ഉണ്ടായിരുന്ന ബി.ജെ.പി. ഇന്ന് ഇന്ത്യ ഭരിക്കുവാൻ  ഇടയാതിന്റെ കാരണവും അത് തന്നെയാണ്. അതിന്റെ ദുരന്തം ആണ് ഇൻഡ്യയിലെ ഇന്നത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഇന്ത്യ ഒട്ടാകെയുള്ള ഇന്നത്തെസ്ഥിതിയുടെ കാരണം. മഹാനായ ലെനിൻ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ സോഷ്യലിസ്റ് ആശയങ്ങൾക്കുള്ള പ്രസക്തി ലവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്കിട ആക്കുകയായിരിക്കും ഫലം എന്നത് എത്രമാത്രം കൃത്യം ആയി എന്ന് കാണുക. "ആശയം ഒരു ഭൗതിക ശക്തി ആകുക" എന്നത്  1950 കളിൽ യാഥാർഥ്യം ആയിരുന്നത് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന  നിലപാട് സ്വീകരിച്ചപ്പോൾ  മാർക്സിസ്റ്  -  സോഷ്യലിസ്റ്  ആശയങ്ങൾക്കും  വരുത്തിയ തിരിച്ചടി മനസിലാക്കുക. ഇന്ത്യയിലെ പ്രസ്ഥാനം രക്ഷപ്പെടണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർ ചുവന്ന കൊടി പിടിക്കുന്നവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ത്യയിൽ 1950കൾ മുതൽ 66 വർഷങ്ങൾ വരുത്തിയ തിരിച്ചടി തിരിച്ചറിയണം. "ഒരു നല്ല രാഷ്ട്രീയ ഭാവി" മാത്രം മനസ്സിൽ സൂക്ഷിക്കുന്നവരിൽ നിന്നും അത് ഉണ്ടാവുക ബുദ്ധിമുട്ടാണ്. 1950 കളിൽ  ഇന്നത്തെ അവസ്ഥക്ക് കാരണമാക്കിയവർ ആരും ഇന്നില്ല. അവരാരും തിരിച്ചു വന്നു "തെറ്റ് പറ്റി" എന്ന് ഏറ്റു പറയുകയില്ല.  പ്രസ്ഥാനം "ബോൺസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്‌.. നിലവിലെ പരിപാടിയെ പൊടി തുടച് എടുതാലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം.  ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുകേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാൽഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല. പിന്നെ  ആർക്കെതിരെ ആണോ, അവർ അത് തിരിച്ചറിയുന്നു. അതാണ്‌ അവർ അടുക്കാത്തത്. പിന്നോക്കക്കാരും മറ്റുള്ളവരും മറ്റു എവിടെ പോയാലും ഇങ്ങൊട്ടു വരില്ല. അത് മനപ്പൂർവമാണെന്നല്ല സൂചിപ്പിക്കുന്നത്. നാം മനസ്സിലാക്കാതെ സംഭവിക്കുന്നതാണ്. അവർ ഒരു മടിയും കൂടാതെ ബി.ജെ.പി. യിൽ ചേരുന്നു...............മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പരിപാടിയിൽ പറഞ്ഞാൽ അത് പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യയശാസ്ത്ര നിലവാരം എന്നുമുള്ളത്. ഇതിനു ഇപ്പോൾ ഉള്ള നേതാക്കൾ ആരും അല്ല ഉത്തരവാദികൾ. 1950 കളിൽ നേതൃത്വം ഏറ്റെടുത്ത എസ് ഏ ദാന്ഗെ, സി. രാജേശ്വര റാവു, അജയ് ഘോഷ്, ബസവ പുന്നയ്യ എന്നിവരാണ്. ആശയം മുഖ്യമായി ആരുടേത് എന്നറിയില്ല. ഇപ്പോൾ ആരെയും കുറ്റക്കാർ ആയി കരുതുന്നതിൽ വലിയ കാര്യമില്ല. 1950കൾക്ക് മുമ്പ് ഉണ്ടായിരുന്ന ലക്‌ഷ്യം; ഒരു നല്ല സാമൂഹ്യ വ്യവസ്ഥ  എന്നത്  തിരിച്ചുവരികയും  ആ ലക്ഷ്യത്തോടെയുള്ള  യോചിച്ച പ്രസ്ഥാനം ഉണ്ടാവുകയും വേണം. ഇന്നത്തെ  ഊരാക്കുടുക്കിൽ നിന്നും രക്ഷപെടണം എന്നുമാത്രം.......മാർക്സിസം-ലെനിനിസം അനുസരിച്ച് പ്രവർതിക്കുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക് ഇന്ത്യയിൽ സ്വീകരിക്കാവുന്ന ഏക വിപ്ലവ പാത സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും മാത്രമാണ്. അങ്ങനെയൊരു ലക്‌ഷ്യം ഇപ്പോഴില്ല. മർദ്ദകർ; ചൂഷകർ; ചൂഷണം തുടങ്ങിയ പദങ്ങൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും തൊഴിലാളി വർഗ്ഗതിന്റെയും പാവപ്പെട്ടവന്റെയും മോചനം എന്ന ലക്ഷ്യവും ഇപ്പോൾ നമുക്കില്ല. 1950 കൾക്ക് മുമ്പ് അങ്ങനെയൊരു ലക്‌ഷ്യം ഉണ്ടായിരുന്നു. "മർദനം" എന്നത് എന്താണ് എന്നാണ് ചത്ത പശുവിന്റെ തോല് ഉരിച്ചതിന് ദളിത് യുവാക്കളോട് ഗുജറാത്തിൽ ചെയ്തത്. നിര നിര ആയി നിറുത്തി വലിയ വടി കൊണ്ട് പുറകിൽ നിന്ന് അടിക്കുക. എതിർക്കാനുള്ള മാനസികാവസ്ഥ ഇല്ലാതെ നിസ്സഹായരായി നിന്ന് അടി കൊള്ളുക. അതിന്റെ മറ്റു രൂപങ്ങളാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദളിതനെ ജീവനോടെ കത്തിച്ചതും പാവപ്പെട്ടവൻ മൃതശരീരവുമായി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതും. അങ്ങനെയുള്ള ലക്‌ഷ്യം അന്ഗീകരിക്കാത്തിടത്തോളം ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിശ്വാസം ആര്ജിക്കാനാവില്ല. ജനകീയ ജനാധിപത്യം എന്നാൽ ബൂർഷ്വാ ജനാധിപത്യം അങ്ങനെ തന്നെ സ്വീകരിക്കുകയല്ല; ബൂർഷ്വാ ജനാധിപത്യത്തെ യഥാർഥ ജനങ്ങളുടെ ജനാധിപത്യം ആക്കി മാറ്റിയെടുക്കുകയാണ്. എന്നാൽ അത് നേടി യെടുക്കണമെങ്കിൽ സോഷൃലിസ്റ്റ് സാമൂഹ്യ വ്യവസ്തക്കായി തൊഴിലാളി വർഗത്തേയും സാധാരണ ജനങ്ങളേയും അണിനിരത്തണം. സോഷ്യലിസത്തിൽ സ്വകാര്യമേഘല അനുവദിക്കുന്നതും മുതലാളിത്തം അങ്ങീകരിക്കുന്നതും ഒന്നല്ല; രണ്ടൂം രണ്ടുതന്നെയാണ്‌. മുതലാളിത്തം അംഗീകരിക്കുക എന്നാൽ അതിന്റെ എല്ലാ ദോഷങ്ങളോടൊപ്പം അംഗീകരിക്കുക എന്നാണ് അർഥം. അതാണ് ഇന്ത്യയിൽ ഇപ്പോൾ ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ