2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

53.സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ

         53.സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു. ...  അപ്പോൾ മാത്റമേ ആവുകയുള്ളൂ. 

...........ഇവിടെ പരിശോധിക്കുന്നത്  ഇന്ത്യയിലെ  പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വർണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. എന്താണ് മുതലാളിത്തം എന്ന് മനസിലാക്കാതെയാണ് 1950കളിൽ ഇന്ത്യയിൽ മാർക്സിസം കൈയ്യാളുന്നവർ അത് പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചത്. വർഗ സമരത്തിന്റെ കാഴ്ചപ്പാടിൽ നിലനിൽക്കുന്നത് ചൂഷക വർഗ വാഴ്ചയാണെന്നും അടിമത്ത  കാലഘട്ടം മുതൽ ഭരണ കൂടം ചൂഷക വർഗങ്ങളുടേതാണെന്നും മുതലാളിത്തം ചൂഷകവർഗവാഴ്ചയുടെ തുടർച്ചയാണെന്നും ഒന്നും കണക്കിലെടുക്കാതെയാണ്  സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റി വച്ച്  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് എടുത്തത്. 
..........കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിൽ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്."..........   അതിന്റെ ദുരന്തം ആണ് ഇൻഡ്യയിലെ ഇന്നത്തെ വിലക്കയറ്റം. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ട്  വിലക്കയറ്റ വിരുദ്ധ സമരത്തിന്റെ ഫലം മുൻകാലങ്ങളിലെ അനുഭത്തിൽ നിന്ന്  നാം പഠിക്കുന്നില്ല.  പ്രസ്ഥാനം "ബൊൻസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്‌.. നിലവിലെ പരിപാടിയെ പൊടി തുടച് എടുത്താലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം.    ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുക്കേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല. പിന്നെ ആര്കെതിരെ ആണോ, അവർ അത് തിരിച്ചറിയുന്നു. അവരാണ് വിലകയറ്റം ഉൾപ്പെടെയുള്ള എല്ലാ മുതലാളിത്ത  ചൂഷണങ്ങളുടെയും ഫലം അനുഭവിക്കേണ്ടി വരുന്നത്. (റബ്ബർ വിലയിടിവ് ഒരു ഉദാഹരണം മാത്രം) (മുകേഷ് അംബാനിക്കെതിരെ ഒരക്ഷരം നാം ഉരിയാടുകയില്ല) അതാണ്‌ അവർ അടുക്കാത്തത്. വിലക്കയറ്റം മുതലാളിത്തത്തിന്റെ ഒരു ഭാഗമാണ്. മുതലാളിത്തത്തിൽ ചരക്ക് ഉത്പ്പാദനം ഉൾപ്പെടെ എല്ലാം ലാഭത്തിന്;  പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക  എന്ന നിലപാട്  വളരെ മൃദുവായ ഭാഷയിൽ; ലാഘവമായി പറയുന്നതുകൊണ്ട്  മുതലാളിത്തം;  മുതലാളിത്തം അല്ലാതാവുകയില്ല.  തൊഴിലാളി വർഗ്ഗത്തിൽ നിന്ന് എന്താണോ മറച്ചു വയ്ക്കാൻ ഉദ്ദേശിക്കുന്നത്; അവർ അത് കൃത്യമായി മനസ്സിലാക്കുന്നു. പറയുന്ന കാര്യങ്ങളും  പറയാത്ത കാര്യങ്ങളും എന്തുകൊണ്ട് പറയുന്നില്ല  എന്ന് മനസിലാക്കുന്നവരും സമൂഹത്തിൽ ഉണ്ട്. അതുകൊണ്ട് പിന്നോക്കക്കാരും മറ്റുള്ളവരും മറ്റു എവിടെ പോയാലും ഇടതുപക്ഷത്തോടൊപ്പം വരില്ല. (കാര്യങ്ങൾ ഇന്ത്യ ഒട്ടാകെ എന്ന നിലയിൽ വേണം മനസിലാക്കാൻ) നാം മനസ്സിലാക്കാതെ സംഭവിക്കുന്നതാണ്. അവർ ഒരു മടിയും കൂടാതെ ബി.ജെ.പി. യിൽ ചേരുന്നു...(അവിടെ അവർക്ക്  "മോക്ഷം" കിട്ടുമെന്ന ഒരു തെറ്റിധാരണയും ഉണ്ടായിരിക്കണം)...........മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പറഞ്ഞാൽ പരിപാടി  പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യയശാസ്ത്ര നിലവാരം എന്നുമുള്ളത്. ഇതിനു ഇപ്പോൾ ഉള്ള നേതാക്കൾ ആരും അല്ല ഉത്തരവാദികൾ. 1950 കളിൽ നേതൃത്വം ഏറ്റെടുത്ത എസ് ഏ ദാന്ഗെ, സി. രാജേശ്വര റാവു, അജയ് ഘോഷ്, ബസവ പുന്നയ്യ എന്നിവരാണ്. ആശയം മുഘ്യമായി ആരുടേത് എന്നറിയില്ല. ഇപ്പോൾ ആരെയും കുറ്റക്കാർ ആയി കരുതുന്നതിൽ വലിയ കാര്യമില്ല. ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപെടണം എന്നുമാത്രം.  മാർക്സിസം എന്ന തത്വ ശാസ്ത്രം  മുതലാളിത്തത്തിന് ഉപയോഗിച്ചാൽ ഉള്ള ഫലമാണ് നാം അനുഭവിക്കുന്നത്.  സോഷ്യലിസത്തിനു മാത്രമേ അത് പ്രയോചനപ്പെടുകയുള്ളു. അവിടെ ആശയം (മാർക്സിസവും സോഷ്യലിസവും) ഒരു ഭതിക ശക്തിയായി മാറുകയാണ്. തത്വ ശാസ്ത്രം തൊഴിലാളി വർഗത്തിൽ അതിന്റെ ഭൗതിക ശക്തി നേടുമ്പോൾ തൊഴിലാളി വർഗം തത്വ ശാസ്ത്രത്തിൽ അതിന്റെ ആത്മീയ ശക്തി നേടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ