2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച

122. അവരാണ് "അറുപിന്തിരിപ്പന്മാർ".

                   122. അവരാണ്  "അറുപിന്തിരിപ്പന്മാർ".                                                        സമൂഹത്തിൽ മൂന്ന് തരത്തിലുള്ള ആളുകൾ ഉണ്ട്.  1. പുരോഗമന ചിന്താഗതിക്കാർ. എല്ലാവരും മനുഷ്യരാണ്; എല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുമ്പോട്ട്‌ പോകണം; എല്ലാവരും അഭിവൃധിപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ. അവരെയാണ്  പുരോഗമന ചിന്താഗതിക്കാർ എന്ന് പറയുക.  ശാസ്ത്രീയമായ എല്ലാവിധ കണ്ടെത്തലുകളും അന്ഗീകരിക്കുന്നവരാണ്  പുരോഗമനവാദികൾ.  2. യാഥാസ്ഥിതികർ "യഥാ തഥാ". നിലവിൽ ഉള്ളതിൽ യാതൊരു മാറ്റവും പാടില്ല എന്ന് ശഠിക്കുന്നവർ. ആചാരാനുഷ്ടാനങ്ങളിലും മറ്റും നിലവിലുള്ളതിൽ യാതൊരു മാറ്റവും പാടില്ല  എന്നതാണ് അവരുടെ നിലപാട്.  മാറ്റങ്ങളെ  അവർ ഭയപ്പെടുന്നു; അത്  തങ്ങളെ എങ്ങിനെ ബാധിക്കും എന്നതാണ് അവരുടെ ഭയത്തിന് കാരണം. അവർ പഴയതിലെല്ലാം അഭിമാനിക്കുന്നവരരായിരിക്കും.  3.  പിന്തിരിപ്പന്മാർ. പിന്തിരിപ്പന്മാർ എന്നോ അറുപിന്തിരിപ്പന്മാർ എന്നോ പറയാവുന്നവരാണ്  മറ്റൊരു കൂട്ടർ.  പഴയ കാലങ്ങളിൽ അഭിമാനിക്കുന്നവരും അവിടേക്ക് തിരിച്ചുപോകണം എന്ന്  ശഠിക്കുന്നവരുമാണ് ഈ കൂട്ടർ.  ശാസ്ത്രീയ നേട്ടങ്ങൾ എല്ലാം ഇവർ ഉപയോഗപ്പെടുത്തുമെങ്കിലും  എന്നും അവർ അതിന്  എതിരായിരിക്കും.  ഇവരാണ് ഏറ്റവും അപകടകാരികൾ. എല്ലാവരെയും മനുഷ്യർ ആയി കാണാൻ തയാറല്ലാത്ത ഇവർ എതിർക്കുന്നവരെ വധിക്കുന്നതിനും മടിക്കാത്തവരാണ്.  ഭാരതത്തിൽ ശ്രി.രാമൻ എന്നൊരു രാജാവ് അയോധ്യയിൽ ജീവിച്ചിരുന്നു എന്നും അതാണ്‌ ഏറ്റവും നല്ല കാലം എന്നും വാദിക്കുന്ന ഇവർ ശ്രി.രാമൻ വാത്മീകി രാമായണം എന്ന മഹാകാവ്യത്തിലെ നായകൻ മാത്രമാണ് എന്ന്  അഗീകരിക്കാൻ ഒരുക്കമല്ല. ചാതുർവർണ്യം എന്ന സാമൂഹ്യ വ്യവസ്ഥ അടിചെല്പ്പിക്കുന്നതിനായി രചിക്കപ്പെട്ടിട്ടുള്ള കൃതികളിൽ ഒന്ന് മാത്രമാണ് അത്. "മോക്ഷ" ത്തിനായി തപസ്  ചെയ്യുന്ന ശംബൂകൻ എന്ന ശൂദ്രനെ കഴുത്തറക്കുന്ന ഒരു സംഭവും അതില്പ്പെടുന്നതാണ്. അന്ന് ഉണ്ടായിരുന്നതായി സങ്കല്പ്പിക്കുന്നത് ചാതുർ വർണ്യ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്ത്വവും മറ്റുമാണ്.  നാം ജീവിക്കുന്ന ഭൗതിക പ്രപഞ്ചം ആകെ "മിഥ്യ"യാണ്‌  (യഥാർഥത്തിൽ ഉള്ളതല്ല) (ജഗത് മിഥ്യ) എന്ന് വാദിക്കുകയും മരണാനന്തര ജീവിതം ആണ് യഥാർഥ ജീവിതം എന്ന് വാദിക്കുകയും ചെയ്യുന്നവരെ നമുക്ക്  തികച്ചും ശുധഗതിക്കാർ എന്ന് വിളിക്കാം. എന്നാൽ അവർ അത് മറ്റുള്ളവരിൽ അടിചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ ചെറുത്ത്  നില്പ്പും വേണ്ടിവരും. അറബി നാടുകളിൽ "ഐ. എസ് " എന്ന പേരിലും ഇതിന്റെ മറ്റൊരു രൂപം ഉടലെടുത്തിട്ടുണ്ട്.  അറാം നൂറ്റാണ്ടിൽ ഉടലെടുത്ത ആശയങ്ങളിൽ അണു ഇട പോലും വ്യതിചലിക്കാൻ പാടില്ല എന്ന ശാട്യത്തിൽ പ്രാർധിച്ചുകൊണ്ടിരുന്ന അതേ മതത്തിൽ പെട്ടവരെത്തന്നെ കൊന്നൊടുക്കുന്നവരാണ്  "ഐ എസ് " ഭീകരർ.  (അടുത്തിടെ സൗദി അറേബ്യയിൽ മുസ്ലിം പള്ളിയിൽ "ചാവേർ"  ആയി  36 പേരെ വധിച്ചു).   ഇവരൊക്കെ ചേരുന്നതാണ്  അറുപിന്തിരിപ്പന്മാർ.  ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും മുമ്പോട്ട് പോകുന്ന കാലത്തെ "പിമ്പോട്ടു" (പുറകിലേക്ക് )  കൊണ്ടുപോകാൻ ആർക്കും ആവില്ല.  അറുപിന്തിരിപ്പന്മാർ എത്രയെങ്കിലും ശ്രമിക്കട്ടെ. രാമായണത്തിൽ ശംബൂകന്റെ തലയറക്കുുകുകയാണെങ്കിൽ നരേന്ദ്രമോഡിയുടെ ഭരണത്തിൽ പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരെ ജീവനോടെ കത്തിക്കുകയാണ്....ശ്രി. സുരേഷ് ഗോപിയെ പോലുള്ള മഹാ നടന്മാർ പോലും ഈ ചേരിയിൽ നിലകൊള്ളുന്നു എന്നത് പരിതാപകരമാണ്.   (16 8 2015)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ