119. അറു പിന്തിരിപ്പൻ ശക്തികൾക്ക് മുന്നോട്ടു പോകാനാവില്ല. കാല ഘട്ടത്തെ ആയിരക്കണക്കിന് വർഷങ്ങൾ പിന്നോട്ട് തള്ളി മാറ്റാൻ ശ്രമിക്കുന്ന അറു പിന്തിരിപ്പന്മാരായ ബി.ജെ.പി. യെ നേരിടാൻ സോഷ്യലിസ്റ് ആശയങ്ങൾ ഇല്ലാതെ സാധ്യമല്ല. സോഷ്യലിസ്റ് ആശയങ്ങൾ ഇല്ലാതെ തൊഴിലാളി വർഗത്തെ സംഘടിപ്പിക്കാം എന്ന ധാരണയാണ് ഇൻഡ്യയിലെ പ്രസ്ഥാനം ഇന്നത്തെ നിലയിലാകാൻ കാരണം. അത് മാത്രമല്ല ഏതെങ്കിലും ഒരു ആശയം ഏതൊരു പ്രസ്ഥാനത്തിനും അത്യന്താ പേക്ഷിതമാണ്. ബൂർഷ്വാസിക്ക് ബൂർഷ്വാ ആശയങ്ങൾ ഉണ്ട്. അത് എത്ര വൃത്തികെട്ടതും ആയികൊള്ളട്ടെ. അതിന്റെ കൂടെ കൂടാനും ആളുണ്ടാകും. പച്ചയായ സ്വാർഥതയൊ പാരമ്പര്യ വാഴ്ചയോ പി.ജെ.കുര്യനോ ശശി തരൂരോ സരിത നായരോ കുംഭ കോണന്ഗളൊ ഒന്നും അവർക്ക് പ്രശ്നമല്ല. അത് മുതലാളിത്തത്തിന്റെ പ്രത്യയ ശാസ്ത്രം ആണ്. അത് അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസിൽ കൂടുന്നവർക്ക് അതിൽ അറപ്പ് തോന്നുകയില്ല. ബി.ജെ.പി.ക്ക് മേൽപ്പറഞ്ഞതു കൂടാതെ ഹിന്ദു വർഗീയത കൂടെ ഉണ്ട്. മോഷണം ഉൾപ്പെടെ ഏത് ആവശ്യത്തിനും സംഘടന ഉണ്ടാക്കാം. ആശയം നല്ലതോ ചീത്തയോ ആകാം. പക്ഷെ ഏതെങ്കിലും ഒരു ആശയം ഇല്ലാതെ ഒരു സംഘടനയ്ക്കും പ്രവർത്തിക്കാനാവില്ല. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 1950 കൾ മുതൽ വസ്തുനിഷ്ടമായി ഏതെങ്കിലും ഒരു ആശയം ഉള്ളതായി വ്യക്തമാക്കാനാവില്ല. ആത്മനിഷ്ടമായി ഇല്ല എന്ന് പറയുന്നില്ല. വസ്തു നിഷ്ടമായി ഇല്ല എന്ന് മാത്രം. മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്നത് ഒരു കാഴ്ചപ്പാട് ആണ്. അത് ഒരു ലക്‌ഷ്യം അല്ല. ആണെന്ന് ആരെങ്കിലും അവകാശപെടുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മുതലാളിത്തം അന്ഗീകരിക്കുന്നവരാരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുകയില്ല. മാത്രമല്ല അഴിമതി; കൈക്കൂലി തുടങ്ങിയ എല്ലാവിധ ബൂർഷ്വാ ചെറ്റത്തരങ്ങൾക്കും എതിരാണ് താനും. ഏതായാലും 1950 കൾ മുതൽ സോഷ്യലിസം എന്ന ലക്ഷ്യം ഇല്ല. (രണ്ടും ഒരേ സമയം പ്രായോഗികമല്ല) അതുകൊണ്ട് ആ ലക്ഷ്യത്തിനായും ആരും അടുക്കുന്നില്ല. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു വാഹനത്തിൽ പച്ച വെള്ളം ഒഴിച്ചാൽ വാഹനം ഓടുകയില്ല എന്ന് പെട്രോൾ എന്താണ്; പച്ച വെള്ളം എന്താണ് എന്ന് അറിയാവുന്നവർക്ക് സംശയം ഉണ്ടാവുകയില്ല. മാർക്സിസം എന്ന തത്വ ശാസ്ത്രം മുതലാളിത്തം തകർക്കുന്നതിനും സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനും മാത്രം ഉള്ളതാണ്. വർഗ സമരം അതിനു മാത്രം ഉള്ളതാണ്. "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിൽ" പ്രവർത്തിക്കുന്ന തൊഴിലാളി വർഗം; നടത്തുന്ന സമരങ്ങൾ ബൂർഷ്വാ ചെറ്റത്തരങ്ങൾ തുറന്നു കാട്ടുന്നതിനും തൊഴിലാളി വർഗ്ഗത്തിൽ വർഗ ബോധം ഉണ്ടാക്കുന്നതിനും ആയിരിക്കണം. വർഗ ബോധം വർഗ സമരം ആയും വർഗ സമരം വർഗ വിപ്ലവം ആയും മാറണം. അത് സോഷ്യലിസ്റ് വ്യവസ്ഥയിലും എത്തി ചേരണം എന്നാണ്. എന്നാൽ മുതലാളിത്തം പ്രോത് സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ എല്ലാം അടിമുടി മാറി. സമരങ്ങൾ കേവലം വ്യായാമങ്ങൾ മാത്രമായി മാറി. ചൂഷണവും ചൂഷക വർഗ്ഗങ്ങളും നമ്മുടെ പ്രവർത്തന മേഖലകളിൽ നിന്ന് തന്നെ മാറി. വർഗ സമരം എന്താണ് എന്ന് പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലും അതിന്റെ ശക്തി തെളിയിച്ചതാണ്. "മിച്ച മൂല്ല്യ സിദ്ധാന്തം" സോഷ്യലിസ- വുമായി മാത്രം ബെന്ധപ്പെട്ടതാണ്. "ഭൗതികവാദം" ദൈവം ഇല്ല എന്ന് പറയാനുള്ളതല്ല. ചൂഷക വർഗങ്ങൾ അനുഭവിക്കുന്ന സമ്പത്ത് അവർക്ക് ദൈവം കൊടുക്കുന്നതല്ല; പാവപെട്ടവരെയും തൊഴിലാളി വർഗത്തെയും ചൂഷണം ചെയ്ത് ഉണ്ടാക്കുന്നവയാണ് എന്ന് പറയാനുള്ളതാണ്. ചൂഷണം എന്ന വാക്കുപോലും ഇപ്പോൾ നമ്മുടെ പക്കൽ ഇല്ല. ഇതൊന്നും പറയാനാവാത്ത സാഹചര്യം ആണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചപ്പോൾ സംഭവിച്ചത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് മാർക്സിസമായി കണക്കാക്കുന്നത് പച്ച വെള്ളം പെട്രോൾ ആയി കരുതുന്നത് പോലെയാണ്. 64 വർഷങ്ങളിലെ അനുഭവം പോലും ഒന്നും ബോധ്യ പെടുത്തുന്നില്ല എന്നതാണ് ഏറെ ദു:ഖ കരം. 2002 മുതൽ ഇത് പ്രസ്ഥാനത്തിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ ശ്രമിക്കുന്നതു മൂലം എന്നെ ശത്രുവായി കാണുന്നു എന്നത് മാത്രമാണ് അനുഭവം. ലക്ഷകണക്കിന് സഖാക്കളുടെ കഠിനാധ്വാനങ്ങൾ വൃഥാവിലാകുകയാണ്. സോഷ്യലിസത്തിന്റെ പ്രസക്തി ലെവലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇടയാക്കുകയായിരിക്കും ഫലം എന്ന ലെനിന്റെ "എന്ത് ചെയ്യണം?" എന്ന കൃതിയിലെ വാചകം ഒരാൾ പോലും കണ്ടിട്ടില്ല എന്നോ? 1950 കൾ മുതൽ ഇന്ത്യയിൽ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിന്തിരിപ്പൻ ആശയങ്ങളും പിന്തിരിപ്പൻ ശക്തികളും ശക്തരാവുകയാണ്. മുതലാളിത്തത്തിന് അതിന്റെ തത്വ ശാസ്ത്രവും സോഷ്യലിസത്തിന് അതിന്റെ തത്വ ശാസ്ത്രവും ആണുള്ളത്. ഏത് വേണമെന്ന് ഇനിയെങ്കിലും തീരുമാനിക്കണം. അമാന്തിക്കുന്ന ഓരോ ദിവസവും സൃഷ്ടിക്കുന്ന ദുരന്തം മാരകമാണെന്ന് കാണണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ