2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

123.. വർഗീയത - വികലമായ സാമൂഹ്യ ബോധം.

                                 123. വർഗീയത - സാമൂഹ്യ വിരുദ്ധ സ്വഭാവം .                                               മനുഷ്യൻ സാമൂഹ്യ ജീവിയാണ്.  സമൂഹമായിട്ടല്ലാതെ ഒരാൾക്കും ജീവിക്കുവാനാവില്ല. മനുഷ്യന്റെ പൂർവികർ വനത്തിലും മറ്റും ജീവിച്ചിരുന്നപ്പോൾ ശത്രുക്കളെ നേരിടുന്നതിനും വേട്ടയാടുന്നതിനും മറ്റുമായിട്ടാണ് കൂട്ടമായി കഴിഞ്ഞിരുന്നത്.  ആധുനിക കാലത്താകട്ടെ നിത്യ ജീവിതത്തിന്റെ ഒരോ ഘട്ടത്തിനും മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഒരാൾക്കും മുന്നോട്ടു പോകാനാവില്ല. മാർക്സിസതിന്റെ ആചാര്യനായ കാറൽ മാർക്സ് ചൂണ്ടി കാട്ടുന്നത്  "ചരക്ക്‌ " രൂപം കൊള്ളുന്നത്‌ തൊഴിലാളികളുടെ "പ്രത്യക്ഷവും പരോക്ഷവുമായ അധ്വാന ശക്തിയുടെ സംയോചനതിലൂടെ ആണെന്നാണ്‌ ."  ഇതിൽ സോഷ്യലിസത്തിന്റെ ശാസ്ത്രീയതയുടെ ഒരു ഭാഗവും ഉണ്ട്.  ഏത്  തൊഴിലാളിക്ക് ജോലി ചെയ്യണമെങ്കിലും അയാൾക്ക്‌ പരോക്ഷമായ സഹായങ്ങൾ ആവശ്യമാണ്‌.  ഉദാഹരണമായി വൈദ്യുതിയുടെ കാര്യമെടുക്കാം.  അത്  ലക്ഷകണക്കിന്  തൊഴിലാളികൾ പണിയെടുക്കുന്ന ഒരു മേഘലയാണ്‌. വൈദ്വ്യുതി ഇല്ലാതെ ഏതെങ്കിലും മേഘലയിൽ ആർക്കെങ്കിലും ജോലി ചെയ്യുവാനാകുമോ? ഇതുപോലെ നിത്യ ജീവിതത്തിന്റെ ഏത്  കാര്യമെടുത്തു പരിശോധിച്ചാലും മറ്റുള്ളവരുടെ സഹായമോ സഹകരണമോ ഇല്ലാതെ ഒരാൾക്കും ജീവിക്കാനാകുകയില്ല എന്ന് മനസിലാകും. ..  എന്നാൽ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരിൽ സംഘടന രൂപീകരിക്കുന്നവർ ഈ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. തങ്ങളുടെ മതത്തെ കുറിച്ചോ ജാതിയെ കുറിച്ചോ മാത്രമേ ചിന്തിക്കുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം "മനുഷ്യൻ" എന്ന വാക്ക്  പ്രസക്തമേയല്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സന്ഘടിക്കുന്നവരാകട്ടെ മറ്റ്  മതങ്ങളോടുള്ള അസഹ്ഷ്ണുതയാണ്  പ്രധാന തുരുപ്പുചീട്ടായി കണക്കാക്കുക.  എന്നാൽ മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന വസ്തുത അവർ കണക്കിലെടുക്കില്ല. മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന വസ്തുത  അംഗീകരിക്കാത്ത വർഗീയ വാദികളെ  പ്രത്യേക തരം സാമൂഹ്യ വിരുദ്ധരുടെ കൂട്ടത്തിലാണ്  ഉൾപ്പെടുത്താൻ കഴിയുക.  പൊതുവേയുള്ള  ചിന്താ ശൂന്യതയാണ്  ഇതിന്റെ പ്രധാന കാരണം.  ഏതെങ്കിലും കാലഘട്ടങ്ങളിൽ രൂപം കൊള്ളുന്ന മതപരമായ ആശയങ്ങളിൽ ഉറച്ചുനിന്ന്  സമൂഹത്തിന്റെ പൊതുവേയുള്ള ഐക്യം തകർക്കുന്നതിനെ  സാമൂഹ്യ വിരുദ്ധ സ്വഭാവം എന്നേ കണക്കാക്കാൻ ആവുകയുള്ളൂ. ഭാരതത്തിൽ വേരുറപ്പിക്കാൻ ശ്രമിചിട്ടുള്ളപ്പോഴൊക്കെ അതി ശക്തമായ ചെറുത്തുനിൽപ്പ്‌  നേരിടേണ്ടി വന്നിട്ടുള്ള ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കാൻ ഇപ്പോഴും  അറുപിന്തിരിപ്പന്മാരായ ചിലർ ശ്രമിച്ചുവരികയാണ്. യഥാർഥത്തിൽ ഹിന്ദു മതം എന്നൊരു മതം ഇല്ല.  ഭാരതത്തിലെ എല്ലാ പുരാണ ഗ്രന്ഥങ്ങളും ബ്രാഹ്മണ മഹത്വം ഉറപ്പിക്കുന്നതിനും ചാതുർവർണ്യ വ്യവസ്ഥ ഏർപ്പെടുത്തുന്നതിനും ഉള്ളതാണ്.   ഇതിനെതിരെ ഉയർന്നു വന്നതാണ്  ബുദ്ധമതം.  നമ്മുടെ ഭരണ ഘടന ശിൽപ്പി ഡോ. അംബദ്ഘർ ബുദ്ധ മതത്തിൽ ചേർന്നത്‌  ചാതുർവർണ്യ  വ്യവസ്തതയുടെ നീരാളി പിടുത്തം മൂലമാണ്.  മാനവ രാശിയുടെ വളർച്ചയുടെ സ്വഭാവം പരിശോധിച്ചാൽ അവയിൽ എല്ലാ രാജ്യങ്ങളിലെയും പ്രഗല്ഭമതികളുടെ സംഭാവന ഉള്ളതായി കാണാം. അവയൊന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സംഭാവന ആയിട്ടല്ല കണക്കാക്കുക.  ഹിന്ദു വർഗീയ വാദികൾ എല്ലാം കാണുന്നത്  ചാതുർ വർണ്യ കാഴ്ചപ്പാടിലാണ്.  അതിന്റെ അടിത്തറ ബ്രാഹ്മണ മേധാവിത്വത്തിൽ അധിഷ്ടിതമാണ്.  അവരുടെ നേതാവ്  (അമിത് ഷാ) ഈയിടെ മഹാത്മാ ഗാന്ധിജിയെ വിശേഷിപ്പിച്ചത്  പോലും ഗാന്ധിജി ജനിച്ച സമുദായം പറഞ്ഞാണ്.  കൗശലക്കാരനായ "ബനിയ" എന്നാണ്  അദ്ദേഹം ഗാന്ധിജിയെ വിശേഷിപ്പിച്ചത്.  സമൂഹം  അറപ്പോടെ മാത്രം കാണുന്ന   "തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും"  ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമാണ്.  അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും  മുറുകെ പിടിക്കുന്ന  ഹിന്ദു വർഗീയ വാദികളുടെ കൂടെ ചേർന്നാൽ  ഇപ്പോൾ പിന്നോക്ക  സമുദായക്കാർ ആയി കണക്കാക്കുന്നവരുടെ പിന്നോക്കാവസ്ഥ പരിഹരിച്ചു കിട്ടും എന്ന് കരുതുന്ന ചില  ശുദ്ധ ഗതിക്കാർ ക്രൂരമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഗുജറാത്തിൽ  ചത്ത പശുവിന്റെ തോൽ  ഉരിഞ്ഞു എന്ന "കുറ്റ" ദളിത് യുവാക്കളെ വിവസ്ത്രരായി നിർത്തി ക്രൂരമായി മർദ്ദിക്കുന്നത്  സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതാണ്. ഇൻഡ്യ ഒട്ടാകെ പിന്നോക്ക സമുദായങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു വരികയാണ്.  തനിക്ക്  അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്ന്  പറഞ്ഞ സിനിമ നടൻ സുരേഷ് ഗോപി  ചെയ്തത്  ചാതുർവർണ്യ വ്യവസ്ഥയെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് ചെയ്തത്.  കാലത്തേ പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഇത്തരക്കാരെയാണ് നാം ആറു പിന്തിരിപ്പന്മാർ എന്ന് പറയുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ