2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

126. കറൻസിയുടെ മൂല്ല്യ ശോഷണവും ചില വസ്തുതകളും.

126. കറൻസിയുടെ മൂല്ല്യ ശോഷണവും ചില വസ്തുതകളും.
//
. .മഹാനായ കാറൽ മാർക്സിന്റെ വിഖ്യാതമായ ഗ്രന്ഥം "മൂലധനം" എന്ന കൃതി ആരംഭിക്കുന്നത് "മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ സമ്പത്ത് എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക" എന്ന വാചകത്തോടെയാണ്. അതിനെക്കുറിച്ച്‌ അദ്ദേഹം കൂടുതൽ ഒന്നും വിശദീകരിക്കുന്നില്ല. അദ്ദേഹം തുടരുന്നത് ചരക്ക് രൂപം കൊള്ളുന്നതിന്റെ വിശദാംശങ്ങളിലേക്കാണ്. എന്നാൽ നമുക്ക് ആ വാചകം തന്നെ പരിശോധിക്കാം. മാർക്സ് സമ്പത്ത് ആയി കാണുന്നത് "ചരക്ക്" നെയാണ്. സാധാരണക്കാർ സമ്പത്ത് ആയി കണക്കാക്കുന്നത് കറൻസിയെയും മറ്റ് പലതിനെയും ആണ്. മനുഷ്യന് അത്യാവശ്യമായും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ആവശ്യമായിട്ടുള്ളതും അത്ര തന്നെ ആവശ്യമായിട്ടുള്ളത്‌ അല്ലാത്തത് എന്നും രണ്ടായി തിരിക്കണം. അത്യാവശ്യമായിട്ടുള്ളത് ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ല. ഭക്ഷണം ഇല്ലാതെ; പാർപ്പിടം ഇല്ലാതെ; രോഗം വന്നാൽ ചികിത്സിക്കാൻ ഡോക്ടറും മരുന്നും ആശുപത്രികളും ഇല്ല്ലാതെ വന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകും. ഇവയ്ക്കൊക്കെ ആവശ്യമായ വസ്തുക്കൾ രൂപം കൊള്ളുന്നത്‌ "ചരക്കി" ന്റെ രൂപത്തിലാണ്. ചരക്ക് കൈമാറ്റം ചെയ്ത് പകരം ചരക്ക് വാങ്ങാം. എന്നാൽ കറൻസി കൊടുത്ത് പകരം കറൻസി വാങ്ങിയത് കൊണ്ട് ഫലമില്ല. (കൂടുതൽ വിശദീകരിക്കാൻ ഇവിടെ സാധ്യമല്ലാത്തതിനാൽ അത്യാവശ്യം വേണ്ടത് മാത്രം പറയുകയാണ്‌). ചരക്ക് രൂപം കൊള്ളുന്നത്‌ "മനുഷ്യാധ്വാനതിന്റെ" തുടർച്ചയായ വിനിയോഗിക്കലിലൂടെയാണ്‌. അതെല്ലാം തൊഴിലാളികളിലൂടെയാണ്. തൊഴിലാളി വർഗ്ഗത്തിന്റെ കരങ്ങളിലൂടെയാണ്. അവിടെ ജാതിയോ മതമോ ആയി ആരെയും തിരിക്കാനാവില്ല. അതാണ്‌ ഈ ലോകം കെട്ടിപ്പടുത്തിരിക്കുന്നത്‌ തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പിലിലൂടെയാണ് എന്ന് പറയുന്നത്.
//
. . ചരക്ക് രൂപം കൊള്ളുന്നതിന് ആനുപാതികമായി മാത്രമെ സർക്കാർ "കറൻസി" അച്ചടിക്കാൻ പാടുള്ളൂ. ഒരു തേങ്ങ = ഒരു രൂപ എന്ന് കണക്കാക്കിയാൽ ആയിരം തേങ്ങ ഉണ്ടെങ്കിൽ മാത്രമേ ആയിരം രൂപ അച്ചടിക്കാൻ പാടുള്ളൂ. തേങ്ങ പത്ത്‌ എണ്ണവും കറൻസി ആയിരവും ആയാലോ? താളം തെറ്റി. കറൻസി അച്ചടിക്കുക വളരെ എളുപ്പമാണ്. പക്ഷെ അങ്ങനെ അച്ചടിക്കുന്ന കറൻസിക്ക് വിലയില്ലാതെയാകും. തേങ്ങ ഉണ്ടാവുക അത്ര എളുപ്പം അല്ല. തെങ്ങ് കൃഷി ചെയ്ത് തേങ്ങ ഉത്പ്പാദിപ്പിക്കുക വളരെ ശ്രമകരമാണ്. അങ്ങനെ തേങ്ങ ഉത്പാദിപ്പിചാൽ അതിന് വിലയും ഇല്ലാതെ ആയാലോ? കൃഷിക്കാരൻ ആത്മഹത്യ ചെയ്യും. തേങ്ങ ഒരു ഉദാഹരണം മാത്രം ആണ്. റബ്ബർ കൃഷി ഉൾപ്പെടെ എല്ലാ മേഘലകളിലേയും കാര്യം ആലോചിച്ചാൽ മതി. ലക്ഷക്കണക്കിന് കർഷകരാണ് ഇൻഡ്യയിൽ കാർഷിക ഉത്പ്പന്നങ്ങൾക്ക് വിലയില്ലാത്തത് മൂലം ആത്മഹത്യ ചെയ്യുന്നത് എന്ന് പറഞ്ഞാൽ മനസിലാക്കാൻ പറ്റുന്നവർക്ക് അതിൽ നിന്നും എല്ലാം മനസിലാകും. കാർഷിക മേഘല വ്യാവസായിക മേഘലയുടെ അടിത്തറയാണ്. കാർഷിക മേഘല തകരുകയെന്നാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകരുക എന്നാണ് അർഥം. കോണ്ഗ്രസും ബി.ജെ.പി. യും മറ്റ് എല്ലാ ബൂർഷ്വാ പാർട്ടികളും കോട്ടയത്തെ "മ" പത്രം അടക്കം ഉള്ളവരും ചേർന്ന് ഇന്ത്യയെ എവിടെ എത്തിച്ചിരിക്കുന്നു എന്നതിന്റെ സാക്ഷിപത്രമാണ് കറൻസിയുടെ മൂല്യശോഷണം.
//
സബ്‌സിഡി കൊടുത്തല്ല റബ്ബർ കൃഷിക്കാരെ സംരക്ഷിക്കേണ്ടത്.
/
കേന്ദ്ര ഗവണ്മെന്റിന്റെ സാർവത്രികമായ നിയമന നിരോധം ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാദങ്ങൾക്ക് പുറമെയാണ് കേരളത്തിലെ കാർഷികമേഖലയിലെ തകർച്ചകളും. രൂപയുടെ മൂല്യ ശോഷണവും വസ്തുവിന്റെ വിലയിടിവും കേരളത്തിന്റെ സമ്പദ് ഘടനയിൽ ഉണ്ടാക്കുന്ന പ്രത്യാഘാദം സർക്കാരിൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മാത്രമല്ല കാരണമാവുക; സാമൂഹ്യ പ്രത്യാഘാദങ്ങളും മാരകമായിരിക്കും.
//
സർക്കാർ ഖജനാവിൽ നിന്നും സബ്‌സിഡി കൊടുത്തല്ല റബ്ബർ കൃഷിക്കാരെ സംരക്ഷിക്കേണ്ടത്. വൻകിട ടയർ കോർപ്പറേറ്റുകളുടെ ഒടുങ്ങാത്ത ആർത്തി തീർക്കാനുള്ള റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുകയാണ്. മനോരമ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളുടെ താളത്തിന് കളിക്കുന്നത് കോൺഗ്രസും ബിജെപിയുമാണ്. റബ്ബർ ഇറക്കുമതി നിയന്ത്രിക്കാൻ കഴിയുന്നത് കേന്ദ്ര ഗവണ്മെന്റിന് മാത്രമാണ്. ചുരുങ്ങിയ പക്ഷം പെട്രോളിന് ചുമത്തുന്നത് പോലെ CESS അല്ലെങ്കിൽ CGST ഇറക്കുമതി ചെയ്യുന്ന റബ്ബറിൽ ചുമതിയാൽ മാത്രം മതി. റബ്ബർ ഇറക്കുമതിക്കെതിരെ റബർ കൃഷിക്കാരെ അണിനിരത്തുകയാണ് ആവശ്യം. റബ്ബർ കൃഷിക്കാർ മനോരമയുടെ കള്ളക്കളി മനസിലാക്കണം. കേരളത്തിലെ കൃഷിക്കാരെ തകർക്കുന്ന "പത്റം" തങ്ങളുടെ പണം കൊടുത്ത് വാങ്ങില്ല എന്ന് കേരളത്തിലെ റബ്ബർ കൃഷിക്കാർ തീരുമാനിച്ചാൽ അത് റബ്ബർ കൃഷിക്കാരെ തകർക്കുന്ന പത്രത്തിനുള്ള താക്കീത് എന്നതിന് പുറമെ ആ പത്രത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കുള്ള ജനങ്ങളുടെ തിരിച്ചടിയും ആയിരിക്കും. അത് അടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിഷയം ആക്കി മാറ്റണം. മനോരമ - കോൺഗ്രസ് -- ബിജെപി കൊള്ളയടി തുറന്ന് കാണിക്കണം.സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് കേരളത്തിലെ ഭൂമിയുടെ വിലയിടിവിനും കാരണമായിരിക്കുകയാണ്.
//
കേന്ദ്രഗവണ്മെന്റിന്റെ ജനവിരുദ്ധ സാമ്പത്തിക നടപടികളുടെ ഫലമാണ്‌ കേരളം അനുഭവിക്കുന്നത്. അതിനാകട്ടെ ദീർഘ കാലം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ഹിന്ദുത്വ വാദികളും ഒരു പോലെ ഉത്തരവാദികളുമാണ്. 2024 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഈ കാര്യങ്ങളിലാകെ ജനങ്ങളിൽ ബോധ വത്ക്കരണം നടത്തുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളും റബ്ബർ പത്രവും ചേർന്ന് നടത്തുന്ന റബ്ബർ ഇറക്കുമതിയും അങ്ങനെ കേരളത്തിലെ റബ്ബർ കൃഷിക്കാരെയും കേരളത്തേയും തകർത്തുകളയുന്ന നിലപാടുകളിൽ ജനവിധി ഉണ്ടാവുകയുഉം വേണം. സ്വാഭാവിക റബറിന്റെ വില തുച്ഛമായിരിക്കുമ്പോഴും ടയർ ഉത്പ്പന്നങ്ങളുടെ വില വളരെ ഉയർത്തി നിർത്തുന്നതും രൂപയുടെ മൂല്യ ശോഷണത്തിനും ഇട വരുത്തുക തന്നെ ചെയ്യും.
//
. .എല്ലാ മേഘലകളിലെയും കൃഷിയും അതോടുബന്ധപ്പെട്ട ജന ജീവിതവും തകരുന്നതിന്റെ ഭാഗമാണ് കറൻസിയുടെ വിലയിടിവിന്റെ രൂപത്തിൽ വെളിവാകുന്നത്. സാധാരണക്കാർക്ക് ചെയ്യാവുന്നത്‌ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രം നിലകൊള്ളുന്ന ബൂർഷ്വാസിയെയും അവരുടെ താങ്ങും തണലുമായി നിലകൊള്ളുന്ന കോണ്ഗ്രസും ബി.ജെ.പിയും അടക്കമുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെയും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുകയും തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ഇൻഡ്യയുടെ ഭരണം ഏൽപ്പിക്കുകയും ചെയ്യുക മാത്രമാണ്. അതിലൂടെ മാത്രമേ ഇന്ത്യൻ ജനത അനുഭവിക്കുന്ന വിലക്കയറ്റവും കാർഷിക മേഘലയിലെ തകർച്ചയും കർഷകരുടെ ആത്മഹത്യകളും സാധാരണക്കാരുടെ ജീവിതം വഴി മുട്ടുന്നതും പരിഹരിക്കാൻ ആവുകയുള്ളു.
//
. .രാജ്യത്തിന്റെ സാമ്പത്തിക ഉരുക്കുകോട്ടകൾ എന്ന് തന്നെ കണക്കാവുന്ന എല്ലാ പൊതുമേഖലകളും തകർത്തുകൊണ്ട് അവയിലെ ഉത്പാദനവും അവിടെ ജോലി ചെയ്തിരുന്നവരുടെ ജീവിതവും തൊഴിലവസരങ്ങളും എല്ലാം ഇല്ലാതാക്കി രാജ്യം സാമ്പത്തികമായി തകർന്നു തരിപ്പണമാക്കുകയും സർവ ചെലവുകൾക്കും ആവശ്യമായ കറൻസി പൂർണമായും
പെട്രോൾ/ ഡീസൽ/ പാചക വാതക വിലകളിൽ നിന്നും നികുതി വർദ്ധനവ് വഴി സംഭരിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അവയുടെ വിലയും നികുതിയും മാത്റം വർധിപ്പിച്ച് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൂലം കറൻസി നോട്ടുകൾ മാത്റമായി പെരുകുന്നത് രൂപയുടെ മൂല്യശോഷണവും സാമ്പത്തിക തകർച്ചയും മാത്റമാണ് സൃഷ്ടിക്കുക.
//
. .എല്ലാ മേഘലകളിലെയും കൃഷിയും അതോടുബന്ധപ്പെട്ട ജന ജീവിതവും തകരുന്നതിന്റെ ഭാഗമാണ് കറൻസിയുടെ വിലയിടിവിന്റെ രൂപത്തിൽ വെളിവാകുന്നത്. സാധാരണക്കാർക്ക് ചെയ്യാവുന്നത്‌ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രം നിലകൊള്ളുന്ന ബൂർഷ്വാസിയെയും അവരുടെ താങ്ങും തണലുമായി നിലകൊള്ളുന്ന കോണ്ഗ്രസും ബി.ജെ.പിയും അടക്കമുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെയും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുകയും തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ഇൻഡ്യയുടെ ഭരണം ഏൽപ്പിക്കുകയും ചെയ്യുക മാത്രമാണ്. അതിലൂടെ മാത്രമേ ഇന്ത്യൻ ജനത അനുഭവിക്കുന്ന വിലക്കയറ്റവും കാർഷിക മേഘലയിലെ തകർച്ചയും കർഷകരുടെ ആത്മഹത്യകളും സാധാരണക്കാരുടെ ജീവിതം വഴി മുട്ടുന്നതും പരിഹരിക്കാൻ ആവുകയുള്ളു.
//21 09 2015//
 
 
 
 
 
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ