579. സിപിഐ(എം) പാർട്ടി പരിപാടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ല?
2019
ലും 2024 ലും കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തത് ഇന്ത്യയിൽ
ബിജെപി ഭരണം ഇല്ലാതാകാനാണ്. അതിന് കാരണം സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം
യെച്ചൂരി തന്നെയാണ്. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ
രക്ഷിക്കാൻ ആവുകയുള്ളൂ എന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. കഴിഞ്ഞ പാർട്ടി
കോൺഗ്രസും അത് ശരി വച്ചതായിട്ടാണ് വീണ്ടും അദ്ദേഹത്തെ തന്നെ ജനറൽ
സെക്രട്ടറി ആക്കിയപ്പോൾ മനസിലായത്. അത് കൂടി വിശ്വസിച്ചാണ് കേരളത്തിലെ
ജനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ട് ചെയ്തത്. ഇന്ത്യൻ
പാർലമെന്റിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ജനങ്ങൾ കണക്കിലെടുക്കുന്ന
വിഷയങ്ങളും കേരളത്തിന്റെ മാത്രം ഭരണത്തിനായി തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ
ജനങ്ങൾ കണക്കിലെടുക്കുന്ന വിഷയങ്ങളും തമ്മിലുള്ള വ്യത്യാസം സിപിഐ(എം)
പൊളിറ്റ് ബ്യൂറോക്ക് മനസിലാവില്ല. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇന്ത്യ
ആര് ഭരിക്കണം എന്നതാണ് വിഷയം. കേരളത്തിലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ
കേരളം ആര് ഭരിക്കണം എന്നതാണ് വിഷയം. പാർലമെന്റിലെ സിപിഐ(എം)
അംഗങ്ങളുടെ സഖ്യ വർധിക്കുന്നത് ജനങ്ങൾ കാര്യമായി എടുത്തില്ല. വീണ്ടും
കേരളത്തിൽ ഇടതുപക്ഷം കേരള
അസംബ്ലിയിലേക്കും പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും വിജയിച്ചെന്നിരിക്കും.
അത്കൊണ്ട് 2029 ൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ 2019, 2024 തന്നെ
ആവർത്തിക്കാതിരിക്കില്ല. അല്ലെങ്കിൽ പാർട്ടി പരിപാടിയിൽ ഭേദഗതി വരികയും
സോഷ്യലിസ്റ്റ് ഇന്ത്യ, ജനകീയ ജനാധിപത്യത്തിലൂടെ എന്നതായിമാറുകയും വേണം.
യാതൊരു കാര്യങ്ങളും മനസിലാവില്ലാ ത്തവരെ ആർക്കും ഒന്നും ബോധ്യപ്പെടുത്താനും
ആവില്ല. തെറ്റ് മനസിലാകാതെ അത് തിരുത്താനുമാവില്ല.
//
ഒരു
കാരണവശാലും ചെങ്കൊടിയുടെ രാഷ്ട്രീയം ഭൂമിയിൽ നിലനിൽക്കാൻ പാടില്ല എന്ന
ഉറച്ച നിലപാടിൽ ലോകത്താകമാനം പിന്തിരിപ്പന്മാർ നടത്തിക്കൊണ്ടിരിക്കുന്ന
ശ്രമങ്ങൾ ഒന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് അറിയില്ല. കാരണം അവർക്ക്
മാർക്സിസം എന്ന തത്വ ശാസ്ത്രവുമായി വിദൂര ബന്ധം പോലും ഇല്ല. സോഷ്യലിസ്റ്റ്
വിരുദ്ധത മാത്രമാണ് അവർക്ക് അറിവുള്ളത്, കാരണം മുക്കാൽ നൂറ്റാണ്ടോളം
അവർക്ക് ലഭിച്ചിട്ടുള്ള "പാർട്ടി വിദ്യാഭ്യാസം" അത് മാത്രമാണ്. മുതലാളിത്ത
സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് അത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇൻഡ്യൻ നാഷണൽ
കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന്
പറയുമായിരുന്നില്ല. ലോകത്താകമാനമുള്ള പിന്തിരിപ്പന്മാർ
നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ കേരളത്തിലെ അതിന്റെ എല്ലാ
വികൃതശക്തികളും മനോരമ എന്ന ദിന പത്രത്തിൽ മാത്രം നമുക്ക് കാണാം. എല്ലാ
ദിവസങ്ങളിലും ശുദ്ധ നുണകളുടെ വളരെ വലിയ കൂമ്പാരം എല്ലാ വീടുകളിലും അത്
എത്തിച്ചുകൊണ്ടിരിക്കുക യാണ് എന്നത് സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്
അറിവുള്ള കാര്യം അല്ല. കാരണം അവർക്ക് വർഗ ശത്രുക്കൾ എന്ന വിഷയമേയില്ല.
എന്നാൽ സാധാരണ ജനങ്ങൾ അവ അത്രയും സത്യമെന്ന് തന്നെ വിശ്വസിക്കുകയുമാണ്.
മറിച്ചുള്ളവയൊന്നും സ്ഥിരമായി മനോരമ തന്നെ വായിക്കുന്നവരിലേക്ക്
എത്തുന്നില്ല. എന്നാൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി
അവരേയും പ്രോത്സാഹിപ്പിക്കു കയുമാണ് എന്നത് പാർട്ടി നേതൃത്വത്തിന്
മനസിലാവില്ല. എം ആർ എഫിന്റെ ഓഹരി അമിത് ഷാക്ക് ലഭിച്ചതിന്റെ
രാഷ്ട്രീയം ഒന്നും തികച്ചും നിക്ഷ്ക്കളങ്കരായ സിപിഐ(എം) കേദ്ര
കമ്മിറ്റി; പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മനസിലാവില്ല. എന്നാൽ നിസ്സാര
വിലക്ക് റബ്ബർ എം ആർ എഫിന് ലഭിക്കുമ്പോൾ ക്രൂരമായ ചൂഷണത്തിന്
വിധേയരാകുന്നത് കേരളത്തിലെ റബ്ബർ കൃഷിക്കാരാണ്; ഭൂമിക്ക്
വിലയില്ലാതാകുമ്പോൾ അതിന്റെ തിക്തഫലം കേരളത്തിലെ ഭരണത്തിനും ബാധകമാണ്
എന്നതും സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് മനസിലാവില്ല. . നിൽക്കുന്നത്
ചൂഷക വർഗ വാഴ്ചയാണ് എന്ന് അവർ അംഗീകരി ക്കുന്നില്ല. ചൂഷണം ഇല്ലെങ്കിൽ
പിന്നെ മാർക്സിസത്തിന്റെയോ സോഷ്യലിസ ത്തിന്റെയോ ആവശ്യവും ഇല്ല. എന്നാൽ
ചെങ്കൊടിയുടെ രാഷ്ട്രീയം ഇന്ത്യയിൽ ഒരുകാരണ വശാലും നിലനിൽക്കാൻ പാടില്ല
എന്ന ദൃഢ നിശ്ചയം ഉള്ള പതിനായിരക്കണക്കിന് ശക്തികളിൽ ഒന്ന് മാത്രമാണ് മനോരമ
എന്ന പത്രം. ആത്മീയ ചൂഷണത്തിന്റെ ഹിമാലയപർവത സമാനമായ ദുഷ്ട ശക്തികൾ അവരുടെ
എല്ലാ കഴിവുകളും ആയി അതോടൊപ്പം തന്നെയുണ്ട്. അവർ ഇൻഡ്യയുടെ ഭരണം തന്നെ
നിർവഹിക്കുന്നവരാണ്. ഒരു കാരണവശാലും കേരളത്തിൽ മാത്രം ആയി പോലും
ചെങ്കൊടിയുടെ രാഷ്ട്രീയം നിലനിൽക്കരുത് എന്ന വാശിയിൽ അവർ എല്ലാ ദ്രോഹങ്ങളും
നടത്തിക്കൊണ്ടിരി ക്കുന്നു. ലോകത്ത് ആദ്യമായി തെരെഞ്ഞെടുപ്പിൽ കൂടി
അധികാരത്തിൽ എത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അഞ്ച്
കൊല്ലവും ഭരിക്കാൻ അനുവദിക്കാതെ പിരിച്ചുവിട്ട കോൺഗ്രസ് അതിൽ മറ്റൊന്ന്
മാത്രമാണ്. കഴിയുന്നിട ത്തോളം പ്രവർത്തകരെ കൊന്നൊടുക്കാൻ മാത്രം
നിലകൊള്ളുന്ന ഇന്ത്യയിലെ കോൺഗ്രസുകാരിൽ ഒരാൾ മാത്രമാണ് കേരളത്തിലെ
"കെ.സുധാകരൻ". അവർ ഇൻഡ്യ ഒട്ടാകെയും ഉണ്ട് എന്ന കാര്യമൊന്നും സീതാറാം
യെച്ചൂരിക്ക് അറിവുള്ള കാര്യമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
പ്രസിദ്ധീകരിച്ചത് മുതൽ ലോകത്ത് ചൂഷകവർഗങ്ങൾക്ക് എതിരെ ഉയർന്നുവന്ന
"കമ്മ്യൂണിസം" എന്ന ഭൂതം ഏത് പിന്തിരിപ്പൻ ശക്തികളേയും നേരിടാൻ
പ്രാപ്തമാണ്. നിർഭാഗ്യവശാൽ "കമ്മ്യൂണിസ്റ്റ് നേതൃത്വം" തന്നെ ലോക
പിന്തിരിപ്പൻ ശക്തികളുടെ ചുമതല ഏറ്റെടുത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥക്ക്
എതിരായും മുതലാളിത്ത ശക്തികളുടെ സ്വതന്ത്രമായ വളർച്ചക്കുമായി നില കൊണ്ടാൽ
തൊഴിലാളിവർഗം നിസ്സഹായമാണ്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്തില്ലെങ്കിൽ ക്രൂരമായ
മർദനം ഏല്പിച്ച് പട്ടിയെ വിട്ട് കടിപ്പിച്ച് കൊല്ലുന്ന ഇന്ത്യയിലെ
സാഹചര്യം സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് അറിയുകയേ വേണ്ട.
//
സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഒരിക്കലും പാർട്ടി പരിപാടിയിൽ മാറ്റം വരുത്തുകയോ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യം അംഗീകരിക്കുകയോ ചെയ്യില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. കാരണം അതിന്റെ ആവശ്യകത സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക് ഒരിക്കലും ബോധ്യമാവില്ല. ആദ്യകാല കമമ്യൂണിസ്റ്റ് നേതാക്കൾ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ നീതി ബോധ്യപ്പെട്ട് അതിനായി ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായി പാർട്ടിയിൽ വന്നവരാണ്. നിർഭാഗ്യവശാൽ അങ്ങനെ വന്നിട്ടുള്ളവർ ആരും ഇപ്പോൾ പാർട്ടിയിൽ ഇല്ല. ബംഗാളിലും ത്രിപുരയിലും പാർട്ടി പൂർണമായും ഇല്ലാതായത്കൊണ്ട് എങ്കിലും കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിൽ പരിപാടിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല "ബൂർഷ്വാ പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറയുന്നില്ല" എന്ന് കൂടി ലോക്കൽ ജനറൽ ബോഡിയിലും ബ്രാഞ്ച് മീറ്റിങ്ങിലും കേൾക്കാൻ കഴിഞ്ഞു. കേൾക്കാൻ അല്ലാതെ പാർട്ടിയെ തിരുത്താൻ ആർക്കും ആവില്ല. ഭാവിയിൽ വരാൻ പോകുന്ന (അങ്ങന സംഭവിച്ചാൽ) എല്ലാ പാർട്ടി കോൺഗ്രസു കളിലും ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. കാരണം അത് ഇഎംഎസിന്റെ അവസാന വാക്കാണ്. അത് തിരുത്തേണ്ട ആവശ്യം ആർക്കും ബോധ്യപ്പെടില്ല. പാർട്ടി ബോധം മുതലാളിത്തത്തിന്റെ ഭാഗമായ സ്വന്തം വ്യക്തിഗത സ്വാർത്ഥത മാത്രം ആകുമ്പോൾ ആർക്കും അഭിപ്രായങ്ങൾ പോലും ഉണ്ടാവില്ല. അഭിപ്രായം പറഞ്ഞ് അടുത്ത പ്രമോഷൻ ഇല്ലാതാക്കാനോ അല്ലെങ്കിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനോ ആരും തയ്യാറാവില്ല.
എം എൽ എ യോ എം പി യോ മന്ത്രിയോ മുഖ്യ മന്ത്രിയോ ഒക്കെ ആകാൻ കഴിഞ്ഞ വർക്ക് എന്തെകിലും ഒക്കെ പറഞ്ഞ് ക്രമേണ വാർദ്ധക്യകാല ജീവിതത്തിലേക്ക് പ്രവേശിക്കാം. എന്നാൽ 34 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിലെ അനുഭവം അതിനും ഇട നൽകുന്നില്ല. അനുഭവത്തിൽ നിന്നും പാഠം പഠിച്ച ജനങ്ങൾ മുതലാളിത്തത്തിന് കമ്മ്യൂണിസ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല. 1957 ൽ കേരളത്തിലും 1977 ബംഗാളിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്തത് മുതലാളിത്തത്തിന് ആയിരുന്നില്ല. ഒരു നല്ല സാമൂഹ്യ വ്യവസ്ഥ - സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന സ്വപ്നത്തിന് വേണ്ടി ആയിരുന്നു. എന്നാൽ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റി വയ്ക്കുകയും ഇന്ത്യൻ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും അങ്ങനെയൊരു മാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല. അത് മനസിലാക്കിയത് മുതൽ ജനങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും അകലാനും തുടങ്ങി. ഇന്ത്യ ഒട്ടാകെ ഉണ്ടായിരുന്ന പാർട്ടി ക്രമേണ തകരാനും ഒരിടത്തും പാർട്ടി വളരാതെയും ആയി. അതാണ് പ്രവർത്തനം ആരംഭിചച് നൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗുജറാത്ത്; ഉത്തരപ്രദേശ്; മധ്യ പ്രദേശ്; ബീഹാർ തുടങ്ങി വളരെയേറെ ഇന്ത്യൻ പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് പോലും സാധ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നത്. ഒക്ടോബർ വിപ്ലവത്തിലൂടെ നിലവിൽ വന്ന സോവിയറ്റ് യൂണിയൻ ഇന്ന് നിലവിൽ ഇല്ല. എന്നാൽ സോഷ്യലിസ്റ്റ് ചരക്ക് ഉൽപ്പാദനത്തിൽ സ്വകാര്യ പങ്കാളിത്തം കൂടി അനുവദിച്ചിട്ടായാലും ചൈന വളരെ മെച്ചപ്പെട്ട സമ്പദ് ഘടനയുമായി മുന്നോട്ടു പോവുകയാണ്. ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടന തന്നെ സോഷ്യലിസം കൂടി അംഗീകരിച്ചിട്ടുള്ളതാണ്. രാജവാഴ്ചയിൽ നിന്നും രാഷ്ട്രീയ അധികാരം ജനാധിപത്യത്തിൽ ഓരോ പൗരനിലേക്കുമായി മാറിയതിനാൽ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയലക്ഷ്യം ഇന്ത്യൻ ജനതയുടെ മുൻപിൽ സമർപ്പിക്കുകയും ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്യണമെന്ന അപേക്ഷ നിരവധി വർഷങ്ങളിലായി കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടെ മുമ്പാകെ സമർപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയിൽ വരിക ഉണ്ടായിട്ടില്ല. മാർക്സിസം മുതലാളിത്തത്തിന് മാത്രം ഉള്ളതാണെന്ന നിലപാടിൽ സിപിഐ(എം) കേദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. 140 കോടിയിലധികം ജനങ്ങളുള്ള രാജ്യമാണ്; ഹിന്ദു ഭീകരതയുടെ ഭരണമാണ് എന്നതൊന്നും പാർട്ടി പൂർണമായും ഇല്ലാതായാലും നിലപാടിൽ ഒരു മാറ്റവും വരുത്തില്ല എന്ന ഉറച്ച നിലപാടിൽ അവർ മുന്നോട്ടു തന്നെ പോകും.
//
543 അംഗങ്ങൾ ഉള്ള ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യ ഭരിക്കാനാവശ്യമായ അംഗങ്ങളെ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷങ്ങൾ മത്സരിപ്പിച്ചത് പോലും ഇല്ല. കേരളത്തിലെ 20 പാർലമെന്റ് മണ്ഡലത്തിലും ഇടതുപക്ഷം വിജയിച്ചാലും അവർ 20 പേർക്ക് മാത്രമായി ബിജെപിയെ നേരിടാൻ ആവില്ല. അതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ട് ചെയ്യണം എന്നാണ് എ കെ ആൻറണി എന്ന കോൺഗ്രസ് നേതാവ് 1919 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. അത് വിശ്വസിച്ചാണ് കേരളത്തിലെ ജനങ്ങൾ ഒന്നാകെ 2019 കോൺഗ്രസ് സഖ്യത്തിന് വോട്ടു നൽകിയത്. 2024 ലെ തെരെഞ്ഞെടുപ്പിലും അത് തന്നെയാണ് സംഭവിച്ചത്. അതിന് ഇന്ത്യ ഒട്ടാകെ പാർട്ടി ഉണ്ടാകാൻ പാടില്ല; ഇന്ത്യ ഒട്ടാകെ പാർട്ടി മത്സരിക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്ന സിപിഐ(എം) കേദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും മാത്രമാണ് ഉത്തരവാദികൾ. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആണെങ്കിൽ ഇന്ത്യൻ ജനത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വോട്ടു ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമേ കേരളത്തിലെ ജനങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാവുകയുള്ളു. വസ്തുനിഷ്ടമായിട്ടല്ലാതെ ആത്മ നിഷ്ടമായി കാര്യങ്ങൾ മുന്നോട്ട് പോകില്ല. എത്ര കഠിനമായി ആഗ്രഹിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഇന്ത്യൻ ജനത ഏൽപ്പിക്കില്ല; കാരണം 65 വർഷങ്ങളിൽ ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ ജനതക്ക് അറിയാം. കഴിഞ്ഞ 2022 മാർച്ച് ലെ തെരെഞ്ഞെടുപ്പിൽ ഉത്തരപ്രദേശത്തെ 403 സീറ്റുകളിലും മത്സരിച്ചിട്ടും കോൺഗ്രസിന് അവിടെ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഈ പ്രാവശ്യം ബിജെപിയെ തോൽപ്പിക്കാൻ സമാജ്‌വാദി പാർട്ടിയുടെ സഹായം കൊണ്ട് മാത്രമാണ് രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചത്.
//
65 വർഷങ്ങളിലധികം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്താണ് എന്ന് ഇന്ത്യൻ ജനതക്കറിയാം. രാഷ്ട്രീയം എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കലാണ് എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെളിയിച്ചിട്ടുള്ളത്. അതാണ് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ജനങ്ങൾ ഉപേക്ഷിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കേസിൽ പ്രതിയായിട്ടുള്ളവരാണ് ബഹുഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും. യഥാർത്ഥത്തിൽ ഹിന്ദു രാഷ്ട്രം തന്നെയാണ് കോൺഗ്രസിന്റെയും രാഷ്ട്രീയം. ഹിന്ദു വർഗീയവാദികളും ഇന്ത്യൻ നാഷണൽ കോൺഗ്രസും സ്വീകരിക്കുന്ന സാമ്പത്തിക നിലപാടുകൾക്ക് ആണ് ഇപ്പോൾ ഇടത് പക്ഷ പാർട്ടികളും വോട്ടുചോദിക്കുന്നത്. അവരുടെ പൊതുമേഖലാ സ്വകാര്യവത്ക്കരണ നിലപാടുകൾക്കും അഴിമതി ഭരണത്തിനും പൂർണ പിന്തുണയാണ് കൊടുക്കുന്നത്. കേരളത്തിൽ പോലും അങ്ങനെയുള്ള സാമ്പത്തിക നിലപാടുകൾക്ക് എതിരെ ഒരക്ഷരം പോലും തെരെഞെടുപ്പിൽ സംസാരിച്ചില്ല. കേരളത്തിലെ പരാജയങ്ങൾക്ക് കാരണമായികണ്ടെത്തിയത് യഥാർത്ഥത്തിൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ്. സ്വയം വിഡ്ഢിയാകലാണ്. സിപിഐ(എം) കേന്ദ്ര കമ്മിറ്റി മീറ്റിങ്ങിന് ശേഷം തെറ്റ് തിരുത്തും എന്ന് പറഞ്ഞിട്ടുള്ളത് 2019 ലെ പരാജയത്തിന് ശേഷം പറഞ്ഞത് തന്നെയാണ്.
//
മാർക്സിസം മുതലാളിത്തത്തിന് ഉള്ളതല്ല എന്നത് 1950 കൾക്ക് ശേഷം 74 വർഷങ്ങളിലെ ദയനീയമായ പരാജയങ്ങൾക്ക് ശേഷവും തിരുത്തുകയില്ല എന്നത് അർത്ഥമാക്കുന്നത് എന്താണ്? "മാർക്സിസം" അംഗീകരിക്കുന്നില്ല എന്നു മാത്രം. എന്താണ് ഇന്ത്യയുടെ ഫെഡറൽ സംവിധാനം; കേദ്ര--സംസ്ഥാന ബന്ധങ്ങൾ എങ്ങനെയാണ് എന്നൊന്നും മനസിലാക്കാതെ കേരളത്തിന് മാത്രമായി മുന്നോട്ടു പോകാമെന്നാണ് ഇപ്പോഴും ധാരണ. അതാണ് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും ഒരു കാരണ വശാലും പാർട്ടി പരിപാടി ഭേദഗതി ചെയ്യാൻ പാടില്ല എന്നും തുടർച്ചയായി "ബൂർഷ്വാ പാർലമെന്ററി മാർഗ്ഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറഞ്ഞിട്ടില്ല." എന്ന് ലോകാവസാനം വരെ പറയാനും തീരുമാനിച്ചിട്ടുള്ളത്. അതിനർത്ഥം ഹിന്ദുത്വവാദികളുടെ സാമ്പ്രാജ്യം ആയി ഇന്ത്യ മാറണം എന്ന് ആഗ്രഹിക്കുന്നു എന്ന് മാത്രം. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഹിന്ദുത്വ വാദികൾക്കു പകരം ആകണം എന്ന ഉദ്ദേശം അവർക്കു പോലും ഇല്ല. കാരണം ഹിന്ദു രാഷ്ട്രം കോൺഗ്രസിന്റെയും ലക്ഷ്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ ആവേശം കൊള്ളുന്നു? മുതലാളിത്ത ത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നത് പോലും മാനസിക രോഗമാണ്. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കില്ല എന്ന നിലപാടിൽ യാതൊരു മാറ്റവും കാണുന്നില്ല. പാർട്ടി സമ്മേളനങ്ങളിൽ എന്തെല്ലാം ചർച്ച ഉണ്ടായാലും പാർട്ടി കോൺഗ്രസിൽ എന്ത് ചർച്ച ചെയ്യണം എന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ തീരുമാനിക്കും. അതിൽ മാത്രം പാർട്ടി കോൺഗ്രസിൽ ചർച്ച. പാർട്ടികോൺഗ്രസിന്റെ തീരുമാനം ആയി പാർട്ടിയെ ശക്തിപ്പെടുത്താനും തീരുമാനിക്കും. ഇത് കഴിഞ്ഞ 23 പാർട്ടി കോൺഗ്രസുകളിലും നടത്തിവരുന്നതാണ്. ഭാവിയിലും അത് തന്നെ ആവർത്തിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പ്രായ പൂർത്തിയാകുമ്പോൾ മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം (പാർട്ടി പരിപാടി) അംഗീകരിക്കുന്നി ല്ലെങ്കിൽ പാർട്ടിയുടെ പേര് എങ്കിലും മാറ്റാൻ ദയവ് ഉണ്ടാകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. കാരണം മഹാനായ കാറൽ മാർക്സിനെ അവഹേളിക്കരുത്, മാർക്സിസം മുതലാളിത്ത ത്തിനുള്ളതല്ല.
//
"മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് അത്യാവശ്യം" എന്ന നിലപാടിൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഉറച്ചു നിൽക്കുകയാണ്. അതിന് സിപിഐ(എം) ന്റെ ആവശ്യം ഇല്ല എന്നതാണ് ഇന്ത്യൻ ജനതയുടെ തീരുമാനം. അതാണ് ബംഗാൾ, ത്രിപുര, കേരളം ഉൾപ്പെടെ ജനങ്ങളുടെ നിലപാട്. അതാണ് ഇന്ത്യ ഒട്ടാകെ ജനങ്ങളുടെ നിലപാട്. ഏതിന്റെയും " പേരിൽ" അല്ല കാര്യം, അത് എന്താണ് എന്നതിലാണ്. ഇപ്പോഴത്തെ നിലപാടിൽ പാർട്ടി തുടരുന്നിടത്തോളം ജനങ്ങളുടെയും നിലപാടിൽ മാറ്റം ഉണ്ടാവില്ല. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അറിയാത്തവരെയും ജനങ്ങൾ വിശ്വസിക്കില്ല. മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച ആയിരുന്നു ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യ ഒട്ടാകെ ഭരിക്കാൻ അവസരം നൽകിയത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെ ഇന്ത്യ ഭരിച്ചിരുന്നത് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന "കമ്പനി" യാണ്. അതിനു ശേഷമാണ് ഭരണം ബ്രിട്ടന്റെ അധീനതയിൽ ആകുന്നത്. അത് എന്തായിരുന്നു എന്ന് ചരിത്രം അറിയുന്നവർക്ക് അറിയാം. വീണ്ടും അതെല്ലാം ആവർത്തിക്കണം എന്ന നിലപാട് ആര് സ്വീകരിച്ചാലും അവർക്ക് ഒന്നും അധിക കാലം മുന്നോട്ട് പോകാൻ ആവില്ല. കാരണം ഇപ്പോൾ ജനാധിപത്യ മാണ്. തെറ്റായ നിലപാടുകൾക്ക് വോട്ട് ചെയ്യാതിരിക്കുക എന്നത് ജനങ്ങളുടെ പൊതുനിലപാടാണ്.
//
വളരെ വലിയ സ്വാധീനം ഉണ്ടായിരുന്ന ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ യാതൊന്നും ഇല്ലാതായതിൽ ആഹ്ലാദം കൊള്ളുന്നവർക്ക് കേരളത്തിലെ പരാജയത്തിൽ മാത്രമാണ് ദുഃഖം. ബംഗാൾ പോലെ കേരളം കൂടി ആകണം എന്ന് കരുതുന്നവരെ "മാർക്സിസം" സോഷ്യലിസത്തിന് മാത്രം ഉള്ളതാണെന്ന് ബോധ്യപ്പെടുത്താൻ ആർക്കും ആവില്ല.
//
"സോഷ്യലിസ്റ്റ് സമ്പദ്ഘടന, ജനകീയ ജനാധിപത്യത്തിലൂടെ" എന്നത് പാർട്ടി പരിപാടിയായി അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുമ്പോൾ ഇപ്പോൾ നിലവിലുള്ള "ജനകീയ ജനാധിപത്യ"ന്റെ "കാഴ്ചപ്പാടുകൾ" എന്ന രീതിയിൽ സ്വീകരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. അത് അവസരം ലഭിച്ചാൽ മാത്രം പറയാവുന്നതാണ്, സോഷ്യൽ മീഡിയയിൽ പറയാൻ ആവില്ല. അവസരം ലഭിക്കാനും സാധ്യത ഇല്ല. കാരണം പരിപാടിയെ വിമർശിക്കുന്നത് ശത്രുത മൂലം ആണെന്ന് തീരുമാനിച്ചിട്ടുള്ളവർ "ഹരിഹരക്കുറുപ്പ് തീർന്നു" എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്. യാതൊന്നും മനസിലാവില്ലാത്ത ബഹുഭൂരിപക്ഷത്തേയും പോലെയുള്ളവരെ ആർക്കും കുറ്റം പറയാനും ആവില്ല.
//
ഭൗതിക പ്രപഞ്ചം ആകെ മായയാണ് എന്നതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. എല്ലാ മതങ്ങളുടേയും അടിസ്ഥാനം അതാണ്. അതിനെ അതിജീവിക്കുകയാണ് ശാസ്ത്രത്തിന്റെ കടമ. അത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഏത് വാക്കിനും അതിന്റേതായ അർത്ഥം ഉണ്ട്. "ജനകീയ ജാനാധിപത്യം" എന്ന വാക്കിന്റെ അർത്ഥം "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" ആണെന്ന് കരുതണമെങ്കിൽ അവർ അസാമാന്യമായ ശുദ്ധഗതിക്കാർ ആയിരിക്കണം. പക്ഷെ അതുമൂലം ഉണ്ടായ ദുരന്തം ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളെ നിത്യദുരിതത്തിൽ ആക്കി എന്നതാണ് സംഭവിച്ചത്. ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത് യഥാർത്ഥത്തിൽ മാർക്സിസം പൂർണമായും നിഷേധിക്കുന്നതാണ്. അതാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്നത്. അത് യഥാർത്ഥത്തിൽ പാർട്ടി പരിപാടിയിൽ ഇല്ലാത്തതാണ്. അത് കൊണ്ട് തന്നെ പാർട്ടി ക്ലാസിന്റെ ഭാഗമായ "വിശദീകരണത്തിലൂടെ" അല്ലാതെ ആർക്കും അത് അറിയാനും പറ്റില്ല.
//
മനസ്സിൽ നന്മയുള്ള ആരും മാർക്സിസം അംഗീകരിക്കും. അതാണ് സഖാവ് ഇഎംഎസിനെപോലെ ജന്മിയും ആഢ്യബ്രാഹ്മണനും ആയ ഒരാൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എത്താൻ ഇടയായത്. എന്നാൽ വിശദീകരണത്തിലൂടെ മാത്രം അറിയുന്ന ചില കാര്യങ്ങൾ സഖാവ് ഇഎംഎസിനും ലഭിക്കാതെ പോയി. അടിമയും അടിമ ഉടമയും തമ്മിലുള്ള വർഗ വൈരുധ്യങ്ങൾ ആണത്. അടിമയെ പരമാവധി ഉപയോഗിക്കാൻ അടിമ ഉടമ തയ്യാറാകും. അതാണ് അടിമ ഉടമയുടെ താൽപ്പര്യം. ദാഹിക്കുന്നു, വിശക്കുന്നു എന്ന് പറയാൻ പോലും അവകാശം ഇല്ലാത്തതാണ് അടിമയുടെ അവസ്ഥ. പക്ഷെ അവനും മനുഷ്യനാണ്. അടിമകളുടെ ആകെ അവസ്ഥ യാണ് മനുഷ്യ ജീവി എന്നത് പോലും കണക്കിലെടുക്കാതെയുള്ള അടിമ ഉടമകളുടെ മാനസിക അവസ്ഥ. അവിടെ കാറൽ മാർക്സ് കണ്ടെത്തിയതാണ് വർഗ വൈരുധ്യങ്ങളുടെ കാതൽ. വർഗ സമരത്തിന്റെ കാതൽ. വർഗ സമരങ്ങളുടെ അടിസ്ഥാനം. ലെനിനും മാവോക്കും എല്ലാം മനസിലായെങ്കിലും ഇന്ത്യയിൽ ആർക്കും അത് മനസിലായില്ല. അല്ലെങ്കിൽ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന കാഴ്ചപ്പാട് ഉണ്ടാകുമായിരുന്നില്ല. 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ആകെ നിലപാടാണ് അത്. ആരുടെയെങ്കിലും ഒരാളിൽമാത്രമായി അതിന്റെ ഉത്തരവാദിത്തം ചുമത്താനും ആവില്ല. ഇപ്പോഴെങ്കിലും ബോധ്യപ്പെടുമെങ്കിൽ തിരുത്തുകയാണ് ആവശ്യം.
//
1950
കാലം മുതൽ "മുതലാളിത്തത്തിന്ടെ സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം" എന്ന
കാഴ്ചപ്പാടിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്
കൊണ്ട് മുതലാളിത്തത്തിന് എതിരായോ സോഷ്യലിസത്തിന് അനുകൂലമായോ യാതൊന്നും
സംസാരിക്കില്ല എന്നതാണ് സംഭവിക്കുന്നത്. അത് കൊണ്ട് "വികസനത്തെ കുറിച്ച്
മാത്രം" സംസാരിക്കുന്നു. മുതലാളിത്തത്തിന്റെ ഭാഗമായ അഴിമതിയെക്കുറിച്ച്
പോലും ഒരക്ഷരം പറയില്ല. മാർക്സിസം സോഷ്യലിസത്തിന് മാത്രം ഉള്ളതാണ്.
മുതലാളിത്തത്തിനായി മാത്രം നിലകൊള്ളുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരാകട്ടെ
ഒരുകാരണ വശാലും സോഷ്യലിസ്റ്റ് ആശയഗതി ഭൂമുഖത്ത് ഇല്ലാതിരിക്കാൻ പരമാവധി
ശ്രമിക്കുന്നു.
// 07 07 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ