581. ബൂർഷ്വാ ജനാധിപത്യത്തിൽ നിന്നും ജനകീയ ജനാധിപത്യത്തിലേക്ക്...
//
ബൂർഷ്വാ ജനാധിപത്യം അല്ലെങ്കിൽ മുതലാളിത്ത ജനാധിപത്യം യഥാർത്ഥ ജനാധിപത്യം അഥവാ ജനകീയ ജനാധിപത്യം ആയി മാറുക, അല്ലെങ്കിൽ മാറ്റിതീർക്കുക എന്ന ജോലിയാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിൽ അർപ്പിതമായി ട്ടുള്ളത്. സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയിൽ മാത്രമേ അത് സാധ്യമാവുക യുള്ളു. കാരണം സാമ്പത്തിക അടിത്തറ യാണ് രാഷ്ട്രീയ/സാംസ്കാരിക ഉപരിഘടന യെ നിർണയിക്കുക. പൊതുവെ വിദ്യാഭ്യാസം കുറവായ സാധാരണ ജനങ്ങൾക്ക് "ഭരണം" രാജാവിൽ നിന്നും മാറി എന്നല്ലാതെ ജനാധിപത്യത്തെക്കുറിച്ച് കാര്യമായ അറിവ് ഇല്ല എന്നതാണ് വാസ്തവം. പണം കൊടുത്തും വോട്ടു വാങ്ങാൻ ശ്രമിക്കുന്നത് അതിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ വോട്ടു ചെയ്യുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം ഭരണം നടത്തേണ്ടത്. എന്നാൽ മുതലാളിത്തം അംഗീകരിക്കുന്ന ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ യഥാർത്ഥത്തിൽ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ വാദികളുടെ ബിജെപി എന്ന പാർട്ടിയും ഇതിന് ഉദാഹരമാണ്.
//
"സോഷ്യലിസ്റ് സമ്പദ്ഘടന, ജനകീയ ജനാധിപത്യത്തിലൂടെ" എന്നത് പാർട്ടി പരിപാടിയായി അംഗീകരിച്ചാൽ "ജനകീയ ജനാധിപത്യം" ചൂഷക വർഗ്ഗ രാഷ്ട്രീയത്തിനെതിരായ ആയുധമായി ഉപയോഗിക്കുകയാണ്. അതിനായി യഥാർത്ഥ ജനാധിപത്യം എന്താണ് എന്ന് ജനങ്ങളെ പഠിപ്പിക്കുകകൂടി ചെയ്യണം. രാജവാഴ്ചയെ ഉപേക്ഷിച്ച് ജനാധിപത്യം നടപ്പിലായപ്പോൾ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളയാളാണ്. രാജവാഴ്ച
യിൽ ഇത് രാജാവിൽ മാത്രം നിക്ഷിപ്ത മായിരുന്നു. 1947 ൽ ഇന്ത്യക്ക്
സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം
ബ്രിട്ടീഷ് രാജ്ഞി യിൽ യിൽ ( ബ്രിട്ടീഷ് പാർലമെന്റ്) നിക്ഷിപ്ത
മായിരുന്നു. തെരെഞ്ഞെടുക്കപ്പെടുന്നവർ ഭരിക്കുന്നത് വോട്ട് ചെയ്യുന്നവർക്ക് വേണ്ടിയാകണം. മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാ രാഷ്ട്രീയക്കാരൻ ജനങ്ങളെ എങ്ങനെ വിഡ്ഢികളാക്കാം എന്നതിൽ മാത്രമാണ് ശ്രദ്ധിക്കുക. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി സഭ; നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ ഭരണ നിർവഹണ വ്യവസ്ഥ; നിഷ്പക്ഷമായ പത്ര മാദ്ധ്യമങ്ങൾ എന്നിവയാണ് ജനാധിപത്യത്തിന്റെ നാല് നെടും തൂണുകൾ. (മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ നിലകൊള്ളുമ്പോൾ ഇവയൊന്നും ആരോടും പറയാൻ ആവില്ല). മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാസി ഉദ്ദേശിക്കുന്നത് ജനാധിപത്യം എന്നാൽ ജനങ്ങൾ അറിയാതെ എന്തെല്ലാം വൃത്തികേടുകൾ ചെയ്യാൻ അയാൾ ഉദ്ദേശിക്കുന്നുവോ അതെല്ലാം ചെയ്യലാണ്.; ഏത് മാർഗ്ഗത്തിലും ധനം സമ്പാദിക്കലാണ്. എല്ലാ മേഖലകളെയും പണത്തിന്റെ അധീനതയിൽ ആക്കുവാൻ അയാൾ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. അവിടെ ജനങ്ങളുടെ താത്പ്പര്യങ്ങൾ അയാൾക്ക് വിഷയമേയല്ല. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ; നിഷ്പക്ഷമായ ഭരണ നിർവഹണ വ്യവസ്ഥ; നിഷ്പക്ഷമായ പത്ര മാദ്ധ്യമങ്ങൾ തുടങ്ങിയവ ഒന്നും ബൂർഷ്വാസിക്ക് അംഗീകരിക്കാൻ ആവില്ല. തെരെഞ്ഞെടുപ്പുകളെപോലും പണത്തിന്റെയും ജാതി--മത അടിസ്ഥാനത്തിലും ആക്കുന്നതിന് അയാൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് യഥാർത്ഥത്തിൽ അയാളുടെ രാഷ്ട്രീയം.
//
രാഹുൽ
ഗാന്ധിയും മമത ബാനർജിയും വ്യക്തമാക്കിയതാണ് മതേതര കക്ഷിയാണെന്ന് കരുതി
ആരെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്താലും ജയിക്കുന്നവർ കോൺഗ്രസിൽ തന്നെ
എന്നെന്നും ഉണ്ടാകും എന്ന് ആർക്കും ഉറപ്പ് പറയാനാവില്ല എന്നത്. കാരണം
"രാമരാജ്യം" ഗാന്ധിജിയുടേയും ലക്ഷ്യമായിരുന്നു
എങ്കിലും ശ്രീ.രാമന്റെ രാമരാജ്യം ബ്രാഹ്മണാധിപത്യത്തിലുള്ള രാജവാഴ്ച
ആയിരുന്നു എന്നതും അത് ജനാധിപത്യം ആയിരുന്നില്ല എന്നതും കണക്കി ലെടുക്കണം.
എല്ലാവരും "മനുഷ്യർ" ആണെന്നത് അംഗീകരിക്കാൻ ഒരുക്കമല്ല എന്നതാണ്
രാമരാജ്യവാദക്കാരുടെ പ്രത്യേകത. അഴിമതിയും വർഗീയ രാഷ്ട്രീയവുമാണവരുടെ
അടിസ്ഥാനം.
ഇപ്പോഴും പൊതു
ഉടമസ്ഥതയെ ശത്രുതയോടെ വീക്ഷിക്കുന്നു എന്നതും "രാമരാജ്യ" വക്താക്കളുടെ
പ്രത്യേകതയാണ്. അടിസ്ഥാനപരമായി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക
നയത്തിലും അഴിമതി പോലെയുള്ള സാമൂഹ്യ തിന്മയെ കാണുന്നതിലും ഒരുപോലെയാണ്; 65
വർഷത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ
സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ തെളിയിക്കുകയും രാഷ്ട്രീയം കേവലം
അഴിമതിയുടെയും വാണീജ്യ രാഷ്ട്രീയത്തിന്റെയും ഭാഗം മാത്റമായി
കണക്കാക്കിയതിന്റെ ഫലമായി ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക്
കൈമാറുകയും ചെയ്തു. സാധാരണ ജനങ്ങളിലേക്ക് വിദ്യാഭ്യാസം, ശാസ്ത്രബോധം
മുതലായവ എത്തരുത് എന്ന കാര്യത്തിൽ ബിജെപി യും കോൺഗ്രസും ഒന്ന് തന്നെയാണ്.
കാരണം അന്ധ വിശ്വാസങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നില്ലെങ്കിൽ ചൂഷകവർഗ
രാഷ്ട്രീയം ഇല്ലാതാകും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ 65 കൊല്ലങ്ങൾ കോണ്ഗ്രസ്
ഭരിച്ചിട്ടും പ്രാഥമിക വിദ്യാഭ്യാസം പോലും എല്ലാ ഗ്രാമങ്ങളിലും
എത്താത്തതാണ് ബിജെപി യുടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാനം. രാമരാജ്യത്തിൽ
ഉറച്ചുനിൽക്കുന്ന കോൺഗ്രസിനും ആവശ്യം ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ
വ്യവസ്ഥയും നിലനിൽക്കണം എന്നതാണ്. ആരും മനുഷ്യർ ആകരുത്. അതാണ് അവരുടെ
ആവശ്യം.
//
അതാണ് 65 വർഷങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസിനെ ഭരണം ഏൽപ്പിക്കാൻ ജനങ്ങൾ
തയ്യാറല്ലാത്തത്. ജനാധിപത്യത്തിൽ ജനങ്ങളുടെ താത്പ്പര്യങ്ങൾ ആണ്
സംരക്ഷിക്കപ്പെടേണ്ടത്. മുതലാളിത്ത വ്യവസ്ഥയിൽ അത് അസാധ്യമാണ്.
സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാത്രമേ ജനങ്ങളുടെ താത്പ്പര്യങ്ങൾ
സംരക്ഷിക്കപ്പെടുകയുള്ളു.
ഓരോ വാക്കിനും അതിന്റേതായ അർത്ഥങ്ങളും ഉണ്ട്. ജനാധിപത്യം എന്ന വാക്കിന്റെ
അർത്ഥം "ജനങ്ങളുടെ ആധിപത്യം" എന്നാണ്. മുതലാളിത്തത്തിനായി "ജനകീയ
ജാനാധിപത്യം" എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആ വാക്കിനെ കൂടി
നശിപ്പിക്കുകയാണ്. ചൈനയിൽ
"ജനകീയ ജനാധിപത്യ ചൈന" എന്നതിന്റെ അർഥം യഥാർത്ഥ ജനങ്ങളുടെ ആധിപത്യം
എന്നാണ്. അവിടെ പണത്തിന്റെ ആധിപത്യം അല്ല; മനുഷ്യരുടെ ആധിപത്യമാണ്.
ഇവിടെയും നാം അത് തന്നെയാണ് ഉദ്ദേശിക്കുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ
ഭാഗമായി സ്വകാര്യ മേഖല ഉപയോഗിക്കുമ്പോൾ അവ അഴിമതി രഹിതമായി; കാര്യക്ഷമമായി;
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ നടത്തുന്നു എന്നത് ഉറപ്പ്
വരുത്തേണ്ടതുണ്ട്. തുറമുഖത്തിന്റെ ജോലി അദാനിയെ ഏൽപ്പിച്ചാൽ അയാൾ ആ ജോലി
മാത്രമെ ചെയ്യാവു; അയാളുടെ പണം അഴിമതിയിലൂടെ രാഷ്ട്രീയ പ്രവർത്തനമാക്കി
മാറാതിരിക്കുകകൂടി വേണം.
//
ഡോ.
ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടനയിൽ
മാർക്സിസം അംഗീകരിക്കുന്നവർക്ക് മാത്റം നടപ്പിലാക്കാൻ കഴിയുന്ന നിരവധി വകുപ്പുകൾ
ഉണ്ട്. ഭരണഘടന വകുപ്പ് 14 അനുസരിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരും
തുല്യരാണ്. ഇത് പൂർണ അർത്ഥത്തിൽ നടപ്പിലാകുമ്പോൾ ഇന്ത്യയുടെ ശാപമായ
"ചാതുർവർണ്യ വ്യവസ്ഥ" ഉണ്ടായിരിക്കില്ല. യഥാർത്ഥത്തിൽ മാർക്സിസം
അംഗീകരിക്കുന്നവർക്ക് അല്ലാതെ ഈ വകുപ്പ് ഫലപ്രദമായി നടപ്പിലാക്കാൻ ആവില്ല.
ഭരണ ഘടന വകുപ്പ് 51 A(h) പ്രകാരം ശാസ്ത്രീയചിന്ത മൗലിക കടമയാണ്. ഇത്
നടപ്പിലാക്കാൻ ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും
മനസിലാക്കിയിരിക്കണം. പണിയെടുക്കുന്നവരെ "മനുഷ്യർ" ആയി കാണാത്ത ചാതുർവർണ്യ
വ്യവസ്ഥ ഇല്ലാതാകണമെന്നായിരുന്നു ഡോ.ബി.ആർ. അംബേദ്ക്കർ യഥാർത്ഥത്തിൽ
ആഗ്രഹിച്ചിരുന്നത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിൽ എല്ലാ പൗരന്മാരുടെയും
അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അവയിൽ നിന്നും ആർജ്ജിക്കുന്ന സമ്പത്ത്
ഉപയോഗിച്ച് ആവശ്യമുള്ള എല്ലാ പൗരന്മാർക്കും വാസയോഗ്യമായ ഭവനങ്ങളും
സൗജന്യമായ വൈദ്യ സഹായവും സൗജന്യമായ വിദ്യാഭ്യ്സവും മതിയായ വാർദ്ധക്യകാല
സംരക്ഷണവും നൽകാൻ മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്
മാത്റമേ ആവുകയുള്ളൂ. //
മനസ്സിൽ നന്മയുള്ള ആരും മാർക്സിസം അംഗീകരിക്കും. അതാണ് സഖാവ് ഇഎംഎസിനെപോലെ ജന്മിയും ബ്രാഹ്മണനും ആയ ഒരാൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എത്താൻ ഇടയായത്. എന്നാൽ വിശദീകരണത്തിലൂടെ മാത്രം അറിയുന്ന ചില കാര്യങ്ങൾ സഖാവ് ഇഎംഎസിനും ലഭിക്കാതെ പോയി. അടിമയും അടിമ ഉടമയും തമ്മിലുള്ള വർഗ വൈരുധ്യങ്ങൾ ആണത്. അടിമയെ പരമാവധി ഉപയോഗിക്കാൻ അടിമ ഉടമ തയ്യാറാകും. അതാണ് അടിമ ഉടമയുടെ താൽപ്പര്യം. ദാഹിക്കുന്നു, വിശക്കുന്നു എന്ന് പറയാൻ പോലും അവകാശം ഇല്ലാത്തതാണ് അടിമയുടെ അവസ്ഥ. പക്ഷെ അവനും മനുഷ്യനാണ്. അടിമകളുടെ ആകെ അവസ്ഥ യാണ് മനുഷ്യ ജീവി എന്നത് പോലും കണക്കിലെടുക്കാതെയുള്ള അടിമ ഉടമകളുടെ മാനസിക അവസ്ഥ. അവിടെ കാറൽ മാർക്സ് കണ്ടെത്തിയതാണ് വർഗ വൈരുധ്യങ്ങളുടെ കാതൽ. വർഗ സമരത്തിന്റെ കാതൽ. വർഗ സമരങ്ങളുടെ അടിസ്ഥാനം. അവിടെ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ അടിമ ഉടമയോടൊപ്പം ആണ് നിലകൊള്ളുന്നത് എന്നതും അപ്പോൾ വർഗ സമര സിദ്ധാന്തം കൈവിട്ടുപോകുന്നു എന്നതും അതാണ് മാർക്സിസത്തിന്റെ മർമ്മം എന്നതും മനസിലാകാതെ പോയി. 1950 കാലത്തെ കെ. ദാമോദരൻ ഉൾപ്പെടെ ആർക്കും ബോധ്യപ്പെടാതെപോയി എന്നതാണ് സംഭവിച്ചത്. ലെനിനും മാവോക്കും എല്ലാം മനസിലായെങ്കിലും ഇന്ത്യയിൽ ആർക്കും അത് മനസിലായില്ല. അല്ലെങ്കിൽ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന കാഴ്ചപ്പാട് ഉണ്ടാകുമായിരുന്നില്ല. അതോടൊപ്പം എന്താണ് യഥാർത്ഥത്തിൽ ജനാധിപത്യം എന്നതും മനസിലായില്ല. 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ആകെ നിലപാടാണ് അത്. ആരുടെയെങ്കിലും ഒരാളിൽമാത്രമായി അതിന്റെ ഉത്തരവാദിത്തം ചുമത്താനും ആവില്ല. ഇപ്പോഴെങ്കിലും ബോധ്യപ്പെടുമെങ്കിൽ തിരുത്തുകയാണ് ആവശ്യം.
//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ