2024 ജൂലൈ 29, തിങ്കളാഴ്‌ച

583. "പൊട്ട്" തൊട്ട് "പൊട്ടന്മാർ" ആകുന്നവർ.....

                                  

                                     583. "പൊട്ട്" തൊട്ട് "പൊട്ടന്മാർ" ആകുന്നവർ.....

ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള ഇന്ത്യൻ പൗരന്മാരുടെ തുല്യതയും വകുപ്പ് 51 എ (എച്) പ്രകാരമുള്ള ശാസ്ത്രീയ മനോഭാവത്തിന്റെയും, മതേതര രാഷ്ട്രം എന്നതിന്റെയും പരിപൂർണ നിഷേധമാണ് "ഹിന്ദുരാഷ്ട്രം" സ്ഥാപിക്കുക എന്നത്. മാത്രമല്ല പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സംവരണം ഇല്ലാതാക്കുക എന്നതും ബ്രാഹ്മണ മതത്തിന്റെ ലക്ഷ്യമാണ്.
//
 സംഘപരിവാറിന്റെ (ബിജെപിയുടെ) യഥാർത്ഥ "രാഷ്ട്രീയം" ബ്രാഹ്മണാധിപത്യം സ്ഥാപിക്കുകയാണ് എന്നത് മനസിലാക്കാതെ പൊട്ട് തൊട്ടും കയ്യിൽ ചുവന്ന ചരട് കെട്ടിയും "ആർഎസ്സ്എസ്സ്" ആകുന്നവർ യഥാർത്ഥത്തിൽ വിഡ്ഢികൾ ആവുക മാത്രമാണ്. മനുസ്മൃതിയിൽ വിവരിക്കുന്ന ബ്രാഹ്മണാധിപത്യം നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് പരിപൂർണമായ സ്ഥിരം തൊഴിൽ (പട്ടാളത്തിൽ പോലും,) ഇല്ലാതാക്കൽ. തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂർ ആക്കുന്നതും എല്ലാ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കുന്നതും അതിന്റെ ഭാഗമാണ്. സ്ത്രീകളുടെ അവസ്ഥയും "മനുസ്മൃതിയിലേത്" മാത്രം ആണെന്ന് ഒരോ അവസരം വരുമ്പോൾ ആർക്കും ബോധ്യം ആകും. വനിതാ ഗുസ്തി താരങ്ങൾ അനുഭവിക്കേണ്ടി വന്നതും അവർ നടത്തിയ പോരാട്ടങ്ങൾ നിഷ്ഫലം ആയതും സമീപകാലത്തെ തെളിവ് ആണ്.
//
"മനുസ്മൃതി" ഒന്നാം അധ്യായത്തിൽ ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണനും മാറിൽ നിന്നും ക്ഷത്രിയനും അരയിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ഉണ്ടായി എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ ഭാഗങ്ങളിൽ ഒരിടത്തും സ്ത്രീകൾ ഉണ്ടായിട്ടുള്ളതായി പറയുന്നില്ല. ആയതിനാൽ സ്ത്രീകൾ അപ്പാടെ നീചജന്മങ്ങൾ ആയും കരുതപ്പെടുന്നു. പ്രകൃതിയിൽ ഒരു ശിശു ഉണ്ടാകുന്നതിന് അപൂർവം ബാക്ടീരിയ; ഫങ്കസ് തുടങ്ങിയ ഒഴികെയെല്ലാം ആൺ--പെൺ യോചിപ്പ്‌ ആവശ്യമാണ്. ആരുടെയെങ്കിലും ഭാവനയിൽ നിന്നും ഉണ്ടാകുന്ന കഥകൾ ആരെങ്കിലും വിശ്വസിക്കുന്നതിനെ ആരും എതിർക്കുകയില്ല. എന്നാൽ അവയെല്ലാം മറ്റുള്ളവർ സ്വീകരിച്ചു കൊള്ളണം, പഴയ രാജ വാഴ്ച (രാമ രാജ്യം) പുനഃസ്ഥാപിക്കാം എന്നൊന്നും ആരും കരുതരുത്. അതിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തെ ജനങ്ങളെ എല്ലാം നിയന്ത്രിക്കാം എന്നും ആരും കരുതരുത്. കാരണം ജനാധിപത്യത്തിൽ ഓരോ പൗരനും രാഷ്ട്രീയ അധികാരം ഉള്ളവരാണ്.
//
ഇന്ത്യൻ ഭരണ ഘടന 51 എ (എച് ) വകുപ്പ് പ്രകാരം ശാസ്ത്ര ചിന്തയും അന്യൂഷണ - പരിഷ്‌ക്കരണ സ്വഭാവം സൂക്ഷിക്കണം എന്നതും ഓരോ പൗരന്റെയും മൗലിക കടമയാണ്.
//
ഇന്ത്യയുടെ നവോഥാന നായകരിൽ ഒരാളായ ശ്രി.നാരായണ ഗുരു പറഞ്ഞത്
"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്നാണെങ്കിൽ സംഖികൾ നിർബന്ധപൂർവം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ആരും "മനുഷ്യർ" ആകരുത് മനുഷ്യത്വം പാടില്ല എന്നതാണ്. പണ്ട് കേരളത്തിലും ഭീകര രൂപത്തിൽ ഉണ്ടായിരുന്ന "തൊട്ട് കൂടാത്തവർ; തീണ്ടി കൂടാത്തവർ; ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ; "കെട്ടില്ലാത്തോർ; തമ്മിലുണ്ണാത്തോർ; എന്നിങ്ങനെ ഒട്ടല്ലഹോ ജാതി കോമരങ്ങൾ" എന്ന അവസ്ഥ തിരികെ കൊണ്ട് വരുന്നതിന്റെ ഭാഗമാണ് എല്ലാവരേയും പൊട്ടന്മാർ ആക്കാൻ ശ്രമിക്കുന്നത്. ഒരു കാലത്ത് എല്ലാവരുടെയും പേരിനോടൊപ്പം അവരുടെ ജനിച്ച സമുദായവും വ്യക്തമാക്കുന്ന "ജാതിവാൽ" ഉണ്ടായിരുന്നത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നത് എല്ലാവരും മനുഷ്യർ ആകുന്നതിന്റെ ഭാഗമായിരുന്നു. സ്വന്തം പേരിൽ നിന്നും "വാൽ" മാറ്റുകയും അത് ഭദ്രമായി മനസ്സിൽ സൂക്ഷിക്കുന്നവർ അന്നും ഇന്നും നിലനിൽക്കുന്നു. പേരിൽ അല്ല കാര്യം; പ്രവർത്തിയിൽ ആണ് എന്ന് മന്ദബുദ്ധികൾക്ക് മനസിലാവില്ല. കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്ന ഇഎംഎസിന്റെ പേരിൽ നമ്പൂതിരി എന്നും ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ അത് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പണ്ട് ഇല്ലാതാക്കിയ പേരിലെ "വാൽ" തിരികെ സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് "പൊട്ട്" തൊടുന്നതിലൂടെ സംഘപരിവാർ പുനഃസ്ഥാപിക്കുന്നത്. അവർ അതിലൂടെ മറ്റുള്ളവരെ പൊട്ടന്മാർ ആക്കുക മാത്രമാണ്; കാരണം അവരുടെ ഉദ്ദേശം പഴയ ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ വ്യവസ്ഥയും പുനഃസ്ഥാപിക്കുകയാണ്. പാവപെട്ട ജനങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത് അവർ ഒരു കാരണ വശാലും അറിവുള്ളവർ ആകരുത് എന്ന ഉദ്ദേശത്തിലാണ്. അതൊക്കെ അവർ ഇന്ത്യ ഒട്ടാകെ ഇപ്പോഴും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സ്വയം പൊട്ടന്മാർ ആകുന്നവർ അതിനൊക്കെ തങ്ങളുടെ പരിപൂർണ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്നു.
//
ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർ "പാപയോനിയിൽ" (ജന്മ പാപികൾ) പിറന്നവർ ആയത് കൊണ്ട് മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെങ്കിലും എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹത ഉണ്ടാകും എന്നാണ് കൃഷ്ണൻ അർജുനനോട് പറയുന്നത്. ഇതിൽ ആദ്യത്തെ അർത്ഥം മോക്ഷത്തിന് അർഹത ഇല്ലാത്തവർ ആണെന്നാണ്. രണ്ടാമത്തെ അർഥം ആണ് "എന്നെ പ്രാർത്ഥിച്ചാൽ മോക്ഷത്തിന് അർഹതയ ഉണ്ടാകും" എന്നത്. എന്നാൽ മനുസ്മൃതിയിൽ ഇല്ലാത്ത ഒരു വിട്ടുവീഴ്ച ബ്രാഹ്മണൻ അല്ലാത്ത വേദവ്യാസൻ ശ്രി.കൃഷ്ണന്റെ വാക്കുകളായി ഭഗവത് ഗീത, അദ്ധ്യായം 9, ശ്ലോകം 31 പ്രകാരം സ്ത്രീകൾ; വൈശ്യർ; ശൂദ്രർ എന്നിവർക്ക് അനുവദിക്കുന്നുണ്ട് എങ്കിലും അത് അനുവദിച്ചുകൊടുക്കാൻ ബ്രാഹ്മണർ (സംഗപരിവാർ) ഒരുക്കമല്ല. മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ആണ് ശ്രീ.രാമൻ, കൃഷ്ണൻ എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ബ്രാഹ്മണർ സ്വീകരിക്കുന്നത് രാമായണത്തിലെ ശ്രീ രാമനെ മാത്രമാണ്, ഭഗവത് ഗീതയിലെ ശ്രീ. കൃഷ്ണനെയല്ല. കാരണം ശ്രീ. രാമൻ രാമായണത്തിന്റെ അവസാനം മോക്ഷത്തിനായി തപസ്സ് ചെയ്യുന്ന "ശംബൂകൻ" എന്ന ശൂദ്രന്റെ ശിരസ്സ് ഛേദിക്കുകയാണ്. ഒരു വിട്ടുവീഴ്ചക്കും ശ്രീ.രാമൻ ഒരുക്കമല്ല. അതാണ് എവിടെയും സംഗപരിവാർ (ആർ എസ് എസ്) പറയുന്നത് "രാമരാജ്യവും" "ജയ്. ശ്രീ.റാം" എന്ന് ഉരുവിടണമെന്നും ശഠിക്കുന്നത്. ബ്രാഹ്മണാധിപത്യം സ്ഥാപിച്ചെടുക്കാൻ എല്ലാവരുടേയും പിന്തുണ (വോട്ട്) ലഭിക്കാൻ "ഹിന്ദു രാഷ്ട്രം" എന്ന് പറയുമെങ്കിലും അവിടെ ബ്രാഹ്മണന്റെ ആധിപത്യം എല്ലാവരും അംഗീകരിച്ചിരിക്കണം. അതിന്റെ യഥാർത്ഥ അർത്ഥം സംഘപരിവാർ ജനാധിപത്യം അംഗീകരിക്കുന്നില്ല എന്നത് മാത്രം. എല്ലാവരെയും ജനങ്ങൾ ആയി കാണാൻ സംഘപരിവാർ ഒരുക്കമല്ല.
//
തലയിൽ "കുടുമ്മിയും" നെഞ്ചത് പൂണൂലും ഉണ്ടെങ്കിൽ ആരെയും പമ്പര വിഡ്ഢികളാക്കുന്ന ആ "ചാരം" ഒരിക്കലും വിട്ടുകളയരുത്.....? പക്ഷെ ബ്രാഹ്മണനും ക്ഷത്രിയനും മാത്രമേ മോക്ഷത്തിന് അവകാശം ഉള്ളു എന്ന് കൂടി അറിയണം. (ഭഗവത് ഗീത, ശ്ലോകം 31, അദ്ധ്യായം 9). സ്ത്രീകൾക്കും വൈശ്യർക്കും ശൂദ്രർക്കും മോക്ഷത്തിന് അവകാശം ഇല്ല. പൊട്ട് തൊട്ടാലൊന്നും അതിൽ മാറ്റം വരില്ല. അതിൽ ബ്രാഹ്‌മണ സ്ത്രീകൾക്കും ഒഴിവില്ല എന്ന് കൂടി അറിഞ്ഞിരിക്കണം. അതാണ് മഹാഭാരതത്തിലെ പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കന്മാരെ നൽകിയത്. ഒന്നിലധികം ഭർത്താക്കന്മാർ ഉള്ളവരെ വിളിക്കുന്നത്....... എന്നാണ്. രമായണത്തിലെ സീതയെ വനത്തിൽ ഉപേക്ഷിക്കുന്നതും അത് കൊണ്ട് തന്നെ. "മനു" വിന് തോന്നിയത് പോലെ അന്ന് മനുസ്മ്രുതിയിൽ അവതരിപ്പിച്ചതിൽ തന്നെ എക്കാലവും നിൽക്കണം? മനുസ്മൃതിയിൽ വേദം പറയുന്ന ശൂദ്രന്റെ നാവ് പിഴുത് എടുക്കണം എന്ന് നിഷ്‌ക്കർഷിക്കുന്നത് പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം പാടില്ല എന്നതിന്റെ ഭാഗമാണ്. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം. ശൂദ്രനിലും താഴെയുള്ളവർ ജീവിച്ചിരിക്കാൻ പോലും അർഹരല്ല. (മനുസ്മൃതി അദ്ധ്യായം 7). അതാണ്‌ സു. ഗോപി അടുത്ത ജന്മത്തിൽ എങ്കിലും ബ്രാഹ്മണൻ ആയി ജനിക്കാൻ ആഗ്രഹിക്കുന്നത്.
//
കേരളത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് എതിരെ മഹാത്മാ അയ്യങ്കാളിയുടെയും ശ്രീ. നാരായണ ഗുരുവിന്റെയും മറ്റും നേതൃത്വത്തിൽ നടത്തിയ അതിശക്തമായ സമരങ്ങളിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നേടിയെടുത്തത്. മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളം കാർഷിക തൊഴിലാളികൾ പണിമുടക്കിയാണ് പിന്നോക്ക വിഭാഗങ്ങൾക്ക് പഠിക്കുന്നതിനുള്ള സ്‌കൂളുകൾ ആരംഭിക്കുന്നത്. ശ്രീ.നാരായണ ഗുരുവിന്റെ കഠിനാദ്ധ്വാനങ്ങളും എല്ലാ പാവപെട്ട ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിന് ഉണ്ടായിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടേയും നവോഥാന നായകരുടേയും എല്ലാം ശ്രമഫലമായി കേരളത്തിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഭിന്നമായി പിന്നോക്ക വിഭാഗങ്ങൾക്ക് മനുഷ്യരായി ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ "ഇന്ത്യ" എന്ന അതിവിശാലമായ രാജ്യത്ത് കേരളം ഒഴികെ മറ്റ് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ബ്രാഹ്മണാധിപത്യവും അതിന്റെ ഭാഗമായ പിന്നോക്ക വിഭാങ്ങളുടെ നേർക്കുള്ള ആക്രമണങ്ങളും തുടരുകയാണ്. അതിന്റെ എല്ലാം നേതൃത്വം ഏറ്റെടുത്തിട്ടുള്ളത് സ്വയം പൊട്ടന്മാരായി മാറിയിട്ടുള്ള സംഘപരിവാർ വിഭാഗമാണ്. സൈക്കിൾ വാങ്ങി പൊതു നിരത്ത് ഉപയോഗിച്ചു എന്ന "കുറ്റത്തിന്" ഒരു പാവപെട്ട ദളിത് യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രം ഒഴിക്കുന്ന രംഗം ഏതാനം മാസങ്ങൾക്ക് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നതാണ്. പാവപെട്ട ജനങ്ങൾക്ക് അറിവ് എത്താതിരിക്കാൻ പരമാവധി ശ്രമിക്കുന്നതും സംഘപരിവാർ രാഷ്ട്രീയമാണ്.
//
"ഹിന്ദു രാഷ്ട്രം" അല്ലെങ്കിൽ "ഹിന്ദുസ്ഥാൻ" എന്ന് സംഘപരിവാർ പറയുമ്പോൾ ബ്രാഹ്മണാധിപത്യത്തിലുള്ള ചാതുർവർണ്യ വ്യവസ്ഥ ആണെന്ന് സാധാരണ ദൈവ വിശ്വാസികൾ ധരിക്കുകയില്ല. എല്ലാവരും "ഹിന്ദു" എന്ന പരിഗണനയിൽ ഒരേ നിലവാരത്തിൽ ഉള്ളവരാണ് എന്നാണ് സാധാരണ ജനങ്ങൾ ധരിക്കുകയുള്ളു. എന്നാൽ ഒരോ വിഷയങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് തങ്ങൾ വിഡ്ഢികളാക്കപ്പെടുകയാണ് എന്ന് ബ്രാഹ്മണരും ക്ഷത്രിയരും ഒഴികെയുള്ളവർ മനസിലാക്കുകയുള്ളു. മനുസ്മൃതി ഏഴാം അധ്യായത്തിൽ ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ല; അങ്ങനെ സമ്പാദിച്ചാൽ അവർ മറ്റ് വർണങ്ങളിൽ പെടുന്നവരുടെ ദാസ്യവേല ചെയ്യില്ല എന്നത് പ്രാവർത്തികമാക്കാൻ എടുക്കുന്ന നടപടികളുടെ ഭാഗമാണ് രാജ്യത്തിന്റെ സമ്പത്ത് വൻകിട മുതലാളിമാരുടെയും സംഘപരിവാർ നേതൃത്വത്തിന് "ഇലക്ട്രൽ ബോണ്ട്"കളായി വൻ തോതിൽ "സംഭാവന" ചെയ്യാൻ തയാറുള്ളവർക്ക് മാത്രമായി നീക്കിവയ്ക്കുന്നത്. അതിനായി എടുക്കുന്ന നടപടികളുടെ ഭാഗമാണ് "പൊതുമുതൽ" എന്ന നിലയിൽ സർക്കാർ സ്ഥാപനങ്ങൾ യാതൊന്നും പാടില്ല എന്ന നിലപാട് എടുക്കുന്നത്. പൊതുമുതൽ ഇല്ലാതാകുമ്പോൾ സ്വാഭാവികമായി അവിടെ തൊഴിൽ അവസരങ്ങളും ഇല്ലാതാകും. അവിടെ പണിയെടുത്തിരുന്നവരും പണിയില്ലാതാകും. അവരൊക്കെ സ്ഥിരം തൊഴിൽ ഇല്ലാത്ത തുച്ഛ വേതന "കരാർ തൊഴിലാളികൾ" ആകും. രാക്ഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക് ആകെ ലഭിക്കും. ജനങ്ങൾക്ക് കഴിയുന്നത്ര സൗജന്യ ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ ആശുപതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാജ്യത്തിന്റെ അത്യാവശ്യമായ വികസന നടപടികൾ മുതലായവ സ്വീകരിക്കും. എന്നാൽ അതൊന്നും ആവശ്യമില്ല എന്നതാണ് സംഘപരിവാർ നിലപാട്. അതിനായി രാഷ്ട്രം തികച്ചും ദരിദ്രമായിരിക്കണം എന്നതാണ് സംഘപരിവാർ നിലപാട്. പണിയെടുക്കുന്നവർക്ക് പരമാവധി സ്ഥിരം തൊഴിൽ നൽകാതിരിക്കുക; പരമാവധി വേതനം കൊടുക്കാതിരിക്കുക; അല്ലെങ്കിൽ തീരെ കുറച്ച് മാത്രം കൊടുക്കുക; മുതലായവ സാധാരണ നടപടികളാണ്. ഭരണ ഘടന പ്രകാരംതന്നെ ഉറപ്പ് ആയിരുന്ന പിന്നോക്ക വിഭാഗങ്ങളുടെ "സംവരണം" തീർത്തും ഇല്ലാതാകും. ഇവയെല്ലാം സംഘപരിവാർ "ഹിന്ദു രാഷ്ട്രം" വഴി നടപ്പിലാക്കുന്ന കാര്യങ്ങളാണ്.
ജോലി സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂർ ആക്കുക, എല്ലാ തൊഴിൽ നിയമങ്ങളും ഇല്ലാതാക്കുക എന്നിവയും അതിന്റെ ഭാഗമാണ്. ഐ റ്റി മേഖലയിൽ തൊഴിൽ സമയം 14 മണിക്കൂർ ആക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു.
//
താനും ഒരു "സങ്കിയാണ്" എന്ന് മറ്റുള്ളവരെ അറിയിക്കാനായി പൊട്ട് തൊടുകയും കയ്യിൽ "രക്ഷാ ബന്ധൻ" കെട്ടുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ "പൊട്ടന്മാർ" ആവുക തന്നെയാണ്. സംഘികൾ അങ്ങനെ ചെയ്യുന്നത് താൻ ഒരു പൊട്ടൻ ആണ് (മന്ദ ബുദ്ധി) എന്ന് അംഗീകരിക്കുകയും അത് മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവരേയും അങ്ങനെ ആക്കുന്നതിനുമാണ്. മന്ദബുദ്ധികൾ എന്ന് പറയുന്നത് ആരെയും ആക്ഷേപിക്കാൻ അല്ല. ഭഗവത് ഗീത രണ്ടാം അദ്ധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്നത് "ഈ ഭൗതിക പ്രപഞ്ചം സത്യമാണ് എന്ന് വിശ്വസിക്കുന്ന നീ ഒരു വിഡ്ഢിയാണ്" എന്നാണ്. മഹാഭാരതത്തിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും "വ്യാസൻ" എന്ന മഹാപ്രതിഭയുടെ മക്കളും അവരുടെ മക്കളുമാണ്. അവയാകെ ഭാവനാ സൃഷിടി മാത്രമാണ്. മഹാഭാരതം എന്ന കഥ ഇല്ലെങ്കിൽ കൃഷ്ണൻ എന്ന കഥാപാത്രം പോലും ഇല്ല. എന്നാൽ അവയാകെ സത്യമാണ് എന്ന് വിശ്വസിക്കുന്നവരെ മന്ദബുദ്ധികളായിട്ട് മാത്രമേ കരുതാൻ ആവുകയുള്ളൂ. ഈ കാലത്തും "സൂര്യൻ" എന്ന നക്ഷത്രം എന്താണെന്ന് മനസിലാക്കാതെ അതിൽ നിന്നും "കർണ്ണൻ" എന്ന കഥാപാത്രം ഉണ്ടാകും എന്ന് സത്യമായിട്ടും വിശ്വസിക്കണമെങ്കിൽ സാമാന്യ ബുദ്ധി അല്ലെന്ന് മാത്രം. ഈ "ഭൗതിക പ്രപഞ്ചം" ആകെ "മായ" ആണെന്നും സത്യം അല്ല എന്നും വിശ്വസിക്കണമെങ്കിൽ അവർ പൊട്ടന്മാർ തന്നെയാണ്.
//
"വായു" എന്നാൽ എന്താണ് എന്ന് നമുക്കറിയാം. നാം ശ്വസിക്കുന്ന അന്തരീക്ഷ വായു. അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും നമുക്കറിയാം. ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, നൈട്രജൻ (3/4 ഭാഗം), ഹൈഡ്രജൻ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെയുള്ള അന്തരീക്ഷ വായുവിൽ നിന്നും രാമായണത്തിൽ പറയുന്ന പോലെയുള്ള "ഹനുമാൻ" ജനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന പാവങ്ങൾ ഈ കാലത്തും ഉണ്ട് എന്നത് അത്ഭുതകരമാണ്. ഹനുമാനെ ഒരു വാനരൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിന് ശ്രീ.ലങ്ക മുതൽ ഹിമാലയം വരെ പറക്കാനും ഒരു ഉപകരണവും ഇല്ലാതെ ഒരു മല തുരന്നു എടുക്കാനും അതുമായി തിരിച്ച് ശ്രീ. ലങ്ക വരെ പറക്കാനും കഴിയും? എന്നാലോ അതിന് ശ്രീ.രാമനെ ലങ്കയിലേക്ക് എത്തിക്കാൻ തോന്നിയതുമില്ല.
//
"അദ്വൈതം" അല്ലെങ്കിൽ "തത്വമസി" (എല്ലാം "ഒരേയൊരു ദൈവസൃഷ്ടി") എന്നിടത്ത് നാരായണ ഗുരു എത്തിച്ചേർന്നിരുന്നു. അത് "പ്രകൃതി" എന്ന മഹാ അത്ഭുതം തന്നെ യാണ്. ഒരോ ജീവിയുടെയും പാരമ്പര്യം സംരക്ഷിക്കുകയും അതോടൊപ്പം വൈവിദ്ധ്യം സൃഷ്ടിക്കുകയും ചെയ്യുക യാണ് പ്രകൃതി. പക്ഷെ അവിടെ ആരുടേയും ഒരു പ്രാർത്ഥനയും എത്തുകയില്ല. എന്നാൽ സംഘ പരിവാർ ഉൾപ്പെടെ ഒരു മതവും അതൊന്നും അംഗീകരിക്കുന്നില്ല.
 
//29 07 2024//.

                              
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ