2023 ഫെബ്രുവരി 20, തിങ്കളാഴ്‌ച

509. യഥാർത്ഥ "ജനാധിപത്യം" ബൂർഷ്വാസി അംഗീകരിക്കുന്നില്ല.

   509. യഥാർത്ഥ   "ജനാധിപത്യം"  ബൂർഷ്വാസി അംഗീകരിക്കുന്നില്ല.

//

"ജനാധിപത്യം" എന്നാൽ ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ് അർത്ഥം. അത് അങ്ങനെ തന്നെ നിലനിർത്തുകയും വേണം.

//

. .ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയത്തിന്റെയും ഫലമാണ്. ജർമ്മനിയെ ചെറുക്കാനും പരാജയപ്പെടുത്താനുമായി ഒന്നരക്കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയന് ബലികൊടുക്കേണ്ടി വന്നത്. രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല. യഥാർത്ഥ "ജനാധിപത്യം" (ജനകീയ ജനാധിപത്യം) ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. "ജനാധിപത്യം" എന്ന വാക്കിന്റെ അർത്ഥം ജനങ്ങളുടെ ആധിപത്യം എന്ന് തന്നെയാണ്. അത് പണത്തിന്റെ അല്ലെങ്കിൽ പണം ഉള്ളവന്റെയോ സങ്കുചിത താത്പ്പര്യങ്ങൾ ഉള്ളവരുടെയോ ആധിപത്യം ആയിരിക്കണം എന്നാണ് ചൂഷക വർഗങ്ങളുടെ താത്പ്പര്യം. ജനാധിപത്യത്തിലെ ഒരോ പൗരന്റേയും രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്റവും നിഷ്പക്ഷവുമായ മായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്. അതാണ് അമേരിക്ക ഉൾപ്പെടെ; ബിജെപിയും കോൺഗ്രസ്സും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും കാണിക്കുന്ന; കേരളത്തിൽ പോലും "ഇടതുഭരണം" പാടില്ല എന്ന നിലപാടിന്റെ അർത്ഥം. .

. .കേരളത്തിലെ ബൂർഷ്വാ പത്റ-മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് ശരിയായ ജനാധിപത്യം ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ്. റബ്ബർ വ്യവസായം കൂടിയുള്ള ഒരു പത്ര ഉടമക്ക് റബ്ബർ കൃഷിക്കാരുടെ താത്പ്പര്യങ്ങൾ അട്ടിമറിക്കപ്പെടേണ്ടത് റബ്ബർ വ്യവസായത്തിന്റെ ലാഭം വളരെ വലിയ തോതിൽ ഉണ്ടാകുന്നതിന് ആവശ്യമാണ്. കേരളത്തിന്റെ സമ്പത് ഘടനയെ തകർത്തുകളയുന്നതിൽ ഒരു വലിയ പങ്ക് ആ പത്റ ഉടമ നിർവഹിക്കുന്നുണ്ട്. സമ്പൂർണ "സ്ഥിരം നിയമന നിരോധം" എങ്ങനെ സാമൂഹ്യ ജീവിതത്തെ ബാധിച്ചു എന്നത് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രമായ "മനോരമ" യുടെ സർക്കുലേഷനിൽ ഉണ്ടായ കുറവിലും സ്പഷട്മാണ്. മൂന്നര ലക്ഷത്തോളം വരിക്കാരുടെ കുറവ് ആ പത്രത്തിന് ഉണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ സ്ഥിരം നിയമനം ലഭിക്കുന്നവരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും പുതിയതായി വീട് വയ്ക്കുന്നതും മറ്റും. പുതിയ വീടാകുമ്പോൾ സാധാരണ ഗതിയിൽ ഒരു പത്രവും ഉണ്ടാകും. യുവാക്കളുടെ വിവാഹ ജീവിതമോ പുതിയ വീട് വയ്ക്കുന്നതോ ഒന്നും ഉണ്ടാകുന്നില്ല എന്നത് സർക്കാർ ഖജനാവിനെ മാത്രമല്ല ബാധിക്കുക; പരോക്ഷമായി മനോരമ പോലെയുള്ള പത്രങ്ങളുടെ സർക്കുലേഷനെപോലും ബാധിക്കും എന്നാണ് വ്യക്തമാകുന്നത്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ ഒരു കാരണവശാലും പാടില്ല എന്നതാണ് കോൺഗ്രസിനെയും ബിജെപിയേയും കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട, വൻ ഭൂരിപക്ഷം ജനങ്ങൾ നൽകിയിട്ടുള്ള കേരള സർക്കാരിനെതിരേ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമരങ്ങളുടെ കാരണം. മുതലാളിത്തത്തിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കി; മനുഷ്യന്റേയും മനുഷ്യത്വത്തിന്റെയും ആധിപത്യം ആക്കി "ബൂർഷ്വാ ജനാധിപത്യത്തെ" മാറ്റിയെടുക്കണം. അതിനാണ് "ജനകീയ ജനാധിപത്യം" എന്ന് പറയുക. മുതലാളിത്തത്തോടൊപ്പം അത് അസ്സാദ്ധ്യമാണ്. അതിനാകട്ടെ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യവുമല്ല.

. .65 വർഷത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ തെളിയിക്കുകയും രാഷ്ട്രീയം കേവലം അഴിമതിയുടെയും വാണിജ്യ സ്വഭാവത്തിന്റെയും ഭാഗം മാത്റമായി കണക്കാക്കിയതിന്റെ ഫലമായി ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക് കൈമാറുകയും ചെയ്തു. "രാമ രാജ്യം" ലക്ഷ്യമായി കാണുന്ന ബിജെപി യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം അല്ല അംഗീകരിക്കുന്നത്, രാജവാഴ്ചയാണ്. തന്മൂലം ജനാധിപത്യപരമായി കാണുന്ന എല്ലാത്തിനെയും അവർ തള്ളിക്കളയുകയാണ്. ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളിൽ ഒന്നാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. സാമൂഹ്യ വിരുദ്ധത അടിസ്ഥാന സ്വഭാവമായ ബിജെപിയും ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള കഴിവില്ലായ്മ തെളിയിച്ചു, കാരണം കോൺഗ്രസിനും ബിജെപിക്കും ഫ്യൂഡൽ, ചൂഷണാധിഷ്ഠിത മുതലാളിത്ത ഭരണരീതി മാത്രമേ അടിസ്ഥാനപരമായുള്ളു. ചാതുർവർണ്യ വ്യവസ്ഥ ഉൾപ്പെടെ ഗാന്ധിജിയും അംഗീകരിച്ചിരുന്നത് രാമരാജ്യമാണ്. അത് ഇന്ത്യയിലെ മുതലാളിത്ത, ജാതി അടിസ്ഥാനമാക്കിയുള്ള വരേണ്യ വിഭാഗത്തെ മാത്റമെ സുരക്ഷിതമാക്കാൻ പര്യാപ്തമാക്കുകയുള്ളു.

. .ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ജനദ്രോഹ നടപടികൾ സ്വീകരിച്ചാൽ അതിനെ "ജനാധിപത്യത്തിന്റെ" അപകടം ആയി കാണാൻ ശ്രമിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള രാഷ്ട്രീയപാർട്ടികൾ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ക്രമേണ ഇല്ലാതാകും എന്നതാണ് വാസ്തവം. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെ പ്രവർത്തിക്കണം എന്ന് നിർദ്ദേശിക്കാൻ "ജനാധിപത്യത്തിന്" ആവില്ല. യഥാർത്ഥ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെയാകെ താത്പ്പര്യങ്ങൾ സംരക്ഷിക്കാൻ തയ്യാറായാൽ ജനങ്ങൾ അവരെ വിജയിപ്പിക്കുക തന്നെ ചെയ്യും. അവർ തികച്ചും സംശുദ്ധരായിരിക്കാൻ പ്രതിപക്ഷവും ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആരെങ്കിലും ജനവിരുദ്ധരായാൽ അവരെ പരാജയപ്പെടുത്തേണ്ടതും ജനാധിപത്യത്തിന്റെ വിജയത്തിന് ആവശ്യമാണ്. അഴിമതിക്കെതികരെ വധശിക്ഷ കൊടുത്തിട്ടും ചൈനയിൽ പോലും അഴിമതിക്കാർ ഉണ്ടാകുന്നുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കപ്പെടുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥക്കായി പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നാൽ സത്യസന്ധമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് ജനങ്ങളുടെ പൂർണ പിന്തുണ ലഭിക്കുക തന്നെ ചെയ്യും. ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ ഏറ്റവും സൗകര്യപ്രദമായ സാഹചര്യങ്ങൾ ബോധപൂർവം ഉപയോഗിക്കുകയാണ് ആവശ്യം.
//

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ