507. തൊഴിലാളിവർഗ സാർവ്വ ദേശീയതയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ "യൂണിറ്റ്" സംവിധാനവും.
/
. ."സർവ്വ രാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം; നേടാനോ ഒരു വലിയ ലോകം ഉണ്ട് താനും" എന്നതാണ് "മാർക്സിസം" ലോകത്ത് ആവിഷ്‌ക്കരിച്ച കാറൽ മാർക്സിന്റെ ലോക തൊഴിലാളി വർഗ്ഗത്തോടുള്ള ആഹ്വാനം. നിർഭാഗ്യവശാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ "മാർക്സിസം" മാത്രമല്ല; മാർക്സിന്റെ ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗ സാർവ്വ ദേശീയതയും തൊഴിലാളി വർഗ ഐക്യം എന്ന കാഴ്ചപ്പാട് കൂടെയും ഉപേക്ഷിക്കുകയായിരുന്നു. മുപ്പത്തിനാല് വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞ ബംഗാളിൽ പാർട്ടി ഉണ്ടോ ഇല്ലയോ എന്ന സ്ഥിതിയും ബംഗാളിൽ ഉണ്ടായിരുന്നത് എന്തുകൊണ്ടാണ് ഇല്ലാതായത് എന്നോ മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി വളരാത്തത് എന്തുകൊണ്ടാണ് എന്നോ കേരളത്തിലെ നേതാക്കൾക്ക് അറിയേണ്ടതും അല്ല. അതാണ് ഓരോ സംസ്ഥാനവും ഒരോ 'യൂണിറ്റ് ' മാത്റം ആയി കരുതുന്നതുകൊണ്ടുണ്ടായ മെച്ചം. അതുകൊണ്ട് ഒരു സംസ്ഥാനത്തെ പാർട്ടിക്ക് ഏത് നിലപാടും സ്വീകരിക്കാം. ഉത്തരപ്രദേശിൽ സർക്കാർ ഭൂമിയിൽ ദീർഘകാലമായി കുടിൽ കെട്ടി താമസിച്ചിരുന്നവരെ ഭൂമി ഒഴിപ്പിക്കലിന്റെ ഭാഗമായി അവിടെ താമസിക്കുന്നവരെ ഉൾപ്പെടെ തീ വച്ച് ജീവനോടെ കത്തിക്കുന്നതിൽ ഇന്ത്യ ഒട്ടാകെയുള്ള "കമ്മ്യൂണിസ്റ്റ്" കാർക്ക് ഒരു വിഷമവും തോന്നില്ല. കാരണം ഓരോ സംസ്ഥാനവും പ്രത്യേകം പ്രത്യേകം യൂണിറ്റുകളാണ്. എത്ര ദയനീയമായ ചിന്താശൂന്യത. പക്ഷെ തിരുത്തിക്കുവാൻ യാതൊരു നിർവാഹവും ഇല്ല. അനുഭവിക്കുക മാത്റം.
.
. .കേരള മുഖ്യ മന്ത്റി സ.പിണറായി വിജയൻ ഈയിടെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ആവശ്യകതയെപ്പറ്റി പറയുകയുണ്ടായി. അങ്ങനെ പറഞ്ഞത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർടിയിലെ യൂണിറ്റ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാനപരമായ ദൗർബല്യത്തിന്റെ സൂചന കൂടിയാണ്. ഇന്ത്യ യിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൂറ് വർഷത്തിന്റെ ചരിത്രം കൂടി ഉണ്ടെകിലും ഇൻഡ്യയിലെ ഭരണകക്ഷി ആകുന്നതിന്റെ വിദൂര സാധ്യതകൾ ഇന്ന് ചിന്തിക്കാൻ പോലും ആവില്ല. മാത്രമല്ല മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല എന്ന കാര്യവും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറിയാം. അതാണ് അദ്ദേഹം പറഞ്ഞത് കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കുവാൻ ആവുകയുള്ളൂ എന്നതും മറ്റ് എല്ലാ പി ബി അംഗങ്ങളും അതിനോട് യോചിക്കുന്നതും. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലം സംസ്ഥാന പരിധിയിൽ മാത്രം ചിന്തിക്കുന്നതിനാൽ ഉത്തര പ്റദേശിലെ ആകെ 80 സീറ്റിലെ 80 സീറ്റും ലഭിച്ചാലും 545 അംഗ ലോകസഭയിൽ ഭരണകക്ഷി ആകുന്നതിനെപ്പറ്റി ചിന്തിക്കാൻ ആവില്ല. (ഇന്നത്തെ നിലയിൽ ഒരു സീറ്റും കിട്ടില്ല എന്നത് വേറെ കാര്യം). പക്ഷെ യൂണിറ്റ് അടിസ്ഥാനത്തിൽ അല്ലാതെ കാര്യങ്ങൾ കാണാൻ സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക് ഒരിക്കലും ആവില്ലാ ത്തതിനാലും പാർട്ടി പരിപാടി പുനപരിശോധി ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതിനു പോലും ആവാത്തതിനാലും സ.പിണറായി ഉദ്ദേശിക്കുന്നത് പ്രതിപക്ഷ നിലവാരത്തിൽ മാത്റം ആകുന്നത്.
. .വിമർശനങ്ങളിൽ നിന്നും ഓടി രക്ഷപ്പെടുക എന്നതാണ്, തിരുത്തുക എന്നതല്ല കാണുന്ന രക്ഷാ മാർഗം. കേരളത്തിലെ പാർട്ടിക്ക് തമിഴ് നാട്ടിൽ പാർട്ടി ഉണ്ടോയെന്ന് അറിയേണ്ടതില്ല. അവിടത്തെ തൊഴിലാളികൾ എങ്ങനെ ജീവിച്ചാലും അത് കേരളത്തിൽ ഉള്ളവർക്ക് കേരളത്തെ മാത്റം വികസിപ്പിച്ച് ലോകോത്തര നിലവാരത്തിൽ എത്തിക്കണം; എത്തിച്ചിരിക്കും എന്ന നിലപാട് സ്വീകരിക്കുന്നതിന് പ്രശ്നം അല്ല. പക്ഷെ അതിന് ചൂഷക വർഗ്ഗങ്ങൾ അനുവദിക്കില്ല എന്നതാണ് ബംഗാളിലെ അനുഭവം. "ശത്രുക്കൾ ഇല്ല" എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചാലും ഇന്ത്യയിൽ ചെങ്കൊടി പാടില്ല എന്ന നിലപാടിൽ നിന്നും വർഗ്ഗശത്രുക്കൾക്ക് പിന്മാറാൻ ആവില്ല. ഇന്ത്യൻ ഭരണഘടനയോ ഫെഡറൽ സംവിധാനമോ അറിയാത്തതിന്റെ ഗതികേട്. ഇതേ നിലപാട് സ്വീകരിച്ചതാണ് ബംഗാളിലുള്ള "കമ്മ്യൂണിസ്റ്റ് പാർട്ടി" ഇന്നത്തെ സ്ഥിതിയിലായത്.
/
. .അതിന്റെ ഏറ്റവും വലിയ അപകടം ഇന്ത്യ എന്ന രാജ്യം ഭരിക്കുക; ഇന്ത്യയിലെ തൊഴിലാളിവർഗം ഉൾപ്പെടെയുള്ള ജനങ്ങളുടെയാകെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന കാഴ്ചപ്പാടിലേക്ക് ഒരിക്കലും എത്തിച്ചേരില്ല എന്നതാണ്. പ്രശ്നപരിഹാരം മുതലാളിത്ത വ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ടും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചുകൊണ്ടല്ലാതെ സാധ്യമാവില്ല. എന്നാൽ മാർക്സിസ്റ്റ് - സോഷ്യലിസ്റ്റ് വിരുദ്ധത ആ ലക്‌ഷ്യം അംഗീകരിക്കാനും അനുവദിക്കുന്നില്ല. പരിഹാര നിർദ്ദേശങ്ങൾ ഇല്ലാതെ തുടർച്ചയായി സമരങ്ങൾ ചെയ്തുകൊണ്ടിരിക്കും. ചൂഷക വർഗ്ഗങ്ങളുടെ വർഗ വാഴ്ച ഇല്ലാതാക്കണം എന്ന ലക്‌ഷ്യം ഇല്ല. അവരെയാണ് 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സമരം ചെയ്ത് ബൂർഷ്വാസിയെ നന്നാക്കി ശക്തരാക്കുക എന്നതല്ല മാർക്സിസത്തിന്റെ പാത. ലെനിൻ എന്തുചെയ്യണം എന്ന കൃതിയിൽ നിർദേശിച്ചിരിക്കുന്നത് മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാ ചെറ്റത്തരങ്ങൾ തുറന്നുകാണിക്കുന്നതിനുള്ളവ ആയിരിക്കണം തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നേടിയെടുക്കേണ്ട ലക്‌ഷ്യം എന്നാണ്. ബൂർഷ്വാ വർഗ വാഴ്ച അവസാനിപ്പിക്കുന്നതിനും സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനും ആയിരിക്കണം വർഗ സമരങ്ങളി ലൂടെ നേടിയെടുക്കേണ്ടത് എന്നാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ചിന്താഗതിയെ ഇല്ല. ലക്ഷ്യ ബോധം ഇല്ലാത്ത എത്രയോ "ഗംഭീര" സമരങ്ങൾ. പിന്നീട് ആ സമരങ്ങളെപ്പറ്റി ആരും ഓർക്കാറില്ല. കാരണം ആരോടും സ്ഥിരം ശത്രുതയില്ല. പാവം കാറൽ മാർക്സ് ജീവിച്ചിരിപ്പില്ല എന്നതാണ് എല്ലാവരുടെയും "ആശ്വാസം".
.
. ."മുതലാളിത്തം" പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതുപോലെ തന്നെ ശുദ്ധ വിവരക്കേട് മാത്രമാണ് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റ് ആയി കാണുന്ന അവസ്ഥയും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചവരുടെ വിശ്വാസം ഇല്ലാതാവും എന്നതും വർഗ ശത്രുക്കളെ വളർത്തുന്നു; തത്വ ശാസ്ത്റം അപ്രസക്തമാകുന്നു; പാർട്ടി വളരണം എന്ന് ആഗ്രഹിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ജലരേഖ ആകുന്നു എന്നല്ലാതെ മറ്റ് യാതൊരു പ്രയോജനവും ഇല്ലെന്ന് സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടെങ്കിലെ 1950 മുതലുള്ള 73 വർഷങ്ങളിലെ അനുഭവത്തിൽ നിന്നും മനസിലാവുകയുള്ളു. അതുപോലെ തന്നെയാണ് സാമ്പത്തികവും രാഷ്ട്രീയവും ആയ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും തീരുമാനങ്ങളൾ എടുക്കാൻ കഴിയുക കേന്ദ്ര ഗവൺമെന്റിനാണ് എന്നിരിക്കെ; കേന്ദ്ര ഗവണ്മെന്റ് ആര് വേണമെങ്കിലും ഭരിക്കട്ടെ എന്ന സമീപനം "പാർട്ടി പരിപാടി" യുടെ അടിസ്ഥാന ദൗർബല്യവും സമീപനവുമാണ്. ഇന്ത്യയുടെ ഭരണം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി ഉണ്ടാകണം. അങ്ങനെ ഒരു വീക്ഷണമേയില്ല എന്നതിന്റെ കൂടെ പ്രശ്നമാണ് ഒരോ "സംസ്ഥാന യൂണിറ്റ്" എന്ന നിലപാട്.
. .എന്തെല്ലാം പറഞ്ഞാലും യാതൊന്നും മനസിലാവില്ല എന്ന പാർട്ടി നേതൃത്വത്തിന്റെ അവസ്ഥ നൂറ്റിമുപ്പത്തിയഞ്ച് കോടിയിലധികം ജനങ്ങളെയാണല്ലോ ബാധിക്കുക എന്നോർത്ത് ദുഖിക്കാൻ മാത്രമേ നിർവാഹമുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ