504. 1917 ലെ ഒക്ടോബർ വിപ്ളവം നടക്കുമ്പോഴത്തെ റഷ്യൻ റഷ്യൻ "വ്യവസായ വളർച്ച."
"ഇന്ത്യൻ മുതലാളിത്തം" സോഷ്യലിസം സ്ഥാപിക്കാനുള്ള വളർച്ച നേടിയിട്ടില്ല എന്ന് കണ്ടെത്തിയ 1950 കാലത്തെ "മഹാ "മാർക്സിസ്റ്റ് " പണ്ഡിതന്മാർക്ക് "മാർക്സിസം" എന്ന തത്വ ശാസ്ത്റം എന്താണെന്ന് യാതൊരു പിടിയും ഉണ്ടായിരുന്നില്ലെന്ന് മാത്റമല്ല ലോകത്ത് ആദ്യമായി സോഷ്യലിസം കെട്ടിപ്പടുത്ത സോവിയറ്റ് യൂണിയനെ ക്കുറിച്ചും യാതൊന്നും അറിയുമായിരുന്നില്ല എന്നതാണ് സത്യം.
. 1917 ലെ ഒക്ടോബർ വിപ്ളവം നടക്കുമ്പോൾ സാർ ചക്റവർത്തിയുടെ സൈന്യമാകെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ ഭാഗമായ ജർമ്മനിയുമായി യുദ്ധത്തിലായിരുന്നു. വിപ്ളവാനന്തരം റഷ്യയിലേക്ക് തിരിച്ചെത്തിയ സാർ ചക്റവർത്തിയുടെ സൈന്യാധിപൻ "കൊൽചാക്കിന്റെ" നേതൃത്വത്തിൽ രൂപീകരിച്ച "വെള്ളപ്പട്ടാളം" സോവിയറ്റ് യൂണിയന്റെ "ചെമ്പട" ക്കുനേരെ അതികഠിനമായ പ്രതിവിപ്ളവ യുദ്ധമാണ് നടത്തിയത്. നാല് വർഷത്തോളം നടത്തിയ പ്രതിവിപ്ളവത്തെ തികച്ചും ശിശു മാത്രമായ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ അതിജീവിച്ചത് ഒരു ജനതയാകെ സോഷ്യലിസവും മാർക്സിസവും സ്വീകരിച്ചപ്പോൾ ഉണ്ടായ "അത്ഭുതം" തന്നെയായിരുന്നു. രണ്ടരകോടി ജനങ്ങളാണ് നാല് വർഷം നീണ്ടുനിന്ന പ്രതിവിപ്ളവ യുദ്ധത്തിൽ മരിച്ചത് എന്നറിയുമ്പോൾ അവിടെ നടന്ന പോരാട്ടത്തിന്റെ ഭീകരത ഊഹിക്കാം. ഉണ്ടായിരുന്ന വ്യവസായങ്ങളാകെ നശിച്ചു. അവിടെയൊക്കെ യുദ്ധത്തിനാവശ്യമായ സാധനങ്ങളാണ് നിർമ്മിച്ചിരുന്നത്. യുദ്ധാനന്തരം വ്യവസായങ്ങളുടെ തികച്ചും ശവപ്പറമ്പ് മാത്റമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്റം വളർച്ച ആരംഭിക്കുന്നത്.
.
. .വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദഗ്ധരോ അസംസ്കൃത വസ്തുക്കളോ മൂലധനമോ യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ ലോകമാകെയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ പിന്തുണ അവർക്കുണ്ടായിരുന്നു. തൊഴിലാളിവർഗ സാർവ്വദേശീയതയാണ് സോവിയറ്റ് യൂണിയന് കരുത്തായത്. ലെനിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ആദ്യ "പഞ്ച വത്സര" പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കിയാണ് സോവിയറ്റ് ജനത സോഷയ്ലിസ്റ്റ് രാഷ്ട്ര നിർമാണത്തിൽ വിജയം നേടിയത്. രണ്ടാമത്തെ പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്തപ്പോൾ അവർക്കാവശ്യം ഉള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു.
//
Actually happened in old Soviet Union at the primary stage...
/
Due to the four years rebel war occurred in old Russia after OCTOBER REVOLUTION against little old Soviet Union under the banner "WHITE GUARDS" against "RED ARMY", under the leadership of KOLCHACK, former Army Chief of Tsar emperor, little old SOVIET UNION were ruined almost everything and about 2.5 CRORES men were killed during that war. But Lenin hadn't any foolishness to decide to promote CAPITALISM, even though the birth of USSR from the burial place of industries of old Russia, because when starting the process of building new "SOVIET UNION" there were nothing remains as old industries, and they have to find out everything such as technology, raw materials, technicians, and capital. But MARXSISM and WORKING CLASS have confidence and they got everything and they covered the target of first "FIVE YEAR PLANS" within only four years, and they had everything for the second "five year" program, that was the capacity of MARXSISM with SOCIALISM.
//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ