2023 ജനുവരി 4, ബുധനാഴ്‌ച

501. "സോഷ്യലിസം" ഇന്ത്യൻ മോഡൽ.

                                   501. "സോഷ്യലിസം" ഇന്ത്യൻ മോഡൽ.

//

1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളോട് വോട്ടു ചോദിക്കുന്നത് ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചക്ക് ആണ്.
കേരളത്തിലെ തെരെഞ്ഞെടുപ്പിലും വിഷയം "പൊതുവായ വികസനം" മാത്രം.
അവിടെ സംഭവിക്കുന്നത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പൂർണമായ നിക്ഷേധമാണ്, ഇന്ത്യയിൽ ഒരിടത്തും ഇന്ത്യൻ തൊഴിലാളിവർഗം രാഷ്ട്രീയ ശക്തിയാകാൻ പാടില്ല എന്ന കാര്യത്തിൽ ഇന്ത്യയിലെ ചൂഷക വർഗ്ഗങ്ങൾ ഒരേ നിലപാടിലാണ് എന്ന കാര്യം ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക്" ഒരു വിധത്തിലും മനസിലാവില്ല. കാരണം വർഗ ശത്രുക്കൾ ഇല്ല എന്ന സ്ഥിതി. നിലനിൽക്കുന്നത് ചൂഷണാടി സ്ഥാനത്തിൽ ഉള്ള വ്യവസ്ഥ അല്ല എന്നാണ് സൂചിപ്പിക്കുന്നത്. അതാണ് ഇന്ത്യയിൽ ഹിന്ദുത്വ ബിജെപി ഭരണം ഇല്ലാതായാൽ മാത്രം മതി എന്ന നിലപാടിന്റെ അർത്ഥം. ജനങ്ങളോട് വോട്ടു ചോദിക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി മാറിയാൽ മതി. കാറൽ മാർക്സ് ഉൾപ്പെടെ ആരും എല്ലാ രാജ്യങ്ങൾക്കും ബാധകമായ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് മാതൃക ചൂണ്ടികാണിച്ചിട്ടില്ല. ലോകമാകെ ഉണ്ടായിരുന്ന രാജവാഴ്ചകൾ ഇല്ലാതായതും പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ല എന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ എന്നത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുൻപാകെ പരിഗണനക്കായി സമർപ്പിക്കുന്നത്. നിസാരമായ തെറ്റിദ്ധാരണകൾ മാറിയാൽ ഇന്ത്യ ഭരിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന സ്ഥിതിയുണ്ടാകും. എന്നാൽ ധാരണകൾ തെറ്റാണ് എന്ന് ബോധ്യപ്പെടുകയും ബുദ്ധിമുട്ടാണ്.
//

ഹിന്ദുത്വ ബിജെപി ഇൻഡ്യ ഭരിക്കുന്നത് യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തേയും ഇന്ത്യൻ ഭരണ ഘടനയേയും പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗമായ

"പരമാധികാര; മതേതര; സോഷ്യലിസ്റ്റ്; ജനാധിപത്യ റിപ്പബ്ലിക്" എന്നതിലെ ഒരക്ഷരം പോലും ബ്രാഹ്മണാധിപത്യ ഹിന്ദു രാഷ്ട്രത്തിനായി നിലകൊള്ളുന്ന സംഘപരിവാറിന് അംഗീകരിക്കാൻ ആവില്ലാത്തതാണ്. കാരണം അവരുടെ "രാമരാജ്യം" രാജവാഴ്ചയാണ്. അവിടെ ജനാധിപത്യത്തിന്റെ പ്രശ്നമേയില്ല. അത്കൊണ്ട് തന്നെ ഇന്ത്യൻ ജനാധിപത്യത്തേയും ഇന്ത്യൻ ഭരണ ഘടനയേയും ഇല്ലാതാക്കുന്നതിനാണ് അവയെല്ലാം അംഗീകരിക്കുന്നതായി പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്ത്യൻ ജനതയെ അവർ വഞ്ചിക്കുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഉണ്ടായിരിക്കണം എന്ന സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം തള്ളിക്കളയുന്നതിൽ നരേന്ദ്ര മോഡിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് കമ്മീഷൻ മോഡി ഭരണത്തിന്റെ വെറും ഉപകരണം ആയി മാറിയിരിക്കുന്നു. ജനാധിപത്യം അട്ടിമറിക്കുന്നതിന് സംഘപരിവാർ കണ്ടെത്തിയ എളുപ്പ വഴിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം അട്ടിമറിക്കൽ. അങ്ങനെ ഭരണഘടനയേയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ സംഘപരിവാറിന് കഴിയുന്നു. ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യൻ ജനത വളരെ വലിയ ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. യഥാർത്ഥ ജനാധിപത്യം എന്നത് "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" നടപ്പിലാക്കുന്നതിനാണ് ജനങ്ങൾ അംഗീകാരം നൽകേണ്ടത്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയസ്വാതന്ത്ര്യം ഉള്ളവരാണ്. ലോകമൊട്ടാകെ സോഷ്യലിസത്തിന് ആരും കൃത്യമായ മാതൃക നിർവചിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് 14; 15  സൂചിപ്പിക്കുന്ന സാമൂഹ്യസമത്വം തന്നെയാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ഇന്ത്യയിലെ തൊഴിൽ എടുക്കുന്ന ജനതയാകെ അവരുടെ സമ്മതപത്രം അവരുടെ വോട്ടുകൾ ആയി രേഖപ്പെടുത്തി സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം നേടാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അനുമതി നൽകുക തന്നെ ചെയ്യും.    എന്നാൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭരണ ഘടനയേയും ജനാധിപത്യത്തേയും പൂർണമായും ഉൾക്കൊണ്ടു തന്നെ ഇന്ത്യൻ ജനതയുടെ ജീവിതം ഭദ്രമാക്കുന്നതിന് കഴിയും. അതിനുള്ള രാഷ്ട്രീയ തീരുമാനം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ (സിപിഐ(എം); സിപിഐ) എടുത്താൽ മാത്രം മതി.
//
 രാജ്യം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്ക് ആകെ ഉണ്ടാകും; ഉണ്ടാകണം എന്നതാണ് സോഷ്യലിസത്തിന്റെ കാഴ്ചപ്പാട്. എല്ലാ മേഘലകളിലും ജോലി ചെയ്യുന്നവരുടെ താത്പ്പര്യം സംരക്ഷിക്കപ്പെടണം എന്നതാണ് അതിന് കാരണം. എന്നാൽ മുതലാളിത്തം അടിസ്ഥാനപ്രമാണം ആക്കുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ അത് അനുവദിക്കാൻ തയ്യാറല്ല. "മുതാലാളിത്തം" എന്ന വാക്കിന്റെ അർഥം തന്നെ മുതലാളിമാരുടെ അല്ലെങ്കിൽ അവരുടെ പണത്തിന്റെ ആധിപത്യം എന്നാണ്. അത് ഇല്ലാതാകാൻ അവർ അനുവദിക്കില്ല. അതിനാണ് അവർ ഒരു കാരണവശാലും സോഷ്യലിസ്റ്റ് വ്യവസ്ഥ ഉണ്ടാകാൻ അനുവദിക്കാത്തതിന്റെ കാരണം. ലോക മുതലാളിത്തത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ സോഷ്യലിസത്തിന് എതിരായവർ എല്ലാം അതിൽ ഉണ്ടാകും. ഇന്ത്യയിൽ കേരളം ഉൾപ്പെടെ ഒരു സംസ്ഥാനത്തും ഇടതുപക്ഷം നിലനിൽക്കാൻ പാടില്ല എന്ന ഹിന്ദുത്വ ബിജെപിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നിലപാടിന് കാരണം അതാണ്. രാജ്യത്തിന്റെ സമ്പത്ത് ആയിരുന്ന പൊതുമേഖലാ വ്യവസായങ്ങൾ ആകെയും സ്വകാര്യ മുതലാളിമാർക്ക് ഏൽപിച്ചു കൊടുത്തത് അതിന്റെ അടിസ്ഥാനത്തിലാണ്. ഏത് മാർഗ്ഗത്തിലും പണം സമ്പാദിക്കുക എന്നതാണ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയം എന്നത്കൊണ്ട് അർത്ഥമാക്കുക. അവരോട് ഇടപെടുന്നവർ എല്ലാം അവരുടെ ഇരകൾ മാത്രം.
//
"സോഷ്യലിസം" ഇന്ത്യൻ മാതൃകയിൽ എന്നത് ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ മുൻപാകെ സമർപ്പിക്കുകയാണ്. ഇന്ത്യൻ ഭരണ ഘടനയിൽ ഇന്ത്യൻ ജനത വളരെ വലിയ ഭൂരിപക്ഷത്തിൽ അംഗീകരിച്ചിട്ടുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഇടതു പക്ഷ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. യഥാർത്ഥ ജനാധിപത്യം എന്നത് "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" നടപ്പിലാക്കുന്നതിനാണ് ജനങ്ങൾ അംഗീകാരം നൽകേണ്ടത്. ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയസ്വാതന്ത്ര്യം ഉള്ളവരാണ്. ലോകമൊട്ടാകെ സോഷ്യലിസത്തിന് ആരും കൃത്യമായ മാതൃക നിർവചിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് 14 സൂചിപ്പിക്കുന്ന സാമൂഹ്യസമത്വം തന്നെയാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
// 
സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയ ലക്‌ഷ്യം അംഗീകരിക്കുകയാണെങ്കിൽ മാർക്സിസം എന്ന തത്വശാസ്ത്രം അത്യാവശ്യമായി വരും. മുതലാളിത്ത ത്തിന് അത് ആവശ്യം ഇല്ലാതിരുന്ന സാഹചര്യം ആവില്ല സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ. ഇന്ത്യയിൽ അനുഭവിക്കുന്ന വർഗീയ കലാപങ്ങളും ഇസ്രായേലിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും മുതലാളിത്ത ത്തിന്റെയും അതിന്റെ സ്വാർത്ഥതയുടെയും ഫലം മാത്രമാണ്. എവിടേയും ഉള്ളത് മനുഷ്യർ മാത്രമാണ് എന്നതും മനുഷ്യർ പരസ്പരം സ്നേഹിക്കുക എന്നത് മാത്രമാണ് അടിസ്ഥാന ആശയം എന്ന നിലയിൽ സോഷ്യലിസമാണ് ഏക പ്രതിവിധി. അതിന് ഇന്ത്യ ഒട്ടാകെ പാർട്ടിയും ഇല്ലാതെ പറ്റില്ല. തൊഴിലാളിവർഗത്തെ രാഷ്ട്രീയമായി ബോധ്യപ്പെടു ത്താതെ അവർക്ക് സമൂഹത്തിന്റെയാകെ മോചനം എന്ന രാഷ്ട്രീയ കടമ നിർവഹിക്കാൻ ആവില്ല. തൊഴിലാളി വർഗം അനുഭവിക്കുന്ന അധ്വാനശക്തിയുടെ ചൂഷണത്തെകുറിച്ച് പഠിപ്പിക്കുക തന്നെ വേണം. അല്ലാതെ ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥ എന്നത് ബോധ്യപ്പെടുത്താൻ ആവില്ല. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി ഒരു ഭൗതിക ശക്തിയാകുന്ന സാഹചര്യം ഉണ്ടാവുക തന്നെ ചെയ്യും.

//

 ജനാധിപത്യത്തിൽ വോട്ട് ജനങ്ങൾക്കാണ്; രാഷ്ട്രീയ പാർട്ടികൾക്ക്‌ അല്ല. ഒരിക്കൽ വോട്ട് ചെയ്യുന്നവർ വീണ്ടും അവർക്ക് തന്നെ വോട്ട് നല്കി കൊള്ളാമെന്ന് യാതൊരു ഉറപ്പും ആർക്കും നൽകാറില്ല. അല്ലെങ്കിൽ ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമായിരുന്നില്ല. ബംഗാളിലെയും ത്രിപുരയിലേയും അനുഭവം തെളിയിക്കുന്നതും അത് തന്നെ.    അഴിമതി ഉൾപ്പെടെ മുതലാളിത്തത്തിലെ എല്ലാ സാമൂഹ്യ വിരുദ്ധതക്കും ആണ് ഇപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്.   നിലവിൽ അതെല്ലാം പ്രോത്സാഹിപ്പിക്കുകയുമാണ്.   അത്കൊണ്ട് തന്നെ ജനങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒറ്റപ്പെടുകയാണെന്ന് പാർട്ടി നേതൃത്വങ്ങൾക്ക് മനസിലാവില്ല. കേരളത്തിലെ അവസ്ഥയിൽ എങ്കിലും ഇന്ത്യൻ രാഷ്ട്രീയം എത്തണം എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യൻ ഭരണ ഘടനയും അംഗീകരിക്കുന്ന "സോഷ്യലിസ്റ്റ്" വ്യവസ്ഥയ്ക്കായി വോട്ട് ചോദിക്കണം. ഇപ്പോൾ ബീഹാറിൽ വോട്ട് ചോദിക്കുന്നത് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കിടക്കുന്നയാൾക്ക് വീണ്ടും ഭരണം കൊടുക്കുന്നതിനാണ്. ഇന്ത്യയിൽ "കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വോട്ട് ഇല്ല" എന്ന് പാർട്ടി നേതൃത്വം തന്നെ തീരുമാനിച്ചാൽ; സ്ഥാനാർത്ഥികളെപോലും നിർത്താതിരുന്നാൽ ജനങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല.

//
സോഷ്യലിസം സ്ഥാപിതമാവുക എന്നത് ദീർഘ കാലം കൊണ്ട് മാത്രം സാധ്യമാകുന്നതാണ്. തീർച്ചയായും അതിന്  ജനങ്ങൾക്കിടയിൽ    പൊതുവായ അവബോധം ഉണ്ടായിരിക്കണം. എല്ലാം "ദൈവത്തിന്റെ" തീരുമാനപ്രകാരമാണ് നടക്കുന്നതെന്ന് സാധാരണക്കാർ വിശ്വസിക്കുന്നതിനാൽ, "ദൈവം" ഒന്നിനും ഉത്തരവാദിയല്ലെന്നും, എല്ലാവരുടെയും "വിധി" മനുഷ്യനിർമിത നിയമങ്ങളെയും ചട്ടങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ജനങ്ങളിൽ ധാരണയുണ്ടാകണം. പഴയ രാജവാഴ്ചക്കാലത്ത് രാജാവ് എല്ലാം തീരുമാനിച്ചു, രാജ്യത്തിന്റെ സമ്പത്ത് "ഭൂപ്രഭുക്കന്മാരുടെ" കൈകളിലായിരുന്നു. എല്ലാത്തിനും രാജാവിന്റെ തീരുമാനങ്ങൾ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ, ഒരു മതത്തിന്റെയും ദൈവങ്ങളുടെ തീരുമാനങ്ങൾ ആവശ്യമുണ്ടായിരുന്നില്ല. സാധാരണക്കാർക്ക് ഭൂമി സ്വന്തമാക്കാൻ അവകാശം ഉണ്ടായിരുന്നില്ല. രാജവാഴ്ച ഇല്ലാതായി, ജനാധിപത്യം സാമൂഹിക സാഹചര്യമായി മാറിയിട്ടും, രാജ്യത്തിന്റെ സമ്പത്ത് ഇപ്പോഴും പഴയ കാലത്തെ രാജാക്കന്മാരുടെ നിയമത്തിന് കീഴിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഭൂവുടമകൾ പഴയതുപോലെ തന്നെയാണ്. സാധാരണക്കാരുടെ ദാരിദ്ര്യത്തിന്റെയും യാതനകളുടെയും 'ദൈവ വിധികഥ" യഥാർത്ഥത്തിൽ പഴയ രാജഭരണകാലത്തിന്റെ തുടർച്ചയാണ്. ആധുനിക ജനാധിപത്യ കാലത്ത് സമ്പത്ത് വിതരണ സമ്പ്രദായത്തിലും മാറ്റങ്ങൾ ആവശ്യമാണ്. 
//
 ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ "രാമരാജ്യ" ത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടനയുടെ യഥാർത്ഥ ഉള്ളടക്കം അംഗീകരിച്ചിട്ടില്ല. അതാണ് നിയമ മന്ത്രി ആയിരുന്ന ഡോ.അംബേദ്ക്കർ ജവഹർലാൽ മെഹ്രുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ നിന്നും 1951 സെപ്റ്റംബർ 27 ന് രാജി വച്ചത്.

//

ന്ത്യയിലെ ബ്രാഹ്മണ മേധാവിത്വം, എല്ലാം കൈകാര്യം ചെയ്യുകയും ഉത്തരവാദിത്തം "ദൈവത്തിൽ" ചുമത്തുകയും ചെയ്യുന്നു,  സാധാരണക്കാരെ വഞ്ചിക്കാൻ വേണ്ടി മാത്രം അവതരിപ്പിച്ചതാണ് ചാതുർവർണ്യ ജാതി വ്യവസ്ഥ. വാസ്തവത്തിൽ എവിടേയും മനുഷ്യർ മാത്രമേയുള്ളൂ. സമൂഹത്തിലെ വരേണ്യ വിഭാഗങ്ങൾ അവരുടെ പഴയ ആചാരങ്ങളും സാഹചര്യങ്ങളും എന്നന്നേക്കുമായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിന്ദുത്വ ബിജെപി പോലുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നത് രാജ്യം സാമ്പത്തികമായി ദുർബലമാകണമെന്നും സമ്പത്ത് വരേണ്യ വിഭാഗങ്ങളുടെ കൈകളിലായിരിക്കണമെന്നും ആണ്. വാസ്തവത്തിൽ അവർ യഥാർത്ഥ ജനാധിപത്യത്തിന്, "ജനകീയ ജനാധിപത്യ" ത്തിന് എതിരാണ്, പഴയ "രാജവാഴ്ച" പകരം വയ്ക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഹിന്ദുത്വ ബിജെപിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും "രാമരാജ്യം" പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നു, അത് വെറും രാജവാഴ്ച മാത്രമായിരുന്നു. അതാണ് എവിടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുത്വ ബിജെപിയും അടിസ്ഥാന വിഷയങ്ങളിൽ ഒന്നായി മാറുന്നത്.   അതുകൊണ്ട് അവർ പൊതുമേഖലാ വ്യവസായങ്ങൾക്ക് തീർത്തും എതിരാണ്; കാരണം ആ സ്ഥാപനങ്ങളുടെ ലാഭം മുതലാളിമാർക്ക് മാത്രമേ ലഭിക്കാവു. ജീവനക്കാരെ സംരക്ഷിക്കുന്ന എല്ലാ നിയമങ്ങളും നീക്കം ചെയ്യണം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഉപയോഗിച്ച് ബിജെപി യെ നേരിടാമെന്ന് ആരും കരുതേണ്ടതില്ല. അമിട് ഷാ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും ജയിലിൽ അടക്കും. മാർക്സിസത്തിന് - സോഷ്യലിസത്തിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയുകയുള്ളു.
//

കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും (അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റാന്യൂഷണ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിന് 48 മണിക്കൂറിലധികം വിധേയരായ വിഷയം മോഡി--അമിട്ട് ഷാ വിദഗ്ധമായി ഉപയോഗിക്കുന്നു). എഎപി നേതാവ് അരവിന്ദ് കെജ്‌രി വാളിനെയും (കള്ളപ്പണവു മായിബന്ധപെട്ട വിഷയം) കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്ന നരേന്ദ്ര മോഡിക്കും അമിത് ഷാക്കും കേരള മുഖ്യ മന്ത്രി പിണറായി വിജയനെ ഒന്നും ചെയ്യാൻ കഴിയാത്തത് പിണറായി വിജയനിൽ "മാർക്സിസം" എന്ന തത്വ ശാസ്ത്രം കൂടി ഉള്ളത് കൊണ്ടാണ്. അവിടെ ഉള്ളത് മനുഷ്യത്വം ആണ്. അതാണ് ലോകം ഭയപ്പെട്ട് നിന്ന "കോവിഡ്--19" നാളുകളിൽ കേരളത്തിൽ മാത്രം ഒരാൾ പോലും പ്രാണ വായു ലഭിക്കാതെ ജീവൻ നഷ്ടപ്പെടാതിരുന്നത്. അവിടെ സ്വാർത്ഥതയല്ല--എവിടെയും മനുഷ്യത്വം വിജയിക്കുക തന്നെ ചെയ്യും. അവിടെ ചെങ്കൊടിയുടെ കരുത്ത് കൂടി വേണം. ആധുനിക പാർലമെന്ററി ജനാധിപത്യം ലോകത്തിന് സമർപ്പിക്കാൻ കഴിഞ്ഞ തത്വ ശാസ്ത്രമാണ് മാർക്സിസം. രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടിരുന്നു എങ്കിൽ; ജർമ്മനി വിജയിച്ചിരുന്നു എങ്കിൽ ആധുനിക പാർലമെന്ററി ജനാധിപത്യം ഇപ്പോൾ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. ആ തത്വ ശാസ്ത്രത്തിന് കൊടും ക്രിമിനൽ ആയ നരേന്ദ്ര മോഡിയെയും അമിത് ഷായെയും നിയന്ത്രിക്കാൻ കഴിയും.

//
കേരളത്തിൽ സംഘ്പരിവാറിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസി നെയും ഒതുക്കാൻ സിപിഐ(എം) ന് (മാർക്സിസത്തിന്) കഴിയുമെങ്കിൽ ഇന്ത്യയിലും അത് കഴിയും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹി പ്പിക്കുക എന്ന പാർട്ടി പരിപാടി മാറുകയും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുകയും ചെയ്‌താൽ മാത്രം മതി. ഇപ്പോൾ പാർട്ടി പോകുന്നത് തെക്കോട്ട് (മുതലാളിത്തം) ആണ്.അത് വടക്കോട്ട്‌ ആയാൽ മതി. (സോഷ്യലിസം). ഇന്ത്യയുടെ തെക്ക് ഇന്ത്യൻ മഹാസമുദ്രവും അത് കഴിഞ്ഞാൽ ശാന്ത സമുദ്രവും ആണ്. ഇന്ത്യയുടെ വടക്ക് ഹിമാലയ പർവ്വതവും അത് കഴിഞ്ഞാൽ ചൈനയും അതും കഴിഞ്ഞാൽ റഷ്യയും ആണ്. ഹിമാലയ പർവ്വതത്തെ കോൺഗ്രസ് - സംഘപരിവാർ ആയി കരുതാം. പർവ്വതത്തിന് അടിയിൽ തുരങ്കം ഉണ്ടാക്കുക എന്നത് ആധുനിക കാലത്ത് ഒരു പ്രശ്‌നമേയല്ല. "മാർക്സിസത്തിന്" സംഘപരിവാർ രാഷ്ട്രീയം ദ്രവിച്ച എട്ടുകാലി വല മാത്രം.
//
"ബ്രഹ്‌മാവിന്റെ മുഖത്ത് നിന്നും ബ്രാഹ്മണൻ ഉണ്ടായി" എന്ന് തുടങ്ങുന്ന "മനസ്മൃതി" ഉൾപ്പെടെ ബഡായി കഥകൾ മാർക്സിസത്തിന് നേരമ്പോക്കുകൾ മാത്രമാണ്.

//

എല്ലാ ബാങ്കുകളിലും എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും പട്ടാളത്തിൽ പോലും സ്ഥിരം നിയമനങ്ങൾ പരമാവധി പാടില്ല എന്ന നിലപാട് സ്വീകരിക്കുന്ന നരേന്ദ്ര മോഡി ഭരണകൂടം ആർഎസ്എസ് ഉൾപ്പെടെ "ഹിന്ദുക്കൾ" എന്ന് കരുതുന്നവരുടെ മുഴുവൻ ശത്രുവാണ്. സ്ഥിരം ജോലി ലഭിച്ചിട്ട് വിവാഹ ജീവിതം ഉൾപ്പെടെ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ എല്ലാ പ്രതീക്ഷകളും സാമാന്യ ബുദ്ധി അൽപ്പം പോലുമില്ലാത്ത ഹിന്ദുത്വ ഭരണകൂടം തകർക്കുകയാണ്. അംബാനി; അദാനിമാർ മാത്റം മതിയെന്നാണ് മോഡി - അമിത് ഷാ നിലപാട്. മറ്റ് ഹിന്ദുക്കളിൽ നിന്നും അവർക്ക്‌ ഒന്നും ലഭിക്കുന്നില്ല.

//

എല്ലാ സ്ഥിരം നിയമനങ്ങളിലും അൻപത് ശതമാനം ദളിത് - പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ടായിരിക്കണം എന്നതും ഇല്ലാതെ ആവുകയാണെന്നത് ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്കമായ ജനങ്ങളുടെ ജീവിതം പൂർണമായും തകർച്ചയെ നേരിടുകയാണ്. സ്ഥിരം നിയമനം ഉള്ളവരിൽ കൂടിയാണ് സമൂഹത്തിലെ സ്ഥിരം ജോലി ഇല്ലാത്ത വിഭാഗങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നത്. അങ്ങനെയുള്ള എല്ലാ മേഖലകളും തകർന്നു പോവുകയാണ് ഹിന്ദുത്വ ഭരണത്തിൽ. എന്നാൽ ചിന്താശേഷി തീരെ ഇല്ലാത്ത ഹിന്ദുത്വവാദികളെ ആർക്കും ഒന്നും പഠിപ്പിക്കാനും ആവില്ല. അവർക്ക് "ഹിന്ദുത്വം" അല്ലാതെ മറ്റുള്ളവർ പറയുന്നത് ഒന്നും മനസിലാവില്ല. രാജ്യത്തിന്റെ സമ്പത്ത് പൂർണമായും വളരെക്കുറച്ച് കോർപ്പറേറ്റുകളെ ഏൽപ്പിക്കുക; അവരോട് പരമാവധി "ഇലക്ടറൽ ബോണ്ട്" എന്ന പേരിൽ പണം വാങ്ങുക എന്നത്‌ അല്ലാതെ മറ്റ് യാതൊരു "ഹിന്ദുത്വ" രാഷ്ട്രീയവും നരേന്ദ്ര മോദിക്ക് ഇല്ല. കാര്യങ്ങൾ മനസിലാകുന്ന ആർഎസ്എസ് ഉൾപ്പെടെയുള്ളവർ ബിജെപി ഭരണത്തെ കൈവിടുമ്പോൾ മോഡി ഭരണം കണ്ടുപിടിക്കുന്ന എളുപ്പവഴിയാണ് ഇലക്ട്രോണിക്‌ വോട്ടിങ് മെഷ്യനിൽ കൃത്രിമം നടത്തി വോട്ട് ഉണ്ടാക്കുക എന്നത്. മോഡി ഭരണത്തിന്റെ ഉപകരണം മാത്രമായ തെരെഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ദുഷ്ടതകൾക്കും സഹായം ചെയ്യുകയും ചെയ്യും. സ്ഥിരം നിയമനങ്ങൾ പരമാവധി ഇല്ലാതാക്കുക എന്നതിന്റെ ലക്‌ഷ്യം ബ്രാഹ്മണരും ക്ഷത്രിയരും ഒഴികെ ഉള്ളവരാരും മാന്യമായി ജീവിക്കാൻ പാടില്ല എന്ന മനുസ്മൃതി തത്വം നടപ്പിലാക്കുകയാണ്.

ജനാധിപത്യം എന്നാൽ പാർലമെന്റിലെ ഭൂരിപക്ഷം എന്നല്ല അർത്ഥം; യഥാർത്ഥ ജനങ്ങളുടെ ആധിപത്യം എന്നാണ്. അതിൽ എല്ലാവരും "ജനങ്ങൾ" അല്ലെങ്കിൽ "മനുഷ്യർ" ആണ്.     ജാതി--മത വ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ല. അതിന്റെ അടിസ്ഥാനം ആവശ്യ വസ്തുക്കൾ സൃഷ്ടിക്കുന്നതിലെ സമൂഹത്തിന്റെയാകെ പങ്കാളിത്ത മാണ്.  അതിന്റെ ഒരു ഉദാഹരണം വൈദ്യുതിയാണ്.   വൈദ്യുതി ഇല്ലാതെ ഇന്ന് ആർക്കും ജീവിക്കാൻ ആവില്ല.  അത് ഉപയോഗിക്കുന്നവരാരും അത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അന്യൂഷിക്കാറില്ല.  ജല വൈദ്യുതി ആയാലും ആണവ വൈദ്യുതി ആയാലും അത്  ഉണ്ടാക്കി എടുക്കുന്നതിലെ ജീവൻ വരെ നഷ്ടപ്പെടുന്നതിലെ അപകടം പോലും അത് ഉപയോഗിക്കുന്നവർക്ക് അറിയേണ്ടതില്ല.  എന്നാൽ അവയിലൊക്കെ പണിയെടുക്കുന്നവരുടെ ജാതിയോ മതമോ ആരും  അന്യൂഷിക്കാറില്ല.  എല്ലാവരും തൊഴിലാളികളാണ്.  എല്ലാവരും മനുഷ്യർ ആയി  കാണേണ്ടതിലെ  ആവശ്യകതയാണ് ഇവിടെ സൂചിപ്പിക്കുന്നത്.   ഇന്ത്യൻ ഭരണ ഘടന "സോഷ്യലിസ്റ്റ് " ആശയങ്ങളോടൊപ്പം അഞ്ചിൽ നാല് ഭൂരിപക്ഷ ത്തോടൊപ്പം ഇന്ത്യൻ ജനത അംഗീകരിച്ചിട്ടുള്ളതും ആവശ്യമെങ്കിൽ ജനങ്ങളുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്യാവുന്നതുമാണ്.രാജവാഴ്ച്ച ഭൂമുഖത്ത് നിന്ന് തന്നെ മാറുകയും ജനാധിപത്യം നടപ്പിലാവുകയും ചെയ്തപ്പോൾ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരായി മാറി. രാജവാഴ്ചയുടെ അവശിഷ്ടമായ ഭൂമിയുടെ ആധിപത്യം ഇന്ന് ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു. സോഷ്യലിസം നടപ്പിലായാൽ മാത്രമേ ഭൂമിയുടെ മേലുള്ള പഴയ ആധിപത്യം ഇല്ലാതാവുകയുള്ളു. ഇന്ത്യയുടെ ഭരണഘടന സോഷ്യലിസം കൂടി അംഗീകരിക്കുന്നതാണ്. അത് നടപ്പിലാക്കുന്നതിനുള്ള ജനവിധി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേടിയെടുക്കണം. മുതലാളിത്ത ജനാധിപത്യം അല്ലെങ്കിൽ ബൂർഷ്വാ ജനാധിപത്യം യഥാർത്ഥ ജനാധിപത്യം അഥവാ ജനകീയ ജനാധിപത്യം ആയി മാറുക, അല്ലെങ്കിൽ മാറ്റിതീർക്കുക എന്ന ജോലിയാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിൽ അർപ്പിതമായിട്ടുള്ളത്. സോഷ്യലിസം നടപ്പിലാക്കുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.

//

 മുതലാളിത്ത വ്യവസ്ഥയാണ് "ജനാധിപത്യം" എന്ന തെറ്റിദ്ധാരണ ജനങ്ങളിൽ ചൂഷക വർഗ്ഗങ്ങൾ ബോധപൂർവം സൃഷ്ടിച്ചിട്ടുള്ളതാണ്. ജനാധിപത്യം എന്നാൽ യഥാർത്ഥ ജനങ്ങളുടെ; എല്ലാ മേഖലകളിലും കഠിനാദ്ധ്വാനത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നവരുടെ ആധിപത്യമാണ്; അല്ലെങ്കിൽ സമ്പത്തിന്റെയും ചൂഷക വർഗങ്ങളുടെയും ആധിപത്യം ഇല്ലാതാക്കുകയാണ്. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ സംഭവിക്കുക.

//
ഒരു രാജ്യത്തെ ആകെ സമ്പത്തിനും ജനങ്ങളാകെ അവകാശപ്പെട്ടവരാണ് എന്നതാണ് ജനാധിപത്യത്തിലെ അടിസ്ഥാന തത്വവും സോഷ്യലിസത്തിലെ സാമൂഹ്യ നീതിയും. എന്നാൽ സ്വാർത്ഥതയിലും ചൂഷണത്തിലും അടിയുറച്ച മുതലാളിത്തം ഇത് അംഗീകരിക്കുന്നില്ല. "ലോക സമസ്ത:സുഖിനോ ഭവന്തു" എന്ന സങ്കൽപ്പമാണ് സോഷ്യലിസത്തിലും ഉൾക്കൊള്ളുന്നത്. എന്നാൽ "ഹിന്ദുത്വം" സോഷ്യലിസത്തിന് തീർത്തും എതിരാണ്.   ജനാധിപത്യത്തിലെ "അഭിപ്രായ സ്വാതന്ത്റിയം" അഥവാ "മാധ്യമ സ്വാതന്ത്റിയം" മാർക്സിസത്തിന്റെ നീതിയും ശാസ്ത്റീതയും ജനങ്ങളിൽ എത്തിക്കാൻ അവസരമൊരുക്കുന്നു. രാജവാഴ്ചയിൽ അത് അനുവദിക്കപ്പെട്ടിരുന്നില്ല. പണിയെടുക്കുന്ന തൊഴിലാളികൾക്കും പാവപെട്ട കൃഷിക്കാർ ഉൾപ്പെട്ട ജനങ്ങൾക്കാകെ മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ നീതി. രാജ്യത്തിന്റെ സമ്പത്താകെ അവരുടെ അദ്ധ്വാനത്താൽ ഉണ്ടാകുന്നതാണ് എന്നതാണ് അതിന്റെ ശാസ്ത്രീയത. മുതലാളിത്ത വ്യവസ്ഥ അത് അംഗീകരിക്കുന്നില്ല. സമ്പന്ന വർഗങ്ങൾക്ക് അവർ തുടർന്നുവരുന്ന ചൂഷണം എക്കാലവും തുടരണം. ജനാധിപത്യത്തിൽ ഏതൊരു പൗരനും രാഷ്ട്രീയ സ്വാതന്ത്റിയം ഉള്ളവരാണ് എന്നതിനാൽ അവരുടെ അഭിപ്രായം അവരുടെ വോട്ടുകളായി രേഖപ്പെടുത്തി രാജ്യത്തിന്ററെ സമ്പദ്ഘടന സോഷ്യലിസ്റ്റ് വ്യവസ്ഥയിലേതാക്കി മാറ്റാൻ ജനങ്ങൾക്ക് കഴിയും. ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അതിന്റെ രാഷ്ട്രീയ ചുമതല നിർവഹിച്ചാൽ മാത്റം മതി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുതലാളിത്ത ത്തിനായി ജനങ്ങളോട് വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ കോമാളിത്ത മാണ്. മുതലാളിത്ത ത്തിനായി ജനങ്ങൾ ആർക്കും വോട്ട് ചെയ്യില്ല. ആർക്കെങ്കിലും വോട്ട് ചെയ്യണമല്ലോ എന്ന് കരുതി വോട്ട് ചെയ്യുന്നവരും അതിൽ തൃപ്തരല്ല. ഗതികേട് കൊണ്ട് മാത്രം വോട്ട് ചെയുന്നു. അതാണ്‌ ഇന്ത്യയിൽ കോണ്ഗ്രസ് നശിക്കുന്നതും സംഘപരിവാർ നശിച്ചതും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ  മുതലാളിത്തം ഉപേക്ഷിച്ച് സോഷ്യലിസത്തിന്റെ പാത സ്വീകരിച്ച് ജനങ്ങളെ രക്ഷിക്കണം. ദീർഘ കാലം കൊണ്ട് മാത്രം സാധ്യമാകുന്ന സാമൂഹ്യ പുരോഗതിയാണ് സോഷ്യലിസം.
//
"അർത്ഥശാസ്ത്ര നിരൂപണത്തിനൊരു സംഭാവന" എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് എഴുതിയ പ്രസിദ്ധ ചിന്തകനായ "ദാന്തെ" യുടെ വാക്കുകൾ ഇവയാണ്:
"ഇവിടെ എല്ലാ സംശയങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്;
"ഇവിടെ എല്ലാ ചുണകെട്ട ചിന്തകളും നശിക്കേണ്ടതാണ്".
മാർക്സിസം സോഷ്യലിസത്തിന് മാത്രം.
//
നിസാരമായ തെറ്റിദ്ധാരണകൾ മാറിയാൽ ഇന്ത്യ ഭരിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്ന സ്ഥിതിയുണ്ടാകും. എന്നാൽ ധാരണകൾ തെറ്റാണ് എന്ന് ബോധ്യപ്പെടുകയും അസാധ്യമാണ്. കാരണം അവരാണ് പാർട്ടിയുടെ അത്യുന്ന തങ്ങളിൽ. അതിൽ ഒന്ന് മാത്രമാണ് മുതലാളിത്തത്തെ ക്കുറിച്ചുള്ളത്. ചൈനയിൽ സ്വീകരിച്ചിട്ടുള്ള നിലപാട് അവശ്യവസ്തുക്കളുടെ ഉത്പാദനത്തിൽ പൊതുഉടമസ്‌ത്ഥതക്ക് പ്രാധാന്യം നൽകുമ്പോൾ തന്നെ സ്വകാര്യമേഖലയെയും അനുവദിക്കുക എന്നതാണ്. അതുമൂലം സോഷ്യലിസ്റ്റ് ചരക്ക്‌ ഉത്പ്പാദനത്തിൽ ജനകീയ സഹകരണം ഉറപ്പാക്കാൻ കഴിയും എന്നതും പുതിയ കണ്ടുപിടുത്തങ്ങൾക്കും തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതിനും ഇടയാകും എന്നതുമാണ്. 1950 മുതൽ 73 വർഷങ്ങളായി ജനങ്ങളുടെ വോട്ട് ചോദിക്കുന്നത് മുതലാളിത്തത്തിനാണ്. അത് സോഷ്യലിസത്തിനായി മാറിയാൽ മതി. മുതലാളിത്തം എല്ലാ മേഖലകളിലും "പരമാവധി ലാഭം" എന്നതിൽ ഉറച്ചു് നിൽക്കുമ്പോൾ സോഷ്യലിസം സമൂഹത്തിന്റെയാകെ താത്പ്പര്യങ്ങൾ ക്കാണ് നിലകൊള്ളുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കെങ്കിലും എല്ലാവർക്കും ഭൂമിയും വീടും; ജനങ്ങൾക്കാകെ ആവശ്യമായ അളവിൽ ഭക്ഷ്യ ധാന്യം ഉറപ്പാക്കുക; ആവശ്യമായ എല്ലാവർക്കും സൗജന്യമായ രോഗചികിത്സ; പരമാവധി സൗജന്യമായ വിദ്യാഭ്യാസം; വാർദ്ധക്യത്തിലെ സംരക്ഷണം, ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള തൊഴിൽ തുടങ്ങിയവയൊക്കെ സോഷ്യലിസത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയല്ല "മുതലാളിത്തം" എന്നതുകൊണ്ട് അർത്ഥമാവുക. 
//
ചൈനയിൽ നടപ്പാക്കിയതുപോലെ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ചരക്ക് ഉത്പാദനത്തിൽ സ്വകാര്യമേഖലകൂടി ഉൾപ്പെടുന്നത് "മുതലാളിത്തം" ആവില്ല. അങ്ങനെ അനുവദിക്കുമ്പോൾ അവശ്യവസ്തുക്കളുടെ ഉദ്പ്പാദനം കൂടുതൽ ജനകീയമാവുകയാണ്. ജനങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായി കൂടുതൽ കൂടുതൽ കണ്ടുപിടുത്തങ്ങളും പുതിയ പുതിയ ഉപകരണങ്ങളും ഉണ്ടാകാൻ അത് കാരണമാകും. മുതലാളിത്തം എന്നത് അടിമ കാലം മുതൽ തുടരുന്ന സമ്പത്തിന്റെ ആധിപത്യവും ചൂഷക വർഗ്ഗങ്ങൾ അവരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിർമിച്ചിട്ടുള്ള സാമൂഹ്യ നിയമങ്ങളും "മനുസ്മൃതിയും അതുമായി ബന്ധപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയും അതിന്റെ ഭാഗമാണ്. അടിമക്ക് യാതൊരു മനുഷ്യാവകാശങ്ങളും അനുവദിച്ചിരുന്നില്ല എന്നത് അതിന്റെ തുടക്കം മാത്രമാണ്. ഇന്ത്യയിൽ ബ്രാഹ്മണാധിപത്യവും അതിന്റെ ഭാഗമായി. സമ്പത്ത് ഉള്ളവന്റെ സമ്പത്ത് സംരക്ഷിക്കുന്നതിനായി നിർമിച്ചിട്ടുള്ളവയാണ് എല്ലാ നിയമങ്ങളും. ആധുനിക പാർലമെന്ററി ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപ് സമ്പത്ത് ആയിരുന്നു പൗരാവകാശത്തിന്റെ അടിസ്ഥാനം. വോട്ടവകാശം "നികുതി" (കരം) അടക്കുന്നവർക്ക്‌ മാത്രം ആയിരുന്നു. ജനാധിപത്യം നിലവിൽ വന്നപ്പോഴാണ് വോട്ടവകാശത്തോടെയുള്ള "പൗരത്വവും" നിലവിൽ വന്നത്. സ്ത്രീകളുടെ സാമൂഹ്യ പദവിയുടെ അടിസ്ഥാനം പോലും സമ്പത്ത് ആയിരുന്നു.
//
കൈക്കൂലിയുടെ മനശാസ്ത്രം അത് വാങ്ങുന്നവനും കൊടുക്കുന്നവനും അത് ഇഷ്ടപ്പെടുന്നവരല്ല എന്നതാണ്. സാഹചര്യം കൊണ്ട് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യം ഇല്ലാതാകണം എന്നാണ് അവരും ആഗ്രഹിക്കുക. തെരഞ്ഞെടുപ്പിൽ അവസരം വന്നാൽ അവരും അഴിമതിക്കെതിരെ മാത്രമെ വോട്ട് ചെയ്യുകയുള്ളൂ. അതാണ് ഡൽഹിയിൽ എഎപി ക്ക് ഗംഭീര വിജയം ഉണ്ടാകാൻ കാരണം. ഇടതുപക്ഷം സോഷ്യലിസ ത്തോടൊപ്പം അഴിമതി രഹിത ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാൽ ഇന്ത്യൻ ജനത അത് അംഗീകരിക്കും. ആയതിനാൽ കൈക്കൂലി, കോഴ, കുംഭകോണങ്ങൾ മാത്രം ഭരണ രീതി ആയ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണം വീണ്ടും ഇന്ത്യ ആകെയൊ കേരളത്തിലോ ഉണ്ടാകാനുള്ള യാതൊരു സാധ്യതയും ഇല്ല. ഹിന്ദു വർഗീയവാദികളാകട്ടെ കൊള്ളയടിക്കുക എന്ന തത്വശാസ്ത്രത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്. ആർക്കു വേണമെങ്കിലും കൊള്ളയടിക്കാം; അതിന്റെ പങ്ക് അവർക്കും കൊടുക്കണം എന്ന് മാത്രം. അവർക്കും ഇന്ത്യയെ രക്ഷിക്കാൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കും എന്ന് ഇപ്പോഴും കരുതുന്നവർ കോൺഗ്രസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി കരുതിയിരുന്ന എ കെ ആന്റണിയുടെയും മകന്റെയും നിലപാടിൽ നിന്നെകിലും പാഠം പഠിക്കേണ്ടതാണ്. മകൻ ബിജെപിയുടെ ദേശീയ സെക്റട്ടറി ആയത് ആന്റണിയുടെ പൂർണ പിന്തുണയോടെയാണ്. കോൺഗ്രസിന്റെയും അടിസ്ഥാനം "രാമരാജ്യം" ഹിന്ദു രാഷ്ട്രവും മനുസ്മൃതിയിൽ ഉറച്ചതുമാണ്. കമ്മ്യൂണിസ്റ്റ്--സോഷ്യലിസ്റ്റ് വിരുദ്ധതയിലും കോൺഗ്രസ്-ആന്റണിയുടെ വിരുദ്ധ സ്വഭാവം 1957 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെ ഇറക്കിയത് മുതൽ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിക്ക് പൂർണ പിന്തുണ കൊടുക്കുന്നതിലും തെളിയുന്നതും നമുക്ക് കാണാം. ബിബിസി ഗുജറാത്ത് കലാപത്തിലെ വസ്തുതകൾ പുറത്ത് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് നരേന്ദ്ര മോദിക്ക് പൂർണ പിൻതുണ കൊടുക്കുന്നതാണ് നാം കണ്ടത്.
//
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. അതിന് പകരം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും ഭരണ ക്രമം ഉണ്ടാകണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല. "ഗണിതശാസ്ത്റം" പോലെ മാർക്സിസവും തത്വാധിഷ്ഠിതമായി മാത്റമേ പ്രവർത്തിക്കുകയുള്ളു. "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് പറയുമ്പോൾ വർഗ സമര സിദ്ധാന്തം പൂർണമായും തള്ളിക്കളയുകയും മാർക്സിസത്തിന്റെ ലക്ഷ്യം പൂർണമായും ഉപേക്ഷിക്കുകയുമാണ്. സ്വാഭാവികമായും തൊഴിലാളിവർഗം അകന്നുപോകും.
//
പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാന തത്വം. മാന്യമായി ജീവിക്കുക എന്നാൽ വാസയോഗ്യമായ വീട്; മതിയായ വേതനത്തോടെയുള്ള തൊഴിൽ; കുട്ടികളുടെ വ്യാഭ്യാസം; മെച്ചപ്പെട്ട സൗജന്യമായ ചികിത്സ; വാർദ്ധക്യകാല സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.  രാഷ്ട്രം സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിച്ചാൽ അവയെല്ലാം ഭരണ കൂടത്തിന്റെ ഉത്തരവാദിത്തമാണ്.    അത് ഒരിക്കലും അനുവദിക്കില്ല എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന നിയമം; ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബിജെപി എന്ന ഹിന്ദുത്വവാദി തുടങ്ങിയ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.  മാർക്സിസവും സോഷ്യലിസ്റ്റ് ആശയഗതികളും കുഴിച്ചുമൂടാൻ കഠിനാദ്ധ്വാനം ചെയ്യുന്ന "മനോരമാ"ദികളും കോൺഗ്രസും ഹിന്ദു/ഇസ്‌ലാം/ക്രിക്സ്റ്റിൻ പിന്തിരിപ്പന്മാരും ഈ കാര്യത്തിൽ ഒറ്റകെട്ടാണ്. നിലനിൽക്കുന്ന എല്ലാ (അന്ധ)വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് ചൂഷക വർഗങ്ങൾ ഒരേ മനസാണ്. പിന്നോക്ക വിഭാഗങ്ങൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്ന കാര്യത്തിലും അവർ ഒരേ മനസാണ്. നരേന്ദ്ര മോഡി സർക്കാർ സ്ഥിരം നിയമന ങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കു ന്നത് അത് കൊണ്ടാണ്. പട്ടാളത്തിൽ പോലും സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പരമാവധി കരാർ നിയമനങ്ങൾ. ജോലി സമയം പന്ത്രണ്ട് മണിക്കൂർ. തുച്ഛമായ വേതനം. കോൺഗ്രസിനും ബിജേപി ക്കും ഇവയിലൊന്നും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. നമ്മുടെ കുട്ടികളുടെ ഭാവി? ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴും 1950 കാലത്തെ "മുതലാളിത്ത ത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിൽ തന്നെയാണ്. 2024 ലെ പൊതുതെരെഞ്ഞെടുപ്പിനെ നേരിട്ടതും അതേ കാഴ്ചപ്പാടിൽ തന്നെ. കാരണം മുതലാളിത്തമാണ് വളരേണ്ടത്.
//
. .രാഹുൽ ഗാന്ധിയും മമത ബാനർജിയും വ്യക്തമാക്കിയതാണ് മതേതര കക്ഷിയാണെന്ന് കരുതി ആരെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്താലും ജയിക്കുന്നവർ കോൺഗ്രസിൽ തന്നെ എന്നെന്നും ഉണ്ടാകും എന്ന് ആർക്കും ഉറപ്പ് പറയാനാവില്ല എന്നത്. കാരണം അടിസ്ഥാനപരമായി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക നയത്തിൽ ഒരുപോലെയാണ്; മാത്റമല്ല "രാമരാജ്യം" ഗാന്ധിജിയുടേയും ലക്ഷ്യമായിരുന്നു. 65 വർഷത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ സംരക്ഷിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ തെളിയിക്കുകയും രാഷ്ട്രീയം കേവലം അഴിമതിയുടെയും വാണീജ്യ രാഷ്ട്രീയത്തിന്റെയും ഭാഗം മാത്റമായി രാഷ്ട്രീയം കണക്കാക്കിയതിന്റെ ഫലമായി ഇന്ത്യൻ ജനത ഇന്ത്യയുടെ ഭരണം ബി.ജെ.പിക്ക് കൈമാറുകയും ചെയ്തു. സാധാരണ ജനങ്ങളിലേക്ക് വിദ്യാഭ്യാസം, ശാസ്ത്രബോധം മുതലായവ എത്തരുത് എന്ന കാര്യത്തിൽ ബിജെപി യും കോൺഗ്രസും ഒന്ന് തന്നെയാണ്. കാരണം അന്ധ വിശ്വാസങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നില്ലെങ്കിൽ ചൂഷകവർഗ രാഷ്ട്രീയം ഇല്ലാതാകും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ 65 കൊല്ലങ്ങൾ കോണ്ഗ്രസ് ഭരിച്ചിട്ടും പ്രാഥമിക വിദ്യാഭ്യാസം പോലും എല്ലാ ഗ്രാമങ്ങളിലും എത്താത്തതാണ് ബിജെപി യുടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാനം. രാമരാജ്യത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിനും ആവശ്യം ബ്രാഹ്മണാധിപത്യവും ചാതുർവർണ്യ വ്യവസ്ഥയും നിലനിൽക്കണം എന്നതാണ്. ആരും മനുഷ്യർ ആകരുത്. അതാണ് അവരുടെ ആവശ്യം.
//
പിന്നോക്ക വി ഭാഗങ്ങളുടെ മോചനത്തിന് കഠിനാദ്ധ്വാനം ചെയ്ത ഡോ.ബി ആർ അംബേദ്ക്കറുടെ കഠിനാദ്ധ്വാനങ്ങളും എവിടെയും എത്തുന്നില്ല. "രാമ രാജ്യം" ലക്ഷ്യമായി കാണുന്ന ബിജെപി യഥാർത്ഥത്തിൽ ഇന്ത്യൻ ജനാധിപത്യം അല്ല അംഗീകരിക്കുന്നത്, രാജവാഴ്ചയാണ്. തന്മൂലം ജനാധിപത്യപരമായി കാണുന്ന എല്ലാത്തിനെയും അവർ തള്ളിക്കളയുകയാണ്. ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കാത്ത ബിജെപി "ബ്രാഹ്മണാധിപത്യം" അടിസ്ഥാനമായ "രാമരാജ്യം" ആണ് ലക്ഷ്യമാക്കുന്നത്. ജനാധിപത്യത്തിന്റെ നാല് നെടും തൂണുകളാണ് നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ, നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം; സ്വതന്ത്രമായ ഭരണ സംവിധാനം; ജനങ്ങൾ തെരഞ്ഞെടുക്കുന്ന സഭകൾ എന്നിവ. എന്നാൽ ബിജെപി യാകട്ടെ ലക്ഷ്യമിടുന്നത് "മനുസ്മൃതിയിൽ" നിർദ്ദേശിക്കുന്ന "ബ്രാഹ്മണ സഭ"കൾ ആയിരിക്കണം നീതിന്യായ വ്യവസ്ഥക്ക് ഉണ്ടായിരിക്കേണ്ടത് എന്നാണ്. ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയേയും നശിപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. സാമൂഹ്യ വിരുദ്ധത അടിസ്ഥാന സ്വഭാവമായ ബിജെപിയും ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള കഴിവില്ലായ്മ തെളിയിച്ചു, കാരണം കോൺഗ്രസിനും ബിജെപിക്കും ഫ്യൂഡൽ, ചൂഷണാധിഷ്ഠിത മുതലാളിത്ത ഭരണരീതി മാത്രമേ അടിസ്ഥാനപരമായുള്ളു. ചാതുർവർണ്യ വ്യവസ്ഥ ഉൾപ്പെടെ ഗാന്ധിജിയും അംഗീകരിച്ചിരുന്നത് രാമരാജ്യമാണ്. അത് ഇന്ത്യയിലെ മുതലാളിത്ത, ജാതി അടിസ്ഥാനമാക്കിയുള്ള വരേണ്യ വിഭാഗത്തെ മാത്റമെ സുരക്ഷിതമാക്കാൻ പര്യാപ്തമാക്കുകയുള്ളു. അറുപത്തിയഞ്ച് കൊല്ലങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസിൽ നിന്നും ഒന്നും കൂടുതൽ പ്രതീക്ഷിക്കാനില്ല.
//
നിങ്ങളുടെ ഒരു "വോട്ട് മാത്റം" മതി; ഒരു പുതിയ ഇന്ത്യക്ക്. തുരത്തുക വർഗീയ കോമരങ്ങളെ.....
//
ഭവനരഹിതർ ഇല്ലാത്ത കേരളം ആണ് കേരളത്തിലെ "ഇടതുപക്ഷ മുന്നണി" യുടെ ലക്ഷ്യം.
"ഭവനരഹിതർ ഇല്ലാത്ത "ഇന്ത്യ"യാണ്
ഇടതുപക്ഷമുന്നണിയുടെ ലക്ഷ്യം എന്നാക്കി മാറ്റിയാൽ വളരെ അകലെ അല്ലാതെ ഇടതുപക്ഷമുന്നണി ആകും ഇന്ത്യ ഭരിക്കുക. അതിനുള്ള ശേഷി "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിനുണ്ട്. സിപിഐ(എം) പാർട്ടി പരിപാടി ഭേദഗതി ചെയ്ത് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന പാർട്ടി പരിപാടി തത്വത്തിൽ അംഗീകരിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഹിന്ദുത്വ വാദികളെ ഒഴിവാക്കുന്നതിനും ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിനും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കുന്നതിനിയമം കഴിയും. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കാത്തിടത്തോളം വർഗ സമര സിദ്ധാന്തത്തിൽ അധിഷ്ഠിതമായ മാർക്സിസം സിപിഐ(എം) അംഗീകരിക്കുന്നില്ല എന്ന് മാത്രമാണ് അർഥം.
//
മുതലാളിത്തത്തിന്റെ സ്വഭാവമാണ് "അദാനി"യും "നരേന്ദ്ര മോദിയും". എന്നാൽ ജീവനക്കാരുടെ വേതനത്തിന്റെ പ്രശ്നത്തിൽ, "ചൂഷക വർഗങ്ങൾ" ഒന്നുതന്നെയാണ്. ജീവനക്കാരുടെ കുറഞ്ഞ വേതനവും "കാർഷിക ഉൽപന്നങ്ങളുടെ" കുറഞ്ഞ വിലയും തീർച്ചയായും വ്യാവസായിക വളർച്ചയെ ഇല്ലാതാക്കും. എത്ര കൂലി കുറയ്ക്കുന്നു, എത്രമാത്രം ലാഭം ഉണ്ടാക്കുന്നു, സമൂഹത്തെ എത്രമാത്രം വഞ്ചിക്കുന്നു, എന്നത് മുതലാളിത്തത്തിന്റെ പൊതു സ്വഭാവമാണ്. "അദാനി" "നരേന്ദ്രമോഡി" എന്നത് ഉദാഹരണവും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ സ്വഭാവവും മാത്രമാണ്. അറുപത്തിയഞ്ച് വർഷങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും പരിഹാരം ആവില്ല. പ്രതിവിധി സോഷ്യലിസത്തിൽ--മാത്രമേ തൊഴിലാളികളുടെ ന്യായമായ വേതനവും കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വിലയും ഉറപ്പാക്കാൻ കഴിയുകയുള്ളു. അത് ഒരു പുതിയ ഇന്ത്യയും ആയിരിക്കും.
//
. .1917 ലെ റഷ്യയിലെ ഒക്ടോബർ വിപ്ളവം അങ്ങനെ തന്നെ ഇന്ത്യയിലും ആവർത്തിക്കണം എന്ന നിലപാട് ഉപേക്ഷിച്ച് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ്" ഇന്ത്യക്ക് ഒരു വോട്ട് നിലപാടാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടത്. പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ മോഡൽ സോഷ്യലിസം എന്നതായിരിക്കണം നിലപാട്. സാങ്കേതിക വിദ്യയും ജനങ്ങളുടെ അഭിരുചികളും മാറുന്നതിനനുസരിച്ച് പുതിയ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നതിനു അത് സഹായിക്കും; ഒരു വലിയ അളവിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതിനും അത് കാരണമാക്കും. എന്നാൽ തൊഴിലാളിക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ വേതനവും തൊഴിൽ നിയമങ്ങളും ഉറപ്പാക്കിയിരിക്കണം.
.
. .ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുക എന്നാൽ സോഷ്യലിസവും അംഗീകരിക്കുന്നു എന്നാണ് അർത്ഥം. എല്ലാ രാജ്യങ്ങളിലും സോഷ്യലിസത്തിന്റെ "മാതൃക" ആരും നിശ്ചയിച്ചിട്ടില്ല. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതുകൊണ്ട്‌ സോഷ്യലിസവും മാർക്സിസവും ഇല്ലാതായെന്ന് സ്ഥാപിക്കാൻ ചൂഷകവർഗ്ഗങ്ങൾ ശ്രമിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചരക്ക് ഉത്പ്പാദനത്തിൽ ജനാധിപത്യത്തിലെ ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്. ആധുനിക പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും സൗകര്യ പ്രദമാണ്. അങ്ങനെ ഒരു സൗകര്യം ഇല്ലാതിരുന്നതാണ് സോവിയറ്റ് യൂണിയനിലെ തിരിച്ചടിക്ക് കാരണമായത്‌. പാർലമെന്ററി ജനാധിപത്യം സോഷ്യലിസ്റ്റ് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരു നിയമ തടസങ്ങളും ഇല്ല എന്നത് സോഷ്യലിസം കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇടവരുത്തുക. അതായിരുന്നില്ല 1917 ൽ ഒക്ടോബർ വിപ്ലവം നടന്ന റഷ്യയിലെ സാഹചര്യങ്ങൾ. പാർലമെന്ററി ജനാധിപത്യം ശാസ്ത്രീയ സോഷ്യലിസത്തിന് പറ്റിയതല്ല എന്ന ചിലരുടെ ധാരണ എന്താണ് മാർക്സിസം എന്നും എന്താണ് സോഷ്യലിസം എന്നുമുള്ള അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്റമാണ്. പണിയെടുക്കുന്നവരുടെ ജീവനും ജീവിതവും സുരക്ഷിതമായിരിക്കണം എന്നതാണ് സോഷ്യലിസത്തിന്റെ മൗലിക അടിത്തറ. അത് സാധ്യമല്ല എന്നതാണ് മുതലാളിത്തം അംഗീകരിക്കുന്നവരുടെ നിലപാട്. അതിനാണ് "സ്ഥിരം നിയമനങ്ങൾ" ഇല്ലാതാക്കുന്നതും "കരാർ വ്യവസ്ഥ" വ്യാപിപ്പിക്കുന്നതും ജോലി സമയം പന്ത്രണ്ട് വരെ ദീർഘിപ്പിക്കുന്നതും. ആവശ്യമുള്ള എല്ലാവർക്കും വീടും എല്ലാവർക്കും തൊഴിലും ജീവിക്കാനാവശ്യമായ വേതനവും പൂർണമായും സൗജന്ന്യമായ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പുനൽകുന്നു എന്നതാണ് "സോഷ്യലിസത്തിന്റെ" അടിസ്ഥാന കാഴ്ചപ്പാട്. (ആ അടിസ്ഥാന ങ്ങളി ലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഏറെക്കുറെ മുന്നോട്ടു പോകുന്നത്.) അതിനായി ഒരു വോട്ട് എന്ന് ഇന്ത്യൻ ജനതയോട് അഭ്യർഥിച്ചാൽ അവരത് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നും നൽകും.
//
..........140 കോടിയിലധികം ജനങ്ങൾക്ക്‌ ആവശ്യമായ ഭക്ഷ്യ ധാന്യവും വീട് ഇല്ലാത്തവർക്ക് വീടും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസവും ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കൽ സായുധ വിപ്ളവത്തിൽ കൂടി നേടാനാവുകയില്ല. ദീർഘ കാലം കൊണ്ട് മാത്റം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ് സോഷ്യലിസം. പരമാവധി ലാഭം മാത്റം ലക്ഷ്യമാക്കുന്ന മുതലാളിത്തം എത്റ വളർന്നാലും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനും ആവില്ല. സാങ്കേതിക വിദ്യ ഓരോ ദിവസവും മാറികൊണ്ടിരിക്കുന്ന തിനാൽ ഇന്നത്തെ സാങ്കേതിക വിദ്യ ആയിരിക്കും നാളെയും എന്നും പറയാനാവുകയില്ല. പഴയ കംപ്യൂട്ടറും ലാൻഡ്ഫോണും ഇപ്പോൾ ഇല്ല. ലാഭം ഇല്ലാത്ത കാർഷിക മേഖലയുടെ സ്ഥിതി നമുക്കറിയാം. കൃഷിക്കാരന്റെ പതിവായുള്ള ആത്മഹത്യ ഇവിടെ സാധാരണയാണ്.
.
.........തികച്ചും പരിമിതമായ അധികാരങ്ങൾ മാത്റം ഉള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തു് എത്റ കാലം ഭരിച്ചാലും ഒരു സംസ്ഥാനത്തു് മാത്റമായി സോഷ്യലിസം സ്ഥാപിക്കാൻ ആവില്ല. അതാണ് ബംഗാളിൽ സംഭവിച്ചത്. കേന്ദ്രം ഭരിച്ച കോണ്ഗ്രസ് തികച്ചും ശത്രുതയോടെ മാത്രമേ ബംഗാളിനെ പരിഗണിച്ചുള്ളൂ. ബിജെപി ഇപ്പോൾ കേരളത്തോട് കാണിക്കു ന്ന നിലപാടും അത് തന്നെ. അതാണ്‌ സോഷ്യലിസ്റ്റ് ഇന്ത്യ എന്നതായിരിക്കണം പാർട്ടി യുടെ ലക്ഷ്യം എന്ന് സൂചിപ്പിക്കുന്നത്. "ആദായ നികുതി" ഉൾപ്പെടെയുള്ള കാതലായ വരുമാന മാർഗങ്ങൾ; എല്ലാത്തിന്റെയും പരമാധികാരം തുടങ്ങിയവ കേന്ദ്ര ഭരണ കൂടത്തിലും പാർലമെന്റിലും നിക്ഷിപ്തമാണ്. സോഷ്യലിസം ഇന്ത്യ ഒട്ടാകെ മാത്റമേ നടപ്പിലാക്കാൻ ആവുകയുള്ളൂ.
.
 ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണ ഘടനയിൽ മാർക്സിസം അംഗീകരിക്കുന്നവർക്ക് മാത്റം നടപ്പിലാക്കാൻ കഴിയുന്ന നിരവധി വകുപ്പുകൾ ഉണ്ട്. ഭരണഘടന വകുപ്പ് 14 അനുസരിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണ്. ഇത് പൂർണ അർത്ഥത്തിൽ നടപ്പിലാകുമ്പോൾ ഇന്ത്യയുടെ ശാപമായ "ചാതുർവർണ്യ വ്യവസ്ഥ" ഉണ്ടായിരിക്കില്ല. യഥാർത്ഥത്തിൽ മാർക്സിസം അംഗീകരിക്കുന്നവർക്ക്‌ അല്ലാതെ ഈ വകുപ്പ് ഫലപ്രദമായി നടപ്പിലാക്കാൻ ആവില്ല. ഭരണ ഘടന വകുപ്പ് 51 A(h) പ്രകാരം ശാസ്ത്രീയചിന്ത മൗലിക കടമയാണ്. ഇത് നടപ്പിലാക്കാൻ ഭൗതികവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മനസിലാക്കിയിരിക്കണം. പണിയെടുക്കുന്നവരെ "മനുഷ്യർ" ആയി കാണാത്ത ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാകണമെന്നായിരുന്നു ഡോ.ബി.ആർ. അംബേദ്ക്കർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നത്. രാജ്യത്തിന്റെ പ്രകൃതി സമ്പത്തിൽ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. അവയിൽ നിന്നും ആർജ്ജിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ആവശ്യമുള്ള എല്ലാ പൗരന്മാർക്കും വാസയോഗ്യമായ ഭവനങ്ങളും സൗജന്യമായ വൈദ്യ സഹായവും സൗജന്യമായ വിദ്യാഭ്യ്സവും മതിയായ വാർദ്ധക്യകാല സംരക്ഷണവും നൽകാൻ മാർക്സിസം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്റമേ ആവുകയുള്ളൂ.
 //
ഇൻഡ്യൻ ഭരണ ഘടനയിലെ സ്ത്രീ - പുരുഷ തുല്യത - "മാർക്സിസം" എങ്ങിനെ കാണുന്നു?
/
"മാർക്സിസം" അംഗീകരിക്കുന്ന "സോഷ്യലിസ" ത്തോടൊപ്പം അല്ലാതെ സാമൂഹ്യ ജീവിതത്തിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉണ്ടാക്കാനാവില്ല. സ്ത്റീകളോട് എല്ലാ മതങ്ങളും കാണിക്കുന്ന വിവേചനം തുറന്ന് കാണിക്കുന്നതിന് ജീവന്റെ നിലനില്പിൽ "സ്ത്റീശരീരത്തിന്റെ" പ്രത്യേകത ചൂണ്ടി കാണിക്കുന്നതിനും വർഗീയ തക്കെതിരായ പോരാട്ടത്തിനും ഭൗതിക വാദത്തിന്റെ ശാസ്ത്രീയത അത്യന്താ പേക്ഷിതമാണ്. ഇന്ത്യൻ ഭരണ ഘടന 51 A(h) പ്രകാരം ശാസ്ത്രീയ സമീപനം ഓരോ പൗരന്റെയും മൗലിക കടമയാണ്. "പ്രകൃതി" കണക്കിലെടുക്കുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പ് മാത്റമാണ്. "പ്റകൃതി"യിൽ മനുഷ്യനും ഒരു ജീവി മാത്റമാണ്. ഒരു സ്ത്രീ ശരീരത്തിൽ ഒരു ശിശു രൂപം കൊള്ളൂന്നതിനുള്ള എല്ലാ ക്റമീകരണങ്ങളും ആണ് ഉള്ളത്. ശിശു പൂർണ വളർച്ച ആകുന്നതു വരെ "പൊക്കിൾകൊടി" വഴിയാണ് ശിശുവിനെ വളർത്തുന്നത്. എന്നാൽ പ്റസവം കഴിഞ്ഞ് ശിശു പുറത്തു വന്നാൽ കുടിക്കാനുള്ള "പാൽ" ആയി മാറുന്നു. "ശ്വാസകോശം" പ്രവർത്തനക്ഷമം ആകുന്നു. വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും എന്നത് ജീവജാലങ്ങളിൽ സ്ത്രീ - പുരുഷ ജീവഘടനയിലൂടെയാണ് വ്യ്കതമാവുന്നത്. പുരുഷനും പുരുഷനും ചേർന്നാലും സ്ത്രീയും സ്ത്രീയും ചേർന്നാലും ഒരു പുതിയ ശിശു ഉണ്ടാവില്ല. പൂർണതയുള്ള സ്ത്രീയും പൂർണതയുള്ള പുരുഷനും ചേരുമ്പോൾ മാത്റമാണ് ഒരു ശിശു ഉണ്ടാവുക. വളരെ അപൂർവം ബാക്ടീരിയ; വൈറസ് തുടങ്ങിയവ ഒഴികെയുള്ള എല്ലാ ജീവജാലങ്ങളിലും ഉള്ള പ്രകൃതിയുടെ സംവിധാനം ആണിത്. പ്രസവം ഉൾപ്പെടെ ശിശുവിനെ സംരക്ഷിക്കുന്നതിന്റെ അത്യന്തം ക്ലേശകരമായ ചുമതല പ്രകൃതി (അല്ലെങ്കിൽ ദൈവം) സ്ത്രീക്ക് നൽകിയപ്പോൾ അവൾക്ക് പൂർണ സംരക്ഷണം നൽകേണ്ടതിന്റെ ഉത്തരവാദിത്തം പ്രകൃതി പുരുഷന് നൽകി. അതാണ് പുരുഷന് കൂടുതൽ കരുത്ത് നൽകിയത്. പിടിയാനക്ക് കൊമ്പ് ഇല്ലെങ്കിലും ആണാനക്ക് (കൊമ്പൻ) കൊമ്പ് ഉണ്ട്. സമൂഹം ആയി ജീവിക്കുക എന്നതും പ്രകൃതി നിയമം ആണ്. അതാണ് സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി. ജീവന്റെ നിലനിൽപ്പിന് എന്തെല്ലാം ആവശ്യം ഉണ്ടോ അതെല്ലാം വളരെ കൃത്യമായി മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും നൽകിയിട്ടുണ്ട്. ജീവന്റെ സൃഷ്ടിക്കായി പ്രകൃതി ഒരുക്കിയിട്ടുള്ള സംവിധാനത്തിൽ കൂടുതൽ ക്ലേശം സഹിക്കേണ്ടി വരുന്ന സ്ത്രീകളെ പുരുഷനോടൊപ്പം കാണുന്നതിന് പകരം രണ്ടാം തരമായി കാണുന്നത് "പുരുഷന്മാരിലൂടെ ഉണ്ടായിട്ടുള്ള മനുഷ്യ സൃഷ്ടികളായ "ദൈവങ്ങൾ" മാത്രമാണ്. മറ്റൊരു ജീവി വർഗ്ഗത്തിലും സ്ത്രീ വിഭാഗത്തോട് "പുരുഷവിഭാഗം" അനീതി കാണിക്കുന്നില്ല. മനുഷ്യ സംസ്കാരം ഉൾകൊള്ളാൻ കഴിയാത്തവർ; എല്ലാം മതത്തിന്റെ ദൃഷ്ടിയിൽ കാണുന്നവരാണ് സ്ത്രീകളെ രണ്ടാം തരമായി കാണുന്നത്. വൈരുധ്യാധിഷ്ഠിത ഭൗതിക വാദം എന്നത് --(വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്, സമരവും ഉണ്ട്, അകത്തേക്ക് എന്നതിന്റെ വിപരീതം ആണ് പുറത്തേക്ക് എന്നത്. നാം ശ്വസിക്കുമ്പോൾ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും സഹായിക്കുന്നു) "ശ്വാസ--ഉച്ച്വാസം" എന്നത് പോലെ -- പ്റകൃതി നിയമം മാത്റമാണ്. ആർക്കും നിഷേധിക്കാൻ ആവാത്ത "മാർക്സിസം " അംഗീകരിക്കുന്ന ശാസ്ത്രീയതയുടെ അടിസ്ഥാനവും ആണത്.
//.
. ."ജനാധിപത്യം" എന്നാൽ "മുതലാളിത്തം" ആണെന്ന തെറ്റിധാരണ എങ്ങനെയോ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ധാരണ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. "ജനാധിപത്യം" എന്നാൽ ആ വാക്കിൽ അന്തർലീനമായിട്ടുള്ള ശരിയായ അർത്ഥം "ജനങ്ങളുടെ ആധിപത്യം" തന്നെയാണെന്ന് സ്ഥാപിച്ചെടുക്കേണ്ട ബാധ്യത സാമൂഹ്യ പൊതുബോധത്തിനുണ്ട്. അതാകട്ടെ പണത്തിന്റെയും ജാതി--മത ശക്തികളുടേയും സ്വാധീനത്തിൽ നിന്നും ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്രമാത്റം കൂലി തൊഴിലാളിക്ക് കുറച്ചു കൊടുക്കാം എന്ന നിലപാടിന് പകരം അവർക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ കൂലി ഉറപ്പുവരുത്തിയാൽ അതിന്റെ പ്രയോചനം എല്ലാ മേഖലകളിലും വളർച്ച ഉണ്ടാകും എന്നതാണ്. കൂലി വാങ്ങുന്ന തൊഴിലാളി അത് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും. അഞ്ഞൂറ് രൂപയെങ്കിലും പ്രതിദിന വേതനം ഉണ്ടെങ്കിൽ ഇന്ത്യ ഒട്ടാകെ പത്തു് കോടി സൈക്കിളുകൾ വാങ്ങാൻ ആളുണ്ടാകും. എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും. സോഷ്യലിസം ഇന്ത്യൻ മോഡൽ എന്നതിനർത്ഥം അടിസ്ഥാനപരമായി ഭൂമിയും എല്ലാ പ്രകൃതി സമ്പത്തുകളും വൻകിട വ്യവസ്വായങ്ങളും പൊതുഉടമ സ്ഥതയിൽ രാഷ്ട്രത്തിന്റേത് ആയിരിക്കണം എന്നാണ് അർത്ഥ മാകുന്നത്. ജനാധിപത്യം എന്നാൽ "ജനങ്ങളുടെ" ആധിപത്യം എന്ന് തന്നെയാകണം അടിസ്ഥാന പ്രമാണം. അവിടെ എല്ലാവിധ "വർഗീയത" കളും ഇല്ലാതാകണം എന്നതായിരിക്കണം കാഴ്ചപ്പാട്. അതിനായി ഒരു "വോട്ട് " എന്ന് പറഞ്ഞാൽ ബഹുഭൂരിയപക്ഷം ജനങ്ങളും അത് അംഗീകരിക്കും.
.
. .രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല. "ബൂർഷ്വാ" പാർലമെന്ററി ജനാധിപത്യം എന്ന് ചരിത്റപരമായി പറയുമെങ്കിലും ആധുനിക പാർലമെന്ററി ജനാധിപത്യം "ബൂർഷ്വാ" എന്ന പദം യോചിക്കുന്നതല്ല, കാരണം യഥാർത്ഥ "ജനാധിപത്യം" ബൂർഷ്വാസി അംഗീകരിക്കുന്നില്ല എന്നത് തന്നെ. യഥാർത്ഥ ജനാധിപത്യത്തിലെ നിക്ഷ്പക്ഷമായ പത്റധർമ്മം, നിഷ്പക്ഷമായ ജുഡീഷ്യറി, സത്യസന്ധമായ രാഷ്ട്രീയം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക തുടങ്ങിയവയൊന്നും ബൂർഷ്വാസിക്ക് യോചിക്കാവുന്നതല്ല. എവിടെയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എല്ലാവിധ കുൽസിത പ്രവർത്തനങ്ങളും അവർ നടത്തിക്കൊണ്ടിരിക്കും. ജനങ്ങളുടെ ആകെ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോടുള്ള ചൂഷക വർഗങ്ങളുടെ ശത്രുത തന്നെയാണ് യഥാർത്ഥ ജനാധിപത്യത്തോടുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനവും. കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിനെ അപകീർത്തിപ്പെടുത്തുന്നതിൽ കോൺഗ്രസും ഹിന്ദു തീവ്രവാദികളും അവരുടെ മാധ്യമങ്ങളും കാണിക്കുന്ന ശത്രുത യഥാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
.
. ."രാജവാഴ്ച" യിൽ അധികാരത്തിന് ഒരു "കേന്ദ്രബിന്ദു" ഉണ്ട്. അത് തകർക്കുകയാണ് യഥാർത്ഥത്തിൽ "ജനാധിപത്യ വിപ്ളവത്തിൽ" സംഭവിക്കുന്നത്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "റിപ്പബ്‌ളിക്ക് " ആയപ്പോൾ അധികാരം ജനങ്ങളിലായി. "ഫ്യൂഡലിസം" എന്നത് രാജവാഴ്ചയാണ്. ഭൂമിയിലെ ഉടമസ്ഥത ഫ്യൂഡലിസം ആവില്ല. ഇന്ത്യയിൽ ജനാധിപത്യ വിപ്‌ളവം ഇന്ത്യയുടെ സ്വാതന്ത്രിയ സമരത്തോടെ പൂർത്തിയായി. രാജാധികാരം ഇന്ഡിയയിൽ ഇന്ന് ആർക്കും ഇല്ല. രാജാവാഴ്ച നിലനിൽക്കുന്ന "ഫ്യൂഡലിസ"ത്തിൽ പ്രഭുക്കന്മാർ വധശിക്ഷ വിധിക്കാൻ പോലും അധികാരമുള്ളവരും സ്വന്തമായി സൈന്യമുള്ളവരും ആണ്. അവർ രാജാവിന്റെ പ്രതിപുരുഷന്മാരും നികുതി പിരിക്കാൻ അധികാരം ഉള്ളവരും ആണ്. രാജാവിന് നികുതി വിഹിതവും ആവശ്യമുള്ളപ്പോൾ സൈനിക സഹായവും നൽകണം. രാജാവാഴ്ച ഇല്ലാതായപ്പോൾ അതെല്ലാം തീർന്നു. ഇന്ത്യയിൽ അങ്ങനെയുള്ള പഴയ പ്രഭുക്കന്മാരുടെ കൈവശം ഭൂമിയുണ്ട്. അത് തിരികെയെടുത്തു് ഭൂമി ഇല്ലാത്തവർക്ക് കൊടുക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. "ചാതുർവർണ്യ" ത്തിന്റെ നീരാളിപിടുത്തം ഇല്ലാതാകുന്നതിനും അത് അത്യന്താപേക്ഷിതമാണ്. അത് നിർവഹിക്കുക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഭാഗം ആയിരിക്കും. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കാതെ അത് സാധ്യമാവുകയില്ല. മാർക്സിസം അംഗീകരിക്കാത്ത ബൂർഷ്വാസി അത് നടത്തില്ല. ജനാധിപത്യത്തിലാകട്ടെ "രാഷ്ട്രീയ സ്വാതന്ത്രിയം" പൗരന്മാരിൽ നിക്ഷിപ്തമാണ്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അവരുടെ പിന്തുണയാണ്; അവരുടെ അഭിപ്രായമാണ് അവരുടെ "വോട്ട് ". അങ്ങനെ അവരെ സോഷ്യലിസത്തിന്റെ ഗുണങ്ങളും മുതലാളിത്തത്തിന്റെ ദോഷങ്ങളും ബോധ്യപ്പെടുത്തി; അവരുടെ പിന്തുണ നേടുകയല്ലാതെ ഇന്ത്യയിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അംഗീകരിക്കില്ല എന്ന നിലപാട് സോഷ്യലിസം എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നത് മാത്റമാണ്. ജനാധിപത്യത്തിലെ വോട്ടവകാശം തികച്ചും "രഹസ്യം" ആയിരിക്കണം എന്നതിൽ വോട്ട് ചെയ്യുന്നവരുടെ സംരക്ഷണം എന്ന ഉദ്ദേശം കൂടിയുണ്ട്.
. .യഥാർത്ഥ "ജനാധിപത്യം" ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്. അതാണ് അമേരിക്ക ഉൾപ്പെടെ; ബിജെപിയും കോൺഗ്രസ്സും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും കാണിക്കുന്ന; കേരളത്തിൽ പോലും "ഇടതുഭരണം" പാടില്ല എന്ന നിലപാടിന്റെ അർത്ഥം. കേരളത്തിലെ ബൂർഷ്വാ പത്റ-മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. മുതലാളിത്തത്തിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കി; മനുഷ്യന്റേയും മനുഷ്യത്വത്തിന്റെയും ആധിപത്യം ആക്കി "ബൂർഷ്വാ ജനാധിപത്യത്തെ" മാറ്റിയെടുക്കണം. അതിനാണ് "ജനകീയ ജനാധിപത്യം" എന്ന് പറയുക. മുതലാളിത്തത്തോടൊപ്പം അത് അസ്സാദ്ധ്യമാണ്. അതിനാകട്ടെ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യവുമല്ല.
. .ലോകമൊട്ടാകെ ചരിത്റത്തിന്റെ ഭാഗമായ രാജ വാഴ്ചയിൽനിന്നും പാർലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ജനാധിപത്യത്തിൽ പണത്തിന്റെയും ജാതി--മത ശക്തികളുടെയും പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനും ജനാധിപത്യം യഥാർത്ഥ "ജനകീയ ജനാധിപത്യം" ആയി മാറുന്നതിനും തൊഴിലാളിവർഗത്തിന്റെ ബോധപൂർവമായ ഇടപെടലുകൾ അത്യാവശ്യമാണ്.
.
. .ഇന്ത്യൻ ഭരണ ഘടന "സോഷ്യലിസ്റ്റ് " ആശയങ്ങളോടൊപ്പം അഞ്ചിൽ നാല് ഭൂരിപക്ഷത്തോടൊപ്പം ഇന്ത്യൻ ജനത അംഗീകരിച്ചിട്ടുള്ളതും ആവശ്യമെങ്കിൽ ജനങ്ങളുടെ അംഗീകാരത്തോടെ ഭേദഗതി ചെയ്യാവുന്നതുമാണ്. "ഹിന്ദു രാഷ്ട്രം" തന്നെ ലക്ഷ്യമായി കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ബിജെപിയുടെ ഭരണത്തിന് ഇടയാക്കിയത് എന്നതിനാലും വിജയിക്കുന്ന "കോൺഗ്രസിൽ" ഉള്ളവർ ഏത് നിമിഷവും "ഹിന്ദുത്വത്തിലേക്ക് " മാറാമെന്നതിനാലും മാർക്സിസം അംഗീകരിക്കുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിച്ചല്ലാതെ 2024 ൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്നത് ഹിന്ദു ഭീകരർക്ക് മുൻപിൽ ദയനീയമായി കീഴടങ്ങുന്നതിന് തുല്ല്യമായിരിക്കും എന്ന് മാത്റമല്ല സ്വാതന്ത്റിയത്തിനു ശേഷം മഹാനായ ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇൻഡ്യൻ ഭരണ ഘടനയുടേയും ദളിത് പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന എല്ലാ സംവരണാനുകൂല്യങ്ങൾ ജനാധിപത്യ അവകാശങ്ങളോടൊപ്പം ഇല്ലാതാക്കുന്നതിനും ആണ് ഇടവരുത്തുക; കാരണം ഹിന്ദു ഭീകരർ ഇന്ത്യയെ "ഹിന്ദു രാഷ്ട്റം" ആയി പ്രഖ്യാപിച്ചാൽ രണ്ടായിരം വർഷങ്ങൾക്ക് പിന്നിലേക്ക് ഇന്ത്യയെ തളളിമാറ്റുക എന്നതായിരിക്കും സംഭവിക്കുക.
//04 01 2023//

 

 


 //https://m.facebook.com/story.php?story_fbid=2763175853825564&id=100003995299089&mibextid=Nif5oz 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ