499. പുരോഗമന പ്രസ്ഥാനങ്ങളിലെ എല്ലാവരോടുമുള്ള ഒരു അപേക്ഷ.
/
ഞാൻ എന്റെ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നത് അവയിൽ മറ്റുള്ളവരുടെ സൂക്ഷ്മ പരിശോധന കൂടി ഉദ്ദേശിച്ചാണ്. എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചാൽ തീർച്ചയായും തിരുത്തുക തന്നെ ചെയ്യും. സാധാരണ ഗതിയിൽ, പേരിന്റെ കൂടെ "പ്രൊഫസർ"; ഡോക്ടർ, # ജസ്റ്റീസ്, "അഡ്വക്കേറ്റ് " തുടങ്ങിയ വിശേഷണങ്ങൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക് കൂടുതൽ വിശ്വാസിത ഉണ്ടാകും. നിർഭാഗ്യവശാൽ അങ്ങനെയുള്ള സാഹചര്യങ്ങൾ ഒന്നും എന്റെ കുടുംബ പശ്ചാത്തലം മൂലം എനിക്ക് കഴിഞ്ഞിട്ടില്ല. കാര്യമായ വിദ്യാഭ്യാസമോ സമ്പത്തോ ഉള്ളവരായിരുന്നില്ല എന്റെ മാതാപിതാക്കൾ. മുപ്പത് സെന്റ് സ്ഥലവും ആറ് മക്കളും. "മക്കൾ" ആരും "പഠിക്കണം" എന്ന വാശി മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല. എന്റെ ജീവിതത്തിൽ "ഹരി--ശ്രീ" കുറിക്കൽ പോലും ഉണ്ടായിട്ടില്ല. അന്ന് എട്ട് അണ വേണം. അത് ഇല്ലാത്തതുകൊണ്ട് മാത്റം ഒഴിവായി പോയതാണ്. ഇപ്പോൾ അതും ഭാഗ്യം ആയി കരുതുന്നു. യൂ പി സ്‌കൂളിൽ നിന്നും ഹൈസ്‌കൂളിലേക്ക് വിദ്യാർത്ഥി തന്നെ രക്ഷിതാവായും പോകുന്ന സ്ഥിതിയായിരുന്നു എനിക്ക്. എങ്ങനെയോ എസ് എസ് എൽ സി കഴിഞ്ഞപ്പോൾ സർക്കാർ സർവീസിൽ (പോലീസ് വകുപ്പ്) ജോലി ലഭിച്ചു. സർക്കാർ സർവീസിൽ ആയിരുന്നപ്പോൾ പ്രൈവറ്റായി പ്രീ ഡിഗ്രിയും ഡിഗ്രിയും കേരള യൂണിവേഴ്സിറ്റി യിൽ നിന്നും ഹിസ്റ്ററി (മെയിൻ); (സാമ്പത്തികം; രാഷ്ട്രീയം സബ്സിഡിയറി) പാസ്സാകാൻ പറ്റിയതാണ് ആകെ കൈമുതൽ. കോളേജ് പ്രൊഫസർ മാർ തയ്യാറാക്കുന്ന ഗൈഡുകൾ ആയിരുന്നു ആകെ ആശ്രയം. അതോടൊപ്പം ഭാഷ ഇൻസ്റ്റിറ്റിയൂട്ട് തയ്യാറാക്കുന്ന പുസ്തകങ്ങളും. എന്റെ ഇഗ്ളീഷിൽ തെറ്റുകൾ കാണാം. ചൂണ്ടിക്കാണിച്ചാൽ തിരുത്താം. എന്നാൽ ഭാഷ ആശയങ്ങൾ കൈമാറുന്ന തിനുള്ളതാണ് എന്നതിനാൽ പോസ്റ്റുകളിലെ ആശയങ്ങൾ ക്കായിരിക്കണം കൂടുതൽ പരിഗണന നൽകേണ്ടത്.
//
എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഉപയോഗിച്ച് ഇന്ത്യയിലെ ഹിന്ദുത്വ ബിജെപി ഭീകര ഭരണം ഇല്ലാതാക്കാൻ ആവില്ല എന്നത് ഇൻഡ്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് ബോധ്യം ആവില്ല. 1987 ൽ കാസർഗോഡ് ജില്ലയിലെ "ചീമേനി കൂട്ടക്കൊല" യിൽ അഞ്ച് സിപിഐ(എം) സഖാക്കളെ ജീവനോടെ ദഹിപ്പിക്കുന്നതിന് തൊഴിലാളിവർഗ രാഷ്ട്രീയം നിലനിൽക്കരുത് എന്നത് അല്ലാതെ കോൺഗ്രസ് ഗുണ്ടകൾക്ക് പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും പറയുന്നത് "മഹാ സഖ്യത്തിന്റെ അടിത്തറ" ഇളകിയിട്ടില്ല എന്നാണ്. അതായത് ഇപ്പോഴത്തെ നിലപാടിൽ ഭാവിയിലും യാതൊരു മാറ്റവും ഉണ്ടാവില്ല. അതിനർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ പോലും നിലനിൽക്കാൻ അനുവദിക്കില്ല എന്ന് മാത്രമാണ്. ജീവനുള്ളത് വളരും, പെരുകും എന്നതാണ് പ്രകൃതി നിയമം. ജീവൻ ഇല്ലാത്തത് വളരില്ല. വളരുന്നി ല്ലെങ്കിൽ ജീവൻ ഇല്ല എന്നാണ് അർത്ഥം. ഇതെല്ലാം പറയുന്നത് ഒരു വെറും പാവം "ഹരിഹരക്കുറുപ്പ്" ആയത് കൊണ്ടായിരിക്കാം എത്രയെല്ലാം അനുഭവങ്ങൾ ഉണ്ടായാലും കേൾക്കേണ്ടവർക്ക് ബോദ്ധ്യമാകാത്തത്. ഇന്ത്യയുടെ സാംസ്കാരിക പ്രത്യേകത ആയി മാറിയിട്ടുള്ളതാണ് ശുദ്ധ ബഡായി ആയ "ബ്രാഹ്മണ മഹത്വം". മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയുടെ ആവശ്യകത പറഞ്ഞ ഇഎംഎസ് ബ്രാഹ്മണനും ജന്മിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പറഞ്ഞ സീതാറാം യെച്ചൂരിയും ബ്രാഹ്മണൻ ആയിരുന്നു. യാതൊരു കാര്യങ്ങളും മനസിലാകാത്തവർ എന്തും പറയുന്നത് ആരാണ് എന്ന് മാത്രം ആണ് പരിഗണിക്കുക. ആ നിലക്ക് പാവപ്പെട്ടവനും ശൂദ്രനും ആയ ഒരു ഹരിഹരക്കുറുപ്പ് പറയുത് അവർക്ക് ഒരിക്കലും മനസിലാവില്ല. ഉറച്ച ഇടത്‌പക്ഷം ആയ സ്വന്തം ജീവിത പങ്കാളിക്ക് പോലും ഹരിഹരക്കുറുപ്പ് പറയുന്നതിന്റെ ഒരക്ഷരം പോലും മനസിലായിട്ടില്ല. "എന്നോട് പറയണ്ട; എനിക്ക് കേൾക്കണ്ട" എന്ന നിലപാട് അല്ലാതെ ഒരു വിട്ടുവീഴ്ചയും ജീവിത പങ്കാളിയിൽ നിന്ന് പോലും ഇല്ല. ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരി ക്കുന്നത് അവസാനിപ്പിക്കണം എന്നതുമാത്രം ആണ് ജീവിത പങ്കാളിയുടേയും ആവശ്യം. യാതൊന്നും മനസിലാവില്ലാ ത്തവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. കേൾക്കുന്നത് എല്ലാം അവർക്ക് അർത്ഥ ശൂന്യമായ ശബ്ദങ്ങൾ മാത്രം. അവരെ ആർക്കും ഒന്നും ചെയ്യാനും ആവില്ല. അവരോട് എന്താണ് ജനാധിപത്യം എന്നും സോഷ്യലിസം അംഗീകരിച്ചാൽ ഹിന്ദുത്വ ബിജെപി ഇന്ത്യൻ തൊഴിലാളി വർഗത്തിന് ഒരു വിഷയമേയല്ല എന്നതും ബോധ്യപ്പെടുത്താൻ ആവില്ല.
//
1969 മുതൽ സിപിഐ രാഷ്ട്രീയത്തിലും 1985 മുതൽ സിപിഐ (എം) (കേരള എൻജിഒ യൂണിയൻ) പ്രവർത്തന മേഖലകൾ. അതുകൊണ്ട് എല്ലാവരുടെയും സൂക്ഷ്മ പരിശാധന തീർച്ചയായും സ്വാഗതം ചെയ്യുന്നുണ്ട്. ഒരു കാര്യവും മുൻ തീരുമാനം ഇല്ലാതെ പരിശോധിക്കുക എന്നതാണ് എന്റെ സ്വഭാവം. അതിന്റെ കാരണം ശ്രീ.ബുദ്ധന്റെ "ഗുരുക്കന്മാരെയോ പ്രമാണങ്ങളെയോ ആധാരമാക്കേണ്ടതില്ല" എന്ന ഉപദേശം കൂടിയാണ്. സ്വയം ബോധ്യമാകുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ എന്താണ് പറഞ്ഞിരിക്കുന്നത് എന്നത് ഞാൻ കാര്യമാക്കാറില്ല. എല്ലാം നിയന്ത്രിക്കുന്നത് സൂര്യൻ ആണ് എന്നത് എന്റെ സ്വയം ബോധ്യപ്പെടലാണ്. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടാകുമായിരുന്നില്ല. 1969 കാലം മുതൽ 16 വർഷ കാലത്തേക്ക് സിപിഐ രാഷ്ട്രീയത്തിൽ ആയിരുന്നു എങ്കിലും എനിക്ക് സിപിഐ - കോണ്ഗ്രസ്സ് ബന്ധം വർഗ സമര കാഴ്ചപ്പാടിൽ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ - 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി സിപിഐ; സിപിഐ(എം) - സോഷ്യലിസം എന്ന "പാർട്ടി പരിപാടി" അംഗീകരിക്കാതെ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ തുടരുന്നത് എന്താണ് മാർക്സിസം; എന്താണ് ജനാധിപത്യം എന്നിവ മനസിലാകാത്തതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. മാർക്സിസം അംഗീകരിക്കുമ്പോൾ അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിന്റെയും കാലം മുതൽ നിലനിൽക്കുന്നത് ചൂഷക വർഗ ഭരണകൂടമാണ് എന്ന് അംഗീകരിക്കണം. (ഇന്ത്യയിൽ അത് അങ്ങനെ അംഗീകരിക്കുന്നില്ല. അംഗീകരിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നം ഇല്ല). ഭരണ കൂടം അടിമവ്യവസ്ഥയുടെ കാലത്ത് നിലവിൽ വന്നത് അടിമ ഉടമകളുടെ താത്‌പര്യം സംരക്ഷിക്കുന്നതിനും അടിമ വ്യവസ്ഥ സംരക്ഷിക്കുന്നതിനും ആയിരുന്നു. അടിമകൾക്ക് അടിമ ഉടമകൾ നികുതി കൊടുക്കണമായിരുന്നു. രാജാക്കന്മാരെ സംരക്ഷിച്ചിരുന്നത് അടിമ ഉടമകൾ ആയിരുന്നു. പഴയ അടിമ ഉടമകളുടെ പിന്തുടർച്ചക്കാരാണ് ഇപ്പോഴത്തെ മുതലാളിമാരും ബ്രാഹ്മണാധിപത്യവും. എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്ന് മാർക്സിസത്തിന്റെ നിലപാട് അതിന്റെ അടിസ്ഥാനത്തിലാണ്.
//
മാർക്സിസം രൂപം കൊള്ളുന്നത് 1850 കാലത്താണ്. അന്ന് ലോകമാകെ രാജവാഴ്ചയുടെ കാലമാണ്. രാജവാഴ്ചയിൽ ഭരണകൂടം തൊഴിലാളിവർഗം ഉൾപ്പെടെയുള്ള പണിയെടുക്കുന്നവരുടെ താത്പ്പര്യം സംരക്ഷിക്കുന്നത് ആകണമെങ്കിൽ സായുധവിപ്ലവം അല്ലാതെ മറ്റ് മാര്ഗങ്ങള് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആധുനിക പാർലമെന്ററി ജനാധിപത്യം നിലവിൽ വരുന്നത് ഇരുപതാം നൂറ്റാണ്ടിൽ -- 1939 - 45 കാലത്ത് നടന്ന രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. അതിന്റെ പ്രധാന കാരണം പഴയ സോവിയറ്റ് യൂണിയന് ജർമ്മനി; ഇറ്റലി; ജപ്പാൻ അടങ്ങുന്ന ഫാസിസ്റ്റ് ശക്തികളെ പരാജയ പ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. സോവിയറ്റ് യൂണിയന് ജർമ്മനിയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ഒന്നരക്കോടിയിലേറെ ജനങ്ങൾ മരണപ്പെട്ട യുദ്ധത്തിന് ശേഷമാണ്. അന്ന് അവിടെ സോവിയറ്റ് യൂണിയന് വിജയിക്കാൻ കഴിഞ്ഞില്ലായിരുന്നെകിൽ; വിജയിച്ചത് ജർമ്മനി ആയിരുന്നെകിൽ ഇപ്പോഴത്തെ ആധുനിക പാർലമെന്ററി ജനാധിപത്യം നിലവിൽ വരുമായിരുന്നില്ല. ജനാധിപത്യം നിലവിൽ വന്നത് ലോകമാകെ അംഗീകരിക്കപ്പെട്ടുകൊണ്ടും രാജവാഴ്ചയുടെ കാലം തന്നെ ഇല്ലാതാക്കികൊണ്ടുമാണ്. അതുമൂലം രാജാവിൽ മാത്രം ആയിരുന്ന "രാഷ്ട്രീയ അധികാരം" ഒരോ പൗരന്മാരിലേക്കുമായി മാറി. പാരമ്പര്യം ആയിരുന്ന രാജവാഴ്ചകൾ ലോകമൊട്ടാകെ മാറി. അഥവാ എവിടെയെങ്കിലും നിലനില്ക്കുന്നു എങ്കിൽ പോലും അവയ്‌ക്ക് പഴയ കാല "രാഷ്ട്രീയ അധികാരം" ഉള്ളവയല്ല.
//
ഇതൊന്നും ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതൃത്വങ്ങൾക്ക് മനസിലായിട്ടില്ല. അവർ ഇപ്പോഴും സോഷ്യലിസം സ്ഥാപിക്കണമെങ്കിൽ സായുധ വിപ്ലവം കൂടിയേ കഴിയു എന്ന ധാരണയിലാണ്. "വിപ്ലവം" എന്ന് എപ്പോഴും പറയുന്നവർക്കും രാജവാഴ്ചയിൽ രാജാവിൽ മാത്രം ഉണ്ടായിരുന്ന "രാഷ്ട്രീയ അധികാരം" ജനങ്ങളിലേക്ക് മാറിയതിലെ "വിപ്ലവം" മനസിലായിട്ടില്ല. "രാഷ്ട്രീയ അധികാരം" ഒരു കേന്ദ്ര ബിന്ദുവിൽ ആയിരുന്നപ്പോൾ പ്രസക്തമായിരുന്ന സായുധ വിപ്ലവത്തെക്കുറിച്ചാണ് ഇപ്പോഴും ആളുകൾ. പറയുന്നത്. പാരമ്പര്യം ആയിരുന്ന രാജവാഴ്ചകൾ ഇല്ലാതായതും ഇന്ത്യ; പാകിസ്ഥാൻ; ബംഗ്ലാ ദേശ് തുടങ്ങിയ പുതിയ രാജ്യങ്ങൾ നിലവിൽ വന്നതും അവിടങ്ങളിൽ ഒന്നും പാരമ്പര്യ രാജവാഴ്ചകൾ ഇല്ലാത്തതും ആർക്കും അറിയില്ല. ഇപ്പോൾ "വോട്ട്" ചെയ്യുന്നവർ എല്ലാം രാജ്യം ഭരിക്കാനും അവകാശം ഉള്ളവരാണ്. തെരെഞ്ഞെടുക്കപ്പെടുന്നവർ ആരും സ്ഥിരം അല്ല; നിശ്ചിതകാലത്തേക്ക് മാത്രമാണ്. നിഷ്പക്ഷം ആയ നീതിന്യായ വ്യവസ്ഥയും അഭിപ്രായ സ്വാതന്ത്ര്യവും ഭരണകൂടവും രാജവാഴ്ചയിൽ ഒരിടത്തും ഉണ്ടായിരുന്നില്ല.
//
എന്താണ് "മാർക്സിസം" എന്ന് മനസിലാക്കുന്നവർക്ക് മാത്റമേ ആ തത്വ ശാസ്ത്രത്തിന്റെ ശക്തിയും അത് തൊഴിലാളി വർഗ്ഗത്തിലും സാധാരണ ജനങ്ങളിലും എങ്ങനെ പ്രവർത്തിക്കും എന്ന് മനസിലാക്കാൻ ആവുകയുള്ളൂ. "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുന്നതിനെ അവർക്ക് ഒരിക്കലും അംഗീകരിക്കാനും ആവില്ല. "മാർക്സിസം" മനസിലാ കാത്തവർക്ക് "സോഷ്യലിസം" എന്ന പാർട്ടി പരിപാടി അംഗീകരിച്ചാൽ ഇന്ത്യൻ ജനതയുടെ തൊണ്ണൂറ് ശതമാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞാൽ മനസിലാവില്ല. "മാർക്സിസം" മനസിലാകില്ലാത്തവരെ അത് ബോധ്യപ്പെടുത്താനും ആവില്ല.
//
"മാർക്സിസം" എന്ന വിഷയത്തിൽ ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത് കാറൽ മാർക്സിന്റെ വാക്കുകളേക്കാൾ മാർക്സിന്റെ "ലക്ഷ്യത്തെ" യാണ്. കേവലം വാക്കുകളിൽ മാത്റം നിലകൊണ്ടാൽ സാഹചര്യം മാറുമ്പോൾ വാക്കുകൾ അപ്രസക്തമാകും. എന്നാൽ "ലക്‌ഷ്യം" മാറുക അത്റ എളുപ്പമല്ല. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ ആയിരുന്നില്ല മാർക്സിന്റെ ലക്‌ഷ്യം എന്ന എന്റെ നിലപാട്.
//
ഏത് വ്യവസ്ഥക്ക് എതിരെയാണോ മാർക്സിസ്റ്റ് ആശയങ്ങൾ രൂപം കൊണ്ടത്, ആ വ്യവസ്ഥയാണ് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് എന്ന് പാർട്ടി നേതൃത്വങ്ങളെ ബോധ്യപ്പെടുത്താനും ആവില്ല. ഏത് വ്യവസ്തയാണോ പ്രോത്സാഹിപ്പിക്കേണ്ടത് എന്നും അറിയില്ല. സമൂഹത്തിൽ ഏതെങ്കിലും കാര്യങ്ങൾ മനസിലാ ക്കുന്നവർ പോലും വളരെ അപൂർവമാണ്. മറ്റുള്ളവരെ അനുകരിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ദീർഘകാലം നിലനിന്ന രാജവാഴ്ച ഇല്ലാതായതും ജനാധിപത്യം നിലവിൽ വന്നതും തികച്ചും പുതിയ സാഹചര്യങ്ങളാണ്. പുതിയ സാഹചര്യ ങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടവർ പഴയ സാഹചര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. അതാണ് "മുതലാളിത്തം പ്രോത്സാഹി പ്പിക്കാൻ തീരുമാനിച്ചപ്പോൾ സംഭവിച്ചത്.
//
സഖാക്കൾ കെ ദാമോദരനും ഇഎംഎസിനും മനസിലാകാതെ പോയത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും വർഗ വൈരുധ്യങ്ങളും മാത്രം അല്ല. ഇന്ത്യയുടെ ജനാധിപത്യവും ഇന്ത്യയുടെ ഫെഡറൽ സംവിധാന വുമാണ്. മാർക്സിസം അംഗീകരിച്ചിട്ടുള്ളത് എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നതുമാണ്. പ്രാചീന റോമാസാമ്പ്രാജ്യത്തെ കിടിലം കൊള്ളിച്ച സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ നടന്ന അടിമ കലാപം അതിന്റെ ഭാഗമാണ്. ഫറവോൻ രാജാവിന്റെ അടിമകൾ ആയിരുന്ന ജനതയെ മോചിപ്പിക്കുന്ന ചരിത്രമാണ് ബൈബിൾ പഴയ നിയമം. ഇന്ത്യയിൽ അത് ബ്രാഹ്മണാധിപത്യത്തിന്റെ രൂപത്തിൽ ആണ് എന്നതുമാണ്. . ബി സി രണ്ടായിരത്തിനും ആയിരത്തിനും ഇടയിൽ സിന്ധു നദി കടന്നുവന്നതാണ് ആര്യന്മാർ. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. ഇന്ത്യയിലെ ആദിമ നിവാസികൾ ആയിരുന്ന ദ്രാവിഡ ജനതയെ അസുരന്മാരായി ചിത്രീകരിച്ച് അവരെ കൊന്നൊടുക്കേണ്ടവരാണ് എന്ന് "ദേവന്മാർ" എന്ന് സ്വയം തീരുമാനിച്ച ആര്യന്മാർ കൊന്നൊടുക്കുകയോ അടിമകൾ ആക്കുകയോ ചെയ്തു. അതിൽ ഒന്നാണ് "മാവേലിചക്രവർത്തി" എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ ഓണത്തിന്റെ അടിസ്ഥാനം. "മാവേലി" "അസുര"ചക്രവർത്തി എന്ന് അല്ലാതെ മറ്റൊരു കുറ്റവും പറയപ്പെടുന്നില്ല. അടിമകൾ ആരും സ്വയം അടിമകളാകുന്നവരല്ല; ആക്കുന്നതാണ്. നയിൽ നദീതീരങ്ങളിൽ ഉടലെടുത്ത മനുഷ്യ സംകൃതിയിൽ ഒരു ഭാഗം അഫ്ഘാൻ
പ്രദേശം വഴി സിന്ധൂ നദി കടന്നു വന്നത് അന്നത്തെ ആദിമ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ദ്രാവിഡ സംസ്കാരത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ്. വധിക്കാതെ പിടികൂടിയവരെ അടിമകളാക്കി. അവരെ കൊണ്ട് പണിതുയർത്തിയതാണ് ഇന്ത്യയിലെ മഹാ അത്ഭുതങ്ങളായ "ശിലാ ക്ഷേത്രങ്ങളും മറ്റും. ബൈബിളിൽ "ഉല്പത്തി" ഭാഗത്തെ "ന്യായ പ്രമാണങ്ങളിൽ" ഒന്ന് "വെളിച്ചപ്പാടിനെ കാണരുത്; മുഹ്ര്‌ത്തം നോക്കരുത്" തുടങ്ങ്ങിയവ നമ്മുടെ വെളിച്ചപ്പാടുമാരുടെ ഉറവിടം എവിടെ ആയിരുന്നു എന്നത് കൂടെയാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഒരു "ഹരിഹരക്കുറുപ്പ്" പറയുന്നതുകൊണ്ട് സിപിഐ യിലെയോ സിപിഐ(എം) ലെയോ നേതൃത്വങ്ങൾ പരിഗണിക്കാൻ ഇടയില്ല. ഫലമോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിന്റെ ഭാഗം ആവുക തന്നെ ചെയ്യും.
//
1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ സഖാക്കൾ കെ ദാമോദരനും ഇഎംഎസിനും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും വർഗവൈരുധ്യങ്ങളും എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നതും മാത്രം അല്ല മനസിലാകാത്തത്. മാർക്‌സിന്റെ മൗലിക കണ്ടെത്തലായ പരിതസ്ഥിതി ബോധത്തെയാണ് നിർണയിക്കുക; ബോധം പരിതസ്‌തിതിയെ അല്ല എന്നതുമാണ്. അതിന്റെ ഭാഗമാണ് ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയാണ് രാഷ്ട്രീയവും സാംസ്കാരികവുമായ ഉപരിഘടനയെ ആകെയാണ് നിർണയിക്കുക എന്ന കണ്ടെത്തൽ. "മൂലധനം" എന്ന കൃതി രചിക്കുന്നതിന് മുൻപ് മാർക്സ് തയ്യാറാക്കിയ "രാഷ്ട്രീയ അർത്ഥ ശാസ്ത്ര നിരൂപണത്തിന് ഒരു സംഭാവന" എന്ന കൃതിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കെ ദാമോദരന്റെ "മാർക്സിസ്റ്റ് ക്ളാസുകളിൽ" ഈ വിഷയം വികലമായി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ ആ സഖാവിന് വിഷയം മനസിലായിട്ടില്ല. അല്ലെങ്കിൽ ബ്രാഹ്മണാധിപത്യത്തിലും ഫ്യൂഡലിസത്തിലും കെട്ടിപ്പൊക്കിയ ഇന്ത്യൻ മുതലാളിത്തം, പഴയ അടിമ ഉടമകളുടെ പിന്മുറക്കാരെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമായിരുന്നില്ല. രാജവാഴ്ചയെ നിലനിറുത്തിയിരുന്നത് ഫ്യൂഡൽ പ്രഭുക്കൾ ആയിരുന്നു. മുതലാളിത്ത വ്യവസ്ഥയെ സംരക്ഷിക്കുന്നത് മുതലാളിമാരാണ് അല്ലെങ്കിൽ അവരുടേ പണത്തിന്റെ ശക്തിയാണ്. ഇന്ത്യയിൽ ഇന്ത്യയിലെ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപിയും ആണ്. തിരിച്ച് അവർ കോൺഗ്രസിനേയും ബിജെപിയേയും സംരക്ഷിക്കും. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി എത്രയെല്ലാം മുതലാളിത്തം വളരണം എന്ന നിലപാട് സ്വീകരിച്ചാലും കോർപ്പറേറ്റുകളും കോൺഗ്രസും ബിജെപിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലനിൽക്കാൻ അനുവദിക്കില്ല. ഇതെല്ലാം സ്ഥാപിക്കാനാണ് "മാർക്സിസം" എന്ന തത്വ ശാസ്ത്രം പൂർണമായും നിലകൊള്ളുന്നത്. സഖാക്കൾ കെ ദാമോദരനും ഇഎംഎസിനും മനസിലാകാത്ത കാര്യങ്ങൾ പിണറായി വിജയനോ പ്രകാശ് കാരാട്ടിനോ സീതാറാം യെച്ചൂരിക്കൊ മനസ്സിലായില്ലെങ്കിൽ അത് തികച്ചും സ്വാഭാവികം ആണ്. എന്നാൽ ലെനിന്റെ എല്ലാ കൃതികളിലും പ്രത്യേകം പറയുന്ന കാര്യങ്ങൾ അവഗണിച്ചാൽ സംഭവിക്കുന്നതാണ് നൂറ് കൊല്ലത്തിൽ അധികം ചരിത്രമുള്ള ഇന്ത്യിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
//
ഒരു "കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം" സോഷ്യലിസത്തിനെതിരെ ഇത്രമാത്രം രൂക്ഷമായ എതിർപ്പ്, ചെറുത്ത് നിൽപ്പാണ് എന്നെ അമ്പരപ്പിക്കുന്നത്. എന്റെ വിമർശനങ്ങളെ പരിശോധിക്കാനല്ല, അവഗണിക്കാനും അവയിൽ നിന്നും ഓടി രക്ഷപ്പെടാനും ആണ് ശ്രമിക്കുന്നത്. അതാകട്ടെ കഴിഞ്ഞ ഇരുപത് വർഷത്തി ലധികമായി തുടരുകയാണ്. പാർട്ടിയാകെ പരിശോധിക്കുന്നതിനായി "പരിപാടി" യെക്കുറിച്ചുള്ള വിമർശനങ്ങൾ ഒരു പുസ്തകത്തിന്റെ ഭാഗമാക്കിയപ്പോൾ പാർട്ടി എന്നെ മെമ്പർഷിപ്പിൽ നിന്നും പുറത്താക്കി. അതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ ബംഗാളിൽ ഒരു എം എൽ എ പോലും ഇല്ലാതായത്. എന്നാലും കാര്യങ്ങൾ പി ബി ക്ക് മനസിലാവില്ല. പാർട്ടി ഇല്ലാതാകുന്നത് നേതൃത്വത്തിന് പ്രശ്നമേയല്ല. ഇൻഡ്യ ഒട്ടാകെ പാർട്ടി തകർന്ന് തരിപ്പണമാകുമ്പോഴും പാർട്ടി പോളിറ്റ് ബ്യൂറോക്കും ക്വേന്ദ്ര കമ്മിറ്റിക്കും യാതൊരു കുലുക്കവുമില്ല. പരിഹാരമായി കണ്ടെത്തുന്നതാകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഐക്യമുണ്ടാക്കാനും. ഇന്ത്യയിൽ ഒരു ചെങ്കൊടി പോലും കാണാൻ പാടില്ല എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ; ബിജെപിയുടെ; ചൂഷകവർഗങ്ങളുടെയാകെ നിലപാടെന്ന് പാർട്ടി നേതൃത്വത്തിന് ഒരിക്കലും മനസിലാവില്ല. ബോധ്യപ്പെടുത്താൻ യാതൊരു മാർഗവും ഇല്ല. എന്റെ വിമർശനങ്ങളെ പരിശോധിക്കാൻ പാർടി ഒരിക്കലും തയ്യാറാവില്ല. എന്തും തീരുമാനിക്കാനുള്ള പാർട്ടി പോളിറ്റ് ബ്യൂറോയുടെ നിലപാടാണ് ബംഗാളിൽ ഒരു സീറ്റു പോലും ഇല്ലാതായപ്പോഴും ബംഗാളിലെ സഖ്യം എന്നന്നേക്കും തുടരാനും കോൺഗ്രസുമായി ഇന്ത്യ ഒട്ടാകെ സഖ്യം ഉണ്ടാക്കാനും കാരണം. ഇന്ത്യയിൽ ഒരിടത്തും ഒരു കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും വോട്ട് ചെയ്യില്ല എന്നത് പിബി അംഗങ്ങൾക്ക് ഒരിക്കലും മനസിലാവില്ല. അടുത്ത പാർട്ടി കോൺഗ്രസോടെ ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യതകൾ മാത്രമാണ് എനിക്ക് കാണാൻ കഴിയുന്നത്. കാരണം യാതൊന്നും അറിയില്ലാത്ത പാർട്ടി പോളിറ്റ് ബ്യൂറോ ഏറ്റവും എളുപ്പം ഉള്ള വഴി മാത്രമേ തെരെഞ്ഞെടുക്കുകയുള്ളു.
തത്വശാസ്ത്രം എന്ത് പറഞ്ഞാലും, പാർട്ടി പരിപാടി എന്ത് പറഞ്ഞാലും സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കില്ല എന്നതാണ് വിഷയം ഇന്ത്യൻ ജനതയുടെ മുൻപിൽ പോലും വെല്ലുവിളി ആയി മാറുന്നത്. പൊതുമേഖല സംരക്ഷിക്കപ്പെടണം എന്ന ആവശ്യം പോലും അംഗീകരിക്കില്ല എന്നതാണ് ഹിന്ദുത്വ ഭരണം ഇന്ത്യയിൽ അനന്തമായി നീണ്ടു പോകാൻ കാരണമാക്കുക.
//
മുപ്പത്തിനാല് കൊല്ലം തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞ ബംഗാളിലെ സ്ഥിതിയും ഇന്ത്യ ഒട്ടാകെയുള്ള പാർട്ടിയുടെ സ്ഥിതി പോലും മുതലാളിത്തത്തോടുള്ള നിലപാടിൽ ഒരു മാറ്റവും വരുത്തില്ല എന്നതാണ് അടിസ്ഥാന വിഷയം. അതാകട്ടെ മാർക്സിസം എന്താണെന്ന് മനസിലാകാതെ അല്ല, അന്ഗീകരിക്കില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏറ്റവും ഒടുവിൽ കാണുന്ന സ്ഥിതി ഇന്ത്യ ആര് വേണമെങ്കിലും ഭവിക്കട്ടെ, നമുക്ക് കേരളം മാത്രം മതി എന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം പോലും കണക്കിലെടുക്കുന്നില്ല. പരമാധികാരം കേന്ദ്ര ഭരണത്തിനാണ് എന്നതിന്റെ ഗൗരവം പിടികിട്ടുന്നില്ല. എന്താണ് "മാർക്സിസം" എന്ന് മനസിലാക്കുന്നവർ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിക്കില്ല. അതുകൊണ്ടുനതന്നെ "സോഷ്യലിസം സ്ഥാപിക്കുക" എന്ന ഉത്തരവാദിത്വത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം" എന്നത് മാത്റമാണ് പാർട്ടി പോളിറ്റ് ബ്യൂറോയുടെ ആലോചന അല്ലെങ്കിൽ സ്വീകരിച്ചിട്ടുള്ള "അടവ് നയം". ഇതാകട്ടെ ഒരു രാജ്യത്തോട് ചെയ്യുന്ന വഞ്ചന മാത്റമാണ് താനും. രാജ്യം എന്നെന്നും ഹിന്ദു വർഗീയവാദികളുടെ വിളയാട്ടു ഭൂമിയായി തുടരാൻ ആണ് ഈ നിലപാട് ഇടയാക്കുക.
//
എന്റെ പോസ്റ്റിലെ ഒരു കാര്യത്തിലും യാതൊരു അഭിപ്രായ പ്രകടനമോ പ്രതികരണമോ നടത്താതെ, ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന് കരുതുന്നവരാണ് ഹിന്ദു വർഗീയവാദികളുടെ ഭരണം ഇന്ത്യയിൽ എന്നന്നേക്കും ആയി മാറ്റുന്നത് എന്ന കാര്യം എല്ലാവരും ഓർക്കണം.
//
സഹകരണ പ്രതീക്ഷയോടെ,
ഹരിഹരക്കുറുപ്പ്. പി എസ്.
///
499. FOR THE KIND ATTENTION OF THE COMRADES OF "PROGRESSIVE MOVEMENTS OF INDIA".
Dear Comrades,
/
There will be no Communist party in a country unless there is a "socialist" system as target. It is a very sad fact that the Communist leadership in India has not realized this even from the experiences of the last 75 years since 1950 even the extreme pathetic condition of the Communist movement in India.
//
Despite all the experiences, the "Communist" leadership in India cannot be convinced that the Hindutva BJP terror regime in India cannot be eliminated using the Indian National Congress. The Congress goons had no particular reason to burn five CPI(M) comrades alive in the "Cheemeni Massacre" in Kasaragod district in 1987, other than the fact that working-class politics should not exist.
It is still being said that the "foundation of the Grand Alliance" has not been shaken. It only means that even the foundation of the Communist Party will not be allowed to survive. This means that there will be no change in the current position in the future also. The law of nature is that what is "alive" will grow and multiply. What is "not alive" will not "grow". Anything which doesn't grow means only that is dead. Perhaps all this is just saying by a "Harihara kurup" that no matter how many experiences are there, those who should listen will not be convinced. "Brahmin dignity" is a baseless fact that has become a cultural characteristic of India. EMS, who spoke of the need for the free development of capitalist society, was a Brahmin and a landlord. Sitaram Yechury, who said that only the Indian National Congress could save India, was also a Brahmin. Those who don't understand anything only will consider who is saying what. They will never understand what a poor and shudra Hariharakurup says. Even own life partner, who is a staunch leftist, has not understood a single word of what Hariharakurup says. There is no compromise, not even from the spouse, other than the stance of "don't tell me; I don't want to hear it." My life partner only wants me to stop what I'm doing now. The vast majority of society doesn't understand anything. All they hear are meaningless sounds. No one can do anything to them. It is impossible to convince them what democracy is and that if accept socialism, Hindutva BJP will not be an issue for the Indian working class.
//
While I am submitting my posts before all respected comrades, my intention is only for the consideration and perusal of the contents of each and every comrades . If anybody noting anything included in my postings, which are basically mistakes; I will certainly correct them; because "mistakes" are common in human beings. It is a fact that anybody presenting anything before the general public with the academic or honorary symbols such as "JUSTICE"; "PROFESSOR" or "ADVOCATES" will be considered as something special in it. But, unfortunately, as my "personal qualifications" are nothing; because I was belonged to an ordinary family with six children and zero income or qualification of parents and they were not bothered to educate their children; and I am not accusing them due to their background. I was alone for getting High School admission as student and guardian. After passing SSLC, I got employment in Government Service (Police Department, Ministerial Wing) and while in Service; I got my Pre- Degree and Degree from Kerala University with History main and Politics and Economics as subsidiary subjects through private registration. One paper of History was "CONSTITUTIONAL HISTORY OF INDIA. Only those books published by College Professors as "guide and notes" were my "help desk" for my studies. So anything as mistakes in my English languages and contents of the postings may please be excused and point out kindly. Kindly note that "languages" are only media of passing ideas; and importance must be given for only ideas.
//
I had my political carrier in 16 years in CPI (1969 TO 1985) and 40 years in CPI(M) (1985 to present). Out of the 16 years in CPI, most period I had spent to get free from the coalition of CPI with INC and to admit "PEOPLES DEMOCRACY", but I had realized the same was impossible. Then I haven't understood the policy of PROMOTING CAPITALISM which the COMMUNIST MOVEMENTS of INDIA swallowed since 1950s. While in Government Service; I was a worker of Kerala NGO Union). Now I am an ordinary member in CPI(M) and participating routine activities including AIKS.
//
Since 1969; I am a follower of Karl Marx and MARXISM. I had occasions to participate in the Classes of K Damodaran; who had done considerable donations in spreading MARXIAN IDEAS in India. My approach to MARXISM is that we should admit actual target of Karl Marx; which was only an exploitation free social system; certainly it was SOCIALISM. The way to reach such social system was not a part of the ideology; MARXISM. Somebody considering only his "words" as marxism; and they are ignorant actually what are the meaning of those words. It is only their misunderstandings caused "PROMOTING CAPITALISM" which actually deadly against the ideas and intentions of Karl Marx. If we are giving only importance for "words", when the situations are changed, the words will become worthless.
//
While I was in "CPI" I couldn't understand the reasons of the split happened in 1964 in the Communist movement. And I was deadly against the coalition with Indian National Congress, I fought hardly against the CPI - CONGRESS politics, because such coalition was against CLASS STRUGGLE BASE OF MARXISM.
//
It is also impossible to convince party leaders that it was against which social system Marxist ideas were formed and that it was that system they decided to promote. It is don't know which social system have to be promote and which should be defeated. There are very few people in society who even understand anything. The vast majority are those who imitate others. The end of the long-standing monarchy and the advent of democracy are completely new circumstances. Those who should be teaching about the new circumstances are stuck in the old ones. That's what happened when they decided to promote "capitalism."
//
What the Communist leaders of 1950s, Comrades K. Damodaran and EMS, did not understand was the entire written history was history of class struggles. What the Communist leaders of the 1950s, Comrades K. Damodaran and EMS, did not understand was not only that the entire written history was history of class struggles. contradiction-based materialism and class antagonisms, but also Marx's fundamental discovery is that the environment determines consciousness; consciousness does not determine the environment. Part of that is the discovery that a country's economic system deciding its political and cultural superstructure. These matters were made clear in the work "A Contribution to Political Economy", which Marx prepared before writing "Das Capital". This issue was presented distractedly in K. Damodaran's "Marxist Classes". But that Comrade did not understand the issue. Otherwise, he would not have decided to promote Indian capitalism, which was built on Brahminism and feudalism. The monarchy was maintained by feudal lords. The capitalist system is maintained by capitalists or their money power. In India, it is the Indian National Congress and the BJP that protect Indian Corporates. In return, they will protect the Congress and the BJP. But no matter how much the Communist Party takes the stance that capitalism should grow, the Corporates, Congress, and BJP will not allow the Communist Party to survive in India. The philosophy of "Marxism" is entirely designed to establish all of this. It is quite natural that Pinarayi Vijayan, Prakash Karat, or Sitaram Yechury do not understand things that comrades K Damodaran and EMS do not understand. But what happens when we ignore the specific points made in all of Lenin's works is what is happening to the Communist Party of India, which has a history of over a hundred years. The leadership of the CPI or CPI(M) will not consider such things because a "Harihara Kurup" nothing to them even though it will cause to cease the Communist movements in India.
//
The actual origin of Indian Culture are Dravidians and they were conquered by Aryas those came from Tigrease–Euphrates sector. We can find its symptoms in Rig Veda and Old Bible. (The "DEVARA SYSTEM" (WHEN HUSBAND OF A LADY DIED; HIS NEXT BROTHER WILL BE THE HUSBAND OF THE LADY) MENTIONED IN BIBLE IS ALSO IN RIG VEDA).
//
In BIBLE, as advice of GOD was that "should not see "VELICHAPPAADU" ( holy man of DEVI), should avoid seeking "muhrutham" "holy time for good thing"), placed in "NYAYA PRAMANANGAL" of first portion of BIBLE. (OLD TESTAMENTS). It means they also came from abroad. In India, it is in the form of Brahmin supremacy and four caste system became in action. Dr B R AMBEDKKAR was an actual victim of Brahmin supermacy in India. The attitude shown to him was also an excellent example of poor grasping capacity of MARXISM by those "COMMUNIST LEADERS" of 1950. Aryas were claimed that they were "DEWAS" and Dravidians are "ASURAS'. The evidence we could get from Harappa; Mohanjedaro culture. Their leader was "BHARADA" and he made his capital at "INDRAPRASTHA" at Delhi. Aryas killed thousands of Dravidas and after they made them SLAVES. Nobody will become slaves by themselves. Aryans were minority in population but were ferocious in nature. They knew use of horse and would attack sharply and destroy non Aryans who were the real inhabitants in India. The WONDERFUL THINGS WE CAN SEE IN OUR OLD TEMPLES AND OTHER PLACES MADE IN STONE which also part of Indian culture was built on the blood and skeleton of dravidian slaves. The DRAVIDIAN culture are far; far away when compared to "ARYA" culture which is based on 4 CASTE system. The EMPIRE MAHABALI; whose kingdom was known as everybody are equals; was also part of that. In India; Aryas came; Alexander came; Mugals came; and foreigners came. We should admit all of these and they all helped to make the present India. So India is a country of "UNITY IN DIVERSITY" and trying to destroy even any of them make hurt the social life. Now they all Indian Citizens and should be considered as equals. Anybody wants to go from India; that must be ARYAS first.
The evidence discovered from Harappa- Mohanjedaro taught us also this. The stone temples all over India had the work of only slaves and they were only Dravidians of encient India. Whether we could decide that they had themselves became slaves? Or Aryans killed a lot and balance kept as slaves? Aryans described themselves as Dewas and Dravidians were called as "Asuras". Dewa - Asura war was actually war against Dravidians. "Asuras" are old Dravidians.
//
Communist movements in India - CPI; CPI(M) - 75 years since 1950 - continue to "promote capitalism" without accepting the "party program" of socialism only because they don't understand what Marxism is and what democracy is. According to Marxism, the exploitative class system has existed since the days of slavery and private property. (In India, it is not admitted so). The "STATE" came into existence during the slavery era to protect the interests of slave owners and to preserve the slave system. Slave owners had to pay taxes for slaves. It was the slave owners who protected the kings. The current capitalists and Brahmin rulers are the descendants of the old slave owners. Marxism is based on the position that all recorded history is the history of class struggles.
//
Marxism was formed around 1850. At that time, the world was ruled by monarchies. In a monarchy, if wanted to protect the interests of the working class, including the working class, there was no other way but armed revolution. But modern parliamentary democracy came into being in the 20th century -- after the Second World War, which took place between 1939 and 1945. The cause for this is that the former Soviet Union was able to play a crucial role in defeating the fascist powers including Germany, Italy, and Japan. The Soviet Union was able to defeat Germany after a war in which more than 1.5 million people died. If the Soviet Union had not been able to win there then; if Germany had won, the current modern parliamentary democracy would not have come into being. Democracy came into being with worldwide acceptance and the era of monarchy was abolished. As a result, "political power" that was once held solely by the king was transferred to each citizen. Traditional monarchies were replaced throughout the world. Or even if they exist somewhere, they do not have the "political power" of the past.
//
"The "communist" leadership in India has not understood any of this. They are still under the impression that if socialism is to be established, armed revolution is the only way." Even those who always talk about "revolution" have not understood the "revolution" of transferring "political power" from the monarch to the people. People still talk about armed revolution, which was relevant when "political power" was at a central point. No one knows that traditional monarchies have disappeared and new countries like India, Pakistan, and Bangladesh have emerged, none of which have traditional monarchies. Now, all those who "vote" also have the right to govern the country. None of those who are elected are permanent; they are only elected for a fixed term. An impartial judicial system, freedom of expression, and government were nowhere to be found in the monarchy.
//
As "MARXISM" is considering "SOCIAL SCIENCE" we should approach everything without prejudiced. It is very sorry to note that in India; "COMMUNISTS" decided that "SOCIALISM" is impossible through "PARLIAMENTARY DEMOCRACY"; which only disclosed their ignorance about "DEMOCRACY" and about SOCIALISM. SOCIALISM is possible through the development of the country with implementing social justice and it requires so many years. Without parliamentary procedure, no legal establishment is possible. I don't know how "DEMOCRACY" will be against socialism. "ARMED REVOLUTION" necessitates only in MONARCHY and where no other way to reach in power; as MONARCHY will never allow others to get in power; and the only way is ARMED REVOLUTION. But in democracy, "PEOPLES" are actual "AUTHORITY" deciding who must rule the country. If getting peoples "verdict" for implementing socialism; the concerned POLITICAL PARTY can do what they want to be implemented.
//
It is very unfortunate to note that technology will be outdated day by day and nothing can be kept for ever from capitalism as they had based on to promote capitalism. When TITANIC drowned during 1912, the super technology was steam power and now it is atomic power. Nobody can predict what will be the super power in future. Karl Marx had convinced the maturity of CAPITALISM even 1850s itself and he exhorted working class for socialism in 1850s itself.
//
Nobody had considered the final stage of CAPITALISM is only IMPERIALISM, not SOCIALISM or COMMUNISM. But the ideology "MARXISM" only for establishing socialism, and in the absence of the target, ideology is not in action in India. It is only clear ignorance of basic principles of MARXISM including SURPLUS VALUE THEORY, CLASS STRUGGLE THEORY AND MATERIALISM AND DIALECTICAL MATERIALISM as these are deadly against CAPITALIST FORM OF EXPLOITATION.
//
The stand of the leaders of COMMUNIST MOVEMENT during 1950s was actually only a FOOLISHNESS and only on a misunderstanding that Karl Marx considered the super power of ENGLISH EAST INDIA COMPANY during 19th century which was capable to rule almost all over the world during that period and which was known as "SUN NEVER SET KINGDOM OF GREAT BRITAIN. Marx considered only about conducting a revolution at Great Britain during that period and nothing worked out in Britain. If a revolution were carried out at Britain as Marx imagined; India had also effect during that period along with other counties. Later Marx had opined that the working class of Britain will never convince the benefit of SOCIALISM as they were also enjoying the benefit of colonial exploitation of Britain.
//
I actually wonder how a "COMMUNIST PARTY" can show utter negligence and anti-socialist attitude; while using the name and ideas of Karl Marx to the target of SOCIALISM; and most probably; Party leaders will either decide to merge in INC or to dissolve the party in the next Party Congress; as they can't admit socialism as "Party Program" and they want only capitalism for ever as according to Yechuri, only INC can save India, and all others are whole heartedly supporting him. It is only a fact that without understanding actually what is "MARXISM" and for what purpose Karl Marx had introduced, nobody can implement it in a country and don't do justice to actual working class. Only this is reflecting in each and every action of CPI(M) Polit Bureau and only this facts reveals the words in General Secretary that only INC can save India.
//22 11 2022//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ