2022 ജൂലൈ 30, ശനിയാഴ്‌ച

451 (A) "പാർട്ടി അച്ചടക്കവും "പാർട്ടി ബോധ" വും

                               451 (A)"പാർട്ടി ബോധ"വും "പാർട്ടി അച്ചടക്കവും.

യഥാർത്ഥ "പാർട്ടി ബോധം" എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടി അടിസ്ഥാനമാക്കുന്ന "മാർക്സിസം" എന്ന തത്വ ശാസ്ത്റത്തെക്കുറിച്ചുള്ള അറിവും കാറൽ മാർക്സ് ഏത് ജനവിഭാഗങ്ങൾ ക്കായിട്ടാണോ "മാർക്സിസം" എന്ന തത്വശാസ്ത്റം ആവിഷ്ക്കരിച്ചത്, ആ വിഭാഗങ്ങളുടെ യാതനകളെക്കുറിച്ചുള്ള അറിവും അത് പരിഹരിക്കുന്നതിനുള്ള പ്റതിബദ്ധതയുമാണ്. ഒട്ടു മിക്കവാറും സഖാക്കൾ ധരിച്ചിട്ടുള്ളത് അച്ചടക്കം എന്നാൽ അനുസരണ ശീലം മാത്റമാണ് എന്നാണ്. ആ കാര്യങ്ങളിൽ സഖാക്കൾ ഇ എം എസ് , എ കെ ജി, ജ്യോതി ബസു, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയ സഖാക്കളുടെ 1964 ലെ നിലപാടാണ് ശരിയെന്ന് പിന്നീട് ഇന്ത്യൻ ജനത തെളിയിച്ചു. അന്ന് 101 പേരുള്ള പഴയ സിപിഐ യുടെ നാഷണൽ കൗൺസിലിൽ നിന്നും കേവലം 31 സഖാക്കൾ മാത്രമാണ് ഇറങ്ങിപ്പോന്നത്. നാഷണൽ കൗൺസിലിലെ ബഹുഭൂരിപക്ഷവും ഉണ്ടായിരുന്നിട്ടും സിപിഐക്ക് വളരെക്കാലം കോൺഗ്രസുമായുള്ള സഖ്യം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രതിച്ഛായ പോലും നഷ്ടപ്പെടുകയാണ് ഉണ്ടായത്.കേവലം 31 സഖാക്കൾ ഇറങ്ങിപ്പോന്നാണ് പിന്നീട് സിപിഐ(എം) രൂപീകരിക്കുന്നത്. അന്ന് അവർ "പാർട്ടി അച്ചടക്കമോ പാർട്ടി ഭരണ ഘടനയോ" ആയിരുന്നില്ല കണക്കിലെടുത്തത്; മറിച്ച് തൊഴിലാളി വർഗം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ മാർക്സിസം എന്ന തത്വ ശാസ്ത്റത്തിന്റെ പ്റസക്തിയും ശക്തിയും ആയിരുന്നു അവർ കണക്കിലെടുത്തത്. അന്ന് ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പാർട്ടി മെമ്പർമാരും പാർട്ടിയെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അവരോടൊപ്പം ആണ് നിലകൊണ്ടത്. "ജനകീയ ജനാധിപത്യം" എന്ന യഥാർത്ഥ പാത തന്നെ അവർ സ്വീകരിച്ചു. എന്നാൽ "ജനകീയ ജനാധിപത്യം" എന്നത് മാർക്സിസം മുന്നോട്ട് വയ്ക്കുന്ന "ജനകീയ ജനാധിപത്യ ചൈന" എന്നതിലെ ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ ആയ സോഷ്യലിസ്റ്റ് വ്യവസ്ഥയോടൊപ്പം ആയിരിക്കുമെന്ന ജനങ്ങളുടെ ധാരണ തെറ്റായിരുന്നു എന്ന് സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞത് പിന്നീട് മാത്റമാണ്. "മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ" പ്രോത്സാഹിപ്പിച്ചാണ് "ജനകീയ ജനാധിപത്യം" എന്ന് സാധാരണ ജനങ്ങൾ മനസിലായപ്പോൾ ജനങ്ങൾ അകന്നു പോയി. ശരിയായ "ജനങ്ങളുടെ ആധിപത്യം" തന്നെ ആകണമെങ്കിൽ മേൽപ്പറഞ്ഞ ജനങ്ങളുടെ താത്പ്പര്യം സംരക്ഷിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ തന്നെ അംഗീകരിക്കണം. അവിടെയാണ് 1950 കാലം മുതൽ പിന്തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന മാർക്സിസ്റ്റ് വിരുദ്ധ നിലപാട് അപകടം സൃഷ്ടിച്ചത്.
//
സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിലും "പാർട്ടി പരിപാടി" മാറുമോയെന്ന കാര്യത്തിൽ ഇതുവരെ അറിവൊന്നും ഇല്ല. "കരട് രാഷ്ട്രീയപ്രമേയത്തിന്റെ" പ്രഖ്യാപനം നടന്ന പത്രവാർത്തയിൽ നിന്നും വ്യക്തമാകുന്നത് അതിനു സാധ്യത ഇല്ല എന്ന് തന്നെയാണ്. 2002 ൽ ഒരു പാർട്ടി ക്ലാസിൽ പാർട്ടിയുടെ "കാഴ്ചപ്പാട്" മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് ആണെന്ന് അറിഞ്ഞത് മുതൽ അത് മാർക്സിസ്റ്റ് വിരുദ്ധമാണെന്നും പാർട്ടി പരിപാടി "സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് ആകണം എന്നുമാവശ്യപ്പെട്ട്‌ നിവേദനങ്ങൾ പാർട്ടി കോൺഗ്രസ് നടക്കുന്ന അവസരങ്ങളിൽ എല്ലാം നടത്തി വരികയാണ്. എന്നാൽ അതിനായി നിരത്തുന്ന വസ്തുതകൾ ഒന്നും എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കുന്ന പൊളിറ്റ് ബ്യൂറോയുടെ ശ്രദ്ധയിൽ വരുന്നില്ല. ഒരു സാധാരണ സിപിഐ(എം) പാർട്ടി അംഗം മാത്രമായ എനിക്ക് കാര്യങ്ങൾ അറിയാൻ കഴിയുക പത്ര വാർത്തകളിൽ നിന്നോ "റിപ്പോർട്ടിങ്" സമയത്തോ മാത്രമാണ്. 23 മത് പാർട്ടി കോൺഗ്രസിന്റെ അവസരത്തിലെ പാർട്ടിയുടെ ഇന്ത്യ ഒട്ടാകെയുള്ള ദയനീയ സ്ഥിതിയിലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്താത്തിടത്തോളം ഭാവിയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാൻ ആവില്ല. കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നവർക്ക് പണ്ടെന്നോ കേട്ടിട്ടുള്ളത് അല്ലാതെ യാതൊന്നും മനസിലാവില്ലാത്തവർ ആണെന്നത് വളരെ ഏറെ ജനസംഖ്യയുള്ള ഒരു രാജ്യത്തെയാണ് ബാധിക്കുക എന്നത് അവർക്കു മനസിലാവില്ല. പ്രായം പൂർത്തിയായി വിരമിക്കണം എന്നത് അല്ലാതെ അവർക്ക്‌ മറ്റൊന്നും തന്നെ അറിയേണ്ടതുമില്ല. അതാണ് സിപിഐ(എം) പാർട്ടി പരിപാടി "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അല്ല മാർക്സിസം" എന്നതിനും മാറ്റം വരാത്തത്. പാർട്ടി പരിപാടിയുടെ പ്രസക്തി അവർക്ക് തീരെ മനസിലാവില്ല. മുതലാളിത്തം എന്താണ് എന്നതും അവർക്ക് അറിയില്ല. ഇന്ത്യ ഒട്ടാകെ ഒരോ നേതാവും പ്രസംഗിക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ ആണ്. പൊതുമേഖലകൾ സ്വകാര്യവത്‌കരിക്കാൻ പാടില്ല എന്നത് ഒരു സമരത്തിന്റെയും ഒരു തെരെഞ്ഞെടുപ്പിന്റേയും ആവശ്യം ആവില്ല. ഇപ്പോൾ അഴിമതി തെറ്റാണ് എന്നത് പ്രസംഗത്തിൽ വരില്ല. കാരണം മുതലാളിത്തത്തിൽ അതും ഉണ്ടാകും. അത് ഒരു ചെറിയ കാര്യം മാത്രം. ബാക്കി ഹിമാലയ പർവതത്തിന്റെ വ്യാപ്തി ഉള്ളതാണ്. അതാണ് കോൺഗ്രസിനോടുള്ള സമീപനത്തിന്റെ അടിസ്ഥാനം. ആ നിലപാട് മാറാതെ ഇന്ത്യയൊട്ടാകെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു മില്ലി മീറ്റർ മുന്നോട്ടു പോകില്ല. ഒരു തെരഞ്ഞെടുപ്പിലും ആരും വിജയിക്കില്ല. ഞാൻ പറയുന്നത് വായിക്കുന്നവർക്കും ഒന്നും മനസിലാവുന്നില്ല എന്നതും എനിക്കറിയാം. ഇപ്പോൾ എഴുപത്തിയഞ്ച് വയസ്‌ ആകുന്ന എന്റെ മരണത്തിന് മുൻപ് എങ്കിലും പാർട്ടി പരിപാടി മാറണം എന്നത് ആണ് എന്റെ അന്ത്യാഭിലാഷം. അതാണ് പാർട്ടി കോണ്ഗ്രസിൽ പ്രതിനിധി കളാകുന്നവർ പാർട്ടി പരിപാടി മാറുന്നില്ലെങ്കിൽ പാർട്ടിയുയുടെ പേരും മാർക്സ്; എൻഗൽസ്; ലെനിൻ തുടങ്ങിയവരുടെ ചിത്രങ്ങളും ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെടണം എന്ന അപേക്ഷിക്കുന്നത്. കാരണം അവരെല്ലാം ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥക്ക് - സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി മാത്രം നില കൊണ്ടിട്ടുള്ളവരാണ്. മുതലാളിത്തം ചൂഷണാടിസ്ഥാന ത്തിൽ ഉള്ള സാമ്പത്തിക വ്യവസ്ത യാണ് എന്ന് അംഗീകരിക്കാതെ ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാന ങ്ങൾക്ക് മുന്നോട്ട് പോകാൻ ആവില്ല. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണ ത്തിന്റെ ഭാഗമാണ്. അതിനെ നേരിടാനുള്ള സാമ്പത്തിക വ്യവസ്ഥയാണ് സോഷ്യലിസം. കാര്യങ്ങൾ മനസ്സിലാക്കാതെ എന്തെങ്കിലും ഒക്കെ തീരുമാനിച്ചാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും. ഇത് സിപിഐ(എം) നും സിപിഐ ക്കും ബാധകമാണ്.
//
2022 ലെ തൃക്കാക്കര അസംബ്ലി ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മന്ത്രിസഭ പൂർണമായും ആ മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ച് പ്രാവർത്തിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ വളരെയധികം വർദ്ധിക്കുക മാത്റമാണ് ഉണ്ടായത്. 2023 ൽ ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ പുതുപ്പള്ളി അസമ്പ്ളി മണ്ഡലത്തിൽ നടന്ന ഉപ തെരെഞ്ഞെടുപ്പിലും അങ്ങനെതന്നെ സംഭവിച്ചു. 2024 പാർലമെന്റ് തെരെഞ്ഞെടുപ്പിലും പ്രതീക്ഷിച്ചത്പോലെ ഒന്നും സംഭവിച്ചില്ല. പാലക്കാട് ഉപ തെരെഞ്ഞെടുപ്പിലും അത് നാം കണ്ടു. വളരെ ദീർഘമായ കാലത്തേക്ക് മാർക്സിസ്റ്റ് വിരുദ്ധ - ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നിലപാട്‌ സ്വീകരിച്ചതുകൊണ്ട് --സ്ഥിരം ശത്രുക്കൾ ഇല്ല--തൊഴിലാളി വർഗ രാഷ്ട്രീയവും ബൂർഷ്വാ രാഷ്ട്രീയം അല്ലെങ്കിൽ ചൂഷക വർഗ രാഷ്ട്രീയം എന്നിങ്ങനെ രണ്ട് വിഭാഗം ഉള്ളതായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കോ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കോ അറിവില്ല. "വികസന" ത്തിന്റെ രാഷ്ട്രീയമല്ലാതെ അവർക്ക് മറ്റൊന്നും അറിയില്ല. സോഷ്യലിസത്തിന്റെ ഗുണങ്ങളോ മുതലാളിത്തത്തിന്റെ ദോഷങ്ങളോ പറയാൻ ആവാത്ത അവസ്ഥ. എല്ലാ മതങ്ങളും അവരുടെ അനുയായികളും പണവും പത്രങ്ങളും എല്ലാം തൊഴിലാളി വർഗ രാഷ്ട്രീയത്തിന് എതിരായി നിലകൊള്ളുന്നു. അങ്ങനെ യാതൊന്നും ഉള്ളതായി കരുതുന്നില്ല. പത്രങ്ങൾ എതിരായി നിൽക്കുന്നത് മാത്രം കാണുന്നുണ്ട്. ബാക്കിയെല്ലാം വോട്ട് എണ്ണുമ്പോൾ മാത്രമേ അറിയുകയുള്ളൂ. യഥാർത്ഥത്തിൽ ഇടതുപക്ഷ രാഷ്ട്രീയം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൈമോശം വന്നിട്ടുള്ളത് അല്ലെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി അറിവ് ഉള്ളതായി കാണുന്നില്ല. അതാണ്‌ വർഗീയ വാദികളെ നേരിടുന്നതിൽ കാണുന്ന അപകടം. വർഗീയ വാദം എന്ന് അല്ലാതെ മറ്റ് യാതൊന്നും ആർക്കും പറയാൻ ഇല്ല. അത് പറയണം എങ്കിൽ യഥാർത്ഥ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം പ്രവർത്തന രംഗം ആകണം. അത് മുതലാളിത്തം വളർത്തൽ അല്ല. സോഷ്യലിസ്റ്ററ് വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം ആണ്. അതാണ് വർഗസമര സിദ്ധാന്തത്തിന് പകരം വർഗസഹകരണ പാത സ്വീകരിച്ചതിന്റെ ഫലം. ഇപ്പോൾ ബംഗാളിലും ത്രിപുരയിലും സംഭവിച്ചിട്ടുള്ളത് അതാണ്. കേരളത്തിലും അത് തന്നെ. ഇന്ത്യ ഒട്ടാകെയും ഉള്ള സ്ഥിതിയും അത് തന്നെ. സോഷ്യലിസത്തോടൊപ്പം അല്ലാതെ മാർക്സിസം ഉണ്ടാവില്ല എന്ന് പറഞ്ഞാൽ ആർക്കും അത് ബോധ്യമാകില്ല. തൊഴിലാളിവർഗ രാഷ്ട്രീയം ഇന്ത്യയിൽ പൂർണ്ണമായും ഇല്ലാതാകുമ്പോഴും അത് നിലനിൽക്കേണ്ട ആവശ്യകത ആർക്കും ബോധ്യമാകുന്നില്ല. അതാണ് പാർട്ടി പരിപാടി ഭേദഗതിക്ക് 2000 ൽ പ്ലീനം നടന്നത് കൊണ്ട് 3000 ൽ മാത്രമേ അടുത്ത പ്ലീനം സാധ്യമാവുകയുള്ളു എന്ന നിലപാട്. 2000 ൽ 1950 കാലം മുതൽ തുടരുന്ന ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന; പഴയ അടിമ ഉടമകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. 1950 കാലത്ത് ഉണ്ടായിരുന്നവർക്ക് വർഗ വൈരുധ്യങ്ങൾ മനസിലാകാതിരുന്നത് കൊണ്ട് സംഭവിച്ച അപകടം ഒരിക്കലും തിരുത്തുന്ന പ്രശ്നവും ഇല്ല? ബംഗാളിലെ അവസ്ഥ കേരളത്തിലും ആയതിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമം. അതാണ് പാർട്ടി പരിപാടിമാരില്ല എന്ന നിലപാട് സൂചിപ്പിക്കുന്നത്.
//
തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷം മനസിലാക്കുന്നില്ല എന്നത് കൊണ്ട് കാറൽ മാർക്സ് ചൂണ്ടിക്കാണിച്ച "എഴുതപെട്ട ചരിത്രമാകെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന മാർക്സിന്റെ കണ്ടെത്തൽ ഇല്ലാതാകുന്നില്ല. അമേരിക്കയിൽ അത് റെഡ് ഇന്ത്യൻസിനെ ഉന്മൂലനം ചെയ്തും ആഫ്രിക്കയിൽ കറുത്ത ജനതയോട് കൊടും ക്രൂരത ചെയ്തുമായിരുന്നു. ഇറാൻ--ഇറാക്ക് പ്രദേശങ്ങളിൽ നിന്നും അഫ്‌ഗാനിസ്ഥാൻ വഴി സിന്ധു നദി കടന്ന വന്ന ആര്യന്മാർ അന്നത്തെ ജനത ആയിരുന്ന ദ്രാവിഡ ജനവിഭാഗങ്ങളെ ബഹുഭൂരിപക്ഷത്തേയും കൊന്നൊടുക്കുകയും കൊല്ലാത്തവരെ അടിമകൾ ആക്കുകയും ചെയ്തു. ആര്യന്മാർ "ദേവന്മാർ" ആയും അന്നത്തെ ദ്രാവിഡ ജനതയെ അസുരന്മാരായും അവരെ കൊന്നൊടുക്കേണ്ടതാണ് എന്ന ചിന്ത സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിന്റെ ഓണം ആയി കരുതുന്ന മാവേലി ചക്രവർത്തിയുടെ കഥ അതിൽ ഒന്നു മാത്രമാണ്. ബൈബിൾ പഴയ നിയമത്തിൽ "ഉത്പത്തി: ഭാഗത്തെ ന്യായപ്രമാണങ്ങളിൽ പറയുന്ന കാര്യങ്ങൾ വിഗ്രഹാരധന പാടില്ല; വെളിച്ചപ്പാടിനെ കാണരുത്; മന്ത്രവാദം ചെയ്യരുത്; മുഹൃത്തം നോക്കരുത് തുടങ്ങിയവ ആര്യന്മാർ ഇന്ത്യയിലെ ആദ്യ നിവാസികൾ അല്ല എന്നും അവർ ഇറാൻ--ഇറാക്ക് പ്രദേശങ്ങളിൽ നിന്നും വന്നവരാണ് എന്നുമാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം മാർക്സ് ചൂണ്ടിക്കാണിച്ച ചൂഷക വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭീകര രൂപം മാത്രമാണ്. അതിന് എതിരായ നിലപാട് സ്വീകരിച്ച ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തി. അയ്യായിരത്തോളം ബുദ്ധ ഭിക്ഷുക്കളെ ബ്രാഹ്മണാധിപത്യം ഇന്ത്യയിൽ കൊലചെയ്തു. ഉത്തരേന്ത്യയിൽ മിക്കവാറും മരിക്കാത്തവർ നേപ്പാളിലേക്കും ചൈനയിലേക്കുമായി രക്ഷപെട്ടു. തമ്മിൾ നാട്ടിൽ കഴുവേറ്റി തിരുവിഴ എന്ന സ്ഥലത്ത് അതിന്റെ അടയാളങ്ങൾ ഉണ്ട്. ഗാന്ധിജിയെ കൊല ചെയ്തതും യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം തന്നെയാണ്. സ്വാതന്ത്രിയാനന്തര കാലത്ത് അതിനെ അതിജീവിക്കാൻ ഒരു പരിധിവരെ കഴിഞ്ഞതാണ്. ഡോ. ബി ആർ അംബേദ്ക്കറുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും ഇന്ത്യൻ ഭരണ ഘടനയും എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ ബ്രാഹ്‌ണാധിപത്യം ഇപ്പോൾ വീണ്ടും കരുത്താർജിച്ചുകൊണ്ടിരിക്കുന്നു. ഡോ ബി ആർ അംബേദ്ക്കറുടെ പേര് കേൾക്കുന്നത് പോലും ഹിന്ദുത്വ വാദികൾക്ക് സഹിക്കുന്നില്ല.
//
എന്നാൽ ഹിന്ദുത്വ വാദികൾ; യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം വീണ്ടും അതി ശക്തമായി വരുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന മാർക്സിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയും അംഗീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയാറാകേണ്ട ഘട്ടത്തിൽ സിപിഐ(എം) "ഹിന്ദുത്വ വാദികൾ ഫാസിസ്റ്റ് അല്ല" എന്ന നിലപാട് സ്വീകരിക്കുന്നത് അവർക്ക് പച്ചക്കൊടി കാണിക്കുന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിക്കില്ല എന്നതി ലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സോഷ്യലിസ ത്തോടൊപ്പം അല്ലാതെ മാർക്സിസം നിലനിൽക്കില്ല എന്നത് ഇന്ത്യയിൽ 1950 കാലം മുതൽ 75 വർഷങ്ങളിലെ അനുഭവവും പഠിപ്പിക്കുന്നില്ല.
//
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് വ്യക്തമാക്കുന്നതാണ് ബൂർഷ്വാസി എല്ലാത്തിനും മുകളിൽ പണത്തെ പ്രതിഷ്ഠിച്ചു. "ലാഭം" - പരമാവധി ലാഭം മാത്റം. അത് എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിയരച്ചു. എവിടെയും "സ്വാർത്ഥത" മാത്റം. അവർ പ്രഖ്യാപിച്ചു: "പണത്തിന് മേൽ പരുന്തും പറക്കില്ല". സ്വാർത്ഥ മോഹികളുടെ മാത്റം ആധിപത്യം. അതാണ് മുതലാളിത്തം. അതിന് പകരം മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും ഭരണ ക്രമം ഉണ്ടാകണം. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. ജനാധിപത്യത്തിൽ അതിന് ജനങ്ങളുടെ തീരുമാനം--അവരുടെ വോട്ട് മാത്രമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ട്എന്നതാണ്. അത് രാജ വാഴ്ചയിൽ ഉണ്ടായിരുന്നില്ല. (എന്റെ ബ്ളോഗ് 501 കൂടി കാണുക). മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിന് അർത്ഥം പണത്തിന്റെ ആധിപത്യം പ്രോത്സാഹിപ്പിക്കുക എന്നതാണ്.
//
നൂറ്റി നാൽപ്പത് കോടിയോളം ജനങ്ങളുള്ള ഇൻഡ്യയിൽ നൂറ്റി മുപ്പതു കോടിയിലധികവും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് അറിയുകയേ വേണ്ട. അവശേഷിക്കുന്ന പത്തു കോടിയിൽ താഴെ വരുന്നവരുടെ കാര്യങ്ങൾക്കാണ്‌ 1950 കാലം മുതൽ കഴിഞ്ഞ 74 വർഷങ്ങളായി പരമ പ്രാധാന്യം നൽകി വരുന്നത്. കാരണം മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചയാണ് ആവശ്യം. എന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടേക്കാണ് പോകുന്നത്, ഇന്ത്യൻ മുതലാളിത്തം എവിടേക്കാണ് പോകുന്നത് എന്നൊക്കെ അറിയണ മെങ്കിൽ മൂന്നാമത് ഒരു കണ്ണ് കൂടെ വേണം. പഴയ റഷ്യയിലോ പഴയ ചൈനയിലോ ലെനിനോ മാവോക്കോ അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവർക്ക് മാർക്സിസം എന്താണെന്നും ഏത് ജനങ്ങൾക്ക് വേണ്ടിയാണ് അത് ആവിഷ്ക്കരിച്ചത് എന്നും അറിയുമായിരുന്നു. അവർക്ക് തെറ്റ് പറ്റിയില്ല. ഇന്ത്യയിലും ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനത്തിലധികവും എങ്ങനെയാണ് ജീവിക്കുന്നതെന്ന് മനസിലാക്കുകയും അവക്കുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്‌താൽ അത് പരിഹരിക്കപ്പെടും എന്ന് മാത്രമല്ല ഇന്ത്യ ആര് ഭരിക്കണം എന്നും അവർ തീരുമാനിച്ചു കൊള്ളും. പക്ഷെ അങ്ങനെയുള്ള കാര്യങ്ങളിലേക്കൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വങ്ങൾ ആലോചിക്കില്ല. ഇന്ത്യൻ മുതലാളിമാരെക്കുറിച്ച് മാത്രമാണ് അവരുടെ വിഷമങ്ങൾ അത്രയും. അവർക്കാകട്ടെ എങ്ങനെ ഇന്ത്യയിൽ ചെങ്കൊടിയുടെ പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കാമെന്ന ആലോചന മാത്റവും.
//
ഇന്ത്യയിലെ ഒരോ സംസ്ഥാന പാർട്ടി യൂണിറ്റുകളും ഒരോ പരമാധികാര യൂണിറ്റുകളാണ്" എന്ന രാഷ്ട്രീയ നിലപാട് എങ്ങനെ ഉണ്ടായി എന്നറിയില്ല. അങ്ങനെയുള്ള നിലപാട് മൂലം കേരളത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടാകണം എന്ന ധാരണ ഇല്ല. ഗുജറാത്ത്; മധ്യപ്രദേശ്; ഉത്തരപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷികത്തൊഴിലാളിയുടെ ജീവിതം എപ്രകാരം ആണ് എന്നതിൽ യാതൊരു താൽപ്പര്യവും ഇല്ല. കാരണം അവർക്ക് അവരുടെ കാര്യം. നമുക്ക് നമ്മുടെ കാര്യം. കാറൽ മാർക്സ് കണക്കിലെടുത്തത് "ലോകത്ത്‌ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഇല്ലാതാകാൻ" ആണ് എന്നത് മുതലാളിത്ത വളർച്ച എന്ന നിലപാടിൽ മാറിപ്പോയി. എന്നാൽ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കാർഷിക തൊഴിലാളി യൂണിറ്റുകൾ ഉണ്ടാകണം എന്നും ഏറ്റവും ചുരുങ്ങിയ വേതനം 500 രൂപ എങ്കിലും ആകണം എന്ന നിലപാട് സ്വീകരിച്ചു് ഇന്ത്യ ഒട്ടാകെ പ്രക്ഷോഭണം ആരംഭിച്ചാൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറാൻ അതിടയാക്കും. ആവശ്യമായ കൂലി ലഭിച്ചാൽ സ്വന്തം കുഞ്ഞിന് ഒരു ഉടുപ്പ് വാങ്ങാൻ കാർഷിക തൊഴിലാളി തീരുമാനിച്ചാൽ, ഇന്ത്യയിൽ ചുരുങ്ങിയത് 50 കോടി തെഴിലാളികൾക്കാണ് അങ്ങനെ ഉണ്ടാകുന്നത് എന്നതും അത് ഇന്ത്യയിലെ വസ്ത്ര വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന ചലനം ഇപ്പോൾ ആർക്കും മനസിലാവില്ല. അയാൾ ഒരു വീട് പണിയാൻ തീരുമാനിച്ചാൽ അപ്രകാരം തീരുമാനിക്കുന്നത് ചുരുങ്ങിയത് 50 കോടി തെഴിലാളികൾ ആയിരിക്കും എന്നത് അതുമായി ബന്ധപ്പെട്ട മേഖലയിൽ ഉണ്ടാകുന്ന മാറ്റം ഇപ്പോൾ ആർക്കും മനസിലാവില്ല. അയാൾ ഒരു സൈക്കിൾ വാങ്ങിയാൽ അതിന്റെ ഗുണവും ഇപ്പോൾ ആർക്കും മനസിലാവില്ല കാരണം ഇന്ത്യ ഒട്ടാകെ ചുരുങ്ങിയത് 10 കോടി സൈക്കിൾ ചിലവാകും. ഉള്ളി, തക്കാളി തുടങ്ങിയ കാർഷിക ഉത്പ്പന്നങ്ങൾക്ക് ചുരുങ്ങിയത് 20 രൂപയെങ്കിലും ഒരു കിലോയിൽ ഉണ്ടായാൽ അതിന്റെ ഗുണം കാർഷിക തൊഴിലാളിക്കും ഇന്ത്യക്ക് ആകെയും ഉണ്ടാകും. കാരണം കാർഷിക മേഖലയിലും വാങ്ങൽ ശേഷിയുള്ള ഒരു വലിയ വിഭാഗം ഉണ്ടാകും. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും സിപിഐ(എം) ന് പോലും ചിന്തിക്കാൻ ആവില്ല, കാരണം ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ചയാണ് ആവശ്യം. അതിന് തൊഴിലാളികൾ അടിമകൾ ആയി ജോലി ചെയ്യണം. അങ്ങനെയൊക്കെ ആണ് ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലോകം കീഴടക്കിയത്. അതാണ് നമുക്കും ആവശ്യം; മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച.
//
ശാസ്ത്രം ഒരോ ദിവസവും വളർന്നു കൊണ്ടിരിക്കുമ്പോൾ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും എന്ന കാര്യം ആരും ഓർക്കുന്നില്ല. "പൂർണ വളർച്ച" എന്ന ഒരു ഘട്ടം ഒരിക്കലും മുതലാളിത്തത്തിന് ഉണ്ടാവില്ല. 1850 കാലത്ത് മാർക്സ് കണക്കിലെടുത്തത് അന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം സൃഷ്ടിച്ച ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ്. അതിന്റെ ഉടമകൾ ഇന്ഗ്ളണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ടൈറ്റാനിക് (1912) മുങ്ങി പോയപ്പോൾ സൂപ്പർ ശക്തി ആവി എൻജിൻ ആയിരുന്നു. ഇന്ന് അത് ആറ്റമിക് പവർ ആണ്. ഇന്നലത്തെ ലാൻഡ് ഫോൺ; ഇന്നലത്തെ കമ്പൂട്ടർ; എല്ലാം ഇന്ന് ആറു പഴഞ്ചൻ ആണ്. നാളത്തെ ടെക്‌നോളജി എന്തായിരിക്കും എന്ന് ഇന്ന് ആർക്കും പറയാൻ ആവില്ല. അവികസിത മുതലാളിത്തം ആയിരുന്നിട്ടും പഴയ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാമോ എന്ന കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് എന്താണ് മുതലാളിത്തം എന്നും എന്താണ് മുതലാളിത്ത ചൂഷണം എന്ന് പോലും മനസ്സിലായിരുന്നില്ല. എന്താണ് "മുതലാളിത്തം" എന്ന് പോലും കണക്കിലെടുക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളിലൂടെ ചൂഷക വർഗ്ഗങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചൂഷണത്തിന് വേണ്ടിയുള്ള നിയമങ്ങളും ആചാരങ്ങളും അടങ്ങുന്ന സാമൂഹ്യ നിയമങ്ങളും അന്ധ വിശ്വാസങ്ങളും അണതിന്റെ അടിത്തറ. അതാണ് ബൂർഷ്വാ പാർട്ടികളുടെ "സമ്പത്തും" ആയുധങ്ങളും. അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ "രാമരാജ്യ "വും; അതിലാണ് ബിജെപി "ഹിന്ദു വാഴ്ച" അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണെന്ന സത്യം അവർ മനസിലാക്കിയില്ല. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ഹിന്ദു വർഗീയ വാദികൾ ഭരിക്കുന്നതിന് ഇടയായത്.
//
മുതലാളിത്തത്തോടൊപ്പം ബൂർഷ്വാസിയുടെ ആധിപത്യം തന്നെ ആയിരിക്കുമെന്ന മാർക്സിന്റെ "സാമ്പത്തിക അടിത്തറയായിരിക്കും രാഷ്ട്റീയവും സാംസ്കാരികവുമായ ഉപരിഘടനയെ നിർണയിക്കുക" എന്ന പ്രാഥമികമായ കണ്ടെത്തൽ വിസ്മരിച്ചു. തന്മൂലം ഏത് ജനവിഭാഗങ്ങൾ ക്കായിട്ടാണോ മാർക്സിസം രൂപം കൊണ്ടത്, ആ ജനവിഭാഗങ്ങൾ അകന്നുപോയി. നൂറ്റി നാൽപ്പത് കോടി ജനങ്ങൾ ഉള്ള രാജ്യത്ത് ഇന്ത്യ ഒട്ടാകെ എടുത്താലും ഒരു കോടി ജനങ്ങൾ പാർട്ടിയോടൊപ്പം പ്രവർത്തനം ആരംഭിച്ച് നൂറു വർഷങ്ങൾക്ക് ശേഷവും ഇല്ല എന്ന സ്ഥിതിയായി. ഇത് പരിഹരിക്കുന്നതിന് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന "കാഴ്ചപ്പാട് " ഉപേക്ഷിക്കുകയും "സേഷ്യലിസം സ്ഥാപിക്കുക" എന്ന യഥാർത്ഥ ലക്‌ഷ്യം അംഗീകരിക്കുകയും ചെയ്‌താൽ മാത്റം മതി. ബാക്കി ഭാഗം മേൽപ്പറഞ്ഞ "യഥാർത്ഥ ജനവിഭാഗങ്ങൾ" തന്നെ നിർവഹിച്ചുകൊള്ളും. പാർട്ടി അവർക്കൊപ്പം ഉണ്ട് എന്ന ധാരണ അവർക്കുണ്ടായാൽ മതി. പക്ഷെ അവരോട് ഒരിക്കലും വിശ്വാസ വഞ്ചന കാണിക്കരുത്. അവർ വോട്ടു മാത്റമല്ല വേണ്ടപ്പോൾ ആവശ്യമെങ്കിൽ ജീവൻ പോലും തന്നുകൊള്ളും. അപ്പോൾ "മാർക്സിസം" എന്ന തത്വ ശാസ്ത്റം അതിന്റെ കടമ നിർവഹിച്ചുകൊള്ളും. "ലക്‌ഷ്യം" മാറിയാൽ കാര്യങ്ങൾ ആകെ മാറി മറിയും എന്ന സാമാന്യ തത്ത്വം എല്ലാവരും ഓർമ്മിച്ചാൽ മാത്റം മതി. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാട് " ഉപേക്ഷിക്കാതെ "രക്ത സാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന" പോലും യഥാർത്ഥത്തിൽ രക്തസാക്ഷികളോട് ചെയ്യുന്ന വഞ്ചനയാണ്. അറിയാതെ ചെയ്യുന്ന തെറ്റ് അബദ്ധമാണ്; അറിഞ്ഞുചെയ്യുന്ന ചെയ്യുന്ന തെറ്റ് കുറ്റ കൃത്യമാണ്; വഞ്ചനയാണ്.
. ."സോഷ്യലിസ്ററ് സമ്പദ്ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന പാർട്ടി പരിപാടി അംഗീകരിച്ച് അതിനുള്ള ജനവിധി നേടുകയാണ് പാർട്ടിയുടെ മുൻപിലുള്ള മാർഗം. ജനാധിപത്യത്തിൽ ജനങ്ങളുടെ പിന്തുണ അറിയാൻ അവരുടെ വോട്ട് മാത്റ മാണ് പോംവഴി. എന്നാൽ ഇന്ത്യയിൽ 1950 കാലം മുതൽ പാർട്ടി സോഷ്യലിസം എന്ന ലക്‌ഷ്യം മാറ്റിവയ്ക്കുകയും "മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്‌തു. ഏതൊരു ലക്‌ഷ്യം ആണോ കാറൽ മാർക്സ് തൊഴിലാളിവർഗത്തിന് മുൻപിൽ അവതരിപ്പിച്ചത് അത് ഉപേക്ഷിക്കുകയും ഏതൊന്നിന് എതിരായിട്ടാണോ "മാർക്സിസം" എന്ന തത്വ ശാസ്ത്റം രൂപം കൊണ്ടത് അത് ലക്ഷ്യമാവുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും സാധാരണജനങ്ങളും ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ, അകന്നുപോവുകയാണ് സംഭവിക്കുന്നത്. 1957 മുതൽ കേരളത്തിൽ തുടർഭരണം ഉണ്ടാകാത്തതിന്റെ അടിസ്ഥാന കാരണവും ഇതൊക്കെത്തന്നെയാണ്.
/ .എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ സോഷ്യലിസം എങ്ങനെ പ്റാവർത്തികമാക്കാം എന്നതിൽ കീഴ്വഴക്കങ്ങൾ ഇല്ലാതിരുന്നതിന്റെ പ്രശ്നങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതാണ് ഇന്ത്യയിൽ പ്റസക്തമാകുന്നത്. പഴയ റഷ്യയോ പഴയ ചൈനയോ അങ്ങനെ തന്നെ ആവർത്തിക്കണം എന്ന നിലപാടിലാണ് ചില സഖാക്കൾ. അതും പ്രായോഗികമല്ല. സോഷ്യലിസം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്റമേ പ്രായോഗിക മാവുകയുള്ളു. ഇന്ത്യയിലാകട്ടെ സോഷ്യലിസത്തിന് അനുകൂലമായ ജനവിധിയും അത് ബഹുഭൂരിപക്ഷ ത്തോടെ അംഗീകരിച്ച ഒരു ഭരണ ഘടനയും ഉണ്ട് എന്നത് പോലും സഖാക്കൾ കണക്കിലെടുക്കുന്നില്ല. ഇതാകട്ടെ ഇപ്പോഴത്തെ "പാർട്ടി പരിപാടി" അംഗീകരിച്ചപ്പോൾ ഉണ്ടായിരുന്ന വസ്തുതകൾ അല്ലതാനും.
//
1964 കാലം മുതൽ സിപിഐ സ്വീകരിച്ചതും പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളാകെ എതിരായതുകൊണ്ട് സിപിഐ പോലും പിന്നീട് തിരുത്തുകയും ചെയ്ത ഡാങ്കെ ലൈൻ തന്നെ പാർട്ടി സഖാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സിപിഐ(എം) പോളിറ്റ് ബ്യൂറോ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുള്ളത്. പ.ബംഗാളിൽ പരീക്ഷണം നടത്തി അവിടെ അസംബ്ളിയിലേക്ക് ഒരൊറ്റയാൾ പോലും വിജയിക്കില്ല എന്ന സ്ഥിതിയായിട്ടും ത്രിപുരയിലേക്കും വ്യാപിപ്പിക്കുകയും അവിടെ ബിജെപി തന്നെ വീണ്ടും ഭരണത്തിൽ വരാനും ഇടയാക്കിയ നിലപാട് ഇന്ത്യ ഒട്ടാകെയും വ്യാപിക്കാനാണ് പോളിറ്റ് ബ്യൂറോ ശ്രമിക്കുന്നത്. ത്രിപുരയിൽ സിപിഐ(എം) ന് ഉണ്ടായിരുന്ന സീറ്റിൽ കുറവ് വരികയും ഒന്നും ഇല്ലാതിരുന്ന കോൺഗ്രാസിന് നാല് സീറ്റ്‌ ലഭിക്കാൻ ഇടയാവുകയും ചെയ്തു. ത്രിപുരയിൽ ഉണ്ടായിരുന്ന ഇടതുപക്ഷ ഭരണം എങ്ങനെയും ഇല്ലാതാക്കുന്നതിനാണ് അവിടെ കോൺഗ്രസ് ബിജെപിയോട് ചേരുന്നത്. 1964 ലെ സിപിഐ(എം) രൂപീകരിക്കുന്നതിന് പോലും ഇടയാക്കിയ കോൺഗ്രസ്--കമ്മ്യൂണിസ്റ്റ് ഐക്യം എന്ന വർഗ സങ്കലന നിലപാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും ഇല്ലാതാക്കാൻ മാത്റം ഇടയാക്കുന്ന നിലപാടിൽ നിന്നും പോളിറ്റ് ബ്യൂറോ സഖാക്കൾ പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഡ്യയിൽ ഒരു ചെങ്കൊടി പോലും ഉണ്ടാകരുതെന്ന് അല്ലാതെ ബിജെപി ഭരണം ഇന്ത്യയിൽ ഇല്ലാതാകണം എന്ന ലക്‌ഷ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടാവുക സാധ്യമല്ല.
//
ഫെഡറൽ സംവിധാനത്തോട് കൂടിയ ഇൻഡ്യ ഒരു രാജ്യം എന്ന രീതിയിൽ കാണാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനവും
"ഒരോ യൂണിറ്റ് " ആയി കാണുകയും ഓരോ യൂണിറ്റിനും ഒരോ പാർട്ടി നിലപാട് എന്നത് ഇന്ത്യൻ ഭരണഘടനയോ ഫെഡറൽ സംവിധാനമോ എന്താണെന്ന് അറിയാത്തതിന്റെ ഫലമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ കാഴ്ചപ്പാട് പരമാധികാരം പാർലമെന്റിനും കേന്ദ്ര ഗവണ്മെന്റിനും എന്നതാണ്. സംസ്ഥാനങ്ങൾ ആവശ്യമുണ്ടോ എന്നത് പോലും തീരുമാനിക്കുക പാർലമെന്റും കേന്ദ്ര ഗവണ്മെന്റും ആണ്. അതൊന്നും കണക്കിലെടുക്കാതെ പ.ബംഗാളിൽ 34 വർഷം തുടർച്ചയായി ഭരിച്ചിട്ടും അടിസ്ഥാന മാറ്റങ്ങളൊന്നും വരുത്താൻ കഴിയാത്തത് സാമ്പത്തികം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്തമായതുകൊണ്ടാണ്. ഇന്ത്യ ഭരിക്കുക എന്നത് ആയിരിക്കണം പാർട്ടിയുടെ അടിസ്ഥാന കാഴ്ചപ്പാട്. അങ്ങനെയുള്ള കാഴ്ചപ്പാട് ഇല്ലാത്തത് മൂലമാണ് ഒരോ സംസ്ഥാനവും ഒരോ യൂണിറ്റ് ആയി കാണുക എന്ന വികലമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നത്. മുതലാളിത്തം പ്രോത്സാഹാഹിപ്പിക്കുക എന്ന മാർക്സിസ്റ്റ്‌ വിരുദ്ധ നിലപാടിന്റെ തന്നെ തുടർച്ചയാണ് ഇതും . കൂടാതെ തൊഴിലാളിവർഗ സാർവ്വ ദേശീയതയെ കുറിച്ച് കേട്ടറിവ് പോലും ഇല്ല എന്നതിന്റെ ഫലമാണ്. അതാണ് കേരളത്തിൽ മാത്റം ജനങ്ങൾ ജീവിച്ചാൽ മതി; വികസനം മതി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് കേരളത്തിലെ പാർട്ടിക്ക് അറിയുകയേ വേണ്ട എന്ന വികലമായ നിലപാട് ഉണ്ടാകുന്നത്.
//
2022 ലെ തൃക്കാക്കര അസംബ്ലി ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മന്ത്രിസഭ പൂർണമായും ആ മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ച് പ്രാവർത്തിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ വളരെയധികം വർദ്ധിക്കുക മാത്റമാണ് ഉണ്ടായത്. 2023 ൽ ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിലും അങ്ങനെതന്നെ സംഭവിച്ചു. 2024 പാർലമെന്റ് തെരെഞ്ഞെടുപ്പിലും പ്രതീക്ഷിച്ചത്പോലെ ഒന്നും സംഭവിച്ചില്ല. തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷം മനസിലാക്കുന്നില്ല എന്നത് കൊണ്ട് കാറൽ മാർക്സ് ചൂണ്ടിക്കാണിച്ച രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം ഇല്ലാതാകുന്നില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം മാർക്സ് ചൂണ്ടിക്കാണിച്ച ചൂഷക വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭീകര രൂപം മാത്രമാണ്. അതിന് എതിരായ നിലപാട് സ്വീകരിച്ച ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്ന് തന്നെ നാടു കടത്തി. അയ്യായിരത്തോളം ബുദ്ധ ഭിക്ഷുക്കളെ ബ്രാഹ്മണാധിപത്യം ഇന്ത്യയിൽ കൊലചെയ്തു. ഉത്തരേന്ത്യയിൽ മിക്കവാറും മരിക്കാത്തവർ നേപ്പാളിലേക്കും ചൈനയിലേക്കുമായി രക്ഷപെട്ടു. തമ്മിൾ നാട്ടിൽ കഴുവേറ്റി തിരുവിഴ എന്ന സ്ഥലത്ത് അതിന്റെ അടയാളങ്ങൾ ഉണ്ട്. ഗാന്ധിജിയെ കൊല ചെയ്തതും യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം തന്നെയാണ്. സ്വാതന്ത്രിയാനന്തര കാലത്ത് അതിനെ അതിജീവിക്കാൻ ഒരു പരിധിവരെ കഴിഞ്ഞതാണ്. ഡോ. ബി ആർ അംബേദ്ക്കറുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും ഇന്ത്യൻ ഭരണ ഘടനയും എല്ലാം അതിന്റെ ഭാഗമാണ്. എന്നാൽ ഹിന്ദുത്വ വാദികൾ; യഥാർത്ഥത്തിൽ ബ്രാഹ്മണാധിപത്യം വീണ്ടും അതി ശക്തമായി വരുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന മാർക്സിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് വ്യവസ്ഥയും അംഗീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയാറാകേണ്ട ഘട്ടത്തിൽ സിപിഐ(എം) "ഹിന്ദുത്വ വാദികൾ ഫാസിസ്റ്റ് അല്ല" എന്ന നിലപാട് സ്വീകരിക്കുന്നത് അവർക്ക് പച്ചക്കൊടി കാണിക്കുന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിക്കില്ല എന്നതിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സോഷ്യലിസത്തോടൊപ്പം അല്ലാതെ മാർക്സിസം നിലനിൽക്കില്ല എന്നത് ഇന്ത്യയിൽ 1950 കാലം മുതൽ 75 വർഷങ്ങളിലെ അനുഭവവും പഠിപ്പിക്കുന്നില്ല.
//
ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും അംഗീകരിച്ച് സോഷ്യലിസത്തിന്റെ "ഇന്ത്യൻ മോഡൽ" ഇന്ത്യയിൽ നടപ്പിലാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശ്വസിച്ച് അതിൽ അടിയുറച്ച് നിൽക്കുന്നവരോട് പ്രതിബദ്ധത ഉണ്ടെങ്കിൽ മാത്റമേ പ്രതീക്ഷിക്കാൻ ആവുകയുള്ളൂ. . ഒരു നല്ല സാമൂഹ്യ വ്യവസ്ഥ മനസ്സിൽ സ്വീകരിച്ച് ഒരു ജീവിതം മുഴുവൻ അതിനായി നീക്കി വച്ചവരും അതിനായി രക്തസാക്ഷികളായവരും ചെങ്കൊടിയിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
//30 07 2022//
//

 


 


 


//  
. . .2020 ആഗസ്റ്റ് മാസത്തിൽ ബിഹാർ അസംബ്ളി തെരഞ്ഞെടുപ്പിന്റെ സമയത്ത് "കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് സ.സീതാറാം യെച്ചൂരി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കാണുകയുണ്ടായി. പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ സ. യെച്ചൂരി അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആ സഖാവ് പറഞ്ഞിട്ടില്ലെങ്കിൽ പിന്നീട് അതേക്കുറിച്ച് തിരുത്ത് വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ യാതൊരു വക തിരുത്തുകളും പിന്നീട് ഉണ്ടായതായി അറിഞ്ഞിട്ടില്ല. പണ്ട് എസ് എ ഡാങ്കെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനത്തിന് കോൺഗ്രസുമായി ഐക്യം വേണമെന്ന കർക്കശമായ നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസിന് ഇന്ത്യയിൽ ഉണ്ടായിരുന്ന സ്ഥാനം "എവിടെ ഏത് കുറ്റിച്ചൂലിനെ കോൺഗ്രസ് മത്സരിപ്പിച്ചാലും അവർ ജയിക്കും" എന്നതായിരുന്നു. എന്നാൽ കാലം മാറി, 65 കൊല്ലത്തിലധികം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്താണെന്ന് ഇന്ത്യൻ ജനത മനസിലാക്കുകയും കോൺഗ്രസിനെ ഭരണത്തിൽ നിന്നും നീക്കുകയും ചെയ്തിട്ടും യെച്ചൂരി ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് കോൺഗ്രസിനെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനമായ മാർക്സിസത്തെക്കുറിച്ചും യാതൊന്നും അറിയില്ല എന്ന് മാത്റമാണ്. 135 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെയാകെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന ആണത്. അത് കാണുന്ന ആരെങ്കിലും മേലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ളവരാരും കരുതുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ