457. മാർക്സിന്റെയോ ലെനിന്റെയോ വാക്കുകളിൽ ഒരക്ഷരം പോലും പരിഗണിക്കാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ല.
. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് മാർക്സിസവുമായോ ലെനിന്റെ നിലപാടുകളുമായോ ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല.
. .2024 ൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പാര്ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഭാരതത്തെ തകർത്തുതരിപ്പണമാക്കി മുന്നേറുന്ന ബിജെപി യുടെ ഭരണം തന്നെ തുടരട്ടെ എന്ന നിലപാടിലാണ് സിപിഐ(എം) എന്ന് മാത്റമാണ് അനുമാനിക്കാൻ കഴിയുന്നത്. ഇന്ത്യയിലെ പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണത്തിന് പോലും മൗനാനുവാദ നിലപാട് സ്വീകരിക്കുന്നത് ഹിന്ദു വർഗീയത എന്നന്നേക്കുമായി തുടരാനാണിട വരുത്തുക. പൊതുമേഖലയുടെ പ്റസക്തി അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ "ചൂഷണ രഹിത വ്യവസ്ഥയുടെ "നട്ടെല്ല് " തന്നെ ആയി മാറുമെന്നതാണ്. പൊതുമേഖലയിലെ "ലാഭം" സമൂഹത്തിന്റെയാകെ അഭിവൃദ്ധിക്കായിട്ടാണ് ഉപയോഗിക്കുക. അതുകൊണ്ടാണ് പാർട്ടി പരിപാടിയിലെ 6.5 ഖണ്ഡികയിൽ "പൊതുമേഖലക്ക്" നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്ന് കാണിച്ചിട്ടുള്ളത്. മാത്റമല്ല അതിൽ "മിച്ചമൂല്യ സിദ്ധാന്തം" അടങ്ങിയിരിക്കുന്നതുമാണ്. എന്നാൽ അതൊന്നും ഇന്ത്യ ഒട്ടാകെ പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സിപിഐ(എം) പോളിറ്റ് ബ്യൂറോ കണക്കിലെടുത്തതേയില്ല. അതിനർത്ഥം കാറൽ മാർക്സിന്റെ ആശയങ്ങൾ പൂർണമായും നിഷേധിക്കുന്നു എന്ന് മാത്രമാണ്. ഇൻഡ്യൻ ഭരണ ഘടന വിഭാവന ചെയ്യുന്ന "സോഷ്യലിസം" പോലും അംഗീകരിക്കാതെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" എന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കാൻ തന്നെ സിപിഐ(എം) ന്റെ 23 മത് പാർട്ടി കോൺഗ്രസും തീരുമാനിച്ചപ്പോൾ സംഭവിച്ചത് കാറൽ മാർക്സിന്റെ "മാർക്സിസം " എന്ന തത്വശാസ്ത്റവുമായോ സോഷ്യലിസത്തിന്റെ പ്റസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾ വളരാൻ ഇടയാക്കുക മാത്റമായിരിക്കും എന്ന ലെനിന്റെ നിലപാടുകളുമായോ യാതൊരു ബന്ധവും ആവശ്യമില്ല എന്ന് തന്നെയാണ്.
. .2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് കോൺഗ്രസിനും ബിജെപിക്കും എതിരെ രാഷ്ട്രീയമായ യാതൊരു എതിർപ്പും സ്വീകരിക്കാതെ "കേരളത്തിന്റെ വികസനം" എന്ന നിലപാടിൽ മാത്റം ഉറച്ചുനിന്നുകൊണ്ടായിരുന്നു. ഇന്ത്യൻ പാര്ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് ജയിക്കണം എന്ന നിലപാട് സിപിഐ(എം) നിലപാട് പോലെ കേരളത്തിലെ ജനങ്ങളും സ്വീകരിച്ചു. അതിന്റെ ഫലമായി സിപിഐ(എം) ന് കേരളത്തിൽ നിന്നും ഒരേയൊരു സീറ്റ് മാത്റം ലഭിക്കാനിടയായി. "തൃക്കാക്കര " അസംബ്ളി ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനവും "കേരളത്തിലെ വികസനം" എന്നത് മാത്റം ആയിരുന്നു. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനർത്ഥം "വർഗ ശത്രുക്കൾ ഇല്ല" എന്ന നിലപാട് മാത്രമാണ്. എന്നാൽ ചൂഷക വർഗ രാഷ്ട്രീയമായ കോൺഗ്രസും ബിജെപിയും തൊഴിലാളിവർഗ പ്രസ്ഥാനവും മാർക്സിസ്റ്റ് ആശയ ഗതിയും ഇൻഡ്യയിൽ ഒരു കാരണ വശാലും പാടില്ല എന്ന് തന്നെയാണ്. "പാർട്ടി പരിപാടിയി"ൽ യാതൊരു മാറ്റവും ആവശ്യം ഇല്ല എന്ന് തീരുമാനിച്ചത് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ച" തുടരണം എന്ന നിലപാടിന്റെ ഭാഗം മാത്രമാണെന്നും ഊഹിക്കാം. ഇതിൽ നിന്നും ആർക്കും അനുമാനിക്കാൻ കഴിയുക ഇന്ത്യ ബിജെപിയോ കോൺഗ്രസോ ഭരിക്കട്ടെ എന്ന് മാത്റമാണ്. ന്യായമായും ആർക്കും പ്രതീക്ഷിക്കാം ബിജെപി തന്നെ തുടരും എന്ന്. മുതലാളിത്തത്തോടുള്ള നിലപാടിൽ മാറ്റം വരുത്തി ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്റം ആകണം എന്ന രാഷ്ട്രീയമായ നിലപാട് സ്വീകരിക്കാൻ ഏതായാലും സിപിഐ(എം) ഒരുക്കമല്ല. അതാണ് 23 മത് സിപിഐ(എം) പാർട്ടി കോൺഗ്രസ് നിലപാട്. ആ നിലപാടിൽ മാറ്റം വരാതെ ഇന്ത്യൻ ജനതയ്ക്ക് സിപിഐ (എം) നോടുള്ള നിലപാടിലും മാറ്റം വരില്ല. "മാർക്സിസം" എന്ന ആശയത്തെക്കുറിച്ച് വിദൂരധാരണകൾ ഉള്ളവരാരും "വർഗ്ഗസമരസിദ്ധാന്തം" പൂർണമായും നിരാകരിക്കുന്ന ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിനോട് യോചിക്കില്ല. അവർക്ക് "ഇന്ത്യൻ ജനതയ്ക്ക് സിപിഐ (എം) നോടുള്ള നിലപാടിലും മാറ്റം വരില്ല" എന്ന് ഞാൻ പറയുന്നതും മനസിലാവില്ല. .
. . .സോഷ്യലിസത്തിന്റെ പ്റസക്തി ലവലേശം കുറച്ചുകാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾ വളരാൻ ഇടയാക്കുക ആയിരിക്കും ഫലം എന്ന് ലെനിൻ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ വളരെ ഭംഗിയായി പറഞ്ഞിട്ടും അതിന് അണുവിട പോലും പ്രാധാന്യം കൊടുക്കാതെയാണ് ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് 1950 കാലത്തെ കമ്മ്യൂണിസ്റ്റു നേതൃത്വം സ്വീകരിച്ചത്. (എന്റെ ബ്‌ളോഗ് 174 കൂടി കാണുക). മാർക്സിസത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാതെ 1950 കാലം മുതൽ തുടരുന്ന നിലപാടാണ് ഇന്ത്യയിൽ തികച്ചും ദയനീയമായ അവസ്ഥയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആകുന്നതിനും ഹിന്ദു വർഗീയ വാദികൾ ഇന്ത്യയുടെ ഭരണാധികാര ശക്തി ആകുന്നതിനും ഇടയാക്കിയിട്ടുള്ളത്. ബംഗാളിലേയും ത്രിപുരയിലെയും സ്ഥിതി പോലും കണക്കിലെടുക്കാതെ, 1950 കൾ മുതൽ 72 വർഷങ്ങളായി തുടരുന്ന നിലപാട്, മാർക്സിസത്തിന് കടകവിരുദ്ധം ആണെന്ന് അറിഞ്ഞിട്ടും വർഗശത്റുക്കളെ വളർത്തുക എന്ന നിലപാടാണ് എന്ന് അറിഞ്ഞിട്ടും ഈ കഴിഞ്ഞ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിലും ഒരു മാറ്റവും വരുത്താൻ സിപിഐ(എം) പോളിറ്റ് ബ്യൂറോ തയ്യാറായില്ല. രാജ്യത്തിന്റെ ഭരണ ഘടന പോലും "സോഷ്യലിസം" അംഗീകരിക്കുന്നതാണെങ്കിലും അത് പോലും അംഗീകരിക്കാതെ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക്" നിലകൊള്ളുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്റസ്ഥാനങ്ങൾ" മാനവരാശിക്കാകെ അപമാനകരമാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണത്തിന് പോലും അനുകൂല നിലപാട് സ്വീകരിക്കുന്നത് ഹിന്ദു വർഗീയത എന്നന്നേക്കുമായി തീരാനാണിട വരുത്തുക. ഇനിയെങ്കിലും ഈ നിലപാട് പാർട്ടി തിരുത്താൻ തയ്യാറാകാതെ 2024 ലെ പൊതു തെരഞ്ഞെടുപ്പിലും ബിജെപി വീണ്ടും അധികാരത്തിൽ വരാൻ ഇടയായാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തവും സിപിഐ (എം)ന് മാത്റമായിരിക്കും.
. .1957 ൽ കേരളത്തിലും 1977ൽ ബംഗാളിലും അധികാരത്തിൽ വരാൻ കഴിഞ്ഞത് ജനങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറാണ് എന്നതിന്റെ തെളിവാണ്. എന്നാൽ അവരിൽ "മുതലാളിത്തം" അടിച്ചേൽപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചാൽ അവർ അകന്നു പോവുക തന്നെ ചെയ്യും. ഈ വസ്തുത കൃത്യമായും മനസിലാക്കാൻ ലെനിന് കഴിഞ്ഞു. എന്നാൽ 72 വർഷക്കാലത്തെ അനുഭവത്തിൽ നിന്നുപോലും പഠിക്കില്ല എന്ന നിലപാടിൽ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടർന്നാൽ ജനങ്ങൾക്ക് വോട്ടു ചെയ്യാതിരിക്കുക എന്നല്ലാതെ മറ്റൊന്നിന്നും ആവില്ല എന്നത് കൂടി മനസിലാക്കണം.
ചൂഷക വർഗങ്ങളും അവർക്കായി നിലകൊള്ളുന്നവരും മാർക്സിസത്തിന്റെ കാഴ്ചപ്പാടിൽ വർഗ ശത്രുക്കൾ തന്നെയാണ്. അവരോട് മാർക്സിസത്തിന് വിട്ടുവീഴ്ച ചെയ്യാനാവില്ല. അല്ലെങ്കിൽ ആ തത്വശാസ്ത്രം ഇല്ല. ഇന്ത്യയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് 1950 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ സ്വീകരിച്ചു. നീണ്ട 72 വർഷങ്ങൾക്ക് ശേഷവും അത് തിരുത്താൻ ഒരുക്കമല്ല. ആരാണ് ഉത്തരവാദി? ഏതായാലും ഇൻഡ്യൻ ഭരണ ഘടന അല്ല. പൊതുമേഖലകൾ സ്വകാര്യവത് ക്കരിക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള മൗനാനുവാദം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗവും ശത്രുപക്ഷത്തോടുള്ള വിധേയത്വവുമാണ്. വർഗ വഞ്ചന മാത്രമാണ്.
/
. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന സീതാറാം യെച്ചൂരി മാർക്സിസത്തിൽ വിശ്വസിക്കുന്ന ആളല്ല എന്ന് വ്യക്തം. വ്യക്തിപരമായ അദ്ദേഹത്തിന്റെ നിലപാട് തിരുത്തണം എന്ന് പറയാൻ ആർക്കും അവകാശമില്ല. അദ്ദേഹത്തിന്റെ നിലപാട് അംഗീകരിച്ച് കേരളം ഉൾപ്പെടെയുള്ള ജനങ്ങൾ സിപിഐ(എം) ന് വോട്ടു ചെയ്ത് സിപിഐ (എം) കോൺഗ്രസിനെ സഹായിക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസിന് തന്നെ വോട്ടു ചെയ്യുന്നതാണ് നല്ലത് എന്ന് മാത്റമേ ചിന്തിക്കുകയുള്ളു. അതാണ് 2019 സംഭവിച്ചത്. അതിന്റെ ഫലം ഹിന്ദു വർഗീയ വാദികൾ ഇന്ത്യയുടെ ഭരണം 2019ൽ രണ്ടാമതും നേടാൻ ഇടയായി. വീണ്ടും അത് തന്നെ ആവർത്തിക്കാതിരിക്കാൻ 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ നിലപാടുകളിൽ മാറ്റം വരുത്തണം എന്നും "പാർട്ടി പരിപാടി" സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് ആയിരിക്കണം എന്നും ഞാൻ നിരന്തരം അപേക്ഷിച്ചുവരികയാണ്. അതാകട്ടെ ഇന്ത്യൻ ഭരണ അംഗീകരിക്കുന്നതിന്റെ ഭാഗവുമാണ്. അത് നടപ്പിലാക്കേണ്ടതിന്റെ ചുമതലയാണ് സിപിഐ(എം) നിർവഹിക്കേണ്ടത്. മാർക്സിസം പോലും അംഗീകരിക്കാത്ത പാർട്ടി ജനറൽ സെക്രട്ടറി അതിനിടയാക്കില്ലെന്ന് വ്യക്തം. അതാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത ജനറൽ സെക്രട്ടറി ഇപ്പോഴത്തെ പദവി ഒഴിയണം എന്ന് അഭിപ്രായപ്പെടുന്നത്. 135 കോടി ഇന്ത്യൻ ജനതയാണ് ഹിന്ദു വർഗീയവാദികളുടെ ഭീകര ഭരണത്തിന് ഇടയാക്കുന്നത്. ഇന്ത്യൻ ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സിപിഐ(എം) നിർവഹിക്കണം. .ഏതെങ്കിലും പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർ അവരുടെ കടമ നിർവഹിക്കാൻ കഴിവില്ലാത്തവരാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ ആ പദവി സ്വയം ഉപേക്ഷിക്കുക എന്നത് അദ്ദേഹത്തോടും രാജ്യത്തോടും ചെയ്യുന്ന നന്മ മാത്രമാണ്. ഇന്ത്യ ജനകീയമായും ഭരണ ഘടനാ പരമായും ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. അതനുസരിച്ച് പ്രവർത്തിക്കാൻ സിപിഐ(എം) ജനറൽ സെക്രട്ടറി സ. സിതറാം യെച്ചൂരി ബാധ്യസ്തനാണ്. അതിന് അദ്ദേഹത്തിന് കഴിയില്ലെങ്കിൽ സ്വയം പദവി ഒഴിയണം. അത് അദ്ദേഹത്തോടും ഇൻഡ്യൻ ജനതയോടും ചെയ്യുന്ന സാമാന്യ മര്യാദ മാത്രമാണ്.
//
174. ലെനിൻ എന്താണ് പറയുന്നത്?
......."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് തൊഴിലാളി വർഗ പ്രസ്ഥാനം സോഷ്യലിസത്തിന്റെ പ്രസക്തി "ലെവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ഇട നൽകുകയായിരിക്കും ഫലം" എന്നാണ്. മാത്രമല്ല "സോഷ്യലിസ്റ് ആശയങ്ങൾ എത്രമാത്രം ശൈശവാവസ്ഥയിലാണോ അത്രമാത്രം സോഷ്യലിസ്ററ് ഇതര ആശയങ്ങളോട് അസഹിഷ്ണുത തന്നെ കാണിക്കണം" എന്നാണ്. എന്താണ് "ബൂർഷ്വാ ആശയങ്ങൾ?" സമ്പന്ന വർഗ്ഗങ്ങൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ അവർക്ക് ദൈവം കൊടുത്തതാണ്; പാവപ്പെട്ടവൻ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും ദൈവ വിധിയാണ്; നിങ്ങളുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മാറുന്നതിന് ദൈവത്തോട് പ്രാർഥിച്ചാൽ മതി; ഭൂമിയിലെ ജീവിതം അല്ല യഥാർഥ ജീവിതം; യഥാർഥ ജീവിതം മരണാനന്തരം ആണ്; അതിനായി നിങ്ങൾ പ്രാർഥിച്ചുകൊള്ളുക; തുടങ്ങിയവയാണ്. മാത്രമല്ല നിങ്ങൾക്ക് സമ്പന്ന വർഗങ്ങളുടെ ചൂഷണത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ യാതനകളും ദൈവ വിധി ആയി കണ്ടു സഹിക്കണം; നിങ്ങളുടെ യാതനകൾക്ക് കാരണം ചൂഷക വ്യവസ്ഥയായി കണ്ട്; നിങ്ങൾ ചൂഷകർക്ക് എതിരെ നിങ്ങളുടെ പോരാട്ടത്തതിന്റെ കുന്ത മുന തിരിക്കരുത് എന്നാണ്.
.............ലെനിൻ ഇത്റമാത്റം വ്യക്തമായി പറഞ്ഞിട്ടും ഇൻഡ്യയിൽ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിന് സോഷ്യലിസം ഒരു അവശ്യ ഘടകം ആയി കണ്ടില്ല. "സോഷ്യലിസം" എന്ന ലക്‌ഷ്യം മാറ്റി വച്ചിട്ട് 72 വർഷങ്ങളിലെ അനുഭവത്തിൽ നിന്നുപോലും യാതൊന്നും മനസിലാക്കാൻ തയ്യാറുമല്ല.
............സാർ ചക്റവർത്തിയുടെ ഏകാധിപത്യ സാമ്പ്രാജ്യം ആയിരുന്നിട്ടും; ഫ്യുഡലിസം അതിന്റെ പൂർണ അർഥത്തിൽ ആയിരുന്നിട്ടും; മുതലാളിത്തം അതിന്റെ പ്റാരംഭ ഘട്ടം ആയിരുന്നിട്ടും; സോഷ്യലിസ്‌റ്റ് രാഷ്ട്റം എന്ന ലക്ഷ്യം അംഗീകരിക്കാൻ ലെനിൻ മടിച്ചില്ല. മാർക്സിസവും സോഷ്യലിസവും തമ്മിലും സോഷ്യലിസവും തൊഴിലാളി വർഗ്ഗവും തമ്മിലുമുള്ള ബന്ധവും ലെനിൻ മനസിലാക്കിയിരുന്നു. ഇൻഡ്യയിൽ അതൊക്കെ മനസിലാക്കിയിരുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാം" എന്ന നിലപാട് സ്വീകരിച്ചതിൽ നിന്നും മനസിലാക്കാൻ കഴിയുക. അതിന്റെ ഫലമോ - നൂറു വർഷം തികയുമ്പോൾ പ്റസ്ഥാനം നിലനിൽപ്പിനായി നട്ടം തിരിയുന്നു.
............."ഭൗതിക വാദ" ത്തിന്റെ പ്രസക്തി എന്താണെന്ന് പിടി കിട്ടുന്നുമില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് ഭൗതിക വാദം എന്ന് ആലോചിക്കാതെ ദൈവ വിശ്വാസത്തിലാണ് കുഴപ്പം കണ്ടെത്തിയത്..
.......... 2."സോഷ്യലിസം" എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഓർമ്മ വരിക റഷ്യൻ വിപ്ലവത്തെ കുറിച്ചാണ്. അവിടെ നടന്നതെല്ലാം ഇവിടെയും ആവർത്തിക്കണം എന്നാണ് അവരുടെ ധാരണ. അതാണ് വിപ്‌ളവം. അതിനാണെങ്കിൽ ഇൻഡ്യയിൽ "ദ്സാർ ചക്രവർത്തി" പോലും ഇല്ല. പിന്നെ എന്ത് ചെയ്യും? മുതലാളിത്തം പ്രോത്സാഹിപ്പിക്കാം: വളരെ എളുപ്പമായി കാര്യങ്ങൾ. ചാതുർ വർണ്യത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞമർന്നിരുന്ന യഥാർഥ തൊഴിലാളി വർഗം ഈ നിലപാട് കൂടി ആയപ്പോൾ ഒരു തരത്തിലും പ്രസ്ഥാനവുമായി അടുക്കാതെ ആയി. അവരുടേതടക്കം അടിസ്ഥാന ജനവിഭാങ്ങളുടെ യാതനകൾ അറിഞ്ഞതായി ഭാവിച്ചില്ല; അല്ലെങ്കിൽ അവർ അതൊക്കെ സഹിക്കേണ്ടതാണ് എന്ന നിലപാട് എടുത്തു. അതിന്റെയൊക്കെ ഫലമായി ലെനിൻ എന്താണോ സംഭവിക്കുമെന്ന് പറഞ്ഞത് അത് പോലെയൊക്കെ സംഭവിച്ചു. അറുപിന്തിരിപ്പന്മാരുടെ ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് എത്തി; വർഗീയ കോമരങ്ങൾ ഇൻഡ്യയുടെ ഭരണാധികാരികളും ആയി.
..........3. സോഷ്യലിസ്ററ് ആശയങ്ങൾ ജനങ്ങൾക്കിടെ ഉണ്ടായിരുന്നപ്പോൾ സ. ഈ.എം.എസിനെ പോലെ വളരെ ഉന്നത ശ്രേണിയിൽ ആയിരുന്നവർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ജനങ്ങൾ പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി. വി. ആർ. കൃഷ്ണയ്യരെപ്പോലെയുള്ളവർ ഭൗതികവാദത്തിലേയ്ക്ക് എത്തിയില്ലെങ്കിൽ പോലും ഉറച്ച സോഷ്യലിസ്റ്റ് ആശയക്കാർ ആയി. അതിനു പകരം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നായപ്പോൾ ഒരു മേഖലയിൽ നിന്നും ആരും പ്രസ്ഥാനത്തോട് അടുക്കാതെ ആയി; അടുക്കുന്നവരാകട്ടെ സ്വന്തം "രാഷ്ട്രീയ ഭാവി" യിൽ കവിഞ്ഞ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തവരും ആയി. മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ മുതലാളിത്തത്തിന് എതിരായതുകൊണ്ട് പാർട്ടി ക്ലാസുകളിൽ അവയെല്ലാം വികലമായി അവതരിപ്പിച്ചു; പഠിച്ചവർക്കാകട്ടെ അത് മറ്റുള്ളവരോട് പറയാൻ പാടില്ലാത്തവയും ആയി.
..........."വർഗ സമരം" ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്ന് പറയാൻ പാടില്ല; കാരണം നമുക്ക് ബൂർഷ്വാസിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എല്ലാ കഷ്ടപ്പാടുകളും മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ ഫലം ആണെന്ന് പറയാൻ ആവില്ല; ചൂഷണ വ്യവസ്ഥയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അപ്പോൾ ഭൗതികവാദത്തിന്റെയും പ്രസക്തി ഇല്ലാതായി. മാർക്സ് കണ്ടെത്തിയ "മിച്ച മൂല്യം" ആണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ; അത് തന്നെയാണ് മുതലാളിത്തത്തിന്റെയും അടിത്തറ. മുതലാളിത്തത്തിന്റെ "അടിത്തറ" തകർത്താണ് സോഷ്യലിസ്റ് വ്യവസ്ഥയുടെ അടിത്തറ പണിയാൻ. മുതലാളിത്തം ; പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസത്തിന്റെ സാമ്പത്തിക വശവും നമുക്ക് നഷ്ടപ്പെട്ടു. നാം പിന്തുടരുന്നത് "മാർക്സിസം-ലെനിനിസം" ആണെന്ന് എത്രമാത്രം ആണയിട്ടു പറഞ്ഞാലും അത് ആർക്കും ബോധ്യപ്പെടുകയില്ല; പ്രസ്ഥാനം മുന്നോട്ടു പോവുകയുമില്ല.
................4."സോഷ്യലിസ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്ഷ്യം അംഗീകരിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മായി ഇന്ത്യൻ ഭരണ ഘടനയുടെ പിന് ബലവും നമുക്ക് ലഭിക്കുന്നതാണ്.
...............5. 1920-25 കാലം മുതൽ 1950 കൾ വരെ ക്റമേണ വളർന്നു വന്ന പ്റസ്‌ഥാനം 1950 കൾക്ക് ശേഷം വളർന്നില്ല എന്ന് മാത്റമല്ല പതുക്കെ പതുക്കെ തകരാനും തുടങ്ങി. എത്റയൊക്കെ തകർന്നാലും
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നനിലപാടിൽ നിന്നും മാറാൻ ഒരുക്കമല്ലെങ്കിൽ ചെങ്കൊടി ഇൻഡ്യയിൽ പരിപൂർണമായും തകരുകയും ഹൈന്ദവ വർഗീയ വാദികളുടെ നീരാളിപ്പിടുത്തത്തിൽ ഇന്ത്യൻ ജനത എന്നന്നേയ്ക്കും അമരുകയും ആയിരിക്കും ഫലം.
.............താമസിക്കുന്ന ഒരോ ദിവസവും തകർച്ച അതിവേഗത്തിൽ ആയിരിക്കും എന്നെങ്കിലും ഓർക്കുക. ആരുടേയും ദുരഭിമാനത്തിന് അല്ല ഇവിടെ പരിഗണന കൊടുക്കേണ്ടത്.
..........
////////////"പോസ്റ്റുമാനെ കാണാനില്ല" എന്ന സിനിമ ഗാനത്തിലെ വരികളിൽ, ഒരു ഭാഗത്ത് വയലാർ രാമവർമ്മ,
"കാറൽ മാർക്സിനെ ചതിച്ചു" എന്നും പറയുന്നുണ്ട്.
"ഈശ്വരൻ ഹിന്ദുവല്ല; ഇസ്ലാമല്ല; ക്രിസ്ത്യാനിയല്ല; ...
"നബിയെ ചതിച്ചു; കൃഷ്ണനെ ചതിച്ചു; ക്രിസ്തുദേവനെ ചതിച്ചു; ബുദ്ധനെ ചതിച്ചു; മാർക്സിനെ ചതിച്ചു; നല്ലവരെന്നു നടിച്ചു...അവർ നല്ലവരെന്നു നടിച്ചു."////////////////////
.....18 07 2022......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ