460. പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം എന്തുകൊണ്ട് പാടില്ല?
/
. .പൊതുമേഖലകളുടെ സ്വകാര്യവത്ക്കരണ ത്തിനെതിരായ സമരം യഥാർത്ഥത്തിൽ ഇന്ത്യൻ മുതലാളിത്തത്തിനും ഇന്ത്യൻ ചൂഷക വർഗങ്ങൾക്കും എതിരായ സമരമാണ്. അത് ബ്രാഹ്മണാധിപത്യത്തിനും എതിരായ സമരം കൂടിയാണ്. അവിടെയാണ് യഥാർത്ഥത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ സ്വകാര്യ വത്ക്കരണത്തിന് അനുകൂലമായ നിലപാട് പ്രശ്നം ആകുന്നതും ഞാൻ പോളിറ്റ് ബ്യൂറോ മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പറയുന്നതും. അവിടെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മാർക്സിസം പ്രവർത്തിപഥത്തിൽ ഇല്ലാതായി എന്ന് പറയുന്നതും. ഇതാകട്ടെ 1950 കാലം മുതൽ തുടരുന്നതുമാണ്. ഈ നിലപാട് ഉപേക്ഷിക്കാതെ മാർക്സിസം പ്രവർത്തിപഥത്തിൽ ഉണ്ടാവില്ല.
.
. ."പാർട്ടി പരിപാടി" യിൽ "സോഷ്യലിസം" ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നത് അപ്പോൾ മാത്റമേ ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം ഉണ്ടാവുകയുള്ളു എന്നത് കൊണ്ടാണ്. (ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന തത്വ ശാസ്ത്റം അല്ല "മാർക്സിസം"). (അത് ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്നതിന്റെയും ഭാഗമാണ്. അവിടെയാണ് ഹിന്ദു വർഗീയ വാദികളുടെ നിലപാടിനെതിരെയുള്ള പോരാട്ടം "സോഷ്യലിസ്റ്റ്" ആശയങ്ങളുടെ സംരക്ഷണത്തിനുള്ള പോരാട്ടം കൂടി ആകുന്നത്). ഇപ്പോൾ ഇന്ത്യ "കോർപ്പറേറ്റു"കളുടെ നിയന്ത്രണത്തിലാണ്. മോഡിയും കൂട്ടരും അമ്പാനി, അദാനിമാരുടെ ദാസന്മാർ മാത്റം. മോഡിക്ക് പകരം കോൺഗ്രസ് വന്നാലും പ്രശ്ന പരിഹാരം ആവില്ല. സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുകയുള്ളു എന്ന മാർക്സിന്റെ കണ്ടെത്തലാണ് ഇങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം. അത് ഇല്ലാത്തിടത്തോളം നിലനിൽക്കുന്ന എല്ലാ അശാസ്ത്രീയ കാഴ്ചപ്പാടുകളേയും പിന്തുണയ്ക്കുന്നു എന്നാണ് അർഥം. (ഇൻഡ്യയിലെ പത്റ--മാധ്യമങ്ങളുടെ നിലപാടിന്റെയും അടിസ്ഥാനം അത് തന്നെയാണ്. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക നയം എന്താണ് എന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. സിപിഐ (എം) ന്റെ നിലപാട് അവിടെ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇപ്പോഴത്തെ നിലപാട് മാർക്സിസം അംഗീകരിക്കില്ല എന്ന് തന്നെയാണ്. (പേരിലല്ല, പ്രവർത്തിയിൽ ആണ് കാര്യം). അതാണ് ബിജെപിയെ നേരിടാൻ സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യമല്ല എന്ന് പറയുന്നത്. എഴുപത്തിരണ്ട് വർഷങ്ങൾ വിവരക്കേടുകളിൽ മാത്റം മുന്നോട്ടു പോയതിനാൽ സിപിഐ(എം) പോളിട് ബ്യൂറോയെ ഇത് ബോധ്യപ്പെടുത്തുക എന്നതും അസാധ്യമായിരിക്കുകയാണ്. സോഷ്യലിസം എന്ന ലക്‌ഷ്യം ഉണ്ടായിരുന്നപ്പോൾ ഇ എം എസിനെപോലെയുള്ള "ബ്രാഹ്മണർ" പോലും മാർക്സിസം അംഗീകരിച്ച് അതിന്റെ പാതയിൽ വന്നതാണ്. സോഷ്യലിസം ഉപേകിഷിച്ചപ്പോൾ മാർക്സിസം അപ്റത്യക്ഷമായി. ഇന്ത്യ ഒട്ടാകെയുള്ള പാർട്ടിയുടെ അവസ്ഥയാണ് അതിന്റെ തെളിവ്. പൊതുമേഖലകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുകയും അവ പഴയ സ്ഥിതിയിൽ ആകുന്നതിനുള്ള പോരാട്ടം യഥാർത്ഥത്തിൽ ഇന്ത്യൻ മുതലാളിത്തത്തിനെതിരേയുള്ള പോരാട്ടം തന്നെയാണ്. അവിടെയാണ് ഇപ്പോൾ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നോട്ടുള്ള പോക്കിനെ എല്ലാ അർത്ഥത്തിലും തടസ്സപ്പെടുത്തുന്നത്.
//29 07 2022//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ