2021 മാർച്ച് 31, ബുധനാഴ്‌ച

399. ഇടതു പക്ഷത്തെ വിജയിപ്പിക്കുക.

                                   399. ഇടതു പക്ഷത്തെ വിജയിപ്പിക്കുക.

"തൃക്കാക്കര" അസ്സംബ്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫ് നെ വിജയിപ്പിക്കുക.

 .എന്താണ് കോൺഗ്രസ്; ബിജെപി രാഷ്ട്രീയ പാർട്ടികൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.
.
. .2021 ഏപ്രിൽ മാസത്തിൽ കേരള അസംബ്ളിയിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കേരളത്തിലെ ജനങ്ങൾ തെരെഞ്ഞെടുത്തത് കോൺഗ്രസിനേയും ബിജെപിയേയും ദയനീയമായി പരാജയപ്പെടുത്തിക്കൊണ്ടാണ്. എവിടെ കോൺഗ്രസുണ്ടോ അവിടെ അഴിമതിയുണ്ട്. എവിടെ അഴിമതിയുണ്ടോ അവിടെ കോൺഗ്രസുണ്ട്. ഒരു "പാലാരിവട്ടം പാലം" മേലിൽ കേരളത്തിൽ ഉണ്ടാകരുത് എന്ന കേരളീയരുടെ തീരുമാനത്തിന്റെ ഫലം കൂടിയാണ് ഇടതുപക്ഷ മുന്നണിക്ക് പിന്നീട് കേരളത്തിൽ ഉണ്ടായ വിജയം തെളിയിക്കുന്നത്. കോൺഗ്രസിന്റെ കൊടിയ അഴിമതി ഭരണമാണ് ഇൻഡ്യയെ ഹിന്ദു വർഗീയ വാദികളുടെ സർവനാശ ഭരണത്തിലേക്ക് എത്തിച്ചത്. 2011 - 15 കാലത്ത് ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാർ ഇന്ത്യ ഒട്ടാകെ നടത്തിയ അഴിമതി -- കോഴ -- കുംഭകോണങ്ങളുടെ മലവെള്ളപാച്ചിലാണ് ബിജെപി ഭരണം ഇന്ത്യയിൽ ഉണ്ടാകാൻ ഇടയാക്കിയത്. അതിൽ മഹാനായ ഏ കെ ആന്റണി ഉൾപ്പെടെയുള്ളവരുടെ പങ്ക് എത്രമാത്റം ഉണ്ട് എന്ന് ഇന്ത്യൻ ജനതയ്ക്ക് അറിയാം. കേന്ദ്ര നേതൃത്വത്തിന്റെ അഴിമതിയുടെ മഹാമേളക്ക് ഒട്ടും കുറവ് വരൂത്താതെ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഭരണ-മഹാമേളം സരിത എസ് നായർ എന്ന കോൺഗ്രസ് അനുഭാവിക്ക്‌ സഹിക്കേണ്ടി വന്നത് എന്തൊക്കെ എന്ന് അവർ പറയുന്നത് വിശ്വസിക്കാതിരിക്കാം. എന്നാൽ കോൺഗ്രസ് പാളയത്തിൽ തന്നെ ആയിരുന്ന ശ്രീ. പിസി ജോർജ് മുഖ്യ മന്ത്രിയുടെ ആഫീസിൽ വച്ച് തന്നെ കണ്ടതായി പറഞ്ഞിട്ടുള്ള കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് വിശ്വസിക്കാതിരിക്കാനാവില്ല.
.
. .ഇന്ത്യയുടെ രാഷ്ട്റപിതാവായ ഗാന്ധിജി വധിക്കപെടാൻ കാരണക്കാരായവരുടെ ഭരണം ഇന്ത്യയിൽ ഉണ്ടാകാൻ ഇടയാക്കിയത് കോൺഗ്രസ് ആണെന്ന് മാത്റമല്ല ഗാന്ധിജിയുടെ "ഗാന്ധി" എന്ന പേര് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉപയോഗിക്കുമ്പോൾ തന്നെ "ഹിന്ദു വർഗീയത" എത്റത്തോളം ഇന്ത്യയിൽ വളർത്താമെന്ന കാര്യത്തിലും കോൺഗ്രസ് വലിയ പങ്കാണ് വഹിക്കുന്നത്. അതാണ് രാഹുൽ ഗാന്ധി തന്നെ പറഞ്ഞത് "ഹിന്ദു രാഷ്ട്റം" എന്നതിനോട് വിയോജിപ്പില്ല എന്ന്. ബിജെപി സർക്കാർ നടപ്പാക്കുന്ന പൊതുമേഖഖലകളുടെ സ്വകാര്യവത്ക്കരണം തുടങ്ങി വച്ചത് കോൺഗ്രസ് സർക്കാർ തന്നെയാണ്. .
. .ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവരുടെ ലക്ഷ്യം രാമരാജ്യം, അത് രാജവാഴ്ചയാണ്. മനു സ്മൃതി പ്രകാരം രാജാവിനു തീർപ്പാക്കാൻ കഴിയാത്തത് ബ്രാഹ്മണസഭയെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അവർക്ക് ഹിന്ദുക്കൾ മാത്രം മതി. "ജനങ്ങൾ" അവർക്ക് "ശത്രുക്കൾ" ആണ്. അതുകൊണ്ട് ബിജെപിയേയും പരാജയപ്പെടുത്തുക, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുക.
. . പാർലമെന്റിൽ ബഡ്ജെറ്റ് വിഹിതം ഉൾപ്പെടെയുള്ള ജനങ്ങളുടെ പണമുപയോഗിച് ദീർഘകാലം കൊണ്ട് കെട്ടിപ്പൊക്കിയ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പാർലമെന്റിൽ പോലും യാതൊരുവിധ ചർച്ചകളും കൂടാതെ ബിജെപി "ഹിന്ദുത്വ" സർക്കാർ കൊള്ളക്കാർ കൊള്ളമുതൽ വിറ്റഴിക്കുന്നത് പോലെ പരമാവധി കമ്മീഷൻ വാങ്ങി നരേന്ദ്രമോഡി സർക്കാർ ഇഷ്ടക്കാർക്ക് വിറ്റഴിക്കുകയാണ്. പൊതുമുതൽ സംരക്ഷിക്കാൻ അല്ലാതെ നശിപ്പിക്കാൻ പ്രധാന മന്ത്രിക്കും അധികാരം ഇല്ല. അവിടെയൊക്കെ ഇപ്പോൾ നിലവിലുള്ള ഭരണ സംവിധാനം; ജീവനക്കാർ എങ്ങനെയാകണം എന്നുപോലും ഭരണം നടത്തുന്നവർക്ക് പ്രശ്നം അല്ല. റെയിൽവേ; ബിഎസ്എൻഎൽ; ബാങ്കുകൾ തുടങ്ങിയവയിലൊന്നും മേലിൽ ആർക്കും തൊഴിൽ അവസങ്ങൾ ഉണ്ടാവില്ല. മേലിൽ സംവരണം പാലിച്ചുള്ള യാതൊരു തൊഴിലിനും ആർക്കും അവസരം ഉണ്ടാകുന്നില്ല.
.
. .ചൂഷക വർഗ്ഗങ്ങൾ -- കോൺഗ്രസും ബിജെപി യും "സ്ത്രീത്വത്തെ"
(സ്ത്രീകളെയാകെ) അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. കെപിസിസി പ്രസിഡന്റ് സ്ത്രീകളെയാകെ ആക്ഷേപിക്കുന്ന പ്രസ്താവനകൾ തുടരെ തുടരെ നടത്താറുള്ളത് കേരളീയർക്ക് അറിവുള്ള കാര്യമാണ്. ശബരിമലയിലെ യഥാർത്ഥ വിഷയവും അത് തന്നെയാണ്. അത് പുറത്തുകാണിക്കാതെ രാഷ്ട്രീയമായി തൊഴിലാളിവർഗ പ്രസ്ഥാനത്തെ ആക്രമിക്കാനുള്ള ആയുധമായി അത് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇടതുപക്ഷ ആശയവുമായി സഹകരിക്കുന്നവരാണ്.
. .കേരളത്തിലെ "തൃക്കാക്കര" അസ്സംബ്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് നെ വിജയിപ്പിക്കണമെന്ന് എല്ലാ സമ്മതിദായകരോടും അപേക്ഷിക്കുന്നു.
. .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ